Freitag, 13. Oktober 2017

ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച : "റീഇന്റഗ്രേഷൻ"ചതിക്കുഴിയിൽ അകപ്പെടാതിരുന്ന ജർമ്മൻ മലയാളികൾ -// George Kuttikattu


 
ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച :  




ഇന്ത്യൻ ബിഷപ്‌സ് കൗൺസിലിലെ 
കേരള മെത്രാന്മാർ കുഴിച്ച  

"റീഇന്റഗ്രേഷൻ"എന്ന ചതിക്കുഴിയിൽ 
അകപ്പെടാതിരുന്ന  
ജർമ്മൻ മലയാളികൾ --

George Kuttikattu


1960 കൾക്ക് ശേഷമുള്ള ചരിത്രമാണ്. കേരളത്തിൽനിന്നും ജർമ്മനിയിലേ ക്ക് വന്നെത്തി ജോലിചെയ്യാനും പഠനത്തിനും വേണ്ടി നമ്മുടെ നാട്ടിൻ പുറ ങ്ങളിലെ അവികസിതഗ്രാമങ്ങളിൽ നിന്നും വന്നെത്തിയിരുന്ന നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും അഭയാർത്ഥികളോ നാടുവിട്ടുപോയിട്ട് നിയമാനുസരണമല്ലാതെ നുഴഞ്ഞു കയറിയവരോ ആയിരുന്നില്ല. അവർക്ക് ജർമ്മനിയിൽ മാന്യമായ സാമൂഹിക സാന്നിദ്ധ്യവും അതിനു അർഹിക്കുന്ന അംഗീകാരവും ലഭിച്ചവരായിരുന്നു. കേരളത്തിന് ചേർന്ന പഴയകാലത്തെ ജീവിതസംസ്കാരത്തിന്റെ ശൈലി വിടാതെ കേരളത്തനിമയുടെ നിഴലുകൾ പിന്തുടർന്ന് പുതിയ ജീവിതവഴിയിൽ ജീവിച്ചവർ, മഹായുദ്ധത്തിന്റെ തീരാ കെടുതികൾ അനുഭവിച്ചിരുന്ന, സഹായത്തിനെത്തിയവരെ ഹൃദയംകൊണ്ട് ആശ്ലേഷിച്ച ജർമൻ ജനതയുടെ കറതീർന്ന സ്‌നേഹാദരവുകൾ മനംനിറയെ നേടിയവരായിരുന്നു.

മുൻ തൃശൂർ ബിഷപ്പ്
മാർ ജോസഫ് കുണ്ടുകുളം 
 
അവരെയാണ്, വീണുകിട്ടിയ അവസരം മുതലാക്കാൻ  ചില മലയാളികളായ മെത്രാന്മാർ ഉൾപ്പെട്ട ഇന്ത്യൻ മെത്രാൻ സമിതിയുടെ വൻ കപട കച്ചവട വസ്തുവാക്കി മാറ്റിയത്. ഈ മെത്രാന്മാരാകട്ടെ, തൃശൂർ സ്വദേശിക ളായ സാഗർ രൂപതയുടെ മെത്രാൻ മാർ ക്ലെമന്റ്‌സ് . സി. എം. ഐ. യും, തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളവുമായിരുന്നു. അവരുടെ ഇടപാടുകൾ ഇപ്രകാരം  ആയിരുന്നു. ജർമ്മനിയിലെത്തി ജോലി ചെയ്യുന്ന മലയാളികളെയും അവരുടെ കുട്ടികളെയും ഭർത്താക്കന്മാരേയും ക്രിസ്ത്യൻ വിശ്വാസത്തിന്റെ യാഥാർത്ഥ്യത്തെ പുല്ലു പോലെ പുറത്ത് തള്ളി ഇന്ത്യയിൽ തിരിച്ചു വരുത്തുക, അതിനു ഏതൊരു ഇടപാടുകളും ആവശ്യമായ രീതിയിൽ നിഗൂഢപദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു അത് . ഈ മലയാളി മെത്രാന്മാർക്ക് വേണ്ടി സി. ELLA .Stuewart ( കാത്തലിക്ക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ,ബോംബെ.) ജർമനിയിലെ  ക്രോയിസ്ബെർഗ് ഇന്റർനാറ്റുമായി അന്ന് നടത്തിയിരുന്ന നിരവധിയേറെ എഴുത്തുകളിലൊരു കത്ത് താഴെ ചേർക്കുന്നു.


