Samstag, 16. Oktober 2021

ധ്രുവദീപ്തി : Religion // Panorama //"സിനഡൽ വേ" Part-2 //കത്തോലിക്കാസഭ- ഇനി എങ്ങോട്ട് ? // ഫ്രാൻസിസ് മാർപാപ്പയുടെ ഉറച്ച തീരുമാനം. // George Kuttikattu

-"സിനഡൽ വേ" Part-2. -

കത്തോലിക്കാസഭ-ഇനി എങ്ങോട്ട് ?

ഫ്രാൻസിസ് മാർപാപ്പയുടെ 

ഉറച്ച തീരുമാനം.//

-അല്മായരോടൊപ്പം ചേർന്ന് സഭ 

മെച്ചപ്പെടുത്തുവാൻ ഫ്രാൻസിസ് 

മാർപാപ്പ ആഗ്രഹിക്കുന്നു-

George Kuttikattu 

 George Kuttikattu 

സാധാരണയായി കത്തോലിക്കാസഭയുടെ പ്രധാനപ്പെട്ട ചുമതലകൾ പുരോഹിതർക്കാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ സാധാരണ സഭാംഗങ്ങൾക്ക് സഭയിൽ കൂടുതൽ മികച്ച തുല്യമായ പങ്കാളിത്തവും സഭാകാര്യങ്ങളിൽ ഏതു വിഷയങ്ങളിലും അവരുടെ സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ലെർജിമാ ർക്കു ഒപ്പം തുല്യമായി പറയാനുള്ള പൂർണ്ണ സ്വതന്ത്ര അവകാശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് യഥാർത്ഥത്തിൽ വഴികൾ തെളിക്കൂമോയെന്ന് ജർമ്മൻ മെത്രാന്മാർക്ക് വളരെ ആശങ്കയുണ്ട്, ചില സംശയങ്ങളുമുണ്ട്. അതുപക്ഷേ റോമിൽനിന്നും മാർപാപ്പ വളരെ കർശനമായ "സിനഡാൽ വേ" പരിഷ്ക്കരണ തീരുമാനങ്ങൾ എടുത്തു. ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയിലുള്ള സാധാരണ അംഗങ്ങൾക്കും മെത്രാൻ സിനഡുകളിൽ ക്ലെർജിമാർക്കൊപ്പം തുല്യമായ പ്രാധിനിത്യം എല്ലാ രൂപതകളിലും ഒരുപോലെ ഉണ്ടാകണമെന്ന് അദ്ദേഹം ആവർത്തിച്ചു ഇക്കാര്യം നിർദ്ദേശിച്ചു കഴിഞ്ഞു. ഈയൊരു വാർത്ത ജർമ്മൻ ടെലിവിഷൻ 07. 09. 21 -ൽ വീണ്ടും അറിയിച്ചു. ഇപ്പോൾ സാധാരണ അല്മായർക്ക് ക്ലെർജിമാർക്കൊപ്പം ഒന്നിച്ചിരുന്ന് സഭാകാര്യങ്ങളിൽ സിനഡിൽ തീരുമാനമെടുക്കാനുമുള്ള ഏത് സമത്വവും അവകാശങ്ങളും നല്കുന്നതിനോട് മാർപാപ്പ സ്വാഗതം ചെയ്യുന്നു.

 ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ സ്വാഗതം ചെയ്യുന്നു.  

 (ആർക്കൈവ് ഫോട്ടോ) ഫോട്ടോ / ഇവാൻഡ്രോ ഇനെറ്റി / DPA)

കത്തോലിക്കാ സഭയെ സാധാരണക്കാർക്ക് കൂടുതൽ തുറന്നു കൊടുക്കാനും അതിനായി ഒരു സിനഡൽ പ്രക്രിയ ആരംഭിക്കാനും ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ 2023- ൽ ലോക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ പൊതു സിനഡ് തയ്യാറാക്കുന്നതിനു വേണ്ടി വത്തിക്കാനിൽ അവതരിപ്പിച്ച ഒരു പ്രമാണരേഖ "ചർച്ച് ഓഫ് ഗോഡ്" ആ സിനഡിലേയ്ക്ക് ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. അതിലൂടെ കത്തോലിക്കാ സഭയുടെ കൂടുതൽ വികസനകാര്യങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസിക ളെയും മാർപാപ്പ വിളിക്കുകയാണ്. തയ്യാറാക്കിയ പ്രമാണരേഖയിലെന്താണ് കാണപ്പെടുന്നത്? "എല്ലാവർക്കും പങ്കെടുക്കാവുന്നതും അതിൽനിന്നു ആരും ഒഴിവാക്കപ്പെടാത്തതുമായ ഒരു പ്രക്രിയയെക്കുറിച്ചാണ് ആ പ്രമാണത്തിൽ പറയുന്നത്. അതിപ്രകാരമാണ്: സാധാരണക്കാർ ഉൾപ്പെടെ എല്ലാവരും ഇന്ന് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും അവർക്ക് സ്വയം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും ചെയ്യണമെന്നാണ് മെത്രാൻ സമിതിയുടെ അണ്ടർ സെക്രട്ടറി കൂടിയായ ബിഷപ്പ് ലൂയിസ് മാരൻ .ഡി. മാർട്ടിൻ വത്തിക്കാനിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത്. എല്ലാ രൂപതകളിലും ഇതുപോലെ അസംബ്ലികൾ ഉണ്ടായിരിക്കണം. പൊതുവെ സിനോഡാലിറ്റി അർത്ഥമാക്കുന്നത് കത്തോലിക്കാസഭയുടെ ഭാവിവൈദികർ അല്ലാത്തവരുടെ പങ്കാളിത്തത്തോടെ സാധ്യമായതെല്ലാം വിശാലമായ അടി സ്ഥാനത്തിൽ ചർച്ച ചെയ്തിരിക്കണമെന്നതാണ്. ജർമ്മനിയിലെ മെത്രാന്മാരുടെ സിനഡിൽ "സിനഡൽ വേ" എന്ന പദം ആവർത്തിച്ചു ഉപയോഗിക്കുന്നു എന്നത് പുതിയ സഭാ നവീകരണത്തിന് തുടക്കം കുറിക്കുന്നുവെന്നു ഇപ്പോൾ നമുക്ക് കാണാൻ കഴിയും . സഭയിൽ സാധാരണ അംഗങ്ങൾക്ക് കൂടുതൽ പങ്കാളിത്ത അവകാശങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വിശ്വാസികൾക്ക് സഭയിൽ കൂടുതൽ ഉറച്ച പങ്കാളിത്തം സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് ആശ്വസിക്കാം.

സഭയിൽ പരിഷ്‌ക്കരണം അനിവാര്യമാണ്.

ജർമ്മനിയിലെ കത്തോലിക്കർ "സിനഡാൽ വേ " വിഷയത്തിൽ വളരെയേറെ കർശനമായ പരിഷ്‌ക്കരണ നടപടികൾ ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും സഭയിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഏതെങ്കിലും ഇതിൽ കൂടുതൽ പ്രാധാന്യം നൽകി അർത്ഥമാക്കാൻ മാർപാപ്പ ചിന്തിക്കുന്നുണ്ടോയെന്നതും സംശയകരമാണെന്നാണ് ചിലർ കരുതുന്നത്. 

സഭയിൽ സ്ത്രീകളുടെ സ്ഥാനം.

