Montag, 25. Mai 2015

ധ്രുവദീപ്തി // Society / Family / കുടുംബം : യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും. Part II- Fr. Dr. Thomas Kuzhinapurathu.

 ധ്രുവദീപ്തി  // Society 


 കുടുംബം : യാഥാർത്ഥ്യങ്ങളും വെല്ലുവിളികളും. Part II- 

Fr. Dr. Thomas Kuzhinapurathu.


അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് തന്നെ തന്റെ സൃഷ്ടിയെക്കുറിച്ച് കരുതലുള്ള ദൈവത്തെ, തങ്ങളുടെ വാക്കുകളിലൂടെയും പ്രാർത്ഥനകളിലൂടെയും പ്രവൃത്തികളിലൂടെയും ഗർഭസ്ഥ ശിശുവിലേയ്ക്ക് സംവേദനം ചെയ്യുവാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന ബോധ്യം സഭ പങ്കു വയ്ക്കുന്നു. ഇക്കാലയളവിൽ കുടുംബത്തിൽ സംജാതമാകുന്ന പ്രാർത്ഥനയുടെയും ദൈവിക സമാധാനത്തിന്റെയും അന്തരീക്ഷം ഗർഭസ്ഥ ശിശുവിന്റെ വ്യക്തിത്വത്തിൽ നിർണ്ണായക സ്വാധീനമാണ് ചെലുത്തുന്നത്. /- Part II-തുടർച്ച...

കുട്ടികളുടെ വളർച്ചയും ശിക്ഷണവും.

നവജാതശിശു മുതൽ പ്രായപൂർത്തിയാകുന്നവർ വരെയുള്ള കാലയളവിൽ കുട്ടികളുടെ പരിശീലനത്തിൽ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾ ക്കും ശൈശവ, ബാല്യ, കൗമാര ദശകളിലുള്ള കുട്ടികൾ മുന്നിലേയ്ക്ക് അട ർന്നു വീഴുന്ന വ്യക്തിത്വശകലങ്ങളാണ്. ഇവരുടെ ഓരോ വാക്കുകളും പ്രവർ ത്തികളും എന്ന ബോധ്യം ഇവർക്കുണ്ടാകണം. ഇവയെയറിയാതെ തന്നെ കുട്ടികൾ ഇവയെല്ലാം പെറുക്കിയെടുത്ത് അവരുടെ വ്യക്തിത്വസൌധങ്ങൾ പണിയുകയാണ്. അവർ ചേർത്തുവയ്ക്കുന്ന ഓരോ ഇഷ്ടിക തുണ്ടിലും മാതാ പിതാക്കളുടെയും അവരുമായി സംസർഗ്ഗം ചെയ്യുന്നവരുടെയും വ്യക്തിമുദ്ര കൾ പതിയുന്നുണ്ടെന്നകാര്യം ഉരുവിടുന്ന ഓരോ വാക്കിനു മുമ്പിലും ഉണ്ട് എന്ന കാര്യം മുതിർന്നവർ അറിഞ്ഞിരിക്കണം. ഈ ഉത്തരവാദിത്വബോധ ത്തോടെ തങ്ങളുടെ വാക്കുകളെയും പ്രവൃത്തികളെയും കുട്ടികളുടെ ശിക്ഷ ണത്തിനു അനുയോജ്യമാക്കുവാൻ മാതാപിതാക്കളും മറ്റുള്ളവരും ശ്രദ്ധിക്കേ ണ്ടതുണ്ട്.

വാർദ്ധക്യവും വൈധവ്യവും അർത്ഥപൂർണ്ണമാക്കാം.


വാർദ്ധക്യത്തിലെത്തിയവരും  
അനന്തര തലമുറയും 
വാർദ്ധക്യം കുടുംബത്തിന്റെ ഒഴി ഞ്ഞ മൂലയിലേയ്ക്ക് തള്ളപ്പെടേണ്ട ഒരു അവസ്ഥയല്ല എന്ന ബോധ്യം കുടുംബാംഗങ്ങൾക്ക് എല്ലാവർക്കു മുണ്ടാകണം. വാർദ്ധക്യവും ഫലദാ യകമാണെന്നു വി. പൌലോസ് ശ്ലീ ഹാ നമ്മെ ഓർമ്മിപ്പിക്കുന്നു. "പ്രാ യം  ചെന്ന പുരുഷന്മാർ മിതത്വം പാലിക്കുന്നവരും ഗൗരവ ബുദ്ധിക ളും വിവേകികളും വിശ്വാസത്തി ലും സ്നേഹത്തിലും സഹനത്തി ലും ദ്രുഢതയുള്ളവരും ആയിരി ക്കാൻ നീ ഉപദേശിക്കുക. പ്രായം ചെന്ന സ്‌ത്രീകൾ ആദര പൂർവ്വം പെരുമാറുകയും പരദൂഷണം ഒഴി വാക്കുകയും നല്ല കാര്യങ്ങൾ പഠി പ്പിക്കുകയും ചെയ്യണം. ഭർത്താക്ക ന്മാരെയും കുട്ടികളെയും സ്നേ ഹിക്കുവാനും വിവേകവും ചാരിത്ര ശുദ്ധിയും കുടുംബ ജോലികളിൽ താൽ പര്യവും ദയാശീലവും ഭർത്താക്കന്മാരോട് വിധേയത്വവും ഉള്ളവരാകുവാ നും അവർ യുവതികളെ പരിശീലിപ്പിക്കട്ടെ. ഇപ്രകാരംതന്നെ ആത്മനിയന്ത്ര ണം പാലിക്കുവാൻ യുവാക്കന്മാരെയും ഉദ്ബോധിപ്പിക്കുക" 1 തിമോ. 5,3-16 ).

