ധ്രുവദീപ്തി // Politics //
ജനാധിപത്യത്തിന്റെ സ്വത:സിദ്ധതയുടെ കാഴ്ചപ്പാട്.
രണ്ടാംലോക മഹായുദ്ധത്തിൽ പൂർണ്ണമായി നശിച്ചിരുന്ന ജർമ്മനിയുടെ പുനർനിർമ്മാണപ്രവർത്തിനായി അമേരിക്കയുടെ മാർഷൽ പ്ലാൻ പദ്ധതിയുടെ ഫലപ്രദവും അത്ഭുതകരമായ പ്രവർത്തനത്തിലും, ഇതുമൂലം ഉണ്ടായ ജർമ്മനിയുടെ അത്ഭുതകരമായ വളർച്ചയിലും, കാരണമായ ജനാധിപത്യതത്വവിജയത്തിൽ യൂറോപ്പിലാകെ മാനം അടിയുറച്ച ആത്മവിശ്വാസമുണ്ടാക്കി. അതിശീഘ്രം ജർമ്മനി പോലെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളും പാർലമെന്ററി ജനാധിപത്യ മാതൃക ദത്തെടുത്തതും ഇക്കാലത്താണ്. ഏതാണ്ടിതേ കാലഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യതത്വചിന്തയുടെ വളർച്ചയുടെ മുന്നേറ്റവും. ഇന്ത്യൻ ജനാധിപത്യത്തിലും ഈ മാതൃക തുടർച്ചയായി മുന്നോട്ട് കാണുന്നു.
യൂറോപ്പിൽ ജനാധിപത്യ മാതൃകയിലുള്ള വിവിധ തെരഞ്ഞെടുപ്പ് രീതികളും മാറിമാറിവരുന്ന ഓരോ സർക്കാരുകൾ രൂപീകരിക്കുവാനുമുള്ള നടപടി ക്രമങ്ങളും ക്രമീകരണ ജോലികളും കണ്ടു. ഇനി ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ എങ്ങനെയാണ് അവയെ അനുവർത്തിക്കുന്നുവെന്നു കാണാം. ഉദാ: കേരളത്തിൽ ജനാധിപതൃ മാതൃകയിൽ മാറിമാറി വരുന്ന ഓരോ സർക്കാരുകൾ ക്രമമായി ഉണ്ടാകാറുണ്ടല്ലോ. തിരഞ്ഞെടുപ്പു കൾക്ക്ശേഷം വലിയ പാർട്ടികൾ ധാരണ ചേർന്നുള്ള കൂട്ടുകക്ഷികളുടെ ഐക്യം ഉണ്ടാക്കിയിട്ടുള്ള ഓരോ സർക്കാരുകൾ ഉണ്ടാകുകയായിരുന്നു. അതുപോലെ തന്നെ പ്രതിപക്ഷവും. കുറെക്കാലം കഴിഞ്ഞു പാർട്ടികളുടെ പരസ്പര ധാരണയിൽ രൂപം കൊണ്ട വിവിധതരം ജനാധിപത്യ ഗ്രൂപ്പുകളും, പാർട്ടി മുന്നണികളും ഉണ്ടായി. ഉദാ: കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഇടതു- വലതുരാഷ്ട്രീയ സഖ്യങ്ങൾ (LDF- UDF സഖ്യങ്ങൾ). ഈ മാതൃകയും അവിടെ നിരന്തരം പരീക്ഷണവിധേയമാണ്.
ജനാധിപത്യം മനുഷ്യകരവേലയായി നിലനിൽക്കുന്നു. //
George Kuttikattu
ഏകാധിപത്യമാതൃകയും ജനാധിപത്യതത്വത്തിൽ അടിസ്ഥാനമിട്ട സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങളും മനുഷ്യചരിത്രത്തിലെന്നും എക്കാലവും വേർതിരിക്കാനാവാത്തവിധം സാമൂഹ്യജീവിതത്തിന്റെ പ്രധാന ഘടനയായിരുന്നു. ഈ രണ്ടു അടിസ്ഥാനമാതൃകകളും പുരാതന കാലം മുതൽ എക്കാലവും മനുഷ്യകുലത്തിന്റെ മേൽ മേൽക്കോയ്മയും ആധിപത്യവും ഉറപ്പിക്കുന്ന പ്രധാന ഉപാധിയോ ഉപകാരണമോ ആയിരുന്നു. അവ പരീക്ഷണവിധേയമായിരുന്നു, അന്നും എക്കാലവും. രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും രൂപീകരണവും അധികാരമേറ്റ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും സ്ഥാനാരോഹണങ്ങളും എല്ലാം അന്നും ഉണ്ടായി. മാറി വന്ന കാലം സോഷ്യലിസ്റ്റ് സമ്പ്രദായവും ഫാസിസ്റ്റ് വ്യവസ്ഥയും അതുറപ്പിക്കുവാൻ നടന്ന യുദ്ധങ്ങളും കൂട്ടക്കൊലപാതകങ്ങളും മഹാ യുദ്ധങ്ങളും ലോകം കണ്ട ചരിത്രങ്ങളാണ്. പക്ഷെ, പുതിയ ഭരണമാതൃക കളും, നിയമവ്യവസ്ഥകളും, ഭരണഘടനാനിയമങ്ങളും ഉണ്ടായി, മനുഷ്യന് വേണ്ടി ജനാധിപത്യമാതൃകയുടെ പുതിയ വെളിച്ചം നൽകിയ പുതിയ കാലം പിറന്നു.
യേശു ക്രിസ്തുവിനു മുൻപ് ബി. സി. 640-560, ഗ്രീസിൽ ഏകാധിപത്യത്തിനും രാജവാഴ്ച്ചയ്ക്കും പൂർണ്ണപരമാധികാരത്തിനും വേണ്ടിയുള്ള അവസാനത്തെ
മുന്നറിയിപ്പ് പോലെ പുരാതന ഗ്രീസിന്റെ ഭരണാധികാരിയും പ്രസിദ്ധ നിയമപരിഷ്ക്കർത്താവുമായിരുന്ന ദ്രാക്കോൺ (Dracon, BC-650, from Athens) രാജ്യത്ത് ജനപ്രിയ നിയമപരിഷ്കരണം നടപ്പാക്കി. അദ്ദേഹത്തിനു ശേഷം പിൻഗാമിയായി പ്രസിദ്ധ ചിന്തകനും പരിഷ്ക്കർത്താവുമായ സോളോൻ (Solon BC 640 Athens) എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി ഗ്രീസിൽ എഴുതപ്പെട്ട ഒരു അടിസ്ഥാന നിയമഘടനയ്ക്ക് (ഭരണ ഘടനാ നിയമം) രൂപം നൽകി. ഇതായിരുന്നു, ഇന്ന് "ജനാധിപത്യം" എന്ന സാമൂഹ്യ രാഷ്ട്രീയ തത്വം, ലോക ജനങ്ങൾക്ക് വേണ്ടിയുള്ള, ജനങ്ങളുടെ ആധിപത്യമാണെന്ന സത്യം, ലോക ജനതയോട് ആദ്ദേഹം നടത്തിയ മഹത് പ്രഖ്യാപനം.
