ഒന്നാമതായി പ്രാർത്ഥന മാത്രം ഒന്നിനും ഇടയാക്കില്ലെന്ന് വത്തിക്കാൻ നന്നായി മനസ്സിലാക്കുന്നുവെന്ന് ഇത് കാണിക്കുന്നു. //
George Kuttikattu
George Kuttikattu |
കേരളത്തിലെ ചില കത്തോലിക്കാ മെത്രാന്മാർ ചേർന്ന് കുറെ വർഷ ങ്ങൾക്ക് മുൻപ് രൂപം നല്കിയ സീറോ മലബാർ സഭയിൽ വിശ്വാസികളും ഈ സഭയിലേ മെത്രാന്മാരും പുരോഹിതരും തമ്മിൽ ഒരു വിധത്തിലും ധാരണയും അനുരജ്ഞനവും പരസ്പരം യാതൊരു വിശ്വാസ്യതയുമില്ലാതെ ഇടർച്ചയിൽ കഴിയുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. യേശുവിനെ വിശ്വസിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളുടെ മനസ്സിലെ നല്ല ജീവിതമാർഗ്ഗത്തെയാകെ വളച്ചൊടിച്ചുകൊണ്ടുള്ള നുണയുടെ ദൈവശാസ്ത്രം പറഞ്ഞു വിശ്വാസികളുടെ നല്ല ഒരു സാമൂഹിക ജീവിതത്തിന് വേണ്ടി അവർ കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കുന്ന അവരുടെ പണം തട്ടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ മെത്രാന്മാരും പുരോഹിതരും നടത്തുന്നത് അനുഭവപ്പെടുന്നു. ഇത് കേരളത്തിലും മാത്രമല്ല, മറുനാടുകളിലും അവരുടെ ശ്രമങ്ങൾ തുടരുകയാണ്.
കേരളത്തിലെ ജനജീവിതം ദുഷ്ക്കരമാക്കുന്ന കേരളത്തിലെ പകൽ ക്കൊള്ളക്കാരായ രാഷ്ട്രീയപാർട്ടിപ്രവർത്തകർ ചില നിർദ്ദിഷ്ട ഉദ്ദേ ശങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് മറ്റൊരു പുതിയ രാഷ്ട്രീയപാർട്ടിക്ക് ജന്മം നൽകുന്നു. അതുപോലെതന്നെയാണ് സാർവത്രിക കത്തോലിക്ക സഭയെ വിഭജിച്ചു വേർതിരിച്ചു വിവിധ സഭാസമൂഹങ്ങളെ സൃഷ്ടിച്ചത്. സീറോമലബാർ സഭ എന്ന പ്രസ്ഥാനം തന്നെ പ്രധാനപ്പെട്ട പൗരസ്ത്യ സഭാവിഭാഗമായി മാറ്റി സഭയിലെ മെത്രാന്മാർ ലോകമാകെ തങ്ങളുടെ കൈപ്പിടിയിലൊതുക്കുവാൻ അവർ പണിയെടുക്കുന്നുണ്ട്.
കത്തോലിക്കാസഭയിൽ മൂന്നു പ്രധാനപ്പെട്ട സഭാവിഭാഗങ്ങളാണു ഉള്ളതെന്ന് ഇപ്പോൾ സീറോമലബാർ സഭയുടെ പുരോഹിതവിഭാഗം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ അന്ധരാക്കി, അവരെ മഠയന്മാരാക്കി, അവരുടെ അടിമകളാക്കി മാറ്റി അവരിലേയ്ക് വിവിധ കാര്യങ്ങളുടെ സന്ദേശം നൽകി പണം സംഭരിക്കുന്ന നിഗൂഡ നടപടികളാണ് നടത്തുന്നത്. അതിനുശേഷം ഈ സഭാനേതൃത്വങ്ങൾ സ്ഥാപിക്കുന്ന സ്ഥാപനങ്ങൾ ഒടുവിൽ അവയെല്ലാം "ഇത് ഞങ്ങളുടെ ആശുപത്രി, ഞങ്ങളുടെ കോളേജ്, ഞങ്ങളുടെ സ്വകാര്യ സ്‌കൂളുകൾ ", എന്നിങ്ങനെ പേരുകൾ നൽകി അവരുടെ ഏകാധിപത്യ അധികാര പദവി പ്രഖ്യാപിക്കുകയാണ്. അതിനു പണ ശേഖരണം നടത്തുമ്പോൾ "ഞങ്ങളുടെ " എന്നവാക്കിന് പകരം അവർ "നമ്മുടെ ആശുപതി" എന്നായിരുന്നു ദാനസഹായാഭ്യർത്ഥനയ്ക്ക് ഉപയോഗിച്ചത്.
ഇക്കാലത്ത് സാമ്പത്തികശക്തിയിൽ സീറോമലബാർ സഭ കേരള സർക്കാരിനേക്കാൾ കൂടിയ സാമ്പത്തികശക്തിയായാണ് അറിയപ്പെ ടുന്നത്. ആരുടെ പണംകൊണ്ട് ഇത് സാധിച്ചു? പുരോഹിതർ വി. കുർബാനയർപ്പണമദ്ധ്യേ പ്രസംഗത്തിലൂടെ പണസഹായാഭ്യർത്ഥന കേട്ട് വിശ്വാസികൾ കൈ അയച്ചു നൽകിയിരുന്ന കോടിക്കണക്കിനു വരുന്ന പണം ഉപയോഗിച്ച് സഭാനേതൃത്വം പകരമില്ലാത്ത സമ്പത് ഉടമയായി മാറി. അവർ ഒരു പൈസപോലും സർക്കാരിൽ നികുതി നൽകുന്നുണ്ടോ? മാത്രമല്ല, മെത്രാന്മാരും പുരോഹിതരും അവരുടെ ഇഷ്ടപ്രകാരം ലോകം ചുറ്റി സഞ്ചരിക്കുന്നു.
