Sonntag, 16. April 2023

ധ്രുവദീപ്തി /Religion // ദുഃഖവെള്ളി ദിവസത്തിന്റെ പവിത്രത നഷ്ഠപ്പെടുത്തിയ കർദ്ദിനാൾ പ്രസ്താവന.// ജോർജ് കുറ്റിക്കാട്ട്


ധ്രുവദീപ്തി /Religion // 

ദുഃഖവെള്ളി ദിവസത്തിന്റെ പവിത്രത നഷ്ഠപ്പെടുത്തിയ കർദ്ദിനാൾ പ്രസ്താവന.

ജോർജ് കുറ്റിക്കാട്ട്  

 

സീറോ മലബാർ സഭയുടെ തലവനും കർദ്ദിനാളുമെന്ന നിലയ്ക്ക്  ലോകമൊ ട്ടാകെ ക്രിസ്ത്യാനികൾ ആചരിക്കുന്ന ദുഃഖ വെള്ളിയാഴ്ച്ച നടത്തിയ തൻ്റെ പ്രഖ്യാപനം ആ ദിവസത്തിനു ചേർന്നതല്ല. സ്വയം തന്നെത്തന്നെ ക്രിസ്തുവായി അവതരിപ്പിച്ചുകൊണ്ടുള്ള കർദ്ദിനാളിന്റെ പ്രസ്താവന തരം താഴ്ന്ന കാര്യം തന്നെ. യേശുക്രിസ്തുവിനെ കുരിശിൽ തറച്ചു വധിക്കണമെന്ന് അലറിപ്പറഞ്ഞു ബഹളം ഉണ്ടാക്കിയത് അന്നത്തെ യഹൂദ  പുരോഹിത ശ്രേഷ്ഠന്മാർ ആയിരുന്നു. ഇന്നും പുരോഹിതന്മാർ എക്കാലവും ഇതാവർത്തിക്കുന്നു. പള്ളികളിലേയ്ക്ക്  വി. കുർബാനയ്ക്കും പ്രാർത്ഥനയ്ക്കുമായി എത്തുന്നവർ കുർബാനമദ്ധ്യേ പള്ളിവികാരി നടത്തുന്ന പ്രസംഗത്തിൽ പണപ്പിരിവിന്റെ ആഹ്വാനങ്ങൾ മാത്രമാണ് കേൾക്കുന്നത്. പണപ്പിരിവ് കാര്യങ്ങൾ വേറൊരു അവസരത്തിൽ നടത്തിക്കൂടേ? ആലഞ്ചേരിയുടെ പേരിലുള്ള ആരോപണവും മറിച്ചല്ലല്ലോകോടികളുടെ പണത്തട്ടിപ്പ് കാര്യം തന്നെ. എന്നിട്ടും സ്വയം താൻ ക്രിസ്തുവായി ചമയുന്ന തന്റെ അഭിപ്രായങ്ങൾ ആവർത്തിക്കാതെ സ്വന്ത നിലപാട് തുറന്ന്  എന്താണെന്ന് പറയാം. പീലാത്തോസ് എന്തുകൊണ്ട് തന്റെ സ്വതന്ത്ര നിലപാട് സ്വീകരിച്ചു എന്ന കാര്യങ്ങൾ കർദ്ദിനാൾ ആലഞ്ചേരി ആവർത്തിച്ചു ചരിത്രം വായിക്കുക.  

മാർപാപ്പയുടെ നിർദ്ദേശങ്ങളെ വകവയ്ക്കാതെ കേരളത്തിലും ലോകമെമ്പാടു മുള്ള കത്തോലിക്കാ വിശ്വാസികളെയെല്ലാം "സീറോ" ആക്കി പരിവർത്തനം ചെയ്ത, സഭയെ രാഷ്ട്രീയ പാർട്ടികളെപ്പോലെ വിവിധ കഷണങ്ങളാക്കി മാറ്റി. അതിനു മുൻകൈ എടുത്തു പ്രവർത്തിച്ച ഒരു മെത്രാനെ മരണശേഷം വിശുദ്ധ പദവി നൽകാൻ ചങ്ങനാശേരി രൂപതയിൽ ഈയിടെ പ്രവർത്തനം തുടങ്ങി. ഇത് തന്നെ പുരോഹിത മേധാവിത്തത്തിന്റെ ഹീനമായ പ്രവർത്തനങ്ങളുടെ കാണപ്പെട്ട ഉദാഹരണമല്ലേ? സഭയെന്നത് ആരുടെതാണ് ? സഭ, മെത്രാന്മാരും  പുരോഹിതരും മാത്രമല്ല ഉൾക്കൊണ്ടിരിക്കുന്നത്. സഭാംഗങ്ങളെ നുണയുടെ ദൈവശാസ്ത്രം പഠിപ്പിക്കുവാനാണോ സെമിനാരിപഠനം പുരോഹിതരെല്ലാം  പഠിക്കുന്നത്

