Mittwoch, 30. April 2014

ധ്രുവദീപ്തി // Religion / കാനോനിക പഠനങ്ങൾ / ശ്രേഷ്ഠാചാര്യശുശ്രൂഷ പൌരസ്ത്യ കാനോന സംഹിതയിൽ - തുടർച്ച - Rev.Fr.Dr.Thomas Kuzhinapurath

ധ്രുവദീപ്തി // Religion :



ശ്രേഷ്ഠാചാര്യശുശ്രൂഷ പൌരസ്ത്യ 

കാനോന സംഹിതയിൽ -തുടർച്ച -



ഭദ്രാസന മെത്രാപ്പോലീത്തയുടെ ത്രിവിധ ധർമ്മങ്ങൾ



Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

ഠിപ്പിക്കുക, വിശുദ്ധീകരിക്കുക, എന്നീ ത്രിവിധ ധർമ്മങ്ങൾ ഒരു ഭദ്രാസന മെത്രാപ്പോലീത്തയുടെ ശ്രേഷ്ഠാചാര്യശുശ്രൂഷാ ദൌത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഭദ്രാസനത്തിന്റെയും ഭരണഭാരം എൽപ്പിക്കപ്പെട്ടിരിക്കുന്ന മെത്രാപ്പോലീ ത്തമാർ മാർപ്പാപ്പയ്ക്കും തങ്ങളുടെ സ്വയാധികാര സഭയുടെ നേതൃത്വത്തിനും വിധേയമായി തങ്ങളുടെ കീഴിലുള്ള അജഗണത്തിന്റെ സ്വന്തവും സാധാരണവും നാമത്തിൽ മേയ്ക്കുന്നു. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, ഭരിക്കുക, എന്നീ ചുമതലകൾ വഹിച്ചു കൊണ്ടാണ് ഇത് സാധിക്കേണ്ടത്. (തിരുസഭ, 11 ). മെത്രാൻ സംഘത്തിലെ (കോളേജ് ഓഫ് ബിഷപ്സ് ) അംഗമെന്ന നിലയ്ക്ക് സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിൽ ഓരോ മെത്രാപ്പോലീത്ത യും പങ്കുചേരുന്നു.

ഭദ്രാസനത്തിലെ വിശ്വാസികളുടെ തലവനായ മെത്രാപ്പോലീത്ത വിശ്വാസ സത്യങ്ങളെ വിശദീകരിച്ചു കൊടുക്കുവാനും പഠിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനായി ദൈവവചനം നേരിട്ട് മധ്യേയുള്ള വചന പ്രഘോഷണത്തിന്റെ കാര്യത്തിലും വിശ്വാസ പരിശീലനത്തിന്റെ കാര്യത്തിലും സാർവ്വത്രിക സഭയുടെയും നിർദ്ദേശങ്ങൾ തന്റെ ഭദ്രാസനത്തിൽ നടപ്പിലാക്കപ്പെടുന്നുവെന്നു അദ്ദേഹം ഉറപ്പ് വരുത്തണം. വിശ്വാസ സത്യങ്ങളെ അതിന്റെ പൂർണ്ണതയിൽ കാത്തു സൂക്ഷിക്കുവാനും കൈമാറാനുമുള്ള ഉത്തരവാദിത്വം ഭദ്രാസന മെത്രാപ്പോലീത്തയ്ക്കുണ്ട് (കാനോന 196§ 1-2). 

"തങ്ങളുടെ പ്രബോധന ധർമ്മനിർവ്വഹണത്തിൽ മെത്രാപ്പോലീത്തമാർ ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കണം. അതാണവരുടെ മുഖ്യ കർത്തവ്യവും ദൗത്യവും. മനുഷ്യരെ പരിശുദ്ധാത്മ ശക്തിയിൽ വിശ്വാസത്തിലേയ്ക്ക് ആഹ്വാനം ചെയ്യുകയും സജീവ വിശ്വാസത്തിൽ അവരെ അടിയുറപ്പിക്കുകയും വേണം" (മെത്രാന്മാർ, 12). അതോടൊപ്പം എല്ലാ ഭൌതിക വസ്തുക്കളും സൃഷ്ടാവായ ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള മാനുഷിക സ്ഥാപനങ്ങളും മനുഷ്യരക്ഷയ്ക്കായി കൂടെ ഉദ്ദേശിക്കപ്പെട്ടവ ആണെന്നും അതിനാൽ, അവയ്ക്ക് നല്ല പങ്കുവഹിക്കാൻ കഴിയുമെന്നും മെത്രാപ്പോലീത്താമാർ കാണിച്ചു കൊടുക്കേണ്ടതാണ്  (മെത്രാന്മാർ, 12) . ജനങ്ങളെ വല്ലാതെ അലട്ടുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിഷമ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ ക്രൈസ്തവ സിദ്ധാന്തങ്ങളെ കാലോചിതമായ ആവശ്യങ്ങൾക്ക് യോജിച്ച വിധത്തിൽ ഭദ്രാസന മെത്രാപ്പോലീത്തമാർ അവതരിപ്പിക്കണം (മെത്രാന്മാർ 13)." ക്രൈസ്തവ സിദ്ധാന്ത പ്രചാരണത്തിനു ഇന്ന് നിലവിലുള്ള മാദ്ധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ അവർ അശ്രാന്ത പരിശ്രമം ചെയ്യേണ്ടതുണ്ട് (മെത്രാന്മാർ ,13).