സീറോമലബാർ സഭയുടെയും റോമൻ കത്തോലിക്കാസഭയുടെയും ഉത്ഭവചരിത്രം പോലും വളരെ വളച്ചൊടിച്ചു ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ നൽകുന്നു. അവർ നൽകി. ആകട്ടെ, ആരാണ്, എന്തിനുവേണ്ടി റോമൻ കത്തോലിക്കാ സഭയിൽനിന്നും വിട്ടുമാറി വേർതിരിഞ്ഞു മറ്റൊരു രൂപത്തിൽ ഒരു സഭാഗ്രൂപ്പ് നിർമ്മിക്കുവാൻ ആശയം നൽകിക്കൊണ്ട് പ്രവർത്തിച്ചത്? കേരളത്തിലെ കത്തോലിക്കാസഭയിൽ കുറേനാൾ പ്രവർത്തിച്ചിരുന്ന മെത്രാന്മാർ ചിലർ കൂടി സ്വാർത്ഥതാല്പര്യത്തിനും അധികാരപദവിക്കുംവേണ്ടി പുതിയ ഒരു സഭാ ഗ്രൂപ്പ് നിർമ്മിച്ച് അവർ തന്നെ ഉത്‌ഘാടനം ചെയ്തു. വിശ്വാസികളായ അല്മായർ അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ അക്കാലത്ത് ചിന്തിച്ചില്ല. അവരുടെ ഇത്തരം പ്രവർത്തന പദ്ധതികൾ യേശുക്രിസ്തുവിനു സന്തോഷം നൽകിയ ഒരു ആത്മീയതയുടെ അടയാളമാണോ? കഷ്ടം !
എന്തിനുവേണ്ടി, ആർക്കുവേണ്ടി സീറോമലബാർ സഭ രൂപീകരിച്ചു? എന്റെ മുൻകാല ഓർമ്മകളിൽ ഈയൊരു സഭാവിഭാഗത്തെക്കുറിച്ചു കേരളത്തിൽ ആർക്കും അറിയില്ല. എന്റെ ചെറുപ്പത്തിൽ ഞാൻ ഒരു റോമൻകത്തോലിക്ക സഭാംഗം (R C )എന്നായിരുന്നു ഇടവകപള്ളിയുടെ രജിസ്റ്ററിലും മറ്റുള്ള വിദ്യാലയ ഔദ്യോഗിക രേഖകളിലും എവിടെയും രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പൗരസ്ത്യസഭാവിഭാഗം എന്ന പേരിൽ സീറോമലബാർ സഭാംഗം എന്നാക്കിയത് തന്നെ എന്റെ വ്യക്തിപര ആഗ്രഹപ്രകാരവുമായിരുന്നില്ല. ഇന്ന് മറ്റുള്ള ഇടവകാംഗങ്ങളെപ്പോലെ തന്നെ സീറോമലബാർ സഭയിലെ അംഗമായിമാറി എന്ന് പറയാം. ഈ അടുത്തകാലത്ത് വാർത്തകളിൽ സീറോമലബാർസഭ വത്തിക്കാന് ഒരു ഭീഷണിയായി മാറുന്നുവെന്ന് കുറിച്ചിരുന്നു.
വത്തിക്കാനിലെ മാർപാപ്പയുടെ നിർദ്ദേശങ്ങളെ തങ്ങൾ അതേപടി സ്വീകരിക്കാൻ തയ്യാറില്ലെന്ന കേരളത്തിലെ സീറോമലബാർ സഭാ സിനഡിന്റെ നിലപാടും ഭാവിയിൽ സീറോമലബാർ സഭയിൽ വളരെ ഗുരുതരമായ പ്രതിസന്ധിക്ക് കാരണമായേക്കാം. കത്തോലിക്കാസഭ യിൽനിന്നും വേർതിരിഞ്ഞു കേരളത്തിൽ ഇന്ന് നിലവിലുള്ള ഇതര ക്രിസ്ത്യൻ സഭകളെപ്പോലെ തന്നെ സീറോമലബാർസഭയും അവരുടെ തനിരൂപത്തെ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു പ്രകടമായ ഉദാഹരണമാണ് എറണാകുളം-അങ്കമാലി രൂപതയിലെ പ്രതിസന്ധികൾ. ഇപ്പോഴും ഒരു വിധത്തിലും "അല്മായർ" എന്ന് മെത്രാൻ- പുരോഹിത വിഭാഗം മാത്രം വിളിക്കുന്ന ക്രിതുമതവിശ്വാസികളുമായി ഒരു ഐക്യധാരണയിൽ എത്താൻ സീറോമലബാർസഭാസിനഡിലെ മെത്രാന്മാർ ഒരിക്കലും സമ്മതിക്കുന്നില്ല. ഇവയൊക്കെ ഭാവിയിൽ സീറോമലബാർസഭയുടെ വഴികളൊന്നുo ശരിയല്ലെന്ന് വിശ്വാസികൾ ചിന്തിക്കാനുള്ള മറ്റു ചില അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സീറോമലബാർ സഭാസിനഡ് മെത്രാന്മാർ മാത്രം ഉൾപ്പെടുന്ന സമൂഹമാണെന്നും സഭാഅംഗങ്ങൾ അവരുടെ ആജ്ഞാനുവർത്തികൾ ആണെന്നും കരുതപ്പെടുന്നത് ഒട്ടും ശരിയല്ല. സഭയുടെ പാർലമെന്റ് എന്ന് വിളിക്കാവുന്ന സഭാസിനഡിൽ അല്മായർക്കും