Dienstag, 26. Oktober 2021

ധ്രുവദീപ്തി //ചരിത്രവും സംസ്കാരവും // ശാസ്ത്ര നിരീക്ഷണം- നരവംശശാസ്ത്രപരമായ അറിവിൽ // George Kuttikattu


ചരിത്രവും സംസ്കാരവും-

ചരിത്രാതീത മനുഷ്യരും നമ്മുടെ അടുത്ത ബന്ധുക്കളല്ലേ?  

George Kuttikattu

 George Kuttikattu 

                ഒരു പതിറ്റാണ്ട് മുമ്പ് വരെ അറേബ്യൻ ഉപദീപ്  പാലിയോ ആന്ത്രോപ്പോളജിസ്റ്റുകളുടെ ഭൂപടത്തിൽ ഒരു ശൂന്യസ്ഥലമായിരുന്നു. അഥവാ ഒരു വെളുത്ത തുണ്ട് ഭൂമി മാത്രമായിരുന്നു. ആദ്യകാലത്തെ മനുഷ്യ കുടിയേറ്റവാസങ്ങളെക്കുറിച്ചു വളരെ വിവരങ്ങൾ അറിയപ്പെട്ടിരുന്നെങ്കിലും, ലെവന്റ്- ഇന്നത്തെ ഇസ്രാ യേൽ, ജോർദാൻ, ലെബനൻ, സിറിയയുടെ ചില ഭാഗ ങ്ങൾ ആദ്യകാലത്തെ മനുഷ്യ പരിണാമത്തിന്റെയും, ആഫ്രിക്കയിൽ നിന്നും അറേബ്യയിലേയ്ക്കുള്ള ഏത് കുടിയേറ്റത്തിന്റെയും ചരിത്രത്തെക്കുറിച്ചു വളരെ ക്കുറച്ചു വിവരങ്ങളാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഗവേഷകർ ഈ പ്രദേശത്തിന്റെ ആദ്യകാല വാസസ്ഥലങ്ങൾ പുനർ നിർണ്ണയിച്ചു. അതനുസരിച്ചു, ഈർപ്പമുള്ള ഒരോ കാലാവസ്ഥാ ഘട്ടങ്ങളിൽ 400,000 വർഷത്തിലേറെ വിവിധ ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്നതായിട്ട് കാണാം. ആ കാലഘട്ടങ്ങളിൽ നല്ല മഴയുള്ളപ്പോൾ നെഫഡ് മരുഭൂമിയുടെ പ്രദേശങ്ങളിലുള്ള കന്നുകാലികൾ, അതുപോലെ ഉറുമ്പുകളും, ജലജീവിയായ ഹിപ്പോകളും പോലും ജീവിച്ചിരുന്ന തടാകങ്ങളും അനേകം ജലസ്രോതസ്സുക ളുമുള്ള പുൽമേടുകൾ ആയി മാറിയിരുന്നു. ഇത് വളരെ ഏറെ ശ്രദ്ധേയമാണ്. മഴക്കാലത്ത് നനവുള്ളപ്പോൾ മനുഷ്യർ എപ്പോഴും ആ സ്ഥലങ്ങളിൽ എന്നും ഉണ്ടായിരുന്നു. ജർമ്മനിയിലുള്ള യേനയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഹിസ്റ്ററി ഓഫ് ഹ്യുമൻ സ്ഥാപനത്തിലെ പ്രധാന ഗവേഷകർ കൂടി നടത്തിയ ഗവേഷണഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ പ്രമുഖ ഗവേഷകൻ മൈക്കിൾ പെട്രോഗ്ലിയ ആണ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് വിശദീകരിച്ചത്. 

നദിക്കുതിര  

വ്യത്യസ്തപ്പെട്ട കാലാവസ്ഥാവ്യതിയാന ങ്ങൾ ആദ്യകാല മനുഷ്യരെ വീണ്ടും വീണ്ടും അറേബ്യായിലേയ്ക്ക് ആകർ ഷിച്ചുവെന്നാണ് നരവംശശാസ്ത്രപര മായ അറിവിൽ "പാലിയോ ആന്ത്രോ പ്പോളജി" ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ശിലായുഗത്തിൽ ലഭ്യമായിരുന്നു വെന്നു പറയപ്പെടുന്ന വിവിധ ഭക്ഷണ ങ്ങളെ പൊതുവെ അടിസ്ഥാനമാക്കി യുള്ളതാണ് "പാലിയോ ഡയറ്റ്". മാംസം, മത്സ്യം പച്ചക്കറികൾ കൂടാതെ സീഫുഡുകൾ,പഴങ്ങൾ, പരിപ്പ്, മറു വശത്തു, വിവിധ വിവിധ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ,പഞ്ചസാര, പാൽ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ മറ്റു ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. "നദിക്കുതിരകൾ" എന്ന് പേരിലറിയപ്പെട്ടിരുന്ന ഹിപ്പോകൾ പോലും വസിച്ചി രുന്നതായ നിരവധി തടാകങ്ങളിൽ സമ്പന്നമായ പുൽമേടുകളായിരുന്നു. സൗദി അറേബ്യായിലെ നെഫുഡ് മരുഭൂമി പ്രദേശങ്ങൾ അനേകം ലക്ഷങ്ങൾ വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ പ്രദേശത്തുനിന്നുള്ള ആദ്യകാല മനുഷ്യരെ ഈ സവിഷേതയുള്ള പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 