സ്നേഹത്തിലും വിനയത്തിലും ജീവിതലാളിത്യത്തിലും വിശുദ്ധിയുടെ മാതൃക നൽകുവാൻ തനിക്കുള്ള കടമയിൽ ശ്രദ്ധിക്കുന്നതോടൊപ്പം ഭദ്രാസന മെത്രാപ്പോലീത്ത ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധിയെ അവരുടെ ജീവിതാവസ്ഥയ്ക്കനുസരിച്ചു പരിപോഷിപ്പിക്കുവാൻ എല്ലാവിധത്തിലും പരിശ്രമിക്കണം. ദൈവീകരഹസ്യങ്ങളുടെ പരികർമ്മി എന്ന നിലയിൽ തന്റെ സംരക്ഷണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസികൾ കൂദാശകളുടെ സ്വീകരണത്തിലൂടെ വിശിഷ്യ വി.കുർബാനയിലുള്ള സജീവ ഭാഗഭാഗിത്വത്തിലൂടെ പ്രസാദവരത്തിൽ വളരുവാനും ക്രിസ്തുരഹസ്യം ആഴമായി അറിയുവാനും ജീവിക്കുവാനും അങ്ങനെ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഐക്യത്തിൽ അവർ ഏക ശരീരമായി തീരുവാനും അദ്ദേഹം ശ്രദ്ധിക്കേണ്ടതാണ് (കാനോന - 197 ).

"പരിപൂർണ്ണതയിലേയ്ക്കു മാർഗ്ഗദർശനം നൽകുന്നവരെന്ന നിലയിൽ മെത്രാപ്പോലീത്തമാർ വൈദിക ഗണത്തിന്റെയും സന്യാസികളുടെയും അല്മായരുടെയും വിശുദ്ധി അവരവരുടെ പ്രത്യേക ദൈവ വിളിക്കനു സൃതമായി പരിപോഷിപ്പിക്കുന്നതിൽ ജാഗ്രതയുള്ളവരായിരിക്കണം, മെത്രാന്മാർ (മെത്രാന്മാർ- 15).

"തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഭദ്രാസനത്തിലെ ആരാധനാ ജീവിതം മുഴുവനറെയും നിയന്താവും പ്രോത്സാഹകനും ( promoter ) സംരക്ഷകനും എന്ന നിലയിൽ അതിനെ പരമാവധി പരിപോഷിപ്പിക്കുവാനും തന്റെ സ്വയാധികാര സഭയുടെ നിയമാനുസൃതമായ ആചാരങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ച് ക്രമീകരിക്കുവാനും ഭദ്രാസന മെത്രാപ്പോലീത്ത ശ്രദ്ധാലുവായിരിക്കണം". കാനോന-199§ 1). ഭദ്രാസനത്തിൽ എവിടെയും തിരുക്കർമ്മങ്ങൾ ആഘോഷിക്കുവാനും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് അധികാരമുണ്ട്‌. ഭദ്രാസനത്തിലെ ദൈവജനത്തിനു വേണ്ടി ഭദ്രാസന മെത്രാപ്പോലീത്താമാർ കൂടെക്കൂടെ വിശുദ്ധ കുർബാന അർപ്പിക്കണം (കാനോന -198).

പിതാവും അജപാലനും എന്ന നിലയിലുള്ള ചുമതല വഹിക്കുകയും സ്വജനങ്ങളുടെ മദ്ധ്യേ ശുശ്രൂഷ ചെയ്യുന്നവരെപ്പോലെ മെത്രാപ്പൊലീത്തമാർ വർത്തിക്കുകയും ചെയ്യേണ്ടതാണ്. നല്ലിടയൻ സ്വന്തം അജഗണത്തെ അറിയുന്നു. അതുപോലെ ഇടയന്മാരെ അജഗണവും. സ്നേഹചൈതന്യത്തിലും എല്ലാവരോടുമുള്ള താൽപ്പര്യത്തിലും യഥാർത്ഥ പിതാക്കന്മാരായിരിക്കണം, (മെത്രാന്മാർ,16) അവർ. സകല മനുഷ്യരുടെയും മുമ്പാകെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന വിധത്തിലായിരിക്കണം മെത്രാപ്പോലീത്താമാർ തങ്ങളെത്തന്നെ ശ്ലൈഹികവ്രുത്തിക്കായി സമർപ്പിക്കേണ്ടത്‌. ഇടയന്മാരുടെ തലവനായ ക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ കാര്യം മാത്രം ശ്രദ്ധിച്ചാൽ പോരാ, സത്യത്തിന്റെ മാർഗ്ഗത്തിൽ നിന്ന് ഏതെങ്കിലും വിധത്തിൽ വഴുതിപ്പോയവരെയും ക്രിസ്തുവിന്റെ സുവിശേഷത്തെയും രക്ഷാകര കാരുണ്യത്തെയും പറ്റി അജ്ഞരായവരെയും സേവിക്കാൻ സമ്പൂർണ്ണ ഹൃദയത്തോടെ മെത്രാപ്പോലീത്താമാർ സ്വയം അർപ്പണം ചെയ്യേണ്ടതാണ് (മെത്രാന്മാർ,11).

"സാവ്വത്രിക സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുവാൻ കടപ്പെട്ടവൻ ആയതുകൊണ്ട് ഭദ്രാസന മെത്രാപ്പോലീത്ത സഭയുടെ പൊതുവായ ശിക്ഷണ ക്രമത്തെ (Descipline ) പരിപോഷിപ്പിക്കുകയും എല്ലാ സഭാനിയമങ്ങളുടെയും നിയമാനുസൃത ആചാരങ്ങളുടെയും പാലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യണം."(കാനോന 201§ 1). മെത്രാൻസംഘത്തിലെ അംഗമെന്നനിലയിൽ ഓരോ മെത്രാനും സാവ്വത്രികസഭയിൽ ഐക്യവും അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനായി സഭയിൽ ഐക്യം വളർത്താൻ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ സഭയിലെ നിയമങ്ങൾ അഭംഗുരം പാലിക്കപ്പെടുന്നതിനു ശ്രദ്ധിക്കേണ്ടതുണ്ട്.സഭാനിയമങ്ങളെ ആരെങ്കിലും ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനു ശ്രദ്ധിക്കേണ്ടതുണ്ട്. സഭാനിയമങ്ങളെ ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനും പ്രത്യേകിച്ച് ദൈവവചന പ്രഘോഷണം, ദൈവാരാധന ,വിശുദ്ധരുടെ വണക്കം, സത്ക്കാര്യങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്വത്തുവകകളുടെ കൈകാര്യം എന്നിവയിലൊന്നും ദുരുപയോഗങ്ങൾ വരാതെ ശ്രദ്ധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് ഉണ്ടെന്നു പൌരസ്ത്യ കാനോനസംഹിത അനുശാസിക്കുന്നു.