ജർമ്മൻ  മലയാളികളെ "റീഇന്റഗ്രേഷൻ" പ്ലാൻ പ്രകാരം ഇന്ത്യയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാൻ അവർ ജർമ്മൻകാരെ മുഴുവൻ ഇളക്കി മറിക്കാൻ ശ്രമിച്ചു. പക്ഷെ മലയാളികൾക്ക് ഇവിടെ ജോലിചെയ്യാനും താമസിക്കാനും വേണ്ട യാതൊരു സർക്കാർ കരാറുകളും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. ജർമ്മനിയിലുള്ള മലയാളികളെ മുഴുവൻ കേരളത്തിലെയ്ക്ക്   കത്തോലിക്കാ മെത്രാന്മാരുടെ സാമ്പത്തിക തട്ടിപ്പിനായി ജർമ്മനിയിൽ നിന്നും ഏറ്റവും വേഗം തിരിച്ചയക്കാൻ പല കോണുകളിൽ നിന്നും അവർ സഹായം തേടി. അതിനുള്ള വിവിധ ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരുന്നു. മലയാളികളെയെല്ലാം ജർമ്മനിയിൽ നിന്ന് തിരിച്ചു ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള മെത്രാന്മാരുടെ ഒരു റീഇന്റഗ്രേഷൻ  പദ്ധതിയുടെ  ആവശ്യം ജർമ്മനിയിലെ അക്കാലത്തുള്ള ഒരു മലയാളികളുടെയും സ്വന്തമായ കാര്യത്തിലും ഇല്ലായിരുന്നു. ചോദ്യം ഇന്നും അവശേഷിക്കുന്നു.

പ്രചാരണതന്ത്രം 

KRÖSBERG INTERNAT, BONN( Germany)) എന്ന സംഘടനയുടെ അറിയിപ്പ് പ്രകാരം ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകുന്ന ജർമ്മനിയിലെ മലയാളി നഴ്‌സുമാരെ വികസന സഹായപദ്ധതിയിൽ സഹായിക്കുവാൻ പുതിയ പരിപാടികൾ ആവിഷ്ക്കരിച്ചു. ഈ പദ്ധതികൾ വിജയകരമായിട്ട് നടപ്പിലാക്കുന്നതിന് വേണ്ടി പ്രചരിപ്പിച്ചിരുന്ന പരസ്യങ്ങളിൽ, ജർമ്മനിയിൽ ജോലി ചെയ്യുന്ന 2500 ലേറെ വരുന്ന ഇന്ത്യൻ നഴ്‌സുമാർക്കും അവരുടെ ഭർത്താക്കന്മാർക്കുപോലും  ഇന്ത്യയിൽ ജോലി അന്വേഷിച്ചു കണ്ടുപിടിച്ചു തരുവാൻ സാധിക്കുമെന്ന് Catholic Nurses Guild of India, Asian Region of the International Organisation of Catholic Nurses എന്നീ സംഘടനകളുടെ വക്താവ്  Sr.ELLA STUEWART   പ്രസ്താവിക്കുകയുണ്ടായി. നേഴ്‌സുമാരെ സ്വാഗതം ചെയ്തുകൊണ്ടും, തിരിച്ചു വന്നു മാതൃരാജ്യത്തെ സേവിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബോംബെയിലെ കർദ്ദിനാൾ ആയിരുന്ന മാർ വലേറിയൻ ഗ്രേഷ്യസിന്റെ ഒരു ആഹ്വാനവും അന്നത്തെ പരസ്യങ്ങളിലും പോസ്റ്ററുകളിലും ഉൾപ്പെട്ടിരുന്നു. പിന്നീട് കത്തിനെപ്പറ്റി വിശദീകരിക്കുന്നതാണ്‌.

ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കൽ.  

അക്കാലത്തു സ്വയമേവ തിരിച്ചുപോകുന്ന ഇന്ത്യാക്കാർക്ക് ഇന്ത്യയിൽ ഒരു പ്രോജക്ട് തുടങ്ങാൻ BMZ (ജർമ്മൻ സർക്കാർ നൽകുന്ന വികസന സഹായം) വികസന സഹായം നൽകുമായിരുന്നു. അതുപക്ഷേ, ജർമ്മനിയിലെ ഒരു ഇന്ത്യാക്കാരോടും ആലോചിക്കാതെ ആരെയും ബന്ധപ്പെടുത്താതെ, Krösberg Internattu -ഉം, CATHOLIC NURSES GUILD OF INDIA യും, ഇന്ത്യൻ കാത്തലിക്ക് ബിഷ പ്‌സ് കോൺഫറൻസും കൂടി തനിച്ചു തീരുമാനിച്ച തീരുമാനമായിരുന്നു വിവാദവിഷയമായത്. മറ്റൊരു കാര്യം ഉണ്ട്. ജർമ്മനിയിൽ പഠിച്ച നഴ്സിങ് ബിരുദം ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ളതാണോയെന്നുപോലും അറിയാതെ റീഇന്റഗ്രേഷൻ പരിപാടിക്ക് ഇറങ്ങിയ അവർക്കോ നഴ്‌സുമാർക്കോ പോലും  അറിയില്ലായിരുന്നു. ഇന്ത്യയിൽ അംഗീകൃത നഴ്‌സിംഗ് പഠനം കഴിഞ്ഞു അനേകായിരം നസ്‌സുമാർ ജോലിക്ക് വേണ്ടി പരക്കം പായുമ്പോൾ നഴ്സിങ് അംഗീകാരം ഇല്ലാത്ത ഡിപ്ലോമയുമായി ജർമ്മനിയിൽ നിന്നും ഇന്ത്യയിൽ ചെന്നാൽ അവിടെ ജോലി ലഭിക്കുമെന്നു ഉറപ്പുണ്ടോ? ഇന്ത്യയിൽ ചെന്നാൽ ജർമ്മനിയിൽ പഠിച്ചവർക്ക് ജോലി ലഭിക്കുമെന്നുള്ള യാതൊരു ഉറപ്പും റീ ഇന്റഗ്രേഷൻ പദ്ധതിയുമായി ലോകം മുഴുവൻ കറങ്ങിനടന്ന The Catholic Nurses Guild of India യ്‌ക്കോ, ഇന്ത്യൻ മെത്രാന്മാർക്കോ ഗാരന്റി നൽകാൻ ഇല്ല. ജർമ്മനിയിലെ ഇന്ത്യാക്കാരുടെ ഇന്ത്യയിലേക്കുള്ള കുടിയിരുത്തൽ പദ്ധതി നടപ്പാക്കാൻവേണ്ടി ഓടിനടന്ന ജർമ്മൻകാരിൽപ്പോലും തീരാത്ത ആശയ കുഴപ്പങ്ങൾ ഉണ്ടാക്കി. ഇതോടെ വിവിധ ദിശകളിൽനിന്നു വ്യക്തികളും പ്രസ്ഥാനങ്ങളും ഇവർക്കെതിരെ പ്രതിഷേധം അന്ന് ഉയർത്തി.