പുരാതനകാലത്തെ ദേവന്മാരുടെയും സീസർമാരുടെയും സാമ്രാജ്യങ്ങളുടെ ഏകാധിപതികളായ ഫാസിസ്റ്റുകളുടെയും ഏകാധിപത്യ ഭരണത്തിൽ ലോകം ആകെയും ഞെരിഞ്ഞടങ്ങിയപ്പോൾ, പുരാതന ഗ്രീസിൽ പിറന്നതും, ലോകമെമ്പാടും പടന്നുവളർന്ന ജനാധിപത്യതത്വം ഇന്നും നിരന്തരമുള്ള പരീക്ഷണങ്ങളുടെ കരങ്ങളിൽ അകപ്പെട്ടിരിക്കയാണ്. എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്ക് വേണ്ടി, ധനികനും, ദരിദ്രനും വേണ്ടി, സാധാരണക്കാരനും, കൃഷിക്കാരനും കച്ചവടക്കാരനും, തൊഴിലാളിക്കും എന്നുവേണ്ട എല്ലാ മനുഷ്യർക്കും വേണ്ടി, അർഹമായി അവകാശങ്ങളെ മുഴുവൻ സംരക്ഷിക്കുന്ന ഒരു മഹത്തായ സാമൂഹ്യമാതൃകയായി ഗ്രീസിൽ തുടങ്ങിവച്ച ജനാധിപത്യതത്വം ലോകം സ്വയം ദത്തെടുത്തു സ്വീകരിച്ചു കഴിഞ്ഞു. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്‌തത്വം പ്രധാന സ്ഥാനത്തു തന്നെ അംഗീകരിക്കുന്നുണ്ട്. ജനാധിപത്യരീതികൾ എക്കാലവും സാഹചര്യ കാലപരീക്ഷണ വിധേയമായിരുന്നു. എന്നും അത് പരിഷ്ക്കരണത്തിനു വിധേയമായിരുന്നെന്നും കാണാൻ കഴിയും.
Solon
|
ലോകമെമ്പാടുമുള്ള പുതിയ ജനാധിപത്യരാജ്യങ്ങളിൽ എല്ലായിടത്തും സാമൂഹ്യവും രാഷ്ട്രീയവും, ഭരണവും, ഭരണഘടനാഘടനകളും, നിയമങ്ങളും, അതിന്റെ നട പടികളും വളരെ വ്യത്യസ്തപ്പെട്ടതാണ്. അതുപോലെ അ വിടെയെല്ലാം നടപ്പുള്ളതായ ജനാധിപത്യപ്രക്രിയ മാ തൃകകളും, പൊതുതെരഞ്ഞെടുപ്പു നിയമങ്ങളും രീതി കളും വ്യത്യസ്തമാണ്. യൂറോപ്പിൽ, ആഫ്രിക്കയിൽ, അ മേരിക്കയിൽ, ഇന്ത്യയിൽ, ഏഷ്യയിൽ, അതുപോലെ ലോകരാജ്യങ്ങളിലെല്ലാം, ഒരു അടിസ്ഥാന ജനാധിപത്യ തത്വത്തിന്റെ തനി സ്വത:സിദ്ധതയുടെ വ്യത്യസ്തപ്പെട്ട ഓരോ പുതിയ കാഴ്ചപ്പാടുകളിൽ പോലും കാണാനുള്ള പൂർണ്ണതയും സമാനതകളും ഇല്ല. തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങൾ ഓരോന്നും- അതാത് നിയമസഭകളിൽ, അതാത് രാജ്യങ്ങളിലെ പാർലമെന്റുകളിൽ, കമ്മ്യൂണൽ ഭരണതലങ്ങളിൽ, ഓരോ രാജ്യങ്ങളിലെ സർക്കാരുകളുടെ നിയമാനുസരണമായ രൂപീകരണത്തിൽ, നിയമാനുസൃതമായിട്ടുള്ള ജനപ്രതിനിധികളുടെ എണ്ണം, എത്രയെന്നത് കണ ക്കാക്കുന്നതുമെല്ലാം തീർത്തും വ്യത്യസ്തമായ രീതിയിൽ തന്നെയാണ്.
തിരഞ്ഞെടുപ്പ് മാതൃകകൾ
ചില രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തവും വളരെ സങ്കീർണവുമായ തിരഞ്ഞെടുപ്പ് രീതിയുണ്ട്- ഓരോ രാജ്യങ്ങളിൽ നടപ്പുള്ള അവിടുത്തെ ഭരണ ഘടനാ നിയമവ്യവസ്ഥിതി നിർണ്ണയിക്കുന്നതനുസരിച്ചു നടക്കുന്ന തിരഞ്ഞെടുപ്പ് രീതി ഉണ്ട്. ആദ്യത്തെ മാതൃകയിൽ ആണെങ്കിൽ അതു രണ്ടു പ്രധാന നേതാക്കൾ തമ്മിലുള്ള മത്സരം ആണ് നടക്കുക. അതിനു ഒരുദാഹരണം പറഞ്ഞാൽ, അമേരിക്കയുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാതൃക തന്നെ. അവിടെ പ്രീ ഇലക്ഷൻ സമ്പ്രദായവും അതിനുശേഷം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ച രണ്ടു സ്ഥാനാർത്ഥികൾ തമ്മിലുള്ള അവസാന റൌണ്ട് തിരഞ്ഞെടുപ്പു അമേരിക്കൻ തിരഞ്ഞെടുപ്പ് മാതൃകയിൽ അംഗീകരിച്ചിരിക്കുന്നു. വരുന്ന നവംബറിൽ അമേരിക്കൻ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നോമിനിയെ തെരഞ്ഞെടുക്കുന്ന പ്രീ ഇലക്ഷൻ പ്രക്രിയ ഈയിടെ കഴിഞ്ഞു. അമേരിക്കയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒന്നിലേറെ സ്ഥാനാർത്ഥികളിൽ മജോറിറ്റി ലഭിച്ച രണ്ടു വിജയികളെ പാർട്ടി നോമിനിയായി പ്രഖ്യാപിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി യും, ഡെമോക്രാറ്റിക് പാർട്ടിയുമാണ് പ്രമുഖരാഷ്ട്രീയ പാർട്ടികൾ. പുരാതന റോമൻ സാമ്രാജ്യ രാഷ്ട്രീയ ഭരണമാതൃകയാണ് അമേരിക്ക സ്വീകരിച്ച അടിസ്ഥാന ഭരണഘടനാ മാതൃക. റോമൻ ചക്രവർത്തിയും സെനറ്റും, ഗവർണറും, സെനറ്റർമാരും. അമേരിക്കയിൽ ഒരു ചക്രവർത്തിക്ക് പകരമായ പ്രസിഡന്റുണ്ട്. റോമൻ ഭരണത്തിന്റെ സങ്കീർണ്ണ മാതൃകയാണ് ഈ ഭരണ മാതൃക. ഇവിടെ, ഒരു വ്യക്തിക്ക് അംഗത്വമുള്ള രാഷ്ട്രീയ പ്രവർത്തന മണ്ഡലമായ ഓരോ മാതൃരാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനതത്വങ്ങൾ അനുസരിച്ചാണ് സ്ഥാനാർത്ഥിത്വം ലഭിക്കുക.
