Donnerstag, 13. Januar 2022

ധ്രുവദീപ്തി: Culture // കേരളത്തിൽ അന്നും ഇന്നും - ചില യാഥാർത്ഥ്യങ്ങൾ // George Kuttikattu

കേരളത്തിൽ അന്നും ഇന്നും- ചില യാഥാർത്ഥ്യങ്ങൾ // 

-George Kuttikattu-

 -George Kuttikattu-

ന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സാധാരണ ജനങ്ങൾക്ക് പ്രത്യേകമായൊരു രാഷ്ട്രീയമില്ല. ആര് ഭരിക്കുന്നു, എങ്ങനെ ഭരിക്കുന്നു, ഭരണ തലത്തിലി രിക്കുന്ന ആരും ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ എന്താണ്, എന്നറിയുവാൻ താല്പര്യം കാണിക്കാറൂമില്ല. എന്നാൽ ഇങ്ങനെയുള്ള ഏതു കാര്യങ്ങളിലും, ഈ വിഷയങ്ങൾ അവരെ ആരെയും അലട്ടാറുമില്ല. ഇന്ന് സമാധാനപരമായി  ജീവിക്കാൻ, സാമ്പത്തിക തകർച്ച മൂലം ജീവിതം സ്വൈര്യമായി ത്തീരാതെ ചില ജീവിതങ്ങൾ  അവസാനിക്കുന്നുണ്ട്. എങ്കിലും ഒരാൾ, മന്ത്രിമാർ നിശ്ചയിച്ച  വിവിധതരം നികുതിപ്പണപ്പിരിവെന്ന് പറയപ്പെടുന്ന ഉരുൾപൊട്ടലിൽപെട്ട് ഒഴുകി തകരുന്ന ഒരവസ്ഥയാണ്‌ നാം ഇന്ന്  കാണുന്നത്. സർക്കാർ പിടിച്ചെടുക്കുന്ന പണം ആർക്ക്, എന്തിന് വേണ്ടി വിനിയോഗിക്കു ന്നുവെന്ന്‌ സാധാരണക്കാരനൊറിവുമില്ല. ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടി ക്കുന്ന ഇന്നത്തെ രീതിക്ക്, എന്നും - അന്നും ഇന്നും കേരളത്തിലെ ജനങ്ങൾക്ക് സ്വന്തം അവകാശങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന, അന്നും ഇന്നും നാമെല്ലാം അറിയുന്നതായ, ഈ അവസ്ഥ യ്ക്ക് അതിവേഗം വിരാമമിടേണ്ടത് അനിവാര്യമാണ്, നമ്മുടെ സ്വന്തമായ ജീവിതത്തിന് ശാന്തതയുള്ള നല്ല അനുഭവമാക്കിത്തീർക്കേണ്ടത് ഇന്നിന്റെ   ആവശ്യമാണ്

ഇന്നിനെക്കുറിച്ചു പറയുമ്പോൾ ഇന്നലെയുടെ പല കാര്യങ്ങളെക്കുറിച്ചും നാം ചിന്തിക്കും. 1981 ജനുവരി 12- ന് , അതായത്, നാൽപ്പത്തി ഒന്ന് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധ ജേർണലിസ്റ്റ് ആയിരുന്ന Late ശ്രീ കെ. സി. സെബാസ്റ്റ്യൻ, (മുൻ പാർലമെന്റ് മെമ്പർ-1979 ) അന്നുള്ള സാമൂഹ്യ-രാഷ്ട്രീയ-ഭരണതലത്തിലുണ്ടാ യിരുന്ന അവസ്ഥയെപ്പറ്റി വിശദീകരിച്ച് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരു ന്നു. ആ വിഷയത്തിലേക്ക് നമ്മുക്ക് പിറകോട്ട് നോക്കാം. അദ്ദേഹം എഴുതിയി ട്ടുള്ള കാര്യങ്ങൾ അന്നത്തെത് പോലെ ഇന്നും അവ ആവർത്തിക്കപ്പെടുന്നുവെ ന്നു നമുക്ക് കാണാൻ കഴിയുന്നു. അദ്ദേഹം ഇങ്ങനെ എഴുതി:" പൊലീസിന് നിഷ്‌ക്രിയത്വം വിട്ടാൽ നിർദ്ദയത്വം". ലേഖന തലക്കെട്ട് കാണുമ്പോൾത്തന്നെ യും  യാഥാർഥ്യം പ്രകടമാണല്ലോ. "മാർക്സിസ്റ്റ് പാർട്ടിക്ക് നേതൃത്വമുള്ള ഭരണ മുന്നണി സംവിധാനത്തിൽ പോലീസ് നിഷ്ക്രിയമായിരിക്കുന്നു എന്നാണ് പൊതുവെയുള്ള ആക്ഷേപംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നട ക്കുന്ന അക്രമങ്ങളും മറ്റും നോക്കുമ്പോൾ അത്തരം പരാതികൾക്ക് കുറച്ചൊ ക്കെ ന്യായീകരണമുണ്ടുതാനും. നിഷ്‌ക്രിയത്വം ഭാവിക്കുന്ന പോലീസ് ചില കേസുകളിലെങ്കിലും അതിരുവിട്ട "സജ്ജീവത്വം" കാണിക്കുന്നതിനെപ്പറ്റിയും പരാതികൾ പൊന്തിവരാതിരിക്കുന്നില്ല..." അദ്ദേഹം ഇപ്രകാരം കുറിച്ചു.

