ധ്രുവദീപ്തി://ജർമ്മൻ ഡയറി//
കാർണിവൽ ഉത്സവത്തിന്റെ
നാളുകളിൽ//
ജോർജ് കുറ്റിക്കാട്ട്-
- കാർണിവൽ 2022 എപ്പോഴാണ്?
കാർണിവൽ 2022
ക്രിസ്ത്യൻ നോമ്പിന് മുമ്പുള്ള
ആചാരങ്ങൾക്ക് നൽകിയ പേരാണ് കാർണിവൽ.
ജർമ്മനിയുടെ പല ഭാഗങ്ങളിലും, വെയ്ബർ
ഫാസ്റ്റ്നാഹ്റ്റിൽ ആരംഭിച്ച് 'ആഷ് ബുധൻ'
എന്ന് വിളിക്കപ്പെടുന്ന ദിവസംകൊണ്ട് ഉത്സവം
അവസാനിക്കും. മാർഡി ഗ്രാസ്, ഫാസ്റ്റ്നാഹ്റ്റ്
എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രാദേശികമാണ്.
എന്നിരുന്നാലും, ഈ പദം ഏതാണ്ട് സമാനമാണ്:
ബവേറിയയിലെയും ഓസ്ട്രിയയിലെയും ചില
ഭാഗങ്ങളിൽ കാർണിവൽ എന്ന് വിളിക്കുന്നത്
ജർമ്മനിയിൽ റൈൻലാൻഡേഴ്സിനും ഫാസ്റ്റ്നാഹ്റ്റ്
സാർലാൻഡേഴ്സിനും സ്വാബിയയ്ക്കും ഹെസ്സെ,
ഫ്രാങ്കോണിയ എന്നിവിടങ്ങളിലും
കാർണിവൽ എന്നാണ്.
ഉത്സവം വീഞ്ഞും പാട്ടും കൊണ്ട് ആഘോഷിക്കപ്പെടുന്നു, ഈസ്റ്ററിൽ മാത്രം
അവസാനിക്കുന്ന നോമ്പുകാലത്തിനു മുമ്പുള്ള
അവസാന മഹത്തായ, വന്യമായ
സമയമാണിത്. എല്ലായ്പ്പോഴും എന്നപോലെ,
കാർണിവൽ 2021 നവംബർ 11-ന് രാവിലെ 11:11-ന്
ആരംഭിക്കുന്നു, എന്നാൽ യഥാർത്ഥ കാർണിവൽ
സമയത്തിന്റെ തീയതികൾ ഇപ്രകാരമാണ്:
ജർമ്മനിയിലെ കാർണിവൽ 2022 വ്യാഴാഴ്‌ച,
ഫെബ്രുവരി 24, 2022 - ബുധൻ, മാർച്ച് 2, 2022.2022ലെ
എല്ലാ കാർണിവൽ ദിനങ്ങളുടെയും അവലോകനം
ഹൈലൈറ്റ് വ്യക്തമായും കാർണിവൽ ആഴ്ചയാണ്, അതായത് ഫെബ്രുവരി 24-ന് വെയ്ബർ ഫാസ്റ്റ്നാഹ്റ്റ് മുതൽ ഫെബ്രുവരി 28-ന് ഷ്രോവ് തിങ്കൾ മുതൽ മാർച്ച് 2-ന് ആഷ് ബുധൻ വരെയുള്ള സമയം. ഈ ആഴ്ചയിലെ തീയതി വ്യത്യാസപ്പെടുന്നു, കാരണം ആഷ്ബുധൻ തീയതി ഈസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. -
കാർണിവൽ - ഫാസ്റ്റ്നാഹ്‌റ്റ്, ഫാഷിംഗ് ഇവയെല്ലാം സൂചിപ്പിക്കുന്നത് ചില പുരാതന ആചാരങ്ങളെയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ ക്ഷാരബുധനാഴ്ച ദിവസത്തിനു മുൻപ് വലിയ നോയമ്പ് ആരംഭിക്കുന്നതിനു മുമ്പായി കൊണ്ടാടുന്നതും മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കു ന്നതുമായ ഒരു ദേശീയ മഹോത്സവമാണെന്നും പറയാം. ഘോഷയാത്രകളും പ്രശ്ചന്ന വേഷധാരണവും മദ്യപാനാഘോഷങ്ങളും എല്ലാം ഇതിന്റെ പ്രത്യേക തകളാണ്. അഞ്ചാമത്തെ ഋതുകാല ആഘോഷമായും ആചരിക്കുന്നു.