തുല്യപങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് റോമിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം സീറോമലബാർ മെത്രാന്മാരുടെ സിനഡ് ഒട്ടും സ്വീകരിച്ചില്ല. ഈ ഒരു കാരണംകൊണ്ട് സീറോമലബാർ സഭയിൽ പ്രതീക്ഷിക്കാത്ത വിഷമകരമായ വിള്ളൽ ഉണ്ടാകുവാൻ അത് കാരണമാക്കും. ഒരു ഉദാഹരണം ഇവിടെ കുറിക്കട്ടെ. അങ്കമാലി-എറണാകുളം രൂപതയിലെ അൽമായ-പുരോഹിത സംഘർഷങ്ങൾക്ക് കാരണമായ ജനാഭിമുഖ വിശുദ്ധകുര്ബാനയർപ്പണവിഷയത്തോടു ബന്ധപ്പെട്ട് ദേവാലയത്തിൽ നടന്ന സംഘർഷത്തിനിടയിൽ അവിടെ പുരോഹിതർ അന്ന് വി . കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവോസ്തി വലിച്ചെറിഞ്ഞ നികൃഷ്ഠ സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ആ പുരോഹിതനെതിരെ സഭാനേതൃത്വം വഹിക്കുന്ന ബിഷപ്പ് തട്ടിൽ എന്തുനടപടി സ്വീകരിച്ചു? അതേസമയം അദ്ദേഹം ഇടയലേഖനം എഴുതി ഇങ്ങനെ മുതുനറിയിപ്പ് നൽകി, " ജനാഭിമുഖ കുർബാന വേണമെന്ന് ആവശ്യപ്പെടുന്ന ഏതു പുരോഹിതനെയും അല്മായനെയും സഭയ്ക്ക് വെളിയിലാക്കുമെന്ന്". അദ്ദേഹം ചെയ്ത ക്രൂര നടപടി സഭയുടെ ആത്മീയതയ്ക്ക് ചേർന്നതാണോ? ഈ പുരോഹിത- സഭാധികാരികൾ ഇന്ത്യയ്ക്ക് വെളിയിൽ പോയാൽ അവർ അവിടെ പള്ളികളിൽ ജനാഭിമുഖകുർബാനയാണല്ലോ അർപ്പിക്കുന്നത്.
പള്ളികൾ പണപ്പിരിവിന്റെ ആലയമാക്കുന്നു.
കത്തോലിക്കാസഭയിൽ നിന്നും സ്വയം വേർതിരിച്ചു വിട്ടുപിരിഞ്ഞ വർ "പൗരസ്ത്യ സഭക്കാർ" എന്ന ദിവ്യ നാമമാണല്ലോ സ്വീകരിച്ചത്. ഇക്കാര്യങ്ങളിൽ സീറോമലബാർ സഭയിൽപെട്ട്പോയ അല്മായർ ആരും യാഥാർത്ഥ്യം അറിഞ്ഞില്ല എന്നതാണ് ഒരുവശം. "ദേവാലയം എന്റെ പ്രാർത്ഥനാലയമാണ്, ദേവാലയം പണപ്പിരിവിനുള്ള സ്ഥലമല്ല "എന്ന് യേശുക്രിസ്തു പറഞ്ഞാണ്, യേശുവിനെ തറച്ചു വധിക്കണമെന്നു അവിടെയുള്ള പുരോഹിതർ അലറിപ്പറഞ്ഞുകൊണ്ടു അന്ന് അവിടെ യേശുവിനെ കുരിശിലേറ്റാൻ അവരുടെ ചുവന്ന അരക്കെട്ടുമുറുക്കി അട്ടഹസിച്ചത് എന്ന് ചരിത്രം കുറിക്കുന്നു. സീറോമലബാർ പള്ളികൾ ഇന്ന് പണപ്പിരിവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സഭയിലുള്ള പുരോഹിത വിഭാഗം യേശുവിനെ വീണ്ടും വീണ്ടും എന്നും ഏതു നിമിഷവും കുരിശിൽ തറച്ചു വധിക്കുന്ന നിലപാടാണ് ഇക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇത് പറയുമ്പോൾ ഒരു കാര്യം കുറിക്കട്ടെ. യേശു ഏതെങ്കിലും ഒരു പുരുഷനെ പുരോഹിതനായി വാഴിച്ചിട്ടുണ്ടോ? യേശു ഒരു ക്രിസ്തുമതം പ്രഖ്യാപിച്ചു നടപ്പാക്കിയോ? അത്പക്ഷെ, ഇന്ന് ലോകമെമ്പാടും എന്താണ് സംഭവിച്ച കാര്യങ്ങൾ? കേരളത്തിലെ കുറെ മെത്രാന്മാർ കൂടിയിരുന്നു ഇന്ന് അറിയപ്പെടുന്ന ഒരു സീറോമലബാർ സഭാപ്രസ്ഥാനം പ്രഖ്യാപിച്ചു. ഈ നടപടി സംശയമില്ലാതെയുള്ള ദൈവ വിരുദ്ധ നടപടികൾതന്നെയാണ്. അവരോടു സംശയങ്ങൾ പോലും ചോദിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. പ്രാർത്ഥനകർമ്മങ്ങളും പണ പ്പിരിവുകളും ഒരുവിധ തടസ്സങ്ങളും ഇല്ലാതെ നടത്തുവാൻ സീറോ മലബാർ പുരോഹിതർ ഏറെ ശ്രദ്ധാലുക്കളാണ്.