ജർമ്മനിയുടെ ചാൻസലർ തിരഞ്ഞെടുപ്പിന് സ്വീകരിക്കുന്ന മാതൃകയാകട്ടെ, ഉദാ: ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി അഡനോവറിനു എതിരായി സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ കുർട്ട് ഷൂമാഹർ, അതല്ല, മറ്റൊരു സ്ഥാനാർത്ഥി ഫ്രാൻസ് ജോസഫ് സ്ട്രൌസിന് എതിരെ ഹെൽമുട്ട് ഷ്മിത്ത് മത്സരിക്കുക., ഇവരെല്ലാം ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. ഭൂരിപക്ഷം ലഭിച്ചിട്ടുള്ള സ്ഥാനാർത്ഥി പാർലമെന്റിൽ ചാൻസലർ സ്ഥാനത്തിന് ഭൂരിപക്ഷം തേടണം. അതിനു ശേഷം ജർമ്മൻ പ്രസിഡണ്ട് പാർലമെന്റ് തീരുമാനത്തെ അംഗീകരിക്കുന്നു. ഇങ്ങനെയാണ് ജർമ്മനിയിൽ നടക്കുന്ന ചാൻസലർ തിരഞ്ഞെടുപ്പ് രീതികൾ. ജർമ്മൻ പ്രസിഡണ്ട് തിരഞ്ഞെടുരീതി ഇതിലും വളരെയേറെ വ്യത്യസ്തമാണ്. *ജനാധിപത്യതത്വം എന്നത് തന്നെ രാജ്യഭരണത്തിൽ ഒരു രാഷ്ട്രീയ "ബദൽ സംവിധാനം" അന്വേഷിക്കലാണല്ലോ. ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പ് മാതൃക ഏറെ വ്യത്യസ്തപ്പെട്ടതാണ്. ഇന്ത്യയിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും മാതൃക കുറെ കടമെടുത്തിട്ടുണ്ട്.
നാധിപത്യ മാതൃകയിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ .
Cleisthenes, father of
Athenian democracy,
modern bust |
ലോകരാജ്യങ്ങളിൽ ഏറെയും ജനാധിപത്യത്തിന്റെ വ്യാപ്തമേറിയ തത്വം വളരെ വൈകിയാണ് സ്വീകരി ച്ചത്. ഇന്ത്യയിലെയും, അതുപോലെ കേരള സംസ്ഥാന ത്തിലെയും മഹാഭൂരിപക്ഷം ജനങ്ങളും പുതിയ പാർല മെന്ററി ജനാധിപത്യമാതൃക അവരുടെ ഹൃദയത്തിൽ ഉൾക്കൊണ്ടത് ഏതാണ്ട് 1950 കളുടെ കാലഘട്ടത്തിലാ ണ്. ഇപ്രകാരം, ജനാധിപത്യരാഷ്ട്രീയ സാമൂഹ്യ-ഭരണ ക്രമങ്ങളുടെ ഓരോ മാറ്റങ്ങളും ആഗോളതലത്തിൽ പോലും ഓരോന്നും പടിപടിയായി, ഓരോ രാജ്യങ്ങളി ലും ഏതാണ്ടൊരേ സമയങ്ങളിലാണെന്നുള്ളതും ചരി ത്രപരമായി ശ്രദ്ധേയമാക്കുന്നു. ഉദാ: 1948- ൽ രണ്ടാം ലോക മഹായുദ്ധാനന്തര ജർമ്മനിയുടെ സമഗ്ര പുനർനിർമ്മാണ പ്രക്രിയയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ. ജർമനിക്കുവേണ്ടി രാഷ്ട്രീയ സാമൂഹ്യ- സാമ്പത്തികപരിഷ്കരണവും, അനുബന്ധമായി 1949-ൽ ജർമൻ ഭരണഘടനാനിർമ്മാണവും ഉണ്ടായതോടെയാണ് ജനാധിപത്യ ഭരണപ്രക്രിയയുടെ ഉയർന്ന മാനദണ്ഡവും ജർമ്മൻ ജനതയിൽ ആഴത്തിൽ ഉറച്ചത്.
രണ്ടാംലോക മഹായുദ്ധത്തിൽ പൂർണ്ണമായി നശിച്ചിരുന്ന ജർമ്മനിയുടെ പുനർനിർമ്മാണപ്രവർത്തിനായി അമേരിക്കയുടെ മാർഷൽ പ്ലാൻ പദ്ധതിയുടെ ഫലപ്രദവും അത്ഭുതകരമായ പ്രവർത്തനത്തിലും, ഇതുമൂലം ഉണ്ടായ ജർമ്മനിയുടെ അത്ഭുതകരമായ വളർച്ചയിലും, കാരണമായ ജനാധിപത്യതത്വവിജയത്തിൽ യൂറോപ്പിലാകെ മാനം അടിയുറച്ച ആത്മവിശ്വാസമുണ്ടാക്കി. അതിശീഘ്രം ജർമ്മനി പോലെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളും പാർലമെന്ററി ജനാധിപത്യ മാതൃക ദത്തെടുത്തതും ഇക്കാലത്താണ്. ഏതാണ്ടിതേ കാലഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യതത്വചിന്തയുടെ വളർച്ചയുടെ മുന്നേറ്റവും. ഇന്ത്യൻ ജനാധിപത്യത്തിലും ഈ മാതൃക തുടർച്ചയായി മുന്നോട്ട് കാണുന്നു.
ഒരു രാജ്യത്തെ പൗരന്മാർ, മാറിമാറി വരാവുന്ന ഭരണകക്ഷിയുടെ ഭരണതല ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ന്യൂനപക്ഷനിലയും തമ്മിൽ വ്യക്തമായി ഒരു വേർപെട്ട ജനാധിപത്യസ്വത:സിദ്ധതയുടെ കാഴ്ചപ്പാടിനുവേണ്ടി നിലപാട് സ്വീകരിക്കുന്നതെപ്രകാരമാണ്? അതാകട്ടെ, ഓരോരോ വ്യത്യസ്തകാലത്തെ അവസരവും സന്ദർഭമനുസരിച്ചും ഇരുവിഭാഗങ്ങൾക്കിടയിൽ സ്വതന്ത്ര ജനാധിപത്യ ആദർശയോഗ്യമായ മാറ്റങ്ങൾ മാറി മാറി ഉണ്ടാകുന്നതിനു വേണ്ടിയാണതെന്ന് കാണാൻ കഴിയും. ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടി രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്യപ്പെടാത്ത ഘടകമാണ്.
