Samstag, 28. Februar 2015

ധ്രുവദീപ്തി // Literature review // ആശയലോകത്തിന്റെ ആത്മാവിലെ ഭാഷ"യാണ്‌ ജർമൻ ഭാഷ // George Kuttikattu


ആശയലോകത്തിന്റെ ആത്മാവിലെ ഭാഷയാണ്‌ 
ജർമ്മൻ ഭാഷ // 

George Kuttikattu

ആഗോള രാജ്യങ്ങളിലുള്ള ശ്രേഷ്ഠജനങ്ങൾ ഇംഗ്ലീഷു സംസാരിക്കുന്നു; വിശാല രാഷ്ട്രീയത്തിനും, വിജ്ഞാനമണ്ഡലത്തിനും, സമ്പത് വ്യവസ്ഥയ്ക്കും അർത്ഥശാസ്ത്രത്തിനും, ഭരണനിർവഹണത്തിനും അത് ഒരു നേട്ടമാണ്. അതുപക്ഷെ ഒന്നാലോചിച്ചാൽ മനുഷ്യന്, ഭാഷ അറിവിന്റെ ഉപകരണമെന്നോ, മാർഗ്ഗമെന്നോയെന്ന നിലയിൽ ഒരു നഷ്ടമാണ്. അക്ഷരത്തിലും ആത്മാവിലും അവരുടെ  സ്വന്തമായ ഭാഷാസ്വദേശവും ശൈലീവിശേഷതയും നഷ്ടപ്പെടും. ഇതുമൂലം നമ്മുടെ ചിന്തയിലും നമ്മുടെ ലോകത്തെക്കുറിച്ചുള്ള നിരീക്ഷണ രീതിക്കും എന്തെങ്കിലും പരിവർത്തനങ്ങൾ ഉണ്ടാകുമോ?


ജർമ്മൻ ഭാഷയെ രക്ഷപ്പെടുത്തുക അസാദ്ധ്യമോ?


Richard Von Weizäker, 
Former President of Germany
ശങ്കപ്പെടുന്ന ജർമൻ പ്രതിഭാ ശാലികൾ കൂടെക്കൂടെ ശക്തമായ നിർദ്ദേശങ്ങൾ ചെയ്യുന്നതിങ്ങനെ യാണ്; മാതൃ ഭാഷയായ ജർമൻ ഭാഷയെ ഭരണഘടനയിൽ ഉറപ്പാക്കി സ്ഥാപിക്കുകയെന്നതു അനിവാര്യ മാണെന്ന്. അപ്പോൾ ഒരു പ്രസക്ത ചോദ്യമുദിക്കുന്നു, ഏതു ജർമൻ ഭാഷ എന്നതാണത്. ഈയടുത്ത കാലത്ത് ജർമൻ പുസ്തകപ്രസാദകരുടെ ഒരു സംയുക്ത യോഗത്തിൽ ഉണ്ടായ ചില ശ്രദ്ധേയ അഭിപ്രായങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പ്രസാദക ലോകത്ത് ജർമൻ ഭാഷയിൽ ശക്തമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് ചിലരുടെ അഭിപ്രായം. അത് ശരിയായിരിക്കാം. ജർമൻ ഭാഷയിലൂടെ എല്ലാം കൊണ്ടും മാറ്റങ്ങളുടെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട് എന്ന് കാണാൻ കഴിയും. പഴയ ചട്ടക്കൂടിൽ ഭാഗികമായി കെട്ടിയുണ്ടാക്കിയ പേടകം വളരെ വേഗം പൂർണ്ണത പ്രാപിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കാണുന്നുണ്ട്. എല്ലാറ്റിലും, അതായത് ആദിമ കാലങ്ങളിലെ വളരെ അപൂർവ്വമായ ചില വാക്കുകൾ, ഭാഷാപ്രയോഗങ്ങൾ, അനാവശ്യമായി എത്തിച്ചേരാറുള്ള പഴയകാല പഴഞ്ചൊല്ലുകൾ, പുതിയ വാക്കുകളുടെ വരവ്, എന്നിങ്ങനെ നിരവധി മാറ്റങ്ങൾ ദൃശ്യമായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ജർമൻ ഭാഷയുടെ വികസനത്തിൽ വളരെയേറെ ശ്രദ്ധ ഭാഷാവിമർശകരും ഭാഷാ അക്കാഡമിയും കൊടുക്കുന്നുണ്ട്. അതിനു ഉദാഹരണമായി, ജർമൻ ഭാഷാ ഇൻസ്റ്റിട്യൂട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ചില പൊതുവേദിയിൽ ജർമൻ ഭാഷയേപ്പറ്റി അതിന്റെ ഉയർന്ന വ്യക്തിത്വവും ചരിത്രപരവും സാഹിത്യസമ്പത്തും വിശദീകരിക്കുന്ന ചില  സംഘടിത ശ്രമം നടന്നു. "ആശയ ലോകത്തിന്റെ ഭാഷ"യാണ്‌ ജർമൻ ഭാഷ എന്ന പ്രചാ രണവും നല്കി.