ഇത്തരം ആഘോഷങ്ങളുടെ തുടക്കമിടുന്നത് ഒരു വർഷത്തിലെ നവംബർ 11-)0 തിയതി പകൽ പതിനൊന്നു മണി പതിനൊന്നു മിനിറ്റിലാണ്. ചില നിർദ്ദിഷ്ട പ്രത്യേകതകളിലാണ് ഈ ആഘോഷങ്ങളുടെ ശക്തികേന്ദ്രങ്ങളും വളർന്നു വന്നിട്ടുള്ളത്.
കാർണിവലിന്റെ ഉത്സവചരിത്രം തന്നെ പ്രത്യേകത നിറഞ്ഞതാണ്. ശീത കാല ഭൂതബാധയൊഴിപ്പിക്കൽ പോലുള്ള ചില അന്ധവിശ്വാസത്തിലടിയുറ പ്പിച്ചിരുന്ന ആചാരങ്ങളുടെ വലിയ നോമ്പ്കാലം തുടങ്ങുന്നതിനു മുമ്പായി പുരാതന ക്രിസ്ത്യാനികൾ യൂറോപ്പിൽ ആചരിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതൽ തന്നെ ഫാഷിംഗ് എന്ന പദം അന്നത്തെ ജർമ്മൻ ഭാഷയിൽ ഉപയോഗി ച്ചിരുന്നതായി കാണാം. ആദ്യകാലങ്ങളിൽ ഫാഷിംഗ് എന്നതിന് ഫാഷ്‌നാഹ്റ്റ്, ഫാഷാൻഗ് എന്നൊക്കെ പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തി ൽ ഫ്രഞ്ച് അധിനിവേശകാലത്ത് പരിഹാസം നിറഞ്ഞ ദേശഭക്തിയും പമ്പര വിഡ്ഢി വേഷം കെട്ടലും മറ്റു ആഹ്ളാദപ്രകടനങ്ങളുമൊക്കെ ഫാഷിംഗി ൻറെ വൈവിധ്യത്തിനു ഏറെ സ്വാധീനിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.
ഒരു കഥയിങ്ങനെയുണ്ട്. ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് വളരെ യാഴത്തിലുള്ള അന്ധവിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഉർബാ നൻ സംസ്കാരകാലത്ത് സ്വൈസോം പ്രദേശത്ത് ഇന്നത്തെ കാർണിവൽ മാതൃക യിൽ ആഘോഷങ്ങൾ നടന്നിരുന്നതായി പറയുന്നു. ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഇത്തരം ആഘോഷങ്ങൾ നടന്നതായി ബാബിലോണിയൻ ലിഖിത ങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. "ഗുഡേയ" എന്ന അക്കാലത്തെ പുരോഹിത ശ്രേഷഠൻ (രാജാവ് ) ഏഴു ദിവസം തുടർച്ചയായി ഉത്സവാഘോഷം കൊണ്ടാടി. പുതുവത്സരത്തിനുശേഷം ഈ ആഘോഷം ഒരു ദേവന്റെ പ്രതീകാത്മകമായ വിവാഹാഘോഷമായാണ് ആഘോഷിച്ചിരുന്നതും. ഈ ദിവസങ്ങളിൽ അവി ടെ ധാന്യങ്ങളൊന്നും പൊടിപ്പിച്ചിരുന്നില്ല. അടിമപ്പെണ്ണുങ്ങൾ രാജ്ഞിക്ക് തുല്യമായും പുരുഷ അടിമകൾ രാജാവിന് തുല്യമായും കരുതി. ധനികനേയും ദരിദ്രനെയും ഉന്നതശേഷ്ഠരെയും താഴ്ന്ന പദവിയിലുള്ളവരെയും തുല്യനില യിൽ ബഹുമാനിച്ചിരുന്നു. ആഹ്ളാദത്തിമിർപ്പ് നിറഞ്ഞ ഈ ആഘോഷവേള കളിൽ പ്രാഥമികമായി സമത്വം എന്ന ആദർശമാണ് ഉയർന്നത്. നവീനകാല ങ്ങളിൽ ആഘോഷിക്കുന്നു. ഇപ്പോഴും ജർമ്മനിയിൽ നടന്നുകൊണ്ടിരിക്കുന്ന കാർണിവൽ ആഘോഷങ്ങൾക്ക് ഇപ്പോഴും ഈ പ്രത്യേകത തന്നെയാണ് ഇന്നും കാണാനുള്ളത്.