ധ്യാനഗുരുക്കന്മാരും അത്ഭുതപ്രവചനങ്ങളും പണപ്പിരിവും-
ദൈവത്തിന്റെ ആസ്ഥാനം എവിടെ? ധ്യാന പുണ്യവാന്മാർ ചമഞ്ഞു ക്രിസ്തുവിശ്വാസികളുടെ മുൻപിൽ സുവിശേഷധ്യാനപ്രസംഗങ്ങൾ നടത്തുകയും നുണയുടെ അത്ഭുതങ്ങൾ പ്രവചിക്കുകയും ചെയ്തു വലിയ പണം കൈക്കലാക്കുന്ന ഇവരുടെ "കൃപാസനത്തിൽ" ആണോ ദൈവത്തിന്റെ ഇരിപ്പിടം? വിശ്വാസികൾ ഓരോന്നായി യാഥാർത്ഥ്യം എന്ത് എന്ന് അറിയാൻ തുടങ്ങി. കാലങ്ങൾക്ക് മുമ്പ് ലോകമൊട്ടാകെ സഞ്ചരിച്ച് അത്ഭുത ധ്യാന- പ്രവചന- പ്രസംഗങ്ങൾ നടത്തിയിരുന്ന ഒരു മലയാളി വൈദികനായിരുന്ന ഫാ. നായ്ക്കൻ പറമ്പിൽ നടത്തിയ ഒരു ധ്യാനപ്രസംഗവും രോഗവിമുക്ത അത്ഭുത പ്രവചന പ്രസംഗവും നേരിട്ട് ഞാൻ കേട്ടതാണ്. ജർമ്മനിയിലെ ഹൈഡൽബെർഗ് നഗരത്തി ലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ സമ്മേളനഹാളിൽ കുറെ വർഷങ്ങൾക്ക് മുമ്പ് കേരളത്തെലെ അറിയപ്പെട്ട ധ്യാനഗുരുവായ ഫാ. നായ്ക്കൻപറമ്പിൽ വന്നു ഒരു ധ്യാന പ്രസംഗ പരിപാടി നടത്തി. അന്ന് അദ്ദേഹത്തിൻറെ ധ്യാനപ്രസംഗം കേൾക്കാനെത്തിയ ഒരു മലയാളി നേഴ്‌സിന്റെ രോഗത്തെക്കുറിച്ചു ആ പുരോഹിതൻ അത്ഭുത പ്രവചനം നടത്തി: " ഈ ഹാളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയുടെ ക്യാൻസർരോഗം വിട്ടുമാറി സുഖമായിരിക്കുന്നു. അവർ സ്റ്റേജിലേക്ക് വന്നു രോഗം മാറി സുഖമായതിൽ ദൈവത്തിനു നന്ദി പറയാം " . ആ സ്ത്രീയെ ഒരാൾ ചെന്ന് സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഹാളിൽ ഉണ്ടായിരുന്നവർ അമ്പരന്നു പോയ അനുഭവം ! അന്ന് ധ്യാനപ്രസംഗം തുടങ്ങുന്നതിന് മുമ്പ് ആരോ അദ്ദേഹത്തോട് ആസ്ത്രീയുടെ കഠിന രോഗവിവരം അറിയിച്ചിരുന്നുവെന്ന് പിന്നീട് അറിയുകയുണ്ടായി. ധ്യാനപരിപാടി കഴിഞ്ഞു കേരളത്തിലേയ്ക്ക് തിരികെപോയ ആ വൈദികന് വലിയ ഒരു തുക ധ്യാനത്തിൽ പങ്കെടുത്തവർ ദാനമായി നൽകിയിരുന്നു. പിന്നീട് എന്ത് സംഭവിച്ചു?.. രോഗിയുടെ അസുഖം മാറിയെന്നറിഞ്ഞ എല്ലാവരും സന്തോഷിച്ചു. എന്നാൽ ചികിത്സയ്‌ക്ക് കുറച്ചു മാസങ്ങൾ കഴിഞ്ഞു കേരളത്തിലെത്തിയ ആ സ്ത്രീയുടെ രോഗം മൂർച്ഛിച്ചു അവിടെ വച്ച് നിര്യാതയായി. ഇങ്ങനെയാണോ രോഗം മാറുന്നതിൽ നടന്ന അത്ഭുതപ്രവചനങ്ങളും സുഖംപ്രാപിക്കലും ആത്മീയതയുടെ ചില അടയാളങ്ങളും? ദൈവത്തെ സാക്ഷ്യപ്പെടുത്തി നിരവധി പ്രവചനങ്ങളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം ഇന്ന് കേരളത്തിൽ വർദ്ധിക്കുന്നുണ്ട്. മാത്രമല്ല, പുരോഹിതരും അവരുടെ കൂട്ടാളികളും ലോകം ചുറ്റിനടന്നു ഇത്തരം പ്രവചനങ്ങൾ നടത്തി പണത്തട്ടിപ്പുകൾ നടത്തുന്നവെന്ന വാർത്ത വത്തിക്കാൻ ഈയിടെ വാർത്ത നൽകിയിരുന്നു. ഫ്രാൻസിസ് മാർപാപ്പ പോലും ഇക്കൂട്ടരുടെ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.