തന്ത്രങ്ങൾ, പ്രസ്താവനകൾ, ഇന്ത്യ സന്ദർശനങ്ങൾ, ചർച്ചകൾ 

ബോണിലെ KRÖSBERG INTERNAT ന്റെ അന്നത്തെ ആ സംരംഭത്തിന് ആരംഭം കുറിച്ചത് 1977 ആദ്യം കൊളോണിലെ കാരിത്താസ് (ഒന്ന് രണ്ടു മലയാളികൾ  ഉൾപ്പടെ) പ്രവർത്തകർ നടത്തിയ പ്രത്യേകം തയ്യാറാക്കിയിരുന്ന ഇന്ത്യൻ സ ന്ദർശനത്തോടെയായിരുന്നു. ഈ കാലയളവിൽ ജർമ്മനിയിൽ ഉള്ള 5000- ത്തോളം ഇന്ത്യൻ നഴ്‌സുമാരുടെ ജോലി-താമസ കാലാവധി ഉടനെ തീരുമെ ന്നും അവരാകട്ടെ  അധികം താമസിയാതെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നു ള്ള വിവിധതരം പ്രസ്താവനകളും പ്രസ് കോൺഫറൻസുകളും ഇന്ത്യയിൽ അപ്പോൾ നടത്തിയിരുന്നു.. ഇതിന്റെ ശരിയായ പശ്ചാത്തലത്തിൽ ഏറെ സം ശയിക്കപ്പെട്ട വസ്തുതകൾ ഉണ്ടായിരുന്നു. ഇന്ത്യൻ കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസിനെയും അതിൽപ്പെട്ട ചില മലയാളി മെത്രാന്മാരെയും അതി ന്റെ കമ്മീഷൻ ഫോർ ലേബറിനെയും ജർമ്മനിയിൽനിന്ന് വന്നിരുന്ന ഗ്രൂപ്പി ന്റെ ഉദ്ദിഷ്ട കാര്യത്തിനുള്ള സ്വപ്ന പദ്ധതികൾക്കുള്ള നിബന്ധനകൾ വളരെ ആകർഷിച്ചു.


1977- മാർച്ചിൽ ബിഷപ് കോൺഫറൻസിന്റെ ലേബർ കമ്മീഷന്റെ പ്രധാന എക്സിക്യുട്ടീവ് സെക്രട്ടറി ജർമൻ തലസ്ഥാനനഗരത്തിൽ പ്രവർത്തിക്കുന്ന Krösberg Internat-ന്റെ ഡയറക്ടർ ശ്രീ. ഹെർമൻ ബ്രോയിസ്കാമ്പിനു വിശദമായി ഇക്കാര്യത്തെപ്പറ്റി വെളിപ്പെടുത്തിക്കൊണ്ടു ഒരു കത്തയച്ചു. തുടർന്നുള്ള കത്തുകളിൽ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്കുള്ള ജർമ്മനിയിലെ ഇന്ത്യ ൻ നഴ്‌സുമാരുടെയും അവരുടെ ജർമ്മനിയിലെ കുടുംബാംഗങ്ങളുടെയും  പുനരധിവാസം ( റീഇന്റഗ്രേഷൻ ) ഏറെ സങ്കീർണ്ണമാകാനിടയുണ്ടെന്ന് സൂച നയും നൽകി. എന്നാൽ, അതേസമയം, ഇക്കാര്യങ്ങൾ സാധിക്കുവാൻ വേണ്ടി  ജർമ്മനിയിൽ ഫലപ്രദമായ വിധത്തിൽ ഇതേപ്പറ്റിയുള്ള പ്രചാരണം നടത്തു കയാണെങ്കിൽ ഇപ്പോൾത്തന്നെ റീഹാബിലിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടി രിക്കുന്ന പ്രസ്തുത സംഘടനയുടെ ചിറകും ഇന്ത്യൻ മെത്രാന്മാരുടെ തണലിൽ  മദ്രാസിൽ പ്രവർദ്ധിച്ചുകൊണ്ടിരുന്ന "മൈത്രി" എന്ന ഏജൻസി ജർമ്മൻ മല യാളികളുടെ റീഇന്റഗ്രേഷൻ ജോലി ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു.

എന്ത് സംഭവിച്ചു ?