കാർണിവൽ ആഘോഷം ബ്രസീലിൽ |
ഫ്രഞ്ച് വിപ്ലവവും നെപ്പോളിയൻ ചക്രവർത്തിയുടെ കടന്നാക്രമണങ്ങ ളുമെല്ലാം ഇറ്റലി തുടങ്ങിയ പ്രദേശങ്ങളിലെ ഫാഷിംഗ് ആഘോഷങ്ങ ൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. അതേസമയം 1823-ൽ ജർമ്മനിയിൽ കൊ ളോണിലെ തെരുവുകളിൽ ഫാഷിംഗ് ആഘോഷങ്ങൾ കെങ്കേമമായി നടന്നു. അതിന്റെ തുടക്കമാണ് ഇന്നും കൊളോണിൽ ആഘോഷിക്ക പ്പെടുന്ന പ്രസിദ്ധമായ കൊളോൺ കാർണിവൽ. എന്നാൽ ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രഞ്ചുപ്രദേശമായ എൽ സാസ്, ബവേറിയ, ബാദാണ് ബാഡൻ വ്യുർട്ടൻബെർഗ് തുടങ്ങിയ ഇടങ്ങളിലും പുരാതന ശൈലിയി ൽത്തന്നെ കാർണിവൽ ആഘോഷിക്കുന്നു. (ഈ വർഷം കൊറോണ പാണ്ഡെമിയുടെ അതിപ്രസരം മൂലം ജർമ്മനിയിൽ കാർണിവൽ ആ ഘോഷം വളരെ പരിമിതപ്പെടുത്തിയിരുന്നുവെന്നത് കാർണിവൽ ചരിത്രത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു).
കഥകൾ ഇങ്ങനെയൊക്കെയാണെങ്കിലും മദ്ധ്യകാലയുഗത്തിൽ നോയമ്പ് കാലത്തിനു മുമ്പ് ഇത്തരം ആചാരാഘോഷങ്ങൾ നടന്നിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാനം വരെ നോയ മ്പ് കാലത്തിനടുത്തുള്ള ദിനങ്ങളിൽ വിവിധ തരത്തിലുള്ള കോമാളിത്ത വേഷങ്ങളണിഞ്ഞു ആഘോഷങ്ങളും ഘോഷയാത്രകളും നടന്നിരുന്നു. വള രെയേറെ രസകരവും ശ്രദ്ധേയവുമായിരുന്നു ഇവയെല്ലാം. സാധാരണ പുരോ ഹിതൻ പ്രധാനപുരോഹിതന്റെ അവകാശങ്ങളും പദവികളും താൽക്കാലി കമായി ഏറ്റെടുത്തു. ക്രിസ്തീയ മതാനുഷ്ഠാനങ്ങളുടെ ഹാസ്യാനുകരണങ്ങൾ നടന്നു. അതായത്, മാർപാപ്പയുടെ ഒരു കല്പിത പാപ്പ, കുട്ടികളുടെ ഒരു മെത്രാൻ, ഇവരെയൊക്കെ വാഴിക്കുക തുടങ്ങിയ ആചാരങ്ങൾ. ഇതിനുപുറമെ എല്ലാവ രും ചേർന്നുള്ള അത്യാഡംബരപൂർവ്വമായ പ്രദക്ഷണവും നടക്കും. നവീന കാലങ്ങളിലുള്ള ഇത്തരം മേളങ്ങളിൽ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടേയുമൊക്കെ വേഷം ചമഞ്ഞു പ്രദക്ഷണത്തോടൊപ്പം അവരും നടന്നു നീങ്ങും. പ്രധാന നഗരങ്ങളിലെ ഇത്തരം പ്രകടനങ്ങൾക്ക് അവിടെയു ള്ളവർ മാത്രമല്ല പങ്കെടുക്കുന്നത്. അടുത്ത ഗ്രാമങ്ങളിലുള്ളവർ ഓരോ ഗ്രാമ ത്തിന്റെ പേരുകൾ എഴുതിയ ബോർഡുകൾ പിടിച്ചുകൊണ്ടു അവരവരുടെ സാന്നിദ്ധ്യം അറിയിക്കുന്നു.
