Mittwoch, 6. Oktober 2021

ധ്രുവദീപ്തി // Religion // Panorama // ജർമ്മനിയിലെ ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മൻ ബിഷപ്‌സ് സിനഡൽ സമ്മേളനം. Part 1 / / George Kuttikattu


Religion // Panorama //  

-ജർമ്മനിയിലെ ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മൻ ബിഷപ്‌സ് സിനഡൽ സമ്മേളനം

( Part-1 )

കത്തോലിക്കാ മെത്രാന്മാർ മാർപാപ്പ നിർദ്ദേശിച്ച 

"സിനഡൽ വേ" 

അംഗീകരിക്കുമോ? 

 George Kuttikattu

George Kuttikattu 

ജർമ്മനിയിലെ കത്തോലിക്കാ മെത്രാന്മാരുടെ സിനഡ ൽ ചർച്ചാവേളയിൽ മാർപാപ്പയുടെ ഒരു നിർദ്ദേശപ്രകാ രം സഭാപരിഷ്ക്കരണത്തിനുള്ള ഏതെല്ലാം തീരുമാന ങ്ങൾ ഉണ്ടായി? ഇപ്പോൾ ജർമ്മനിയിൽ കത്തോലിക്കാ സഭയുടെ ഉള്ളിൽ നേരിടുന്നതായ വിവിധ തരത്തിലു ള്ള, ഇതുവരെ യാതൊരുവിധ പരിഹാരം കാണാത്ത അനേകം ആരോപണ വിഷയങ്ങളിൽ സഭയിലെ അ നേക അംഗങ്ങളുടെ ഇടയിലുയർന്നു വന്നിട്ടുള്ളതായ അതിശക്തമായ പ്രതിഷേധങ്ങൾക്കിടയിലും, വിവിധ രൂപതകളിലെ ഇടവകകളിൽ നടന്നിട്ടുള്ള ലൈംഗിക പീഡനങ്ങൾക്ക് നേരെ മൗനം പാലിക്കുകയും ചെയ്തു വെന്ന ആരോപണങ്ങൾ ഇപ്പോൾ ഏറെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇടവകകളി ൽ നടന്നിട്ടുള്ള പീഡനങ്ങൾക്ക് ഇരയാകുന്ന സഭാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി മാതൃകാപരമായി ഉയർന്ന നഷ്ടപരിഹാരം ഉടനെ തന്നെ നൽകുന്നത് സംബന്ധിച്ച വിഷയത്തിൽ ജർമ്മനിയിലെ മെത്രാന്മാർ എതിരായിട്ട് അഭിപ്രാ യപ്പെട്ടത് സഭാംഗങ്ങളുടെ കടുത്ത പ്രതിഷേധം ഉണ്ടാകാൻ കാരണമാക്കി. 

പീഡനത്തിനിരയായവർക്ക് കത്തോലിക്കാസഭയിൽനിന്ന് പരമാവധി 50,000 യൂറോ ലഭിക്കും. ഇതാണ് മെത്രാന്മാർ മുന്നോട്ടുവച്ച മറുപടി. ഇത് സംബന്ധിച്ച് അനേകം വിമർശകരുടെ കടുത്ത വിമർശനവുമുണ്ടായി. "ഈ തുക വളരെ പരിഹാസ്യമായി വളരെ കുറവാണ്", എന്നായിരുന്നു അവരുടെ പ്രതികരണം. എന്നാൽ മെത്രാന്മാർ ആരും ഇക്കാര്യത്തിൽ പ്രായോഗികമായി അടിസ്ഥാന പരമായ വേറെ യാതൊരു മാറ്റങ്ങളോ നിർദ്ദേശങ്ങളോ വരുത്തുവാൻ ആഗ്രഹി ക്കുന്നില്ല. അവർ എടുത്ത അതേ നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നു. ഈ നിലപാടിനെതിരെ ഫുൾഡായിലെ സിനഡൽ സമ്മേളനത്തിന്റെ തുടക്കത്തി ൽത്തന്നെ ചില മൂർച്ചയേറിയ വിഷയങ്ങൾ ചർച്ചയ്ക്ക് വിഷയമാക്കിക്കുകയും ചെയ്തു. എന്നാൽ സമ്മേളനഹാളിന് പുറത്ത് വളരെ ശക്തമായിട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരുന്നിട്ടും മെത്രാന്മാർ ഏതോ നഷ്ടപരിഹാരം നൽ കുന്നതിനെ എതിർത്തു ഉറച്ചു നിൽക്കുകയാണ് ചെയ്തത്. സിനഡൽ സമ്മേളന ത്തിലെ ഇത്തരം ഓരോ വിശേഷങ്ങൾ ജർമ്മൻ പ്രസ് ഏജൻസികൾ 23.09.21-ലെ മാദ്ധ്യമങ്ങളിൽ പുറത്തുവിട്ടു.

സിനഡൽ സമ്മേളനം നടക്കുന്നതിനിടയിൽ പീഡിപ്പിക്കപ്പെട്ടവരായ കത്തോ ലിക്കാ സഭാംഗങ്ങൾ (ജർമ്മനിയിലും വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങൾ ഉണ്ട്) ഒരു ഇടവേളയില്ലാതെ ഫുൾഡാ നഗരത്തിൽ സമ്മേളന സ്ഥലമായ കത്തീ ഡ്രൽപള്ളിക്ക് മുമ്പിൽ കൂറ്റൻ പ്രതിഷേധപ്രകടനങ്ങൾ  നടത്തിക്കൊണ്ടിരുന്നു .തങ്ങളുടെ ഭാവി എന്തായാലും സഭാംഗങ്ങളുടെ കടുത്ത പ്രതിഷേധ സമരം തീർത്തും കാണാതെ അന്ന് മെത്രാന്മാർ സമ്മേളനത്തിൽ തീരുമാനങ്ങളെല്ലാം മെനയുകയായിരുന്നു. കത്തോലിക്കാ സഭാംഗങ്ങളിൽപ്പെട്ടവരിൽ പലർക്കും പുരോഹിതരിൽ നിന്നും നടന്ന ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ നിരന്തരമായ കടുത്ത വിമർശനങ്ങൾക്കും വൻ പ്രതിഷേധത്തിനുമിടയിലും കത്തോലിക്കാ മെത്രാന്മാരുടെ കോൺഫറൻസ് ഇരകളുടെയോ വേദനയോ അവരുടെ മാനസിക ശാരീരിക പ്രശ്നങ്ങളുമോ മനസ്സിലാക്കാതെ അതിനു ഉതകുന്ന വിധം നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അവർ മാത്രം സ്വയം നിശ്ചയിച്ച തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണ്ടായത്.