അത്ഭുതങ്ങൾക്ക് പുതിയ നിയമങ്ങൾ : വത്തിക്കാൻ ഇപ്പോൾ കൂടുതൽ സംശയാസ്പദമാകുന്നു.
ഫ്രാൻസിസ് മാർപാപ്പ |
തട്ടിപ്പുകാർ പണം സമ്പാദിക്കാനും അത്ഭുതപ്രവചനങ്ങളോ മറ്റുള്ള നടപടികൾക്കോ അവസരങ്ങൾ ഉണ്ടാക്കി, ആളുകളെ അവരുടെ വശത്താക്കി അന്ധവിശ്വാസികളാക്കിയിട്ട് , അവരെ ഉപയോഗിക്കുന്നു വെന്നുള്ള അപകടസാദ്ധ്യതകൾ കാണുന്നു. വത്തിക്കാന്റെ പുതിയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഈവിധ അപകട സാദ്ധ്യതകളെ ഉടൻ തടയേണ്ടതുണ്ട് എന്ന അറിവിൽ എത്തിയിരിക്കുന്നു. കത്തോലിക്കാ സഭയ്ക്ക് ഈയിടെയായി അധികം വിശ്വാസ്യത കൈവിടേണ്ടിവന്നു വെന്നാണ് വാർത്ത. ഉദാഹരണമായി, കഴിഞ്ഞവർഷo ഇറ്റലിയിൽ ഒരു മഡോണയുടെ പ്രതിമ ഉണ്ടായിരുന്നു. റോമിനടുത്തു ട്രവിഗ്‌നാനോ റൊമാനോ പട്ടണത്തിൽ നിന്നുള്ള ഒരു സ്വയം പ്രഖ്യാപിതനായ ഒരു സന്യാസിയുടെ ചില അഭിപ്രായത്തിൽ, മറ്റു കാര്യങ്ങൾക്കൊപ്പം, ഒരു "പിസ" നിർമ്മിച്ച്. രണ്ടുമാസം മുമ്പ്, ട്രെവിഗ്നോയിലെ അത്ഭുതങ്ങൾ തെറ്റാണെന്നു തന്നെ വത്തിക്കാൻ പ്രഖ്യാപിച്ചു.
അത്ഭുതങ്ങളെ വിലയിരുത്തുന്നതിന് കത്തോലിക്കാസഭ ചില പുതിയ നിയമങ്ങൾ അവതരിപ്പിച്ചു പ്രസിദ്ധീകരിച്ചു."അമാനുഷിക പ്രതിഭാസ ങ്ങളുടെ വിലയിരു ത്തിനുö നടപടിക്രമത്തിനുള്ള "മാനദണ്ഡങ്ങൾ" അനുസരിച്ച്, ആരോപിക്കപ്പെടുന്ന അത്ഭുതങ്ങൾ അമാനുഷിക ഉത്ഭവ മാണെന്ന് സഭയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനി ഉണ്ടാവുകില്ല. അതിന് പകരം, ഓരോ ആറു വിഭാഗങ്ങളിൽ വ്യത്യസ്ത മൂല്യനിർണ്ണയ മുണ്ട്. വിശ്വാസത്തിന്റ ഡികാസ്റ്ററി ഒരു വിശദമായ നടപടിക്രമം സ്ഥാപിക്കുന്നു. രൂപതാ ബിഷപ്പുമാർ അതനുസരിച്ച് ആരോപണവിധേ യമായ അത്ഭുതങ്ങൾ അവലോകനം ചെയ്യുന്നു.
എന്താണ് "ഡികാസ്റ്ററി" എന്ന പദം അർത്ഥമാക്കുന്നത്?
മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലും, നിയമശാസ്ത്രത്തിനും ഭരണനിർവ്വഹണത്തിനും ഉത്തരവാദികളായ ഒരു കോളജിയറ്റ് ബോഡിയെ ഡികാസ്റ്ററി എന്ന് വിളിച്ചിരുന്നു. റോമൻ ക്യൂറിയായുടെ ഡികാസ്റ്ററികളെയും ഇങ്ങനെ അറിയപ്പെടുന്നു. വളരെ പുരാതന ഗ്രീക്കുഭാഷയിലുള്ള വാക്കാണ് ഇത്. ജർമ്മൻ ഭാഷയിൽ ഈ വാക്കിനെ"കോടതി" എന്നും പറയുന്നു. റോമൻ കത്തോലിക്കാ സഭയെ നയിക്കാൻ മാർപാപ്പ നിയോഗിച്ച റോമൻ കൂരിയായുടെ അനുബന്ധ സ്ഥാപനങ്ങളുടെ പേരാണ്. 2022 വരെ ക്യൂരിയായുടെ സ്ഥാപനങ്ങളും ഡികാസ്റ്ററികളായി കണക്കാക്കപ്പെട്ടിരുന്നു. വിപുലീകരിച്ച പദത്തിന് പകരം ക്യൂറിയൽ സ്ഥാപനങ്ങൾ ഇന്നത്തെ ഡികാസ്റ്ററികളുടെ മുൻ ഗാമികൾ (ഇടുങ്ങിയ അർത്ഥത്തിൽ) സഭകളും പൊന്തിഫിക്കൽ കൗൺസിലുകളുമായിരുന്നു. സഭകളുടെ തലവന്മാരെ പ്രീഫെക്ട്സ് എന്നും പൊന്തിഫിക്കൽ കൗൺസിലുകളുടെയും കമ്മീഷനുകളുടെ യും തലവന്മാരെ പ്രസിഡന്റ് എന്നും വിളിച്ചിരുന്നു.
