Sonntag, 17. Mai 2015

ധ്രുവദീപ്തി // Literature/ കവിത - ഒരു ചോദ്യം മറിയമ്മേ ? / Nandhini Varghese

ധ്രുവദീപ്തി  // Literature


കവിത- 

ഒരു ചോദ്യം മറിയമ്മേ ?


                                                           കവികള്‍ക്ക് ലഹരി  കവിതകളും
മറിയമ്മ

കഥാകൃത്തുക്കള്‍ക്കോ കഥകളും
തുറന്ന കണ്‍കളും കാതുകളും
           നിറങ്ങള്‍ ചാര്‍ത്തുന്നു  തൂലികയും ....

ഇന്നു ഞാനേറെ പറയാന്‍ കൊതിക്കുന്നു
മറിയമ്മ തന്‍ മുഖം മായാതെ നില്‍ക്കുന്നു
പണ്ട് മരിച്ചു പോയ് എന്നു പറഞ്ഞോരാ...
മറിയമ്മ വീണ്ടും ഉയിര്‍ത്തതു  കാണുവാൻ.
നാല് പതിറ്റാണ്ട്  മുമ്പരങ്ങ്‌ തകര്‍ത്തൊരാ,
വായനക്കാരെ പിടിച്ചു കുലുക്കിയ,
കഥകള്‍ പകര്‍ന്നോരാ തൂലികാ ശക്തിയെ
പിന്നാരും കാണാത്തതെന്തന്നറിയില്ല.

 
ആസ്വാദകര്‍ അന്നേറെ വളർന്നതും,
വിമർശകർ ഒട്ടും കുറയാതിരുന്നതും..
അക്ഷരം ചാലിച്ച  തൂലികാശക്തിയോ ....
കഥകൾ തുടര്‍ന്നും പറഞ്ഞു സുലഭമായ്.

ആസ്വാദനങ്ങളും‍ വിമര്‍ശനങ്ങളും,
അരങ്ങു തകര്‍ത്തങ്ങാടി തിമിര്‍ത്തപ്പോള്‍......
ഒരുനാള്‍ കണ്ടില്ല  തൂലികാ ശക്തിയെ
ഒരുപാട് തിരഞ്ഞവര്‍ കണ്ടില്ലോരേടത്തും.

വായനക്കാർക്കൊരു സംശയം ബാക്കിയായ്
 മരിച്ചു എന്നവര്‍ ചിന്തിച്ചുറക്കെയും....
തിരയാന്‍ സ്ഥലമില്ല ഭൂവിലൊരേടത്തും
മറിയമ്മ എന്നൊരു പേര്‍ മാത്രം ബാക്കിയും .....

ഇന്നിതാ വീണ്ടും ഞാന്‍ കണ്ടു മറിയമ്മെ,
തൂലികാ നാമത്തില്‍ ഒതുങ്ങിയ പാടവം
അക്ഷര സിദ്ധികള്‍ കൊരുത്ത കരങ്ങളി -
ന്നെന്‍ പ്രിയ താതന്റെയാണെന്ന വാസ്തവം ....!

ഉയര്‍ന്നു വരുന്നോരാ ചോദ്യശരങ്ങളെ
തേങ്ങലായ് ഉള്ളില്‍ അടിച്ചമര്‍ത്തുമ്പോഴും
വായനക്കാര്‍ക്കൊപ്പം ചോദിച്ചു പോയി ഞാൻ ....‍
എന്തിനു  ബന്ധിച്ചു അക്ഷര സിദ്ധിയെ .....?
----------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.