1977-  June മാസത്തിൽ KRÖSBERG INTERNATT- ന്റെ വക്താവ് ശ്രീ. ഹെർമൻ ബ്രോയിസ്‌കാമ്പും കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ  സെക്രട്ടറി ഫാ. തോമസ് ജോസഫും കൂടി ബോംബെയിലെ The Ctholic Nurses Guild of India യുടെ ബോംബെയിലെ ഓഫീസിൽ പോയി സിസ്റ്റർ ELLA STUEWART മായി ജർമ്മനിയിലെ മലയാളികളെ തിരിച്ചു വിളിക്കാനുള്ള പല തന്ത്രങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. പ്രസ്തുത കൂടിക്കാഴ്ചയ്ക്കു
ശേഷം Sr. ELLA. S . കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ ബോണിലെ ക്രോയിസ്ബെർഗ് ഇന്റർനാറ്റിനു എഴുതിയ കത്തിലെ വിവരങ്ങൾ വളരെ പ്രാധാന്യമേറിയതും അതേസമയം ഞെട്ടിപ്പിക്കുന്നവയും ആയിരുന്നു. ഒറിജിനൽ കത്ത് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

ബോംബെയിലെ വേക്കൻസികളുണ്ടെന്ന് പറയപ്പെട്ട ഹോസ്പ്പിറ്റലുകളിൽ നേഴ്‌സുമാർക്ക് വേണ്ട യോഗ്യതയ്ക്ക് ചില ചില പ്രത്യേകതകൾ കാണാനും കഴിഞ്ഞു. 1)-Nurses of right type, 2)-Trained Nurses, 3)-Experienced Staff, 4)- Suitable Nurses തുടങ്ങിയ പ്രത്യേക യോഗ്യതകളാണ് അപേക്ഷകർക്ക് ഉണ്ടായിരിക്കേ ണ്ടത്. എല്ലാം സംശയകരം ! ചതിക്കുഴികൾ ..

സിസ്റ്റർ ELLA. STUEWART . ന്റെ മോഹവാഗ്ദാന പ്രചാരണം.

സിസ്റ്റർ. ELLA. STUEWART .ന്റെ വിശദീകരണത്തിൽ ഇപ്രകാരം തുടരുന്നു." ഇന്ത്യയിൽ പുനരധിവസിപ്പിക്കേണ്ട നഴ്‌സുമാർ ജർമ്മനിയിൽ പരിശീലനം കഴിഞ്ഞിട്ടു ള്ളവരാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇംഗ്ളീഷ് വിജ്ഞാനം പുതുക്കുക എന്നതിനപ്പുറം ശരിക്കും ഭാഷ കൈകാര്യം ചെയ്യുന്നതിനായി വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഇന്ത്യൻ മരുന്നുകളും അവയുടെ പേരുകളും ഉപയോഗവും പഠിക്കേണ്ടതാണ്. ഇതിനു സിസ്റ്റർ. ELLA .S നിർദ്ദേ ശിക്കുന്ന പരിഹാരമാർഗം നോക്കാം. ജർമ്മനിയിൽ നിന്നും തിരിച്ചു ഇന്ത്യൻ നഴ്‌സുമാർ ഇന്ത്യയിലെ ഏതെങ്കിലുമൊരു ആശുപത്രിയിൽ മൂന്നു മാസത്തെ  പരിശീലനവും ഇംഗ്ളീഷ് പഠനവും നടത്തുക എന്നതായിരുന്നു. ആദ്യത്തെ മാസം ഭാഷാപഠനത്തോടൊപ്പം തന്നെ പ്രാഥമിക നഴ്‌സിംഗ് പരിശീലനവും ആയിരിക്കും നൽകുന്നത്. പിന്നീടുള്ള രണ്ടു മാസം ഭാഷാപഠനത്തോടൊപ്പം തന്നെ നഴ്‌സിംഗിൽ ഒരു ഇന്റൻസീവ് പഠനവും ആയിരിക്കും. പരിശീലന സമയത്തു ഇവർക്ക് ശമ്പളം കൊടുക്കുന്നതല്ല.