കത്തോലിക്കാ സഭയിൽ ഒരു വർഷമായിട്ട് സ്ത്രീകളുടെ സ്ഥാനം, അതുമല്ല, അധികാരം, പുരോഹിത ബ്രഹ്മചര്യം, ലൈംഗിക ധാർമ്മികത, എന്ന വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും ആവശ്യമായ പരിഷ്ക്കരണത്തിൽ വളരെ വ്യക്തമായ പുരോഗതി കൈവരിക്കാൻ മാർപാപ്പയും സഭാംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. വത്തിക്കാൻ രേഖയിൽ രൂപതകളിൽ നടന്ന ദുരുപയോഗ സംഭവങ്ങളും അഴിമതികളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. "ഇക്കാര്യത്തിലുള്ള വിശ്വാസത്തിന്റെ അഭാവവും നടന്നിട്ടുള്ള അഴിമതികളും സഭതന്നെ ഇന്ന് നേരിടേണ്ടതുണ്ടെന്ന യാഥാർത്ഥ്യത്തിൽനിന്നു നമുക്ക് എങ്ങും ഒളിക്കുവാൻ കഴിയില്ല". ഇത് സ്വയം വിമർശനാത്മകമായി സഭയിൽ പറഞ്ഞു തുടങ്ങിയത് ചിന്താവിഷയമാണ്.എന്നാൽ ലൈംഗിക ദുരുപയോഗ വിഷയത്തിൽത്തന്നെ "നഗ്നമായ പരാതികൾ" റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ അഴിമതികൾ, അധികാര ദിശയ്ക്കുള്ള പോരാട്ടങ്ങൾ, സഭയിൽ നിന്നും സഭാംഗങ്ങളുടെ കൂട്ട രാജികൾ, തുടങ്ങിയ കാര്യങ്ങളൊന്നും അസാധാരണമല്ലാതെ കാണുന്നു. ഉദാ: ജർമ്മനിയിൽ കത്തോലിക്കർ വിശ്വാസത്തിൽനിന്ന് അകന്നു പോകുന്നുവെന്ന വാർത്തകൾ ഒരു യാഥാർത്ഥ്യമാവുകയാണ്. എല്ലാറ്റിനുമുപരിയായി സഭയിൽ പുരോഹിതരും വിശ്വാസികളും നടത്തുന്ന അധികാരമനോഭാവവും മാത്രമല്ല, ദുരുപയോഗം ചെയ്യൽ പോലെയുള്ള ലൈംഗികാതിക്രമണങ്ങൾ കാരണം പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ ആളുകളുടെയും നിരവധി കഷ്ടപ്പാടുകൾ, അതായത്, അവരനുഭവിച്ചിട്ടുള്ളതൊന്നും എളുപ്പം മറക്കാൻ ഒരിക്കലും കഴിയില്ല. 

ജർമ്മൻ ബിഷപ്‌സ് കോൺഫറൻസും (DBK) ജർമ്മനിയിലെ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റിയും (ZDK) അവരുടെ പരിഷ്‌ക്കരണ കോഴ്‌സിന്റെ ഭാവി സ്ഥിരീകരണമായി പുതിയ പ്രമാണത്തെ വിലയിരുത്തിയിട്ടുണ്ട്. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് , "ഇത് ഒരു നാഴികക്കല്ല് " എന്നായിരുന്നു വിശേഷിപ്പിച്ചത്. അതുപോലെ അല്മായരുടെ (ZDK ) പ്രസിഡന്റ് തോമസ് സ്റ്റേൺബർഗ്ഗ് " സഭയുടെ രാജകീയ പാതയെ പ്രതി നിധാനം ചെയ്യുന്നത് "സിനഡൽ വേ" ആണെന്നും, ദൈവജനം തന്നെയാണ് വത്തിക്കാൻ സ്വരൂപിക്കുന്നത് എന്നും, ദൈവജനത്തിന്റെ വിശ്വാസം ശരിക്കു കേൾക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അതിൽ എനിക്ക് ഏറെ വിശ്വാസം ഉണ്ടെന്നും പ്രസ്താവിച്ചു. എന്നാൽ ജർമ്മനിയിലെ "സിനഡാൽ വേ" യുമായുള്ള കാഴ്ചപ്പാടിൽ നിരവധി കാര്യങ്ങൾ ഉണ്ടെന്നു മ്യുണിക്ക് അതിരൂപത കർദ്ദിനാൾ  റൈൻഹാർഡ്‌ മാർക്സ് അഭിപ്രായപ്പെടുന്നു. അങ്ങനെ, ചില മെത്രാന്മാരുടെയും സഭയിലെ അല്മായരുടെയും കാഴ്ചപ്പാടുകളിൽ പരസ്പരം സാമ്യതകൾ വളരെ കുറവാണ്.

വിഷയത്തിൽ കൂടുതൽ 

എന്നാൽ മാർപാപ്പ യഥാർത്ഥത്തിൽ ക്ലെർജിമാരുടെ തനത് ഗതിയെ ഇപ്പോൾ എത്രമാത്രം പിന്തുണയ്ക്കുന്നുവെന്ന സംശയവും ജർമ്മയിൽ കത്തോലിക്കാ സഭാ മെത്രാന്മാർക്കിടയിൽ ഉണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. ഫ്രാൻസിസ് മാർപാപ്പ നിരവധി ശബ്ദങ്ങൾ കേൾക്കുന്നതിനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്ന് കുറെ മെത്രാന്മാർക്ക് കുറെ ഭയപ്പാടും ആശങ്കയും ഉണ്ട്. പക്ഷെ അവസാനം എല്ലാം പഴയപടി തുടരാനാണ് സാദ്ധ്യതയെന്നു അല്മായർ പൊതുവെ സംശയിക്കുന്നു. ഈയൊരു ധാരണ ജർമ്മനിയിലെ കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ കൂടുതൽ നിരാശയ്ക്ക് കാരണമാകുമെന്ന് ചില അഭിപ്രായങ്ങൾ ഉയരുന്നു. എങ്കിലും പൊതുവെ പ്രതീക്ഷിക്കാവുന്ന വിധം ഒരു സമവായം കാണാതിരിക്കില്ല.

സഭാപരിഷ്ക്കരണ വിഷയത്തിൽ ഒരു കൺസൾട്ടേഷൻ ഘട്ടത്തിനുവേണ്ടി രേഖകൾ ഹാജരാക്കുകയല്ല, മറിച്ച്, നമ്മുടെ സഭാംഗങ്ങളുടെ സ്വപ്‌നങ്ങൾ മുളപ്പിക്കാൻ കത്തോലിക്കാ സഭയിൽ അനുവദിക്കുകയാണെന്ന് വത്തിക്കാൻ രേഖയിൽ പറയുന്നുണ്ടെന്ന് ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ആർച്ച് ബിഷപ്പ് ജോർജ് ബെറ്റ്‌സിങിന്റെ പ്രസ്താവനയിൽ നിന്ന് ഒരു വശത്ത് നിറയെ ആശങ്കകൾ തിളങ്ങുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്. "കഴിഞ്ഞ വർഷം ഞങ്ങളുടെ "സിനഡാൽ വേ "സംബന്ധിച്ചുള്ള ഒരു സംഭാഷണത്തിൽ മാർപാപ്പയും ഞാൻ പറഞ്ഞതുപോലെ ചില കാര്യങ്ങൾ പറയുകയുണ്ടായി" എന്ന് ബിഷപ്പ് ബെറ്റ്‌സിങ് പറയുന്നു. " അത് ആധികാരികമായി മാർപാപ്പയും പ്രസ്താവിച്ചതുമാണ്". എന്നാൽ ഉടനടി ഫലപ്രാപ്തിയെക്കുറിച്ചുള്ള അനേകം ഉപ ചോദ്യങ്ങളും ഉണ്ടായി. കാരണം,"സിനഡാൽ വേ" ലോകമെമ്പാടും അല്ലെങ്കിൽ ജർമ്മനിയിൽ എങ്കിലും അത് കോൺക്രീറ്റ് ആയിരിക്കണം എന്ന ആശയം

സഭയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതികൾ, അധികാര ദിശയ്ക്കായുള്ള  പോരാട്ടങ്ങൾ മാത്രമല്ല, സഭാംഗങ്ങളുടെ കൂട്ടമായ രാജികൾ തുടങ്ങിയവ കത്തോലിക്കാ സഭയ്ക്ക് ഇന്ന് വെല്ലുവിളിയാണ്. ജർമ്മനിയിൽ കത്തോലിക്കർ വിശ്വാസത്തിൽനിന്ന് അകന്നു പോകുന്നുവെന്ന് ഫെലിക്സ് ബോർ, ആനേറ്റ് ലാംഗർ, ക്രിസ്ത്യാൻ പാർത്ത്, ആൽഫ്രഡ് വെയ്ൻസിയൽ  എന്നീ ജർമ്മൻ ജേർണലിസ്റ്റുകൾ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഹിൽഡസ് ഹൈം രൂപതയിലെ നിരവധി ലൈംഗികദുരുപയോഗ പരാതികൾ സംബന്ധിച്ചുള്ള പഠനങ്ങളെപ്പറ്റിയും ഭാഗികമായി മാത്രം സിനഡിൽ വിഷയമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് പ്രതിനിധിയായ ട്രിയർ രൂപതയുടെ മെത്രാൻ സ്റ്റീഫൻ അക്കർമാൻ ഇപ്പോൾ നടത്തുന്ന പ്രോസ്സസിംഗിന്റെ ഘടന ഇപ്പോൾ അത്രമാത്രം പര്യാപ്തമല്ലെന്നും അത് വിശാലമായ അടിസ്ഥാനത്തിൽ നൽകേണ്ടതുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അതിനാൽ ബിഷപ്പ് അക്കർമാന്റെ നിർദ്ദേശപ്രകാരം ഉത്തരവാദിത്വമേഖലയുടെ കൂടുതൽ വികസനത്തിനായി ഒരു വ്യക്തമായ ആശയരൂപം വികസിപ്പിക്കാൻ ബിഷപ്പുമാർ തീരുമാനിച്ചു. ഇത് വളരെ വ്യക്തമാണ്- "ദുരുപയോഗ വിഷയം നമ്മെ വിട്ടുപോകാൻ ഒട്ടും അനുവദിക്കുന്നില്ല, അത് വളരെക്കാലം നമ്മെ കൈവിടുകയുമില്ല". ഇതാണ് മെത്രാന്മാരുടെ അനുമാനങ്ങൾ.

അതിനാൽ, അടുത്ത ഘട്ടമെന്ന നിലയിൽ ദുരുപയോഗവിഷയത്തിൽ ഇരകൾ ആയവരുടെ ഉപദേശക സമിതികൾ, അവർക്ക് വേണ്ടിയുള്ള അംഗീകാരമുള്ള സേവനപ്രവർത്തനങ്ങൾക്കുള്ള സ്വതന്ത്ര കമ്മീഷൻ, അതുപോലെതന്നെ ഒരു ഓർഡർ മേലധികാരികളുടെ സമ്മേളനം, ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് എന്നിവയുടെ ചർച്ചാസമ്മേളനം, ഈ ഒക്ടോബർ പകുതിയോടെ നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുകയാണ്. നിലവിലുള്ള സിസ്റ്റത്തെ വിമർശിക്കുന്ന കാര്യങ്ങളുടെ പോയിന്റുകൾ വീണ്ടും ചർച്ച ചെയ്യുകയും സാദ്ധ്യമായ എല്ലാ സഭാനടപടികളെല്ലാം ചർച്ച ചെയ്യുകയും വേണമെന്നാണ് മെത്രാന്മാരുടെ അഭിപ്രായം. മേല്പറഞ്ഞവിധമുള്ള ലൈംഗികദുരുപയോഗവിഷയങ്ങളും അത് മാത്രമല്ല, അഴിമതികളും അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളും ഓരോ ആരോപണങ്ങളും ജർമ്മനിയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കത്തോലിക്ക സ്ഥാപനങ്ങളിലും പള്ളികളിലും ഇക്കാലത്തും നടന്നുകൊണ്ടിരിക്കുന്നതായ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനു ചില ഉദാഹരണങ്ങളാണ്, ഫ്രാൻസ്, ഇന്ത്യ, അമേരിക്ക, തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന കേസുകൾ. കോടതികളിൽ ഇത്തരം വിഷയങ്ങൾ അപൂർവ്വമല്ല.

കത്തോലിക്കാ സഭ "മാനവികതയ്ക്ക് നാണക്കേട് ?"

ഇത്തരം വിഷയങ്ങളിൽ ഫ്രാൻസ് കുലുങ്ങി എന്നാണു ഫ്രഞ്ച് മാധ്യമങ്ങൾ ഉദ്ധരിക്കുന്നത്. 1950 മുതൽ ഫ്രാൻസിൽ കത്തോലിക്കാ സഭയിലും അതിന്റെ സ്ഥാപനങ്ങളിലും 330, 000 കുട്ടികളും യുവജനങ്ങളും ലൈംഗിക ദുരുപയോഗ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് ഇത് സംബന്ധിച്ച് രൂപം കൊടുത്ത ഒരു കമ്മീഷൻ വെളിച്ചത്തുകൊണ്ടുവന്നു വെന്നു പാരീസിലെ ARD ടെലിവിഷൻ സ്റ്റുഡിയോയിൽനിന്നും ഒരു പ്രത്യേക വാർത്തയായി ജേർണലിസ്റ്റ് Mrs. ലിൻഡ ഷിൽഡ് ബാഹ് അറിയിച്ചു. (#സ്റ്റാറ്റസ് . 05. 10 . 2021 -08.0 9 pm വാർത്ത).

"പാരീസിലെ പ്രസ്സ് റൂമിലെ നിശബ്ദത ഏറെ അതിശയിപ്പിക്കുന്നതായിരുന്നു". സ്വയം ദുരുപയോഗത്തിന്റെ ഇരയും 'ലാ പരോൾ ലിബറി' അസോസിയേഷൻ സ്ഥാപകനുമായ ഫ്രാങ്കോയിസ് ഡെവോക്സ് ഒരു മീററിംഗിന്റെ വേദിയിൽ വന്നപ്പോൾ അവിടെയുണ്ടായിരുന്ന ചില ബിഷപ്പുമാരുടെ പ്രതിനിധികളോടും മാർപാപ്പയുടെ അംബാസിഡറോടും സഭയിലെ പ്രശ്നങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം തുടർന്നു:" നിങ്ങൾ ഇത് ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതിങ്ങനെയാണ് മാന്യരേ, നിങ്ങൾ മാനവികതയ്ക്ക് അപമാനമാണ്" എന്ന് തുറന്നടിച്ചു പറഞ്ഞു. തുടർന്ന് ഏതാണ്ട് ഒരു കടുത്ത മുന്നറിയിപ്പുപോലെ ആ സ്വരത്തിൽ അദ്ദേഹം അവരോടു ചോദിച്ചു: "ഈ കുറ്റകൃത്യങ്ങളിൽ ഓരോന്നിനും പീഡിപ്പിക്കപ്പെട്ട ഇരകൾക്ക് പരിഹാരം നിങ്ങൾ നൽകിയോ ? അത് നൽകണം." ! 