ഭാഷാ ശാസ്ത്രജ്ഞരിലും വിമർശകരിലും ഉണ്ടായിരിക്കുന്ന പരാതികൾ ഇങ്ങനെ കാണാൻ കഴിയും:  ജർമൻ ഭാഷയുടെ പ്രാമുഖ്യവും ഉപയോഗവും പ്രചാരവും എന്നീ കാര്യങ്ങളിൽ ഉണ്ടായ പതനം മാറ്റത്തിന്റെ കാറ്റിൽ തടഞ്ഞു നിറുത്തുവാൻ കഴിയുന്നില്ല എന്നാതാണ്. ഇതിനാൽ യഥാർത്ഥ നിജസ്ഥിതിയെ വളരെ നിയന്ത്രിതവും പ്രായോഗിക സമചിത്തതയോടെയും മാത്രമേ ഈ വിഷയത്തെ കാണേണ്ടത് എന്നുമാണു വിലയിരുത്തൽ. ഈ അവസ്ഥയ്ക്ക്‌ കാരണം ഒരു ആധികാരികതയിലെ ചിന്താതകർച്ചയുടെ ആക്ഷേപകരമായ അടിസ്ഥാനമല്ല കാണുന്നത്, മറിച്ച്, അതിനുള്ള കാരണം വളരെ പ്രകടമാണ്. യാഥാർത്ഥ്യം ഇങ്ങനെയാണ്: ജർമൻ പൊതുസാമൂഹ്യ വേദികളിൽ ജർമൻ ഭാഷയുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഉപയോഗം- ഉദാ: വിജ്ഞാനമണ്ഡലം, സാമ്പത്തിക രാഷ്ട്രീയ മണ്ഡലം, എന്നിങ്ങനെ ജർമൻ ജനതയുടെ ജീവിത വേദിയിൽ സുപ്രധാന തലങ്ങളിലെ ആവശ്യങ്ങളിൽ ജർമൻ ഭാഷയ്ക്ക് പകരം ആ സ്ഥാനത്തു ഇംഗ്ലീഷ്ഭാഷ പ്രവേശിക്കുന്നുവെന്നതാണ്‌. ഇവിടെ ഒരു ചോദ്യം  ഉദിക്കുന്നു. അതായത്, രാഷ്ട്രീയവും ധനവിനിമയ സംബന്ധവുമായ നേട്ടം ഉണ്ടാകുന്നതോടൊപ്പം ഒരു സാംസ്കാരിക നഷ്ടം, അതു ഒരുപക്ഷെ ജർമൻ ഭാഷയുടെ അടിസ്ഥാനശിലപോലും കുഴിച്ചു മൂടുന്നതാകാം. ആദ്യമായിത്തന്നെയത് മൂർച്ചയേറിയ വിവാദവിഷയമാണ്, സ്വാഭാവികമായി അത് ക്ഷിപ്രവികാരം കൊള്ളിക്കുകയോ അസഹ്യവുമാക്കുന്നതോ ആകാം.

ജർമൻ ഭാഷയിൽ പ്രാവീണ്യം കുറഞ്ഞ സമകാലീനർക്ക് അവരുടെ സ്വന്തം ആശയങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുന്നതിന് ഒരു നിശ്ചിത ഭാഷയിൽ ചുറ്റിപിണഞ്ഞു നിൽക്കുവാൻ കൂടുതൽ ശ്രദ്ധിക്കുന്നില്ല. മറിച്ച് അവർ ചിന്തയിലും ഭാവനയിലും വിനിമയ എളുപ്പമാർഗ്ഗം ഏതോ അത് സ്വീകരിക്കും. അതായത്, ഇംഗ്ലീഷ് ഭാഷയുടെ പ്രവേശത്തെ സ്വാഗതം ചെയുകയോ അഥവാ തിരസ്കരിക്കുകയോ എന്നത് വേറെ കാര്യം. അതുപക്ഷെ ഈ പരിവർത്തനം വളരെ നിശബ്ദവും നാടകീയവും ആണെന്നതിനെ കാണാൻ കഴിയുന്നു.
 
വിജ്ഞാനമണ്ഡലം തന്നെ നമുക്ക് ആദ്യമേതന്നെ നിരീക്ഷിക്കാം. ജർമൻകാരനും പ്രശസ്ത ജർമൻ ഭാഷാ ശാസ്ത്രജ്ഞനുമായ ഉൾറിഷ് അമ്മോണ്‍, ജർമൻ ഭാഷ ഉപയോഗിച്ചു ലോകം മുഴുവനുമുള്ള വിജ്ഞാന മണ്ഡലത്തിൽ കാണപ്പെടുന്ന ചില പ്രസിദ്ധീകരണങ്ങളിൽ ജർമൻ ജനതയുടെ യഥാർത്ഥമായ പങ്കിനെക്കുറിച്ച് ഒരു അഭിപ്രായം പറയുകയുണ്ടായി. അതിങ്ങനെ: "പ്രകൃതി ശാസ്ത്ര വിജ്ഞാന ശാഖയിൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് ഇതുവരെ ഒരുശതമാനം, സാമൂഹ്യശാസ്ത്ര വിജ്ഞാന ശാഖയിൽ ഏതാണ്ട് ഏഴു ശതമാനം, ആത്മീയ- മതശാസ്ത്രപരമായ വിഭാഗത്തിൽ എത്രയെന്നു കൃത്യമായും പറയാനും കഴിയുകയില്ല".

ജർമൻ ഭാഷ ഇന്ന് നേരിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളി എന്താണ്? പരോക്ഷമായി അദ്ദേഹത്തിൻറെ അടിയുറച്ച അഭിപ്രായത്തിൽ, ഏതാണ്ട് 85% ശതമാനത്തോളം പ്രകൃതിശാസ്ത്ര വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലീഷു ഭാഷയിലാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അതുപോലെതന്നെ, 50% ത്തോളം സാമൂഹ്യശാസ്ത്രപഠനങ്ങളിൽ, 20% ത്തോളം മതശാസ്ത്രപരമായ വിവിധ വിഷയങ്ങളിലും പൊതുവെ  പ്രസിദ്ധീകരിക്കുന്നത്  ഇംഗ്ലീഷിൽ തന്നെയാണ്. അവയെയെല്ലാം  അന്തർദ്ദേശീയ പ്രസിദ്ധീകരണലോകം  അംഗീകരിച്ചിരിക്കുന്നത് ഇതാണ്: ശാസ്ത്രം സംസാരിക്കുന്നത് ഇംഗ്ലീഷാണ്. അതുപക്ഷെ ജർമനിയിലും കൂടുതലേറെ ഇംഗ്ലീഷ് സ്വാധീനം ഇക്കാലത്ത് ഉയർന്നുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യവുമാണ്. വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വളരെയേറെ പ്രാധാന്യവും നൽകുന്നു.

