ശ്രീ. കെ. സി. സെബാസ്റ്റ്യൻ
ശ്രീ. കെ. സി. സെബാസ്റ്റ്യൻ 2015 ജൂലൈ 20 -നു
ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇരുപത്തിയൊമ്പത് വർഷങ്ങൾ തികഞ്ഞു. ഒരു
പത്രപ്രവർത്തകന്റെ സമൂഹത്തോടുള്ള കടപ്പാട് അങ്ങേയറ്റം തികഞ്ഞ അവബോധത്തോടെ
ഉൾക്കൊള്ളുകയും കക്ഷിരാഷ്ട്രീയത്തിനെതിരായി നിർഭയമായ, സ്വതന്ത്രമായ
വിമർശനത്തിലൂടെ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയാണ് അദ്ദേഹം
ഉയർത്തിക്കാട്ടിയത്.
ശ്രീ.
കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ
അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു
സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ
ധ്രുവദീപ്തിയിൽ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നു/ .
ധ്രുവദീപ്തി ഓണ്‍ ലൈൻ.
--------------------------------------------
--------------------------------------------
അനുസ്മരണം.
-ധൃവദീപ്തി-
കെ. സി. സെബാസ്റ്റ്യന്റെ കുടുംബം.
Fr. Dr. Thomas Kadenkavil C. M. I
( 1987-ൽ എഴുതിയത് ).
( 1987-ൽ എഴുതിയത് ).
ആയിരത്തിത്തൊള്ളായിരത്തി എഴുപത് ആഗസ്റ്റ് 10-ന് ആണ് ഞങ്ങളുടെ പിതാവു കർത്താവിൽ നിദ്രപ്രാപിച്ചത്. കരൂർ ഇടവക പള്ളിയിലെ കുടുംബക്കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. ഇന്ന് ആ കല്ലറയിൽ ആ പിതാവിന്റെ മക്കളിൽ ഒരാൾകൂടി എത്തിയിരിക്കുന്നു. കെ. സി. സെബാസ്റ്റ്യൻ.
ഞങ്ങളുടെ കുടുംബത്തിൽ പതിനഞ്ചു മക്കൾ ഉണ്ടായി എന്ന് അമ്മ പറയുന്നു. പക്ഷെ ഞങ്ങളുടെ ഓർമ്മയിൽ ഞങ്ങൾ ഒൻപതു പേരാണ്. സന്ന്യാസ വൈദിക ജീവിതമോ ദാമ്പത്യ ജീവിതമോ സ്വീകരിക്കാതെ ഏകനായി രാഷ്ട്രീയ പത്രപ്രവർത്തനം തന്റെ ജീവിതലക്ഷ്യമായി ജീവിച്ച സെബാസ്റ്റ്യനു തന്റെ സഹോദരങ്ങളും സഹോദരികളും അവരുടെ മക്കളുടെ കുടുംബങ്ങളും, അവരുടെ മക്കളുടെ കുടുംബങ്ങളും ഉൾപ്പെട്ട ഒരു വലിയ കൂട്ടുകുടുംബമാണ് ഇന്ന് സ്വന്തമായിട്ടുള്ളത്.
കുടുംബത്തിലെ ഏക വൈദിക സഹോദരനായ ഞാൻ മാമ്മോദീസ, കല്യാണം, ജൂബിലികൾ, രോഗശുശ്രൂഷ, തുടങ്ങിയ തിരുക്കർമ്മങ്ങൾ കുടുംബത്ത് നടക്കുമ്പോൾ മാത്രം മുഖ്യമായി എത്തിയിരുന്നപ്പോൾ, ദേവസ്യാച്ചൻ എന്ന് ഞങ്ങളുടെ കൂട്ടുകുടുംബത്തിലെ ഓരോ ശാഖയിലേയും എല്ലാ തുടിപ്പുകളിലും, ചലനങ്ങളിലും പങ്കാളിയായിരുന്നു. സ്വന്തമായി ഒരു കുടുംബമില്ലാതിരുന്ന സെബാസ്റ്റ്യന് എല്ലാ സഹോദരന്മാരുടെയും സഹോദരികളുടെയും, അവരുടെ അനന്തരവരുടെയും വീടുകൾ സ്വന്തം പോലെയായിരുന്നു.