 കർദ്ദിനാൾ റെയ്നർ വോയ്‌ൽക്കി 

പുരോഹിതരിൽനിന്നും മറ്റു സഭാ സ്ഥാപനങ്ങളി ലും നിന്നും ഉണ്ടായിട്ടുള്ള അനേകം പീഡനസംഭ വങ്ങൾ അതാതു രൂപതകളുടെ മെത്രാന്മാർ മാത്ര മല്ല, അത് കർദ്ദിനാൾ പോലും സത്യാവസ്ഥകൾ എല്ലാം മൂടിവച്ചതിനുള്ള ഒരു ശിക്ഷയായിട്ടാണ് കൊളോൺ അതിരൂപത കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കിയെ ഉടനെ കഴിഞ്ഞ നാളിൽ ഔദ്യോഗിക ജോലിയിൽ നിന്ന് കുറച്ചു മാസങ്ങ ളിലേയ്ക്ക് മാർപാപ്പ സസ്‌പെൻഡ് ചെയ്തത്. എന്നാൽ വോയ്‌ൽക്കിയുടെ കർദ്ദിനാൾ പദവി നിഷേധിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിൽ വിഷയമായിരുന്നു. സഭയിലുള്ള പഴയ അപമാനകരമായ നിരവധി കാര്യങ്ങളെല്ലാം  ഇങ്ങനെയൊക്കെയായിരുന്നു. എന്നിട്ടും പീഡനത്തിനിരയായ സഭയിലെ ചില ഇരകൾക്ക് നഷ്ടപരിഹാരങ്ങൾ നൽകുന്ന കാര്യത്തിൽ മെത്രാന്മാർ, അവർ നിശ്ചയിക്കുന്ന രീതിയിൽ മാത്രം ഉറച്ചു നിൽക്കാനും ഇടവകകളിൽ നടന്ന പീഡനത്തിനിരയായവർക്ക് ഉടനെ നൽകാനുള്ള നിശ്ചിത തുകയുടെ കാര്യത്തിൽ കോടതിയുടെ അവസാന തീരുമാനത്തെ അനുസരിച്ചുമാത്രം നടപ്പാക്കും. ഇത് നൽകണമെങ്കിൽ അത് നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. വസ്തുതകൾ ഫുൾഡായിൽ നടന്ന ഈ ശരത്ക്കാല പ്ലീനറി യോഗത്തിന്റെ അവസാനത്തെ ദിവസത്തിൽ ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്സിങ് അന്ന് പ്രസ്താവിച്ചു. നിലവിൽ സഭ ഇക്കാര്യത്തിൽ അംഗീകരിച്ച പരിഹാരമായി ആനുകൂല്യങ്ങളിൽ നൽകുന്നതിന് ആയിരത്തോളം വരെ തുറന്ന ലൈംഗിക പീഡന ക്കേസുകൾ ഉണ്ട്.

ഫുൾഡായിലും അതുപോലെ മറ്റുള്ള പല സ്ഥലങ്ങളിലും ഇരകളായ സഭാംഗ ങ്ങൾ കോൺഫറൻസ് നടക്കുന്നതായ സമയത്ത് മെത്രാന്മാർ സ്വീകരിച്ച നഷ്ട പരിഹാരം നൽകുന്നതിനു ഏകപക്ഷീയമായിട്ടുള്ള തീരുമാനത്തിനെതിരെ ആ ദിവസങ്ങളിൽ വീണ്ടും വീണ്ടും വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. സഭ യിൽ പീഡനത്തിരയായവർക്കുള്ള നഷ്ടപരിഹാരമായി നല്കാനുദ്ദേശിക്കുന്ന 50,000 യൂറോ തുക നൽകാൻ ആവുമെന്ന് ഇപ്പോൾ മെത്രാന്മാർ കണക്ക് കൂട്ടു ന്നുണ്ട്. പീഡനങ്ങളും പരാതികളുടെ ഒഴുക്കും വർദ്ധിച്ചപ്പോൾ "ഇത്തരം അതി ക്രമങ്ങൾ പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത പെരുമാറ്റദോഷം" എന്നാണ് ആരോപണം ഉയർന്നത്. എന്നാൽ മെത്രാന്മാർ നിശ്ചയിച്ച തുക 50,000 യൂറോ വരെയുള്ള പേയ്‌മെന്റുകൾക്കുള്ള ചട്ടക്കൂട് വളരെ പരിഹാസ്യമായ വിധത്തി ൽ കാണപ്പെടുന്ന വലിയ കുറവാണെന്നും, അത് ശരിയല്ല, എന്ന അഭിപ്രായം സമരസമിതിയുടെ  വക്താവ് പ്രസ്താവിക്കുകയുംകൂടി ചെയ്തിരുന്നു. ലൈംഗിക  പീഡനം അനുഭവിച്ചവരുടെ സഖ്യത്തിന്റെ പ്രതിനിധികളും അതുപോലെ തന്നെ ഇതേക്കുറിച്ചു ജിയോർഡാണോ ഭ്രൂണോ ഫൗണ്ടേഷനും അപ്രകാരം പ്രധികരിച്ചു. അംഗീകരിച്ച സേവനത്തിനുള്ള സ്വതന്ത്രമായ ഒരു കമ്മീഷന്റെ ഓരോ നിർദ്ദിഷ്ട തീരുമാനങ്ങൾ "ഞങ്ങളുടെ ഏറെ ഭീകരമായ ഭയത്തേക്കാൾ വളരെ വലുതാണ്". മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനം അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. അതായത്, സഭയിലുണ്ടായ ചില ലൈംഗികാതിക്രമ അഴിമതികൾ. 