മറ്റൊരു സംഭവം അദ്ദേഹം കുറിച്ചതിങ്ങനെ: "അതിക്രമം.- ബാർട്ടൻ ഹിൽ ജങ്ങ്ഷനിൽ മൂന്ന് ഉദ്യോഗസ്ഥദിവ്യന്മാരും ഒരു സർക്കിൾ ഇൻസ്പെക്ടറും ചേർന്ന് ഏതാനും സെന്റ്‌ സ്ഥലം വിലയ്ക്ക് വാങ്ങി. ആ സ്ഥലത്തിന്റെ അതി ർത്തിയിൽ അര സെന്റുകാരും മുക്കാൽ സെന്റുകാരും ഒന്നര സെന്റുകാ രും ആയി നാല് കുടുംബക്കാർ കുടി വച്ചും കച്ചവടം നടത്തിയും അവിടെ കഴി യുന്നുണ്ടായിരുന്നു. ഈ നാല് കുടുംബങ്ങൾ അവിടെ കഴിയുന്നത് തങ്ങൾ വാങ്ങിയ വസ്തു സൗകര്യപ്രദമായി ഉപയോഗിക്കുന്നതിന് വിഘാതമുണ്ടാക്കുമെ ന്ന്  സമീപത്തു സ്ഥലം വാങ്ങിയ ദിവ്യന്മാർക്ക് തോന്നി. അവരെ ഒഴിപ്പിക്കുന്ന തിനുള്ള നീക്കങ്ങളായി. ഏതാണ്ട് മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ഒരു കെട്ടിടം അവിടെയുണ്ടായിരുന്നു. ആ കെട്ടിട ഉടമ ദിവ്യന്മാരുടെ നിരന്തര ശല്യം സഹിക്കവയ്യാതെ തുശ്ചമായ വിലയ്ക്ക് കെട്ടിടം വിറ്റു. അര സെന്റുകാ രും മുക്കാൽ സെന്റുകാരും അവിടെ അവശേഷിച്ചു. അവരെ ഇറക്കുന്നതിന് ആയിരുന്നു പിന്നീടുള്ള നീക്കം". ശ്രീ.കെ. സി. സെബാസ്റ്റ്യൻ തുടരുന്നു:---/ ഇങ്ങനെയുള്ള അനേകം ഉദാഹരണസംഭവങ്ങൾ അയൽവാസികൾ ചിലർക്ക് നേരെ ഉണ്ടാക്കുന്നത് സാധാരണമാണ്. ഈ ക്രിമിനലുകളിൽപെട്ടവർ ചിലർ സമൂഹത്തിൽ ചില പൊതുപ്രവർത്തനത്തിൽ മുൻപന്തിയിൽ കാണാം. ഉദാ: അവരിൽ ചിലർ പള്ളികളിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ, അതുപോലെ പഞ്ചായത്തുകളിൽ ഉള്ള ചില കമ്മിറ്റികളിലും പ്രവർത്തിക്കുന്നവരാണ്.  

