Sonntag, 20. Februar 2022

ധ്രുവദീപ്തി: കേരളരാഷ്ട്രീയം ഒറ്റ നോട്ടത്തിൽ // കേരളസംസ്ഥാന നിയമസഭ അന്നും ഇന്നും * // Mr. കെ. സി. സെബാസ്റ്റ്യൻ (Late Ex M.P.)

 കേരളരാഷ്ട്രീയo ഒറ്റ നോട്ടത്തിൽ  

Mr. കെ. സി. സെബാസ്റ്റ്യൻ(Late Ex. M.P.)-

കേരള സംസ്ഥാന നിയമസഭ അന്നും ഇന്നും.  

(കേരളത്തിലെ രണ്ടാം പിണറായി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് സമ്മേളനം നടക്കുന്ന ഈ അവസരത്തിൽ, കേരളത്തിലെ നിയമസഭാ ജൂബിലി സ്മരണികയിൽ അക്കാലത്തെ പ്രമുഖ ജേർണലിസ്റ്റും, എം. പി യും   ആയിരുന്ന late ശ്രീ. കെ. സി. സെബാസ്റ്റ്യൻ നൽകിയ കുറിപ്പുകളിൽ നിന്നെടുത്തതാണ് ഈ ലേഖനം).  

 K.C.Sebastian ex.MP
1957-ൽ സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് നില വിൽ വന്ന കേരള സംസ്ഥാന നിയമസഭ അതിന്റെ പ്രവർത്തനത്തിന്റെ രജതജൂബിലിയാഘോഷിക്കുക യാണ്. ശൈശവവും ബാല്യവും കൗമാരവും കടന്ന് പൂർണ്ണ യൗവ്വനത്തിൽ കാലൂന്നി നിൽക്കുന്ന കേരള നിയമസഭയുടെ പ്രവർത്തന മാനദണ്ഡം വളർന്നിട്ടു ണ്ടോ തളർന്നിട്ടുണ്ടോ, ഈ ചോദ്യമിപ്പോൾ പ്രസക്തമാ ണ്നിയമസഭയോടും നിയമസഭയിലിപ്പോഴും പ്രവർ ത്തിക്കുന്ന അംഗങ്ങളോടും ഒരാനാദരവും കാണിക്കാ തെ പറഞ്ഞാൽ നിയമസഭയുടെ പ്രവർത്തന മാന:ദ ണ്ഡം ഇടിഞ്ഞു പോയി എന്ന് പറയാതെ തരമില്ല. ഇത് കേരള നിയമസഭയുടെ മാത്രമല്ല. എല്ലാ സംസ്ഥാന നിയമസഭകൾക്കും പാർലമെന്റിന്റെ ഇരുസഭകൾക്കും മൂല്യശോഷണം ബാധകമാണ്.

കാലഘട്ടത്തിന്റെ മാറ്റത്തെപ്പറ്റി പറഞ്ഞു സംഭവിച്ചുപോയ മൂല്യശോഷണ ത്തിന് ന്യായീകരണം കാണുവാൻ ശ്രമിക്കുന്നവർ പലരുമുണ്ട്. കുടുംബബന്ധ ങ്ങൾക്കു മുതൽ പഴയ സങ്കല്പങ്ങൾക്കും കാഴ്ചപ്പാടിനും കീഴ്വഴക്കങ്ങൾക്ക് വരെയും വിലയിടിവ് വന്നിട്ടുണ്ട്. എങ്കിലും ജനാധിപത്യ ഭരണ സംവിധാനം എന്ന പ്രക്രിയയുടെ നടത്തിപ്പിൽ വന്നിട്ടുള്ള മാറ്റം ജനാധിപത്യ ഭരണസംവി ധാനത്തിനുതന്നെ ഭീഷണിയായിത്തീർന്നിട്ടില്ലേ എന്ന് സംശയിക്കേണ്ടതായ സമയമെത്തിയിരിക്കുന്നു. 

