മെയ് 1 - 2021 //
ലോക
തൊഴിലാളി ദിനാശംസകൾ-
പ്രത്യേകമായ ശ്രദ്ധയെ ആകർഷിക്കുന്ന ഏതു തൊഴിലുകളും നമ്മുടെ ഓരോരുത്തരുടെയും പൊതുജീവിതത്തെ എളുപ്പമാക്കാൻ സഹായിക്കുന്നുണ്ട്. അതിനാൽ ഈ ദിവസം പ്രത്യേകം ആചരിക്കുന്നത് നമ്മുടെ ജീവിതത്തെയും മുമ്പോട്ട് നയിക്കുകയാണ് എന്ന മധുരമായ തോന്നലുളവാക്കുന്നു. നാമേവരുടെയും തൊഴിൽജീവിതത്തിനു ഈ ദിവസം ശക്തി പകരട്ടെ. ഉദാഹരണത്തിന് കൊറോണ പാൻഡെമിക് സാഹചര്യത്തിൽ നമ്മുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണവും കുട്ടികളുടെ പഠന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ഹോo ഓഫീസ് തൊഴിലിനും കടുത്ത സമ്മർദ്ദം ഉണ്ട്. എങ്കിലും, ഡിജിറ്റൽ സൗകര്യം നൽകുന്ന സഹായം വലുതാണ്. ദിവസേനയുള്ള ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രകളും സമ്പർക്കം മൂലം ഉണ്ടാകാവുന്ന കൊറോണ വ്യാപനവും വരാവുന്നത് കുറയുകയും ചെയ്യും. ഇതെല്ലാം തൊഴിൽ ദാതാവിന് മാത്രമല്ല, എല്ലാ തൊഴിൽ മേഖലകളിലും ഏറെ ആശ്വാസകരമാണ്. എല്ലാ ലോകരാജ്യങ്ങളും അതീവ ശ്രദ്ധയോടെ നൽകുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ലോക തൊഴിലാളി സമൂഹത്തിനെ ശക്തിപ്പെടുത്തട്ടെ. തൊഴിലാളിദിനാശംസകൾ നേരുന്നു. // ധ്രുവദീപ്തി.
---------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
---------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.