പീഡന ഇരകളുടെ പുനഃക്രമീകൃത ജീവിത നടപടികൾ 

ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് 

സഭാ സിനഡൽ സമ്മേളനത്തിൽ വച്ച് "മുന്നോട്ടുള്ള ചുവടുകൾ" വീണ്ടും സഭ എടുത്തുവെന്നാണ് ലിംബുർഗ് ബിഷപ്പ് ബെറ്റ്സിങ് പറഞ്ഞത്. ഒരു ഉദാഹരണ ത്തിന് അടുത്തവർഷം ജനുവരി ഒന്നു മുതൽ സഭയിൽ പ്രാബല്യത്തിലായി വരുന്ന പ്രത്യേകിച്ചുള്ള സ്റ്റാൻഡേർഡ് പേഴ്സണൽ ഫയൽ ഓർഡർ കൂടി അന്ന് പാസാക്കിയിട്ടുണ്ട്. അത് കൂടാതെയും ഫയലുകൾ ക്രമമായിത്തന്നെ കൃത്യം പരിശോധിക്കുന്നതിനുള്ള ഒരു പ്രത്യേക പ്രോസസ്സിംഗിന് കമ്മീഷനുകളുടെ നിയമപര ചട്ടക്കൂട് സൃഷ്ടിക്കുന്ന മാതൃകാ ഉത്തരവും പ്രതീക്ഷിക്കാം. "2018 -ൽ ഞങ്ങൾ നൽകിയതും ഇപ്പോൾ സഭയിൽ പാലിക്കുന്നതുമായ വളരെ വളരെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണിതെന്ന് ഈ ബിഷപ്പ് ബെറ്റ്സിങ് പറഞ്ഞുവെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ അത് സംബന്ധിച്ച ചില വാർത്തകൾ പ്രസിദ്ധീകരിച്ചത്. പീഡിപ്പിക്കപ്പെട്ട എല്ലാ ഇരകളുടെ പ്രതിഷേധ സമരങ്ങളിൽ പ്രത്യേകിച്ചും, നിശിതമായിട്ടു വിമർശിക്കപ്പെടുന്ന സഭയുടെയും ഒദ്യോഗിക സേവനത്തിൽ, സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം ആസൂത്രണം ചെയ്തിട്ടില്ലെന്ന് ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ബിഷപ്പ്  ബെറ്റ്സിങ് പറഞ്ഞു. അവയെന്തെല്ലാം, എപ്രകരമായാലും അംഗീകരിക്കപ്പെട്ട പരിഹാര പേയ്‌മെന്റുകളുടെ ഭാഗമായി പീഡന ഇരയായവർക്ക് ചിലപ്പോൾ വീണ്ടും ആഘാതമേല്കുന്നതായി ഫീഡ്ബാക്ക് ലഭിച്ചതിനുശേഷവും എങ്ങനെയെല്ലാം അവരുടെ സ്വകാര്യമായ പുന:ക്രമീകരണം നടത്താമെന്നതിനെക്കുറിച്ചുള്ള പരിഗണനകളുണ്ട്. ഈ ഇരുണ്ട അദ്ധ്യായത്തിന് മുൻഗണന നൽകണം. "ഈ വെല്ലുവിളി നേരിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്" എന്നദ്ദേഹം കൂട്ടിച്ചേർത്തു . ഇത്തരം വിഷയങ്ങളിൽ കൂടുതൽ കൂടുതലായും, അതുപോലെ ഇന്ന് ജർമ്മൻ സഭയിൽ കോൺക്രീറ്റ് ആയിട്ടുള്ള പരിഷ്‌ക്കാരങ്ങൾ നടത്തണമെന്ന് ഈയിടെ ഫുൾഡായിൽ നടന്ന ബിഷപ്‌സ് കോൺഫറൻസിൽ വ്യക്തമായിത്തന്നെയും അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ജർമ്മനിയിലെ ഹിൽഡസ് ഹൈം രൂപതയിൽ നിന്നുള്ള നിരവധി ലൈംഗിക ദുരുപയോഗങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഭാഗികമായി സിനഡിൽ പ്രധാന  വിഷയമായിരുന്നു. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ (DBK) പ്രതിനിധി എന്ന നിലയിൽ ട്രിയർ രൂപതയുടെ മെത്രാൻ സ്റ്റീഫൻ അക്കർമാൻ ഇപ്പോൾ നടത്തപ്പെടുന്ന പ്രോസസ്സിങ്ങിന്റെ ഘടന അത്ര പര്യാപ്തമല്ലെന്നും അതെല്ലാം വിശാലമായ വ്യക്തമായ അടിസ്ഥാനത്തിൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതിനാൽ അക്കർമാന്റെ നിർദ്ദേശപ്രകാരം സഭാപരമായിട്ടു ഉത്തരവാദിത്തമേഖലയുടെ നല്ല വികസനത്തിന് ഒരു കോൺക്രീറ്റ് ആശയം വികസിപ്പിക്കാൻ മെത്രാന്മാർ തീരുമാനിച്ചു. ഇത് കുറെ വ്യക്തമാണ്. എങ്കിലും "ദുരുപയോഗവിഷയം നമ്മെ മുമ്പോട്ട് പോകാൻപോലും അനുവദിക്കുന്നില്ല". അത് വളരെക്കാലം നമ്മെ വിട്ടുമാറുകയുമില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ഉപദേശക സമിതികൾ, അതുപോലെ അംഗീകാരമുള്ള, സേവനങ്ങൾക്കുള്ള ഒരു സ്വതന്ത്ര കമ്മീഷൻ, ഓർഡർ മേലധികാരികളുടെ സമ്മേളനം, കൂടാതെ ജർമ്മൻ മെത്രാൻ കോൺഫറൻസ് എന്നിവയുടെയും ചർച്ചാ സംഗമം ഉടനെ ഒക്ടോബർ മാസം പകുതിയോടെ ആസൂത്രണം ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭാ സിസ്റ്റത്തെയാകെ വിമർശിക്കുന്നതിന്റെ പോയിന്റുകൾ വീണ്ടും ചർച്ച ചെയ്യണം, സാധ്യമായ നടപടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണം എന്നാണു മെത്രാൻ സമിതിയുടെ അഭിപ്രായം. 

 മെത്രാന്മാർ ഫുൾഡായിൽ സമ്മേളനം നടത്തി. ഈ കോൺഫറൻസ് സഭയിൽ കർശനമായ പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അന്ന് രൂപതകളിലെ ചില അധിക്ഷേപകേസ്സുകൾ, ലൈംഗിക ധാർമ്മികത, സ്ത്രീകളുടെ പങ്ക് സഭയിൽ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ചർച്ച നടന്നിരുന്നു. സഭയുടെ ഭാഗത്തുനിന്നു പരിഹാസ്യവും അപമാനവും അനുഭവിക്കുന്നതായി ഇരകളുടെ പ്രതിഷേധത്തിലൂടെ പരാതികൾ ഉയരുന്നുണ്ടായിരുന്നു.     

Protestplastik von Jacques Tilly vor dem Fuldaer Dom: Lange Bearbeitungsdauer »etwas schwer Auszuhaltendes«
-Protest sculpture by Jacques Tilly 
in front of the Fulda Cathedral-
(Photo -Sebastian Golnov / DPA)   

മുകളിൽ നൽകിയിരിക്കുന്ന ചിത്രം പ്രതിഷേധക്കാർ ഫുൾഡ കത്തീഡ്രലിനു മുന്നിൽ വച്ച ജാക്ക് ടില്ലിയുടെ പ്രതിഷേധ ശില്പമാണ്. ഒരു നീണ്ട പ്രൊസസ്സിങ് സമയം, "സഹിക്കാനേറെ പ്രയാസമുള്ള ഒന്ന് "എന്ന് കാണുന്നവർ അഭിപ്രായം പറയുന്നു. അതുപക്ഷേ എന്തുകൊണ്ട് എന്നൊരു ചോദ്യം നമുക്കുണ്ടാകാം. ഇത് ജാക്ക് ടില്ലിയുടെ വലിയശില്പം ,"ഡി ഹമ്മോക്ക് ബിഷപ്പ്" ൽ, ഒരു ബിഷപ്പ് ഒരു ദുരുപയോഗ അഴിമതിയുടെ അന്വേഷണം കുലുക്കാൻ ശ്രമിക്കുന്ന വലിയ ഈ കുരിശുകൾ വളരെ ഏറെ ബുദ്ധിമുട്ടുള്ളതാണ്. ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മനിയിലെ ബിഷപ്‌സ് കോൺഫറൻസിന്റെ ശരത്ക്കാല പ്ലീനറിയുടെ തുടക്കത്തിൽ, ആ ഫോട്ടോ ഇരകളുടെ സംഘടനകൾ അതൊരു കലാസൃഷ്ഠി മാത്രമായി കാണിക്കുമ്പോൾ, ഓരോരോ വിഷയങ്ങൾ യഥാർത്ഥത്തിലിന്നു ജർമ്മനിയിലെ കത്തോലിക്ക സഭയുടെ അസ്തിത്വപരമായ പ്രധാനപ്പെട്ട മറു ചോദ്യമാണെന്നു ബിഷപ്പുമാർ തിരിച്ചറിഞ്ഞിരിക്കാം. പക്ഷെ മെത്രാന്മാർ, അവരതിനെക്കുറിച്ചും മാത്രമല്ല, സഭയ്ക്കുള്ളിലെ മറ്റു വിവിധതരത്തിലുള്ള സെൻസിറ്റിവ് പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കി അഭിപ്രായപ്പെടുന്നുണ്ടോ ?. 

