Donnerstag, 17. September 2015

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം / ശ്രേഷ്ഠസമൂഹം പരാജയപ്പെടുന്നു. / George Kuttikattu, Germany

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം// 


ശ്രേഷ്ഠസമൂഹം പരാജയപ്പെടുന്നു. / 

George Kuttikattu, Germany 



 കേരളത്തിലെ തൊഴിലാളി ലോകം വളരെവേഗം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിൽരംഗം ആഗോള വത്കരണത്തിന്റെയും കാപിറ്റലിസത്തിന്റെയും  പ്ലാറ്റ്ഫോം ആയി. തൊഴിലാളികളും അവരുടെ സംഘടനകളും എന്നത്തെയുംപോലെ തൊഴിൽ ദാതാവിൽ ഏറ്റവും ശക്തനായ പിശാചിനെ കാണുന്നു എന്ന വിരുദ്ധ മനോഭാവം കൈവിടുന്നില്ല./ ധ്രുവദീപ്തി ഓണ്‍ലൈൻ 


തൊഴിലാളികളും സമരവും 
സംഘടനകളും
രാണിതിനെല്ലാം ഉത്തര വാദികൾ ? പൊതു അധികാര രാഷ്ട്രം, ഭരണകൂടം, ജസ്റ്റീസ്, എന്നൊക്കെപറഞ്ഞാൽ സർക്കാർ സംബന്ധമായി നല്കുന്ന വിവരങ്ങളെല്ലാം   ശരിയാണെന്നു ള്ളതിനുള്ള സത്യപ്രതിജ്ഞ തന്നെയാകുന്നു.എന്നാൽ കേരളത്തിലെ ജനസമൂഹം പ്രതികരണ ശേഷി നഷ്ടപ്പെട്ടു മൂകരായോ നിസ്സഹായരായോ തീരുന്ന അവസ്ഥയാണ് കാണുന്നത്. ആര് എന്ത് പറഞ്ഞാലും ഏറെ ദു:ഖകരവും ബഹുമുഖവുമാണ് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ. അതായത്, കേരളത്തിന്റെ ഭരണതലത്തിലും മത- സാമൂഹിക തലങ്ങളിലും "എലൈറ്റ്" സമൂഹമെന്ന മഹാശ്രേഷ്ഠ വ്യക്തികൾ അവരുടെ ധർമ്മത്തിലും കർമ്മത്തിലും പാടേ പരാജയപ്പെട്ടതിന്റെ സാക്ഷിപത്രം.

കരുണയില്ലാത്ത, പണം ഒന്നിൽ മാത്രം അമിതഭ്രമമുള്ള, രാജ്യദ്രോഹത്തിൽ നിന്നും ഉടലെടുത്തിട്ടുള്ള മൂകമായ വിഷണ്ണതയുടെ കെട്ടുകഥ. എല്ലാ പ്രസ്താവനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ഒരു വാക്കിൽത്തന്നെയാണ്, നമ്മുടെ ഭരണഘടനയുടെ സംരക്ഷണം! കേരള സർക്കാരിന്റെയും പ്രാദേശിക  രാഷ്ട്രീയ പാർട്ടികളുടെയും മുന്നിൽ ആനുകാലികമായി തന്ത്രപൂർവ്വം തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതും ഇപ്പോൾ അണികളിൽ അതിശ്രദ്ധേയമായി  പ്രചാരണത്തിലിരിക്കുന്നതു മായ  പ്രഥമപ്രധാന വിഷയം, കുറഞ്ഞൊരു മാസങ്ങൾക്ക്ശേഷം പെൻഷൻ പറ്റുന്ന ഒരു മന്ത്രിസഭയുടെ അവസാനത്തെ ദിവസത്തിനുശേഷം നടക്കാനുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പാണ്. അത്പക്ഷെ, ഒന്നോർത്തു നോക്കിയാൽ ഭരണത്തിന്റെ ദുർബലതയുടെ തുറന്ന പ്രകടമായ സ്വയം വെളിപ്പെടുത്തൽ തന്നെയാണ്.

സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും തൊഴിലാളികളും മത- സമുദായങ്ങളും പരസ്പരം പ്രകോപനപരമായ മത്സരം ആണ് നടത്തുന്നത്. ഇതിൽ തോൽവി സ്വീകരിക്കേണ്ടിവരുന്നത് ബലഹീനൻ മാത്രം ആയിരിക്കും. വളരെയേറെ ഇത്തരം മത്സരങ്ങൾ- ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവിന് സമരം, അഴിമതിയാരോപണങ്ങൾ ഉയർത്തിയ സമരങ്ങൾ, കർഷകരുടെ അവകാശത്തിൻപേരിൽ നടത്തുന്ന സമരങ്ങൾ, കസ്തൂരി രംഗൻ റിപ്പോർട്ട്, മുല്ലപ്പെരിയാർ സമരം, നിയമസഭാസമ്മേളനഹാളിൽ നടക്കുന്ന നിഷേധസമരങ്ങൾവരെ ഒരു രാജ്യത്തെ ഡിജിറ്റൽ ധനതത്വശാസ്ത്രത്തെയോ, ജനാധിപത്യമൂല്യത്തെയോ നവീകരിക്കുകയോ നശിപ്പിക്കുകയോവരെ ചെയ്യുന്ന നിരവധി സമരങ്ങൾ കേരളത്തിൽ ഉണ്ട്. എന്തിനുവേണ്ടി?
  
ഇതിനൊക്കെ പ്രധാന ഉത്തരവാദപ്പെട്ടയാൾ സംസ്ഥാന മുഖ്യമന്ത്രിയോ അഥവാ ഇന്ത്യയുടെ പ്രധാന മന്ത്രിയോ ആയിരിക്കാമെന്ന അഭിപ്രായം ജനങ്ങളിൽ എല്ലാവർക്കും ഇല്ല.  ഞാനും അങ്ങനെ  കാണാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ ഇത്തരം സമരങ്ങളോട് സ്വീകരിക്കുന്ന നയപരമായ സമീപനം ശ്രദ്ധിച്ചാൽ രാജ്യത്തെ ശക്തികേന്ദ്രങ്ങളായ "എലൈറ്റ്" സൊസൈറ്റിയുടെ  അധികാരസിദ്ധമായ മൌനം സംശയത്തിനും ഇടയാക്കുന്നുണ്ട്. യാഥാസ്ഥിതികമോ, അധീശത്വമനോഭാവമോ ഒക്കെ ചർച്ചചെയ്തു ക്രമപ്പെടുത്താൻ കഴിയും, പക്ഷെ, മൗനം സ്ഥിരമായി നിലനിൽക്കും. അനിയന്ത്രിതവും പ്രത്യേകിച്ച്, പ്രശ്നസങ്കീർണ്ണവുമായിരുന്നു, കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നേരിടേണ്ടിയിരുന്നത്.

ചരിത്രത്തെ അതിശയിപ്പിച്ച ബജറ്റ് അവതരണം
കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ചില സുപ്രധാന കാര്യങ്ങളിൽ കൈക്കൊണ്ട തുടർച്ചയായ നയപരമായ മൌനം മാദ്ധ്യമങ്ങൾക്ക് അദ്ദേഹ ത്തിൻറെ ഇശ്ചാശക്തിയു ടെ, ബുദ്ധിയുടെ, അഥവാ വിവേകത്തിന്റെയോഅതിസൂക്ഷ്മ ദൃഷ്ടിയുടെയോ വെളിപ്പെടുത്തലുകളായി   അവയെ കാണുവാൻ കഴിഞ്ഞു. അത് തന്റെ മന്ത്രിസഭയിലെ മന്ത്രിശ്രേഷ്ടനായിരിക്കുന്ന ധനകാര്യമന്ത്രി ശ്രീ കെ. എം. മാണിക്കെതിരെ ശത്രുക്കൾ മെനഞ്ഞെടുത്ത ആരോപണങ്ങളോട് പ്രതികരിച്ച രീതി ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, തന്റെ ജീവിതം മുഴുവൻ അർപ്പിതമായ വിശാല ജനാധിപത്യ രാഷ്ട്രീയത്തിനായി സ്വയം സ്വീകരിച്ച ഒരു മഹാനെയാണ്, ശ്രീ. കെ. എം. മാണിയിലൂടെ കേരള രാഷ്ട്രീയവും  മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയവും കാണുന്നത്.