ചരിത്രാതീത മനുഷ്യലൈംഗിതയുടെ പുതിയ ജനിതക വിശകലനം

700,000 വർഷങ്ങൾക്ക്  മുമ്പുള്ള ബന്ധം- പ്രത്യക്ഷത്തിൽ നമ്മുടെ പൂർവികർ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. ഹോമോസാപ്പിയൻസ് മനുഷ്യർ ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ്‌ അജ്ഞാതരായ ചരിത്രാതീത മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഏതാനും നാളുകൾക്ക് മുമ്പ് ഗവേഷകർ പ്രഖ്യാപിച്ചു. ഇപ്പോൾ മറ്റൊരു ഗവേഷക സംഘം വിവിധതരം മനുഷ്യരുടെ ആദ്യകാല ഇടപെടലുകളുടെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതനുസരിച്ചു 700,000 വർഷങ്ങൾക്ക് മുമ്പ് തന്നെ യുറേഷ്യയിലെ നിയാണ്ടർത്തലുകളുടെയും ഡെനിസോവനുകളുടെയും പൂർവ്വീകരുമായി ആദ്യകാലങ്ങളിൽ ഇണകളുടെ ചേർന്ന ബന്ധങ്ങൾ ഉണ്ടായിരുന്നു. 1. 2 ദശലക്ഷം വർഷങ്ങളായി ഗോത്രരേഖ കൾ വേർതിരിച്ചിരുന്ന മനുഷ്യജീവികൾക്കിടയിൽ പോലും ജീൻ കൈമാറ്റം സാദ്ധ്യമാണെന്ന് ഇത് അർത്ഥമാക്കാം. യു. എസ്. എ യിലെ യൂട്ടാ സാർവ്വകലാ ശാലയിലെ ഗവേഷകർ ചരിത്രാതീത മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെയും സ്ഥിതിവിവരക്കണക്ക് വിശകലനം ചെയ്തിരുന്നു. ആഫ്രിക്കക്കാരിൽ നിന്നും യൂറോപ്യന്മാരിൽനിന്നും സൈബീരിയയിൽനിന്നും, ഇന്നത്തെ ക്രോയേഷ്യ യിൽനിന്നും വന്ന നിയാണ്ടർത്താലുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തിയിരുന്നു. 

പൂർവ്വികരെക്കുറിച്ചും അവരുടെ സാമൂഹിക ബന്ധങ്ങളെപ്പറ്റിയും നടന്നിട്ടുള്ള ഗവേഷണ കാര്യങ്ങളിൽ, ചരിത്രാതീത മനുഷ്യർ പുരാതന ബന്ധുക്കളുമായി ഇണചേരാനുള്ള ഹോമോസാപ്പിയൻറെ ഇശ്ചാശക്തിയെക്കുറിച്ചുള്ള പുതിയ ഗവേഷണത്തിൽ ഏറെ ആശങ്കാകുലരാണെന്ന് ഗവേഷകർ പ്രസ്താവിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ 'ജീനോമിൽ' മുമ്പ് അറിയപ്പെടാത്ത  മനുഷ്യ വർഗ്ഗത്തിന്റെ ചില തെളിവുകൾ നരവംശ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെ ത്തിയിട്ടുണ്ട്. ആധുനിക മനുഷ്യരായ 'ഹോമോസാപ്പിയൻസ്' യൂറോപ്പിലെ നിയാണ്ടർത്താലുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുള്ള കുട്ടികൾ ഉണ്ടാവുകയും ചെയ്തതായി ജനിതക ഗവേഷകരുടെ അന്വേഷണഫലങ്ങൾ സ്ഥിരീകരിക്കുന്നു. മാത്രമല്ല, ആഫ്രക്കയിലും ഹോമോസാപ്പിയൻസ് പുരാതന മനുഷ്യരും തമ്മിൽ ഫലപ്രദമായ വിനിമയം നടന്നിട്ടുണ്ട്. പ്രത്യക്ഷത്തിൽ അപ്രതിരോധ്യമായ ഈ മനുഷ്യ ബന്ധത്തിന്റെ ശിലാരൂപത്തിലുള്ള എല്ലുകൾ ഒന്നുമില്ല. അതേപ്പറ്റിയുള്ള ഗവേഷണഫലങ്ങൾ ഇപ്പോൾ " സയൻസ് ആൻഡ് അഡ്വാൻസാസ്" എന്ന ഒരു ജേർണലിലെ ഒരു പഠനം കാണിക്കുന്നുണ്ട്. പകരം കാലിഫോർണിയ സർവ്വകലാശാലയിലെ രണ്ട് ജനിതക ശാസ്ത്രജ്ഞരായ അരുൺ ദുർവാസലയും, ശ്രീറാം ശങ്കരരാമനും ചേർന്ന് ഇന്നത്തെ പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജി നോമിൽ, മുമ്പ് അജജ്ഞാതനായ ഒരു മനുഷ്യന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. ഗവേഷകർ ഒരു "പ്രേത ജനസംഖ്യ"യെപ്പറ്റി പറയുന്നുണ്ട്. ഇങ്ങനെയുള്ള കണ്ടെത്തൽ നമുക്ക് ആഫ്രിക്കയിലെ ഹോമോ ജനുസ്സിലെ ജനിതക വൈവിധ്യത്തിന്റെ പുതിയ തെളിവുകൾ നൽകുന്നു. ഇത് ഇതുവരെ ഫോസിലുകളിൽനിന്ന് ഭാഗികമായി മാത്രമേ പുനർനിർമ്മിക്ക പ്പെട്ടിട്ടുള്ളു. ജനിതക ഘടനാപരമായ വിശകലനത്തിൽ ആധുനിക ജനിതക ശാസ്ത്രജ്ഞർ പുതിയ മനുഷ്യവർഗ്ഗത്തിന്റെ സൂചനകൾ കണ്ടെത്തിയിരുന്നു. നിയാണ്ടർത്താലുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മറ്റൊരു ഇനമായ ഡെനിസോവനുകളുമായും അവർ പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ DNA യെ താരതന്മ്യം ചെയ്തു പഠനം നടത്തി. ചരിത്രാതീതകാലത്തെ രണ്ടിനം മനുഷ്യ വിഭാഗത്തിന്റെയും ജനിതക അടയാളങ്ങൾ ഓരോ ആധുനിക മനുഷ്യന്റെ ജി നോമിൽ കാണാം എന്ന് ഗവേഷകർ കണ്ടെത്തി. എന്നിരുന്നാലും ചില പടി ഞ്ഞാറൻ ആഫ്രിക്കക്കാരുടെ 'ജി നോമിൽ' ശാസ്ത്രജ്ഞർ ഇപ്പോൾ ഏറെ പുതി യതും അജ്ഞാതവുമായ ബന്ധത്തിന് നിയോഗിച്ച, അധികവും മുമ്പ് അറിയ പ്പെടാത്തതുമായ ജനിതക വസ്തുക്കളെ കണ്ടെത്തി.