ഭദ്രാസനത്തിലെ അപ്പസ്തോലിക പ്രവർത്തനങ്ങൾ 

ഭദ്രാസനമെത്രാപ്പോലീത്ത തന്റെ ഭദ്രാസനത്തിൽ വിവിധതരത്തിലുള്ള അപ്പസ്തോലിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഭദ്രാസനം മുഴുവനിലോ ഏതെങ്കിലും പ്രത്യേക മേഖലകളിലോ ഉള്ള അപ്പസ്തോലിക പ്രവർത്തനങ്ങളും ഓരോന്നിന്റെയും പ്രത്യേകതകൾ കാത്തുസൂക്ഷിച്ചു കൊണ്ട്, തന്റെ മേൽനോട്ടത്തിൽ എകോപിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ് (കാനോന 203§1 ). സന്യാസ സമൂഹങ്ങളുടെയും (കാനോന 573§575 ). സഭയുടെ പൊതുനിയമങ്ങൾ നൽകുന്ന അനുശാസനകൾ അപ്പസ്തോലിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുമ്പോൾ പാലിക്കപ്പെടണം.

ഓരോ വർഷവും ഭദ്രാസനവും കുറെ ഭാഗമെങ്കിലുമോ കാനോനിക സന്ദർശനം നടത്തുവാൻ ഭദ്രാസന മെത്രാപ്പോലീത്തയ്ക്കു കടമയുണ്ട് (കാനോന 205§1 ). ഭദ്രാസനാതിർത്തിക്കുള്ളിലെ ഇടവകകളിൽ നടക്കുന്ന ഈ കാനോനിക സന്ദർശനത്തിലൂടെ ദൈവജനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും നയിക്കുകയും മാർഗ്ഗനിർദ്ദേശ ങ്ങൾ നല്കുകയും ആണ് ചെയ്യേണ്ടത്.

സഭ അംഗീകരിച്ചിട്ടുള്ള തത്വങ്ങൾക്ക് അനുസൃതമായി ക്രൈസ്തവർ ക്കിടയിൽ ഉണ്ടാകേണ്ട ഐക്യം പരിപോഷിപ്പിക്കുന്നതിന് ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കണമെന്നും കാനോനസംഹിത അനുശാസിക്കുന്നു (കാനോന-192§2). തന്റെ ഭരണാതിർത്തിക്കുള്ളിലെ മാമോദീസ സ്വീകരിക്കാത്തവരെ കർത്താവിൽ തനിക്ക് എൽപ്പിക്കപ്പെട്ടിരിക്കുന്നവരായി കണ്ടു സഭാകൂട്ടായ്മയിൽ ജീവിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ സാക്ഷ്യം വഴിയായി ക്രിസ്തുവിന്റെ സ്നേഹം അവരിൽ പ്രകാശിക്കുവാൻ ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാനോന സംഹിത ഓർമ്മിപ്പിക്കുന്നു (കാനോന 192§3).

ഭദ്രാസന മെത്രാപ്പോലീത്തയും വൈദികരും.

ഒരു ഭദ്രാസനത്തിലെ പ്രേഷിതജീവിതത്തിൽ വൈദികർക്കു നിർണ്ണായക പങ്കാണ് വഹിക്കാനുള്ളത്. ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് വൈദികരോട് സവിശേഷമായ താൽപ്പര്യം ഉണ്ടായിരിക്കണം. തന്റെ സഹകാരികളും ഉപദേശകരും എന്ന നിലയിൽ അദ്ദേഹം അവരെ ശ്രവിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർ തങ്ങളുടെ ജീവിതാന്തസ്സിനടുത്ത കടമകൾ നിർവഹിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും വേണം. അവരുടെ ആദ്ധ്യാത്മികവും ബൗദ്ധികവും ആയ ജീവിതം പരിപോഷിപ്പിക്കുന്നതിനു ആവശ്യമായ ഉപാധികളും സംവിധാനങ്ങളും അവർക്ക് ലഭ്യമാക്കുവാൻ ഭദ്രാസന മെത്രാപ്പോലീത്ത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കാനോന സംഹിത അനുസ്മരിപ്പിക്കുന്നു (കാനോന 192§2). 

മെത്രാപ്പോലീത്തമാർ സ്നേഹചൈതന്യത്താൽ നിറഞ്ഞു സവിശേഷമായ കൂട്ടായ്മ വൈദികർക്കിടയിൽ വളർത്തെണ്ടതാണ്. കാരണം മെത്രാപ്പോലീത്തയുടെ ജോലികളും ദൗത്യവും ഒരു പങ്കു ഏറ്റെടുത്തതു കൊണ്ട് പ്രതിദിന അജപാലന കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവരാണ്, വൈദികർ. മക്കളും സുഹൃത്തുക്കളുമെന്ന ഭാവേന വൈദികരോട് അവർ  വർത്തിക്കണം. തന്മൂലം വൈദികരെ ശ്രദ്ധിക്കുവാൻ മെത്രാപ്പോലീത്തമാർ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഭദ്രാസനത്തിന്റെ മുഴുവൻ അജപാലന പരമായ പ്രവർത്തനങ്ങൾ (മെത്രാന്മാർ - 16) ഏകോപിപ്പിക്കുകയും വേണം.