നിയമസഭയിൽ മാത്രമല്ല, പുറത്തും പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ നേരിട്ട് നേരിടുന്നത് കേരളത്തിലെ  മന്ത്രിസഭയ്ക്ക് തന്നെ വലിയ പ്രശ്നസങ്കീർണ്ണ വെല്ലുവിളിയായിരുന്നു. എന്നാലിക്കാര്യത്തിൽ അത് നേരെമറിച്ചാണെങ്കിൽ, ഉദാഹരണത്തിന്, ബലഹീനതയുടെ ഒരു അടയാളം, അഥവാ, അധൈര്യം നിയമസഭയിലും  ഭരണകക്ഷികൾ കാണിച്ചി രുന്നെങ്കിൽ? എന്നിട്ടെന്തുണ്ടായി? മുഖ്യമന്ത്രിയെന്ന നിലയിൽ ശ്രീ. ഉമ്മൻ ചാണ്ടി കൃത്യമായിത്തന്നെ സർക്കാരിനും തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും സംസ്ഥാനത്തിനും വേണ്ടി തികച്ചും ജനാധിപത്യ മാതൃകാപരമായി നിലകൊണ്ടു. പ്രതിപക്ഷങ്ങൾക്ക്‌ ഏറ്റവും ആഹിതകര മായ ശൈലി.

ഒന്നാലോചിച്ചാൽ, ബലഹീനത? കമ്യൂണിസ്റ്റുകാരെപ്പോലെയുള്ള ഇടതു യാഥാസ്ഥിതികരുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പ് മന്ത്രിമാരുടെയും ധനകാര്യമന്ത്രിയുടെയും അയവില്ലാത്ത ഉറച്ച നിലപാടിൽ   പൂർണ്ണ അസംതൃപ്തരാണ്. ശരിയാണ്, ദാരിദ്ര്യത്തിന്റെ വക്കിൽ വരെ എത്തിച്ച സാമ്പത്തിക തകർച്ചയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ റബർ കർഷകർ, ബലഹീനരായ ഈയൊരു ജനവിഭാഗത്തിന്റെ നേർക്ക്  ഈ ഉറച്ച നിലപാട് വ്യക്തമായും വളരെയേറെ കടുത്തതായിട്ടും കാണുന്നു. കർഷകരുടെ വിഷയത്തിൽ പ്രതിപക്ഷം ഭരണകക്ഷിയെപ്പോലെതന്നെ നിലപാട് സ്വീകരിച്ചതുകൊണ്ടാണല്ലോ തിരുത്താനാവാത്ത ഗുരുതര അവസ്ഥാവിശേഷം കർഷകർക്ക് ഉണ്ടായിരിക്കുന്നത് എന്ന് പതിപക്ഷവും സമ്മതിക്കുന്നില്ലല്ലോ.