അപ്പന്റെ മരണശേഷം സെബാസ്റ്റ്യന്റെ ജീവിതത്തിന്റെ ആകർഷണകേന്ദ്രം അമ്മ തന്നെയായിരുന്നു. മൂത്ത സഹോദരൻറെ കൂടെ താമസിക്കുന്ന അമ്മയെ കാണാൻ എറണാകുളത്ത് ഓടി ഓടി എത്തുന്ന സെബാസ്റ്റ്യനെ കാണുമ്പോൾ തിരുവനന്തപുരം ഇടപ്പള്ളി(കൊച്ചി)യിൽ നിന്നും 40 പൈസാ പോയിന്റാണെന്ന് ഒരു പക്ഷെ ഞങ്ങളുടെ അമ്മയ്ക്ക് തോന്നിയിരിക്കണം. രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെബാസ്റ്റ്യൻ ആദ്യം ചെയ്തത് കരൂറുള്ള പിതാവിന്റെ ശവകുടീരത്തിൽ പോയി പ്രാർത്ഥിക്കുകയും ഇടപ്പള്ളിയിൽ വന്ന് അമ്മയുടെ അനുഗ്രഹാശ്ശിസ്സുകൾ വാങ്ങുകയുമായിരുന്നു. വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ സെബാസ്റ്റ്യന്റെ ഡൽഹിയിലെ വസതിയിൽ കുറെ ദിവസം താമസിക്കുവാൻ അമ്മ ഇറങ്ങിപ്പുറപ്പെട്ടത് സെബാസ്റ്റ്യന്റെ സ്നേഹം നിറഞ്ഞ നിർബന്ധം കൊണ്ട് മാത്രമാണ്. ഇന്നും ഞങ്ങളുടെ കുടുംബത്തെ കൂട്ടി ഇണക്കി നിറുത്തുന്ന തലക്കണ്ണിയായി അമ്മ നിലകൊള്ളുന്നു.
സെബാസ്റ്റ്യൻ പലപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്ന ഒരാഗ്രഹമാണ് കുടുംബാംഗങ്ങളുടെ സമ്പൂർണ്ണ പേര് വിവരം ശേഖരിച്ചു വയ്ക്കണമെന്നത്. ഒറ്റത്തടിയായി ജീവിച്ച സെബാസ്റ്റ്യൻ ഒരുപക്ഷെ സ്വന്ത തറവാട്ടിൽ - പുതുപ്പള്ളിയേൽ കാടൻകാവിൽ -ജനിച്ച അല്ലെങ്കിൽ ഈ തറവാടുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ അംഗവുമായും പ്രത്യേകം ബന്ധപ്പെടുവാനും അവരെ സ്നേഹത്തിൽ അനുസ്മരിക്കുവാനും വേണ്ടിയായിരുന്നിരിക്കണം ഇങ്ങനെ ഒരാഗ്രഹം വച്ചു പുലർത്തിയിരുന്നത്. ഈ ആഗ്രഹത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയതാണ് പിന്നീട് തയ്യാറാക്കിയ പേരുവിവരങ്ങളും പേരു വിവരപ്പട്ടികയും. ഈ വിവരണത്തിൽ പലപ്പോഴും അംഗങ്ങളുടെ വീട്ടിലെ വിളിപ്പേര് ആണ് കൊടുത്തിരുന്നത്. പട്ടികയിൽ മാമ്മോദീസായിലെ പേരും.