ആഫ്രിക്കൻ വനങ്ങളിൽ 

ജനിതക ശാസ്ത്രജ്ഞന്മാരുടെ മോഡലിംഗ് കാണിക്കുന്നത് ആധുനിക മനുഷ്യ രുടെയും ആത്മബന്ധുക്കളുടെയും പാതകൾ ഏകദേശം ഒരു ദശ ലക്ഷം വർ ഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് പിരിഞ്ഞു എന്നാണ്. എന്നിരുന്നാലും ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പ് സമാനതകളില്ലാത്ത രണ്ട് പങ്കാളികൾ വീണ്ടും കണ്ടുമുട്ടി. അതിനാൽ നിയാണ്ടർത്താലുകളും യൂറോപ്പിലെ ആധുനി ക മനുഷ്യരും "ക്യാമ്പ് ഫയറി"നോട് അടുക്കുന്ന സമയത്താണ്  ടെക്റ്റൽമെ ക്റ്റൽ നടന്നതെന്ന് അനുമാനിക്കുന്നു. ജനിതക അവശിഷ്‌ഠങ്ങൾ, അതാകട്ടെ അറിയപ്പെടുന്ന ഒരു പുരാതന മനുഷ്യ ഇനത്തെ ചൂണ്ടിക്കാണിക്കുന്നുണ്ടോ, അതോ അവ യഥാർത്ഥത്തിൽ ഒരു പുതിയ ജീവി വർഗ്ഗത്തിൽപ്പെട്ടതാണോ എന്ന് ഗവേഷകർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഒരു ദശലക്ഷത്തിലേറെ വർഷങ്ങൾക്ക് മുമ്പ് "ഹോമോ ഇറക്ടസ്" ആഫ്രിക്കയിലാണ് താമസിച്ചിരുന്നത്. ഒരു പക്ഷെ ആധുനിക മനുഷ്യനെപ്പോലെ തീ ഉപയോഗിക്കുകയും, നടക്കു കയും ചെയ്ത ആദ്യത്തെ ഇനം, ആ ആത്മാവിന്റെ തരo, ആ പ്രാകൃത മനുഷ്യന് സമാനമായിരുന്നോ ? ഇതേപ്പറ്റി ഗവേഷകരായ ദുർവാസുലയ്ക്കും ശങ്കര രാമനും വ്യത്യസ്തമായ ചില സംശയങ്ങളുണ്ട്.1960-കളുടെ അവസാനത്തിൽ നൈജീരിയയിലെ പുരാവസ്തു ഗവേഷകർ "ഐവോ എലെരു" എന്ന് പേരുള്ള തലയോട്ടി കണ്ടെത്തിയിരുന്നു. അതിനു ഏകദേശം 11,200 വർഷങ്ങൾ പഴക്കം ഉണ്ടെന്നു കണ്ടെത്തി. ഈ മനുഷ്യതലയോട്ടി അവരുടെ ആത്മാവിന്റെ ഒരു പ്രതിനിധിയുടേതായിരിക്കാമെന്ന് ജനിതകശാസ്ത്രജ്ഞർ സംശയിക്കുന്നു.

എന്നിരുന്നാലും "ഐവോ എലര് " പോലെയുള്ള തലയോട്ടിയിൽ നിന്ന് കുറെ ജനിതക തെളിവുകൾ വീണ്ടെടുക്കുവാൻ കഴിയുമ്പോൾ മാത്രമേ ഉറപ്പുള്ളൂ എന്നാണ് നിഗമനം. നിർഭാഗ്യാവസ്ഥയിൽ ഉഷ്ണമേഖലാ കാലാവസ്ഥയിൽ DNA പെട്ടെന്ന് തകരുന്നു. എങ്കിലും പ്രതീക്ഷയുണ്ട് എന്ന വിശ്വാസത്തിൽ ജനിതക ഗവേഷകർ നിരീക്ഷണം തുടരുകയാണ്. 2015 ഒക്ടോബറിൽ എത്യോപ്യയിൽ 4500 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു മനുഷ്യന്റെ ജി നോം പുനർനിർമ്മാണം നടത്തിയതിൽ ഗവേഷകർ ആദ്യമായി വിജയിച്ചു. ഇതിനിടയിൽ ആഫ്രിക്കൻ മണ്ണിൽനിന്ന് 8000 വർഷങ്ങൾ പഴക്കമുള്ള ജനിതക വസ്തുക്കളുടെ ഭാഗങ്ങൾ വീണ്ടെടുക്കുകയും അതേക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.


അറേബ്യായുടെ നെഫുഡ് മരുഭൂമി
സൗദി അറേബ്യായുടെ നെഫുഡ് മരു ഭൂമിയിൽ അറേബ്യൻ ഉപദീപിലെ കുറെ മനുഷ്യരുടെ ഏറ്റവും പഴയ തെളിവുകളും സംഘം കണ്ടെത്തിയി രുന്നു. ഏകദേശം 400,000 വർഷങ്ങൾ പഴക്കമുള്ള കല്ലുകളായിരുന്നു അവ. ഹോമോസാപ്പിയൻമാരുടെ ആദ്യകാല ത്തെ തെളിവുകളേക്കാൾ ഏകദേശം ഒരു 100,000 വർഷങ്ങൾ പഴക്കമുണ്ട്. പൊതുവെ തണുപ്പ് കാലത്ത് അറേബ്യൻ ഉപദീപ് സാധാരണയായി വരണ്ടതാ യിരുന്നു. പക്ഷെ, ചൂടുള്ള സമയങ്ങളിൽ കാലാവസ്ഥ കൂടുതൽ ഈർപ്പമുള്ള തായിരുന്നു. ഗവേഷകർ ഒരു ഹരിത അറേബ്യയെക്കുറിച്ചു പറയുന്നുണ്ട്. ഉപ ദീപിന്റെ വടക്ക് ഭാഗത്തുള്ള ഖൽ അമൈഷനിൽ കഴിഞ്ഞ 420,000 വർഷങ്ങളി ൽ രൂപപ്പെട്ട വിവിധ ആറു തടാകങ്ങളിൽ അവശിഷ്‌ഠങ്ങൾ അവർ കണ്ടെത്തി. ജനിതക ഗവേഷകരായ പെട്രാഗ്ലിയായും സഹപ്രവർത്തകരും കൂടി അവർക്ക് ലഭിച്ച അവശിഷ്ടങ്ങളുടെ പ്രായം ലൂമിന സെൻസ് ഡേറ്റിങ് ഉപയോഗിച്ച് പ്രാഥ മികമായി പരിശോധിച്ചു. ഇത് നിർണ്ണയിക്കുന്നത് മണൽപാളികൾ അവസാന മായി സൂര്യപ്രകാശനത്തിന് വിധേയമാകുന്നതെന്നു നോക്കിയാണ്. ഏറ്റവും പഴക്കമുള്ള അവശിഷ്ടങ്ങൾക്ക് അവർ ഏകദേശം 412,000 വർഷങ്ങളുടെ വലിയ പഴക്കം കണ്ടെത്തി. അതിൽ ഏറ്റവും ഇളയവർക്ക് ഏകദേശം 55,000 വർഷങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഗവേഷകൻ ഇതിനിടെ ചില അനുബന്ധപാളികളിൽ ശിലായുധങ്ങളും കണ്ടെത്തിയിരുന്നു. 300,000 മുതൽ 420,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യരുടെ ആയുധങ്ങൾ കൈക്കോടാലികൾ ആയിരുന്നു. ഏകദേശം 200,000വർഷങ്ങൾക്ക് മുമുൻപുള്ള കല്ല് ഉപകരണങ്ങൾ പ്രധാന ഷീൽഡ് കോർ സാങ്കേതികവിദ്യ എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നു. കല്ലുകൾ ആഫ്രിക്കയിൽ അന്നത്തെ മനുഷ്യർ ആയുധമായി ഉപയോഗിച്ചിരുന്നു. 