അദ്ദേഹത്തിന്റ കുറിപ്പിൽ തുടർന്ന് എഴുതിയ കാര്യങ്ങൾ : "കഴിഞ്ഞയാഴ്ച്ച ഒരു ദിവസം ഏതാനും പോലീസുകാർ സ്ഥലത്തെത്തിയിട്ട് അവിടെ അന്ന് താമസിക്കുന്നവരെ വിരട്ടിയോടിക്കാൻ ശ്രമിച്ചു. ശ്രമത്തിനിടയിൽ ഏതോ ഒരു പോലീസുകാരന്റെ തൊപ്പി സൈക്കിളിൽ അതുവഴി വന്ന ഒരാൾ അത് തട്ടിത്തെറിപ്പിച്ചതായി പറയപ്പെടുന്നു. ഏതായാലും രാത്രി വൈകിയതോടെ ഏതാനും ടാക്സികാറുകളിൽ ഒരു സംഘം ആളുകൾ സ്ഥലത്തു വന്ന് അവിടെ ഉണ്ടായിരുന്ന ഒരു കട തല്ലിത്തകർത്ത് പൂർണ്ണമായി നശിപ്പിച്ചു. പിറ്റേദിവസം രാവിലെ കട ഉടമസ്ഥൻ തനിക്കുണ്ടായ നഷ്ടം വിവരിക്കുന്ന ഒരു ബോർഡു മായി കടയുടെ മുന്നിൽ വിഷണ്ണനായിരിക്കുന്നതാണ് അതുവഴി കടന്നുപോയ വർക്ക് കാണാൻ കഴിഞ്ഞത്. മഫ്‌തി പോലീസുകാരാണ് ഈ ആക്രമണം നട ത്തിയതെന്നാണ് കടക്കാരന്റെ പരാതി." - ഇന്നത്തെ സാമൂഹ്യ സ്ഥിതികൾക്ക്  അന്നത്തേതിൽ നിന്നും വ്യത്യസ്തത കാണുന്നില്ല. നിയമം നടപ്പിലാക്കാൻ ബന്ധ പ്പെട്ട പോലീസുകാരും ചില രാഷ്ട്രീയകക്ഷി നേതാക്കന്മാരും കോടതിയിലെ ജഡ്ജിമാരും വക്കീലന്മാരും സാധുജനപീഡനത്തിന് ഉപകരണങ്ങൾ ആകുന്നു എന്ന തോന്നൽ മേല്പ്പറഞ്ഞ സംഭവങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുള്ളവർക്ക് മാത്രമല്ല, ഇന്നത്തെ സമൂഹത്തിൽ നിത്യവും നടക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും മോഷണങ്ങളും, മറ്റു ക്രൂരകൃത്യങ്ങളും ആനുകാലികമായി നടക്കുന്ന ഇത്തരം കാര്യങ്ങളെല്ലാം എല്ലാവരുടെയും ഇടയിൽ പതിഞ്ഞിട്ടുണ്ട്. കേരളത്തിൽ അടുത്തകാലങ്ങളിലായി കുടുംബങ്ങളിൽ നടക്കുന്ന ക്രിമിനൽ കുറ്റങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിന സംഭവങ്ങൾ പോലെ നടക്കുന്നു. ഒരു വശത്തു പോലീസിന്റെ നിഷ്‌ക്രിയത്വം, മറുവശത്തു പോലീസിന്റെ  അമിതോത്സാഹം, നിയമപാലകരാണെന്ന് സ്വയം വിളംബരം ചെയ്യുന്ന ഏത് ജഡ്ജിമാരും വക്കീലന്മാരും, സർക്കാർ ഉദ്യാഗസ്ഥരും, കേരള സംസ്ഥാനത്തിന്റെ ഓരോ മന്ത്രിമാരും ജനപ്രതിനിധികളും ചെയ്യുന്നതെല്ലാം എന്തുകൊണ്ടും മുൻകാലത്തിൽ കാണപ്പെട്ടിരുന്നതിന്റെ  തനി തുടർച്ചയാ യിട്ടാണ് ഇങ്ങനെ ആവർത്തിക്കുന്നത്. നിയമസഭയിലെ ഓരോ പ്രഖ്യാപനത്തി ലുള്ള  നയപ്രഖ്യാപനത്തിനു ഒട്ടും ചേർന്നതല്ല പ്രവർത്തികൾ". 

