Sonntag, 6. März 2022

ധ്രുവദീപ്തി : Sport // സ്വേച്ഛാധിപത്യത്തിന്റെ നടുമുറ്റത്തെത്തിയ അതിഥി ഒളിമ്പിക്‌സ് // ജോർജ് കുറ്റിക്കാട്ട് -ജർമനി-
   സ്വേച്ഛാധിപത്യത്തിന്റെ നടുമുറ്റത്തെത്തിയ അതിഥി ഒളിമ്പിക്‌സ് // 

ജോർജ് കുറ്റിക്കാട്ട്-ജർമനി- 

ആധുനിക ഒളിമ്പിക്‌ കളികൾ 1896-ൽ ആതൻസിലാണ് തുടങ്ങിയത്. ആർക്ക് വേണമെങ്കിലും പങ്കെടുക്കാൻ കഴിയുംവിധം "ജനതകളുടെ ഐക്യം" ജനതകളുടെ സംയോജനം" എന്ന മഹത്തായ സന്ദേശവും ഉദ്ദേശവും അതിലടങ്ങിയിരുന്നു. 2022 -ൽ നടക്കുന്ന ഒളിമ്പിക് കഴിഞ്ഞ കാലങ്ങളിൽ ഒളിമ്പിക് കാലഘട്ടങ്ങളിൽ നേരിട്ട സ്വേച്ഛാധിപത്യത്തി ന്റെ ചരിത്രങ്ങൾ ഇപ്പോൾ  ആവർത്തിക്കപ്പെടുകയാണ് എന്ന് വേണം കരുതാൻ. ലോക രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കളും സാമൂഹിക ജീവിതത്തിന്റെ ഭാഗമായ ഒളിമ്പിക് ചരിത്രത്തിന്റെ രൂപഭാവങ്ങൾ തകർക്കുന്ന സംഭവങ്ങളുടെ ചില താളുകൾ മറിച്ചു നോക്കാം. ഈ ലേഖനം 20-26 August 2008-ൽ "പ്രതിച്ഛായ"വാരികയിൽ  പ്രസിദ്ധീകരിച്ചതാണ്. ലോകം ഇന്ന് ഉറ്റു നോക്കുന്ന റഷ്യൻ -ഉക്രൈൻ യുദ്ധം നിലവിലുള്ള ഒളിമ്പിക്കിന് വലിയ പ്രതിസന്ധി പോലും ഉണ്ടാക്കിയിട്ടുണ്ട്. യുദ്ധവും ഏകാധിപത്യ മനോഭാവവും സാമൂഹ്യജീവിതത്തെ തകർക്കുന്ന പ്രവണതകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു.

   സ്വേച്ഛാധിപത്യത്തിന്റെ നടുമുറ്റത്തെത്തിയ അതിഥി ഒളിമ്പിക്‌സ് // 

ജോർജ് കുറ്റിക്കാട്ട്-ജർമനി- 

(Published -പ്രതിച്ഛായ വാരിക ,കോട്ടയം , ആഗസ്റ്റ് 26, 2008 )

എൺപത് വർഷങ്ങളിൽ ഇത് മൂന്നാം തവണയാണ്. വീണ്ടും ഒരു സ്വേച്ഛാധിപ ത്യ രാജ്യത്ത് ഗ്രീഷ്മകാല ഒളിമ്പിക്സ് നടക്കുന്നത്. 1936-ൽ ബർലിനിലും 1980-ൽ മോസ്കോയിലും ,ഇപ്പോൾ  2008 ഓഗസ്റ്റ് 8 -)0 തിയതി മുതൽ ഇരുപത്തിനാലാം തിയതി വരെ ബെയ്‌ജിംഗിലും ലോകത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കമ്യുണിസ്റ്റ് ചൈനയിലെ കളിത്തട്ടുകളിൽ കാഴ്ചവയ്ക്കുകയാണ്. 

ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ, മത്സരക്കളികൾ തുടങ്ങിയതോടെ, വിവാദങ്ങൾ എല്ലാം അപ്രത്യക്ഷമാകും. സ്വേച്ഛാധിപത്യം പുലർത്തുന്ന ചൈന യിലെ മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റിയും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്‌മ യെപ്പറ്റിയും നടക്കുന്ന വിമർശനങ്ങൾ എല്ലാം പൊടുന്നനെ ഇല്ലെന്നാകും. 

തൊണ്ണൂറായിരത്തിനുമേൽ സ്പോർട്സ്പ്രേമികളും ലോകനേതാക്കളും 201  രാജ്യങ്ങളിലെ അത്ലറ്റുകളും കലാകാരന്മാരും ഉൾക്കൊണ്ട ബെയ്‌ജിംഗിന്റെ കിളിക്കൂടിൽ 21-)൦ നൂറ്റാണ്ടിനെ സാക്ഷ്യം നിറുത്തി ചരിത്രം ഒന്നുകൂടി തിരു ത്തിക്കുറിക്കേണ്ടി വരുന്ന ഒളിമ്പിക്‌സ് കളികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.

 ഒളിമ്പിക്സിൽ  ഏറ്റവും കൂടുതൽ സ്വർണ്ണമെഡൽ 
നേട്ടത്തിനർഹനായ അമേരിക്കൻ നീന്തൽതാരം 
മൈക്കിൾ ഫെൽ‌പ്സ് 

1. 3 മില്യാർഡൻ ചൈനക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളും ഒളിമ്പി ക് കളികൾക്ക് വേണ്ടി അത്യത്ഭുതകരമായി തയ്യാറാക്കപ്പെട്ട ബെയ്‌ജിംഗി ന്റെ കിളിക്കൂട്ടിലേയ്ക്ക് ദൃഷ്ടികളയച്ചുവെന്നതാണ് ഇത്തവണത്തെ ഒളിമ്പി ക്സിന്റെ പ്രത്യേകത. മാത്രമല്ല, അയ്യായിരം വർഷങ്ങളിലെ ചൈന വൻകരയു ടെ ചരിത്രത്തിലെ വമ്പൻ സംഭവവും.

ഗ്രീക്ക്-റോമൻ കാലഘട്ടത്തിലെ പ്രാചീന കലാവിശേഷമെന്നറിയപ്പെട്ട ഒളിമ്പി ക്സ് മത്സരക്കളികൾ കറതീർന്ന ഗ്രീക്ക് ഉറവിടമുള്ള മതപരമായ ആഘോഷം തന്നെയായിരുന്നു. ഗ്രീസിൽ മത്സരക്കളികളിൽ ജയിക്കുന്നയാൾ ദൈവങ്ങൾ ക്ക് താരതന്മ്യേന പ്രിയങ്കരനായിരിക്കും. കുറഞ്ഞപക്ഷം ഒരു "ദിവ്യനായി" അ റിയപ്പെടുകയും ചെയ്തിരുന്നു.

ആധുനിക ഒളിമ്പിക് മത്സര കളികൾ 1896-ൽ ആതൻസിലാണ് തുടങ്ങിയത്. ആർക്ക് വേണമെങ്കിലും പങ്കെടുക്കാൻ കഴിയുംവിധം "ജനതകളുടെ ഐക്യം"- ജനതകളുടെ സംയോജനം " എന്ന മഹത്തായ ഉദ്ദേശം അതിലടങ്ങിയിരുന്നു. 

എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, മഹത്തായ ഒളിമ്പിക് ആശയങ്ങളും ആദർശങ്ങളും ഒളിമ്പിക് സമാധാനവും നിഷേധിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി. 1916, 1940, 1944 വർഷങ്ങളിൽ യുദ്ധങ്ങൾ കാരണം ഒളിമ്പിക്സ് മത്സരം നടക്കാതെ പോയി. 1980-ൽ സോവ്യറ്റ് യൂണിയന്റെ അഫ്‌ഗാനിസ്ഥാനിലേക്കു ള്ള പടനീക്കത്തിൽ പ്രതിഷേധിച്ച് അറുപത്തിയഞ്ച് പടിഞ്ഞാറൻ രാജ്യങ്ങൾ മോസ്‌കോ ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ചു. അക്കൂട്ടത്തിൽ അമേരിക്കയും ഉൾ പ്പെട്ടു. 1984 -ൽ സോവ്യറ്റ് യൂണിയനും അവരുടെ ഉപഗ്രഹരാജ്യങ്ങളും അമേരി ക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിച്ചുകൊണ്ട് പകരം വീട്ടി. ( നിലവിൽ എന്ത് സംഭവിച്ചു എന്ന് ലോകം അറിയുന്നു. റഷ്യ അയൽരാജ്യമായ ഉക്രൈനിനെതിരെ യുദ്ധം തുടങ്ങിയതോടെ ഇപ്പോൾ നടക്കുന്ന ഒളിമ്പിക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്  റഷ്യയെ വിലക്കിയത് ലോകരാജ്യങ്ങൾ ശരിവയ്ക്കുന്നു.  റഷ്യയുടെ മനുഷ്യത്വരഹിതമായ യുദ്ധം അഴിച്ചുവിട്ടത് തന്നെ മനുഷ്യസമൂഹ ത്തിനെതിരെ റഷ്യ ചരിത്രം അട്ടിമറിച്ച രാഷ്ട്രീയ കൊടും ക്രൂരകൃത്യ മാണ് ) 

ഐക്യരാഷ്ട്രസഭയിൽ 192 രാജ്യങ്ങളെ അംഗങ്ങളായുള്ളു. എന്നാൽ 201 രാജ്യ ങ്ങളിൽ നിന്നുള്ള പതിനായിരത്തി അഞ്ഞൂറ് ലോക അത്ലറ്റുകൾ ബെയ്‌ജിം ഗിൽ എത്തി. ഒളിമ്പിക് സമാധാനത്തിന്റെ സന്ദേശം നൽകി. ഇത്തവണ  ആരും ഒളിമ്പിക് ബഹിഷ്‌ക്കരിച്ചില്ല. 08. 08. 2008 വൈകിട്ട് എട്ടു മണി എട്ടു മിനി ട്ടിനു ഒളിമ്പിക് കളികളുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഒളിമ്പിക് ഗ്രാമത്തിലെ ഗാലറികളിലെത്തി. 

വിദേശ ടിബറ്റൻ അനുഭാവികളുടെ പരസ്യ പ്രതിഷേധമായിരുന്നു പ്രധാന തല വേദന. ഒട്ടും വൈകിയില്ല. പ്രകടനക്കാരെ ഉടനടി രാജ്യത്തിനു വെളിയിലാ ക്കി. പരിപാവനമായ ഒളിമ്പിക് അഗ്നിജ്വാലയെ എതിരേൽക്കുന്നതിനിടയിലു ള്ള ഈ സംഭവം ഒരു കരിനിഴലായി എന്നും നിലനിൽക്കും. നാലംഗ ടിബറ്റൻ ഗ്രൂപ് ഒളിമ്പിക് ഗ്രൗണ്ടിൽ നിലയുറപ്പിച്ചിരുന്ന ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരെ വെട്ടിച്ച് നാല്പതു മീറ്ററോളം ഉയരത്തിലുള്ള ഒരു കമ്പിത്തൂൺ "ടിബറ്റിന്റെ സ്വാതന്ത്ര്യം " ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു വലിയ പ്ലാക്കാർഡ് ഉയർത്തിക്കാട്ടി. രണ്ട് അമേരിക്കക്കാരും രണ്ടു ബ്രിട്ടീഷുകാരും ആയിരുന്നു പ്രതിഷേധക്കാർ. 

ബെയ്‌ജിംഗിൽ വീണ്ടും പ്രതിഷേധങ്ങൾ ഇരമ്പിക്കൊണ്ടിരിക്കുന്നുണ്ട്. നിരോ ധനങ്ങളുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും ഇടയിലൂടെതന്നെ യൂറോപ്യൻ മാദ്ധ്യമങ്ങൾ ഇവ റിപ്പോർട്ട് ചെയ്തിരുന്നു. 