വൈദികരുടെ ആദ്ധ്യാത്മികവും മാനസികവും ഭൗതീകവുമായ സുസ്ഥിതിയിൽ മെത്രാപ്പൊലീത്തമാർ തൽപ്പരർ ആയിരിക്കണം. തൽഫലമായി വിശുദ്ധവും ഭക്തിനിർഭരവുമായ ജീവിതം നയിക്കുവാനും വൈദിക ശുശ്രൂഷ വിശ്വസ്തമായും സഫലമായും നിർവഹിക്കുവാനും വൈദികർ പ്രാപ്തരാകും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് വൈദികരെല്ലാം ഒന്ന് ചേരുന്നതിനുള്ള പ്രത്യേക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനു സ്ഥാപനങ്ങൾ ഉണ്ടാകുകയും വേണം . അവിടെ വച്ചു ജീവിത നവീകരണാർത്ഥം സുദീർഘമായ അത്മീയാഭ്യാസങ്ങൾ നടത്തുവാനും അതുപോലെതന്നെ സഭാസംബന്ധമായ വിഷയങ്ങൾ പ്രത്യേകിച്ച് വി.ലിഖിതങ്ങൾ, ദൈവശാസ്ത്ര പ്രാധാന്യമേറിയ സാമൂഹ്യ പ്രശ്നങ്ങൾ, കാര്യക്ഷമമായ അജപാലന നിർവഹണത്തിനു ഉതകുന്ന നൂതന മാർഗ്ഗങ്ങൾ, എന്നിവയിൽ അഗാധ ജ്ഞാനം സമ്പാദിക്കുവാനും സൗകര്യം ലഭിക്കണം.

ഏതെങ്കിലും വിധത്തിലുള്ള അപകട സ്ഥിതിയിൽ വ്യാപരിക്കുകയോ വല്ല സംഗതികളിലും തെറ്റുപറ്റുകയോ ചെയ്യുന്ന വൈദികരോട് സജീവമായ കാരുണ്യത്തോടെ മേത്രാപ്പോലീത്തമാർ വർത്തിക്കണമെന്ന് രണ്ടാം വത്തിക്കാൻ സുന്നഹദോസ് (മെത്രാന്മാർ-16) പഠിപ്പിക്കുന്നു. "ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്ന് വിളിക്കുകയില്ല. കാരണം യജമാനൻ ചെയ്യുന്നത് എന്തെന്ന് ദാസാൻ അറിയുന്നില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്ന് വിളിച്ചു. എന്തെന്നാൽ എന്റെ പിതാവിൽ നിന്ന് കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു(യോഹ.15,15) യേശുവിനു തന്റെ ശിഷ്യന്മാരോടു ഉണ്ടായിരുന്നതുപോലെയുള്ള ആഴമായ സുഹൃദ്ബന്ധം മെത്രാപ്പോലീ ത്തയ്ക്കും വൈദികർക്കുമിടയിൽ ഉണ്ടാകണമെന്ന് സുന്നഹദോസ് അനുശാസിക്കുന്നു.

യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ട്." അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി പിതാവേ അങ്ങെന്നിലും ഞാൻ അങ്ങേയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്ന് ലോകം അറിയിക്കുന്നതിനുവേണ്ടി ഞാൻ (യോഹ-17,21) പ്രാർത്ഥിക്കുന്നു. വൈദികർക്കിടയിലെ ഐക്യവും സ്നേഹവും ആദ്ധ്യാത്മികതയും സംഘാതമായ പ്രേഷിതപ്രവർത്തനത്തിനു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഇവയെ പ്രോജ്ജ്വലിപ്പിക്കുന്ന ഇന്ധനം ആയിരിക്കണം ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയും ആദ്ധ്യാത്മിക ജീവിതവും. 

വൈദികരുടെയും - വിവാഹിതരാണെങ്കിൽ അവരുടെ കുടുംബങ്ങളുടെയും - മാന്യമായ ജീവസന്ധാരണത്തിനും സുരക്ഷിതത്വത്തിനും ആരോഗ്യ സംരക്ഷണ ത്തിനും നിയമാനുസ്രുതം ആവശ്യമായത് ചെയ്യുവാൻ ഭദ്രാസന മെത്രാപ്പൊലീത്ത ശ്രദ്ധിക്കണമെന്ന് കാനോന സംഹിത (കാനോന-192 § 5 ) അനുശാസിക്കുന്നു. ഒപ്പം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് തന്റെ അധികാരത്തിൻ കീഴിലുള്ള വൈദികർക്ക് അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്വയാധികാരസഭയുടെ പ്രത്യേക നിയമം അനുസരിച്ച് പ്രത്യേക ബഹുമതികൾ (കാനോന-194) നല്കാവുന്നതാണ്. പൌരോഹിത്യ ത്തിലേയ്ക്കും ആശ്രമ ജീവിതത്തിലേയ്ക്കും മറ്റു സമർപ്പിത ജീവിതാന്ത സുകളിലേയ്ക്കുമുള്ള ദൈവവിളികൾ പ്രോത്സാഹിപ്പിക്കു ന്നതിന് ഭദ്രാസനമെത്രാപ്പൊലീത്ത അതീവ ശ്രദ്ധാലുവായിരിക്കണമെന്നും കാനോന (കാനോന-195) സംഹിത ഓർമ്മിപ്പിക്കുന്നു.  

ഉപസംഹാരം 

ശ്ലീഹന്മാരുടെ പിന്തുടർച്ചക്കാർ എന്ന നിലയിൽ ദൈവജനത്തെ പഠിപ്പിക്കാനും പവിത്രീകരിക്കാനും മേയിക്കാനും പരിശുദ്ധാത്മാവിനാൽ നിയുക്തരായ ശ്രേഷ്ഠ ആചാര്യന്മാരാണ്, മെത്രാന്മാർ. സഭയിൽ നേതൃത്വം നൽകുക എന്നതുപോലെ തന്നെ ഇതൊരു ശുശ്രൂഷാ ദൌത്യം കൂടിയാണ്. ദൈവജനത്തിനു ശുശ്രൂഷ ചെയ്യുന്നതിലൂടെ ദൈവാരാധനയിലേയ്ക്കും കൃപാവരത്തിന്റെ തികവിലേയ്ക്കും അവരെ നയിക്കുകയാണ്, ശേഷ്ഠ ആചാര്യന്മാർ. സീറോ മലങ്കര കത്തോലിക്കാ സഭയിൽ ദൈവജനത്തിന്റെ ശ്രേഷ്ഠരായ പിതാക്കന്മാരാണവർ. കൈ മുത്തിക്കൊണ്ട് ദൈവാനുഗ്രഹം അവരിൽനിന്നും സ്വീകരിക്കുന്ന പാരമ്പര്യമാണ്‌ നമുക്കുള്ളത്. ദൈവാനുഗ്രഹത്തിന്റെ പ്രദായകരായ പിതാക്കന്മാരുടെ നേതൃത്വം വഴി സഭ വളർച്ചയുടെ പാതയിൽ നിരന്തരം മുന്നേറട്ടെ. 
                                                    

Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

 

Freitag, 25. April 2014

ധ്രുവദീപ്തി // സാമൂഹ്യം // കലികാലം കേളികൊട്ടുന്ന മലയാളക്കര: by K.A.Philip, USA.