മൂന്നുമാസത്തെ പരിശീലനത്തിന് ശേഷം വീണ്ടുമൊരു ആറ് മാസത്തേയ്ക്ക് ഇവരെ പല ആശുപത്രികളിലായി പരിശീലനത്തിനയയ്ക്കും. പരിശീലന കാലം കഴിഞ്ഞതിനുശേഷം ഇവർക്ക് ഇന്ത്യയിൽ ഏതെങ്കിലും ആശുപത്രി കളിൽ 'ജോലി കിട്ടിയേക്കുമെന്നു പ്രതീക്ഷിക്കാം'. ഇതായിരുന്നു. ഇന്ത്യൻ മെത്രാന്മാരുടെയും സി. ELLA. STUEWART . ന്റെയും സ്വപ്ന പദ്ധതി. ഇപ്രകാരം ജോലി ല ഭിക്കുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും അല്പം "ശമ്പളവും" കൂട്ടി ലഭിക്കും. ഈ ശമ്പളം Rs. 300 -400 (100 DM -ജർമൻ മാർക്ക് !. ജർമ്മനിയിൽ അന്ന് ഏതാണ്ട് ആയിരത്തോളം ജർമ്മൻ മാർക്ക് ലഭച്ചിരുന്ന മലയാളികളെയാണ് ഇരയാക്കാൻ ഉദ്ദേശിച്ചത്). രണ്ടു വർഷത്തിന് ശേഷം ശമ്പള വർദ്ധനവിന് സാ ദ്ധ്യതകളുമുണ്ട്, എന്ന് സി. Ella യുടെ വിശ്വാസം.!

Sr. Ella ഇപ്രകാരം തുടർന്നെഴുതി: ഈ സ്‌കീം എറ്റംവേഗം നടപ്പിലാക്കുന്നതിന് ജർമ്മനിയിൽ നിന്ന് 15 പേരെ തിരഞ്ഞെടുക്കുവാൻ കഴിയുമെങ്കിൽ അവരെ പല ആശുപത്രികളിലായി പരിശീലനം കൊടുക്കുന്നതിന് ശ്രമിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു വർഷത്തേയ്ക്കുള്ള ഒരു ഉദ്യോഗത്തിന്  കരാറും ഉണ്ടായിരിക്കും. ( ജമ്മനിയിൽ സ്ഥിരജോലി ചെയ്യുന്നവരെ പറിച്ചു നടുന്ന ലാഭകരമായ വ്യവഹാരം)! .

ഈ വിധത്തിലുള്ള പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേണ്ടി നൽകേണ്ട Orientation Course -ന് The Catholic Nurses Guild Of India യ്ക്ക് ഒരാൾ പ്രതി മാസം 500 രൂപ എന്ന കണക്കിൽ തുക നൽകേണ്ടതാണെന്നും അവർ അന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീടുള്ള കത്തിൽ എഴുതി:"പുതിയ ഇന്ത്യയിലെ സർ ക്കാർ അധികാരത്തിൽ വന്നതിനു ശേഷം ചെലവുകൾ വളരെയേറെ വർദ്ധി ച്ചതിനെത്തുടർന്ന് മേൽപ്പറഞ്ഞ തുക 600 രൂപയായിട്ട് വർദ്ധിപ്പിച്ചു കൊണ്ടു അവർ ബോണിലെ ക്രോയിസ്ബെർഗ് ഇന്റർനാറ്റിനു എഴുതിയിരുന്നു. പരി ശീലനം നടത്തുന്നവരുടെ മറ്റു ചെലവുകൾ (സോപ്പ്, വസ്ത്രങ്ങൾ, മറ്റു ചെല വുകൾ, യാത്രക്കൂലി,)തുടങ്ങിയ ഓരോരോ ചെലവുകൾ അവരവർ തനിച്ചു വഹിക്കേണ്ടതാണെന്നും കത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഞെട്ടിക്കുന്ന വിശേഷങ്ങൾ, കോൺഫറൻസുകൾ, രഹസ്യധാരണകൾ..  