കേരള നിയമസഭയിലെ 
പ്രതിപക്ഷ അഴിഞ്ഞാട്ടം
എന്നാൽ തുറമുഖ പദ്ധതി മുതൽ, സ്മാർട്ട് സിറ്റി, വിമാനത്താവളം,  കസ്തൂരി രംഗൻ റിപ്പോർട്ട്, പൊതുജന സമ്പർക്കം  തുടങ്ങിയവ വരെയുള്ള വിവിധ  വിഷയ ങ്ങളിൽ മുഖ്യമന്ത്രി വളരെ യേറെ ശ്രദ്ധയോടെ പ്രമുഖ മായ പങ്കു വഹിക്കുന്നു വെന്ന് നാൾതോറും ഇന്ത്യൻ മാദ്ധ്യമ ങ്ങൾ നിറയെ ആഘോഷിക്കു മ്പോൾ, അതേസമയം ക്ലാസ്സിലെ കേമൻ റൌഡിയായ മറ്റൊരു സ്കൂൾ കുട്ടിയുടെ ശക്തി പ്രഹരത്തെ ഭയന്ന് ചഞ്ചലപ്പെട്ട് അടുത്ത പ്രഹരം കുറെ മയപ്പെടുത്തണ മെന്ന് അവനോട് യാചിക്കുന്ന ഒരു സ്കൂൾ കുട്ടിയെപ്പോലെ പ്രതിപക്ഷത്തിന് മുമ്പിൽ ഭരണ നേതൃത്വം ആകുന്നുവെന്ന ആക്ഷേപം ഉണ്ടായി. എങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും  തീർത്തും ഒറ്റപ്പെടുന്നില്ല, തീരെ തനിച്ചല്ല. ഒന്നാലോചിച്ചാൽ, കേരളത്തിന്റെ ധനകാര്യമന്ത്രിക്ക് നേരെ ബാർകോഴക്കേസ്സിൽ കോടതിയുടെ നിലപാടും, പ്രതിപക്ഷത്തിന്റെ ബാർ മുതലാളിമാരുമായുള്ള സഹതാപവും സഹവർത്തിത്വവും, മാദ്ധ്യമവേട്ടയും എല്ലാം എല്ലാം ഏറ്റവും കടുത്ത ശുദ്ധ അസംബന്ധവും കൂട്ടിപ്പിരിച്ചു കെട്ടിയുണ്ടാക്കിയതും വക്രമായ പ്രാഥമിക അന്വേഷണ നടപടികളുമായി രുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇവയെല്ലാം ഉയർന്നു പൊങ്ങിയപ്പോൾ അദ്ദേഹം സ്വീകരിച്ചത് എന്താണ്, എങ്ങനെയാണ്? മുഖ്യമന്ത്രി സ്വന്തം പൊസിഷനിൽ കാലുറപ്പിച്ചു കാണിച്ചുവെന്നതാണ് കണ്ടത്. രാജ്യത്തോടും ജനങ്ങളോടുമുള്ള കടമയിൽ നില ഉറപ്പിച്ചു നിൽക്കുകയും ചെയ്തിട്ടുണ്ട്. അധാർമ്മികശക്തിക്ക് നേരെ യാഥാർത്ഥ്യത്തിനു മുൻ‌തൂക്കം നൽകി.

നമ്മുടെ അടുത്ത പുകയുന്ന പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ താമസവും ജോലിയും. ഭരണഘടനാപരമായ സംരക്ഷണം അവർക്ക് സംസ്ഥാനം നൽകേണ്ടതുണ്ട്. കാണാനോ കേൾക്കാനോ ശരിയായ സ്ഥിതിവിവരക്കണക്ക് എടുക്കുവാനോ കഴിയുന്നില്ല. പ്രാദേശിക ഭരണ ഘടകങ്ങളായ പഞ്ചായത്തുകൾ ഈ വിഷയത്തിൽ ഇടപെടട്ടെ. ഒന്നുകിൽ ബലമായി പിടിച്ചുനിൽക്കുക അതല്ലെങ്കിൽ കൈവിടുക. ഇതുവരെയും ഇതിൽ തീരുമാനിക്കപ്പെടാത്തത്, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ്സം തൊഴിൽ ഇവയെല്ലാം അവരുടെ സ്വയം  തീരുമാനം ആയിരിക്കണമോ എന്നതാണ്. പുകയുന്ന ബോംബാണ് എന്നതിൽ സംശയിക്കേണ്ടതില്ല.