ഇത് ജർമൻ ശാസ്ത്രവേദിയെ പിൻപന്തിയിലെയ്ക്ക് തള്ളുമെന്ന് അഭിപ്രായം ഉണ്ട്. ഇതിനു കാരണമാകുന്ന യാഥാർത്ഥ്യം കൂടി കണക്കിലെടുക്കാനുണ്ട്. ജർമൻ ഭാഷയിൽ ഏറെ കൂടുതൽ പ്രസിദ്ധീകരണം ചെയ്തിരുന്ന ജർമനിയിലെ  പുസ്തക പ്രസാധകർ തന്നെ ഇംഗ്ലീഷ് ഭാഷയിലെ പുസ്തകങ്ങളും വിവിധ മേഖലകളിലെ മാസികകളും പ്രസിദ്ധീകരിക്കുന്നതിനാണ് ഏറെ പ്രിയം കാണിക്കുന്നത്. മറ്റൊരു യാഥാർത്ഥ്യം ഇതാണ്: അത് ഇംഗ്ലീഷിന്റെ മേല്കോയ്മയെയാണ് വിരൽ ചൂണ്ടുന്നത്. ആഗോളവത്കരിക്കപ്പെട്ട ലോകത്തിൽ അക്കാഡമി തലത്തിൽ ഉണ്ടായിരിക്കുന്ന ഇംഗ്ലീഷിന്റെ മേൽക്കോയ്മയും ഔന്നത്യവും പ്രകടമായി കാണാൻ കഴിയും. പ്രസിദ്ധമായ "ബോളോങ്ങ്ന റിഫോം" (ഇറ്റലി) ജർമൻ ഭാഷയുടെമേലും ജർമൻ സർവ്വകലാശാലകളുടെമേലും ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള നിരാശാജനകമാ യ കനത്ത പ്രഹരം ആയിരുന്നു. ജർമൻ സർവ്വകലാശാലാ പഠനക്രമത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയങ്ങൾ ഇംഗ്ലീഷു ഭാഷയിൽ ആയി. അന്ന് മുതൽ ഏതാണ്ട് 700 ഓളം ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ധ്യയനക്രമങ്ങളും പഠന ക്രമങ്ങളും ഉണ്ട്.

പ്രക്രുതിശാസ്ത്ര വിഭാഗത്തിനും വൈദ്യശാസ്ത്ര സംബന്ധമായ ഉന്നത പഠനത്തിനും ഇംഗ്ലീഷിന്റെ മേല്ക്കൊയ്മയുള്ളപ്പോൾ ദൈവശാസ്ത്ര സംബന്ധമായ മറ്റുള്ള എല്ലാ പഠനങ്ങൾക്കുമുള്ള ഭാഷയിൽ ജർമൻഭാഷയുടെ സ്വാധീനം അത്രയ്ക്കും  വിട്ടുപോയിട്ടില്ല. അതുപോലെതന്നെ ജർമാനിസ്റ്റിക്, ആർക്കെയോളജി, തീയോളജി, തത്വശാസ്ത്രം തുടങ്ങിയ അനേകം മറ്റിതര വിഷയങ്ങളിലും ജർമൻ ഭാഷയുടെ അടിസ്ഥാന പാരമ്പര്യം ഒരു വലിയ പങ്കു വഹിക്കുന്നു, അത് നിലനിറുത്തുന്നു.

രണ്ടാമത്, സാമ്പത്തിക മേഖലയിലെ വിനിമയഭാഷയ്ക്ക് സ്വാഭാവികമായി ഇംഗ്ലീഷു ഭാഷ ഏറെ സംസാരിക്കുന്നു. അന്തർദ്ദേശീയ പ്രാധാന്യമർഹിക്കുന്ന കമ്പനികളിലെല്ലാം തന്നെ കൂടുതലേറെയും ജർമൻ ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നുവെന്ന മറ്റൊരു വമ്പൻ പരാതി മുൻകാലത്ത്  ഒരിക്കൽ ഉണ്ടായിട്ടുള്ളതുമാണ്. ഉദാ: ബർത്തൽസ്മാൻ കണ്‍സേണ്‍. അതുപക്ഷെ ഇക്കാലത്ത് കൂടുതൽ വളരെ ഏറെ അന്തർദ്ദേശീയ സഹവർത്തിത്തം നിലനിറുത്തുന്ന ജർമൻ കമ്പനികൾ അവരുടെ നിത്യഔദ്യോഗിക ഭാഷപോലെ ഇംഗ്ലീഷ് അംഗീകരിച്ചിരിക്കുന്നു. അതേസമയം "Third World" എന്നറിയപ്പെടുന്ന വിവിധ  അവികസിത രാജ്യങ്ങളിൽ നിന്നുള്ള ജർമൻ ഭാഷ പഠിച്ച അനേകം സാങ്കേതിക വിദഗ്ദ്ധന്മാർ ഉണ്ട്. ഇക്കൂട്ടർ ജർമനിയിലെ "സീമെൻസ്" പോലെയുള്ള ചില കമ്പനികളിൽ ജോലിചെയ്യണമെങ്കിൽ ഭാഷാ അറിവു ആവശ്യമായിരിക്കുന്നു. എന്നാൽ ഇവരെല്ലാവരും തന്നെ ഇംഗ്ലീഷിലും മെച്ചപ്പെട്ട അറിവുള്ളവരാണ്.