 ഷൂട്ടിംഗിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ 
അഭിമാനം. അഭിനവ് ബിന്ദ്ര 
ചൈനയുടെ നേർക്ക് വിരൽ ചൂണ്ടുന്ന ഏതു വിമർശകനെയും പീഡിപ്പിക്കുക യോ, ഇരുമ്പഴിക്കുള്ളിലടയ്ക്കുകയോ, നാടുകടത്തുകയോ ചെയ്തുകൊണ്ടിരി ക്കുകയാണ് ഇപ്പോഴും. ടിബറ്റിൽ നടന്ന സംഭവങ്ങൾ ഇതിൽനിന്നൊട്ടും തന്നെ വിഭിന്നമല്ല.ജേര്ണലിസ്റ്റുകൾക്ക് വിസ നിഷേധിക്കുകയോ, അവരെ വിരട്ടി മാറ്റി നിറുത്തുകയോ ആണ് ചൈനീസ് ഗവണ്മെന്റ് ചെയ്യുന്നതെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വ്യാപകമായ ആരോപണം ഉണ്ട്. ഇവയൊക്കെ കൃത്യമായും കൃത്യസമയത്തും നടത്തുവാൻ ഉത്സാഹിക്കുന്നുവെന്ന് പറയുന്നു. 

 മെച്ചപ്പെട്ട മനുഷ്യാവകാശ സംരക്ഷണങ്ങളുടെ വിഷയത്തിൽ ഇപ്പോഴത്തെ ഐ. ഓ. സി.വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും ചൈന വാഗ്ദാനങ്ങൾ എത്ര മാത്രം പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ ഐ. ഓ. സി യുടെ പ്രസിഡന്റ് ജാക്യൂ സ് റോഗ് ശ്രമിച്ചില്ലെന്നും അംനെസ്റ്റി ഇന്റർനാഷണലും കുറ്റപ്പെടുത്തിയത്  ഏറെ ശ്രദ്ധേയമാണ്. ജാക്യൂസ് റോഗ് രാജിവച്ചൊഴിയണമെന്ന് വരെ മനുഷ്യാ വകാശ സംരക്ഷണ ഓർഗനൈസേഷനുകൾ ആവശ്യപ്പെട്ടത് ചൈനയിൽ നടക്കുന്ന ഒളിമ്പിക് കളികളുടെ തിളക്കം മറുവശത്തു ഇല്ലാതാക്കി. 

അതുപോലെ തന്നെ -ഒളിമ്പിക് മേളയുടെ ഉദ്ഘാടനദിവസത്തിന് മുമ്പായി പിരിമുറുക്കം വന്ന പ്രസ് കോൺഫറൻസുകളും ചർച്ചകളും ഉണ്ടായത് ഏറെ യും മാദ്ധ്യമങ്ങൾക്ക് സെൻസറിംഗ് ഏർപ്പെടുത്തിയ നിലപാടിനെ വിമർശിച്ചു കൊണ്ടിരുന്നു. ഇടത്തും വലത്തും മുമ്പിലും പിറകിലും ചാരസംഘ ത്തിന്റെ പ്രളയം ! സ്വതന്ത്ര ഇന്റർനെറ്റ് ഉപയോഗം തടഞ്ഞത് മൂലം ശക്തമായ അന്തർ ദ്ദേശീയ വിമർശനം ചൈന ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. (റഷ്യയും ഇപ്പോൾ അനുവർത്തിക്കുന്ന തന്തമാണ്‌.) സമർത്ഥമായ സമ്മർദ്ദം കൊണ്ട് അംനെസ്റ്റി ഇന്റർനാഷണൽ, ബി.ബി.സി. തുടങ്ങിയ അനവധി ജേർണലിസ്റ്റ് വെബ് സൈ റ്റുകൾ ഏതാണ്ട് പൂർണ്ണമായി തുറന്നു കൊടുത്തു. എന്നാൽ അമേരിക്കൻ പത്ര ങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി. ഇത്തരം നടപടിക ളെ ജർമ്മൻ വിദേശ കാര്യ മന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ, ആഭ്യന്തര മന്ത്രി വോൾഫ്‌ഗാങ് ഷോയ്‌ബ്‌ലെ തുടങ്ങിയവർ പത്രപ്രവർത്തകസ്വാതന്ത്ര്യം പൂർണ്ണമായും സംര ക്ഷിക്കപ്പെടണമെന്ന് ചൈനീസ് ഗവൺമെന്റിനോട് ശക്തമായ ഭാഷയിൽ ത്തന്നെ ആവശ്യപ്പെട്ടിരുന്നു.