യാതൊരു പരിവർത്തനങ്ങളും നമ്മുടെ ആളുകളിൽ ഉണ്ടായിട്ടില്ല. ഒരു തൊഴി ലധിഷ്ഠിത ജീവിതസാഹചര്യം തേടി നമ്മുടെ മലയാളികൾ, പൊതുവേ ഇന്ത്യാ ക്കാർ മറു രാജ്യങ്ങളിൽ പോയി തൊഴിൽതേടി. അവിടെ ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ തുടങ്ങിയവരെ ഇന്ത്യയിലെ രാഷ്ട്രീയക്കാർ "പ്രവാസികൾ" എന്ന്  മലയാളിക്ക് "അഴുകിയ" പേര് ആദ്യം നൽകി. ഇപ്പോൾ അവരുടെയോരോരോ കഷ്ടപ്പാടുകൾ മിച്ചം വച്ച് ജന്മനാട്ടിലൊരു കൃഷിഭൂമിയോ വീടോ ആഗ്രഹിച്ചു നിർമ്മിച്ചതാണ് അവർക്ക് ഏറ്റവും വലിയ ശിക്ഷയായി തീർന്നിരിക്കുന്നത്. അതുപോലെതന്നെ അവരുടെ സ്വന്തപ്പെട്ടവരെയും ജന്മനാടായ  കേരളത്തെ യും സാമ്പത്തികമായി സഹായിച്ചു. പ്രവാസികളുടെ വസ്തുക്കൾ ഏതെങ്കിലും സാഹചര്യത്താൽ വിൽപ്പനയുടെ അവശ്യ കാര്യങ്ങളിലെത്തിയാൽ ഇപ്പോൾ സർക്കാരിന്റെ ചില പൈശാചിക നിയമത്തിന്റെ മൂച്ചയുള്ള മുനയിൽ ആ പ്രവാസി മലയാളിയുടെ കഴുത്തുവെട്ടി മുറിക്കപ്പെടും. ഇത്തരം നിയമങ്ങൾ മനുഷ്യവിരുദ്ധമാണെന്നു പറയുന്നവരെ സർക്കാർ ആ പ്രവാസിയുടെ പൗരത്വ അന്തസ്സിനെ ആദ്യം മുറിക്കുന്നതായി അറിയുന്നു. ലോകം ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത, ഏതു രാജ്യത്തു കിട്ടും ഇത്തരം നിയമങ്ങൾ ? ഒരു ജനാധിപത്യ ഇന്ത്യയെന്ന നാമത്തിന്റെ പവിത്രതപോലും എന്നേ തകർന്നു കഴിഞ്ഞു! ഒരു നഗ്നയാഥാർത്ഥ്യം നമുക്കിപ്പോൾത്തന്നെ പ്രകടമായി മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ വിദ്യാഭ്യാസം നടത്തുന്നതിൽ വിവിധ കാരണങ്ങളാൽ നമ്മുടെ കുട്ടികളുടെ അവസരം നഷ്ടമാകുന്നു. പഠനം ഒരുവിധത്തിൽ കുറെ സാധിച്ചു വെങ്കിൽ ഉപരിപഠനത്തിനു ഒരു തൊഴിൽ ലഭിക്കാനും നരകതുല്യ നിയമങ്ങൾ മൂലം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല. അഴിമതിയുടെ അഴിഞ്ഞാട്ടമാണ് മന്ത്രിമുതൽ ആത്മീയനേതൃത്വംവരെ എവിടെയും ഇന്ന് നടത്തപ്പെടുന്നത്. ഭാവിജീവിതം എന്ന സ്വപ്നം നിറവേറ്റപ്പെടാൻ അവരെല്ലാം കേരളം വിട്ടുപോയി  മറുരാജ്യങ്ങളിലേയ്ക്ക് കുടിയേറുകയാണ്, ഉപരിപഠനവും തൊഴിലുകളും ഉറപ്പാക്കിക്കൊണ്ടുതന്നെ. എന്ത് സംഭവിക്കാം.? അല്പകാലങ്ങൾക്ക് ശേഷം നമുക്ക് ഒരു യാഥാർത്ഥ്യം കാണാം, കേരളം നിസഹായരായ വയോധികരുടെ മാത്രമുള്ള ഒരു നാടായി മാറുന്നത്. കേരളത്തിന്റെ ഭാവിയും  വളരെ വളരെ അനിശ്ചിതമായിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാദികൾ ഇന്നുള്ള നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയ-മത നേതൃത്വങ്ങളുടെ അമിത അഭിലാഷങ്ങൾക്ക് മുമ്പിൽ ജനങ്ങൾ തലകുനിച്ചു നിന്നത് മൂലമാണ്.