ചിത്രം : സെബാസ്റ്റ്യനും തന്റെ സഹോദരങ്ങളും ജനിച്ചു വളർന്ന വീട്ടിൽ വന്നപ്പോൾ. |
ഏറ്റവും മൂത്ത സഹോദരനാണ്, കെ.സി. ചാക്കോ. അദ്ദേഹം കരിപ്പാപറമ്പിൽ തോമസ്സിന്റെ മകൾ പെണ്ണമ്മയെ വിവാഹം കഴിച്ചു. പുത്രന്മാർ, ചാക്കോച്ചൻ മണലിൽ കോശിയുടെ മകൾ മേരിയെയും, കുട്ടപ്പൻ മുണ്ടമറ്റത്ത് മാത്യുവിന്റെ മകൾ പെണ്ണമ്മയെയും, അപ്പച്ചൻ മേരിലൂവിനെയും ഫ്രാൻസിസ് പാലാ കെ.എം. മാത്യുവിന്റെ മകൾ ലിറ്റിയെയും വിവാഹം കഴിച്ചു. പുത്രിമാരായ, മേരിക്കുട്ടിയുടെ ഭർത്താവ് കായംകുളം രാമപുരത്ത് കീച്ചേരിൽ ഗീവർഗീസിന്റെ പുത്രൻ തങ്കച്ചനും, ടെസ്സിയുടെ ഭർത്താവ് ചിറക്കടവു കല്ലൂർ തോമസ്സിന്റെ പുത്രൻ അപ്പച്ചനും, എലിസബത്തിന്റെ ഭർത്താവ് നരിയങ്ങാനത്ത് കുറ്റിയാനിക്കൽ ജോസഫിന്റെ പുത്രൻ ബേബിയും, ക്ലാരമ്മയുടെ ഭർത്താവ് ഫാത്തിമാപുരം മണലോടിപ്പറമ്പിൽ മാത്യുവിന്റെ പുത്രൻ ജോസുമാണ്.
ചാക്കോച്ചന് ബാബു, ബിജു, സുനന്ദ എന്നീ കുട്ടികളും, മേരിക്കുട്ടിക്ക് ആണ്, മിനി, ജോജി, ജിബി, എന്ന് നാല് മക്കളും,കുട്ടപ്പന് മഞ്ജു എന്ന ഏക പുത്രിയും, അപ്പച്ചന് ജൂലി, ജിമ്മി, മെലിസാ, എന്ന് മൂന്നു മക്കളും എലിസബത്തിന് ടോണി, കുട്ടപ്പൻ എന്ന് രണ്ടു പുത്രന്മാരും ക്ലാരമ്മയ്ക്ക് മാത്തച്ചൻ,മരിയാ, എന്നീ കുട്ടികളും ഫ്രാൻസിസിന് അമ്മു എന്ന മകളും ഉണ്ട്. കൊച്ചുമകൾ അനുവിനെ വാളാം പറമ്പിൽ മാമ്മന്റെ മകൻ ജോർജ്കുട്ടി വിവാഹം കഴിച്ചു. അവരുടെ പുത്രൻ കുഞ്ഞുമത്തായി, ഞങ്ങളുടെ അമ്മയ്ക്ക് നാലാം തലമുറ കാണാനുള്ള ഭാഗ്യം നല്കി. മിന്നുവും വിവാഹിതയാണ്. വരൻ എടത്വാ പോരൂക്കര തോമസ്സിന്റെ പുത്രൻ ജോർജാണ്.
ആദ്യകാലങ്ങളിൽ ജേഷ്ഠസഹോദരൻ ചാക്കോയോടു കൂടിയാണ് സെബാസ്റ്റ്യൻ തിരുവനന്തപുരത്തു താമസിച്ചിരുന്നത്. പിന്നീട് ദീപികയിലേയ്ക്ക് മാറിത്താമാസിച്ചപ്പോഴും ജേഷ്ഠൻ കോഴിക്കോട്ടേയ്ക്ക് പോകുന്നതുവരെ ആ വീടുതന്നെയാണ് സെബാസ്റ്റ്യൻ സ്വന്തം വീടായി സ്വീകരിച്ചിരുന്നത്. അതിനുശേഷം ജേഷ്ഠന്റെ മൂത്തപുത്രി മേരിക്കുട്ടിയുടെ തിരുവനന്തപുരത്തെ ഭവനമാണ് സെബാസ്റ്റ്യനു ഒടുവിൽ" സ്വന്തം" വീടായി പരിണമിച്ചത്. "ബാസ്റ്റ്യൻ മാവൻ" എന്ന് വിളിച്ചുകൊണ്ടു തന്റെ അടുത്തു വരുമായിരുന്ന മേരിക്കുട്ടിയെയും തങ്കച്ചനെയും അവരുടെ കുട്ടികളെയും സ്വകുടുംബാംഗ ങ്ങളായി സെബാസ്റ്റ്യൻ കരുതി. അവർക്കും ബാസ്റ്റ്യന്മാവൻ അവരുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. തങ്കച്ചൻ കുടുംബത്തിനു സെബാസ്റ്റ്യനും, സെബാസ്റ്റ്യനു തങ്കച്ചൻ കുടുംബവും പരസ്പരം "പ്രാദേശിക രക്ഷകർത്താക്കൾ" ആയിരുന്നു. ഏകനായി ഓഫീസിൽ ജീവിച്ചുവന്ന സെബാസ്റ്റ്യനു സ്വന്തമെന്നു പറയാവുന്ന ഒരു വീടില്ലായിരുന്നതിന്റെ കുറവ്,മേരിക്കുട്ടിയുടെ കുടുംബം ഒരളവു വരെ പരിഹരിച്ചിരുന്നു.