കത്തോലിക്കാ പള്ളികളിൽ നിന്ന് ദുരുപയോഗത്തിന് ഇരയാകുന്നവർക്കുള്ള പൊതുവായ ഒരു സംവിധാനത്തിന്റെ രൂപകൽപ്പനയും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ആഗ്രഹിക്കുന്നുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും എത്രയും വേഗം വീണ്ടും അത് സ്പർശിക്കുകയും ചെയ്യണം എന്നുള്ള ഫീഡ്ബാക്ക് ഞങ്ങൾക്ക് ലഭിച്ചു എന്നാണ് ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്സിങ് അഭിപ്രായപ്പെട്ടത്. ഒരു "പ്രോസസ്സിംഗ് സമയം ഇതിൽപ്പെടും". സൂക്ഷമായിപ്പോലും ഇതത്ര ഉൾക്കൊള്ളാൻ ഏറെയും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്", എന്നെനിക്കറിയാം. അതുപോലെതന്നെയാണ്  സുതാര്യതയുടെ ഏത് ചോദ്യവും വീണ്ടും വീണ്ടും ഉണ്ടാകാം. ഓരോ നടപടി ക്രമങ്ങളും റീ ട്രാമാറ്റെസൈഷേനിലേക്ക് നയിക്കുന്നതും എല്ലാം പ്രത്യേകിച്ചു കുറേ ബുദ്ധിമുട്ടുണ്ടാകും. അത് നമ്മൾ സൂക്ഷ്മമായി പരിഗണിക്കേണ്ടതായ ഒരു വസ്തുതയാണ്. പദ്ധതിയുടെ ഉദ്ദേശം പക്ഷെ അതാകാനിടയില്ല. 

പീഡന ഇരകളുടെ കൂട്ടായ്‍മകൾ.

 
 
ഹാംബർഗിലെ 
ആർച്ച് ബിഷപ്പ് സ്റ്റെഫാൻ ഹെസ് 
(ആർക്കൈവ് ഫോട്ടോ)  
ഹാംബുർഗ്ഗിലെ ആർച്ചുബിഷപ്പ് സ്റ്റീഫൻ ഹെസ് (ആർക്കീവ് ഫോട്ടോ)  ഒരു പുരോഹിതനെതിരായി ദുരുപയോഗ കേസ് വിചാരണയിൽ ഒരു സാക്ഷ്യം വഹിച്ചുവെന്നു പറയപ്പെടുന്നുണ്ട്. ഒരു കത്തോലിക്കാ പുരോഹിതൻ തന്റെ മരുമകളെ അപമാനിച്ചു. കൊളോണിൽ ബിഷപ്പ് ഹെസ് പേർസണൽ ഹെഡ് ആയിരിക്കുമ്പോഴാണ് ആ കേസ് ആദ്യമായിട്ട്  റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എന്തൊക്കെയായിരുന്നാലും സഭയിൽ നടന്ന നിരവധി കുറ്റകൃത്യങ്ങളെല്ലാം നിസ്സാരവത്ക്കരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ജർമ്മൻ സഭയിലെ സാധാരണ അംഗങ്ങളോടൊപ്പം കത്തോലിക്കാസഭ മെച്ചപ്പെടുത്താൻ മാർപാപ്പ ആഗ്രഹിക്കുന്നുണ്ട്. ആ മാർഗ്ഗമാണ് സിനഡൽ വേ" എന്നത്. "മാർപാപ്പയുടെ ഈ തീരുമാനം വളരെ സ്വാഗതാർഹമാണ്. മറ്റൊന്ന്, ഹാംബർഗ്ഗ് രൂപത ആർച്ചു ബിഷപ്പ് സ്റ്റീഫൻ ഹെസ് അധികാരത്തിൽ തുടരുന്നതിനുള്ള മാർപാപ്പയുടെ തീരുമാനം ആയി. ഇന്നു നൂറുമടങ്ങ് വർഷങ്ങൾ നീണ്ടതും ഗുരുതരമായിരുന്ന അനേക പീഡനക്കേസുകളിൽ പ്പോലും കമ്മീഷനു ലഭ്യമായിരുന്ന ചട്ടക്കൂടിൽ അവ തീർക്കുകയുമുണ്ടായില്ല. ഇത്തരം പ്രശ്നങ്ങളിന്മേൽ ഫ്രാൻസിസ് മാർപാപ്പ ശക്തമായി വിമർശിക്കുകയും ചെയ്തു. കമ്മീഷന്റെ ചില പേയ്‌മെന്റുകളിലും അവയുടെ സുതാര്യതയും വ്യവസ്ഥാപിതമായ സമീപനവും ഒന്നുമേ അതിന് ഇല്ലായിരുന്നു എന്നാണു കണ്ടത്. തത്‌ഫലമായി ഇത്തരം പ്രക്രിയകൾ എല്ലാം ന്യായമായ പ്രക്രിയയേക്കാൾ അതൊരു ഭാഗ്യചക്രം പോലെ ആയി!. "ഞങ്ങൾ ഇരകളാകുന്നത് പരിഹാസവും അപമാനവും അല്ല, എന്നാൽ അവയെല്ലാം നാം അതനുഭവിക്കുന്നുവെങ്കിൽപോലും". അത് കൂടാതെ, ഇപ്പോൾ സേവനങ്ങൾ, പീഡനത്തിരയായവരുടെ കഷ്ടപ്പാടുകൾ ഭാഗികമായി കണ്ട് അവയൊക്കെ പ്രതിഫലിപ്പിക്കാത്തിടത്തോളം കാലം ആ കുറ്റകൃത്യങ്ങൾ അതോടെ വീണ്ടും നിസ്സാരവത്ക്കരിക്കപ്പെടും. ഇക്കാര്യത്തിൽ ബിഷപ്പ് ഹെസ് യോടുള്ള ചില നിലവിലെ തീരുമാനത്തെക്കുറിച്ചുള്ള പ്രകോപനകാര്യങ്ങൾ ബിഷപ്പ് ജോർജ് ബെറ്റ്സിങ് മനസ്സിലാക്കുമെന്നു കരുതാം. അത് മ്യുണിക്ക് രൂപതയിലെയും ഫ്രെയ്‌സിങ്ങിലെയും രൂപതാ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർക്സ്, ഹാംബർഗ്ഗ് ആർച്ചു ബിഷപ്പ് സ്റ്റീഫൻ ഹെസ് എന്നിവരുടെ രാജിക്കത്ത് നൽകിയപ്പോൾ അത് സ്വീകരിക്കാതിരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക തീരുമാനങ്ങളെയും ഇരകളുടെ കൂട്ടായ്‌മയുടെ സംഘാടകർ അന്ന് വിമർശിച്ചു. സഭയിലെ ഉത്തരവാദിത്ത്വപ്പെട്ടവരോടുള്ള റോമിൽ നിന്നുള്ള സഭാപരമായി പൊരുത്തമില്ലാത്ത നിലപാട് കൂടുതൽ ദുരുപയോഗങ്ങൾ വീണ്ടും ധാരാളം    കേൾക്കുവാൻ കാരണമാക്കുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