മൂന്നാമതായി, ജർമൻ രാഷ്ട്രീയ വേദിയിൽ ഈയൊരു വിഷയത്തിൽ യാതൊരു  പൂർണ്ണമായ വിശദീകരണവും നടത്തിയിട്ടില്ല. ഈ വിഷയം ജർമൻകാർ തന്നെ മനസ്സിൽ കൊണ്ടുനടക്കാൻ പോലും തയ്യാറായിട്ടില്ല. യാഥാർത്ഥ്യമിതാണ്: ജർമൻ നയതന്ത്ര( Dipolamacy)ത്തിന്റെ ഭാഷ ഇംഗ്ലീഷു തന്നെ. ഒരുദാഹരണം, ഇറ്റലിയിലെ വെനീസിൽ ഒരു ജർമ്മൻ പവലിയൻ ഉത്ഘാടനം ചെയ്ത ജർമ്മൻ അംബാസിഡർ ജർമൻ - ഇറ്റാലിയൻ സദസ്യരോട് നടത്തിയ പ്രസംഗം ഇംഗ്ലീഷ് ഭാഷയിലായിരുന്നുവെന്നു മാദ്ധ്യമങ്ങൾ എഴുതി. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മൂന്ന് പ്രധാന ഔദ്യോഗിക ഭരണ ഭാഷയിൽപെട്ട ഒരു ഭാഷ ജർമനാണ്. അതുപക്ഷെ രാഷ്ട്രീയക്കാർ ഈയൊരു കാര്യത്തിൽ തീർത്തും പ്രത്യേക മൂല്യം നൽകുന്നില്ലയെന്നു വേണം കരുതാൻ.

അതേസമയം ഫ്രഞ്ചുകാർ അവരുടെ ഭാഷാരാഷ്ട്രീയം അത്രകണ്ട് പൊതുവെ തൃപ്തികരമാക്കിയില്ലെങ്കിലും അവരുടെ മനസ്സിലിരിപ്പ് പൂർണ്ണമായി നേടി എന്നുവേണം മനസ്സിലാക്കാൻ. ഫ്രഞ്ചുഭാഷ യൂറോപ്യൻ യൂണിയനിൽ കഷ്ടിച്ചു പ്രചാരം അവർതന്നെ  ഉണ്ടാക്കിയെടുത്തു. ഇംഗ്ലീഷ് കാർ  ഫ്രഞ്ചുഭാഷയിലും സംസാരിക്കും, പക്ഷെ ജർമൻ സംസാരിക്കുവാൻ അവർക്ക് കഴിയുന്നില്ലയെന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്. ഇതിലേറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു യാഥാർത്ഥ്യം ഇതാണ്: ഏതെങ്കിലും കാരണത്താൽ ഭാവിയിൽ ഒരു യൂറോപ്യൻ ഫെഡറേഷൻ രൂപം പ്രാപിച്ചാൽ ഭരണഭാഷ ഇംഗ്ലീഷ് ആയിരിക്കും, അഥവാ ഒരുപക്ഷെ ഫ്രഞ്ചു ഭാഷയാകാം, തീർച്ചയായും ജർമൻ ഭാഷയാകാനിടയില്ല. അങ്ങനെവന്നാൽ ജർമ്മൻ കാർക്ക് അവരുടെ സർക്കാർ സംവിധാനവുമായി ജർമൻ ഭാഷയിൽ വിനിമയം അസാദ്ധ്യമാകുകയും ചെയ്യും. ഇപ്പോൾത്തന്നെ ജർമൻ ഭാഷയുടെ തനിമയിൽ ചില പൊട്ടലുകൾ ദൃശ്യമാണ്. ഉദാ: ജർമ്മൻ ജസ്റ്റിസ് സംവിധാനം ആണ്. കോടതിയിലെ സിവിൽ നടപടികളെല്ലാം ഇംഗ്ലീഷ് ഭാഷയിലാക്കുന്ന കാര്യം ജർമൻ പാർലമെന്റ് ഉപസഭയ്ക്കഭിപ്രായമുണ്ട്. അന്തർദേശീയ സിവിൽ സാമ്പത്തിക നടപടികളിലെ ഓരോരോ അനന്തരപ്രശ്നങ്ങൾ ജർമ്മൻ കോടതികളിൽ ഒഴിവാക്കുവാനും നടപടിക്രമങ്ങൾ കുറേക്കൂടി ലളിതമാക്കുവാനും കഴിയുമെങ്കിൽ എളുപ്പമാക്കുവാനാണ് ഈ മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണു ഇവർ പറയുന്ന ന്യായം.