മാർപ്പാപ്പ കേരളത്തിൽ എത്തിയിട്ട് എത്രകാലങ്ങളായി? ഇതിനുത്തരവാദിക ൾ ആരാണ്? വിശ്വാസികളല്ല. കേരളത്തിൽ കേരള-കോൺഗ്രസ്‌പാർട്ടികൾക്ക് തുല്യരായിട്ടുള്ള സീറോ മലബാർ മെത്രാന്മാരും പുരോഹിതരും ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് കേരളത്തിൽ സൃഷ്ടിക്കപ്പെട്ട ഈ പുരോഹിത - മെത്രാൻ സഭ ഇക്കാലത്ത് ലോകമെമ്പാടും മാർപാപ്പയ്ക്ക് ഭീഷണിയായി മാറിക്കൊണ്ടിരി ക്കുന്നു. മെത്രാന്മാർ കന്യാസ്‌തികൾക്ക് കല്പന കൊടുത്തു, പുരോഹിതർക്ക് അവരുടെ മുറികളിൽ ഭക്ഷണo ഉണ്ടാക്കിക്കൊടുക്കുവാൻ. ഈ പുരോഹിതരു ടെ വേലക്കാരികളാണോ കന്യാസ്ത്രികൾ എന്ന് കർദ്ദിനാൾ അറിയണം.യേശു  ക്രിസ്തുവിന്റെ മരണദിനം ആചരിക്കുന്നതായ ഒരു ദുഃഖവെള്ളിയാഴ്ച ദിവസം  പറയേണ്ട ഒരു വിഷയമല്ല, കർദ്ദിനാൾ സ്വയം ക്രിസ്തു ചമഞ്ഞു പ്രസ്താവനകൾ  നടത്തിയത്. ദു:ഖവെള്ളിയാഴ്ചയുടെ പവിത്രത നഷ്ടപ്പെടുത്തിയ ഈ കർദ്ദിനാൾ തന്നെ വിശ്വാസികളോട് നേരിട്ട് ക്ഷമ  ചോദിക്കേണ്ടതാണ്. 

യേശുക്രിസ്തു ഒരു ക്രിസ്തുമതം നിർമ്മിച്ച് പ്രഖ്യാപിച്ചുവോ? ഒരു പരുഷനെയോ സ്ത്രീയെയോ പുരോഹിതനായി യേശു വാഴിച്ചിരുന്നോ? സ്വന്തം മകനെയും തന്റെ ഭാര്യാസഹോദരനെയും വധിച്ചശേഷം സ്വയം റോമൻ ചക്രവർത്തി യായി, അതിനു തുടർച്ചയായി അയാൾ അപ്പോൾ ക്രിസ്തുമത സ്ഥാപനത്തിന്റെ പ്രഖ്യാപനവും നടത്തിയതായി ചരിത്രം കുറിയ്ക്കുന്നു. പ്രഖ്യാപനം നടത്തിയ കോൺസ്റ്റാന്റീനു തുല്യനായി ഇന്ന് ആലഞ്ചേരി കർദ്ദിനാൾ അധ:പ്പതിച്ചുവോ? കത്തോലിക്കാ സഭയ്ക്ക് കേരളത്തിൽ മാത്രമല്ല ലോകമാകെ ഒരു കളങ്കമായി മാറിയിട്ടുണ്ട് . ക്രിസ്തീയ സഭാവിശ്വാസികളുടെ നിഷ്ക്കളങ്ക മനസ്സിനെയാകെ  നശിപ്പിച്ച അധികാരമാണ് മെത്രാന്മാർക്കും പുരോഹിതർക്കും ഇന്ന് സഭയിൽ  ഉപയോഗത്തിലുള്ളത്.

നിലവിൽ "വട്ടപ്പൂജ്യം മലബാർ സഭ" യുടെ തലവൻ ആലഞ്ചേരി കർദ്ദിനാൾ തൽസ്ഥാനമൊഴിഞ്ഞു കൊണ്ട് പകരം "നരേന്ദ്ര മോദിയെ" സഭാ കർദ്ദിനാൾ ആക്കാമെന്നു ആലഞ്ചേരി തന്നെ മോദിക്ക് വാക്കു കൊടുത്തുകഴിഞ്ഞതു  പോലെയുള്ള പെരുമാറ്റസ്വീകരണമാണല്ലോ നൽകിയത്. കഴിഞ്ഞ ദിവസം മോദിയെ അൾത്താരയിൽ വാഴിച്ച ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ ഫോട്ടോ നല്കി പ്രസിദ്ധീകരിച്ചല്ലോ. എന്താണ് ഇന്ന് ക്രിസ്തീയ വിശ്വാസികൾ ഇത്തരമുള്ള സഭാനേതൃത്വങ്ങളുടെ  തരംതാണ മനസ്സിലിരിപ്പും സഭാവിരുദ്ധമായ  പ്രവർത്തനശൈലികളിലും നിന്ന് മനസ്സിലാക്കേണ്ടത്? സഭാംഗങ്ങൾ ഇല്ലാതെ സഭയില്ല, സഭയുടെ ഉറച്ച നിലനിൽപ്പ് അല്മായർ എന്ന് വിളിക്കപ്പെടുന്ന സഭാംഗങ്ങൾ ആകുന്നു. അവരെ മാറ്റി നിറുത്തിയുള്ള പുരോഹിതഭരണസംവിധാനം നിലനിൽക്കില്ല.

-------------------------------------------------------------- 

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.