വിവിധ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളിൽ കാർണിവൽ ആഘോഷം |
മദ്ധ്യയുഗത്തിലെ നോയമ്പ് കാലത്തിന്റെ മുന്നിലുള്ള രാത്രിയെക്കുറിച്ച് അഗ സ്തീനിയൻ പഠനമനുസരിച്ച് ഒരേ രാജ്യത്തിന്റെ രണ്ടു മുഖങ്ങൾ ചൂണ്ടിക്കാണി ക്കുന്നു. അവയിലൊന്ന് പിശാചിന്റെ രാജ്യവും, മറുവശത്തു ദൈവപ്രഭാവമു ള്ള മറ്റൊരു രാജ്യവും. ഇവിടെ ദൈവം വിജയശ്രീലാളിതനായി നിലകൊള്ളു ന്നു.
പതിനാറാം നൂറ്റാണ്ടിലെ ക്രൈസ്തവ മത പരിഷ്‌കരണത്തിന്റെ കാലം മുതൽ പല പരിവർത്തനങ്ങളും കാർണിവൽ ആഘോഷങ്ങളിലും ഉണ്ടായിത്തുടങ്ങി. ഈസ്റ്റർകാലത്തുണ്ടായിരുന്ന ഉപവാസത്തിന്റെ പ്രാധാന്യം സാവധാനം അപ്ര ത്യക്ഷമാകാനും തുടങ്ങി. അങ്ങനെ പല ആചാരങ്ങളും പഴങ്കഥകളായി മാറു കയും ചെയ്തു.
തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ പഴയ രീതിയിലുണ്ടായിരുന്ന മാതൃകയിൽ 1990 കളിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും കാർണിവൽ ആഘോഷപൂ ർവ്വം കൊണ്ടാടി. സ്വിറ്റ്‌സർലണ്ടിലെ ബാസലിന് ചരിത്രത്തിൽ എന്തുകൊണ്ടും മായാത്ത ഒരു സ്ഥാനവും ബഹുമതിയും ഉണ്ട്. പ്രൊട്ടസ്റ്റന്റ് ആധിപത്യം നില നിന്നിരുന്ന പ്രദേശമായിരുന്നിട്ടും അവിടെ പരമ്പരാഗതമായ മാതൃകയിൽ കാർണിവൽ ആഘോഷങ്ങൾ നടന്നു.
ഫ്രഞ്ച് വിപ്ലവവും നെപ്പോളിയൻ ചക്രവർത്തിയുടെ കടന്നാക്രമണങ്ങളുമെ ല്ലാം ഇറ്റലി തുടങ്ങിയ പ്രദേശങ്ങളിലെ ഫാഷിംഗ് ആഘോഷങ്ങൾക്ക് മങ്ങലേ ൽപ്പിച്ചു. അതേസമയം 1823 -ൽ ജർമ്മനിയിൽ കൊളോണിലെ തെരുവുകളിൽ ഫാഷിംഗ് ആഘോഷങ്ങൾ കെങ്കേമമായി നടന്നു. അതിന്റെ തുടക്കമാണ് ഇന്നും കൊളോണിൽ കൊളോണിൽ ആഘോഷിക്കപ്പെടുന്ന പ്രസിദ്ധമായ കൊളോണൽ കാർണിവൽ.
