Sri. Joseph kattakayam |
1967-ൽ ശ്രീ. ജോസഫ് കട്ടക്കയം ദീപിക പത്രാധിപ സമിതിയിൽ അംഗമായി. ദീപികയിൽ അദ്ദേഹം ദീർഘകാലം സേവനം ചെയ്തശേഷം ഡെപ്യൂട്ടി എഡിറ്ററായി സർവീസിൽനിന്നും വിരമിച്ചു. ഇപ്പോൾ അദ്ദേഹം വിവിധ ആനുകാലികങ്ങളിൽ എഴുതുന്നു. *ധ്രുവദീപ്തി*
ധന്യം ഈ നാദബ്രഹ്മം സ്വരമാധുരി.
-ജോസഫ് കട്ടക്കയം -
Dr. K. J.Yesudas |
ആഴമളക്കാനാകാത്ത ആലാപനം . സമാനതകളില്ലാത്ത നാദത്തേജസ്സ്. ജന്മ ജന്മാന്തരങ്ങൾക്ക് സുകൃതമായി വിളങ്ങുന്ന സ്വരമാധുരി. മലയാളി യുടെ ഹൃദയാകാശത്ത് അരുമയായ് ഇടം നേടിയ ഗാനചന്ദ്രികവസന്തം. ആത്മാവിനെ തൊടുന്ന സംഗീതം ദുഃഖഭാരം ചുമക്കുന്ന മനസ്സുകൾക്ക് ആർദ്രമായ സാന്ത്വനം സ്നേഹത്തി ന്റെ തൂവൽസ്പർശമായി മാറുന്ന ഗാനാത്മകത. ഈ ഭൂമിയുടെ ആത്മാവുമായി നമ്മെ ബന്ധിപ്പിക്കുന്ന അനുപമ സംഗീതം മനുഷ്യരായ മുനുഷ്യരുടെയെല്ലാം സുഖദുഃഖങ്ങളിലും പാട്ടി ലൂടെ പങ്കാളിയാകുന്ന ഗന്ധർവ്വൻ-ആയിരം യുഗങ്ങളിൽ ഒരി ക്കൽ വരാറുള്ള ഗന്ധർവ്വൻ - ഇത് പദ്മഭൂഷൺ ഡോ. കെ. ജെ. യേശുദാസ്, മലയാളിയുടെ സ്വന്തം ദാസേട്ടൻ.
ആഴിയും ഊഴിയും ആകാശവും ചൂഴുന്ന അപാരതയുടെ സംഗീതം മന്വന്തരങ്ങളെ മായയിൽ മുക്കുന്ന പ്രകൃതിയുടെ നിഗൂഢഭാവങ്ങൾ ചന്ദ്രോത്സവത്തിൽ പൊട്ടിച്ചിതറുന്ന കടൽ ത്തിരമാലകൾ ഇളം കാറ്റിലുലയുന്ന പൂമരങ്ങൾ എല്ലാം ഈ ഗാനശേഖരത്തിലുണ്ട്. എന്ത് സുഖമാണീ വശ്യമനോഹര ആലാപനം പ്രകൃതിയുടെ സുഖശീതള ശാലീനതയെല്ലാം ഭാവപ്പകർച്ചയോടെ ആലാപനത്തിൽ ആവിഷ്ക്കരിക്കുന്നു. ഏഴു സ്വരങ്ങളും തഴുകി വരുന്ന ആലാപനം.
സപ്തതിയിലെത്തി നിൽക്കുന്ന യേശുദാസിന്റെ പേരിലുള്ള ഗന്ധർവ്വ സംഗീതം പത്താം വർഷത്തിലെത്തി ശുദ്ധസംഗീതം കാഴ്ചവയ്ക്കുകയാണ് കൈരളി ചാനലിലെ ഈ പരിപാടിയുടെ ലക്ഷ്യം ആലാപനം അഴിഞ്ഞാട്ടമാകാതെ നോക്കുന്ന ഏക റിയാലിറ്റി ഷോ.
ഉരുകിത്തെളിയുന്ന രാഗങ്ങളുടെ ഉദാത്തഭംഗി ഹൃദയത്തിൽ തുളുമ്പുന്ന സംഗീതം നറുനിലാവിന്റെ രാഗാർദ്രത ഇരുളി ന്റെ മഹാനിദ്രയിലും ഒരു കുരുന്നുപൂവിന്റെ വിതുമ്പലിലും ദലമർമ്മരമുതിർക്കുന്ന കുളിക്കാട്ടിലും ഒരു കൊച്ചു രാപ്പാടിയു ടെ വിറയാർന്ന നിസ്വനത്തിലും നേർത്തൊരരുവിയുടെ താരാ ട്ടിലും തഴുകിയുണർത്താൻ നിന്റെ നാദശലഭങ്ങൾ വരും.