കേരളത്തിലെ പരമ്പരാഗത ലാൻഡ് വർക്കേഴ്സ് എവിടെ? അവരുടെ സാന്നിദ്ധ്യം കർഷകന് കാർഷികമായിട്ടുള്ള  ആവശ്യമുള്ളതനുസരിച്ചു ലഭിക്കുന്നില്ല. സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ അവരെ മാറ്റിനിറുത്തി. എന്താണ് ഫലം? കർഷകത്തൊഴിലാളികളും കർഷകനും ഇപ്പോൾ  രണ്ടു ധ്രുവങ്ങളിൽ ആയി. പരസ്പരം പ്രതിബദ്ധതയില്ലാതായി. തൊഴിലാളികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്, അതേസമയം കർഷകന് യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നില്ല. സ്വദേശകർഷക തൊഴിലാളികൾ അന്യസംസ്ഥാനക്കാർക്ക് ഇരിപ്പിടം നല്കി. ഒരു തർക്കവും ചർച്ചയും വേണ്ട. കേരളത്തിലെ തൊഴിലാളി ലോകം വളരെവേഗം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിൽരംഗം ആഗോള വത്കരണത്തിന്റെയും കാപിറ്റലിസത്തിന്റെയും  പ്ലാറ്റ്ഫോം ആയി. തൊഴിലാളി സംഘടനകൾ എന്നത്തെയുംപോലെ തൊഴിൽ ദാതാവിനെ ഏറ്റവും ശക്തനായ പിശാചിനെ കാണുന്നു എന്ന വിരുദ്ധ മനോഭാവം കൈവിടുന്നില്ല. സർക്കാരിന്റെ തൊഴിൽരാഷ്ട്രീയം തൊഴിലാളി- കർഷക സാമൂഹിക ബന്ധങ്ങളെ തകർത്തുവെന്നത് ശരിതന്നെ.

ഭരണകക്ഷിയും വിമാനത്താവള നിർമ്മാണവും
കേരളത്തിലെ രാഷ്ട്രീയക്കാർ തനിച്ചു മാത്രമല്ല കുറ്റക്കാർ ആയിരിക്കുന്നത്. കേരളത്തി ലെ സമ്പത്ഘടനയുടെ എല്ലാ വശങ്ങളും ശരിയായി വിശകലനം ചെയ്തുനോക്കി  ഓരോരോ പ്രത്യേക    കാരണ ങ്ങൾ മുഖ്യമന്ത്രിയുടെ നേതൃ ത്വത്തിലുള്ള മന്ത്രിസഭയും ഉദ്യോഗസ്ഥന്മാരും മനസ്സിലാ ക്കിയാൽ ഈ രാജ്യത്തിന്‌ വിഷമകരമായ പ്രശ്നങ്ങളുണ്ടെ ന്ന് കാണാൻ കഴിയും. അത് സ്പർശിക്കുന്നത് രാഷ്ട്രീയ ത്തെത്തന്നെ  മാത്രമല്ല. എല്ലാവർക്കും എല്ലാറ്റിനും കുറ്റം നിറയെ ഉണ്ടെന്ന് പറയുന്നതും ശരിയല്ല. അതുപക്ഷെ ഈ രാജ്യത്തെ എലൈറ്റ് അഥവാ പൊതുവെ സമൂഹത്തിലെ  ശ്രേഷ്ഠരെയാണ് സ്പർശിക്കുന്നത്. ഈയൊരു പദപ്രയോഗം "എലൈറ്റ്" പൊതുവെ അത്രതന്നെ ഹിതകരവുമല്ലാ. എങ്കിലും, യാഥാർത്ഥ്യത്തെ കാണണമല്ലോ, ഈ രാജ്യത്തെ വികസന പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന കുറെ ആയിരം രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, നടത്തിപ്പുകാർ, സമുദായ- മതനേതൃത്വങ്ങൾ, മാദ്ധ്യമ ശ്രദ്ധയെ എന്നുമെന്നും ഏറെ ആകർഷി ക്കുന്നവർ, ബുദ്ധിജീവികൾ, വ്യവസായികൾ, പൊതുസമൂഹ ത്തിലെ ഉന്നതന്മാർ വരെ ഈ രാജ്യത്തുണ്ട്. അവരോടൊത്ത് നാം ചേർന്ന് പ്രവർത്തിക്കുക, അവരെ പ്രവർത്തിക്കാൻ അനുവദിക്കുക. ലോകം പ്രതിസന്ധി നിറഞ്ഞതാണ്‌, അതുപക്ഷെ, ഇതിനു നേരെ ക്രിയാത്മകമായി ചെയ്യുന്നവരോ കുറവാണ്.