പാർലമെന്ററി ഭരണസംവിധാനത്തിൽ സംസ്ഥാന നിയമസഭകൾക്കും പാർ ലമെന്റിനും ഒട്ടേറെ അവകാശങ്ങളും അതോടൊപ്പം ചില കടമകളും ചുമതല കളുമുണ്ട് . ജനപ്രതിനിധികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വർദ്ധി ക്കുന്നതിനനുസരിച്ചു അവരുടെ കടകളും ചുമതലകളും നിർവ്വഹിക്കപ്പെടു ന്നില്ല എന്നതാണ് നിലവിലുള്ള ദുഃഖസത്യം.

ഈ ലേഖകൻ കേരളസംസ്ഥാന നിയമസഭയുടെ ഇത:പര്യന്തമുള്ള എല്ലാ സമ്മേളനങ്ങളിലും മുടക്കം കൂടാതെ സംബന്ധിക്കുകയും പത്രലേഖകൻ എന്ന നിലയിൽ സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. "ഇപ്പോഴും ഞാൻ ഓർക്കുന്നു,എത്ര പ്രകോപനപരമായ സാഹചര്യത്തിലും സ്പീക്കർ തന്റെ സീറ്റിലിരുന്നുകൊണ്ട് ഓർഡർ വിളിച്ചാൽ സഭ അന്ന് എല്ലാ അർത്ഥത്തിലും ഓർഡറിലാകുമായിരുന്നു. സ്പീക്കർ തൽസ്ഥാനത്തെണീറ്റുനിന്നാൽ ഏതു പ്രഗത്ഭ അംഗവും സീറ്റിലിരിക്കും. സ്പീക്കർ ഏതെങ്കിലും അംഗത്തെ ബഹുമാ നപ്പെട്ട അംഗം എന്നതിന് പകരം പേര് പറഞ്ഞു വിളിച്ചാൽ അത് വലിയ കറുത്ത പാടായിരുന്നു. സ്‌പീക്കറുടെ റൂളിംഗ് എത്ര അസ്വീകാര്യമായിരുന്നാ ലും അതിനെ ആരും ചോദ്യം ചെയ്യുവാൻ ധൈര്യപ്പെട്ടിരുന്നില്ല. പാർലമെ ന്ററി  ജനാധിപത്യ സമ്പ്രദായത്തിൽ കാത്തു സൂക്ഷിക്കേണ്ട പ്രാഥമിക കാര്യ ങ്ങളായിരുന്നു ഇവയെല്ലാം.

Late Mr. P .T. Chacko
എന്നാലിന്നത്തെ നിലയോ? സ്പീക്കറുടെ റൂളിംഗ് ചോദ്യം ചെയ്യുകയും സ്പീക്ക റിൽ പക്ഷപാതമാരോപിക്കുകയും നിത്യ സംഭവമായിരിക്കുന്നു.  1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന അവസരം. കോമൺവെൽത്ത് രാജ്യങ്ങ ളിലെ സ്പീക്കർമാരുടെ ലണ്ടനിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സംബന്ധി ക്കുവാൻ അന്നത്തെ സ്പീക്കർ (കമ്മ്യുണിസ്റ്റ് പാർട്ടി അംഗം) ശ്രീ.ശങ്കര നാരായണൻ തമ്പി തീരുമാനിക്കുകയും അതിന് സമ്മതം അറിയിക്കുകയും ചെയ്തു. സ്പീക്കർ കക്ഷിരഹിതൻ ആണ് എന്നാണ് വയ്പ്പ്. പക്ഷെ യാഥാർത്ഥ്യം പലപ്പോഴും മറിച്ചാണ്. കമ്മ്യുണിസ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരംഗം പാർലമെന്ററി ജനാധിപത്യത്തെപ്പറ്റി പഠിക്കുവാൻ വിദേശത്തു പോകുന്നതി ലെ ഔചിത്യം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അന്തരിച്ച ശ്രീ. പി. റ്റി. ചാക്കോ ഫലിത രൂപേണ ചോദ്യം ചെയ്തു. ശങ്കരനാരായണൻ തമ്പി, അദ്ദേഹം ആഗ്രഹിച്ചിരുന്നതും ഇന്നത്തെ പ്പോലെ സുലഭമല്ലാത്തതുമായ വിദേശയാത്ര ഉപേക്ഷിക്കുവാൻ ഒട്ടും വൈമനസ്യം കാണിച്ചില്ല.1957-ൽ കേരളസംസ്ഥാന നിയമസഭ ഉടലെടുത്തപ്പോഴേയും 25 വർഷം ആഘോഷിക്കുന്ന ഇന്നത്തെയും സ്ഥിതിവിശേഷങ്ങൾക്കുള്ള അന്തരം വെളിവാക്കുവാൻ ഒരു ചെറിയ ഉദാഹരണം മാത്രമാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സ്പീക്കർ എണീറ്റ് നിന്നാൽ, അംഗങ്ങളെ പേര് പറഞ്ഞു വിളിച്ചാൽ, അത് ആരും ശ്രദ്ധിക്കാറില്ല. സ്പീക്കറുടെ ഓർഡർ വിളി വെറും അധര വ്യായാമമായി മാറിയിരിക്കുന്നു. 