1977- ഒക്ടോബറിൽ ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരെ ഇന്ത്യയിലേയ്ക്ക് തിരിച്ചു വിടുന്നതിനെ സംബന്ധിച്ച് ബോണിലെ ക്രോയിസ്ബെർഗ് ഇന്റർ നാറ്റിൽ വച്ച് ഒരു കോൺഫറൻസ് നടത്തി.

ഈ കോൺഫറൻസിൽ പങ്കെടുത്തവർ -

1)- Sr. Ella Stuewart ( Secretary, Catholic Nurses Guild of India and President Asian Region of the International Organisation of the Catholic Nurses), 2)-Krösberg Internat, Bonn, 3)- German Caritas Verband, Freiburg, 4)- Caritas Verband for Diocese Münster e.v. , 5)- Referant, Ausländer seelsorge der Diozese Münster, 6)- Katholisches Ausländer sekratariat, Bonn, 7)-Deutsches Rotes Kreuz Bonn, എന്നിവരെ കൂടാതെ "ഒരു ഇന്ത്യൻ നഴ്‌സും" അന്ന് നടത്തിയ ചർച്ചയിൽ സംബന്ധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു !.

Sr. Ella STUEWART-ന്റെ  ജർമ്മൻ സന്ദർശനവും, ജർമ്മനിയിലെ മലയാളികളെ പറിച്ചുനടീൽ ശ്രമവും.

മുൻ കോൺഫറൻസുകൾ കഴിഞ്ഞതോടെ, അതിനുശേഷം ബോണിലെ ക്രോയിസ്ബെർഗ് ഇന്റർനാറ്റ് ന്റെ വക്താവ് Mr. HERMAN BRÖSKAMP -ഉം Sr. ELLA യും ഒരുമിച്ചു 05-10-1977-ൽ കൂടുതൽ ചർച്ചകൾക്കുവേണ്ടി പ്ലാനിട്ട് ജർ മ്മനിയിലെ ZAV (കേന്ദ്ര എംപ്ലോയ്‌മെന്റ് ഓഫീസ്) സമീപിക്കുകയുണ്ടായി. ജർമ്മനിയുടെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിൽനിന്നും (BMZ ) മുക ളിൽ പ്രസ്താവിച്ചിരിക്കുന്ന സ്‌കീം അനുവദിച്ചുകഴിഞ്ഞാൽ ഉടൻതന്നെ 1978 ആദ്യം Sr. ELLA വീണ്ടും ജർമ്മനിയിൽ എത്തുന്നതാണെന്നും ഞങ്ങൾ മനസ്സി ലാക്കി. ജർമ്മനിയിലെ എല്ലാ ഹോസ്പിറ്റലുകളിലും, ഇരു സർക്കാർ തലത്തി  ലും കാരിത്താസ് തലത്തിലും സന്ദർശിച്ചു ഇന്ത്യൻ നഴ്‌സുമാരെ പറിച്ചു നടാ നുള്ള റീഇന്റഗ്രേഷൻ പദ്ധതിയിലേക്ക് ആകർഷിപ്പിക്കുവാൻ കെണിയൊ രുക്കി.

ഇതിനുവേണ്ടി ജർമ്മനിയിലെ മലയാളി നഴ്‌സുമാരെ പ്രീണിപ്പിക്കുവാനുള്ള വിശദമായി പ്രതിപാദിക്കുന്ന പദ്ധതിയും ഉപകരണവും എന്ന നിലയിൽ ഒരു ജേർണൽ ജർമ്മനിയിലെത്തിച്ചു. അതായിരുന്നു, "കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യ"യുടെ പ്രസിദ്ധീകരണമായ "LOTUS AND THE LAMP " . ഈ പ്രസിദ്ധീകരണം ജർമ്മനിയിൽ പ്രചരിപ്പിക്കുകയും പദ്ധതി നടപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ജർമ്മൻ സന്ദർശനോദ്ദേശമെന്നും ഇതോടെ തെളിഞ്ഞു. "THE LOTUS AND THE LAMP" എന്നൊരു പ്രസിദ്ധീകരണത്തിന്റെ ആയിരം കോപ്പികൾ വീതം ജർമ്മനിയിലുടെനീളം പ്രചരിപ്പിക്കുന്നതിന്റെ ചെലവുകൾ ജർമ്മൻ സർക്കാരിന്റെ വിദേശരാജ്യങ്ങൾക്കു നൽകുന്നതായ  വികസന സഹായ ഫണ്ടിൽനിന്നും ലഭിക്കുമെന്നും അവർ ആഴത്തിൽ പ്രതീ ക്ഷിച്ചിരുന്നു.