ആരാണ് കുറ്റവാളികൾ ?, ആരാണ് ഇരകൾ? വ്യവസ്ഥാപിതമായി മറുവശത്ത് നോക്കി മറയ്ക്കുന്നു.


കുറ്റവാളികളും ഇരകളും അന്വേഷണ റിപ്പോർട്ടിൽ കാണപ്പെട്ടത് കൂടുതലും പുരുഷന്മാരാണ്. സ്വതന്ത്ര സിയാസ് അന്വേഷണ കമ്മീഷൻ 1950 നും 2020 നും ഇടയിൽ 3000 ത്തോളം കുറ്റവാളികളെ തിരിച്ചറിഞ്ഞു. അവരിൽ 95 ശതമാനം പുരുഷന്മാരാണ്. അവരിൽ കൂടുതലും പുരോഹിതരാണ്. അവരെക്കൂടാതെ മതപരവും മറ്റു പള്ളിപ്രവർത്തകരുമായ ചിലരും ഉൾപ്പെടുന്നു.10,000 പേജുകൾ ഉള്ള അന്വേഷണ റിപ്പോർട്ട് കാണിക്കുന്നത് ദുരുപയോഗ ഇരകളിൽ 80 %വും ആൺകുട്ടികളാണെന്നുള്ളതാണ്. ഇവർ ശരാശരി 10 നും 13-നും ഇടയ്ക്  മാത്രം പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിൽ മൂന്നിലൊന്നു ബലാൽസംഗമാണ്. ഇത് സംബന്ധിച്ച് ചില സഭാവിമർശകർ ചോദിക്കുന്നു: ഇന്ന് കത്തോലിക്കാസഭയും ലോകമാകെ വലിയ പ്രതിസന്ധിയെ നേരിടുന്നോ? ഇനി മാർപാപ്പയുടെ ഭാവി നിലപാട് ഭാവിയിൽ എപ്രകാരം ആയിരിക്കും, എന്നുള്ള ചോദ്യങ്ങളാണ് ചില  വിശ്വാസികളിൽ നിന്ന് ഉയരുന്നത്. 

ഫ്രാൻസിലെ കത്തോലിക്കാസഭയിലുള്ള പീഡനക്കേസുകളുടെ അന്വേഷണ റിപ്പോർട്ട് ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളതാണ്. കമ്മീഷൻ പ്രസിഡന്റ് ജീൻ മാർക്ക് സാവേ കത്തോലിക്കാ സഭയെ പതിറ്റാണ്ടുകളായി വിമർശിച്ചു കൊണ്ടിരുന്നതാണ്. അദ്ദേഹം പറഞ്ഞതിപ്രകാരം : "എല്ലാറ്റിനുമുപരിയായി അവസാനിക്കാത്ത നിശബ്ദതയും ഓരോരോ വ്യവസ്ഥാപിത സ്വാഭാവമുള്ള സ്ഥാപനപരമായ മൂടുപടം എന്നിവയും ഉണ്ടായിരുന്നു". 2000 -)0 ആണ്ടുകളുടെ ആരംഭം വരെ ഇരകളോടൊട്ടാകെ ക്രൂരമായ നിസ്സംഗത ഉണ്ടായിരുന്നുവെന്ന് ജീൻ മാർക്ക് സാവെ അഭിപ്രായപ്പെട്ടു. 

കത്തോലിക്കാസഭയിലെ ലൈംഗികപീഡനത്തിന്റെ യാഥാർത്ഥമായിട്ടുള്ള അളവിലേയ്ക്ക് വെളിച്ചം വീശുന്നതിനായി സ്വതന്ത്ര സിയാസ് കമ്മീഷൻ 2018-ൽ ഫ്രഞ്ച് ബിഷപ്‌സ് കോൺഫറൻസ് രൂപീകരിച്ചിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾ ആയിരിക്കുന്നു. അഭിഭാഷകർ, മനഃശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ, മെഡി. ഡോക്ടർമാർ, ദൈവശാസ്ത്രജ്ഞർ, എന്നിവരടങ്ങുന്ന 22 അംഗ സമിതിയാണ് ആരംഭിച്ചത്.  ജുഡീഷ്യറി, പോലീസ്, പള്ളി പത്രമാദ്ധ്യമങ്ങൾ എന്നിവയുടെ ആർക്കൈവുകളിൽ ഗവേഷണവും അവർ നടത്തിക്കൊണ്ടിരുന്നു. ഫ്രാൻസിൽ നടന്നിട്ടുള്ള ലൈംഗിക പീഡന കേസ്സുകളെക്കുറിച്ചു, പീഡനാനുഭവങ്ങൾ നേരിട്ടവരിൽനിന്നും അറിയിച്ച മോശം റിപ്പോർട്ടുകൾ, അതെല്ലാം ആയിരക്കണക്കിന് സാക്ഷികൾ നൽകിയ അഭിമുഖങ്ങളായിരുന്നു, ഇതിനെല്ലാം ശരിയായ ഉറവിടമെന്നു ടെലിവിഷൻ ജേർണലിസ്റ്റ് Mrs . സബീന റാവു (ARD -പാരിസ്, 05 -ഒക്ടോബർ 2021) വാർത്ത നൽകിയിരുന്നു. ദുരുപയോഗ കേസുകളുടെ കാര്യത്തിൽ വേറെയും വിവിധ അഭിപ്രായങ്ങൾ ഉണ്ടാകുന്നുണ്ട്. ചില അന്വേഷണങ്ങളുടെ വിവരമനുസരിച്ചു ഇരകളിലൊരാളെ ഉദ്ധരിച്ചുകൊണ്ട് അന്വേഷണ കമ്മീഷണർ Mrs .ആലീസ് കാസ്ഗ്രാൻഡെ അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു: "ഇതൊരു വേദനാജനക മായ പ്രക്രിയയാണ്, ഈ നിശബ്ദത തകർക്കാൻ ഈവിധമുള്ള നരകയാതന അനുഭവിക്കാത്ത ആർക്കും ഊഹിക്കാൻ പോലും കഴിയാത്ത ഒരു ധൈര്യവും ആവശ്യമാണ്. ഇത് പാരീസിലെ ഐഫൽ ടവറിന്റെ രണ്ടാം നിലയിൽനിന്ന് ഇറങ്ങുന്നതുപോലെയാണ്. ഇതുപോലെ മറ്റൊരു ഇര പറയുന്നു: വീഴുകതന്നെ ചെയ്തു.ഇത് സാക്ഷ്യപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു വേനൽക്കാലം ഞാൻ ഉറങ്ങിയിട്ടില്ല". പീഡനാനുഭവങ്ങൾ അനുഭവിച്ചവരിൽ പലർക്കും ഈ അന്വേഷണകാര്യത്തിൽ ഒരു പങ്കാളിത്തം ലഭിച്ചതുതന്നെ അവർക്ക് ഒരു രോഗശാന്തി ലഭിച്ച ഫലമുണ്ടാക്കിയിരുന്നു എന്നാണു മറ്റൊരു കമ്മീഷന്റെ മേധാവി സൗവേ വെളിപ്പെടുത്തിയത്. 