അറേബിയയിൽ നിന്നുള്ള ശിലാ ഉപകരണങ്ങൾ കണ്ടെത്തി.

 കല്ല് ഉപകരണങ്ങൾ
ഈ രീതി ഇപ്പോഴും കടുപ്പം കുറഞ്ഞ പാളികളിൽ പരിഷ്‌ക്കരിച്ച രൂപത്തിൽ നിർമ്മിക്കുന്നു. ഇന്നത്തെ ഇസ്രായേലിൽ നിയാണ്ടർത്താലുകൾക്ക് നൽകിയ ചില സമാനതകൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിനു വിപരീതമായി ഖൽ അമൈഷനിൽ നിന്നുള്ള 100,000 വർഷങ്ങൾ പഴക്കമുള്ള ഉപകരണങ്ങളും 150 കിലോമീറ്റർ അകലെയുള്ള  ജുബ്ബ മരുഭൂമിയിൽനിന്നുള്ള 75,000 വർഷങ്ങൾ പഴക്കമുള്ള ഉപകാരങ്ങളും അറബ് ലോകത്ത് നിന്നുള്ള ആധുനിക മനുഷ്യരിൽ നിന്നുള്ള കണ്ടെത്തലുകൾക്ക് സമാനമായ കുറെ സവിശേഷതകൾ ഉണ്ട്. ഹോമോ സാപ്പിയൻമാരും നിയാണ്ടർത്താലുകളും അങ്ങനെ അറേബിയൻ ഉപദീപിൽ പരസ്പരം കണ്ടുമുട്ടിയതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മറ്റു പ്രദേശങ്ങളിലെന്നപോലെ എല്ലാ ആധുനിക നിഗമനം അനുസരിച്ചു, ആഫ്രിക്കൻ മനുഷ്യർക്കും ചില നിയാണ്ടർത്താൽ ജി നോം ഉണ്ടെന്നതാണ്. അറേബ്യൻ ഉപദീപ് ആദ്യകാലമനുഷ്യരും നിയാണ്ടർത്താലു കളും തമ്മിലുള്ള സമ്പർക്കവും സങ്കരവും സംഭവിക്കുന്ന പ്രദേശമായിരുന്നു. ഇക്കാര്യം ജനിതക ഗവേഷകനായ റോബിൻ ഡെന്നൽ, "പ്രകൃതി" (ജേർണൽ ) UK യൂണിവേഴ്സിറ്റി ഓഫ് എക്സിറ്റർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചതാണ്. സമീപകാല ശാസ്ത്ര പുരോഗതികൾ അദ്ദേഹം വളരെ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ഒരു പത്തു വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ ഉപദീപിലെ മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്ററിൽ 10,000 വർഷങ്ങളിലധികം പഴക്കം ഉള്ള പുരാവസ്തു സൈറ്റുകൾ ഇല്ലായിരുന്നു. ഹോമോസാപ്പിയൻസ് 50,000 ലേറെ വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ എത്തിയിട്ടില്ലെന്ന് അറിയാം. എന്നാൽ എപ്പോൾ, എങ്ങനെ എന്ന് അദ്ദേഹം പറയുന്നില്ല. മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ വ്യാപ്തി പെട്രോഗ്ലിയായുടെ സംഘം പറയുന്നത് നോക്കാം, "ഹിപ്പോകൾ" (നദിക്കുതിരകൾ) ആവർത്തിച്ചു വീണ്ടും വീണ്ടും ഉണ്ടാകുന്നത് നിരുപാധികമായ അർദ്ധജല സസ്നികളാണ് കാരണം. വളരെ ആഴത്തിലെന്നും വെള്ളം ആവശ്യമാണ്. ആവർത്തിച്ചുള്ള മഴക്കാലങ്ങളിൽ  പാരിസ്ഥിതിക പച്ചപ്പും പുരോഗതിയുടെ വ്യാപ്തിയുടെ ശക്തമായ തെളിവുകൾ അറേബ്യാ നൽകുന്നു. 

നിയാണ്ടർത്താലുകൾ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളല്ലേ ?