ഭരണതലത്തിലും പാർലമെന്റിലും ഇപ്രകാരം ജനാധിപത്യതത്വത്തിൽ ഒരു ചാവു ദോഷം പോലെ കാണപ്പെടുന്ന ഒരു വലിയ "കൂട്ടുകക്ഷി സർക്കാരും" നിയമസഭയും പ്രതിപക്ഷവും, അവരുടെയെല്ലാം കൂട്ടുകക്ഷി പാർലമെന്റ് സഹകരണവും ഉണ്ടാകുന്നത് സാധാരണമാണ്. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിൽ, ഉദാഹരണം: ജർമ്മനിയിൽ, ഇന്ന് നിലവിലുള്ള സ്വതന്ത്ര ജനാധിപത്യ തിരഞ്ഞെടുപ്പ് മാതൃകകൾ- 1953 ലെ പൊതു തെരഞ്ഞെടുപ്പ് പരിഷ്കരണനിയമങ്ങൾ, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ കാര്യങ്ങൾ, മജോറിറ്റിവോട്ടിംഗ് സിസ്റ്റവും നിലവിലുള്ള പ്രൊപോർഷണൽ വോട്ടിംഗ് ചട്ടങ്ങളും (1957), ഏറെപ്പേർക്കും അത്രയേറെ എളുപ്പം ഒട്ടു മനസ്സിലാകുന്നില്ല. പക്ഷെ, അതിനാൽ ലോകരാജ്യങ്ങളിൽ ഏറെയും ജനാധിപത്യമാതൃകയിൽ രാഷ്ട്രീയപാർട്ടികളും, തിരഞ്ഞെടുപ്പിനു ശേഷം ഒരു ജനകീയ സർക്കാർ രൂപീകരിക്കാൻ ഒഴിവാക്കാനാവാത്ത ഒരു നിർബന്ധ വിശാല കൂട്ടുകക്ഷി ഫോറം ഉണ്ടാക്കുന്നതിനും അവർ പ്രേരിതമാകുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുന്നണികളും ഗ്രൂപ്പുകളും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകാം. എങ്കിലും മുന്നണികളിൽ അംഗമാകുന്നതും മുന്നണിയിൽനിന്നും വിട്ടുപോകുന്നതും രാഷ്ട്രീയ ആദർശത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നതും ജനാധിപത്യ മാതൃകയിൽ തിന്മയല്ല. ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ ഇത്തരം മുന്നണികൾ സാധാരണമാണ്. ഭരണകക്ഷികളുടെ ചുമതലരൂപീകരണകാര്യത്തിലും ക്രമീകൃത നിലപാടുകൾ സ്വീകരിച്ചു രൂപീകരിക്കപ്പെടുകയും ചെയ്യൂന്നു.
അമേരിക്കയിൽ വളരെ വ്യത്യസ്തമായ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് മാതൃകയാണുള്ളത്. അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃക പ്രത്യേക തരത്തിലുളള നടപടിയാണെന്ന് മുമ്പ് പറഞ്ഞല്ലോ.
ഇപ്രകാരം അമേരിക്കയുടെ ബേസിക് ഭരണഘടന അവർ നിർമ്മിച്ചിട്ട് അടുത്തവർഷം 230 വർഷങ്ങളും, ജർമ്മനിയുടെ പുതിയ ഭരണഘടനക്ക് 70- വർഷങ്ങളുമാകും. അതു പക്ഷേ പലപ്പോഴും അടിസ്ഥാന നിയമങ്ങളിൽ ചില പുതിയ പരിഷ്ക്കരണങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത്തരം പരീക്ഷണങ്ങൾ പലപ്പോഴും പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമെന്നത് ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കു മ നസ്സിലായിട്ടുണ്ട്. അതായത്, ഭരണഘടനയിലെ പ്രധാനപ്പെട്ട അടിസ്ഥാനനിയമങ്ങൾ കൂടെക്കൂടെ ചില കാരണങ്ങളാൽ പരിഷ്‌കരിച്ചു മാറുന്നതനുസരി ച്ചു, ജനങ്ങളുടെയൊക്കെ ആവശ്യങ്ങളും ഓരോരോ പുതിയ നിയമങ്ങളുടെ തടസ്സങ്ങളുമായി യോജിച്ചുപോകാൻ കഴിയാതെയും അവർ ചുരുങ്ങിപ്പോകു ന്നു. കാരണം ഒരു രാജ്യത്തുള്ള മുഴുവൻ ജനങ്ങളും ഒരേ ഒരു അച്ചിലിട്ടു വാർത്തെടുത്തവരല്ലല്ലോ. എന്നാൽ എല്ലാവരും ഒരു സമൂഹത്തിലെ ഓരോ വ്യത്യസ്ത വ്യക്തികളാണ്. അപ്പോൾ ഭരണഘടനയുടെ ഘടനയുടെ രൂപമാറ്റം വളരെ സങ്കീ ർണ്ണമായാണ് ഇവിടെ കാണേണ്ടത്.
ജർമ്മനിയുടെ ഭരണഘടനുടെ കാര്യം. കൂടെക്കൂടെ ഓരോരോ പരിഷ്കരണം ചെയ്തു പൂർണ്ണത നൽകുവാൻ മാറ്റങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്തുന്നതിൽ ജർമ്മനിയുടെ ഭരണാധികാരികൾ 1949 -ൽ പൊതുവെ എതിർത്തിരുന്നു. കൂടെക്കൂടെ അടിസ്ഥാനനിയമങ്ങൾ പരിഷ്‌കരിച്ചു, അവ പരീക്ഷിക്കുന്നതിനോട് ജർമ്മനിയുടെ പ്രമുഖ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് പോലും കർശനമായി എതിർത്തിരുന്നു. അമേരിക്കയിലാകട്ടെ, രണ്ടു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, 1787 മുതലുള്ള അവരുടെ ഭരണഘടനയ്ക്ക് മാറ്റമില്ല. 67-ന് (1949) മേൽ പ്രായമുള്ള ജർമ്മനിയുടെ ഭരണഘടനയും വലിയ മാറ്റങ്ങൾ ഇല്ലാതെ നില്ക്കുന്നു. എന്നിരുന്നാലും ജർമ്മൻകാർ ഭരണഘടന യുടെ നിയമമാറ്റങ്ങൾക്ക് കുറെ വേഗത്തിലാണെന്ന് പ്രകടമായി കാണാൻ കഴിയും. ഇപ്രകാരം, കൂടെക്കൂടെയുള്ള പുതിയ ഭരണഘടനാനിയമങ്ങളുടെ പരിഷ്ക്കരണങ്ങൾ വഴി പുതിയ നയക്രമങ്ങളെയും, ക്രമീകരണങ്ങളെയും, പ്രതിസന്ധികളെപ്പോലും ക്ഷണിച്ചുവരുത്തുന്നുണ്ട്. അതുപക്ഷെ ഇതിനാൽ ജനങ്ങളുടെ ഓരോ ഇൻസ്റ്റിറ്റ്യൂഷനൽ ഇടപാടുകൾക്ക് പോലും അവരെ വിഷമം പിടിച്ച ഇടുങ്ങിയ വഴിയിൽ കൊണ്ടെത്തിക്കുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . അതിനാൽ ഏതു ഭരണ ഘടനാകോടതികളും സർക്കാരും, സർക്കാർ വക സ്ഥാപനങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനതലങ്ങളും പൊതുജന ജീവിതം ഏറെ ഇടുങ്ങിയ വഴിയിൽ എത്തിക്കാതെ ശരിമാർഗ്ഗം നോക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്. ഇവയെല്ലാം ജനാധിപത്യസമ്പ്രദായത്തിൽ വളരെ അനിവാര്യമായ ഭരണഘടനകളിലെ സവിശേഷതകളാണ്.