ഏതായാലും രൂപീകരിക്കപ്പെട്ടിരുന്ന അന്വേഷണ സമിതികൾ ഇപ്പോൾ ഓരോ ലൈംഗിക പീഡനദുരുപയോഗങ്ങളെല്ലാം തടയുന്നതിനുള്ള 45 നിർദ്ദേശങ്ങൾ അടങ്ങിയ നടപടിക്രമങ്ങളുടെ ഒരു കാറ്റലോഗ് അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങളിൽ സുതാര്യത, ഇരകൾക്ക് നഷ്ടപരിഹാരം നൽകൽ, മാത്രമല്ല സഭ കാനോൻ നിയമത്തിന്റെ പരിഷ്ക്കരണം നടപ്പാക്കാൻ വേണ്ടിയ കാര്യങ്ങൾ, ആവശ്യപ്പെടുന്നുണ്ട്. എല്ലാറ്റിനുമുപരിയായി കത്തോലിക്കാസഭയുടെ എല്ലാ വ്യവസ്ഥാപിത ഉത്തരവാദിത്വം തിരിച്ചറിയാനും, മാത്രമല്ല, സാമൂഹികവും നിയമപരവുമായ അനന്തരഫലങ്ങൾ വഹിക്കാനും ശുപാർശ ചെയ്യുന്നുണ്ട്.

ബിഷപ്‌സ് കോൺഫറൻസ് ക്ഷമ ചോദിക്കുന്നു. 

നിഷ്ക്കളങ്കതയുടെയും അവ്യക്തതയുടെയും കാലം അവസാനിച്ചു കഴിഞ്ഞു എന്ന് ക്ലെർജിമാരും മനസ്സിലാക്കിക്കഴിഞ്ഞു എന്നാണ് ഫ്രാൻസിലെ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ എറിക്. ഡി. മൗലിൻസ് ബ്ലൂഫോർട്ടിന്റെ മറുപടി. അദ്ദേഹം ഇത്തരം ചില വിഷയങ്ങളിൽ ലജ്ജയും ഭീതിയും പ്രകടിപ്പിക്കുകയും ചെയ്തു. അതിനൊപ്പം ക്ഷമ പറയുകയും ചെയ്യുകയുണ്ടായി എന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ഈ സഭാപ്രവർത്തനങ്ങളിൽ ആരെയും ഉപേക്ഷിക്കരുതെന്ന് നിർദ്ദേശിക്കുന്ന സ്ഥിരീകരണവുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. അതിനാൽ ബിഷപ്പ് നഷ്ടപരിഹാരത്തുകയെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ ഫ്രാൻസിൽ നടന്ന ദുർസംഭവങ്ങൾ മനുഷ്യത്വത്തിന്‌ നാണക്കേടുതന്നെയാണ് എന്നദ്ദേഹം പറയുകയുണ്ടായി

ജർമ്മനിയിലെ ഹിൽഡസ് ഹൈം രൂപത-"തിളങ്ങുന്ന പരാതികൾ"-

കഴിഞ്ഞനാളിൽ ഹിൽഡസ് ഹൈം രൂപതയിൽ നടന്ന ബാലപീഡനങ്ങളെപ്പറ്റി നടന്ന പഠനം - "തിളങ്ങുന്ന പരാതികൾ" സഭയിൽ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച വിദഗ്ദ്ധ അഭിപ്രായപ്രകാരം, ഹിൽഡസ്ഹൈം രൂപതയിലെ പുരോഹിതരുടെ കുറ്റകൃത്യങ്ങൾ വളരെ കാലങ്ങളായി വ്യവസ്ഥാപിതമായി എല്ലാം മൂടിവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു മുൻ ബിഷപ്പ് ചില കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയണം എന്ന സൂചനയാണ് മാദ്ധ്യമങ്ങൾ കുറിച്ചത്. (14. 9. 21, ഉറവിടം ZEIT ഓൺലൈൻ dpa / AFP / KNA ).

ഹിൽഡസ്ഹൈം രൂപതയ്ക്ക് മുൻ പതിറ്റാണ്ടുകളിൽ ലൈംഗിക ദുരുപയോഗ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനേകം വ്യക്തമായ പരാതികൾ ഉണ്ടായിരുന്നുവെന്ന് ഒരു സ്വതന്ത്ര വിദഗ്‌ധ അന്വേഷണ കമ്മീഷൻ വ്യക്തമായ സാക്ഷ്യപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ലോവർ സാക്സണിലെ രൂപത അറിയിച്ചത്, അന്തരിച്ച ബിഷപ്പ് ഹെൻറിച്ച് മരിയയുടെ കാലത്ത് ഇരകൾക്ക് സംരക്ഷണ നടപടികൾ ഒന്നും ഇല്ലായിരുന്നു. 1957 മുതൽ 1982 വരെ രൂപതയുടെ ബിഷപ്പ് ജാൻസൻ ആ രൂപതയിലെ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു. 1988-ൽ എൺപതാം വയസ്സിൽ മരണമടഞ്ഞ ജാൻസൺ ലൈംഗികാരോപണത്തിന് വിധേയനായ ആദ്യത്തെ ജർമ്മൻ മെത്രാനാണ്. 2015 -ലും 2018-ലും രേഖപ്പെടുത്തപ്പെട്ട രണ്ടു ഇരകളുടെ ആരോപണങ്ങളാണ് സ്വതന്ത്ര അന്വേഷണത്തിന് അടിസ്ഥാനമായ കാരണമായത്.

ചില രൂപതയിൽ നടന്ന പീഡനകാര്യങ്ങൾ സാക്സൺ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. "രണ്ടു വർഷത്തിലേറെയായി ഞങ്ങൾ ആർക്കിവിൽ വിപുലമായ കേസുകളുടെ ഫയലുകൾ അധികാരികൾ വായിക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സമകാലിക സാക്ഷികളോടും പീഡന ഇരകളോടും പരാതി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു". ലൈംഗിക കുറ്റ കൃത്യം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബിഷപ്പ് ഹെൻറിച്ച് മരിയ ജാൻസന്റെയും ഹിൽഡസ് ഹൈം രൂപതയുടെയും ഗുരുതരമായ വീഴ്ചകൾ ഞങ്ങൾ കണ്ടെത്തി. പക്ഷെ ജാൻസന്റെ സജ്ജീവമായ ഇടപെടലിന്റെ വേറെ പുതിയ തെളിവുകളൊന്നും അപ്പോൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ജാൻസൺ കുട്ടികൾക്ക് സ്വയം സമർപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം". ഇത് വിദഗ്‌ധ സംഘത്തിനു നേതൃത്വം നൽകിയ മുൻ ലോവർ സാക്സൺ മന്ത്രിയായ ആൻഡ്ജെ നിവീഷ് ലെനാർട്സ് പറഞ്ഞതാണ്. കമ്മീഷന്റെ കണ്ടെത്തലുകൾ അനുസരിച്ചു പരിശോധിച്ച കാലങ്ങളിൽ കുറ്റവാളികളുടെ സംരക്ഷണത്തിൽ സഭ ശ്രദ്ധ കേന്ദ്രീകരിക്കുകയും പീഡനം അനുഭവിച്ചവർക്ക് സഹായത്തിന് വാഗ്ദാനങ്ങൾ നൽകാനും വിസമ്മതിച്ച ജാൻസന്റെ ഭരണകാലത്ത് രൂപതയിൽ കാത്തലിക്ക് ഹോം സ്ഥാപനങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ വലിയ അനീതി ഉണ്ടായിരുന്നു, ബിഷപ്പ് ഇടപെട്ടില്ല. പ്രത്യേകിച്ച് ഒരു വീട്ടിൽ നിന്ന് ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പലതും ഉണ്ടായിരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചില പേഴ്സണൽ ഫയലുകളുടെ മാനേജ്‌മെന്റും വളരെയധികം മോശമായിരുന്നു എന്നാണ് പൊതുസംസാരം.