"അത്ഭുതങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നുണ്ട് " എന്നാണു ചില പ്രചാരണം. എന്നാൽ ഭാവിയിൽ ഇവ വളരെ അപൂർവ്വമായിരിക്കും എന്നാണ് അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ "കൂടുതൽ സംശയാലുക്കളാകാൻ" സഭ ആഗ്രഹിക്കുന്നു. വത്തിക്കാനിൽ ഏറെ "സംശയാസ്പദമായ അമാനുഷികമായ ഏത് പ്രതിഭാസങ്ങളെയും വിലയിരുത്തുന്നതിനുള്ള നടപടിക്രമത്തിന് ചില മാനദണ്ഡങ്ങൾ " പുറപ്പെടുവിച്ചു. അത്ഭുതങ്ങളെ ആറു വിഭാഗങ്ങളായി വിഭജിക്കുന്ന ഒരു സമിതിക്ക് ബിഷപ്പുമാർ ഇപ്പോൾ അവരുടെ പ്രത്യേക ഉദ്ദേശത്തിന് സ്ഥാനാർത്ഥികളെ നിർണ്ണയിക്കേണ്ടതുണ്ട്. പക്ഷെ അത് ശരിയല്ലെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട് .
കത്തോലിക്കർ ഒരുപക്ഷെ നടപടിയുടെ ആവശ്യകത കണ്ടിരിക്കാം. 1978 -ന് ശേഷം ആദ്യമായി സഭാനേതൃത്വത്തിലെ കുറേപേർ അന്ന് ഒരുമിച്ചിരുന്ന് അമാനുഷിക പ്രതിഭാസം ഉണ്ടാകുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയണമെന്നു തീരുമാനങ്ങൾ എടുത്തിരുന്നു. അവർ അതിനു ശക്തമായ ചില ഉത്തരങ്ങൾ കണ്ടെത്തിയിരുന്നു എന്ന് പറയപ്പെടുന്നു. അത്തരം പ്രതിഭാസങ്ങളിൽ, ഒരാൾ ഒരു മനുഷ്യന്റെ ഒരു "ഭാവന"യും അതിലുള്ള അതിന്റെ "നുണ പറയാനുള്ള ഓരോ പ്രവണതയും " പരിഗണിക്കണം എന്നാണ് ഉള്ളടക്കം. ഇതുപോലെ, എന്തെങ്കിലും "സഭയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തും" എന്നു വിശ്വാസത്തിന്റെ ഡികാസ്റ്ററി വിശദീകരിച്ചിട്ടുണ്ട്. ഇന്ന് ഇതൊരു ശ്രദ്ധിക്കപ്പെട്ടതായ സംഭവമാണ്. ഇക്കഴിഞ്ഞനാളിൽ ഓസ്‌ട്രോയിലെ മഡോണ രൂപം വലിയ കോളിളക്കം സൃഷ്ടിച്ചു. മഡോണ രൂപത്തിൽ രക്തത്തുള്ളികൾ കാണാനിടയായത് യഥാർത്ഥത്തിൽ ഏതോ കുറെ പ്രാണികൾ ഉണ്ടാക്കിയതാണെന്ന് കരുതപ്പെടുന്നു. വരുംഭാവിയിൽ ഇതൊക്കെ ഇതിലും കുറെ കുറവായിരിക്കുമെന്നാണ് ആളുകളുടെ അഭിപ്രായങ്ങൾ. ഇക്കാലത്ത് അത്ഭുതങ്ങളെക്കുറിച്ചുമാത്രം വിവിധ തരത്തിൽ ഓരോ ചട്ടങ്ങൾ പറയുന്നുണ്ട്. ആരും ഒന്നും അതേപ്പറ്റിയും എതിരായി ഇന്നും പറയുന്നില്ല.
1950 മുതൽ ഡികാസ്റ്ററിയുടെ അഭിപ്രായത്തിൽ ആറ് അത്ഭുതങ്ങൾ മാത്രമേ തരംതിരി ച്ചിട്ടുള്ളു. എന്നിരുന്നാലും എല്ലാവരും ഇത്തരം ചില അത്ഭുതങ്ങളെ നിസംശയമായി ഒട്ടു കൈകാര്യം ചെയ്യുന്നില്ല എന്നാണ് പറയപ്പെടുന്നത്. വിമർശനാത്മകമോ, അതല്ല ചില അപകടകരമായ വശങ്ങളുടെ വലിയ അഭാവത്തോടെ കാണുന്ന പ്രത്യേക ആത്മീയ അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മാവിന്റെ സൃഷ്ടിയുടെ അടയാളങ്ങൾ മാത്രമേയുള്ളുവെന്നാണ് ആളുകൾ കരുതുന്നത്.