ലോകരാജ്യങ്ങളിലെല്ലാം ജനാധിപത്യ സമ്പ്രദായ ത്തിൽ വ്യത്യസ്തമായ പ്രവർത്തനരീതികളും ഓരോ നടപടിക്രമങ്ങളും അതിനാവശ്യമായ നിയമങ്ങളും സ്വീകരിക്കുന്നുണ്ട്. രാജ്യങ്ങളിൽ അടിസ്ഥാനപരമായി ജനപ്രതിനിധികളും ഓരോ പാർലമെന്റും, നിയമസഭകളും എല്ലാം ഭരണ വ്യവസ്ഥയുടെ ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട ഘടകങ്ങളാണ്. ജർമ്മനിയിൽ തിരഞ്ഞെടുപ്പിന് നിലവിൽ പ്രൊപ്പോർഷണൽ മാതൃകയാണു പൊതുവേയുള്ളത്. ഇവിടെ പ്രോപ്പോർഷനൽ മാതൃകയിൽ ഒരു വ്യക്തിക്ക് രണ്ടു വോട്ടവകാശം ഉണ്ട്. അവയിൽ ഒരു വോട്ട് സ്ഥാനാർത്ഥിക്കും, രണ്ടാമത്തെ വോട്ടു മത്സരിക്കുന്ന ആ സ്ഥാനാർത്ഥിയുടെ സ്വന്തം പാർട്ടിക്കോ, അതല്ല, വോട്ടറുടെ സ്വയം നിശ്ചയമനുസരിച്ചു മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടിയോ നൽകാമെന്നുണ്ട് . ഏതെങ്കിലും ഒരു പാർട്ടിക്ക് ജർമ്മൻ തലത്തിൽ ആകെ വെറും 5 % ലും താഴെ വോട്ടുകളെ ലഭിച്ചു എന്നിരിക്കട്ടെ. ആ പാർട്ടിക്ക് ഒരു സീറ്റു പോലും ജർമ്മൻ പാർലമെന്റിലോ, സംസ്ഥാനനിയമസഭയിലോ ലഭിക്കുകയില്ല. ഓരോ പാർട്ടികൾക്കും നിയമാനുസരണ മിനിമം 5% ത്തിലേറെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അർഹമായ അത്രയും സീറ്റ്കൾ ലഭിക്കും. ആകെയുള്ള പാർലമെന്റ് സീറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം നിശ്ചയിക്കുന്നതിലും വിഭജിക്കുന്നതിലും ചില വ്യക്തമായ നിബന്ധനകൾ ഭരണഘടനയിൽ നൽകിയിട്ടുണ്ട്.
ജർമ്മനിയുടെ അടിസ്ഥാന ഭരണഘടനയിൽ എഴുതിച്ചേർക്കാത്ത സാധാരണ നടപ്പിലുള്ള പ്രൊപ്പോർഷനൽ തിരഞ്ഞെടുപ്പ് രീതിയെ ക്കുറിച്ചും ജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട അവകാശത്തെക്കുറിച്ചുമെല്ലാം വ്യക്തമായിട്ട് അറിയുന്നതിന് വളരെ കൃത്യമായി എഴുതി സാധാരണയുള്ള ഔദ്യോഗിക നിയമമായി ജർമ്മൻ സർക്കാർ പൊതുതിരഞ്ഞെടുപ്പിനുവേണ്ടി ചട്ങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇവിടെ എന്നാൽ Majority Voting System പ്രകാരമുള്ള ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിന് ഒട്ടും ജർമ്മൻ ഭരണഘടന എതിരല്ലതാനും. ഇതനുസരിച്ച്, ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുള്ള ഒരു സ്ഥാനാർത്ഥി വിജയിക്കുന്നു. മറ്റെയാൾ തോറ്റു. പ്രൊപ്പോർഷണൽ മാതൃകയിൽ ഇപ്പോൾ നിലവിലുള്ള വോട്ടവകാശം ജർമ്മനിയിൽ മറ്റേതൊരു സിസ്റ്റത്തെക്കാൾ കൂടുതലായിട്ട് മുൻതൂക്കം ലഭിച്ചു കഴിഞ്ഞു.
1960 കളിൽ ജർമ്മനിയിൽ അന്നത്തെ വലിയ കൂട്ടുകക്ഷികൾ Majority votting rights പ്രായോഗികമായി എക്കാലവും നടപ്പിലാക്കാൻ വെറുമൊരു പാഴ്ശ്രമം നടത്തിയിരുന്നു. അത്പക്ഷെ നേതൃനിര രാഷ്ട്രീയത്തിന്റെ വാക്കുകൾക്ക് മുമ്പിൽ അങ്ങനെയൊരു പരീക്ഷണം വേണ്ടായെന്ന നിലപാടിൽ ആ നീക്കം ഉപേക്ഷിച്ചു. "ഇന്ന് അങ്ങനെ ഒരു പരിശ്രമം വീണ്ടും വീണ്ടും ആവർത്തിച്ചു നടന്നിരുന്നുവെങ്കിൽ അതിനെ ഞാൻ പാടേ എതിർത്തു പറയും", എന്നാണ് അതിനായിത്തന്നെ അക്കാലത്ത് പരിശ്രമിച്ചിരുന്ന മുൻ ജർമ്മൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് പിൽക്കാലത്ത് അതേപ്പറ്റി തന്റെ പുസ്തകങ്ങളിൽ ഉറപ്പിച്ചു പറഞ്ഞിരുന്നത്. കാരണം അന്നത്തെപ്പോലെ ഇന്നും ആ ശ്രമം ഫലമില്ലാതെ പരിപൂർണ്ണമായി പരാജയപ്പെടുമായിരുന്നു, അതുകൊണ്ടുതന്നെ. മറ്റൊരു ചരിത്രസംഭവമാണ്, യൂറോപ്യൻ യൂണിയൻ നാണയ പരിഷ്ക്കരണവും" യൂറോ" നാണയത്തിന്റ പിറവിയും. അന്ന് ജർമ്മൻ ചാൻസലർ ആയിരുന്ന ഹെൽമുട്ട് കോളിന്റെ സമൃദ്ധമായ തീരുമാനം ഒരു ജനഹിതവോട്ടെടുപ്പ് തീരുമാനത്തിന് വഴി തെളിച്ചില്ല. ഇതിനായിട്ട് ഒരു ജനഹിത വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ യൂറോയുടെ ജനനം അസാദ്ധ്യമായിരുന്നു.