ഒട്ടും സംശയിച്ചിട്ടു കാര്യമില്ല. ബെയ്‌ജിംഗിൽ പ്രൗഢഗംഭീരമായിത്തന്നെ ഒളി  മ്പിക് കളികളുടെ ഉദ്ഘാടനം നടന്നു. ചൈനയ്ക്ക് രാഷ്ട്രീയമായി ഒരു അന്തർ ദ്ദേശീയ അംഗീകാരം കിട്ടണമെന്നുള്ള ദീർഘനാളത്തെ ദാഹം തീർക്കാ നുള്ള ചടങ്ങായിരുന്നുവെന്ന് ഉറക്കെ പറയുന്നുണ്ട്. എന്നാൽ അതോടൊപ്പം ചൈനാ വൻകരയിലെ ജനങ്ങൾക്ക് ആധുനികതയിലേയ്ക്ക് കടക്കുവാൻ നൽകിയ അവസരവുമായിരുന്നു ഇത്.

ഒളിമ്പിക് വേദിയിലേക്ക് വന്നെത്തിയ രാജ്യങ്ങളുടെ പ്രതീക്ഷ ലോകത്തിലെ എല്ലാ കണ്ണുകൾക്കും പോസിറ്റിവ് ആയ ഒരു അഭിപ്രായം രൂപപ്പെടുത്തുക മാത്ര മല്ല ചൈനയിലേക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രകാശവും സന്ദേശവും എത്തിക്കു വാൻ കഴിയുമെന്നുള്ളതും കൂടിയായിരുന്നു. തെറ്റായ ധാർമ്മിക ബോധം വിളി ച്ചു പറയുന്ന ചില ലോക രാഷ്ട്രീയ നേതൃത്വങ്ങൾ ഈയവസരത്തിൽ വായട ച്ചിരിക്കുന്നതും ഏറെ വിവേകപൂർണ്ണമായ നടപടി തന്നെ.

 കാറുകൾ കൊണ്ട് ബെയ്‌ജിംഗ് ഒളിമ്പിക്സിന്റെ 
ചിഹ്നം നിർമ്മിച്ചിരിക്കുന്നു.

എന്തായാലും ലോകത്തിലെ എല്ലാ രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഈയൊ രു കണ്ടുമുട്ടൽ - വ്യക്തമായി പറഞ്ഞാൽ സാഹോദര്യസംഗമം - തീർച്ചയായും നല്ല ഫലം തരാതിരിക്കില്ല. എന്നാലത് വേണ്ടുവോളം അനുഭവിക്കാൻ ക്ഷമ യോടെ കാത്തിരിക്കേണ്ടി വരുമെന്നത് മറ്റൊരു വശം. ഇപ്പോൾ ചൈനയ്ക്കും അവസരം ലഭിച്ചു. അതിനെ ശരിയായ രീതിയിൽ വിജയകരമാക്കാനുള്ള സ്വാ തന്ത്ര്യവും അവകാശവും ഉണ്ട്. ഇതിന്റെ പരിപാവനതയെ ഇല്ലാതാക്കാനു ള്ള ഏതൊരു സംരംഭവും വിശുദ്ധമായ ഒളിമ്പിക് ദീപാഗ്നിയെ കെടുത്തിക്കള യുന്നതായിരിക്കും.   //-

****************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  ********************************************* 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.