അപ്പനമ്മമാരെ കുടുംബത്തിന്റെ അതിർവരമ്പുകളിലേയ്ക്കോ വൃദ്ധസദന ങ്ങളിലേയ്ക്കോ തള്ളി നീക്കുമ്പോൾ ഇന്നത്തെ അണുകുടുംബത്തിനു നഷ്ട മാകുന്നത് ഈ പതംവന്ന പരിശീലനവും ശിക്ഷണവും ആണെന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം. വാർദ്ധക്യത്തിലെത്തിയവർ അനന്തര തലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദൈവീകമായ ദൗത്യത്തെ തിരിച്ചറി ഞ്ഞു അവരുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കേണ്ടതും അനിവാര്യമാണ്.

വൈധവ്യം.

ജീവിതത്തിന്റെ സായാഹ്നത്തിലോ അല്ലെങ്കിൽ മദ്ധ്യപ്രായത്തിൽ തന്നെ യോ തങ്ങളുടെ ജീവിത പങ്കാളികളെ നഷ്ടപ്പെട്ടു കഴിയുന്നവരോട് മറ്റ് കുടും ബാംഗങ്ങൾ ആദരപൂർവ്വം പെരുമാറണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. "യഥാർത്ഥത്തിൽ വിധവകളായിരിക്കുന്നവരെ ബഹുമാനിക്കുക. എന്നാൽ ഒരു വിധവയ്ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർ ആദ്യമായി തങ്ങളുടെ കുടുംബാംഗങ്ങളോടുള്ള മതപരമായ കർത്തവ്യം എന്താണെന്ന് മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റു കയും ചെയ്യട്ടെ. അത് ദൈവത്തിനു സ്വീകാര്യമാണ്"(1.തിമോ.5,3-4). ജീവിത പങ്കാളികളെ നഷ്ടപ്പെടുന്നവർ ജീവിത സായാഹ്നത്തിലായാൽ പോലും അനു ഭവിക്കുന്ന ഏകാന്തതയിൽ അവരോട് സഹാനുഭൂതിയോടെ പെരുമാറാൻ മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട്.

ഇന്നത്തെ കുടുംബം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ:

 1. കുടുംബങ്ങളിൽ അപൂർവ്വമാകുന്ന ആശയവിനിമയം.

അപൂർവ്വമാകുന്ന ആശയവിനിമയം.
കുടുംബത്തിന്റെ സ്വഭാവത്തെയും ദൈവീക ദൌത്യങ്ങളെയും കുറിച്ച് ചിന്തിച്ചതിനുശേഷം ഇന്നത്തെ കുടുംബം അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാം. രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും കടന്നു വരുന്ന സ്ത്രീപുരുഷന്മാരിൽ നിന്നുമാണല്ലോ ഒരു കുടുംബം ജന്മം കൊള്ളുക. ഇവരുടെ വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും മനോഭാവങ്ങളും അനുരൂപപ്പെടേണ്ടത് കുടുംബത്തിന്റെ ഭദ്രതയ്ക്ക് അനിവാര്യമാണ്. ഇതിനു ആശയവിനിമയം ഏറെ ആവശ്യമാണ്. നമ്മുടെ കുംബങ്ങളിൽ പലപ്പോഴും ഇത് അത്രകണ്ട് പ്രകടമാക്കപ്പെടുന്നില്ല.

2. മാദ്ധ്യമങ്ങൾ.