ധ്രുവദീപ്തി // സാമൂഹ്യം // 

"നിങ്ങൾ ദൈവമായ കർത്താവിന്റെ  മുൻപിൽ നന്മയും ശരിയും മാത്രം പ്രവർത്തിക്കുമെങ്കിൽ നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതികൾക്കും എന്നേയ്ക്കും നന്മയുണ്ടാകും." / പഴയ നിയമം -മോശയുടെ പ്രബോധനം- / നിയമാവർത്തനം 12-13."
------------------------------------------------------------------------------------------ 

 കലികാലം കേളികൊട്ടുന്ന 

മലയാളക്കര: 


by- K.A.Philip, USA.

ഒരു രാജ്യത്തിന്റെ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയഭാവി രൂപപ്പെടുന്നത് അവിടത്തെ ഭരണാധികാരികളും ജനങ്ങളും പരസ്പരം പൂരകമായി പ്രവർത്തിക്കുമ്പോഴാണ്, അപ്രകാരം ആയിത്തീരുമ്പോഴാണ്. ഇത് തന്നെയാണ് മനുഷ്യസമൂഹത്തിന്റെ ഓരോരോ മേഖലകളിലും കാണപ്പെടുന്ന ശ്രദ്ധേയവും തൃപ്തികരവുമായ ദൈനംദിന മാറ്റങ്ങളുടെയും മറ്റെല്ലാ ബാഹ്യ-ആന്തരിക അവസ്ഥാരൂപങ്ങളുടെയും അടിസ്ഥാനം. ഈ അടിസ്ഥാന ഘടകങ്ങളിൽ ഒട്ടും പ്രാധാന്യം കുറയാത്ത കാര്യങ്ങളാണ്, ജനാധിപത്യവിചാരവും, അന്ധമായി അടിച്ചേൽപ്പിക്കാ ത്ത വിശ്വാസ മതജീവിതവും, മത - രാഷ്ട്രീയ - സാമൂഹ്യ-സാംസ്കാരിക - ശാസ്ത്ര വിഷയങ്ങ ളിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതും   മാതൃകയാകേണ്ടിയിരിക്കുന്നതുമായ  ഉറച്ച സാമൂ ഹ്യ സംസ്കാരബോധവും. കേരളത്തിലെ ജനങ്ങളിൽ ആന്തരികവും ബാഹ്യവുമായ സാംസ്കാരി ക പരിവർത്തനങ്ങൾ ഉണ്ടായത് അതിനാവശ്യമായ സാമൂഹ്യജീവിതക്രമവും ചിട്ടയും പരസ്പര പൂരകമായിട്ടായിരുന്നില്ല.
ഹരിത കേരളം
ലോകത്തിൽ പ്രകൃതിഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും, ഒരു കാര്യത്തി ൽ   മാത്രമല്ലാ, മറ്റനേകം കാര്യങ്ങളിലും കേരളം അനുഗ്രഹിക്കപ്പെട്ട "വാഗ്ദ ത്ത ഭൂമി"യായി, നാം അഭിമാനിച്ചിരുന്നു. ഇന്ത്യൻ ഉപഭൂഘണ്ഢത്തിന്റെ ജീവനും നിത്യ കെടാവിളക്കും ആയിരിക്കുമെന്ന് കേരളത്തെ അറിഞ്ഞിരു ന്ന ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക്‌, ദൈവം ഇസ്രായേലിനു നൽകിയ കാനാൻ ദേശംപോലെയും" അവരെ ദൈവത്തി ന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം" എന്നുവരെയും  ആരെല്ലാമോ വിശേഷിപ്പി ച്ച ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ " ദൈവത്തിന്റെ സ്വന്തം നാട്" എന്നു പോലും കേരളത്തെ വിശേഷിപ്പിക്കാൻ ചിലരെങ്കിലും മടിച്ചില്ല. എന്നാൽ ഈ നാട് സാത്താന്റെ കരങ്ങളാൽ  ഭരിക്കപ്പെടുന്ന നാടായിത്തീർന്നിരിക്കുന്നു. God's own country, and Devils own people. !

മലയാളികൾക്ക് മാത്രമായിരുന്നില്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും വിദേശികൾക്കും ഒരുപോലെ ഏറെ പ്രിയങ്കരമായിരുന്നു, മലയാളിയുടെ സ്വപനഭൂമിയായ കേരളം. പാളത്തൊപ്പി തലയിൽ ചൂടിവച്ചു പാടത്തും പറമ്പിലും തൂമ്പയെടുത്ത് പണിയെടുത്തുകൊണ്ടിരുന്ന കർഷകർ, കാലവർഷ മഴവരുമ്പോൾ ഓലക്കുടചൂടി നടക്കുന്ന ജനങ്ങൾ, നെൽകൃഷി യും,   കപ്പകൃഷിയും, തെങ്ങും കമുകും, വാഴകൃഷിയും ഇഞ്ചികൃഷിയുമൊ ക്കെ മലയാളിമനസ്സിനെ എന്നെന്നും വരിക്കോരി തീറ്റിപ്പോറ്റിയിരുന്ന  ഭൂമി വിളകൾ കേരളത്തിന് എന്നും നിത്യ ഹരിതനിറം നല്കിയിരുന്നു. ശുദ്ധജലം പരന്നു കിടന്ന വയലുകൾ, അതിനു തൊട്ടു ചേർന്ന് നിരവധിയായ ശുദ്ധജല തടാകങ്ങൾ, കാലഭേദമില്ലാതെ നിറഞ്ഞു ഒഴുകുന്ന ആറുകളും കൈതോടു കളും, അങ്ങ് വടക്ക് മുതൽ തെക്കേയറ്റം വരെ മനോഹരമായി കിടക്കുന്ന കടൽത്തീരങ്ങൾ, പശ്ചിമഘട്ടത്തിലെ വനമേഖലയുടെ സൌന്ദര്യം, കാടും കാട്ടാറുകളും കാട്ടാനകളും എല്ലാം മലയാളിയുടെ മനസ്സിൽ  നിറഞ്ഞു തുളു മ്പി നിന്ന  അഭിമാനമായിരുന്നു. ഇതെല്ലാം കേരളത്തിന്റെ  പൂർവ്വകാല ചരി ത്ര സമരണകൾ മാത്രമായി. 