കേരളത്തിനു ഹിതകരമല്ലാത്ത ഒരു യാഥാർത്ഥ്യം ഉണ്ട്. നമ്മുടെ ശ്രേഷ്ഠ നേതൃത്വം ബലഹീനമാണ്. ഒരുപക്ഷെ, അവർ ഭയപ്പെടുന്നു, അതല്ലെങ്കിൽ അവരവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. പൗരന്റെ അവകാശങ്ങളും പ്രശ്നപരിഹാരവും  നീതിയും ഉറപ്പാക്കേണ്ട നീതിന്യായസംരക്ഷകരെന്ന് അവകാശപ്പെടുന്ന നിയമസംഹിതയുടെ കാവൽക്കാർ തന്നെ  നിയമത്തെ വ്യഭിചരിച്ചാൽ? പൌരന്മാർ ഭരണഘടനയും നിയമസംഹിതയും അവകാശങ്ങളും കടമകളും സംബന്ധിച്ച കാര്യങ്ങളിൽ ഇന്നുവരെയും ബോധവാന്മാരല്ല.  ഒരൊറ്റ വീക്ഷണത്തിൽ കാണാൻ കഴിയുന്നത്‌ ഇങ്ങനെ: ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങളെ പരിഹരിക്കുന്നതിൽ നമ്മുടെ ശ്രേഷ്ഠ ജനങ്ങൾ പരാജയപ്പെട്ടു. പരാജയം അങ്ങേയറ്റം വഷളായി എന്നുതീർത്ത്‌ പറയുന്നതാണ് ശരി.

ജനകീയ പ്രശ്നങ്ങളുടെ നേർക്ക് ചിലർ അഭിപ്രായം പറയുന്നു, ചിലർ മൌനം പാലിക്കുന്നു, ചിലർ ഒരർത്ഥത്തിലും പോലും പ്രതികരിക്കുന്നേയില്ല. ജനങ്ങൾ യാതൊന്നിലും പ്രതികരിക്കുന്നില്ല. എല്ലാം സർക്കാർ ചെയ്യട്ടെ എന്ന അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് പ്രധാന വിഷയം രാഷ്ട്രീയം. സമൂഹവും, ഭാവിയും , ഇതിനിടെ അഭിപ്രായങ്ങൾ  ഉണ്ടാക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരും, പിന്നെ കുറെ അകലത്തിൽ ഇരുന്നു പ്രതിപക്ഷ പാർട്ടികളുടെ കുരയ്ക്കലും കൂവലും കേൾക്കാം. പ്രതിപക്ഷ രാഷ്ട്രീയം തികച്ചും പരാജയത്തിലാണ്. എന്തായാലും ഏറെക്കൂറും നേതൃനിരയിൽ ഉള്ളവർ എല്ലാവരും ചിന്തിക്കുന്നത്, തലപുകയുന്ന രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം കേന്ദ്രസർക്കാർ ചെയ്യട്ടേയെന്ന ഭാവമാണ്,  ഇവരാകട്ടെ കണ്ണുംകെട്ടി ഒരുവക കാഴ്ചപ്പാടുകളും ഇല്ലാതെ സംസ്ഥാന ഭരണത്തിലിരിക്കുകയും ചെയ്യുന്നു.  

രാഷ്ട്രീയക്കാരുടെമേൽ കടുത്ത സമ്മർദ്ദം വിജയകരമാകും.?