ഞങ്ങളുടെ കുടുംബത്തി ലെ അടുത്ത മുതിർന്ന അംഗം പാപ്പച്ചൻ എന്നു വിളിച്ചു വന്ന കെ. സി. ജോസഫാണ്. പാപ്പച്ചൻ യോഗ്യാവീട്ടിൽ മാത്യുവി ന്റെ മകൾ ബേബിയെ വിവാഹം കഴിച്ചു. ബേബി യുടെ സഹോദരന്റെ പുത്രി ഷേർളി കോത മംഗലത്ത് പുളിക്കൽ സേവ്യറിന്റെ പുത്രൻ റോയിയെ വിവാഹം കഴിച്ച്, അവരോടുകൂടി തൃശൂരിൽ ജീവിക്കുന്നു.
കട്ടച്ചിറസ്ഥിരതാമസ്സമാ ക്കിയ കെ. സി. ചാണ്ടി യാണ് അടുത്ത സഹോദരൻ. അദ്ദേഹം അമയന്നൂർ തോപ്പിൽ വർക്കിയുടെ മകൾ കുട്ടിയമ്മയെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാർ ചാക്കോച്ചൻ, മലയിൽ വർഗീസിന്റെ മകൾ മേരിയെയും ജോർജുകുട്ടി ഒറ്റപ്പാലത്ത് തെക്കീട്ടിൽ ഗ്രേസിക്കുട്ടിയെയും വിവാഹം കഴിച്ചു. ചാക്കോച്ചന്റെ പുത്രിമാർ പ്രീതിയും പ്രിയയും മഞ്ചുവുമാണ്. ജോർജുകുട്ടിയുടെ പുത്രൻ അലക്സാണ്ടർ ആണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം. അവൻ ജനിക്കുന്നതിനു മുമ്പേ കെ. സി. സെബാസ്റ്റ്യൻ നിര്യാതനായിരുന്നു. പുത്രിമാർ മേഴ്സിയെ കടപ്പൂർ കിഴക്കേ തൊട്ടിയിൽ ജോസഫിന്റെ മകൻ ബാബുവും ഫിലോമിനയെ കൊങ്ങാണ്ടൂർ തെക്കനാട്ട് കുര്യാക്കോസിന്റെ പുത്രൻ സൈമനുമാണ് വിവാഹം ചെയ്തിരിക്കുന്നത്. മേഴ്സിയുടെ കുട്ടികൾ നിറ്റിയും ലിസ്സയും അരുണും ആകുന്നു. ഫിലോയുടെ കുട്ടികൾ കിരണും കീർത്തിയും. ചാണ്ടിയുടെ മറ്റു പുത്രിമാർ പൌളിനും ആൻസിയും അവിവാഹിതരാണ്.
അടുത്ത സ്ഥാനമായിരുന്നു സെബാസ്റ്റ്യന്റെത്. അതിനു താഴെയുള്ള നാലുപേരും സന്ന്യാസ വ്രുതക്കാരാണ്. ഹാരോൾഡമ്മ എന്ന പേരുള്ള അന്നക്കുട്ടി കർമ്മലീത്താ സന്ന്യാസിനിയും സെലറീന എന്ന പേരുള്ള കൊച്ചുത്രേസ്യാമ്മയും, റോസുള എന്ന പേരുള്ള കുഞ്ഞേലിക്കുട്ടിയും ക്ലാരസഭാംഗങ്ങളും ആകുന്നു. ഞാൻ കർമ്മലീത്താ സഭാവൈദികനും/-
(തുടരും ...ധ്രുവദീപ്തി ഓണ്‍ലൈൻ)
(തുടരും ...ധ്രുവദീപ്തി ഓണ്‍ലൈൻ)
-------------------------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------------------------
for up-to-dates and FW. link
Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press. DISCLAIMER: Articles published in this online magazine
are exclusively the views of the authors. Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.