"ഇടയ കന്യകേ"മുതൽ വടക്കും നാഥനിലെ ഗംഗേ" എന്ന ഗാനം വരെ ഏകദേശം 45000 ഗാനങ്ങൾ ആറു നൂറ്റാണ്ടുകൾ നീളുന്ന ആലാപനത്തിന്റെ അശ്വമേധം ഇന്നും കാലത്തിനു കവരാനാ കാത്ത സ്വരസൗഭഗത്തിന്റെ ഉടമ. "അമ്മ മഴക്കാറിന് കൺ നിറഞ്ഞു: ആ കണ്ണീരിൽ ഞാൻ നനഞ്ഞു". മാടമ്പിയിലെ ഈ ഗാനം തന്നെ ഉദാഹരണം. ആത്മാവിനെ തൊടുന്ന ആലാപന മാണിവിടെ എം. ജയചന്ദ്രന്റെ ഹൃദയവല്ലരിയിൽ നിന്നു സ്വര സിന്ദൂരമണിഞ്ഞെത്തിയ വരികൾ. രചിച്ചതാകട്ടെ അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും.
ടി. വി. റിയാലിറ്റി ഷോയിൽ ഗാനരാഗം അവതരിപ്പിക്കാൻ അരുൺനായിക് ഈ ഗാനം തെരഞ്ഞെടുത്തു. ഇപ്പോൾ ഏഷ്യാ നെറ്റിൽ ഒരു പരിപാടിയുടെ ടൈറ്റിൽ സോംഗാണിത്. മാതൃ സ്മൃതിയിൽ ലയിച്ചു ചേർന്നാണ് യേശുദാസ് ഈ ഗാനം ആലപി ച്ചത്.എസ്. എം. എസുകളുടെ കാര്യത്തിൽ ഈ ഗാനം മുന്നിലാ ണ്. എഴുപതിലും യുവത്വം തുടിക്കുന്ന യേശുദാസി ന്റെ സ്വര സൗഭഗത്തിനു മാതൃകയാണീ ഗാനം.
"കോടലക്കുഴൽ വിളി കേട്ടോ "എന്ന പാട്ടിന് സംസ്ഥാന അവാ ർഡ് നേടിയ പുത്രൻ വിജയ് യേശുദാസ് തലമുറകളുടെ സംഗീ തത്തിൽ കണ്ണിയായി ദാസേട്ടന്റെ സ്വരം അതേപടി പുനരാവി ഷ്‌ക്കരിക്കാനായല്ലോ എന്ന് ചോദിച്ചപ്പോൾ "ഈശ്വരാനുഗ്രഹം" എന്നായിരുന്നു പ്രതികരണം.
അപാരതയുടെ സമുദ്രവിശാലതയ്ക്ക് തത്തുല്യമായ ഭാവം ആലാപനത്തിലൂടെ പകരാൻ യേശുദാസിനേ കഴിയൂ. സമുദ്രം എന്നും കവികൾക്ക് അതിർവരമ്പുകളില്ലാത്ത നിഗൂഢതകളു ടെ പ്രഭവകേന്ദ്രമാണ്. സാഗരങ്ങളെ പാടിയുണർത്തിയ സാമ സംഗീതമാണ് യേശുദാസിന്റേത്.
ശ്രീ ജി. ശങ്കരക്കുറുപ്പിന്റെ മനസ്സിന് അപാരതയുമായുള്ള ബന്ധം അന്തരിച്ച സാഹിത്യകാരൻ കെ.പി.അപ്പനെ അതിശയി പ്പിച്ചു."അപാരതേ നിൻ വിജനമാം കരയിൽ "തുടങ്ങിയ ഗാന ങ്ങൾ 'ജി' യുടെ നിഗമനങ്ങളുടെ പശ്ചാത്തലത്തിൽ അപ്പൻ സാർ നിരീക്ഷിക്കുകയുണ്ടായി."അപാരസുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം"(പി. ഭാസ്കരൻ) എന്ന ഗാനത്തിൽ അനാദികാലം മുതലേ ഏകാന്തതയുടെ മൗനഗാനവുമായി ഏതോ കാമുകനെ കാത്തിരിക്കുന്ന അജ്ഞാത കാമുകനാണ് ആകാശം. //-
(ദീപികയുടെ 2009- ലെ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)
--------------------------------------------------------------------------------------------------------------
Browse and share: https://dhruwadeepti.blogspot.com
ഈ ഈബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.