Sonntag, 14. Februar 2021

ധ്രുവദീപ്തി//കവിത//" ഒരു ചെറുപുഞ്ചിരിയുമായി എത്തിയപ്പോൾ // മേരി കലയൻകരി

കവിത //


  
 പുഞ്ചിരി // 
"ഒരു ചെറുപുഞ്ചിരിയുമായി എത്തിയപ്പോൾ
*********
            
എന്നും ചിരിക്കാനായി ദൈവം.
തുണക്കണേ..
സർവ്വദുഃഖങ്ങളുമകറ്റീടുവാൻ.
കാലംവരുത്തുന്ന കേടുപാടൊക്കയും..
തേച്ചുതുടക്കാൻ കഴിഞ്ഞിരുന്നാൽ...
ബന്ധങ്ങൾ,.സ്നേഹങ്ങൾ...കേവലം. മാത്രമോ..
ഹൃത്തിനകത്തൊരു  നൊമ്പരമോ?
കണ്ടുവളർന്നൊരു നാടും വിലാസവും..
സ്വപ്നത്തിൽ മാത്രം ഇടം പിടിച്ചോ?
രക്തബന്ധങ്ങൾ തൻ പോർവിളി കേട്ടിട്ട്...
പെട്ടന്നു പൊട്ടികരഞ്ഞുപോയോ?
മാനുഷ്യബന്ധങ്ങൾ  കേവലം മാത്രമോ...
പൊട്ടിച്ചിരിക്കാൻ പണിപ്പെടുന്നോ
ആകുലചിന്തകൾ  ശാന്തി.... 
കെടുത്തുമ്പോൾ, വ്യാകുലരായി... 
നാം നീങ്ങിടെല്ലേ...
സർവ്വശക്തൻ തന്ന ദാനങ്ങൾ...കൊണ്ടുനാം 
ശക്തിയാർജിച്ചങ്ങു മുന്നേറണം.
ഇടനെഞ്ചുപിടയുമ്പോൾ, വേദന... 
തിങ്ങുമ്പോൾ,സാന്ത്വനമേകാൻ വരുന്നില്ലാരും..
ജീവിതക്ലേശങ്ങൾ നീറിപുകയുമ്പോൾ..
തളരാതെ കുഴയാതെ മുന്നേറണം.
ശോഭനമായൊരു നാളേക്കുവേണ്ടി നാം...
പുഞ്ചിരിതൂവാൻ ശ്രമിച്ചിടേണം...

                        -മേരി കലയൻകരി-

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.