കേരളത്തിലെ ക്രിസ്ത്യാനികൾ രാവിലെ പള്ളികളിൽ പോയി പ്രാർത്ഥന നടത്തുന്നുണ്ട്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ചെന്ന് കുളിച്ചു പ്രാർത്ഥന നടത്തു ന്നു. ഹൈന്ദവ വീടുകളിൽ സായാഹ്നത്തിൽ വിളക്കുവച്ചു സന്ധ്യാ പ്രാർത്ഥ ന ചൊല്ലുമ്പോൾ, അയലത്തെ ക്രിസ്ത്യാനികളുടെ വീടുകളിൽ സന്ധ്യാസമ യത്തെ പള്ളിമണികൾ  അടിക്കുമ്പോൾ സന്ധ്യാ പ്രാർത്ഥന നടത്തുന്നതും, മുസ്ലീമുകൾ മോസ്കിൽ പോയി നിസ്കരിക്കുന്നതും എല്ലാം എന്തെല്ലാമാണ് ന മ്മോടു ഇവ നല്കുന്ന   സന്ദേശങ്ങൾ? ഒരു സമാധാന സംസ്കാരത്തിന്റെ ജീവി ക്കുന്ന അടയാളങ്ങൾ തന്നെ ആയിരുന്നു. അതുപക്ഷെ, ഇവയെല്ലാം കേരള ത്തിൽ  ഉണ്ടായിരുന്ന പൂർവികരുടെ ഒരു പഴയ കാല ജീവിതശൈലിയായി രുന്നു എന്നൊക്കെ പറയുന്നവർ ഇപ്പോൾ  ധാരാളം ഉണ്ട്. ദൈവത്തെക്കുറിച്ചു അറിയേണ്ട കാര്യങ്ങൾ ചിന്തിക്കാതെ അന്ധവിശ്വാസങ്ങളിൽ മുഴുകി സമൂ ഹം വിഷമയമാക്കിത്തീർക്കുകയാണ്. അതുപക്ഷെ, കേരളീയരിൽ  കാണ പ്പെടുന്ന മതഭേദം കൂടാതെയുള്ള ആചാരാനുഷ്ടാനങ്ങൾ എല്ലാം തന്നെയും  അവർ മത്സരിച്ചു പരസ്പ്പരം അനുകരിക്കുന്ന അന്ധവിശ്വാസ പ്രയോഗങ്ങൾ ആണെന്ന് തന്നെ പറയാം. 

ദൗർഭാഗ്യമെന്നു തന്നെ ഇതിനെപ്പറ്റി   പറയട്ടെ, ലോകത്തുള്ള എല്ലാ തിന്മകളു ടെയും വിളഭൂമിയായി കേരളം മാറിപ്പോയിയെന്നു ഇവിടെ ഓരോരോ സംഭ വങ്ങളും ആനുകാലിക അനുഭവ ചരിത്രങ്ങളും എല്ലാം കാണുകയും കേൾ ക്കുകയും ചെയ്യുമ്പോൾ നമ്മെ അപ്രകാരം എന്നും ചിന്തിപ്പിക്കാൻ കാരണമാ ക്കിയിരിക്കുകയാണ്. മോഷണവും ചൂഷണവും കൊലപാതകവും കൊള്ളി വയ്പ്പും വർഗീയതയും സ്വജനപക്ഷപാതവും അഴിമതിയും കോഴപ്പണവും ഒരു വശത്ത്‌, മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന അന്ധവിശ്വാസങ്ങളും അതിനു പിന്നാലെ പോകുന്ന അനുയായികൾ വേറൊരു വശത്തും ! ഇക്കാര്യത്തിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീമുകളും മറ്റുമതസ്തരും എല്ലാം ആരുടേ യും ഒട്ടും പിന്നിലല്ല.

അഴിമതിയുടെ കേന്ദ്രീയ സ്ഥാനമായി സർക്കാർ ഓഫീസുകൾ മാത്രമല്ല, മുഖ്യ മന്തിയുടെ ഓഫീസ് വരെ അഴിമതിയിൽ കുളിച്ചു നില്ക്കുന്നു. ജനങ്ങ ളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയ റിക്കാർഡുകൾ ഒരു ജീവനക്കാ രന്റെ കൈകളിലെത്തിയാൽ എന്തെങ്കിലും അതിൽ നടപടികൾ ഉണ്ടാകാൻ കോഴപ്പണം കിട്ടണം, അത് ലഭിച്ചില്ലെങ്കിൽ ആ ഫയൽ എന്നേയ്ക്കുമായി നാ ട്ടുഭാഷയിൽ പറഞ്ഞാൽ "മുങ്ങും." കേരളത്തിന്റെ വികൃതമായ പുതിയ  മുഖമാണിത്.