പൊതു ജനഹിത വോട്ടെടുപ്പ് തികച്ചും അപ്രായോഗികമാണ്. അതായത് ഒരു നിശ്ചിത നിയോജക മണ്ഡലത്തിൽ നൽകപ്പെടുന്ന വോട്ടർമാരുടെ ഇതര വോട്ടുകൾ ഒരു പരിഗണനയും ഇല്ലാതെ തള്ളപ്പെടുന്നു. മണ്ഡലത്തിലെ പകുതിയോളം സ്ഥാനാർത്ഥികളാകട്ടെ അവരുടെ ഒരു വീണ്ടുമുള്ള തുടർ തിരഞ്ഞെടുപ്പു വിജയം അനിശ്ചിതമായും തന്നെ കാണുന്നു. അതിനാൽ മജോറിറ്റി വോട്ടവകാശമാതൃകയെ ജനാധിപത്യത്തിൽ പ്രായോഗികമായി നീതിരഹിതമെന്ന് ധാരാളം വോട്ടർമാരും ജനപ്രതിനിധികളും അതിനെ വ്യക്തമായി കാണുന്നു.
ജർമ്മനിയിലെ യഥാർത്ഥ ജനാധിപത്യഘടന രൂപപ്പെടുത്തുന്നതിന് ഏറ്റവും കൂടുതലേറെ സ്വാധീനിച്ചിട്ടുള്ളത് രാജ്യത്തെ ഒരു സാധാരണനിയമത്തിൽ പ്പെട്ടതും, അതാകട്ടെ രാജ്യത്തിന്റെ അടിസ്ഥാനഭരണഘടനയിൽ പോലും ഉറപ്പിച്ചു എഴുതിച്ചേർക്കാത്തതായ "പ്രൊപ്പോർഷണൽ" വോട്ടിംഗ് രീതി നടത്തുവാനുള്ള അവകാശത്തെയാണ്. ജർമ്മൻ ഭരണഘടനയിൽ ചേർത്ത് എഴുതിയിട്ടുള്ള മറ്റു ചില വിശദമായ നിയമങ്ങളെക്കാൾ കൂടുതൽ ഉറച്ച സ്വാധീനം ഉണ്ടായിട്ടുള്ളത് മേൽപ്പറഞ്ഞതിനു തന്നെയാണ്. അന്നുണ്ടാക്കിയ രാഷ്ട്രീയ പാർട്ടികളുടെ കോ- അലൈൻസ് സർക്കാരിന് രൂപം നൽകിയത് അക്കാലത്തു വളരെ സാധാരണയായി നടപ്പിലുള്ള പ്രൊപ്പോർഷണൽ വോട്ടിംഗ് സമ്പ്രദായമനുസരിച്ചായിരുന്നു.
"ഒരുപോലെ വാർത്തെടുത്ത പൊതുസമൂഹം" നൽകുക ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള പിശകുകൾ മാത്രമാണ്. അതിനാൽത്തന്നെ ബ്യൂറോക്രാറ്റിയുടെ അധീശത്വം മൂലം, ജനാധിപത്യ ഭരണതലത്തിലും പാർലമെന്റിലുംപോലും നിയമസഭ കളിലും മാത്രമല്ല, മുഴുവൻ ജനാധിപത്യരാഷ്ട്രീയതലങ്ങളിലും, ഭരണഘടന നിയമവ്യവസ്ഥകളിലും വലിയ ബുദ്ധിഭ്രംശം സംഭവിച്ചിട്ടുണ്ട്. നിരവധി ഉദാഹരണങ്ങൾ പറയാൻ കഴിയും. അതിൽ ചെറുതിതാണ്, നമ്മുടെ കേരള സംസ്ഥാനത്തിൽ കഴിഞ്ഞ നാളിൽ ചിലയിടങ്ങളിൽ മാത്രം ആൽക്കഹോൾ വില്പനയ്ക്കു കടുത്ത നിയന്ത്രണം നടത്തുകയും, ചിലയിടങ്ങളിൽ മാത്രം പുകവലി നിരോധനം നടത്തുകയും, ചിലയിടങ്ങളിൽ അങ്ങനെയൊരു നിയമം ഇല്ലതാനും. ഇങ്ങനെയാണ് ഒരു രാജ്യത്ത് നിയമത്തെ "ജനങ്ങളിൽ പ്രയോഗിക്കുന്ന നിയമങ്ങൾ" എങ്കിൽ, ഇതിൽ പ്രായോഗികബുദ്ധിയുടെ വൈരുദ്ധ്യവും അഴിമതിയുടെ ദുഷ്ഠ ലാക്കുകളും കാണാനുണ്ട്.
ജനഹിതവോട്ടെടുപ്പ്.
നമുക്കറിയാം, ചില പ്രമുഖ രാജ്യങ്ങളിൽ ചില പ്രധാനപ്പെട്ട വിഷമകരമായ പൊതു പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് പാർലമെന്റിന്റെ തീരുമാനം ഒട്ടും സ്വീകരിക്കുന്നില്ല. ഫ്രാൻസ്, സ്വിറ്റ്‌സർലാൻഡ്, ബ്രിട്ടൻ, നെതർലാൻഡ് എന്നീ രാജ്യങ്ങളിൽ ജനാധിപത്യമാതൃകയിൽ ജനഹിത വോട്ടെടുപ്പു നടത്തും. ഈ വോട്ടെടുപ്പ് രീതിയനുസരിച്ച പൊതുതീരുമാനം ചിലപ്പോൾ ഈ രാജ്യങ്ങൾ ഒരാവശ്യമായി കൈക്കൊള്ളുന്നുമുണ്ട്.