എന്നാൽ ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രഞ്ച് പ്രദേശങ്ങളായ എൽസാസ്, ജർമ്മനിയിലെ ബവേറിയ, ബാഡൻ വ്യുർട്ടംബർഗ് തുടങ്ങിയ സ്ഥലങ്ങളിലും പുരാതന ശൈലിയിൽത്തന്നെ കാർണിവൽ ആഘോഷിക്കുന്നു. അനവധി വ്യത്യാസങ്ങൾ ഏറെ സ്ഥലങ്ങളിലും കാണാറുണ്ട്. ഇംഗ്ളണ്ടിൽ ഹെൻറി എട്ടാമൻ രാജാവിന്റെ പരിഷ്‌ക്കരണം മൂലം ഫാഷിംഗും കാർണിവലും പിന്ത ള്ളപ്പെട്ടുപോയി.
ജർമനിയിൽ ഏറ്റവും മികച്ച ആഘോഷമായി കാർണിവൽ ഉത്സവം നടക്കുന്ന ത് കൊളോൺ, ഡ്യുസൽഡോർഫ്, എഷ്വൈലർ, എയുഷ്‌കിർഷൻ, ബോൺ, കോബ്ലൻസ്, ക്രേഫെൽഡ്, ഡൂയ്സ്ബുർഗ്, ആഹാൻ, ഫ്രാങ്ക്ഫർട്ട്, ആഹൻ, തുട ങ്ങിയ നഗരങ്ങളിലാണ്. അതുപോലെ അനേകായിരങ്ങൾ പങ്കെടുത്തുകൊണ്ടു ള്ള തെരുവ് പ്രകടനങ്ങൾ ഫ്രാങ്ക്ഫർട്ട്, മാൻഹൈം, ഹൈഡൽബെർഗ്, എന്നി വിടങ്ങളിലും നടക്കുന്നു. ഇവിടെയെല്ലാം ഞായറാഴ്ചകളിലോ ചൊവ്വാഴ്ചകളി ലോ ആയിരിക്കും നടക്കുക. ഫെബ്രുവരി മാസത്തിൽ പലയിടത്തും ഇത്തരം ആഘോഷങ്ങൾ നടക്കും.
മദ്ധ്യയുഗകാലത്ത് കാർണിവൽ, ഫാസ്റ്റ്നാഹ്‌റ്റ് എന്നൊക്കെ പറയുന്നത് ഉപവാ സകാലത്തു തുടങ്ങുന്ന മാംസവർജ്ജനത്തെ സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ കാറുസ് നവാലിസ് അഥവാ വീൽച്ചക്രത്തിൽ ഉറപ്പിച്ച കപ്പൽ നിരത്തിലൂടെ ഉന്തിക്കൊണ്ട് പരമ്പരാഗതമായി ആഘോഷപ്ര കടനങ്ങളും നടന്നു.
*വ്യത്യസ്ത കോലങ്ങൾ കെട്ടുക, പ്രേതങ്ങളുടെയും യക്ഷികളുടെയും മുഖംമൂടികളും ധരിച്ച്, അതുപോലെ, വിവിധ സ്ഥലങ്ങളിലെ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളും എല്ലാം മോടിയായി അവതരിപ്പിക്കുകയെന്നത് ശ്രദ്ധേയമായ കാര്യം തന്നെ. ജർമ്മനിയിൽ നാസ്സി ഭരണകാലത്ത് ഫാഷിംഗിനെ കൂടെ ക്കൂടെ അവരുടെ ഐഡിയോളജി പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു." ഫാസ്റ്റ്നാഹ്റ്റ് " എന്ന വാക്ക് പ്രാദേശികമായി ജർമ്മനിയിൽ പല ഉച്ചാരണത്തിലും പ്രയോഗിക്കുന്നുണ്ട്. ഉദാഹരണമായി കൊളോണിലെ കേൾസ് ഭാഷാ രീതിയിൽ "ഫാസ്റ്റ്ലെയർ " എന്നും, അതേസമയം ശുദ്ധമായ ഭാഷയിൽ കാർണിവൽ എന്നും പറയുന്നു.*
ക്ഷാരബുധനാഴ്ചയ്ക്ക് മുൻപുള്ള രാത്രികൊണ്ട് കാർണിവൽ ആഘോഷങ്ങൾ അവസാനിക്കുകയായി. എ.ഡി. 600 -ൽ അന്നത്തെ റോമൻ മാർപാപ്പയായിരുന്ന ഗ്രിഗോർ മാർപാപ്പ ഈസ്റ്റർ ആഘോഷത്തിന് മുൻപുള്ള നാല്പത് ദിവസങ്ങളിൽ കാർണിവൽ ആചരിക്കുവാൻ കല്പന നൽകി. യേശുക്രിസ്തു മരുഭൂമിയിൽ ചെല വഴിച്ച കാലത്തിന്റെ സ്മരണ പുതുക്കുന്നതിനായിട്ടാണ് മാർപാപ്പ ഇപ്രകാരം തീരുമാനമെടുത്തത്.