മലയാളിയുടെ മനം മാറുന്നതുപോലെ തന്നെ കേരളത്തിന്റെ പ്രകൃതിയും കാലാവസ്ഥയും മാറിയിരിക്കുന്നു. ആവശ്യം വേണ്ട മഴയുടെ കുറവും, ശുദ്ധ ജലവും, വിഷമയഭക്ഷണവസ്തുക്കളും, കടുത്ത സൂര്യതാപവും, മഹാരോഗങ്ങ ളും കേരളഭൂമിയിലെ സാധാരണ ജനജീവിതത്തിന് ഒരുവശത്ത്‌ ഭീഷണിയാ യി നേർക്കുനേർ  നില്ക്കുന്നുവെന്ന് കാണാൻ കഴിയും. മറുവശത്ത്‌, കേരള ത്തിലെ ജനജീവിത സംസ്കാരത്തിൽ വന്നു ഭവിച്ചിട്ടുള്ള അപകടകരമായ മാറ്റ ങ്ങളാണ് . ഏതെല്ലാമാണ് ഈ മാറ്റങ്ങൾ എന്ന് പറയുന്നത്‌ ? അത് ഒരുപക്ഷെ ഒരു സാഹസിക ചിന്തയാണെന്നു കൂടി പറയട്ടെ.

അവർണ്ണരെന്നും സവർണ്ണരെന്നുമൊക്കെ വിളിച്ചു പ്രാകൃത ജനജീവിതം ന യിച്ചകാലം ഉണ്ടായിരുന്നു. ജാതിചിന്തയും ആരാധനാരീതിയും സ്ത്രീകളുടെ ജീവിതവും കുടുമ്പജീവിതവും ദുഷ്ക്കരമാക്കിയിരുന്ന മലയാളീസമൂഹ ത്തിനു, തികച്ചും ഒരു ഭ്രാന്താലയം എന്ന് വിളിക്കപ്പെട്ട ഒരു നീണ്ടകാലം കേര ളത്തിൽ ഉണ്ടായിരുന്നു. വിഷമയമായിരുന്ന അവർണ്ണ - സവർണ്ണ ജാതി മൽ പ്പിടുത്തം ! എതിർപ്പുകളും സമരങ്ങളുമെല്ലാം, ഹിന്ദുമത  ആരാധനാ കേന്ദ്ര ങ്ങളായ  ക്ഷേത്രത്തിലേയ്ക്കുള്ള പൊതു പ്രവേശനം മുതൽ എല്ലാ തരത്തിലു മുള്ള  പൊതുവിഷയങ്ങളിലും  ജാതിചിന്തയുടെ  പേരിൽ ഈ മൽപ്പിടുത്തം ഉണ്ടായി.

 മതാധികാരികളിൽ കാണപ്പെടുന്ന ചില കാര്യങ്ങൾ നമ്മെ ഏറെയേറെ ചി ന്തിപ്പിക്കുന്നു., അവർ ഏതുവിഭാഗത്തിലുള്ളവർ ആയിരുന്നാലും   ഭരണനിർ വഹണത്തിൽ ചൂണ്ടുവിരലൂന്നിയ വ്യക്തി അധികാര ആധിപത്യത്തിന്റെ പുകമറപിടിച്ചു ആരാധനാലയങ്ങളിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല കുടുംബസംവിധാനത്തിലും അനാശാസ്യവും  അവിഹിതവുമായ നിഷേധ    ഇടപെടലുകൾ   നടത്തുന്നുണ്ട് . ഇതൊക്കെ ലോക ജനതയ്ക്ക് മൊത്തത്തിൽ മോശമായതും ചിന്തോദ്ദീപകവുമായ ഒരു  സന്ദേശമാണ് നല്കുന്നത്. ഇവർ എങ്ങോട്ട്?

ഇങ്ങനെയുള്ള ദുരന്ത പരിവർത്തനം വന്നുപോയ കേരളത്തിലെ ജനസമൂഹം  ദൈവവുമായി മൽപ്പിടുത്തം നടത്തുന്നവരായിരിക്കുന്നു എന്ന് പറയട്ടെ. സാമൂഹ്യജീവിതത്തിലെ ക്രമങ്ങളും ചിട്ടകളും പൊതുവെ കേരളത്തിലെ ധാർമ്മിക ബോധം നഷ്ടപ്പെട്ട മലയാളികൾ അവഗണിക്കുന്നു. മതവും യഥാർത്ഥ വിശ്വാസജീവിതവും, രാഷ്ട്രീയവും പൊതുഭരണ നിർവഹണ കാര്യക്ഷമതയും നീതിന്യായ വ്യവസ്ഥയും തകരാറാക്കുന്നുണ്ട്. 

അവിഹിത സാമ്പത്തിക ക്രയ വിക്രയങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിച്ചു. കൃഷിയും കാർഷിക രംഗത്തെ ഉൽപ്പന്നങ്ങളുടെ മേന്മയും വിതരണവും, പൊതുജനാരോഗ്യവും, കുടുംബവും സാമൂഹ്യജീവിതത്തിലെ സുരക്ഷിത ത്വവും, അടിസ്ഥാന സൌകര്യങ്ങളും  വികസന കാഴ്ചപ്പാടുകളും കേരളത്തി ൽ പൂർണ്ണമായും പരാജയപ്പെട്ടു. മാലിന്യ കൂമ്പാരം നിറഞ്ഞ റോഡുകളും വീടുകളുടെ പരിസരവും, നാടും നഗരവും, വൃത്തികേടായി ഭക്ഷണസാധന ങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന കട കമ്പോളങ്ങൾ, ചായക്കടകൾ ഇവയെല്ലാം കേരള സാമൂഹ്യസംസ്കാര ജീവിതശൈലിയുടെ തകർച്ചയെയാണ് കാണിക്കുന്നത്. ഇവയൊന്നും ഒരു മലയാളിക്കും അറപ്പും വെറുപ്പുമുണ്ടാക്കുന്നില്ല, അതിൽ ഒട്ടു ദു:ഖവും ഇല്ല. 