അതുപോലെതന്നെ ശ്രീ. കെ.സി. സെബാസ്റ്യൻ 1981-ൽ പ്രസിദ്ധീകരിച്ച ആ ലേഖനത്തിൽ ഇപ്രകാരംകൂടി കുറിച്ചിരുന്നു. അതിങ്ങനെ: "അഴിഞ്ഞാട്ടം.-അതേ അവസരത്തിൽ, പെൺകുട്ടികൾക്കും മറ്റും ധൈര്യമായി വഴിയിൽ നടക്കുവാൻ ആഭ്യന്തര വകുപ്പ്മന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്തു പോലും കഴിയാത്ത സ്ഥിതിവിശേഷം സംജാതമായിട്ടുണ്ടെന്നും പറയാതെ തരമില്ല. ഇന്നലെ ഇന്നലെ ഒരു സുഹൃത്ത് ഇവിടെ വന്നു പറഞ്ഞ സംഭവം ഇതാ! ഉച്ചയ്ക്ക് പന്ത്രണ്ടര മാണി സമയം. ഒരു പെൺകുട്ടി മാർക്കറ്റിൽനിന്നും കുറെ സാധനങ്ങളും വാങ്ങി വീട്ടിലേയ്ക്ക്, സെന്റ് ജോസഫ്‌സ് സ്‌കൂൾമുക്ക് വഴി പോവുകയായിരുന്നു. ചില സാമൂഹ്യവിരുദ്ധർ പട്ടാപകൽ ആ കുട്ടിയെ വഴി യിൽ തടഞ്ഞുനിറുത്തി അപമാനിക്കാൻ ശ്രമിച്ചു. പ്രാണനും കൊണ്ട് ആ കുട്ടി ഓടി മറ്റു ആളുകളുള്ള സ്ഥലത്തെത്തി. പരിഭ്രാന്തയായ പെൺകുട്ടിയെ കണ്ട് സുഹൃത്ത് വിവരം ആരാഞ്ഞു. തിടുക്കം വച്ച് പോവുകയായിരുന്നു എങ്കിലും അദ്ദേഹം കുട്ടിയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അതിനും ഒരാഴ്ചമുമ്പ് വൈകു ന്നേരം ഏഴുമണി സമയത്ത് അതെ സ്ഥലത്തുവച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽനിന്നും മൂന്നരപവനോളം തൂക്കം വരുന്ന ഒരു സ്വാർണ്ണമാല പൊട്ടി ച്ചുകൊണ്ടുപോയ ഒരു സംഭവവും ഉണ്ടായിരുന്നു. അന്ന് പോലീസ് ചില കേസു കളിൽ കാണിക്കുന്ന ശുഷ്ക്കാന്തി പെൺകുട്ടികളെ പെരുവഴിയിൽ വച്ച് അപമാനിക്കുന്നതും അവരുടെ മുതൽ അപഹരിക്കുന്നതും തടയുന്നതിൽ ക്കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കുകയാണ് " ഇത്രയും കാര്യങ്ങൾ ശ്രീ കെ.സി.സെബാസ്റ്റ്യൻ എഴുതി പ്രസിദ്ധീകരിച്ചതാണ്. അപ്പോൾ, ഇന്നത്തെ നില എങ്ങനെ? തിരുവന്തപുരത്തും അതുപോലെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലും നിരവധി ക്രൂരകൃത്യങ്ങൾ, ഉദാ: മനുഷ്യനെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുക, ബലാൽസംഗങ്ങൾ, ആത്മഹത്യകൾ, ഇത്തരമുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ എല്ലാം പത്രമാദ്ധ്യമങ്ങൾ പ്രധാന വാർത്തകളായി നൽകുന്നു. പത്രമാദ്ധ്യമങ്ങളുടെ പഴയ മാതൃകാപരമായ രീതിയിലുള്ള നല്ല വാർത്ത പ്രസിദ്ധീകരണ ശൈലി പോലും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇത്തരം വാർത്തകൾ ക്രിമിനലുകൾക്കും മാനസികരോഗികൾക്ക്  പ്രത്യേകിച്ച്, ഈ കുറ്റകൃത്യങ്ങൾ അനുകരിച്ചു ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

ഇപ്പോൾ കൊറോണ പാൻഡെമിക്ക് വിഷയത്തിൽ പ്രവാസികളുടെമേൽ കേരളത്തിലെ സർക്കാർ നടപ്പിൽ വരുത്തിയ ക്വാറന്റൈൻ നടപടിക്രമം തീർത്തും അശാസ്ത്രീയമാണ്. ഈ നടപടി കേരളത്തിലെ രാഷ്ട്രീയ തലങ്ങ ളിൽ ഉണ്ടായിരിക്കുന്ന പണത്തട്ടിപ്പിന്റെയും ഒരു ഗൂഡാലോചനയുടെ സൃഷ്ടി യാണ്. "പ്രവാസികൾ "എന്ന് ഒരു അപൂർവ്വ നാമം വിദേശത്തുപോയി തൊഴിൽ ചെയ്യുന്ന മലയാളികൾക്ക് പേരിട്ട കേരളത്തിലെ രാഷ്ട്രീയ തെരുവ് നായകൾ മലയാളികളായ ഇന്ത്യൻ പൗരന്മാരെ കടിച്ചു ചോര കുടിക്കുന്ന പ്രവണതയാണ് ഇപ്പോൾ നടപ്പിലാക്കിയ ക്വാറന്റൈൻ നടപടിയും, ആവർത്തിച്ചു കൊറോണ പരിശോധനകളും. ഇത്തരം അധമമായ കാര്യങ്ങളിൽ, ആരോഗ്യവിഷയങ്ങ ളിൽ യാതൊരു അറിവും ഇല്ലാത്ത ആരോഗ്യമന്ത്രി തീരുമാനം പുന:പ്പരിശോ ധിച്ചു ഇപ്പോൾ സ്വീകരിച്ച നടപടി പിൻവലിക്കണം. പ്രവാസി മലയാളികൾക്ക് കൈ വിലങ്ങിടുന്ന സർക്കാർ നിയമങ്ങൾ ലോകത്തു കേരളത്തിൽ മാത്രമേ ഉണ്ടാകു. കേരളത്തിലെ ഏത് രാഷ്ട്രീയപാർട്ടികൾക്കും, മതത്തിന്റ ചടങ്ങുക ളിലും കേരളത്തിൽ ആകെ യാതൊരു വിലക്കുകളും ഇല്ലല്ലോ. അവിടെയൊ ക്കെ ആയിരങ്ങൾക്ക് ഒരു നിയന്ത്രണങ്ങളും ഇല്ല. പണത്തിന്റെ വൻ ചാകര കൊയ്യുന്ന കാര്യങ്ങളല്ലേ ആ കാര്യങ്ങൾ? പ്രവാസികൾക്ക് നേരെയുള്ള ക്രൂര നടപടിക്രമങ്ങൾ ഉടൻ പിൻവലിക്കണം. കേരളത്തിലെ മന്ത്രിമാരും കേരള മുഖ്യമന്ത്രിയും പരിവാരങ്ങളുമായി വിദേശത്തു പോകുന്നു, തിരികെ വരുന്നു- കേരളത്തിലോ ഇന്ത്യയിലോ മെഡിക്കൽ ചികിത്സാസാധ്യതയുള്ള ആശുപത്രി കൾ, വിദഗ്ധന്മാർ, ഇതൊന്നും ഇല്ലാഞ്ഞിട്ടാണോ മുഖ്യമന്ത്രിയും മന്ത്രിമാരും രോഗചികിത്സയുടെ പേരിൽ യൂറോപ്പിലേക്കും അമേരിക്കയിലേക്കും, ഇവർ അകമ്പടിസേവിക്കുന്നവരെയും കൂട്ടി പോകുന്നത്? സർക്കാർ ചെലവിൽ എന്ന് അവർ പറയുന്നു. ആരുടെ പണം ? പാവപ്പെട്ടവന്റെ മടിയിലെ വിയർപ്പിന്റെ പണമാണത്. അതിനുള്ള പേരാണ് നികുതിപ്പണം. അവർക്കു ഒരു കൊറോണ ക്വാറന്റൈനും ബാധകമല്ലേ?. എട്ടു പത്തു മണിക്കൂറുകളോളം യാത്ര ചെയ്തു മടുത്തു വരുന്ന പ്രവാസികളെ വീണ്ടും എട്ടുപത്തു മണിക്കൂറുകൾ കൊറോണ പരിശോധനയുടെ പേരിൽ വിമാനത്താവളത്തിൽ ഇരുത്തിക്കൊല്ലുന്ന നിയമം പ്രവാസികൾ തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടതാണ്

