കേരള രാഷ്ട്രീയ ചരിത്രത്തിൽ ശ്രീമതി കെ. ആർ. ഗൗരിയമ്മയെപ്പോലെ മാതൃക കാണിച്ചിരുന്നവർ ചുരുക്കമായിരുന്നു. അങ്ങനെയുള്ളവരിൽ ഏറ്റവും മുൻപന്തിയിൽ ആയിരുന്നു . സഹമനുഷ്യ സ്‌നേഹം എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചുകൊടുത്ത ഒരു മാതൃകാഹൃദയത്തിന്റെ ഉടമയായിരുന്നു ഗൗരിയമ്മ. സുമാർ അറുപതു വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഒരു ശരിയായ രാഷ്ട്രീയം സ്വന്തം മാതൃകയിൽ മറ്റുള്ള ജനസമൂഹത്തിന് നൽകിയ മഹത് വ്യക്തി. കേരളത്തിലെ സാധാരണ ജനങ്ങൾക്ക്, -അതായത്, കർഷകർ, തൊഴിലാളികൾ തുടങ്ങിയവർ . കഷ്ടതകൾ നേരിട്ടിരുന്നവർക്ക് ഹൃദയം തുറന്നു നൽകിയ മഹാത്മാവ്. ശ്രീമതി ഗൗരിയമ്മയെക്കുറിച്ചു ആന്തരിച്ചുപോയ പ്രസിദ്ധ പത്രപ്രവർത്തകനും പാർലമെന്റ് അംഗവും ആയിരുന്ന ശ്രീ കെ. സി. സെബാസ്റ്റ്യൻ എഴുതിയ സ്മരണകളിൽ ചിലത് ഇവിടെ വായനക്കാർക്ക് സമർപ്പിക്കുന്നു. // ധ്രുവദീപ്തി.
ശ്രീമതി കെ.ആർ. ഗൗരിയമ്മ
സാർ സാർ വിളി.
|
കെ. ആർ. ഗൗരി |
ബില്ലുകളുടെ ചർച്ചകളിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടി യിൽ. താൻ നേതൃത്വം നൽകി പാസാക്കിയ കാര്ഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ. ആർ. ഗൗരി പ്രധാനമായി രംഗത്തു വന്നത്. കേരള പഞ്ചായത്തു ബില്ലിന്റെ പരിഗണനാ വേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. അന്ന് കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ പങ്കെടുത്തു. "സാർ, സാർ, സാർ ! വിളികളോടുകൂടി ഏതു നിമിഷവും അവർ ചാടി എഴുന്നേൽക്കുന്നത് കാണാമായിരുന്നു. "ഓർഡർ "വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചുപോയിട്ടുണ്ടെങ്കിലും എത്രനേരവും പ്രസംഗിക്കുന്നതിനും അവർക്ക് മടിയുണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റു, സംസാരിച്ചാൽ കെ. ആർ. ഗൗരിക്ക് ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്കുള്ളിൽ നിന്നു കൊണ്ടുള്ള കോർക്കൽ രസകരമായ ചില കാഴ്ചയായിരുന്നു. ടി. എ. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ നന്നായിട്ട് വളരെ ചൊടിപ്പിക്കുന്നത് കാണാമായിരുന്നു. // - By -ശ്രീ. കെ. സി. സെബാസ്റ്റ്യൻ
----------------------------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.