Montag, 20. März 2023

ധ്രുവദീപ്തി // Politics & Religion // ക്രൈസ്തവ വിശ്വാസങ്ങളെയും സന്യസ്തരെയും അതിഹീനമായി അവഹേളിക്കുന്ന നാടകം, "കക്കുകളി " # Rajan Thomas Olickal

ധ്രുവദീപ്തി //  Politics & Religion : 

ക്രൈസ്തവ വിശ്വാസങ്ങളെയും  സന്യസ്തരെയും അതിഹീനമായി അവഹേളിക്കുന്ന നാടകം,  "കക്കുകളി"

 Rajan Thomas Olickal

ആരാണ്‌ 'കക്കു കളിക്കുന്നത്' ?
നമ്മുടെ സംസ്ഥാനത്തും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കത്തോലിക്കാ വിശ്വാസത്തിനും വിശ്വാസികൾക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും പല വിധ ആക്രമണങ്ങളും അധിക്ഷേപങ്ങളും കുറേ കാലമായി നടന്നു വരുന്നുണ്ട്. അത് പലപ്പോഴും ചില വർഗ്ഗീയ ശക്തികളായിരുന്നു ചെയ്ത് വന്നിരുന്നത്.

കക്കു കളിയിലെ ഒരു ദൃശ്യം 
https://youtu.be/HDhA1fOzyPE

എന്നാൽ ഇപ്പോൾ നമ്മുടെ സംസ്ഥാനത്തു സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ അങ്ങനെയൊരു ആക്രമണം "കക്കുകളി" എന്ന നാടക അവതരണം വഴി നടന്നു വരുന്നു എന്നത് വളരെ പ്രതിഷേധാർഹമായ കാര്യമാണ്.

ഈ നാടകം promote ചെയ്തിരിക്കുന്നത് കേരള NGO union ആണ്. അതിന്റെ പ്രചാരണത്തിന് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും ഒത്താശയും ചെയ്ത് കൊടുക്കുന്നതാകട്ടെ Kerala Government ന്റെ Cultural Dept. ന്റെ കീഴിലുള്ള (Kerala Sangeetha Nadaka Academy )കേരള സംഗീത നാടക അക്കാഡമിയും.

സന്യസ്തരെയും ക്രൈസ്തവ വിശ്വാസങ്ങളെയും തന്നെ അതിഹീനമായി അവഹേളിക്കുന്ന ഈ നാടകം അവതരിപ്പിക്കുന്നത് ക്രൈസ്തവർക്ക് എതിരെ ഉള്ള ആസൂത്രിതമായ ആക്രമണമായി മാത്രമെ ഇത് കാണാൻ കഴിയുകയുള്ളു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം ഹീനമായ
അധിക്ഷേപങ്ങളെ ശക്തിയായി അപലപിക്കുന്നു. ഇതിനു പിന്തുണ നൽകുന്നതിൽ നിന്ന് സർക്കാർ പിന്തിരിയേണ്ടതും ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു സാമൂഹ്യ ശിഥിലീകരണ ശക്തികൾ ക്കെതിരെ അതിശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഇങ്ങനെയുള്ള മത സാമൂഹിക വികാരങ്ങളെ വൃണപ്പെടുത്തുവാൻ കേരള സർക്കാർ സമ്പൂർണ്ണ പിന്തുണ നൽകിയത് കേരളസർക്കാരിന്റെ ക്രിസ്ത്യൻ വിരുദ്ധമനോഭാവമാണെന്ന് വെളിപ്പെടുന്നു .
------------------------------------------------------------

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.