 മുൻ  സാഗർ ബിഷപ് മാർ
ക്ലെമെന്റ്സ് തോട്ടുങ്കൽ CMI
എന്നാൽ ജർമ്മനിയിലെ മലയാളികൾ വെറുതെയോ  ഇരുന്നില്ല. ജർമ്മനിയിലെ ഹൈഡൽബെർഗ് കേന്ദ്ര മാക്കി ഞാനും ജർമ്മൻകാരായ ചില സുഹൃത്തുക്കളും ചേർന്ന് ജർമ്മൻ സർക്കാർ തലങ്ങളിലും അതുപോലെ ഇന്ത്യൻസർക്കാർതലങ്ങളിലും ചില നയതന്ത്രശ്രമങ്ങൾ നടത്തി. പ്രശ്ന പരിഹാരം ഫലപ്രദമായവിധം നടത്തി ഇന്ത്യൻ നഴ്‌സുമാരുടെ സ്ഥിര ജോലി- താമസ വിസാ കാര്യങ്ങൾ സംബന്ധിച്ചു പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടാ ൻ കഴിയുന്ന ഒരു മനോഭാവം തീരുമാനമായില്ലെങ്കിലും പ്രതീക്ഷകൾ ഉയർന്നുതുടങ്ങി. ഇന്ത്യൻ നഴ്‌സുമാർ യാതൊരു വിധത്തിലും ഒരു വികസനസഹായ പദ്ധതി യുടെ പേരിലല്ല ജർമ്മനിയിൽ എത്തിയതെന്ന് ജർമ്മൻ സർക്കാർ തലത്തിൽ പ്രസ്താവിച്ച അറിയിപ്പ് ഞങ്ങൾ അറിഞ്ഞിരുന്നു. ഇങ്ങനെയല്ലാമായിരുന്നിട്ടും അങ്ങനെയുള്ള സങ്കീർണ്ണമായ  അവസരത്തിൽ യാതൊരു ഗാരന്റിയുമില്ലാതെ ഇന്ത്യയിലേയ്ക്ക് വന്നാൽ ജോലിസാദ്ധ്യതകൾ ഉണ്ടെന്നുള്ള പ്രചാരണവുമായി കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയും, മലയാളി മെത്രാന്മാർ ഉൾപ്പെട്ട ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസും മറ്റു ജർമ്മൻ സംഘടനകളായ കാരിത്താസ് എന്നീ ലോക പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചു ജർമ്മൻ മലയാളികളെ ഒന്നടങ്കം അവരുടെ നിലനിൽപ്പിനെ അങ്ങേയറ്റം അപകടത്തിലേയ്ക് വലിച്ചിഴയ്ക്കാൻ തന്ത്രങ്ങൾ മെനഞ്ഞിരുന്നത് എന്തിനുവേണ്ടി? ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ പേരിൽ റീഇന്റഗ്രേഷൻ പദ്ധതിയെന്നപേരിൽ ജർമ്മൻ സർക്കാരിന്റെയോ  സാമ്പത്തിക വികസനസഹായം നേടുവാനായിരുന്നു ജർമ്മനിയിൽ അന്നവ ർ പിന്നാപുറ നാടകങ്ങൾ അരങ്ങേറിയത്.//- തുടരും ....
--------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.