 മുൻ കേരളാ യൂ.ഡി.എഫ് ധനമന്ത്രി ബജറ്റ്
അവതരിപ്പിക്കുമ്പോൾ നിയമസഭയിലെ
എൽഡിഎഫ് കക്ഷികൾ സ്പീക്കറുടെ 
കസേര തകർത്ത് പ്രതിഷേധം.

അവിടെയും പ്രശ്നമവസാനി ക്കുന്നില്ല. നിയമസഭയിൽ സ്പീക്കറുടെ അദ്ധ്യക്ഷ വേദി യിൽ തള്ളിക്കയറി സ്പീക്കറു ടെ മേശ അലങ്കോലപ്പെടു ത്തു കയും മൈക്കും കോളിം ഗ് ബെല്ലും വലിച്ചെറിയുക യും സ്പീക്കറെത്തന്നെ അദ്ധ്യ ക്ഷ വേദിയിൽ നിന്നും പാലാ യനം ചെയ്യിക്കുകയും ചെയ്ത പല സംഭവങ്ങളും സംസ്ഥാന നിയമസഭയിൽ ഉണ്ടായിട്ടു ണ്ട്. ശക്തമായ വച്ച് ആൻഡ് വാർഡിന്റെസംരക്ഷണത്തി ലാണ്, ചട്ടവും നടപടിക്രമവു മനുസരിച്ചല്ല, സഭാനടപടിക ൾ പലപ്പോഴും സ്പീക്കർക്ക് നി  യന്ത്രിച്ചുകൊണ്ടുപോകേണ്ടി വരുന്നത്.

പാർലമെന്ററി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലാണെങ്കി ൽ സഭാനടപടികൾ നടക്കുമ്പോൾ സഭാദ്ധ്യക്ഷനെയും പ്രസംഗകനെയും മറി കടന്ന് നടക്കുക, അദ്ധ്യക്ഷവേദിയിൽക്കയറി മിനിറ്റുകളോളം സ്പീക്കറുമായി സംസാരിക്കുക, തോന്നിയ സ്ഥലത്ത് ഇരുന്നുകൊണ്ട് വായിൽ വരുന്നത് വിളി ച്ചു പറയുക ഇതെല്ലാം നിത്യേന കാണുന്നുണ്ട്.