നാലാമത്, ആധുനികമോ അഥവാ ഭാവിപ്രധാനമായതോ എന്ന് കാണപ്പെടുന്ന ഏതും എന്തുമാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാതലങ്ങളിലും ശക്തമായി ആംഗ്ലേയവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശരി. അതായത്: ഇന്റർനെറ്റ്, കമ്പ്യൂട്ടർ സാങ്കേതിക വിജ്ഞാനം, ഉപഭോക്തലോകം, യുവജനസംസ്കാരവും പോപ്‌ സംഗീത യുഗത്തിലെ  പരിവർത്തനങ്ങളും, എല്ലാം നേരിൽ കാണാവുന്ന പറയത്തക്ക ഉദാഹരണങ്ങളാണ്. മ്യൂസിക്ക് ലോകത്തിൽ മത്സരവേദിയിലെ വിശേഷപ്പെട്ട ഗാനങ്ങൾ പോലും ഏറെ മുൻപന്തിയിൽ നില്ക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽത്തന്നെ. ലോകം ഒട്ടാകെ ടെലി- മാദ്ധ്യമ മോഡറേറ്റർമാർ  ഏറെ  കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നത്  അവരുടെ ശ്രോതാക്കളുടെയോ വല്ല കാണികളുടെയോ താല്പര്യമനുസരിച്ചു മല്ലല്ലോ, നേരെമറിച്ച് അവരുടെ വേദി അവരുടെ സ്വന്തം കൈപ്പിടിയിൽ ഉറപ്പിക്കുവാനുള്ള പരോക്ഷമായ നിഗൂഢ ശ്രമമാണല്ലോ അവരിൽ  ഉണ്ടായി രിക്കുന്നത്. ഇന്ന് വളരെയേറെ പറയാവുന്ന ഒരുദാഹരണം, കേരളത്തിലെ ടെലിവിഷൻ- റേഡിയോ മോഡറേറ്റർമാർ തന്നെ. വ്യക്തിഭാഷകളെ ഒരു കെട്ടഴിയാത്ത വിവിധ ഭാഷാപദങ്ങളുടെ ഭീകരമായ ഒരു കുരുക്കിൽ കേരളത്തിലെ മലയാളത്തെയും എത്തിച്ചു മലയാളിക്കുപോലും പരസ്പര വിനിമയത്തിന് ശ്വാസം തടയുന്ന ഭാഷയാക്കിയാണ് മലയാളീ മോഡറേറ്റർമാർ തത്വത്തിൽ മലയാളത്തിന്റെ സഞ്ചയനകർമ്മം നടത്തുന്നത്. പ്രത്യേകിച്ച് വനിതാ മോഡറേറ്റർമാർ ഉപയോഗിക്കുന്ന ഭാഷ, ടെലിവിഷൻ റിപ്പോർട്ടർമാരുടെ ഭാഷയും അവരുടെ അവതരണരീതിയും അതി വിചിതമായതു തന്നെ. റിപ്പോർമാർക്ക് ന്യൂസ് പറയുന്നതിൽ പ്രത്യേക പരിശീലനം നൽകണം. സംഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നത് ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടത്തുന്ന ബൈബിൾവായനയ്ക്ക് സമാനതയുണ്ട്. ടെലിവിഷനിൽ മലയാളം റിപ്പോർട്ട്   പറയുന്നതിനിടെ തത്സമയം പറയുന്ന റിപ്പോർട്ടർക്ക്പോലും മനസിലാക്കാത്ത ഭാഷാപ്രയോഗങ്ങൾ നടത്തും, അത് ആർക്കും മനസ്സിലാകാത്ത "ചിംഗ്‌ളീഷ്‌" ഭാഷയാണ്. 

എത്രമാത്രം കൂടുതലായി ഇംഗ്ലീഷിന്റെ ഉപയോഗം വർദ്ധിക്കുന്നുവോ അതിലേറെ മനുഷ്യർ ഇംഗ്ലീഷ് ഭാഷ കൂടുതൽ പഠിക്കേണ്ടതായി വരുന്നു. അതനുസരിച്ച് അത്രയേറെ ഇംഗ്ലീഷിന്റെ ആധിപത്യം ഉറയ്ക്കുകയും ചെയ്യുന്നു. ആധുനിക  ലോകത്തിലെ ജനസംഖ്യയിൽ ഒരു വലിയ വിഭാഗം എണ്ണത്തിൽ കൂടുതൽ ഉള്ള ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ഇംഗ്ലീഷിന്റെ ആധിപത്യം വ്യാപകമായതിന്റെ അടിസ്ഥാന കാരണം ഇന്ത്യയിൽ വികസിച്ചുവരുന്ന സാങ്കേതിക വിജ്ഞാന മേഖലയുടെ വളർച്ചയെയാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ ഏതാണ്ട് 90% സ്കൂൾ കുട്ടികളും ഇംഗ്ലീഷ് പഠിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. വർദ്ധിച്ച പങ്കാളിത്തം കാണുന്നു. ഇതിനു വേണ്ടിയ സാമ്പത്തിക പങ്കു വഹിക്കുന്നതോ   ജർമനിയും ഫ്രാൻസും ആണ്. ജർമനിയിലെ കുട്ടികളുടെ കാര്യത്തിലും മറിച്ച് മറ്റൊന്ന് കാണാനും കഴിയുകയില്ല. ഭാഷാപഠനത്തിലെ താഴേയ്ക്ക് വന്ന ഫലങ്ങളെയും പ്രതിബന്ധങ്ങളെയും പറ്റി നിരീക്ഷിച്ച "പിസ്സാ"യുടെ നിരീക്ഷണഫലം തീരെ തൃപ്തികരമായിരുന്നില്ല. ജർമൻ കുട്ടികൾക്ക് ജർമൻ ഭാഷാപഠനം പ്രാഥമിക സ്കൂളുകൾ മുതൽ മെച്ചപ്പെട്ട പ്രാധാന്യം നൽകുന്നതിൽ വിദ്യാഭ്യാസവിദഗ്ധർ ശ്രദ്ധിച്ചില്ലയെന്നും അതിനു പകരം അവർക്ക് ഇംഗ്ലീഷ്ക്ലാസുകൾ നൽകുന്ന കാര്യത്തിൽ ഉത്സാഹം കാണിച്ചുവെന്ന നെഗറ്റീവ് അഭിപ്രായമാണ് പുറത്തു വിട്ടത്. അതുപോലെ, ജർമനിയിൽ ഇംഗ്ലീഷ് ഭാഷാമീഡിയത്തിൽ നഴ്സറി സ്കൂളുകൾ വർദ്ധിച്ചു വരുന്നു, അതിന്റെ എണ്ണം ഏതാണ്ട് 400 ഓളം ഉയർന്നു കഴിഞ്ഞു.