Künstlerische Darstellung eines Neandertalers
 നിയാണ്ടർത്താൽ മനുഷ്യൻ 

നിയാണ്ടർത്താലുകൾ ആധുനിക മനു ഷ്യരുടെ ഏറ്റവും അടുത്ത വംശനാശം സംഭവിച്ച ബന്ധുവായി കണക്കാക്ക പ്പെടുന്നു. എന്നാൽ ഗവേഷകരിപ്പോൾ ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യുന്നു. അതുപോലെ ചൈനയിൽ നിന്നുള്ള "ഡ്രാഗൺ മാൻ "എന്ന് വിളിക്കപ്പെടുന്ന വരുടെ തലയോട്ടികളെപ്പറ്റി പരാമർശി ക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഈ മൂന്നു പഠനങ്ങൾ ഇപ്പോൾ ഇങ്ങനെ യൊരു നിഗമനത്തിൽ വ്യത്യസ്തമായ വെളിച്ചം വീശുന്നുണ്ട്. അവിടെ നിന്നും കണ്ടെത്തിയ ഒരു തലയോട്ടി നിയാണ്ടർത്താലുകളെക്കാൾ ഇന്നത്തെ മനുഷ് യരുമായി വളരെയടുത്ത ബന്ധമുള്ള മനുഷ്യപരമ്പരയിൽ ഉൾപ്പെട്ടതാണെന്ന് ഷിജിയാജുവാങ്ങിൽ ഹെബെ ജിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ സിജിൻ നി, ക്വിയാങ് ജി തുടങ്ങിയവരോടൊപ്പം ജോലി ചെയ്യുന്ന ഗവേഷകർ "ദി ഇന്നൊവേഷൻ" എന്ന ജേർണലിൽ ഇപ്രകാരം അത് പ്രസിദ്ധപ്പെടുത്തി: പുതിയ മനുഷ്യരെക്കുറിച്ചുള്ള ഒരു കാര്യങ്ങൾ പോലും അതിൽ പറയുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ചു അനേകം സംശയങ്ങളും ഉണ്ടാകുമല്ലോ. 1933- ൽ വടക്കൻ ചൈനീസ് മദ്ധ്യത്തിലെ നഗരം ഹർബിനിലെ ഒരു പാലത്തിൽ ജോലി ചെയ്യുന്നതിന്ടെ അവിടെ പുരാതനമനുഷ്യ തലയോട്ടി കണ്ടെത്തിയെങ്കിലും അത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അന്ന് കണ്ടെത്തൽ നടത്തിയവരുടെ പിൻഗാമികളായി വന്നവർ ജനിതക ശാസ്ത്രജ്ഞന്മാർക്കത് കൈമാറിയത്. "ഹാർബിൻ ഫോസിൽ" ലോകത്തിലെ ഏറ്റവും സമ്പൂർണ്ണമായ മനുഷ്യന്റെ തലയോട്ടി ഫോസിലുകളിൽ ഒന്നാണ്. ഹോമോ ജനുസിലെ പരിണാമവും ഹോമോസാപ്പിയൻസിന്റെ ഉത്ഭവവും മനസ്സിലാക്കുന്നതിന് നിരവധിയേറെ നിർണ്ണായകമായ ശരീര ഘടനയിലെ കുറെ വിശദാംശങ്ങൾ തലയോട്ടിയിൽ ഉണ്ടായിരിക്കും. തലയോട്ടിയുടെ പുരാതനവും ആധുനികവും പരന്നതുമായ മുഖം ഹോമോസാപ്പിയൻസുമായി കൂടുതൽ സാമ്യമുണ്ട്. എന്നാൽ മറുവശത്ത് ഗവേഷകരുടെ അഭിപ്രായത്തിൽ നീളമേറിയതും പരന്നതുമായ തലയോട്ടി, കണ്ണുകൾക്ക് മുകളിലുമുള്ള ചില പ്രത്യേകത, ആഴത്തിലുള്ള ഐ സോക്കറ്റു കൾ, വലിയ മോളറുകൾ എന്നിവ പ്രായമായ ആളുകളെപ്പറ്റിയുള്ള കൂടുതൽ വിവരം നൽകുന്നു. മൊത്തത്തിൽ ഹാർബിൻ തലയോട്ടി ഹോമോയുടെ ചില വൈവിദ്ധ്യവും ഈ വ്യത്യസ്ത ഹോമോ ജനസംഖ്യയും തമ്മിലുള്ള പരിണാമ ബന്ധങ്ങളും മനസ്സിലാക്കാൻ കൂടുതൽ തെളിവുകൾ ലഭിക്കും. ശാസ്ത്രജ്ഞർ തലയോട്ടികളിൽ കാണപ്പെട്ടതായ ഭൂമിയുടെ ചില വസ്തുക്കളും നിർദ്ദിഷ്ടമായ സ്ഥലങ്ങളിലെ മണ്ണും പരിശോധിച്ച് നോക്കി. അവർക്ക് ഒരു പുതിയ അറിവ് ലഭിച്ചു. ജിയോ കെമിക്കൽ അന്വേഷണങ്ങളിലൂടെ ഭൂമി പാളിയുടെ പ്രായം 138,000- നും 308,000- നും ഇടയിൽ എന്ന് ഏതാണ്ട് നിർണയിക്കപ്പെട്ടു. യുറേനിയം തോറിയം ഡേറ്റിങ് കുറഞ്ഞത് 146,000 വർഷങ്ങളെങ്കിലും പ്രായം സൂചിപ്പിച്ചു. 

ചില ഘട്ടങ്ങളിൽ ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് കുടിയേറിയ ഡെനിസോവ എന്ന് വിളിക്കപ്പെട്ടിരുന്ന യുറേഷ്യയിൽ വസിച്ചിരുന്ന നിയാണ്ടർത്താലുകളുമായി അവിടെ കണ്ടുമുട്ടി. കുറേക്കാലങ്ങൾ അവർ പരസ്പരം ഭാഗികമായി ഒരുമിച്ചു ജീവിച്ചു. എന്നാൽ അവസാനം ഹോമോസാപ്പിയൻസ് ആയിരുന്നു വിജയിച്ചത്. ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപുള്ള ചരിത്രാതീത മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള "പാലിയോ ലിറ്റിക്കൽ" ഗവേഷകരുടെ നിഗമനങ്ങൾ സൂചിപ്പിക്കുന്നതെന്ത്? "ഇതുവരെ വ്യക്തമാകാത്ത കാരണങ്ങളാൽ നിയാണ്ടർത്താലുകൾ മരിച്ചു. അതുകൊണ്ടാണ് ജനിതക ഗവേഷകരെല്ലാം നിയാണ്ടർത്താലുകളെ ഇന്നും മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് ".

ഹാർബിൻ മനുഷ്യൻ ഇന്നത്തെ ചൈനയിലെ മറ്റു പുരാതന മനുഷ്യരുടെ സമ കാലികനായിരുന്നു. അവരുടെ അസ്ഥികൾ സിയാഹെ (പ്രായം കുറഞ്ഞത് 160,000 വർഷം), ജിന്നിയൂഷൻ (കുറഞ്ഞ പ്രായം 200,000 വർഷം ), ഡാലി (240,000 വർഷങ്ങൾ), ഹുവലോങ്‌ഡോങ് (265,000 മുതൽ 345,000 വർഷങ്ങൾ വരെ) പ്രായം കണ്ടെത്തി. ഫൈലോജെനിറ്റിക്ക് വിശദീകരണത്തിലും നിന്ന് ജനിതക ഗവേഷകർ നിഗമനം ചെയ്ത ഫോസിലുകൾ നിയാണ്ടർത്താലുകളെക്കാൾ ഹോമോ സാപ്പിയൻമാരുമായി കൂടുതൽ അടുത്ത ബന്ധമുള്ളതായ ഒരു കൂട്ടം ആളുകളുടേതാണെന്ന് അനുമാനിക്കുന്നു. ചൈന നിരവധി കാലാവസ്ഥാ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതിനാൽ ഈ ആളുകൾക്ക് കൂടുതലായി പൊരുത്തപ്പെടുത്തൽ ഉണ്ടായിരിക്കണം എന്ന് ഗവേഷകർ അനുമാനിക്കുന്നു. ഇത് "ഞങ്ങളുടെ വിശകലനങ്ങൾ ഹാർബിയൻ മനുഷ്യരുടെ തലയോട്ടിയും, സിയാഹെ യുടെ താഴത്തെ താടിയെല്ലും തമ്മിലുള്ള ഒരു സാധ്യമായ ബന്ധം" സൂചിപ്പിക്കുന്നു. ഡെനിസോവ വംശത്തിനു കാരണമായ ഒരു ഫോസിൽ പഠന നിരീക്ഷണത്തിലെ മൂന്ന് പഠനങ്ങളിൽ ഒന്ന് അതാണ്. എന്നിരുന്നാലും ചില ഗവേഷണ ഗ്രൂപ്പിന്റെ ഒരു ഭാഗം ഹർബിൻ തലയോട്ടി ഒരു പുതിയ ഇനമായ മനുഷ്യന്റേതാണെന്നു പ്രഖ്യാപിച്ചു. അവർ അവനെ ഡ്രാഗൺ മാൻ എന്ന് പേര് വിളിക്കുന്നു."ഹോമോലോംഗി", അത് കണ്ടെത്തിയ പ്രവിശ്യയുടെ ഭൂമിശാ സ്ത്രപരമായ പേര് ലോംഗ് ജിയാങിന്റെ പേരിലാണ്. 