കാലഘട്ടത്തിന്റെ മാറ്റത്തെപ്പറ്റി പറഞ്ഞു സംഭവിച്ചുപോയ, അഥവാ അത്  സം ഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തിന് ന്യായീകരണം കാണുവാൻ ശ്രമിക്കുന്നവർ അന്നും, ഇക്കാലത്തും പലരുമുണ്ട്. വേറെ എങ്ങോട്ടും മാറി നോ ക്കേണ്ടതില്ല. കുടുംബബന്ധങ്ങൾക്ക് മുതൽ പഴയ സങ്കല്പങ്ങൾക്കും ഏത് കാഴ്ച പ്പാടിനും കീഴ്വഴക്കങ്ങൾക്കും വരെ വലിയ ഇടിവ് വന്നിട്ടുണ്ട്. എന്നാൽ കേര ളത്തിലും പൊതുവെ ഇന്ത്യയിലും ജനാധിപത്യഭരണസംവിധാനമെന്ന പ്രക്രി യയുടെ നടത്തിപ്പിൽ വന്നിട്ടുള്ള മാറ്റം ജനാധിപത്യ ഭരണസംവിധാനത്തിനു തന്നെ ഭീഷണിയായിത്തീർന്നിട്ടില്ലേ എന്ന് സംശയിക്കേണ്ട സമയം എത്തിയി രിക്കുന്നു. പാർലമെന്ററി ഭരണ സംവിധാനത്തിൽ സംസ്ഥാന നിയമസഭകൾ ക്കും, സർക്കാരുകൾക്കും, പാർലമെന്റിനും ഒട്ടേറെ അവകാശങ്ങളും അതോ ടൊപ്പം ചില കടമകളും ചുമതലകളുമുണ്ട്. ജനപ്രതിനിധിയുടെ അവകാശങ്ങ ളും ആനുകൂല്യങ്ങളും വർദ്ധിക്കുന്നതനുസരിച്ചു അവരുടെ കടമകളും ചുമ തലകളും നിർവഹിക്കപ്പെടുന്നില്ല എന്നതാണ് നിലവിലുള്ള ദുഃഖസത്യം. 

എപ്പോഴുമുള്ള  നിലയോ? ഒരു മന്ത്രിയുടെ പ്രസംഗം, അഥവാ ഒരു റിപ്പോർട്ട് അവതരിപ്പിക്കുന്ന സമയത്തു നിയമസഭയിൽ അക്രമംകാണിച്ചു, സ്പീക്കറുടെ മേശയിൽ തുണിയഴിച്ചുനിന്നു പ്രകടനം നടത്തിയാൾക്ക് മന്ത്രിസ്ഥാനം നൽ കിയ കേരളത്തിൽ യഥാർത്ഥ ജനാധിപത്യ വ്യവസ്ഥിതിയാണോ ഉള്ളത്? നിയമസഭയിലും, അതുപോലെ ഭരണത്തലത്തിലിരിക്കുന്നയാൾ പരിവാരങ്ങ ളുടെ അകമ്പടിയിൽ വിദേശരാജ്യത്തു ചികിത്സാർത്ഥം എന്നപേരിൽ ചില പര്യടനം നടത്തുവാൻ വിദേശരാജ്യത്തു പോകുന്നതിലെ ഔചിത്യം എന്താണ്? അതും രാജ്യത്തിന്റെ ഖജനാവിനിലെ പണമെടുത്തുകൊണ്ടുള്ള വിദേശ യാത്ര ഉപേക്ഷിക്കുവാൻ ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ജനാധിപത്യ പ്രക്രിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സ്ഥിതിവിശേഷത്തിലേക്കാണ്. 