ഇങ്ങനെയാണ് യഥാർത്ഥ സ്ഥിതി. പറയാൻ എളുപ്പമുണ്ട്, അതുപക്ഷെ ശരിയായ അപഗ്രഥനം നടത്തുക പ്രയാസമേറിയ കാര്യമാണ്. ചില പ്രത്യയ ശാസ്ത്രപരമായ സംശയങ്ങളുടെ അടിയിൽ ഭാഷാപാട്രിയോട്ടിസം പെട്ടെന്ന്  നിപതിക്കും. അഥവാ, അത് പ്രത്യയശാസ്ത്രപരമോ ആകാം. ഇതുമൂലം ഉണ്ടാകാവുന്ന ലാഭവും നഷ്ടവും കാണുവാൻ ഒരു പ്രാഗ് മാറ്റിക്കൽ സമീപനം തന്നെ വേണ്ടിവരുന്നു എന്നതാണ് ശരി.

എന്തായാലും ഇവയൊക്കെ ഒരു യഥാർത്ഥ നേട്ടം തന്നെയല്ലേ? അതായത്, വളരെയടുത്ത ബാബിലോണിയൻ ഭാഷാകുരുക്കുകളുടെ സമീപത്തു ഒരു ലോക ഭാഷ, അതും ഏതൊരു ടാക്സി ഡ്രൈവർക്കും റസ്റ്റൊറന്റ് സപ്ലേയർക്കും പോലും ഒറ്റ നിമിഷം കൊണ്ട്, അവരാകട്ടെ, അങ്ങ് പെറുവിലോ, പീക്കിംഗി ലൊ, ബർലിനിലൊ, ആസ്സമിലൊ, മോസ്കോയിലോ ഉള്ളവരാകട്ടെ, അവരെ ല്ലാവരും മനസ്സിലാക്കുന്നു. ആഗോളവ്യാപാര രംഗം, ആഗോളരാഷ്ട്രീയം, വിജ്ഞാന മണ്ഡലം, കലയും  കരകൌശല സാങ്കേതിക വേദിയും ഒക്കെ ഈ യൊരു ലോകഭാഷ കൂടാതെ അഭിവ്രുത്തിപ്പെടുകയില്ല. ഇതെല്ലാം അറിയു ന്ന അമേരിക്ക ചിന്തിക്കുന്നത് ജർമൻ ഭാഷയിലല്ലല്ലോ, അവരുടെ ഭാഷ ഭാഗ്യവശാ ൽ ഇംഗ്ലീഷ് തന്നെ ആണല്ലോ എന്നാണ്. ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാ കും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അത് പക്ഷെ സാദ്ധ്യമായിരു ന്നിരിക്കാൻ കഴിയുമായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾ, ജർമനിയുടെ സൽപ്പേരിനു ഏറ്റവും വലിയ കളങ്കം വരുത്തി. നാസികളുടെ അതിക്രൂരമായ മനുഷ്യക്കൊലരാഷ്ട്രീയം മൂലം  വലിയ അളവിൽ ബുദ്ധിജീവികളുടെയും ശാസ്ത്രജ്ഞന്മാരുടെയും നഷ്ടത്തിന് കാരണമായി. അവിടെ അന്ന് നടന്നത് ബ്രെയിൻ വാഷിംഗ് എന്ന് പറയാം.

സ്വാഭാവികമായി ആർക്കും ചോദിക്കാവുന്ന ഒരു പ്രത്യേക ചോദ്യം, ഇംഗ്ലീഷ് ഭാഷയാണോ മെച്ചപ്പെട്ട മാതൃകാ ലോകഭാഷ ? തീർച്ചയാണ്, പരിപൂർണ്ണ മായും ആധിപത്യത്തിന് ഇംഗ്ലീഷ് ഭാഷയ്ക്ക് തീർത്തും കഴിയുകയില്ല, വളരെയേറെ  പ്രയാസമേറിയ കാര്യവുമാണ്. റോമൻ ഭാഷയിലെ വളരെ സങ്കീർണ്ണമായ വ്യാകരണഘടന, എന്നാൽ ഇംഗ്ലീഷ് ഭാഷയുടെത് കൈകാര്യം ചെയ്യാൻ കുറെ എളുപ്പമുണ്ട്. അതുപക്ഷെ ഏറെ അതിൽ  ഇടപെടുമ്പോൾ അതിലെ ചില വിടവുകളും പഴുതുകളും വലുതാകുന്നുണ്ട്‌. ഉദാ: ഭാഷയിലെ മനസ്സിലാക്കാൻ പറ്റാത്ത പഴഞ്ചൊല്ലുകൾ. ഒരു പഴയ ചൊല്ല് ഇങ്ങനെ : "English is the easiest Language to speak badly".

എന്നാൽ ഒരു പ്രത്യേക കാര്യം പലതവണ ഇവിടെ ഏറെക്കൂടുതൽ ശ്രദ്ധിക്ക പ്പെട്ടതാണ്: അന്തർദ്ദേശീയ സന്ദേശവിനിമയഭാഷ കർശനമായ അർത്ഥത്തി ൽ ഇംഗ്ലീഷ്ഭാഷ അല്ലാ. നേരെമറിച്ച് അതിന്റെ സ്ഥാനത്ത് ഒരു ആഗോള ഭാഷ, ഒരു സ്വതന്ത്ര ഭാഷ, നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ലാറ്റിൻ ഭാഷയെപ്പോലെ , സ്വന്തമായ സ്വദേശ ടെറിടോറിയൽ അവകാശങ്ങളും ഇല്ലാത്ത ഭാഷയാണ് അത്. യൂറോപ്യൻ മദ്ധ്യയുഗ കാലഘട്ടത്തിലെ ലാറ്റിൻ ഭാഷയുമായുള്ള സമാന ത ചിലർക്ക് ഏറെ തെറ്റ് പറ്റി. അവർ പറയുന്നത്, ഈ കാലഘട്ടത്തിൽ ഒരു റോ മാക്കാരും അവിടെ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിൽ പദവും പ്രകാശനവും ഭാഷാ ഇംപീരിയൽ ആധിപത്യത്തിന്റെതായിരുന്നു.