മാർപാപ്പയുടെയും സഭയുടെയും കണ്ണിൽ കുറ്റം ആരോപിക്കപ്പെട്ടവർ അവർ ആരായാലും എന്തായാലും അവർ കുറ്റക്കാരാണ്, അവർക്ക് വിലയില്ല-. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ഉപദേശകസമിതി അംഗവുമായ ജെൻസ് വിൻഡൽ പറയുന്നത്. ബിഷപ്പ് സ്റ്റെഫാൻ ഹെസ് ഇപ്പോൾ പൊതുവായ സമ്മേളനത്തിൽ പങ്കെടുക്കുന്നുവെന്ന ചില പ്രകോപിപ്പിക്കലിനായി ബിഷപ്പ് ബെറ്റ്സിങ്ങും ഒരു ധാരണ പ്രകടിച്ചിരുന്നു എന്നായിരുന്നു പ്രചാരണം."എനിക്ക് അത് നന്നായിട്ട് മനസ്സിലാക്കാൻ കഴിയും" എന്നുള്ള മറുപടി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, എന്നിരുന്നാലും ഇന്ന് മാർപാപ്പയെ സംബന്ധിച്ച് നിർണ്ണായകമായ ഒരു ഘടകം എന്ന നിലയ്ക്ക് ബിഷപ്പ് ഹെസ്സിന്റെ "സജ്ജീവവും മനഃപൂർവ്വവുമായ വസ്തുത മറച്ചുവയ്ക്കലിന് " മറ്റ്‌ തെളിവുകളൊന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. എന്നാൽ ഈ മാർപാപ്പ എപ്പോഴും മെത്രാന്മാരുടെ മേൽ തന്റെ സംരക്ഷണ കൈ പിടിക്കുന്നുവെന്ന് ആരോപണം പറയുന്നവരുണ്ട്. അങ്ങനെയല്ല, ചില കിഴക്കൻ മെത്രാന്മാർ കുറയുന്ന അംഗത്വത്തിനെതിരെ പോരാടുന്നു ണ്ടെന്നു പറയുന്നു. ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസിന്റെ ട്രെൻഡ് മോണിറ്റർ- അത് വർദ്ധിച്ചുവരുന്ന പ്രശ്നങ്ങളാൽ കത്തോലിക്കരുടെ എണ്ണം ഇനി സഭയുമായുള്ള പങ്ക് അടുത്തു ബന്ധപ്പെടുമോയെന്നതിൽ തോന്നുന്നില്ല. ഇതു സംബന്ധിച്ച വിഷയത്തിൽ "ലിയാൻ ബഡ്‍നാർസി"ന്റെ ഒരു അഭിപ്രായമങ്ങനെയാണ്: "ഒരു അതിഥിസംഭാവന പ്രതിസന്ധിയിലെ കത്തോലിക്കാ സഭ ഒരു "സ്വർഗ്ഗീയ നരകം, കുഴപ്പം" !.

കൊളോണിലെ കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കിയുടെ നിലപാട് പ്രശ്ന കാര്യത്തിൽ വത്തിക്കാൻ നേരത്തെ ഒരു തീരുമാനം എടുക്കുമെന്ന് ബിഷപ് ബെറ്റ്സിങ് വിചാരിച്ചതിലും നേരത്തെ തന്നെ സിനഡൽ സമ്മേളന കാലത്തു തന്നെ പ്രഖ്യാപനവും വന്നു. എന്നാൽ മാർപാപ്പ കൊളോണിലേയ്ക്ക് നേരിട്ട് അയച്ചിരുന്ന കമ്മീഷൻ വിലയിരുത്തലിന്റെ റിപ്പോർട്ട് പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പറയപ്പെടുന്നു. എന്നാൽ രണ്ടു ദിനങ്ങൾ കഴിഞ്ഞപ്പോൾ വത്തിക്കാൻ അറിയിപ്പ് നൽകി. അന്ന് അന്വേഷണ കമ്മീഷന് മുമ്പിൽ ഏതോ അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന തെറ്റുകളെല്ലാം സമ്മതിച്ച കർദ്ദിനാൾ വോയ്‌ൽക്കിയെ മാർപാപ്പ കുറെ മാസ്സങ്ങളിലേയ്ക്ക് സാധാരണ അധികാര ജോലിയിൽനിന്നു സസ്‌പെൻഡ് ചെയ്തു.  അതുപക്ഷേ, സഭയിൽ കർദ്ദിനാൾ വോയ്‌ൽക്കിയുടെ പദവി നിലനിറുത്തിക്കൊണ്ടുള്ള സസ്‌പെൻഷൻ ഉത്തരവ്  മാത്രമായിരുന്നു.

"സിനഡൽ വേ" യും കത്തോലിക്കാ സഭയും- //  മെത്രാന്മാർ മാർപാപ്പയെ തള്ളിപ്പറയുന്നു.

Mehr Mitsprache für Laien geplant: Papst Franziskus grüßt Gläubige während einer Audienz (Archivfoto)
 ഫ്രാൻസിസ് മാർപാപ്പ 