അതുപോലെ കേരളത്തിലെ ഭൂപരിഷ്ക്കരണനിയമം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഭൂമിയുടമയുടെ അവകാശങ്ങൾ ഇന്ന് സർക്കാർ കുത്തനെ വെട്ടിനിരത്തി. ഇത്തരം നടപടികൾ യാതൊരു നിയമത്തിനും ഭരണഘടനയ്ക്കും കണ്ണടച്ചു നിഷേധിക്കാൻ സാദ്ധ്യമല്ല. പ്രവാസികളുടെ ഭൂമിക്കും അവകാശങ്ങളെല്ലാം നിഷേധിക്കുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ സ്പോടനാത്മകമായി വള ർന്നു വരുന്നത് വിദ്യാഭ്യാസരംഗത്തിലെ തകർച്ചയും, തൊഴിലില്ലായ്മയും ആണ്. കേരളത്തിൽ ഒരു പുതിയ ജോലിക്കുള്ള സാദ്ധ്യതകൾ വിരളവും അത് മാത്ര മല്ല, കൃഷി തകർന്നു. ഉയർന്നുനിൽക്കുന്നത്, ഒരു ജോലിയും ചെയ്യാത്ത സർ ക്കാർ ജീവനക്കാരുടെ ഉദ്യോഗസ്ഥശമ്പളമാണ്.  അതുപോലെ പ്രവാസിയുടെ നിക്ഷേപത്തിനും രക്ഷപെടാൻ കഴിയാത്ത ദൂഷിതവലയത്തിലാണ്. കേരള ത്തിൽ വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തും, കേരളത്തിന്റെ സാമ്പ ത്തിക നിക്ഷേപത്തിന്റെ ഒരു കേന്ദ്രവുമായിരുന്ന പ്രവാസികളുടെ അവകാ ശസംരക്ഷണത്തിൽ മൗലികമായിട്ടുള്ള മാറ്റങ്ങൾ അനിവാര്യമാണ്; പക്ഷെ ചില സ്ഥാപിതതാല്പര്യക്കാരെ വല്ലാതെ അലട്ടുന്നുണ്ട്. നന്മകൾ ചെയ്ത ആർക്കും കേരളത്തിന് യോജിക്കുകയില്ല എന്ന സൂചനയാണ് പ്രവാസികളെ ഹിംസിക്കു ന്നതുതന്നെ. അതുതന്നെയാണ്, ഇന്നും ആക്ഷേപം പറയാൻ ഒട്ടും ഇല്ലാത്ത കേരളഭൂപരിഷ്ക്കരണനിയമം നിയമസഭയിൽ കൊണ്ടുവന്നു അത് പാസാക്കു കയും കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്തവിധം ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ റവന്യുമന്ത്രി ആയിരുന്ന ശ്രീ. പി.റ്റി. ചാക്കോയ്ക്ക് സാധിച്ചു. പക്ഷെ, ചില ചാക്കോ വിരുദ്ധ ഗ്രൂപ്പുകൾ ചേർന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും വെളിയിലാക്കി. കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ സ്ഥിതി ഇന്നും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ക്രമസമാധാനം ഉണ്ടാകുന്നില്ല. ഇന്ത്യയിൽ രാഷ്ട്രീയ കലാപങ്ങളും കൊലപാതകങ്ങളും വർദ്ധിക്കുന്നുവെന്ന വാർത്ത ആശങ്കപ്പെടുത്തുന്നതുതന്നെ. ഉദാഹരണമാണ്, കേരളത്തിൽ ഇടുക്കി ജില്ലയി ലെ വിദ്യാർത്ഥിസംഘര്ഷവും കൊലപാതകവും, അതിനോട് ചേർന്ന് നടത്ത പ്പെടുന്ന കേരളത്തിലെ കലാപങ്ങളും സർവ്വ കലാശാലകൾ അടച്ചു പൂട്ടലുക ളും എല്ലാം വിരൽ ചൂണ്ടുന്നത്. വിദ്യാലയങ്ങൾ അറിവിന്റെ കലവറയാകണം. അല്ലാതെ ക്രിമിനലുകളുടെ രാഷ്ട്രീയവിളയാട്ടം നടക്കേണ്ട വേദിയാകരുത്. കലാലയരാഷ്ട്രീയത്തെ നിയമംമൂലം നിരോധിക്കണം. രാഷ്ട്രീയത്തിനും, വിദ്യാഭ്യാസത്തിനും, മതവിശ്വാസസംരക്ഷണത്തിനും വ്യത്യസ്‌ഥമായിട്ടുള്ള വേദികൾ കാണുവാൻ ആർക്കു സാധിക്കും? 