കുറ്റാരോപിതരായ പുരോഹിതരെ പലപ്പോഴും 

മറ്റുള്ള പള്ളികളിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ടു.

സഭാവിദഗ്ധരുടെ അഭിപ്രായത്തിൽ, പള്ളിയുടെയും ചില കറ്റവാളികളുടെയും പ്രശസ്തി സംരക്ഷിക്കുന്നതിനായിരുന്നു ബിഷപ്പ് ജാൻസന്റെ പ്രധാന ശ്രദ്ധയും  ഉണ്ടായിരുന്നത് എന്ന് കാണാം. ആരോപണവിധേയനായ ഒരു പുരോഹിതനെ മറ്റൊരു ഇടവകയിലേയ്‌ക്കോ അല്ലെങ്കിൽ മറ്റൊരു രൂപതയിലേയ്ക്കോ മാറ്റം നൽകിയിരുന്നു. സ്റ്റേറ്റ് പ്രോസിക്യുഷനിൽ നിന്നുള്ള സംരക്ഷണവും അദ്ദേഹം നൽകിയിട്ടുണ്ട്. ഒരു കേസിൽ മെത്രാന്മാരുടെ കോൺഫറൻസിന്റെ പ്രത്യേക സഹായത്തോടെ ഒരു വൈദികനെ തെക്കേ അമേരിക്കയിൽ നിയമിച്ചു. കുറെ കുറ്റവാളികളുടെ ഒരു സംഘടിത ശ്രുംഖല നിലവിലില്ല. അതാവശ്യമില്ല. ഒരു കാരണം ഇതാണ്, കുറ്റവാളികൾക്ക് വളരെ സംരക്ഷണം അനുഭവപ്പെടും. ഈ കാര്യത്തിൽ സംസ്ഥാന അധികാരികളും പൗരോഹിത്യ കുറ്റവാളികളോട് വ്യക്തമായ അനാസ്ഥ കാണിച്ചിട്ടുണ്ട്. അന്വേഷണത്തെ നിയോഗിച്ച ബിഷപ്പ് ഹൈനർ വിൽമർ നാനൂറ് (400 ) പേജുകളുള്ള ചില പഠനത്തിന്റെ ഫലങ്ങൾ 'ഒരു സിസ്റ്റം പരാജയത്തിന്റെ തെളിവായി' മാത്രമാണ് കണ്ടത്. അക്കാലത്തെ രൂപതയുടെ നേതൃത്വം കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടച്ചതായി കാണുന്നുണ്ട്. "ഇത് പ്രധാനമായും സ്ഥാപനത്തെയും പുരോഹിതരെയും സംരക്ഷിക്കുന്നതിന് ആയിരുന്നു. ഇരകൾ പ്രത്യക്ഷപ്പെട്ടുമില്ല. കുറ്റവാളികളായ പുരോഹിതരെയും ഒഴിവാക്കി " ബിഷപ്പ് വിൽമർ പറഞ്ഞുവെന്നു മാദ്ധ്യമങ്ങൾ. വൈദികരുടെ പേഴ്സണൽ ഫയലുകൾ പ്രൊഫഷണൽ അല്ലാതെ സൂക്ഷിക്കുക മാത്രമല്ല, അന്ന് അതിൽ പലപ്പോഴും കൃത്രിമം കാണിക്കുകയും ചെയ്തു. ഈ ഉത്തരവാദികളുടെ നിശബ്ദതയിൽ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങൾക്ക് ഒരു പ്രതിധ്വനിയും ഒന്നും കണ്ടെത്തിയില്ല. 

Hildesheimer Dom
Hildesheim Dom Church in Germany.

 ഹിൽഡസ് ഹൈo രൂപതയിൽ പ്രോസസിംഗ് തുടരണം.

ലൈംഗികാതിക്രമങ്ങൾ പ്രോസസ് ചെയ്യുന്നതിനും, അന്ന് സംഭവങ്ങളെല്ലാം തടയുന്നതിനുമായി ഒരു പുതിയ സ്റ്റാഫ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ഹിൽഡസ് ഹൈം ബിഷപ് പ്രഖ്യാപിച്ചു. അതിൽ നിലവിലുള്ള പ്രധാനപ്പെട്ട കോൺട്രാക്ട് പോയിന്റുകളും രൂപതയുടെ വൈദഗ്ധ്യവും കൂട്ടിച്ചേർത്തു കാണേണ്ടതാണ്. പുതിയ സ്റ്റാഫ് യൂണിറ്റ് മറ്റുള്ള കാര്യങ്ങൾക്കൊപ്പം ഒരു മേഖലാ പ്രോസസിംഗ് കമ്മീഷനും പീഡനബാധിതരായ വ്യക്തികൾക്കുള്ള ഒരു സഭാ കൗൺസിൽ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും. ഇത് ഹാംബർഗ്ഗിലെയും മാത്രവുമല്ല അതുപോലെ ഒസ്‌നാംബ്രൂക്കിലെയും രൂപതകളുമായി പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനാണ് പദ്ധതി സൃഷ്ടിക്കപ്പെട്ടത്.

എന്നാൽ ബിഷപ്‌സ് കോൺഫറൻസ് രൂപം കൊടുത്ത ഉപദേശകസമിതിയിൽ അംഗം കൂടിയായ ഹിൽഡസ് ഹൈം രൂപതയിലെ പ്രവർത്തകരിൽ ഒരാളായ ബിഷപ്പ് ജെൻസ് വിൻഡൽ പറയുന്നത് വിചിത്രമാണ്."സഭയിൽ അധികാരം നിലനിറുത്തുക മാത്രമാണ് സഭയെ ഒരു സ്ഥാപനമാക്കി കണക്കാപ്പെടുന്നത്. സജ്ജീവവും നിഷ്ക്രിയവുമായ അടിച്ചമർത്തൽ, വഞ്ചനകൾ, മറച്ചുവയ്ക്കൽ എന്നിവയിൽനിന്ന് കടുത്ത ഭീഷണികൾ വരെ ഉണ്ടാകും. പീഡിപ്പിക്കപ്പെട്ടവർ പലരും അവരുടെ കഷ്ടപ്പാടുകൾ അംഗീകരിക്കാനുള്ള പേയ്‌മെന്റുകളിൽ ഏറെ അസംതൃപതരാണെന്ന് ബിഷപ്പ് വിൻഡൽ വിമർശിച്ചു. ജർമ്മനിയിൽ കോടതികളുടെ നഷ്ടപരിഹാരപട്ടികപ്രകാരം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും എന്ന പ്രതീക്ഷകൾ ഇതുവരെ ആരും നിറവേറ്റിയിട്ടില്ല, ഇത് യാഥാർത്ഥ്യമാണ്