നിയമസഭയിൽ 
ലോകം അതിശീഘ്രവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. പൊതുവെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താരതന്മ്യേന മെച്ചപ്പെട്ട സ്ഥിതിയിൽ ആയിരുന്ന തിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാമുദായിക നേതൃത്വം വലിയ പ്രതിസന്ധികളെ ഒന്നിച്ചു നേരിടേ ണ്ടതായി വന്നില്ല. രാജ്യം പലപ്പോഴും നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങളെ, സർക്കാരിന്റെ ശാന്തമായ ഭരണത്തിനു കോട്ടം ഉണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അല്പം ആശങ്കയോടും ഭയപ്പാടോടുകൂടിയെങ്കിലും, അവയെ മന:പൂർവ്വം അവഗണിക്കുവാനും അങ്ങനെ എങ്ങനെയെങ്കിലു മൊക്കെ കാര്യങ്ങൾ നടക്കുമെന്ന പരീക്ഷണമാണ് നടത്തിയത്. അതായത്, കൂടിക്കുഴഞ്ഞ കാര്യങ്ങളെ  പൊതുവിഷയത്തിൽ മുന്നോട്ടു വയ്ക്കാതെ യിരിക്കുകയെന്ന നിലപാട്. എന്നാൽ അശാന്തരായ ഒരു സിവിൾ സമൂഹത്തിൽ അപ്രായോഗിക പോപ്പുലിസം മാത്രമവശേഷിക്കുന്നു. മൂന്നിൽ രണ്ടു മാദ്ധ്യമങ്ങൾ പോലും രാജ്യത്തിന്റെ ശരിയായ അവസ്ഥയെപ്പറ്റിയും, ശ്രേഷ്ഠനേതൃത്വങ്ങളുടെ നിരുത്തരവാദിത്തപരമായ കൈകെട്ടിനിൽപ്പിനെ ക്കുറിച്ചും, ഇവയൊക്കെ അറിയുകയോ പറയേണ്ടത് പറയുകയോ ചെയ്തിട്ടില്ല. ചിലർ മാത്രം വല്ലപ്പോഴും എന്തോ നിശിതമായി വിമർശിച്ചിട്ടുണ്ട്.

അപ്പോൾ നിലപാടിൽ രണ്ടുപക്ഷമില്ലാതെ പറയാൻ കഴിയുമെന്നും തെളിഞ്ഞു. ഒന്ന്, സാദ്ധ്യമായ കാര്യമാണ്, രാഷ്ട്രീയത്തിന് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടാകണം, ജനാവശ്യങ്ങളിലേയ്ക്ക് അവരെ വലിച്ചിറക്കുന്നുവെന്ന തോന്നൽ സ്വയം അവർക്കുണ്ടാകണം. കഴിഞ്ഞ കാലങ്ങളിൽ ചിലത് അപ്രകാരം സംഭവിച്ചു. അതുപക്ഷെ അപൂർവ്വം ചില നേതൃത്വങ്ങൾ കുറഞ്ഞപക്ഷം മാദ്ധ്യമങ്ങളിൽ തങ്ങൾക്കുനേരെ ഉയരുന്ന ആരോപണങ്ങൾ ശരിയായില്ലയെന്ന തങ്ങളുടെ എതിർപ്പ് പുറത്തു കാണിച്ചു. നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്ന ഈ "എലൈറ്റ്" സമൂഹം പൊതുജനസമൂഹത്തിനെതിരെ എതിർത്തു  ന്യായീകരിക്കാൻ മാത്രമുള്ള വേണ്ടുവോളം ആത്മവിശ്വാസം ഉൾക്കൊള്ളുന്നത് അംഗീകരിക്കാനാവില്ല, ഭീഷണി നേർക്കുനേർ  ഉയരുന്നില്ലെങ്കിൽ. ബാക്കിയുള്ളത് ഉൾക്കൊള്ളാൻ കഴിയട്ടെ. പൊതുപ്രവർത്തനത്തിലെ- മത-സാമുദായിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ "പ്രമുഖ വ്യക്തി"കളുടെ ലജ്ജിപ്പിക്കുന്ന, വളരെ വിഷമിപ്പിക്കൂന്ന പെരുമാറ്റശൈലി, ഇവയുടെ ഇരട്ടിച്ച ഭാവപ്രകടനം, അത്  ,നിഷ്കരുണവും നിഷേധാത്മകവുമാണ്. 
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com


for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.