അന്നും ഇന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള ദൗർബല്യം ഉണ്ട്. ഇന്ന് ചില രാഷ്ട്രീയപാർട്ടികൾക്ക് സംഭവിച്ചിട്ടുള്ള ബലഹീനതയാണ് അങ്ങും ഇങ്ങും പരസ്പരം അവഹേളിച്ചു സമൂഹം വിഷമയമാക്കുന്ന പ്രവണത. ഏതു മാറ്റങ്ങളും, മതവും രാഷ്ട്രീയവും ഇന്നത്തെ ലോകത്തു ആവശ്യമായ ഏതു വിധത്തിലുമുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ നേതൃത്വം മനസ്സിലാക്കണം.

കേരളത്തിൽ യഥാർത്ഥത്തിൽ ഇന്ന് സ്പോടനാത്മകമായി വളർന്നു വരുന്നത് യുവജനങ്ങളുടെ തൊഴിലില്ലായ്മയാണ്. മൂലധനനിക്ഷേപത്തിനും അങ്ങനെ തൊഴിലില്ലായ്മയുടെ പരിഹാരത്തിനും സർക്കാരിന് വഴിയില്ലാത്ത, വഴികൾ കാണാൻ ആഗ്രഹിക്കാത്ത, ഒരു രാഷ്ട്രീയ ദൂഷിതവലയത്തിലാണ് കേരളം വന്നു നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ്, കേരളസർക്കാർ ഈയിടെയ്ക്ക് നിശ്ചയിച്ചിരിക്കുന്ന റയിൽവേ നിർമ്മാണ പ്രക്രിയയിൽ മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കും താൽപ്പര്യം ഏറെയുള്ളത്.. മുമ്പുണ്ടായിരുന്ന നക്സലൈറ്റ് പ്രസ്ഥാനം പോലെ ഇന്നത്തെ യൂത്ത് പ്രസ്ഥാനങ്ങൾക്ക് വളരാൻ പറ്റിയ പറ്റിയ നാടായി കേരളം മാറിയോ? ഒരു വിധത്തിലും ദീർഘവീക്ഷണം കുറഞ്ഞതായ ഭരണാധികാരികൾ ഇന്ന് കേരളത്തെയും പൊതുവെ ഇന്ത്യാരാജ്യത്തെയും ഒരു അഗ്നിപർവ്വതം പൊട്ടിയത് പോലെ അപകടാവസ്ഥയിലാക്കിയിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ സമീപത്തു നിലകൊള്ളുന്ന  അഗ്നിപർവ്വതം അതിഭീകര പൊട്ടിത്തെറിയിലേക്ക് പരിണമിക്കില്ലെന്ന് ആർക്കറിയാം? അതുപോലെ കേരളത്തിൽ കാർഷികരംഗത്ത് കേരളം വളരെ പിന്നോക്കമായി. ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്ക് ആവശ്യവസ്തുക്കൾ സംസ്ഥാനത്തു ലഭ്യമല്ല. റബർകൃഷി നെൽകൃഷി, എന്നുവേണ്ട ഏതു കൃഷിസ്ഥലങ്ങളും രാഷ്ട്രീയപാർട്ടികളുടെ മത്സരരംഗമാക്കി. കുറഞ്ഞ ചെലവിൽ ഇവരും അവർ കാണുന്ന ആവശ്യങ്ങൾ ഒരു പരിധിവിട്ട് നേടി. കാർഷികരംഗത്തെ പൊതുവെ ചൂഷണത്തിന് അവർ വിധേയരാക്കി മാറ്റി. ഉദാ: ഡൽഹിയിൽ നടന്ന ദീർഘകാല കർഷക സമരം!. അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർ നീണ്ടകാലസമരം തന്നെ ഡൽഹി നഗരത്തിൽ നടത്തേണ്ടതായി വന്നു. അവകാശസമ്പാദനസമരത്തിൽ അന്ന് ഉണ്ടായിട്ടുള്ള രക്തസാക്ഷികളും കുറവല്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഇന്ന് ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സ്ഥിതിവിശേഷത്തിലേക്കാണ്. ഇന്ന് ജനങ്ങളുടെ ആവശ്യങ്ങൾ തീർത്തും അവഗണിക്കുന്ന കേരളത്തിൽ ഭരണാധികാരികളുടെ പുറംതിരിഞ്ഞുള്ള അവഗണനയ്ക്ക്, കൃത്യവിലോപത്തിനു അവർ പ്രതിക്കൂട്ടിൽ കയറുമോ? //-

************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  **********************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.