കത്തോലിക്കാ സഭയിൽ നടന്നിട്ടുള്ള ദുരുപയോഗകേസുകളിൽ കൈകാര്യം ചെയ്യുന്നതിനു ബുദ്ധിമുട്ടുള്ള രീതിയും ഇതിനകം തന്നെ ആവശ്യപ്പെടുന്ന പ്രക്രിയയെ മറികടക്കുന്നുണ്ട്. "സിനഡൽ വേ" എന്ന് മാർപാപ്പ പരിഷ്‌ക്കരണം  നിർദ്ദേശിച്ചിരിക്കുന്ന "സഭാപ്രവർത്തനങ്ങൾ വളരെ മൂർത്തമായ രീതിയിൽ മാറ്റുക " എന്നതാണ് ലക്ഷ്യമെന്ന് ബിഷപ്പ് ബെറ്റ്സിങ് അറിയിച്ചതാണ്. ഇത് ഓരോരോ പെയിന്റിംഗ് ജോലി സംബന്ധിച്ചുള്ളതല്ല, മറിച്ച് കത്തോലിക്കാ സഭയിലുണ്ടാകേണ്ടതായ വലിയ മാറ്റങ്ങൾ സംബന്ധിച്ചുള്ളതാണ്. മാത്രവുമല്ല, അതോടൊപ്പം സ്ത്രീകൾക്ക് ഓഫീസുകൾ തുറക്കുന്നതിനേക്കുറിച്ചു ചർച്ച ചെയ്യാൻ ബിഷപ്പ് കോൺഫറൻസ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻറെ ശരി മൂർച്ചയുള്ള വാക്കുകളിൽ അതിനെ കാണപ്പെടുന്നുണ്ട്. "എന്റെ ആശയമനുസരിച്ചു സ്ത്രീകളുടെ സഭയിലെ പങ്ക് പലപ്പോഴും ഞാൻ പറഞ്ഞതുപോലെ ഭാവിയിലേക്കുള്ള നിർണ്ണായക ചോദ്യമാണ്. സഭാപരമായ  സേവനങ്ങളിലേയ്ക്കും ഓഫീസുകളിലേക്കും വഴി തുറക്കുന്നത് നാം ചർച്ച ചെയ്യപ്പെടണം. സഭാപരമായ കൂദാശ, വിവാഹത്താൽ തീരുമാനമെടുക്കാത്ത പങ്കാളിത്തങ്ങളെ സംബന്ധിച്ചും അടയാളങ്ങൾ ഉണ്ടല്ലോ, പക്ഷെ, അവരെല്ലാം സ്വവർഗ്ഗത്തിൽപെട്ടവരായാലും ഒന്നിലധികം ലൈംഗികരായാലും സഭയിൽ ഞങ്ങൾക്ക് വ്യക്തമായ അടയാളങ്ങൾ ആവശ്യമാണ്". 

ഇന്ന് പരിഷ്ക്കാരങ്ങൾക്കായുള്ള കൂടുതൽ സമ്മർദ്ദവും അതുപോലെതന്നെ അക്ഷമയും ഉള്ള സാഹചര്യത്തിലാണ് ചെയർമാൻ ബെറ്റ്സിങ് ഈ ഉറപ്പ്കൾ  നൽകിയത്. ക്രിസ്ത്യൻ ബിഷപ്പുമാർ റോമിന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് വ്യക്തമായ നിലപാട് എടുക്കുമെന്നാണ്, "മരിയ 2.0" എന്ന സഭാ  പരിഷ്ക്കരണ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട ആൻഡിയ ലേബർ ഇക്കാര്യം സംബന്ധിച്ചു ഈയിടെ  അഭിപ്രായപ്പെട്ടത് എന്ന് മാദ്ധ്യമങ്ങൾ കുറിക്കുന്നുണ്ട്. സഭയുടെ പരിഷ്ക്കരണ ശ്രമങ്ങൾക്കുള്ള ധാരണ കാണിക്കാനും അതിന് ഉറപ്പു നൽകാനും ഇത് അത്ര സഹായിക്കില്ല. അതിനുശേഷം റോമിൽനിന്നും ഒരു തീരുമാനം വരുമ്പോൾ വഴങ്ങുക, ഇങ്ങനെയാണ് പുതിയ തീരുമാനം. ഇന്ന് കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചു വിശദീകരിക്കാൻ, ഇന്ന് സഭയിൽ നിന്നു അല്മായരുടെ വൻ രാജികൾ കണക്കിലെടുത്ത സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനവും ശ്രദ്ധിക്കേണ്ടതാണ്. ഇത് സഭയുടെയും  ഭാവിയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. വത്തിക്കാൻ ഇക്കാര്യത്തിൽ പങ്കെടുക്കാത്തതിനാൽ ഇത് തങ്ങൾക്ക് തനിയെ നേരിടാനാവുമോ എന്ന സംശയവും പ്രതീക്ഷയുമാണ് ബിഷപ്പ് ബെറ്റ്‌സിങ്o മറ്റു സഭാ പരിഷ്ക്കർത്താക്കളും ചിന്തിക്കുന്നതെന്നു കൊളോൺ കർദ്ദിനാൾ വോയ്‌ൽക്കിയെപ്പോലുള്ള സഭയിലെ ചില ജർമ്മൻ യാഥസ്ഥിതിക മെത്രാന്മാർ വിമർശിക്കുന്നത്. ഇത് ജർമ്മനിയിലെ കത്തോലിക്കാർക്കിടയിൽ വലിയ ഒരു നിരാശയ്ക്ക് വഴിതെളിച്ചേക്കാം. എന്നാൽ റേഗെൻസ് ബർഗ് ബിഷപ്പ് ആകട്ടെ, റുഡോൾഫ്, ഹാംബർഗ് ബിഷപ്പ് സ്റ്റെഫാൻ ഹേസിന്റെ കാര്യത്തിൽ ഉണ്ടായ തീരുമാനം അധികാരത്തിൽ തുടരുവാനാണ്. ബിഷപ്പ് ഹേസ് സമർപ്പിച്ച രാജി മാർപാപ്പ സ്വീകരിച്ചില്ല. അതിനു കാരണമിതാണ്, ആരോപണവിധേയനായ ആ പുരോഹിതൻ തന്റെ മുൻകാലതെറ്റുകൾ "താഴ്മയോടെ അംഗീകരിച്ചു" എന്നാണ്, 15. 09. 21 ജർമ്മൻ മാദ്ധ്യമങ്ങൾ നൽകിയ വാർത്ത. 

സഭയിൽ നടന്നിട്ടുള്ള അനേക ലൈംഗികകുറ്റങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിലും അന്വേഷിക്കുന്നതിലും ആർച്ചു ബിഷപ്പ് സ്റ്റെഫാൻ ഹെസ് കടമ ലംഘനം നടത്തിയെന്ന നിഗമനത്തിലാണ് കൊളോണിൽ നിന്നുള്ള ആ ദുരുപയോഗ റിപ്പോർട്ട് വന്നിരുന്നത്. പ്രത്യേകിച്ചിന്നുവരെ സഭയിൽ നിരവധി ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവിധ ആരോപണങ്ങൾ തുറന്നു വ്യക്തമാക്കുവാൻവേണ്ടി സഭാനടപടികൾ ആരംഭിക്കുന്നതിൽ മെത്രാന്മാർ പരാജയപ്പെട്ടതായും അത്തരംനിരവധി കേസുകൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പക്കലോ, മാത്രമല്ല വത്തിക്കാനിലോ റിപ്പോർട്ട് ചെയ്യുന്നതിൽപ്പോലും അവർ യാതൊന്നും ചെയ്തില്ല എന്നാണ് പൊതുവെ അറിയപ്പെട്ടത്. അപ്പസ്തോലിക്ക് മിഷന്റെ റിപ്പോർട്ടനുസരിച്ചു മാർപാപ്പ അന്നത്തെ വികാരി ജനറലിന്റെ ഓർഗനൈസേഷനിലും പ്രവർത്തനത്തിലും വളരെ പോരായ്മകൾ കണ്ടെത്തി യെന്നത് ശരിയാണ്. എന്നിരുന്നാലും പീഡന കേസുകൾ മൂടിവയ്ക്കാനുള്ള ഏതോ ദുരുദ്ദേശത്തോടെയാണ് ഇങ്ങനെയും ചെയ്തതെന്ന് അന്വേഷണത്തിൽ ഒട്ടും കാണിച്ചിരുന്നില്ല. അതിരൂപതയുടെ ഭരണത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ പീഡനത്തിന് ഇരയായവർ ഇക്കാര്യത്തിൽ ഉള്ള അവരുടെ ശ്രദ്ധയും സംവേദനക്ഷമതയും ഇല്ലാത്തതായിരുന്നു അടിസ്ഥാനമായ പ്രശ്നം എന്ന് നാം കാണുന്നു. 