ഈയിടെ ബ്രിട്ടനിൽ നടന്ന ലോകം ശ്രദ്ധിച്ച വോട്ടെടുപ്പ് ഒരു മഹാസംഭവം ആകാമായിരുന്നു. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ അംഗത്വം അപ്പാടെ തീർത്തുപേക്ഷിച്ചു വേർപെട്ടു (BREXIT ) പോകുന്നതു സംബന്ധിച്ച ഉറച്ച തീരുമാഞങ്ങൾ എടുക്കുവാൻവേണ്ടി അവർ ഈയിടെ സ്വീകരിച്ചതായ പൊതുജനഹിത വോട്ടെടുപ്പ്. Brexit - നു വേണ്ടി ഒരു ജനഹിത വോട്ടെടുപ്പു കാര്യം ആവശ്യപ്പെട്ടു മുമ്പോട്ടു വന്നതു ചില നിശ്ചിത വ്യക്തികളുടെ ചില താൽപ്പര്യം മാത്രമായിരുന്നു. ഈ അഭിപ്രായം ബ്രിട്ടനിൽ മാത്രമായിരുന്നില്ല, ലോകം മുഴുവൻ അഭിപ്രായം പരക്കെ ഉണ്ടായിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിനെ അനുകൂലിച്ചരുന്നില്ല. 2005-ൽ ഇതുപോലെതന്നെ രണ്ട് ജനഹിതവോട്ടെടുപ്പ് ഫ്രാൻസിലും നെതർലാൻഡിലും നടന്നു. യൂറോപ്യൻ യൂണിയൻ ഇന്റഗ്രേഷൻ നടപടിയുടെ കാര്യത്തിൽ നടന്ന ഈ ജനഹിത വോട്ടെടുപ്പ് മേൽപ്പറഞ്ഞ രണ്ടു രാജ്യങ്ങളേയും പൂർണ്ണ സ്തംഭനാവസ്ഥയിൽ ആക്കിയിരുന്നു. ഇത്തരമുള്ള പൊതുജനഹിതവോട്ടിംഗ് സിസ്റ്റം തീർത്തും പ്രായോഗികമല്ല എന്ന പൊതുഫലമാണ് കണ്ടത്. ഇതുപോലെ തന്നെയാണ്, ഏതെങ്കിലും ജനാധിപത്യരാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡണ്ടിനെ നേരിട്ട് തിരഞ്ഞെടുക്കുന്നതിന് ജനങ്ങളിലേക്ക് ജനഹിതവോട്ട് സമ്പ്രദായം ഉപകരണമാക്കുന്നത്.
ഏറ്റവും ശക്തമായി എതിർക്കാവുന്ന ഒരു കാര്യമാണ്, ചില കാര്യങ്ങളിൽ മേൽപ്പറഞ്ഞ ജനഹിത വോട്ടെടുപ്പ് നടത്തുന്നത്. ഏതോ വളരെയേറെ വിഷമകരമായ പ്രശ്നങ്ങളിന്മേൽ ഒരു ഉറച്ച രാഷ്ട്രീയ പരിഹാരതീരുമാനം കൈക്കൊള്ളുന്നതിനു ജനഹിതം ആരായുന്നത് പലപ്പോഴും വലിയ തെറ്റായ ഫലം ഉണ്ടാക്കാമെന്ന് ലോകരാജ്യങ്ങൾ അനുഭവത്തിൽ അനുഭവിച്ചറിഞ്ഞു . അതിനാൽത്തന്നെ, രാജ്യകാര്യങ്ങളിൽ ജനഹിതവോട്ട് തേടുന്നത് തീർത്തും യുക്തിയുക്തമല്ല. കാരണം, ഒരു ജനാധിപത്യരാജ്യം എന്തിനാണ് ജനഹിത വോട്ടെടുപ്പ് നടക്കുന്നതിനു അടിയന്തിര കാര്യങ്ങളിൽ പൂർണ്ണമായി അതിനു പ്രേരിതമാകുന്നത് ? പ്രശ്നവിഷയം വളരെയധികം സങ്കീർണ്ണവും വളരെ വിഷമമേറിയതുമായ ഒരു തീരുമാനവും പരിഹാരവും ഇല്ലാതെവന്നാൽ, അതിനെ മറികടന്നു കാണുവാനുള്ള ഒരു ചോദ്യത്തിനു മറുപടിയില്ലാതെ നേരിടുമ്പോഴാണ് പാർലമെന്റിലെ പൊതുവായിട്ടുള്ള തീരുമാനത്തിന് ഏറെ പ്രസക്തിയുള്ളത്. ഇങ്ങനെയുള്ള പൊതുകാര്യങ്ങളിൽ ഒരു ജനഹിത വോട്ടെടുപ്പ് തെറ്റായ തീരുമാനം ഉണ്ടാകുവാൻ കാരണമാക്കുന്നു. ഇതിനാൽ ജനഹിതവോട്ടെടുപ്പ് എന്ന തത്വം ജനാധിപത്യരീതിയിൽ ശരിയായ ഫലം ഉണ്ടാകുന്നില്ല, ഒട്ടും പ്രായോഗികമല്ല എന്നു ലോകരാഷ്ട്രീയചരിത്രത്തിലെ അനുഭവങ്ങളിൽ മനസ്സിലാക്കിയിട്ടുണ്ട്.
ജനാധിപത്യ മുന്നണിസമ്പ്രദായം
യൂറോപ്പിൽ ജനാധിപത്യ മാതൃകയിലുള്ള വിവിധ തെരഞ്ഞെടുപ്പ് രീതികളും മാറിമാറിവരുന്ന ഓരോ സർക്കാരുകൾ രൂപീകരിക്കുവാനുമുള്ള നടപടി ക്രമങ്ങളും ക്രമീകരണ ജോലികളും കണ്ടു. ഇനി ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ എങ്ങനെയാണ് അവയെ അനുവർത്തിക്കുന്നുവെന്നു കാണാം. ഉദാ: കേരളത്തിൽ ജനാധിപതൃ മാതൃകയിൽ മാറിമാറി വരുന്ന ഓരോ സർക്കാരുകൾ ക്രമമായി ഉണ്ടാകാറുണ്ടല്ലോ. തിരഞ്ഞെടുപ്പു കൾക്ക്ശേഷം വലിയ പാർട്ടികൾ ധാരണ ചേർന്നുള്ള കൂട്ടുകക്ഷികളുടെ ഐക്യം ഉണ്ടാക്കിയിട്ടുള്ള ഓരോ സർക്കാരുകൾ ഉണ്ടാകുകയായിരുന്നു. അതുപോലെ തന്നെ പ്രതിപക്ഷവും. കുറെക്കാലം കഴിഞ്ഞു പാർട്ടികളുടെ പരസ്പര ധാരണയിൽ രൂപം കൊണ്ട വിവിധതരം ജനാധിപത്യ ഗ്രൂപ്പുകളും, പാർട്ടി മുന്നണികളും ഉണ്ടായി. ഉദാ: കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഇടതു- വലതുരാഷ്ട്രീയ സഖ്യങ്ങൾ (LDF- UDF സഖ്യങ്ങൾ). ഈ മാതൃകയും അവിടെ നിരന്തരം പരീക്ഷണവിധേയമാണ്.