സംവേദനം ചെയ്യപ്പെടാത്ത ആശയങ്ങളും അഭിലാഷങ്ങളും ദമ്പതികൾക്കിടയിൽ അകൽച്ചയും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ മാദ്ധ്യമങ്ങളുടെ കടന്നുവരവ്. ജീവിത പങ്കാളിയിൽനിന്നും ലഭിക്കാത്ത സ്നേഹത്തിനു പകരം അവർ ചാനലുകളേയും വെബ്സൈറ്റുകളെയും ആശ്രയിക്കുന്നു. അതിലൂടെ ജീവിതപങ്കാളിക്കായി സമർപ്പിക്കേണ്ട സമയവും ജീവിതവും മാദ്ധ്യമങ്ങളുടെ ഭാവനാലോകത്ത് അവർ പാഴാക്കുന്നു. ചിലപ്പോൾ ചില പുതിയ ബന്ധങ്ങളിലേയ്ക്ക് അത് വഴി തുറന്നു എന്നും വന്നേക്കാം.

 3. സാമ്പത്തിക സ്വയം പര്യാപ്തതയും കുടുംബബന്ധങ്ങളുടെ തകർച്ചയും.

ഇന്ന് സാമ്പത്തിക സ്വയം പര്യാപ്തതയിലേയ്ക്ക് കുടുംബാംഗങ്ങൾ എല്ലാവരും വളർന്നുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കാണുവാൻ കഴിയുക. ആർക്കും ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന അവസ്ഥ. കുടുംബ ബന്ധങ്ങളിലെ പ്രതിബദ്ധതയുടെ സുവർണ്ണ നൂലുകൾ പെട്ടെന്ന് അറ്റുപോകുന്നു. ഞാനെന്തിനു ഇവിടെ ഈ കുടുംബത്തിന്റെ നാല് ചുമരുകൾക്കുള്ളിൽ എന്നെ തളച്ചിടണം എന്ന് ചിന്തിക്കുന്ന അവസ്ഥ യിലേയ്ക്ക് വരെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്, ഇന്നത്തെ അണുകുടുംബങ്ങൾ. പക്ഷെ ഇത് നിരാശയിലേയ്ക്കും അരക്ഷിതാവസ്ഥ യിലേയ്ക്കുമാണ് വ്യക്തികളെ തള്ളിയിടുന്നത് എന്ന ബോധ്യവും ആധുനിക കുടുംബങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്‌.

4. എല്ലാറ്റിന്റെയും സംലഭ്യതയിൽ ആരംഭിക്കുന്ന ജീവിതം.

ഇന്നത്തെ കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ എല്ലാറ്റിന്റെയും സംലഭ്യ തയിലാണ് അവരുടെ ജീവിതം ആ രംഭിക്കുന്നത്. ജീവിതത്തിന്റെ പരു പരുത്ത യാഥാർത്ഥ്യങ്ങളും ക്ലേശങ്ങ ളും അവർക്ക് അന്യമാണ്. ഇതിലൂടെ പ്രായപൂർത്തിയായി തനിയെ ഒരു കുടുംബത്തെ നയിക്കുവാൻ പോരു ന്ന ഒരു വലിയ പരിശീലനമാണ് അ വർക്ക് നഷ്ടമാകുന്നത്. അവർ പരിശീ ലിക്കുന്ന ആസൂത്രണ വൈദഗ്ദ്ധ്യ വും സിദ്ധാന്തശകലങ്ങളും കുടുംബ ത്തിന്റെ പ്രായോഗികതയിൽ അത്ര കണ്ട് വിലപ്പോകില്ല എന്ന തിരിച്ചറിവിലേയ്ക്ക് മാതാപിതാക്കൾ കുട്ടികളെ നയിക്കേണ്ടിയിരിക്കുന്നു.

5. കൌമാരപ്രായ പ്രശ്നങ്ങൾ.

കൗമാരത്തിലേയ്ക്ക് കടക്കുന്ന കുട്ടികൾക്ക് ഒരുപാട് ജിജ്ഞാസകളും ഉത്കണ്ഠകളും ഉണ്ടാകും. ഇതിനെ അതിജീവിക്കുവാൻ പോരുന്ന ഒരു സൗഹാർദ്ദാന്തരീക്ഷം പലപ്പോഴും കുടുംബങ്ങളിൽ കാണാറില്ല. ലൈംഗിക വിദ്യാഭ്യാസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പോരുന്ന സൗഹാർദ്ദ വേദികളായി കുടുംബങ്ങൾ ആയിത്തീരണം. മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക്‌ വേണ്ടി ജീവിത പങ്കാളികളെ കണ്ടെത്തുമ്പോൾ ശരിയായ അന്വേഷണം നടത്താത്തത് കുടുംബജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വസ്തുതയാണ്. വൈകാരികമായും സാംസ്കാരികമായും ഒക്കെ തങ്ങളുടെ മക്കൾക്ക്‌ ചേർന്ന ജീവിതപങ്കാളിയാണ് എന്ന ഉത്തമ ബോദ്ധ്യം വന്നതിനുശേഷം വിവാഹജീവിതത്തിലേയ്ക്ക് അവരെ ആനയിക്കുകയാണ് വേണ്ടത്. യുവതീയുവാക്കൾ സ്വയം കണ്ടെത്തുന്ന ജീവിതപങ്കാളികളുടെ കാര്യത്തിലും ഈ അന്വേഷണത്തിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ട്. 