കേരള സംസ്ഥാന  നിയമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗമെന്ന നിലയിൽ 1979 -ൽ രാജ്യസഭയിലെത്തിയ ഈ ലേഖകന് ആദ്യം അവിടെ നടക്കു ന്നതായിക്കണ്ട സംഭവങ്ങൾ തീർച്ചയായും ശ്വാസം മുട്ടലുണ്ടാക്കി. പഴമക്കാർ  ഇതിലൊരു പുതുമയില്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അത് ശരിയായിരുന്നു. കാലം മുമ്പോട്ട് പോയപ്പോൾ ആദ്യം കണ്ടതിനേക്കാൾ വലിയ ശിക്ഷണരാഹി ത്യത്തിനു പലപ്പോഴും സാക്ഷിനിൽക്കേണ്ടി വന്നു. ചില പ്രമാണിമാർ സഭയു ടെ സമയം മുഴുവൻ കയ്യടക്കും. അതിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ അദ്ധ്യ ക്ഷവേദി പലപ്പോഴും നിസ്സഹായമാണ്.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ജനാധിപത്യ പ്രക്രിയയിൽ സംഭവിച്ചുകൊണ്ടിരി ക്കുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷത്തിലേക്കാണ്. ജനാധിപത്യ ഭരണസംവി ധാനത്തിൽ പാര്ലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഉണ്ടായിരുന്ന സ്ഥാനവും പ്രാധാന്യവും വളരെ വേഗം കുറഞ്ഞുവരുകയാണ്‌. ഇത് അധികാര ത്തിൽ വരുവാൻ അവസരം കിട്ടിയവർ മനഃപൂർവ്വം വരുത്തിക്കൂട്ടിയതാണോ? ഉന്നത ജനാധിപത്യവേദികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ സ്വയം പ്രവർത്തനം കൊണ്ട് വരുത്തിത്തീർത്തതല്ലേ? തടിയുടെ വളവും ആശാരിയു ടെ പണിയും ഒപ്പം മോശപ്പെട്ടിട്ടുണ്ട് എന്ന് പറയുവാനേ ഇന്ന് നിവൃത്തിയുള്ളു . പണ്ട്  നിയമ സഭയിൽ ഒരാരാരോപണം വന്നാൽ, എന്തിന്, അസൗകര്യം തോ ന്നുന്ന ഒരു ചോദ്യമുണ്ടായാൽ, ബന്ധപ്പെട്ടവർക്കാകെ ഉത്ക്കണ്ഠയായിരുന്നു. ഇന്ന് എത്ര ഗുരുതരമായ ആരോപണം വന്നാലും "ഓ , ഒന്നുമില്ല, " എന്ന മനോഭാ വമാണ് അവരിലുള്ളത്. അല്പം ഗൗരവം അവശേഷിച്ചിരുന്നത് പാർലമെന്റിൽ ആയിരുന്നു.അവിടെയും സ്ഥിതി ഇന്ന് വ്യത്യസ്തമല്ല.

ഈ മൂല്യശോഷണത്തിനു കാരണം പത്രപ്രവർത്തക രംഗത്തുനിന്നും മാറാതെ ജനപ്രതിനിധി എന്ന നിലയിൽക്കൂടി പ്രവർത്തിക്കുന്ന എനിക്ക് തോന്നുന്ന, ജനപ്രതിനിധികളുടെ പ്രവർത്തനശൈലി തന്നെയാണെന്ന്. പാർലമെന്റംഗ മായാലും നിയമസഭാംഗമായാലും നിവേദനങ്ങളുടെ ഒരു ഭാണ്ഡവുമായിട്ടാണ് പലപ്പോഴും അവരുടെ നടപ്പ്. നിവേദനങ്ങളിൽ പലതും അവർ പ്രതിനിധീകരി ക്കുന്ന നിയജകമണ്ഡലങ്ങളുടെ വികസനകാര്യങ്ങളായിരിക്കും. ഉദാ: ഒരു റോഡ്, ഒരു പാലം, ആശുപത്രി, സ്‌കൂൾ, കോളജ്, ഇങ്ങനെ ഭ്രാന്താശുപത്രി വരെ പോകുന്നു, ജനപ്രതിനിധികളുടെ നിയോജകമണ്ഡലത്തിനുവേണ്ടിയുള്ള ആവശ്യങ്ങൾ. അവ നേടിയെടുക്കുവാൻ ബന്ധപ്പെട്ട മന്ത്രിമാരുടെ സേവ ഒരു ആവശ്യമാണ്. ഏതെങ്കിലും ഒരു നിവേദനം വിജയിക്കാതെ വന്നാൽ, ജനപ്രതി നിധി വോട്ടർമാരുടെ മുമ്പിൽ തരം താഴ്ത്തപ്പെടും. 