ഇന്ത്യൻ വിദ്യാലയങ്ങളിൽ ജർമൻ ഭാഷാ പഠനം.

German President  Mr. Joachim Gauk 
in kendreeya School.
New Delhi
ന്യൂഡൽഹിയിലെ കേന്ദ്രീയ വിദ്യാ ലയങ്ങളിൽ ജർമൻ ഭാഷാ പഠനം Third Language ആയി ഓരോരോ കുട്ടിക്കും സാദ്ധ്യമാക്കിയിരുന്നു. ഇതിനു വേണ്ടി ആയിരം ജർമൻ സ്കൂളുകൾ എന്ന ആശയവുമായി അതിനു സഹായകമാ യി ഗോയ്ഥെ ഇൻസ്റ്റിട്യൂട്ട് , മക്സ്മുള്ളർ ഭവൻ എന്നീ പ്രമുഖ ജർമൻ ഭാഷാ സ്ഥാ പനങ്ങൾ പ്രർത്തിച്ചുകൊണ്ടി രുന്നതാ ണ്. വർഷം തോറും ഏതാണ്ട് ഏഴു ല ക്ഷത്തോളം യൂറോയുടെ വലിയ  സാ മ്പത്തിക സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. എല്ലാ പാർട്ട്ണർ സ്കൂളുകളിലും ജർമ്മൻ ഭാഷ ഒരു വിദേശ ഭാഷ എന്ന ഉദ്ദേശം നടപ്പാക്കുക, രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയവും സാമ്പത്തികവും,  സാംസ്കാരികവുമായ സഹകരണം ഉറപ്പാക്കു കയുമായിരുന്ന ലക്ഷ്യം. ഇതുവരെ ഈ പദ്ധതിയിൽ അഞ്ഞൂറോളം സ്കൂളുകൾ സഹകരിച്ചു. അങ്ങനെ ഏതാണ്ട് 78000 ലധികം കുട്ടികൾ ജർമൻ ഭാഷ അവരു ടെ ഒന്നാമത്തെ വിദേശ ഭാഷയായി പഠിച്ചു. ഭാവിയിൽ അനായാസമായി ജർ മൻ ഭാഷ ഉപയോഗിക്കുന്നതിലൂടെ അവരുടെ ഭാവി ജീവിതത്തിൽ ഉണ്ടാകാ വുന്ന കാര്യങ്ങളിലുള്ള കാഴ്ചപ്പാടുകൾ ഉറപ്പാക്കുകയെന്നതായിരുന്നു അതിനു അവരെ ജർമൻ ഭാഷ പഠിക്കുവാൻ പ്രേരണ നല്കിയത്, എന്ന് കഴിഞ്ഞ നാളിൽ ഇന്ത്യ സന്ദർശിച്ച ജർമൻ വിദേശകാര്യ മന്ത്രി ശ്രീ. വാൾട്ടർ സ്റ്റയിൻ മയറുമായി അദ്ദേഹത്തിൻറെ ന്യൂദൽഹി സന്ദർശന വേളയിൽ ഈ കുട്ടികൾ ജർമൻ ഭാഷ യിൽ അദ്ദേഹത്തോട് സംസാരിച്ചു. കേരളത്തിൽ തിരുവനന്തപുരത്തു ജർമൻ ഭാഷാ പഠനം നടത്തുന്ന ഒരു സ്ഥാപനമാണ് ഗോഥെ ഇൻസ്റ്റിട്യൂട്ട്.

നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ. ഇന്ത്യൻ മാനവ ശേഷി വികസന വകുപ്പ് മന്ത്രി Smriti Irani യുടെ വെളിപാട് മറ്റൊന്നാണ്. അവർ അഭിപ്രായപ്പെട്ടത് മറ്റൊന്നാണ്: ഇന്ത്യൻ സ്കൂളുകളിൽ ജർമൻ ഭാഷ "തേർഡ് ലാൻഗ്വേജ് " ആയി പഠിപ്പിക്കുന്ന പതിവ് ഇന്ത്യൻ ഭരണഘടനാ വിരുദ്ധമാണെന്നാണ്. അതേ സമയം ഒരു VHP പ്രവർത്തകൻ പറയുന്നു, രാജ്യത്തെ എല്ലാ സ്കൂളുകളിലും സംസ്കൃതം നിർബന്ധിത ഭാഷയാക്കണം. കേന്ദ്രീയ വിദ്യാലയങ്ങളിൽ ജർമൻ ഭാഷ തിരിച്ചു കൊണ്ടുവന്നു പഠിപ്പിക്കുന്നതിന് ശ്രമങ്ങൾ ഉണ്ടായപ്പോൾ ചില വിദേശ വിരുദ്ധ ചിന്തയുള്ള രാഷ്ട്രീയക്കാർ ഇങ്ങനെ പറയുന്നു, ഇന്ത്യയിൽ വേണ്ടുവോളം വിദേശ ഭാഷ പഠിപ്പിക്കുന്നുണ്ടല്ലോയെന്നാണ്.

ഇന്ത്യയിലെ കുറെ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകൾ ശക്തമായി വാദിക്കുന്നത് ഇന്ത്യയുടെ ഭാഷ സംസ്കൃതമാണെന്നാണ്‌. സഹസ്രബ്ധങ്ങൾ പഴക്കമേറിയ ഒരു ഭാഷയെ വികസിപ്പിക്കണം. ഇറാനി പറയുന്നതോ, ജർമൻ ഭാഷ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന സങ്കുചിതത്വം മാത്രം. ഇന്ത്യയിലെ 23 ഭാഷകളിൽ ഏതെങ്കിലും ഒന്ന് മൂന്നാം ഐശ്ചിക ഭാഷയായി പഠിക്കാം എന്നാണു മിസ്സിസ് ഇറാനി തറപ്പിച്ചു പറയുന്നത്.