ജർമ്മനിയിലെ കത്തോലിക്കർ വർഷങ്ങളോളം ഈവിധ ലൈംഗിക പീഡനം സംബന്ധിച്ച പ്രതിസന്ധിയും പതിറ്റാണ്ടുകളായിട്ട് രൂപതകളിൽ നടന്നിരുന്ന കുറ്റകൃത്യങ്ങളുടെ ആസൂത്രിതമായ മൂടിവയ്പുകളും മൂലം ഉലയുന്നുണ്ട്. ഇതേ സംഭവങ്ങൾ മറ്റുള്ള വിവിധ രൂപതകളെ ബാധിക്കുകയും ആവർത്തിച്ചു ചില പുതിയ അഴിമതികളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സഭയ്ക്ക് ഏറെ അധികഭാരം ഉണ്ടാക്കുന്നുവെന്നു കാണാൻ കഴിയും. എന്നാൽ ഈ കാലഘട്ടത്തിലെ വിവിധ പ്രശ്നങ്ങളിൽ സഭവിട്ടു പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കഴിഞ്ഞവർഷം ജർമ്മനിയിൽ കത്തോലിക്കാ സഭയക്ക് സ്വന്തം ഔദ്യോഗിക കണക്കനുസരിച്ചു 221,000 അംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ സഭാസിനഡു ഫുൾഡായിൽ സമ്മേളിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ നിർദ്ദേശിച്ച "സിനഡൽ വേ" പരിഷ്ക്കരണങ്ങൾ സിനഡിൽ സംബന്ധിച്ചവർ തള്ളിക്കളഞ്ഞു. അല്മായരുടെ സിനഡൽ പങ്കാളിത്തത്തെ തള്ളിക്കളയുകയും ചെയ്തു.

സഭാംഗങ്ങളുടെ സിനഡാൽ പങ്കാളിത്തം 

ഫുൾഡായിലെ സമ്മേളനത്തിന്റെ തുടർച്ചയെന്നത് പോലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന മെത്രാന്മാരുടെ സിനഡൽ സമ്മേളനത്തിൽ മാർപാപ്പ നിർദ്ദേശിച്ചിരുന്ന "സിനഡൽ വേ"യെക്കുറിച്ചുള്ള ചർച്ചകളിൽ കത്തോലിക്കാ മെത്രാന്മാർക്കും സഭാംഗങ്ങൾക്കും ഉദ്ദേശിച്ചിട്ടുള്ള നിരവധി പരിഷ്‌ക്കരണ പദ്ധതികൾ അന്ന് അവതരിപ്പിക്കാൻ ആരംഭിച്ചു. ഒരു ഉദാഹരണത്തിന് , വിശ്വാസികളുടെ സഭാ കാര്യങ്ങളിലുള്ള പങ്കാളിത്ത വിഷയം. അതേക്കുറിച്ചുള്ള ചർച്ചയിൽ അതിന് എതിരെ ശക്തമായ എതിർപ്പുണ്ടായി. "സിനഡൽ വേ" എന്ന പരിഷ്ക്കരണ വിഷയം അപ്പാടെ തള്ളിക്കളഞ്ഞു. അതോടെ മീറ്ററിംഗിന് നിശ്ചയിച്ചിരുന്ന സമയം തീരുന്നതിനുമുമ്പേ സമ്മേളനം അവസാനിപ്പിച്ചു, പങ്കെടുത്തവരിൽ നല്ലൊരു ഭാഗം ആളുകൾ സമ്മേളനം ഉപേക്ഷിച്ചു ഹാളിൽനിന്നും നേരത്തെ ഇറങ്ങിപ്പോയി. ഫുൾഡയിലെ മൂന്നു ദിവസത്തെസമ്മേളനത്തിൽ "സിനഡൽ വേ" പരിഷ്ക്കരണ ചർച്ചയിൽ കത്തോലിക്കാ സഭയിലെ പുരോഹിതർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ഒരു ഡസനിലധികം വരുന്ന വ്യക്തമായ പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ ആദ്യവായനയിൽ ചർച്ച ചെയ്തതുമായിരുന്നു. പക്ഷെ കാര്യങ്ങൾ ഗതി മാറി ഒഴുകിത്തുടങ്ങി.

സഭയിലെ മെത്രാന്മാരുടെ നിയമനത്തിൽ സഭാംഗങ്ങളെയും ഉൾപ്പെടുത്താനും ഉദ്ദേശിച്ചുള്ള പരിഷ്ക്കരണ നിർദ്ദേശം ആദ്യം സമ്മേളനത്തിൽ സംബന്ധിച്ച ആളുകളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. ആദ്യ വായനയിൽ മെത്രാൻ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുമ്പോൾ സാധാരണ വിശ്വാസികൾക്ക് കോ ഡിസിഷൻ അവകാശവും, സ്ഥാനാർത്ഥി പട്ടികയിൽനിന്ന് അവസാനം തെരഞ്ഞെടുക്കുന്നതിന് മുമ്പ് കേൾക്കാനുള്ള അവകാശവും നൽകാനുള്ള ചില നിർദ്ദേശങ്ങളും അംഗീകരിച്ചതായിരുന്നു. പരിഷ്ക്കരണത്തെക്കുറിച്ചു നടക്കേണ്ട അന്തിമ വോട്ടെടുപ്പ് പിന്നീടുള്ള ദിവസങ്ങളിൽ നടക്കുമെന്നും ആ നിർദ്ദേശം ഒടുവിൽ അംഗീകരിക്കപ്പെടണമെങ്കിൽ 230 പ്രതിനിധികളിൽനിന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്, അതിൽ മെത്രാന്മാരുടെ മൂന്നിൽ രണ്ടു പേരുടെ ഭൂരിപക്ഷം ആവശ്യമാണ്, എന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അവകാശം മാർപാപ്പയ്ക്കുള്ളതാണ്.


ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്ന മെത്രാൻ സിനഡിന്റെ സമ്മേളനത്തിൽ കോറം തികഞ്ഞില്ല. "സിനഡൽ വേ" പരിഷ്ക്കരണ ചർച്ചയ്ക്ക് ചേർന്ന രണ്ടാമത്തെ സമ്മേളനത്തിൽ ഉണ്ടായിരിക്കേണ്ട പ്രതിനിധികളെല്ലാവരും ഇല്ലാത്തതിനാൽ അകാലത്തിൽ ആ സമ്മേളനം അകാലത്തിൽ അവസാനിപ്പിക്കേണ്ടതായിട്ട് വന്നുവെന്നാണ് ചില സമ്മേളന പ്രതിനിധികൾ പ്രതികരിച്ചത്. അന്നത്തെ ചില ശേഷിക്കുന്ന ഇനങ്ങൾക്ക് ആവശ്യമായ കോറം തികഞ്ഞിരുന്നില്ല. മീറ്റിംഗിൽ പങ്കെടുത്ത പല പങ്കാളികളും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അവിടെ നിന്ന് വിട്ടുപോയി. ചർച്ചകൾ അകാലത്തിൽ അവസാനിച്ചെങ്കിലും സഭയുടെ പരിഷ്‌ക്കരണ പ്രക്രിയയുടെ പുരോഗതിയിൽ ബിഷപ്പ്സ് കോൺഫറൻസിൽ ചെയർമാൻ ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്സിങ് സന്തോഷം അറിയിച്ചു. ഒരു വ്യക്തമായ ദിശാസൂചനയോടെ തീരുമാനങ്ങളെക്കുറിച്ചു വിശദീകരിച്ചദ്ദേഹം സംസാരിക്കുകയും ചെയ്തു. മൂന്നു ദിവസങ്ങളിലെ സമ്മേളനത്തിൽ വളരെ അധികം നേട്ടങ്ങൾ നേടിയെന്നതിനാൽ അവയെല്ലാം അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം അന്ന് പറയേണ്ടതായ ഒരു കാര്യങ്ങളും ഉപേക്ഷിച്ചില്ല എന്നാണു മാദ്ധ്യമങ്ങളുടെ ഒരു അഭിപ്രായം. പക്ഷെ...!