6. മദ്യപാനം.

കുടുംബബന്ധങ്ങളെ തച്ചുടയ്ക്കുന്ന മറ്റൊരു വെല്ലുവിളിയാണ് മദ്യപാനം തുടങ്ങിയ ശീലങ്ങൾ. പക്ഷെ, ഏതു ദുശീലത്തിനടിമപ്പെട്ട ഭർത്താക്കന്മാരെ യും പ്രാർത്ഥനാപൂർവകമായ പരിചരണത്തിലൂടെ നേർവഴിക്ക് കൊണ്ടുവ രാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് പല അനുഭവങ്ങളും സാക്ഷ്യപ്പെടുത്തു ന്നു. ക്ഷമാപൂർവ്വമായ കാത്തിരിപ്പ് ഇവിടെ അനിവാര്യമാണ്. പത്രോസ് ശ്ലീ ഹായുടെ വാക്കുകൾ ഒരിക്കൽക്കൂടി നമുക്ക് ഓർക്കാം. "വചനം അനുസരി ക്കാത്തവരെ വാക്കുകൊണ്ടല്ല പെരുമാറ്റംകൊണ്ട്‌ വിശ്വാസത്തിലേയ്ക്ക് നയിക്കുവാൻ ഭാര്യമാർക്ക് കഴിയും. (1 പത്രോ.3-1)

 ഇങ്ങനെ ഓരോ വ്യക്തിയും സ്വയം അറിഞ്ഞും പരസ്പരം വളർത്തിയും ആണ് കുടുംബം കരുപ്പിടിപ്പിക്കേ ണ്ടത്. പലപ്പോഴും ഈ വൈകാരിക പക്വതയിലേയ്ക്ക് കുടുംബാംഗങ്ങൾ വളരുന്നില്ലയെന്നത് ആധുനിക കു ടുംബം നേരിടുന്ന മറ്റൊരു വെല്ലുവി ളിയാണ്. സാഹചര്യങ്ങളെ മനസ്സിലാ ക്കാതെ പെട്ടെന്ന് പ്രതികരിക്കുന്ന കുടുംബാംഗങ്ങൾ കുടുംബ ശൈഥി ല്യത്തിന് വഴിമരുന്നിടുകയാണ്. ഇതിനുവേണ്ട പക്വതയും പാകതയും കൗമാരക്കാലം മുതൽക്കേ പകർന്നു കൊടുക്കുവാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും സാധിക്കണം.

 ഉപസംഹാരം - അടിയുറച്ച അർപ്പണബോധം.

ദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ നിവ്രുത്തിയാകലിനു ദൈവം സ്ഥാപിച്ച സാമൂഹിക സംവിധാനമാണ് കുടുംബം. കുടുംബത്തിൽ ദമ്പതികളുടെ ക്ഷേമവും കുഞ്ഞുങ്ങളുടെ പരിശീലനവും ഉറപ്പാക്കപ്പെടണം. വൃദ്ധരും വിധവകളും കുടുംബങ്ങളിൽ സംരക്ഷിക്കപ്പെടണം. ഇന്നത്തെ കുടുംബം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് മുന്നിൽ തളരുകയല്ല വേണ്ടത്. സമചിത്തതയോടെ അവയെ നേരിടുകയാണ് ആവശ്യം. ദൈവം സ്ഥാപിച്ച ഒരു സംവിധാനത്തെ സംരക്ഷിക്കുവാൻ ദൈവത്തിന്റെ കരം എപ്പോഴും കൂടെയുണ്ടാവുമെന്നും ആ വിശ്വാസത്തിലുള്ള അടിയുറച്ച അർപ്പണബോധം ആണ് ഈ വെല്ലുവിളികൾക്കുള്ള ഏക പ്രത്യുത്തരമെന്നും നാം തിരിച്ചറി യേണ്ടിയിരിക്കുന്നു.

സിനഡിൽ പ. പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒക്ടോബർ 19 ന് നൽകിയ സമാപന സന്ദേശത്തോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ. "കുടുംബത്തിലെ ആത്മാക്കളുടെ നന്മയ്ക്കായി നമുക്ക് ഉത്സുകരാകാം. അതാണല്ലോ അത്യുന്നത നിയമം". /- (അവസാനിച്ചു.)
                                                   --------------------------------------


Visit  Dhruwadeepti.blogspot.com for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.