സ്വന്തം നിയോജകമണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധിക ൾ അധികാരികളെ സമീപിക്കുന്നതിൽ ധാർമ്മികമായി ഒരു തെറ്റുമില്ല. അത് അവരുടെ മാറ്റിവയ്ക്കാൻ പറ്റാത്ത ചുമതലകൂടിയാണെന്നു പറയാം. എന്നാൽ ജനപ്രതിനിധിയെന്നു പറഞ്ഞു വ്യക്തിപരമായ നിവേദനങ്ങളും ശുപാർശക ളും നടത്തുന്നതാണ് പരാതിക്ക് വഴിയൊരുക്കുന്നത്. ശരിയായാലും തെറ്റായാ ലും വ്യക്തിപരമായ നിവേദനങ്ങളുടെ പിന്നിൽ കറുത്ത ഇടപാടുകളുണ്ടെന്ന് ജനം അനുഭവത്തിൽ നിന്നും സംശയിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ കാസർഗോട്ട് തന്നെ ജോലിയിൽ തുടരണമെന്ന് തിരുവനന്തപുരം ജില്ലയിലെ എം.എൽ.യ്ക്ക് നിർബന്ധം വന്നാൽ മറ്റുള്ളവർ സംശയിക്കുന്നതിൽ എന്താണ് തെറ്റ്? കോട്ടയം ഇറിഗേഷൻ ഡിവിഷനിൽ ഇരിക്കുന്ന ഒരു എക്സിക്യു്ട്ടീവ് എൻജിനീയറെ അവിടെത്തന്നെ റോഡും ബിൽഡിംഗും ഡിവിഷനിലേയ്ക്ക് മാറ്റിയില്ലെങ്കിൽ സംസ്ഥാനം അറബിക്കടലിൽ ആവുമോ? ഇ.എസ് .ഐ.-യിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടർക്ക് ജില്ലാ ആശുപത്രിയിൽ വരാനുള്ള മോഹം സാധിച്ചുകൊടു ക്കാൻ എം.എൽ.എ കൂട്ടുനിന്നാൽ ജനം സംശയിക്കും. മന്ത്രിയും സംശയിക്കും. സർവീസിലെ ഒരു നാലാം ഗ്രേഡ് ജീവനക്കാരന്റെ സ്ഥലം മാറ്റത്തിൽ മന്ത്രി എന്തിനിടപെടണം? എം.എൽ.എ എന്തിനിടപെടണം? മാനുഷികപ്രശനങ്ങളു ണ്ടാകാം. അത് പരിമിതമാണ്. നിസ്സാരമായ സർവീസ് കാര്യങ്ങളിലും സ്വകാ ര്യ ലാഭമുണ്ടാക്കുന്ന കോൺട്രാക്റ്റ ഇടപാടുകളിലും ബന്ധപ്പെടുന്ന ഒരു ജന പ്രതിനിധിക്ക് ലഭിക്കേണ്ട അംഗീകാരം നഷ്ടപ്പെടുന്നു.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവായ പ്രശ്നങ്ങൾ ബന്ധപ്പെട്ട വരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് ന്യായമായ പരിഹാരം കാണുക എന്നതാണ് ജനപ്രതിനിധികളുടെ ജോലി എന്നായിരുന്നു ഏതാണ്ട് രണ്ടു വ്യാഴ വട്ടക്കാലം മുമ്പ് വരെയുള്ള സങ്കല്പം . പ്രാദേശികാവശ്യങ്ങൾ നേടിയെടുത്തു നിയോജകമണ്ഡലത്തിലെ സ്വാധീനം നിലനിറുത്തുകയെന്നതിൽക്കവിഞ്ഞു ഇന്ന് ജനപ്രതിനിധികൾക്ക് പൊതുവിൽ സംസ്ഥാനത്തിന്റെയോ രാജ്യത്തി ന്റെയോ ഉത്തമ താല്പര്യങ്ങളെപ്പറ്റി വലിയ ശദ്ധയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് പ്രചരണത്തിനുവേണ്ടി നടത്തുന്ന ദുരാരോപണമായി ഒരു ജനപ്രതിനിധി കൂടിയായ ലേഖകൻ കണക്കാക്കുന്നില്ല. 