ഈസ്റ്ററിന് മുൻപുള്ള ആറാമത്തെ ഞായറാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ച്ച മുതൽ ഉപവാസകാലം തുടങ്ങുന്നു. 1091-ലെ ബനേവന്റ് കൗൺസിൽ പ്രകാരം ഈസ്റ്റ റിന് മുൻപിലെ ആറു ഞായറാഴ്ചകളിലെ ഉപവാസം എടുത്തുകളഞ്ഞു. അങ്ങ നെ ഉപവാസകാലാരംഭം ആറു ദിവസം മുന്നോട്ടു നീക്കി ഇന്നത്തെ ക്ഷാരബുധ നാഴ്ചയെന്നാക്കി മാറ്റി.
മദ്ധ്യയുഗകാലത്ത് കാർണിവൽ, ഫാസ്റ്റ്നാഹ്‌റ്റ് എന്നൊക്കെ പറയുന്നത് ഉപവാ സകാലത്തു തുടങ്ങുന്ന മാംസവർജ്ജനത്തെ സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ കാറുസ് നവാലിസ് അഥവാ വീൽച്ചക്രത്തിൽ ഉറപ്പിച്ച കപ്പൽ നിരത്തിലൂടെ ഉന്തിക്കൊണ്ട് പരമ്പരാഗതമായി ആഘോഷപ്ര കടനങ്ങളും നടന്നു.
വ്യത്യസ്ത കോലങ്ങൾ കെട്ടുക, പ്രേതങ്ങളുടെയും യക്ഷികളുടെയും മുഖംമൂടി കളും ധരിച്ച്, അതുപോലെ, വിവിധ സ്ഥലങ്ങളിലെ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളും എല്ലാം മോടിയായി അവതരിപ്പിക്കുകയെന്നത് ശ്രദ്ധേയ മായ കാര്യം തന്നെ. ജർമ്മനിയിൽ നാസ്സി ഭരണകാലത്ത് ഫാഷിംഗിനെ കൂടെ ക്കൂടെ അവരുടെ ഐഡിയോളജി പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക യും ചെയ്തിരുന്നു." ഫാസ്റ്റ്നാഹ്റ്റ് " എന്ന വാക്ക് പ്രാദേശികമായി ജർമ്മനിയിൽ പല ഉച്ചാരണത്തിലും പ്രയോഗിക്കുന്നുണ്ട്. ഉദാഹരണമായി കൊളോണിലെ കേൾപ്പ് ഭാഷാ രീതിയിൽ "ഫാസ്റ്റ്ലെയർ " എന്നും ,അതേസമയം ശുദ്ധമായ ഭാഷയിൽ കാർണിവൽ എന്നും പറയുന്നു.//-
( കൊറോണ പാണ്ഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുവാൻ കാർണിവൽ ആഘോഷങ്ങൾക്ക് കുറെ കുറവുണ്ടായി. എങ്കിലും ആഘോഷത്തിന്റെ മധുരിമയുടെ ഉറച്ച സ്മരണകൾ പുതുക്കുവാൻ 2009 ഫെബ്രുവരി 11-ന് കേരളത്തിൽ "പ്രതിച്ഛായ" വാരികയിൽ പ്രസിദ്ധീകരിച്ച എന്റെ ഈ ലേഖനം "ധ്രുവദീപ്തി"യിൽ സമർപ്പിക്കുന്നു). //-
**********************************************
e-mail-/ dhruwadeeptionline@gmail.com
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.
സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും
ഒഴിവാക്കുക-
https://dhruwadeepti.blogspot.com
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.