"സിനഡാൽ വേ " പരിഷ്ക്കരണ വിഷയം : കത്തോലിക്കാ സഭയിൽ ഏതെല്ലാം മാറ്റങ്ങളാണ് അനിവാര്യമായത് ? 

"സഭയിൽ ഉണ്ടായ ദുരുപയോഗവിഷയങ്ങൾ ഒന്നും ഞങ്ങളെ വിട്ടു പോകാൻ അനുവദിക്കുന്നില്ല എന്ന നിരാശ ഇപ്പോൾ ഞങ്ങളെ എല്ലാവരെയും കൂടുതൽ ബാധിക്കുന്നു" എന്ന് ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ പറഞ്ഞു. കത്തോലിക്കാ സഭയിൽ ഉണ്ടാകേണ്ടതായ മാറ്റങ്ങൾക്ക് എന്താണ് "സിനഡൽ വേ " യുടെ പരിഷ്ക്കരണ ഡയലോഗ് വഴി സാധിക്കേണ്ടത്? അതിനെന്തെല്ലാം ചെയ്യണം? എന്തൊക്കെയായിരുന്നാലും അക്കാര്യങ്ങൾ ചർച്ച ചെയ്‌യേണ്ടതായ സമ്മേളനത്തിൽ നിന്നും നിരവധി പ്രതിനിധികൾ നേരത്തെ അവിടം വിട്ടു പോയ കാര്യം ചെയർമാൻ ബിഷപ്പ് ബെറ്റ്‌സിങ് മനസ്സിലാക്കിയിരുന്നില്ല. അന്ന് പകൽസമയത്ത് എത്രപേർ സമ്മേളന ഹാളിൽനിന്നും നേരത്തെ വിട്ടുപോയി എന്ന വാർത്ത കേട്ട് അദ്ദേഹം ആകെ പരിഭ്രമിച്ചു എന്ന് മാദ്ധ്യമ പ്രവർത്തകർ പറയുന്നു. അവരോട് അടിയന്തിരമായി ചോദിക്കണമെന്ന് അദ്ദേഹം അപ്പാടെ ആഗ്രഹിച്ചുവെങ്കിലും അത് സാധ്യമായില്ല. അദ്ദേഹം കൂട്ടിച്ചേർത്തു പറഞ്ഞു. "സിനഡൽ അസംബ്ലിയുടെ അവസാനം അത്തരമൊരു അത്ഭുതകരമായ ഒരു സംഭവം നടന്നതിൽ നിരാശയുണ്ട്" ആർച്ചു ബിഷപ്പിന്റെ പ്രതികരണവും ഇതായിരുന്നു. അതുപോലെ ,ജർമ്മൻ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റി (ZDK) യുടെ പ്രസിഡന്റ് തോമസ് സ്റ്റെർൺബർഗ് അദ്ദേഹത്തോട് യോജിച്ചു അഭിപ്രായം പറയുകയുണ്ടായി. "ഇപ്പോൾ പലരും ഇക്കാര്യത്തിൽ നിരാശരായി ഒരന്ത്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു" എന്നതാണ് അദ്ദേഹം പ്രസ്താവിച്ചത്. അതേസമയം ഇതുപോലെ തികച്ചും ഇവയൊന്നും അസാധാരണമല്ലെന്നും ഇന്ന് രാഷ്ട്രീയ നടപടികളിൽ പതിവായി ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. "സിനഡൽ വേ" യിൽ, നിരവധി ദുരുപയോഗ അഴിമതികൾക്കെതിരെ സഭ എങ്ങനെ ഒരു ആത്മവിശ്വാസത്തിന്റെ ശക്തി നേടി പ്രതിസന്ധികളിൽനിന്നു കരകയറുമെന്നു പുരോഹിതരും സഭയിലെ സാധാരണ അംഗങ്ങളും സംയുക്തമായി ചേർന്ന് ചിന്തിക്കണം. ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസും ആകെമാന ജർമ്മൻ കത്തോലിക്കരുടെ കേന്ദ്ര കമ്മിറ്റിയുമാണ് പരിഷ്ക്കരണപ്രക്രിയ  ആരംഭിച്ചത്. പരിഷ്ക്കരണപ്രക്രിയ തുടരുന്നു. "സിനഡാൽ വേ" 2023 ന്റെ വർഷാരംഭം  വരെ നീട്ടണം. മറ്റൊരു സമ്മേളനം ജനുവരി അവസാനമോ 2023 ഫെബ്രുവരി ആദ്യമോയെന്നു ഒരു തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് ബിഷപ്പ് ജോർജ് ബെറ്റ്‌സിങ്ങും അല്മായരുടെ പ്രസിഡന്റ് സ്റ്റെർൺബർഗ്ഗും പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിൽ ഇന്ന് ആവശ്യമായ പരിഷ്‌ക്കരണ നിർദ്ദേശങ്ങളുടെ സമ്രുദ്ധി കണക്കിലെടുത്ത്, മറ്റൊരു സിനഡൽ സമ്മേളനം ആവശ്യമാണെന്ന നിർദ്ദേശവും,പ്രത്യേകിച്ച്, മാർപാപ്പയുടെ നിർദ്ദേശങ്ങളെയും സന്ദേശത്തെയും ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസും അൽമായ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. ഇന്ന് കത്തോലിക്കാ സഭയുടെ സമ്പൂർണ്ണ വികസനപരിപാടികളിൽ പൂർണ്ണമായ ഒരു തീരുമാനമെടുക്കുവാൻ സഭാസിനഡിലെ അല്മായരുടെ തുല്യ പങ്കാളിത്തത്തെ മാനിക്കാൻ സഭയിലെ എല്ലാ മെത്രാന്മാരും കടപ്പെട്ടവരാണ്. മാർപാപ്പയുടെ സഭാ കാഴ്ചപ്പാടിനെ ധിക്കരിച്ചുകൊണ്ടു സഭാംഗങ്ങളുടെ തികഞ്ഞ പങ്കാളിത്തം ഇല്ലാതെയുള്ള "സിനഡൽ വഴി"കൾ,  കത്തോലിക്കാ സഭയിലെ മെത്രാന്മാർ പിന്തുടരുകയാണെങ്കിൽ കത്തോലിക്കാസഭയുടെ ദിശ 'ഇനി എങ്ങോട്ട്' എന്ന ചോദ്യം ഒടുവിൽ അവശേഷിക്കും. //-

*****************************************************************************************************************


അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************   
________________

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.