ധ്രുവദീപ്തി // Culture and life //
എനക്ക് പുടിച്ച കളറ് //
മിനി ജോസ്
മിനി ജോസ് |
ഇത് നിറങ്ങൾ വാരിവിതറും ആഘോഷം. സർഗാനുഭവങ്ങളുടെ മഴവിൽക്കാലം. തുല്യനീതിയുടെ, ചേർത്തുവയ്ക്കലിന്റെ, സമഭാവനയുടെ കറുപ്പും വെളുപ്പും ഈ കലോത്സവത്തിന്റെ കൊടിയടയാളം
1986-ൽ തിരുനക്കരയിൽ നടന്ന എം.ജി. സർവകലാശാലാ കലോത്സവവേളയിൽ നടന്ന സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി അസംപ്‌ഷൻ കോളജ് ടീം . ഇടതു ഫോട്ടോയിൽ വലത്തേ അറ്റത്ത് മിനി ജോസിന്റെ ചിത്രം കാണാം. (ചിത്രം മിനിയുടെ ഫോട്ടോ ശേഖരത്തിൽനിന്നുള്ളതാണ്.) വലത്തേ ഫോട്ടോ - കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികളുടെ സംഘനൃത്തം. മനോരമ വാർത്ത- 2024- മാർച്ച് 2 ശനി.. |
1986-ൽ തിരുനക്കരയിൽ നടന്ന എം.ജി. സർവകലാശാലാ കലോത്സവവേളയിൽ നടന്ന സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി അസംപ്‌ഷൻ കോളജ് ടീം . ഫോട്ടോയിൽ വലത്തേ അറ്റത്ത് മിനി ജോസിന്റെ ചിത്രം കാണാം. |
കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികളുടെ സംഘനൃത്തം . |
എനക്ക് പുടിച്ച കളറ്
2024
സംഗതി കളറാ
പക്ഷെ,ചെലവ് വേറെ.
ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്ന് മുതൽ 2 ലക്ഷം രൂപ വരെയാണ് കോളജുകൾക്ക് ചെലവ് . ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടി നൃത്തം , കഥകളി , ഓട്ടൻതുള്ളൽ എന്നിവയ്ക്ക് .ഒരു ഇനം പഠിപ്പിക്കുന്നതിനായി രണ്ടു ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അദ്ധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45000 രൂപ മുതലും ആഭരണങ്ങൾക്ക് 10000 മുതലുമാണ്ചെലവ്. ഓട്ടൻതുള്ളൽ വേഷത്തിന് 50000 കടക്കും.
ഒപ്പനയിൽ വസ്ത്രത്തിന് 4000 രൂപ മുതൽ ഒരാൾക്ക് ചെലവാകുമ്പോൾ മണവാട്ടിക്ക് 8000 രൂപ മുതലാണ് . മുഖ ചമയങ്ങൾക്കെല്ലാം 4000 കടക്കും. വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ ഒരാൾക്ക് 700 രൂപയോളം അടുത്താകും.
കുച്ചിപ്പുഡിയിൽ പരമ്പരാഗത രീതിയിലുള്ള ടെംബിൾ ആഭരണങ്ങൾക്ക് കേശാലങ്കാരങ്ങൾ കൂട്ടി 75000 രൂപയാകും. പട്ടുസാരിക്ക് വേറെ 10000 രൂപ. വസ്ത്രത്തേക്കാളും ആഭരണത്തെക്കാളും പണമാകുന്നത് പഠനത്തിനും കൂടാതെ പാട്ടുകൾ റിക്കാർഡ് ചെയ്യുന്നതിനുമാണെന്ന് ഒരു കുച്ചിപ്പുഡി അദ്ധ്യാപകൻ പറഞ്ഞു. പാട്ടു തയ്യാറാക്കുന്നതിന് കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ചെലവാകും. //-
**********************************
******
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
***********************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.