ഇത്രയും കാര്യങ്ങൾ പൊതുവായി പറഞ്ഞുകൊണ്ട് ജനപ്രതിനിധികൾ നിയമ സഭയിലും പാർലമെന്റിലും കഴിഞ്ഞ കുറേക്കാലങ്ങളായി നടത്തുന്ന പ്രവർ ത്തനത്തെപ്പറ്റിയും ചുരുക്കമായി ചില പരാമർശങ്ങൾ നടത്തുവാൻ ആഗ്രഹി ക്കുന്നു. ഇത് ഒരു വിമര്ശനമല്ല. ഒരാത്മപരിശോധനയാണ്. ഏതെങ്കിലും വിഷ യത്തെപ്പറ്റി സമഗ്രമായി പഠിച്ചു പാർലമെന്റിലായാലും നിയമസഭയിലായാ ലും സംസാരിക്കാൻ ആഗ്രഹിക്കുന്ന ജനപ്രതിനിധിയുടെ സംഖ്യ കുറഞ്ഞാണ്‌ വരുന്നത്. രാവിലെ ക്ഷൗരം നടത്തി ശുഭവസ്‌ത്രധാരിയായി ജനപ്രതിനിധിക ളിൽ പലരും നിയമസഭയിലോ പാർലമെന്റിലോ എത്തുന്നു. അന്നത്തെ കാര്യ പരിപാടിയിലെ ഇനങ്ങൾ പലരും സഹപ്രവർത്തകരിൽനിന്നും ചോദിച്ചാണ് മനസ്സിലാക്കുന്നത്. ചോദ്യോത്തരവേളയിൽ അവസരം കിട്ടിയാൽ സന്ദർഭത്തി നു അനുസരിച്ചു ചോദ്യങ്ങൾ ചോദിക്കും. ഒരു ജനപ്രതിനിധി, കുടലുമായി പുലബന്ധം ഇല്ലാത്ത തന്റെ സംസ്ഥാനത്ത് കടലാക്രമണനിരോധനത്തിനു വേണ്ടി എന്ത് തുക ചെലവാക്കി എന്ന് ബന്ധപ്പെട്ട മന്ത്രിയോട് അന്വേഷിക്കുന്ന ത് ഈ ലേഖകൻ സ്വന്തം ചെവികൊണ്ട് കേട്ടിട്ടുള്ളതാണ്. എല്ലാവരുടെയും കാര്യമല്ല. ഗൗരവമായി പ്രശ്നങ്ങൾ പഠിച്ചു പാർലമെന്റിലും നിയമസഭയിലും അവതരിപ്പിക്കുന്ന അംഗങ്ങൾ നിരവധിയുണ്ട്.

എന്നാൽ 1957 മുതൽ 1982 വരെ ഇങ്ങോട്ടെടുത്താൽ ഉത്തരം പഠിച്ചു പാർലമെ ന്റിലും നിയമസഭയിലും സംസാരിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരുന്നു എന്ന് കാണാൻ സാധിക്കും. ജനപ്രതിനിധികൾ പ്രത്യേകം ശ്രദ്ധിക്കുകയാണെ ങ്കിൽ ചോദ്യോത്തരവേളയിൽ അധികാരത്തിലിരിക്കുന്ന ഏതു ഗവണ്മെന്റി നെയും അലോരസപ്പെടുത്താൻ സാധിക്കും. 1957 -59 -ൽ ആന്ധ്രായിൽനിന്നും സംസ്ഥാനത്തിനുവേണ്ടി ഒരാടിയന്തിരകാലഘട്ടത്തിൽ അരി വാങ്ങിയത് സംബന്ധിച്ച് ഒരു ആരോപണം ഉണ്ടായിരുന്നു. ചോദ്യോത്തരവേളയിൽ ആ ആരോപണം പൊന്തി വന്നു. അന്തരിച്ച ശ്രീ പട്ടം താണുപിള്ളയും ഇന്നത്തെ ഡെപ്യുട്ടി മുഖ്യമന്ത്രി ശ്രീ. സി. എച്ച് .മുഹമ്മദ്‌കോയയും മറ്റും ഈ പ്രശ്നം അന്നത്തെ മുഖ്യമന്ത്രി ശ്രീ ഇ.എം. എസ് നമ്പൂതിരിപ്പാടിന് അസൗകര്യം ഉണ്ടാ ക്കത്തക്ക വിധം ഉപചോദ്യങ്ങൾ വഴി മുമ്പോട്ടു കൊണ്ടുപോയി. സഹികെട്ട ഇ.എം.എസ് നമ്പൂതിരിപ്പാട് തന്റെ സഹപ്രവർത്തകനിലുള്ള (ഭക്ഷ്യമന്ത്രി) ദൃഢവിശ്വാസം കൊണ്ടായിരിക്കണം, വേണമെങ്കിൽ ആന്ധ്രാ അരി കച്ചവട ഇടപാട് അന്വേഷണ വിധേയമാക്കാമെന്ന് സമ്മതിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് അന്തരിച്ച ശ്രീ. പി. റ്റി. ചാക്കോ മുഖ്യമന്ത്രി ഇ.എം.എസിന്റെ മറുപടി യിൽ ഉണ്ടായിരുന്ന "ആവശ്യമെങ്കിൽ" എന്ന പദം ഉപയോഗിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് സന്നദ്ധനായി എന്ന നിലയിൽ ഉപചോദ്യങ്ങൾക്കു രൂപം നൽകി. ആന്ധ്രാ അരി ഇടപാട് സംബന്ധിച്ചു ഇ.എം.എസ് തന്റെ മറുപടിയിൽ ശ്രദ്ധിക്കാതെ ഉപയോഗിച്ച ഒരു വാക്ക് "ആവശ്യമെങ്കിൽ" ആ മുഖ്യമന്ത്രിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഒരു സംഭവമായി മാറി. ഇന്ന് നിയമസഭാ നടപടികൾ പത്രലേഖകരുടെ ഗ്യാലറിയിലിരുന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ ഇത്തരം ബുദ്ധിപൂർവ്വമായ ആക്രമണനിര പലപ്പോഴും കേൾക്കാൻ കഴിയുന്നി ല്ല എന്നുള്ളതാണ് വസ്തുത.