ഗവേഷകസഹപ്രവർത്തകരിൽനിന്നുള്ള സംശയങ്ങൾ വളരെ വലുതാണ്.

കണ്ടെത്തിയ തലയോട്ടി അവശിഷ്ടങ്ങൾ 

ഇപ്രകാരമുള്ള ഈ വിലയിരു ത്തൽ പ്രത്യേക ചർച്ചയ്ക്ക് കാരണമാകുമെന്ന് ലൈപ്സിഗി ലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ട് ഫോർ എവലൂഷണറി അന്ത്രോ പ്പോളജിയിൽ നിന്നുള്ള ഗവേ ഷകൻ ജീൻ ജാക്ക് ഹബ്ലിൻ പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നരവംശശാസ്ത്രത്തിൽ നാമെല്ലാം പഠിച്ചിട്ടുള്ള എല്ലാത്തിനും തന്നെ വർഗ്ഗീകരണം എന്നത് വിരുദ്ധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. ഒരു ഗവേഷണഫലങ്ങളിലേയ്ക്കും ഇപ്പോഴുമധികം പ്രവേശനമില്ലെങ്കിലും ഇന്ന് അവയെയൊക്കെ ഹാർബിൻ പ്രസിദ്ധീകരിച്ച പഠനങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും അദ്ദേഹം അനുമാനിക്കുന്നു. ചൈനയിൽ നിന്നും കണ്ടെത്തിയ മറ്റു പല ഹോമിൻ മാരെയും പോലെ ആ മനുഷ്യരും ഡെനിസോവക്കാരാണ്. ഗവേഷകർ ഡെനിസോവൻ മനുഷ്യരുടെ അവശിഷ്ടങ്ങൾ മദ്ധ്യേഷ്യൻ അൾട്ടായ് പർവ്വതനിരകളിലും ടിബറ്റിലും, അത് പോലെ കിഴക്കൻ ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും വിവിധ വിഭാഗം ജനങ്ങളിൽ ഡെനിസോവ ജനിതക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഡെനിസോവ മനുഷ്യനെ നിയാണ്ടർത്താലുകളുടെ ഒരു സഹോദര ഗ്രൂപ്പായി പരാമർശിക്കുന്നുണ്ട്. അത് കണ്ടെത്തിയവർ അക്കാലത്ത് അവരെ ഒരുതരം പ്രത്യേക മനുഷ്യ ഇനമായി തരം തിരിച്ചിരുന്നില്ല. ഇസ്രായേലിൽ നിന്ന് ഒരു ഫോസിൽ കണ്ടെത്തിയതായി ഒരു റിപ്പോർട്ട് മാത്രമാണ് അവർ നൽകിയത്. ഇത് ഒരു പുതിയ, മുമ്പ് ഏറെ അജ്ഞാതനായ ചരിത്രാതീതതനായ മനുഷ്യനാ ണെന്ന് പറയപ്പെടുന്നു. ഏകദേശം 130,000 വർഷങ്ങൾക്ക് മുമ്പ് വരെ നെഷർ റംല ഹോമോ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തു ജീവിച്ചിരുന്നു. ഇവർ നിയാണ്ടർത്താലുകളുമായി വളരെ സാമ്യമുള്ളവരാണ്. ജറുസലേമിന് സമീപം കണ്ടെത്തിയ തലയോട്ടി അവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ പുതിയ ജീവിയുടെ ആണെങ്കിൽ, അത് നിയാണ്ടർത്താലുകൾ യൂറോപ്പിൽ നിന്നാണ് അന്ന് വന്ന തെന്ന പ്രബന്ധത്തെ ചോദ്യം ചെയ്യും. ഇവിടെയും സംശയങ്ങളുണ്ട്, അതായത് കുടുംബവൃക്ഷങ്ങളിലെ 'ഹോമിനിൻ' ഇനങ്ങളുടെ വർഗ്ഗീകരണ വിഷയത്തി ൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, എന്ന് ലണ്ടനിലെ 'നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലെ' പ്രശസ്ത ഗവേഷകൻ ക്രിസ് സ്ട്രിംഗ് അഭിപ്രായപ്പെട്ടതാണ്. അദ്ദേഹം ചൈനയിൽ നിന്നുള്ള നിലവിലുള്ള രണ്ട് വിഷയങ്ങളിൽ ജനിതക ഗവേഷണം നടത്തുന്നു. ഇസ്രായേലി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഏറെ പ്രധാനം അർഹിക്കുന്നതാണെന്നും, അദ്ദേഹം വിവരിക്കുന്നു. അതേസമയം, നിയാണ്ടർത്താലുകളും ഹോമോ സാപിയൻമാരും തമ്മിലുള്ള ബന്ധമായിട്ട് കരുതപ്പെടുന്ന പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പഴയ ഇസ്രായേലി ഫോസിലുകളെ നിയാണ്ടത്താലുകളുമായി ബന്ധിപ്പിക്കുന്നത് വളരെ വിദൂര കാഴ്ചപ്പാടാണെന്നാണ് BBC യ്ക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ് സ്ട്രിoഗർ പറഞ്ഞത്. 