കത്തോലിക്കാസഭ കൊളോൺ രൂപതയിലെ പീഡനവിചാരണയിൽ സാക്ഷിയായി-

രൂപതയിലെ ദുരുപയോഗ കേസുകളുടെ റിപ്പോർട്ടുകളുടെ അനന്തര ഫലം എന്തായിരുന്നെന്ന് ഹാംബർഗ് ആഴ്ച്ച ബിഷപ് വെളിപ്പെടിത്തി. അതുപ്രകാരം ബിഷപ്പ് ഹെസിന്റെ കാര്യത്തിൽ മാർപാപ്പ സമയം അനുവദിച്ചതാണല്ലോ. ജർമ്മൻ ബിഷപ്പ്സ്കോൺഫറൻസിന്റെ പ്രത്യേക അഭയാർത്ഥി കമ്മീഷന്റെ കമ്മീഷണർ കൂടിയാണ് ബിഷപ്പ് ഹെസ്. "സേവനം പുനരാരംഭിക്കുന്നത് അത്ര  എളുപ്പമല്ലെന്ന കാര്യമെനിക്കറിയാം, സത്യത്തിൽ ഞാൻ അതിന് പൊതുമാപ്പ് പറയുന്നു എന്ന പ്രഖ്യാപനവും ഹെസ് ചെയ്തു. അതുപോലെ കൊളോൺ അതി രൂപതയ്‌ക്കെതിരെ ജസ്റ്റീസ് പരാതിപ്പെട്ടിരുന്നു. എന്നാലിത് ആശ്ചര്യത്തിന്റെ ഒരു നിമിഷം ആണെന്ന് കോൺഫറൻസ് ചെയർമാൻ ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് അഭിപ്രായപ്പെട്ടു. എന്നാൽ സംരഭം ആകട്ടെ, ഇപ്പോൾ "സിനഡൽ വേ "യ്ക്ക് അപകടമുണ്ടാക്കിയില്ല. എങ്കിലും ജർമ്മൻ കത്തോലിക്കാ സഭയുടെ കൊളോൺ രൂപതയിലെ ലൈംഗികപീഡന കേസുകളുടെ വിചാരണയിൽ സാക്ഷിയായി മാറിയിരുന്നു.

അന്തരഫലം -

Erzbischof Stefan Heße im Hamburger Sankt Marien-Dom (Archivbild)
ആർച്ചു ബിഷപ് സ്റ്റെഫാൻ ഹെസ് 

ബിഷപ്പ് സ്റ്റീഫൻ ഹെസ് ഓഫീസിൽ തുടരുന്നത് വളരെ പ്രശ്നമുള്ളത് തന്നെ എന്ന് പറയുന്നുണ്ട്.; കത്തോലിക്കാസഭയുടെ പരിഷ്ക്കരണ പ്രസ്ഥാനം "നമ്മൾ സഭയാണ് "എന്ന സംഘടന പറഞ്ഞു. ഈ ബിഷപ്പ് പൊതുമാപ്പ് പറയുന്നത് നല്ല ശരിയാണ്. വത്തിക്കാനും അത് ശരി വച്ചു. എങ്കിലും രാജിവയ്ക്കുവാൻ ഈ മെത്രാൻ നൽകിയ രാജി വാഗ്ദാനം പോപ്പ് ഫ്രാൻസിസ് നിരസിച്ചു. കൊളോൺ രൂപതയിൽ പേർസണൽഹെഡും വികാരി ജനറാളുമായിരുന്ന ഹെസ് മാർച്ചു 18- നു കൊളോൺ രൂപത ദുരുപയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും, ഉടൻ മാർപാപ്പയ്ക്ക് വളരെ അടിയന്തിരമായി രാജി വാഗ്ദാനം ചെയ്യുകയും ചെയ്തു; അതിനുശേഷം തന്റെ ഔദ്യോഗിക കർമ്മങ്ങൾ നിർത്തി വച്ചു. തന്റെ രാജി നിരസിക്കപ്പെട്ടതോടെ 2015 മുതൽ ഹേസ് ഹാംബർഗിലെ കത്തോലിക്ക രൂപത ആർച്ചുബിഷപ്പായി കടുത്ത വിമർശനം ഉണ്ടായപ്പോഴും ഇപ്പോഴും ഓഫീസിൽ തുടരുകയാണ്.  

കത്തോലിക്കാ മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനത്തിലെ കാനൻ നിയമ അഭിഭാഷകർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ഇന്ന് മെത്രാന്മാർക്ക് യഥാർത്ഥ ഘടനാപരമായ മാറ്റങ്ങൾക്ക് പ്രാപ്തിയില്ല" എന്നാണ്. അതേസമയം ലിംബുർഗ് രൂപതയുടെ ബിഷപ്പും ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ ചെയർമാനുമായ ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് കത്തോലിക്കാ സഭയിൽ ഇന്ന് ആവശ്യമായ അടിയന്തിര പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട് -(വാർത്ത dpa-20-sep.21). ഉദാഹരണത്തിന്, ഇന്ന് ലൈംഗിക ധാർമ്മികതയെപ്പറ്റി നിലവിലെ പരിഷ്ക്കരണപ്രക്രിയ, "സിനഡൽ വേ" സഭയുടെ പ്രവർത്തനങ്ങൾ വളരെ അടിയന്തിരമായ രീതിയിൽ മാറ്റുന്നതിനെക്കുറിച്ചാണ്. ഇകാര്യം സംബന്ധിച്ച് ഫുൾഡായിൽ നടന്ന ബിഷപ്‌സ് കോൺഫറസിന്റെ ശരത്ക്കാല സമ്മേളന ത്തിൽ ചെയർമാൻ ബിഷപ്പ് ബെറ്റിസിങ് ശക്തമായി ഊന്നിപ്പറഞ്ഞതാണ്. "ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പള്ളിക്കകത്തും പുറത്തും ഉള്ള ആളുകൾക്ക് തോന്നിത്തുടങ്ങണം"-അദ്ദേഹം പറഞ്ഞു. നമുക്ക് ഇതിനകമായി വ്യക്തമാകുന്നതിതാണ്, ഇത് ലഭ്യമായ വാചകങ്ങൾ അല്ലാ, സഭയുടെ വലിയ മാറ്റങ്ങളെക്കുറിച്ചുതന്നെയുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത് എന്ന ആശ്വാസം. 

ജർമ്മനിയിൽ സഭയിൽ നിന്ന് സഭാംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നു.

മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനം അവസാനിച്ചപ്പോൾ അനേകം പേർക്കു നിരാശയുണ്ടായിട്ടുണ്ട്. അവർ പ്രതീക്ഷിച്ച പുരോഗതി സഭയിലുള്ള ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളിൽ നിന്നും മോചിപ്പിച്ചു സഭയെ നന്നായി പരിഷ്‌ക്കരിക്കുന്നതിലും  ഏകകണ്ഠമായ ഒരു തീരുമാനത്തിൽ എത്തുമെന്നും പുരോഗതി കൈവരിക്കുമെന്നും അനേകം ആളുകൾ പ്രതീക്ഷിച്ചിരുന്നു. ഫലങ്ങൾ വളരെ മോശം. സഭാ കാനോൻ നിയമ അഭിഭാഷകനായ നോബർട്ട് ല്യൂഡക്ക്, വൈദികർക്ക് എന്തുകൊണ്ടാണ് അതിന് തയ്യാറാകാൻ കഴിയില്ലെ ന്നും അല്ലാത്തത് എന്ത് പ്രത്യേകമായ  കാരണത്താൽ അല്ലാതാകുന്നുവെന്നും ചോദിക്കുന്നു. ഇന്നലെ, 02. 10.21 - ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്ന ബിഷപ്‌സ് കോൺഫറൻസ് അപ്രതീക്ഷിതമായ ഒരു മാറ്റം കൈവരിക്കാൻ ശ്രമിച്ചു, അതിന്മേൽ അർഹമായ ഫലം ലഭിച്ചുവെന്ന്, അതായത്, മാർപാപ്പ നിർദ്ദേശിച്ച സഭയുടെ "സിനഡൽ വേ"യ്ക്ക് അർഹമായ അംഗീകാരം നൽകി. "സിനഡൽ വേ" പ്രകാരം സഭയുടെ സിനഡൽ യോഗത്തിൽ സഭയുടെ ഓരോ സാധാരണ അംഗങ്ങൾക്കും യോഗ്യത നൽകി മാർപാപ്പയുടെ കത്തോലിക്കാ സഭാ പരിഷ്ക്കരണത്തിനു വഴി തെളിയിച്ചു കഴിഞ്ഞു എന്ന് ഇക്കഴിഞ്ഞ ഒരു ദിവസം ജർമ്മൻ ടെലിവിഷൻ മാദ്ധ്യമങ്ങൾ എല്ലാം ഏറെ പ്രധാനപ്പെട്ട സഭാ വാർത്തയായി നൽകി. പക്ഷേ ജർമ്മൻ കത്തോലിക്കാസഭയിലുള്ള മെത്രാന്മാർ എല്ലാവരും സംബന്ധിച്ച ഒരു പ്രധാന യോഗമായിരുന്നില്ല അന്ന് സമ്മേളിച്ചത്. 

കത്തോലിക്കാ സഭ ഇനി എങ്ങോട്ട് ? 

"സിനഡാൽ വേ" സമ്മേളനം തള്ളിക്കളഞ്ഞു.

ജർമ്മനിയിൽ ഈ കാലങ്ങളിൽ കത്തോലിക്കാ സഭയിലെ നിരവധിയേറെ കുറ്റകൃത്യങ്ങളിൽ പരിഹാരം കാണാൻ കഴിയാതെ വളരെയേറെ അംഗങ്ങൾ പള്ളി വിട്ടു പോകുന്ന വാർത്തയാണുള്ളത്. അവരുടെ എണ്ണം ക്രമേണ വളരെ കൂടുതലാണ്. ഈ കഴിഞ്ഞ വർഷം ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ സ്വന്തമായ സമിതി പുറത്തുവിട്ട വിവരം അനുസരിച്ചു 221000 കത്തോലിക്ക (രണ്ടു ലക്ഷത്തി ഇരുപത്തിഒരായിരം പേർ ) അംഗങ്ങളെ നഷ്ടപ്പെട്ടുവെന്ന്  കണക്കുണ്ട്. ലോക കത്തോലിക്കാ സഭയെ കാത്തു സൂക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ അടിയന്തിര നിർദ്ദേശങ്ങൾ ആകട്ടെ, "സഭയിലെ അംഗങ്ങളെയും സിനഡൽ കമ്മീഷൻ പങ്കാളികൾ ആക്കണമെന്നും അവരുടെ നിർദ്ദേശങ്ങളും താല്പര്യങ്ങളും സ്വീകരിച്ചുകൊണ്ട് അടുത്ത ഭാവിയിൽ ലോക കത്തോലിക്കാ സഭ പരിഷ്‌കരിച്ചു നടപ്പാക്കാൻ തയ്യാറാകണമെന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം. അത് ഏറെക്കുറെ അപ്രകാരമുള്ള ഒരു നീക്കം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ചിലരുടെ  അഭിപ്രായത്തെ പൂർണ്ണമായി സ്വീകരിച്ചുകൊണ്ടായിരിക്കാം ഫുൾഡാ  ബിഷപ്‌സ് കോൺഫറൻസിന്റെ ദിനങ്ങളിൽ "സിനഡൽ വേ" സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറിയായി അന്ന് നിശ്ചയിക്കപ്പെട്ടത് സാധാരണ സഭംഗമായ ഒരു വനിതയെ ആയിരുന്നു. എന്നാൽ യാഥാർത്ഥ്യം, സഭയുടെ ഭാവിവികസനം ലക്ഷ്യമാക്കിയുള്ള ആദ്യ പടിയുടെ അംഗീകരണവും ഒരു തുടക്കവും ആയിരിക്കാമോ ഈ മാതൃകയും  എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ഉടൻ ഉണ്ടാവുകയില്ല. കാരണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ "സിനഡൽ വേ "പരിഷ്ക്കരണ വിഷയം സിനഡൽ സമ്മേളനത്തിൽ തള്ളിക്കളഞ്ഞു. "സിനഡൽ വേ" വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാങ്ക്ഫർട്ടിൽ    വിളിച്ചു കൂട്ടിയ ആ സമ്മേളനത്തിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുത്തില്ല. പങ്കെടുക്കാനെത്തിയ ചില മെത്രാന്മാർ ഉൾപ്പെടെ സിനഡൽ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് ഉച്ചസമയ ഇടവേളയോടു കൂടി ഇറങ്ങിപ്പോയി. സമ്മേളനം പരാജയപ്പെട്ടു. മെത്രാന്മാർ മാർപാപ്പയെ തള്ളിപ്പറയുന്നു. കത്തോലിക്കാ സഭയുടെ സിനഡ് സംവിധാനത്തിൽ ഉണ്ടായിരിക്കേണ്ട അല്മായരുടെ പ്രാധിനിത്യ അവകാശങ്ങൾ ഇവിടെ തകരുന്നു.

ഇനി കത്തോലിക്കാ സഭ എങ്ങോട്ട് ?//-  

( സഭയിൽ എന്താണ് നടക്കുന്നതെന്ന് അടുത്ത  Part-2-ൽ   ഭാഗo വിവരിക്കുന്നു ). (https://dhruwadeepti.blogspot.com )

*************************************************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.