നിയമസഭയിൽ അംഗങ്ങൾ സംസാരിക്കുമ്പോൾ അവർ പ്രതിപാദ്യം ചെയ്യുന്ന വിഷയത്തെപ്പറ്റി വിശദമായി പഠിക്കുവാൻ മുമ്പൊക്കെ ജനപ്രതിനിധികൾ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. 90 വയസ്സിൽ എത്തി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ജോസഫ് ചാഴിക്കാടൻ എന്ന കേരളത്തിലെ അതി പ്രഗത്ഭനായ പാർലമെന്ററിയാൻ 75-മാറ്റത്തെ വയസ്സിൽ നിയമസഭയിൽ ഒരു പ്രസംഗം നടത്തുവാൻ തയ്യാറെടുക്കുന്ന രംഗം ലേഖകന് നേരിട്ട് കാണാൻ സാധിച്ചു. നിയമസഭയിൽ ചെയ്യാനുള്ള പ്രസംഗം പൂർണ്ണമായി അദ്ദേഹം എഴുതി തയ്യാറാക്കി. മറ്റു ബഞ്ചുകളിൽനിന്നും സ്വാഭാവികമായും വരാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഫലിതപൂർണ്ണമായ മറുപടിയും കുറിച്ചുവച്ചു. പൂർണ്ണരൂപം പ്രതിഫലിക്കുന്ന നിലക്കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ട് ലേഖകനെ സാക്ഷി നിറുത്തി പ്രസംഗം മുഴുവൻ വായിച്ചു. പ്രസംഗത്തിനിട യിൽ വരാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും അക്കൂട്ടത്തിലുണ്ടാ യിരുന്നു. ലേഖകന് ഒരു ജനപ്രതിനിധിയോട് വളരെ ബഹുമാനം തോന്നി. അന്ന് നിയമസഭയിൽ മുൻകൂർ പ്രസംഗം തയ്യാറാക്കി സംസാരിക്കുന്നവരായിരുന്നു അധികവും. ലേഖകന്റെ സ്വന്തം അനുഭവം വച്ച് പറയുകയാണെങ്കിൽ ഇന്നവർ വിരലിലെണ്ണാൻ മാത്രമേയുള്ളു. 'വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്' എന്നാണ് പലരുടെയും മനോഭാവം. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളു ടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം ഇതാണെന്ന് ലേഖകൻ പറയും. //-

*******************************************

 അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  *********************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.