മറ്റ് അഞ്ചു വിഭാഗങ്ങളിലെ അത്ഭുതങ്ങൾ ഇതിലും ഏറെ മോശമാണ്. ഒരോരോ പ്രതിഭാസം തത്വത്തിൽ അമാനുഷികമാണെങ്കിൽ, എന്നാൽ അതിൽ ചില പ്രശ്നകരമായ വശങ്ങൾ ( അധാർമ്മിക പ്രവർത്തനങ്ങൾ ) ഉണ്ടെങ്കിൽ, അവ എല്ലാം അടുത്ത മൂന്നു വിഭാഗങ്ങളിൽ ഒന്നിൽ അത് ഉൾപ്പെടുന്നു. നിർണ്ണായക വശങ്ങൾ ആധിപത്യം പുലർത്തുന്നെങ്കിൽ ഒരു അത്ഭുതം രണ്ടാമത്തെയും അഥവാ ഏറ്റവും അവസാനത്തെയും വിഭാഗത്തിൽപ്പെടുന്നു. അത് നിരോധിക്കുകയും തടയുകയും വേണം. ഒരു അത്ഭുതമൊന്നുമില്ല എന്നതിന് ഒരു ഒരു ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ അത് ഏറ്റവും താഴ്ന്ന വിഭാഗത്തിൽപ്പെടുന്നു. ഇത് തികച്ചും അമാനുഷികതയാണ് (മാനുഷികമല്ല) എന്ന പ്രഖ്യാപനം തന്നെയാണ്.
ഇതുപോലെ കേരളത്തിലെ സീറോമലബാർ സഭയും പുരോഹിതരുടെ ശരി തെളിയിക്കപ്പെടാത്തതായ അത്ഭുതപ്രതിഭാസങ്ങളെ ഓരോന്നും എടുത്തുകാണിച്ചുള്ള പ്രചാരണം നടത്തുന്നത് കൂടുതലാണ്. ഇപ്പോൾ വത്തിക്കാനിലെ മാർപാപ്പയുടെ ഒരു നിർദ്ദേശങ്ങളെയും തങ്ങൾ അതേ പടി സ്വീകരിച്ചു ഒരു സഭാനിലപാട് സ്വീകരിക്കാൻ ഇന്ന് തയ്യാറല്ലെന്ന സീറോമലബാർ സഭാ സിനഡിന്റെ അംഗങ്ങളായ മെത്രാന്മാരുടെ നിലപാട് ഭാവിയിൽ സഭയിൽ അവസാനമില്ലാത്ത പ്രതിസന്ധികൾക്ക് കാരണമായേക്കാം. കത്തോലിക്കാസഭയിൽ നിന്നും വേർപെട്ടു മാറി നിൽക്കുന്ന മറ്റിതര സഭാവിഭാഗങ്ങളെപ്പോലെ സീറോമലബാർ സഭ യും അവരുടെ തനിരൂപം വ്യക്തമായി പ്രദർശിപ്പിക്കുന്നു. അതിന് ഒരു ഉദാഹരണവുമാണ് അങ്കമാലി-എറണാകുളം രൂപതയിൽ നേരിടുന്ന പ്രതിസന്ധികൾ. "അല്മായർ" എന്ന് പേരിട്ടു വിളിക്കുന്ന കത്തോലിക്കാ സഭാവിശ്വാസികളെ ഒരുവിധത്തിലും അവർ ആഗ്രഹിക്കുന്ന ഒരു വി. കുർബാനയർപ്പണവിഷയത്തിൽ ഒരുവിധ ഐക്യധാരണയിൽ ഇന്നും എത്താൻ സീറോമലബാർ സിനഡിലെ മെത്രാന്മാർ ആരും മനസ്സിൽ സമ്മതിക്കുന്നില്ല. അടുത്ത ഭാവിയിൽ സീറോമലബാർ സഭയുടെ നടപടിവഴികൾ തെറ്റാണെന്ന് വിശ്വാസികൾക്ക് ഏറെ മനസ്സിലാകും. സീറോമലബാർ സഭയെന്നത് മെത്രാന്മാരും മാത്രമല്ല, പുരോഹിതരും അവരുടെ കൽപ്പന അനുസരണയോടെ സമ്മതിക്കുന്ന അടിമകളായ സഭാവിശ്വാസികളും മാത്രമാണെന്ന് കരുതുന്നത് ശരിയാണോ? ഒരു സഭയുടെ സിനഡ് എന്ന് വിളിക്കപ്പെടുന്ന സഭാപാർലമെന്റിൽ ഏത് അല്മായർക്കും തുല്യ പങ്കാളിത്തഅവകാശം ഉണ്ടായിരിക്കണം എന്ന മാർപാപ്പയുടെ നിർദ്ദേശത്തെ സീറോമലബാർ മെത്രാന്മാർ അതേപടി തള്ളിക്കളയുന്നു. ഈ കാരണം കൊണ്ട് സീറോമലബാർ സഭയിലെ ആരും പ്രതീക്ഷിക്കാത്ത വിഷമകരമായ വിള്ളൽ ഉണ്ടാകുവാൻ ഇത് കാരണമാകും. ലോക കത്തോലിക്കാസഭയിൽ നിന്ന് തന്ത്രപൂർവ്വം വേർതിരിഞ്ഞു കേരളത്തിൽ പുതിയ ഒരു സഭ "പൗരസ്‌ത്യ സഭക്കാർ" സീറോമലബാർ സഭയുണ്ടാക്കി ആ നാമം സ്വീകരിച്ചു. പുതിയ കാല ങ്ങളെക്കുറിച്ചു കത്തോലിക്കാസഭയിലെ അംഗങ്ങളായ "അല്മായർ" ആരും അറിഞ്ഞിരുന്നില്ല.!