കേരളം- പഴയകാല രാജഭരണത്തിന്റെ മുഖം മാത്രം പരിചയപ്പെട്ടിട്ടുള്ള മലയാളികൾക്ക് ലഭിച്ചത്, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഇന്ത്യൻ യൂണിയനിലെ വിപുലസംസ്ഥാന രൂപീകരണം നടന്നതിന്റെ ഭാഗമായി അന്നത്തെ തെക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് നാട്ടു രാജ്യങ്ങളെ ചേർത്ത് രൂപീകരിക്കപ്പെട്ട കേരളസംസ്ഥാനമാണ്.കേരളപ്പിറവി നടന്ന 1956-നവംബർ 1 നു ശേഷം, ലോക കമ്മ്യൂണിസത്തി ന്റെ വിപ്ലവ ചരിത്രത്തിൽ 1957- ൽ കേരളത്തിൽ നടത്തിയ ഒരു ജനാധിപത്യഭരണഘടന
അനുസരിച്ചു നടത്തിയ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം ലഭിച്ചു. ഭരണ അധികാരത്തിലെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂട്ടുകക്ഷികൾ ഉണ്ടാക്കിയ കേരളത്തിന്റെ സർക്കാർ നയം തികച്ചും "ഫാഷിസത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവ്" നടത്തുന്നു എന്ന സംശയം ജനങ്ങളിൽ ഒട്ടുംതന്നെ താമസിയാതെ സൃഷ്ടിച്ചു. ജനങ്ങൾ മുഴുവൻ അന്ന് പ്രതിപക്ഷത്തേയ്ക്ക് വീണ്ടും ചേർന്നു . അഥവാ പ്രതിപക്ഷം മുഴുവൻ പൊതുജനങ്ങൾക്കൊപ്പം ചേർന്നുനിന്നു കൊണ്ട്, പുതിയ മാറ്റങ്ങൾക്കായി ശബ്ദമുയർത്തി. മറ്റൊരു പുതിയ സർക്കാർ ഉടൻ ഭരണത്തിൽ വരണമെന്നു ജനങ്ങൾ തീരുമാനിച്ചു. ഒടുവിൽ ജനാധിപത്യം വിജയിച്ചു. തനിയെ മാറാത്തവരെ ഇന്ത്യൻ പ്രസിഡന്റ് ഭരണ ഘടനാനിയമം അനുസരിച്ചു അന്ന് അധികാരത്തിൽനിന്നും അവരെ ഇറക്കി വിട്ടു.
ഇന്ത്യൻ ജനാധിപത്യഭരണമാതൃകയിൽ ഇന്ത്യക്ക് ഒരു സോഷ്യലിസ്റ്റിക് പാർലമെന്ററി സിസ്റ്റമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മഹത്തായ അംഗീകാരവും ഇന്ത്യക്കുള്ളതാണ്. ജനാധിപത്യ തത്വത്തിൽ പാർലമെന്ററി സിസ്റ്റം. സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യാരാജ്യം. 1949 നവംബർ 26-നു സ്വീകരിച്ചു 1950 ജനുവരി 26 -നു നിയമ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന, "ദി സുപ്രീം ലോ ഓഫ് ഇൻഡ്യാ" ജനാധിപത്യതത്വത്തിനു ശക്തിയായ മാതൃകയാണ്.
ജനങ്ങളുടെ ഉറച്ച ആത്മബോധം
ജനാധിപത്യത്തിലേക്കുള്ള
വഴിയിൽ .
|
1947-ൽ ഇന്ത്യ സ്വാതന്ത്രമായതിനുശേഷം ഇന്ത്യ കണ്ടത്, അതുവരെ ബ്രിട്ടീഷ് ഭരണശൈലിയും, നാട്ടുരാജഭരണത്തിൽ മാത്രം പരിചയിച്ച ഒരു സമൂഹമായിരുന്നു. എന്നാൽ സ്വന്തമായ മാതൃകാ ജനാധിപത്യതത്വം സ്വീകരിച്ച നമ്മുടെ കേരള ജനങ്ങളുടെ ഉറച്ച ആത്മബോധത്തെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കണ്ടുതുടങ്ങിയത്. അന്നുമുതലാണ് തെക്ക് കന്യാകുമാരി മുതൽ വടക്ക് കാസർകോട് വരെയുള്ള മലയാളികൾക്ക് ആദ്യമായി ജനാധിപത്യത്തിന്റെ ഉറച്ച ബോധം സ്ഥാപിക്കുവാൻ ആയത്. അങ്ങനെ മലയാള ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന പദവിയിൽ കേരള സംസ്ഥാനം രൂപംകൊണ്ടു. അങ്ങനെ മലയാളികൾ കേരളീയർ ആയി.
21- ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വേറേ ഗൗരവമായ വിധം ജനാധിപത്യ ഭരണക്രമത്തിന് രാഷ്ട്രീയമായി ഒരു വെല്ലുവിളി പുതുതായി ഉണ്ടാകുമെന്ന് ഭയപ്പെടെണ്ടതില്ല. പക്ഷെ, കേരളത്തിൽ ഇക്കാലത്തുള്ള പാർലമെന്റ റി ജനാധിപത്യവ്യവസ്ഥിതിയിൽ ചിലപ്പോൾ, ഓരോ അവസരങ്ങൾ നോക്കി പ്രത്യക്ഷപ്പെടുന്ന കുറെ തെറ്റിദ്ധാരണകളും നിരാശാബോധവും ജനങ്ങളിൽ ഉണ്ടാകുന്നുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. സങ്കീർണ്ണവും ഏറെ വിഷമം പിടിച്ചതുമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ജനങ്ങളുടെ പ്രാപ്തി കുറവിലാണ് അത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്. പ്രധാനമായി ഇന്ത്യൻ സംസ്ഥാന തിരഞ്ഞെടുപ്പുകൾ തന്നെയാണ് ! എന്നാൽ യാഥാർത്ഥ്യമിതാണ്, നമ്മുടെ ജനങ്ങൾ രാജ്യത്തിന്റെ ഐക്യവും ഭാവിയും സാമൂഹ്യജീവിതവും ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുവാൻ ആഗ്രഹിക്കുകയില്ല. ജനാധിപത്യവും ജനാധിപത്യരാജ്യ തത്വങ്ങളും കൂടെക്കൂടെ പ്രതിസന്ധികളെ നേരിടാം. ഇത്തരം പ്രതിസന്ധികൾ ലോകരാജ്യങ്ങൾ കൂടെക്കൂടെ നേരിടുന്നുമുണ്ട്. അത്തരം പ്രതിസന്ധികളെ സധൈര്യം നേരിടുവാൻ ലോകരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. അതിനാൽത്തന്നെ ജനാധിപത്യം എന്നും മനുഷ്യ കരവേലയായി നിലനിൽക്കും.// -
--------------------------------------------------------------------------------------------------------------------