അതുപക്ഷെ, ഇന്ത്യൻ ഭരണഘടന ഉറപ്പിച്ചു പറയുന്ന സെക്കുലറിസം പോലും എന്താണെന്ന് ഒരു സാംസ്കാരികമന്ത്രിക്കുപോലും മനസ്സിലാക്കുവാനായിട്ടില്ല., സെക്കുലറിസം തത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന, കാലത്തിനു അനുസരിച്ച് എല്ലാ ജനങ്ങൾക്കും ഒരേ അവകാശങ്ങൾ ഉണ്ടെന്നും സ്വതന്ത്ര രാഷ്ട്ര ഇന്ത്യൻ ഭരണഘടനയിൽ എല്ലാവരും സമന്മാരാണെന്നും ഉറപ്പായി കരുതിയിരുന്നവരായ അടൽ ബിഹാരി വാജ്പേയിയും, നരസിഹറാവുവും ഒരിക്കൽ കൂടി വരണം. ഇന്ത്യൻ ജനത ഇപ്പോഴും നവയുഗ കാലത്തിനുള്ള ഒരു പരിവർത്തനത്തിന് വേണ്ടി സഹിഷ്ണത പ്രകടിപ്പിക്കാത്തവർ ആണ്.
                                                       
ജർമൻ വിദേശകാര്യമന്ത്രി 
വാൾട്ടർ സ്റ്റയിൻ മയർ ഡൽഹിയിലെ 
കേന്ദ്രീയ സ്‌കൂളിൽ സന്ദർശനം 
ഇവിടെ മറ്റൊരു നിരീക്ഷണം എന്താ ണെന്ന് കാണാം. ഉദാഹരണത്തിന്, യൂറോപ്യൻ പാർലമെന്റിൽ ഒരു പോർട്ടുഗീസ്കാരനും ഒരു പോളണ്ട്    പൗരനും തമ്മിൽ ഇംഗ്ലീഷിൽ ഏതോ വിഷയങ്ങളെപ്പറ്റി സംസാരിച്ചു 
കൊണ്ടിരിക്കുന്നിടത്തെയ്ക്ക്  ഒരു    ഇംഗ്ലണ്ട്കാരൻ വന്നെത്തിയാൽ, ഉന്നത ഇംഗ്ലീഷ് ഭാഷ സംസാരിക്കു ന്ന ആ ഇംഗ്ലണ്ട്കാരന് അവിടെ കുറഞ്ഞ പ്രാധാന്യമേ ഉള്ളൂ. കാരണം ഒരു ലിൻക- ഫ്രാങ്കാ- ഇംഗ്ലീഷ് കുരുക്കിൽപെട്ട് അയാൾ വീഴുകയാണ്. ഇംഗ്ലീഷുകാ രൻ ആദ്യമേ തന്നെ അക്കാര്യം നന്നായി മനസ്സിലാക്കണം, പഠിക്കണം, ഈ ലിങ്കാ- ഫ്രാങ്കാ- ഒരിക്കലും തങ്ങളുടെയോ  ഭാഷയല്ലെന്നും, അത് പൊതുവെ എല്ലാവരുടെയും ഭാഷയാണെന്നുമുള്ള പച്ച യാഥാർത്ഥ്യം. പക്ഷെ ഇവിടെ ഈ യാഥാർത്ഥ്യം എന്താണ്? വേറെ കൂടുതൽ ഭാഷകൾ പഠിക്കുകയെന്നത് ഒരിക്ക ലും അത്ര വളരെ  പ്രായോഗികമല്ല, ഒരു കാരണം, ഭാഷാസ്വദേശത്തിന്റെ തനി മയുടെ നിറവും മണവും ഗുണവും അതിൽ കുറഞ്ഞിരിക്കും എന്നതാണ്. അത് മറ്റൊരാൾക്ക് അത്രയേറെയും  കൈവരിക്കാൻ കഴിയാതെ പോകുന്നു.

ആഗോള രാജ്യങ്ങളിലുള്ള ശ്രേഷ്ഠജനങ്ങൾ ഇംഗ്ലീഷുഭാഷ  സംസാരിക്കുന്നു; ആഗോള വിശാല രാഷ്ട്രീയത്തിനും, വിജ്ഞാനമണ്ഡലത്തിനും, സമ്പത് വ്യവസ്ഥയ്ക്കും അർത്ഥ ശാസ്ത്രത്തിനും, ഭരണനിർവഹണത്തിനും അത് ഒരു നേട്ടമാണ്. അതുപക്ഷെ ഒന്നാലോചിച്ചാൽ മനുഷ്യന്, ഭാഷ അറിവിന്റെ ഉപകരണമെന്നോ മാർഗ്ഗമെന്നൊയെന്ന നിലയിൽ ഒരു വലിയ നഷ്ടമാണ്. അക്ഷരത്തിലും ആത്മാവിലും അവരുടെ സ്വന്തമായ ഭാഷാസ്വദേശവും ശൈലീവിശേഷതയും നഷ്ടപ്പെടും. ഇതുമൂലം നമ്മുടെ ചിന്തയിലും നമ്മുടെ ലോകത്തെക്കുറിച്ചുള്ള നിരീക്ഷണ രീതിക്കും എന്തെങ്കിലും അനുകൂലമായ പരിവർത്തനങ്ങൾ ഉണ്ടാകുമോ?//-
---------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
----------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.