സഭ നവീകരിക്കാൻ തയ്യാറുള്ളവർ സീറോ മലബാർ സഭയിലെ ഈ പിളർപ്പിനെതിരെ ചില മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാര്യങ്ങൾ എന്തായാലും ക്രിസ്ത്യൻ വിശ്വാസികൾ സ്വന്തം മനസ്സ് ഉപയോഗിച്ച് ആത്മീയതയെ കാണണം. അത്ഭുതപ്രവാചകരായി വേഷംകെട്ടുന്ന ധ്യാനഗുരുക്കന്മാരോ ആവശ്യപ്പെടുന്ന പ്രാർത്ഥനയിൽ മാത്രം കൊണ്ട് വിശ്വാസിയുടെ ആത്മീയതയ്ക്ക് പൂർണ്ണതയുണ്ടാകില്ല. സത്യസന്ധവും ദൈവഹിതം അന്വേഷിച്ചുള്ള പ്രവർത്തികൾ ചെയ്യുവാനും ഏതൊരു വിശ്വാസിക്കും കഴിയണം. ഈ രഹസ്യം ഇന്ന് വത്തിക്കാൻ പൂർണ്ണമായി മനസ്സിലാക്കുന്നു.
ഈ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ പോലുമില്ല
കത്തോലിക്കാസഭ ലോകത്തിലെ ഏറ്റവും വലിയ മത സംഘടനകളിൽ ഒന്നാണ്. ഈ ക്രിസ്ത്യൻ വിഭാഗത്തിന്റെ വിശ്വാസങ്ങളും സഭയിലെ പാരമ്പര്യങ്ങളും പിന്തുടരുന്ന അനേകദശലക്ഷക്കണക്കിന് വരുന്ന വിശ്വസ്തരായ വിഭാഗം അനുയായികൾ കത്തോലിക്കാമതത്തിലുണ്ട്. അവരാണ് ഇന്ന് കേരളത്തിൽ സീറോ മലബാർ സഭയുടെ അംഗങ്ങൾ എന്ന പേരിലറിയപ്പെടുന്നവർ. എന്നാൽ അതിൽ എത്രത്തോളം അവർ കാര്യങ്ങൾ യഥാർത്ഥത്തിൽ ബൈബിൾ തെളിവുകളെ അടിസ്ഥാനമാ ക്കിയുള്ളതാണ്? വിശുദ്ധരുടെ കൂദാശകൾ, കല്പനകൾ, പ്രാർത്ഥനകൾ, ആരാധന എന്നിവ ബൈബിളിൽ പോലും ഉണ്ടോ? ഈ കത്തോലിക്കാ വിശ്വാസങ്ങൾ ബൈബിളിൽ പോലുമില്ല."ദേവാലയം എന്റെ പ്രാർത്ഥ നാലയമാണ്," എന്നുള്ള യേശുവിന്റെ കാഴ്ചപ്പാട് ഇവരിൽ എന്നെങ്കിലും കാണപ്പെടണം. ഇടവകപള്ളികൾ പണപ്പിരിവിന്റെയും കച്ചവടത്തിന് വേണ്ടിയുള്ള കേന്ദ്രമാക്കുകയുമാണ്.
ഭാവിയിൽ സഭകൾക്ക് എന്ത് രൂപമുണ്ടാവുമെന്ന് വ്യക്തമല്ല. ക്ലാസിക് സഭകളുടെ ശൃംഖല അതിന്റെ നിലവിലെ സാന്ദ്രതയിലും അതിന്റെ ഉപകരണങ്ങളിലും പരിപാലിക്കാൻ കഴിയില്ല. നിലവിൽ, ഈ പ്രവണത കൂടുതൽ പ്രാദേശികവൽക്കരണത്തിന്റെ ശക്തിദിശയിലാണ് ഇത് ഉയർന്ന നിലവാരമുള്ള പള്ളി സംഗീതം അല്ലെങ്കിൽ പ്രവർത്തനക്ഷമ മായ ' യൂത്ത് വർക്ക് ' പോലുള്ള ആകർഷക ഓഫറുകൾ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അതേസമയം ഭാവിയിൽ ഈ സമ്പർക്കം കൂടുതൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ, സഭകൾക്കുള്ളിൽ മുകളിൽ നിന്ന് താഴേക്ക് പണം വിതരണം എന്നും ചെയ്യുന്നത് തുടരുമോ എന്നും ചോദ്യം ഉയർന്നേക്കാം. എന്നാൽ അത് സാമ്പത്തിക ഒഴുക്കിന്റെ ദിശയെ സ്പർശിച്ചാൽ, ഇപ്പോഴും ആഡംബര ഘടനകളിൽ ഏർപ്പെട്ടിരിക്കുന്ന മാനേജുമെന്റ് തലങ്ങൾക്ക് വലിയ സ്വാധീനം നഷ്ടപ്പെടും. //-
*********************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
*******************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.