 
ജർമ്മനിയിലെ ഹെസ്സൻ സ്റ്റേറ്റ് മ്യൂസിയത്തിലെ 
നിയാണ്ടർത്തൽ മനുഷ്യൻ  


700,000 വർഷങ്ങൾക്ക് മുമ്പ് ചരിത്രാതീത മനുഷ്യലൈംഗി ക ബന്ധത്തിന്റെ പുതിയ ജനി തകവിശകലനത്തിൽ ആധുനി ക മനുഷ്യർക്ക് നിയാണ്ടർ ത്താൽ മനുഷ്യരിലും, ഡെനി സോവ മനുഷ്യരിലും നിന്നുള്ള ജനിതക വസ്‌തുക്കൾ സംബ ന്ധിച്ച കാര്യങ്ങൾ അടങ്ങിയി ട്ടുണ്ട്‌. പതിനായിരക്കണക്കിന് വർഷങ്ങൾക്ക്  മുൻപ് ഈ ഇനങ്ങൾ പരസ്പരം ബന്ധപ്പെട്ടി രുന്നു, എന്നും നിഗമനങ്ങൾ ഉണ്ട്. പക്ഷെ ഇതൊന്നുമല്ല കാര്യങ്ങളെന്ന് പുതിയ പഠന ങ്ങൾ കാണിക്കുന്നു. പുതിയ കണ്ടെത്തലുകളിൽ പൂർവ്വികർ അതിപുരാതന ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നതിനെപ്പറ്റിയുള്ള വിവരം ജർമ്മനിയിൽ ഹെസ്സൻ സംസ്ഥാനത്തിലെ ഡാംസ്റ്റഡിലുള്ള മ്യുസിയത്തിൽ കാണപ്പെടുന്നു. ഈ വിധമുള്ള സമ്പർക്കങ്ങൾ ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യരിൽ അങ്ങനെ ഒരു സങ്കല്പമുണ്ടായിരുന്നു. എല്ലാവരോടുമൊപ്പം ഒരുമിച്ച്  അക്കാലത്തെ ഒരു പൊതുസാമൂഹിക ജീവിതം. ആധുനിക മനുഷ്യൻ ഏഷ്യയിലും യൂറോപ്പിലും നിയാണ്ടർത്താലുകളുo ഡെനിസോവകളുമായും അന്ന് പരസ്പരമുള്ള ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. അതുപോലെ തന്നെ ഡെനിസോവ മനുഷ്യർ നിയാണ്ടർത്താലുകളുമായും ഹോമോഎറക്ട്സുമായും ബന്ധങ്ങൾ ഉണ്ടായി. അന്നു മുതൽ ആശയക്കുഴപ്പത്തിലായ ബന്ധങ്ങൾ ഇന്നും നമ്മുടെ ജനിതക ഘടനയിൽ കാണാമെന്നു ഗവേഷകർ പറയുന്നു.

ഡെനിസോവന്റെയും നിയാണ്ടർത്തലുകളുടെയും DNA ഘടന ഹോമോസാപി യൻസിൽ കാണാമെന്നു നിരീക്ഷകർ പറയുന്നു. എന്നാൽ ഈ ടിങ്കറിംഗ് ഒരു തരത്തിലും പൂർണ്ണമായിരുന്നില്ല. നമ്മുടെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ബന്ധപ്പെട്ട മനുഷ്യവർഗ്ഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. "സയൻസ് അഡ്വാൻസ്" എന്ന സ്‌പെഷ്യൽ ജേർണലിൽ ഇക്കാര്യം പറയുന്നു. യൂട്ടാ യൂണിവേഴ്സിറ്റിയിലെ അലൻ റോജേഴ്‌സിന്റെ നേതൃത്വത്തിലുള്ള ചില ശാസ്ത്രജ്ഞർ അര ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ചരിത്രാതീത മനുഷ്യർ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ വേണ്ടിയുള്ള പ്രത്യേക സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾ ഉപയോഗിച്ചിരുന്നു. അവരുടെ ഡാറ്റാബേസുകളിലുള്ള ഇന്ന് സൂക്ഷിച്ചിരിക്കുന്ന ആധുനിക ആഫ്രിക്കക്കാരിൽനിന്നും യൂറോപ്യന്മാരിൽ നിന്നുമുള്ള ജീനുകളും മാത്രമല്ല, സൈബീരിയയിലെ അൾട്ടായ് പർവതനിര കളിൽനിന്നുള്ള നിയാണ്ടർത്താലുകളുടെയും ജനിതക നോം വിവരങ്ങളും ക്രോയേഷ്യയിലെ വിൻഡിജ ഗുഹയും പഠനത്തിൽ ഉൾപ്പെടുന്നു. ഗവേഷണ പ്രകാരമുള്ള ആദ്യകാല ബന്ധു ആരാണ്? സൂപ്പർ പുരാതന മനുഷ്യർ എന്ന് പറയപ്പെടുന്നവർക്ക് 700,000 വർഷങ്ങൾക്ക് മുമ്പ് തന്നെ യൂറേഷ്യയിലെ എല്ലാ നിയാണ്ടർത്താലുകളുമായും ഡെനിസോവൻമാരുടെയും പൂർവീകരുമായി ബന്ധമുണ്ടായിരുന്നു. ചരിത്രാതീത മനുഷ്യർക്കിടയിൽ മുൻപ് രേഖപ്പെടുത്തി. ജീവജാലങ്ങൾ തമ്മിലുള്ള ജീൻ കൈമാറ്റത്തിന്റെ ആദ്യകാല തെളിവുകൾ ആണെന്നു ഗവേഷകർ അനുമാനിക്കുന്നു. അവരിൽപ്പെട്ട Mr. റോജേഴ്‌സിന്റെ അഭിപ്രായം ഇങ്ങനെ: "വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള സമ്പർക്കത്തിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചു ഇതുവരെ ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു".

ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റ പ്രസ്ഥാനങ്ങൾ 

അധീശത്വമുള്ള മനുഷ്യർ രണ്ടു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മറ്റു ജനവിഭാ ഗങ്ങളിൽ നിന്ന് പിരിഞ്ഞു സ്വതന്ത്രമായി വികസിച്ചു ജീവിച്ചു എന്ന് ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ഏകദേശം 750,000 വർഷങ്ങളിലെ ചില പരിണാമ ചരിത്രത്തിൽ മാത്രമാണ് വേർപെട്ട ചരിത്രം ഉള്ളത്. അടുത്തത്, ഇറാക്കിലെ കണ്ടെത്തൽ എങ്ങനെയെന്ന് നോക്കാം. 70,000 വർഷത്തിലേറെ പഴക്കമുള്ള നിയാണ്ടർത്താലുകളുടെ അസ്ഥികൂടമാണ്. ആദിമമനുഷ്യർ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേയ്ക്കും മൂന്ന് തരംഗങ്ങളായി കുടിയേറി എന്നാണ് ഗവേഷകരുടെ ജനിതക ജനിതക വിശകലനം സൂചിപ്പിക്കുന്നത്. ഇത് അനുസരിച്ചു രണ്ടു ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് ശക്തരായ മനുഷ്യരെല്ലാം യുറേഷ്യയിലേയ്ക്ക് പുറപ്പെട്ടു. അവിടെ 20,000 മുതൽ 50,000 വരെ ആളുകൾ ഉൾപ്പെടുന്ന ഒരു ജനസംഖ്യയായി വളർന്നു. കുടിയേറിയവർ അക്കാലത്തെ പൂർവികരുടെ ബന്ധത്തിൽ ഏർപ്പെട്ടു. അക്കാലത്ത് ബന്ധുക്കൾ ഇതിനകം പണി ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. അവരുടെ തലച്ചോറ് അവരുടെ പൂർവികരെ അപേക്ഷിച്ചു വളരെ വലുതായിരുന്നു. ആധുനിക മനുഷ്യരെല്ലാം ഒടുവിൽ 50,000 വർഷങ്ങൾക്ക് മുൻപ് എല്ലാക്കാര്യങ്ങളും നിയാണ്ടർത്താലുക ളും ഡെനിസോവനുകളും ഉൾപ്പെടെ വിവിധ ബന്ധുക്കളുമായി ഇടപഴകുക പതിവായിരുന്നു . 

ജനിതക ഗവേഷകനായ റോജേഴ്‌സ് 2017- ലും വിവിധ തര൦ മനുഷ്യരുടെയും ചരിത്രാതീത മനുഷ്യരുടെയും ജീനോമുകളെ താരതമ്മ്യം ചെയ്യുകയും ചെയ്തു. അവയിൽ അടങ്ങിയിരിക്കുന്ന മ്യുട്ടേഷനുകൾ പരിശോധിക്കുകയും ചെയ്തു. 38,000 വർഷങ്ങൾക്ക് മുൻപ് വരെ നിയാണ്ടർത്താലുകളുടെയും അതുപോലെ ഡെനിസോവകളുടെയും വംശങ്ങൾ വേർതിരിക്കപ്പെട്ടിരുന്നില്ലെന്ന് തന്റെ ഗവേഷണത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില ചില നിരീക്ഷണ ഫലങ്ങൾ ചിലത് അദ്ദേഹം ശരിവയ്ക്കുന്നില്ല. സ്‌പെയിനിൽ നിന്നു ഫോസിൽ കണ്ടെത്തലുകൾ 600,000 വർഷങ്ങൾക്കു മുൻപ് വംശങ്ങൾ പരസ്പരം  വേർപെട്ട തിനെപ്പറ്റിയുള്ള രേഖകൾ കാണിച്ചിരുന്നു. പുതിയ ഗവേഷണങ്ങൾ വ്യത്യസ്ത കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്‌ എന്ന് കാണാൻ കഴിയും.

ഹോമോ എറക്ട്സ് തലയോട്ടി - ചരിത്രാതീത കാലത്തെ സഹജീവിയുമായി സാമ്യമുണ്ടായിരുന്നോ ?

 ഹോമോ എറക്ട്സ് തലയോട്ടി

പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജീ നോമിൽ മുൻപ് അറിയപ്പെടാതിരുന്ന ഒരോ മനുഷ്യവർഗ്ഗത്തിന്റെ പുതിയ ചരിത്രാതീത മനുഷ്യ ബന്ധങ്ങളുമായി ട്ടുള്ള തെളിവുകൾ ഇക്കാലത്തു കുറെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക മനു ഷ്യനായ ഹോമോ സാപിയൻസ് യൂറോ  പ്പിൽ നിയാണ്ടർത്താലുകളുമായുള്ള അടുത്ത ബന്ധത്തിലൂടെ കുട്ടികൾ ഉണ്ടാകുകയും ചെയ്തുവെന്ന് "സയൻസ് അഡ്വാൻസ് "ജേർണൽ വെളിപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ അപ്രതിരോ ധ്യമായ ഈ മനുഷ്യരുടെ ശിലാരൂപത്തിലുള്ള എല്ലുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ അരുൺ ദുർവാസുലയും ശ്രീറാം ശങ്കര രാമനും ഇന്നത്തെ പടിഞ്ഞാറൻ ആഫ്രിക്കക്കാ രുടെ ജീ നോമിൽ മുമ്പ് അജ്ഞാതനായ ചരിത്രാതീതമനുഷ്യന്റെ ചില അംശ ങ്ങൾ കണ്ടെത്തി. ഈ ഒരു കണ്ടെത്തൽ ആഫ്രിക്കയിലെ ഹോമോജനുസ്സിലെ ജനിതക വൈവിധ്യത്തിന്റെ പുതിയ ചില തെളിവുകൾ മാത്രമാണ്. എന്നാൽ   ഫോസിലുകളിൽ ഭാഗികമായി മാത്രമേ പുന:പ്പരിശോധനകൾ ചെയ്തിട്ടുള്ളു.

ഒരു ജനിതക ഘടനാപരമായ വിശകലനത്തിൽ ജനിതക ശാസ്ത്രജ്ഞന്മാർ പുതിയ മനുഷ്യവർഗ്ഗത്തെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തി. ഗവേഷകർ നിയാണ്ടർത്താൽ മനുഷ്യരും അവരോടു അടുത്ത ബന്ധവുമുള്ള മറ്റൊരിനം ഡെനിസോവകളുമായും പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ DNA യുമായുള്ള താരതന്മ്യം പരിശോധിച്ചു. ചരിത്രാതീതകാലത്തെ രണ്ടു മനുഷ്യവിഭാഗങ്ങളു ടെയും ജനിതക അടയാളങ്ങൾ ഓരോ ആധുനിക മനുഷ്യരുടെ ജീനോമിലും കാണാം. എന്നിരുന്നാലും ചില പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജീനോമിൽ ഇപ്പോൾ പുതിയതും അജ്ഞാതവുമായ, അധികവും മുമ്പ് അറിയപ്പെടാത്തതും ആയിട്ടുള്ള ജനിതക വസ്തുക്കളെ കണ്ടെത്തി. ജനിതക ഗവേഷണങ്ങൾ തുടരെ തുടരുന്നു, ചരിത്രാതീതമനുഷ്യർ ആധുനിക മനുഷ്യരുടെ ബന്ധുക്കളാണെന്ന നിഗമനങ്ങൾക്ക് നവീന ജനിതക നിരീക്ഷണങ്ങളിൽ ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു. //-

*************************************************************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.