പൊതുവെ നോക്കിയാൽ  ധാർമ്മിക മൂല്യങ്ങളും ജനാധിപത്യവും ഭരണവും  പൌരാവകാശങ്ങളും, ഇങ്ങനെ എല്ലാ മേഖലകളിലും തന്നെ  കേരളത്തിൽ ഭീകര വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ, "ഞാൻ നി ന്റേത് പിടിച്ചുപറിക്കും നീ എന്റെതും.".എന്ന പ്രമാണം. ഒരുവൻ എങ്ങനെ യും മറ്റൊരുവനെ അതുപോലെ  നേരെ തിരിച്ചും തട്ടിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്ന ഒരു ഭീകര ജനജീവിത സംസ്കാരം മലയാളികൾ പൊതുവെ എല്ലാ യിടത്തും സ്വായത്തമാക്കിയിരിക്കുകയാണ്. ആർക്കും ആരോടും യാതൊരു പ്രതിബദ്ധതയുമില്ലാതായി. സംസാരിക്കുന്നതിൽ  ഒരു നാവു പിഴച്ചാൽ മതി, അനുബന്ധമായി കൊലപാതകങ്ങൾ പോലും അവിടെ നിത്യസംഭവമായി ത്തീരുകയാണ്. 

നമ്മുടെ കേരളത്തിലെ നെൽകൃഷി 
കേരളത്തിൽ  അദ്ധ്വാനിക്കുന്ന കർ ഷകർ ഉണ്ടാക്കിയിരുന്ന മേന്മ യുള്ള വിളകളും, അവർ അവിടെ ചെയ്തിരു ന്ന എല്ലാവിധ കൃഷികളും അവരുടെ യെല്ലാം നല്ല കൃഷിഭൂമിയും ക്രിമിന ലുകളുടെ   നിയന്ത്രണത്തിൽ പെട്ടു കഴിഞ്ഞു. കർഷകർ ഉണ്ടാക്കുന്ന വി ളകൾക്ക് കമ്പോളത്തിൽ അർഹിക്കു ന്ന  തക്ക വിലകൊടുക്കാത്ത മോശം  അവസ്ഥ കാണുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നെല്ല്, കാപ്പി, വാഴ, കുരുമുളക്, കപ്പ, ചേന, ചേമ്പ്, പച്ചക്കറിസാധനങ്ങൾ, വൻ വ്യാവസാ യിക പ്രാധാന്യമുള്ള റബ്ബർ എന്നിങ്ങനെ കർഷകർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങ ൾ ഉണ്ടാക്കുന്നതിനു കർഷകർക്ക് സർക്കാരിന്റെ പ്രോത്സാഹനം ലഭിക്കുക യില്ല. നെൽവയലുകൾ നിരത്തി കെട്ടിടസമുച്ചയങ്ങൾ ഉയർന്നു പൊങ്ങുക യാണ്. ഇവിടെയെല്ലാം റിയൽ എസ്റ്റെറ്റ് ബിസ്സിനസ് മാഫിയകൾ ലാഭം കൊയ്യു മ്പോൾ, ഇതിനെല്ലാം പിറകിൽ രാഷ്ട്രീയക്രിമിനലുകളും ഉദ്യോഗസ്ഥന്മാരും അഴിമതി നടത്തുന്നു. നിത്യോപയോഗസാധനങ്ങളായ അരി, പഴം, പച്ചക്കറി കൾ, ഇറച്ചി തുടങ്ങിയവ കേരളത്തിൽ ഉണ്ടാക്കുന്നത്‌ ഇന്ന് വെറും പഴഞ്ചൊ ല്ലായി തീർന്നിരിക്കുന്നു. കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യസാധങ്ങൾക്ക് പണ്ടെങ്ങും ഇല്ലാത്ത വർദ്ധിച്ച വില നൽകേണ്ടിയിരിക്കുന്നു. ഇവയൊക്കെ കേരളത്തിലെ ജനങ്ങൾക്ക്‌ ലഭിക്കുന്നത് അന്യസംസ്ഥാന കർഷകർ കൃഷി സ്ഥലങ്ങളിൽ ജോലിചെയ്യുന്നതുമൂലമാണ്.

കേരളത്തിലെ ഓരോരോ കർഷകരുടെയും വീടുകളിൽ ആടുകളും, കോഴി യും, പന്നിയും, പൂച്ചയും, പട്ടിയും, കന്നുകാലിമൃഗങ്ങളും വളർത്തുമൃഗങ്ങ ളും ഉണ്ടായിരുന്ന ഒരു മനോഹരമായ കാലമുണ്ടായിരുന്നു. ഇപ്പോൾ നാം കാണുന്നത്, പശുക്കൾ ഇല്ലാത്ത തൊഴുത്തും, നെൽകൃഷിയില്ലാത്ത കരഭൂമി യായിത്തീർന്ന വരണ്ട  നെൽപ്പാടങ്ങളും മറ്റും മറ്റുമായി കേരളം മാറിയിരി ക്കുന്ന കാഴ്ചയാണ്. ഇവിടെയെല്ലാം റീയൽ എസ്റ്റെറ്റ് മാഫിയകൾ കെട്ടിപ്പൊ ക്കുന്ന അഞ്ചുസെന്റു ഭൂമികളിൽ ഉണ്ടാക്കുന്ന കെട്ടിടങ്ങളാണ്.

നമ്മുക്ക് ശുദ്ധജലം ലഭിച്ചിരുന്ന കിണറുകൾ ഇന്ന് ജല ദൗർലഭ്യത്തിൽ വറ്റു ന്നു, അവിടെയെല്ലാം കുഴൽക്കിണർ സ്ഥാനം പിടിച്ചു. മലയാളിയുടെ മനസ്സു പോലെ ഭൂമിക്കും കാലാവസ്ഥയിലും മാറ്റങ്ങൾ വന്നു. പുൽക്കൊടികളിൽ പറ്റിപ്പിടിച്ച കണ്ണീർ തുള്ളിപോലെ തിളങ്ങിക്കിടന്നിരുന്ന  ശുദ്ധജലത്തുള്ളി കൾ മുറിഞ്ഞു വീണൊഴുകിയ മനോഹരമായ  കൊച്ചു കൈതോടുകളും പുഴകളും മാലിന്യ കൂമ്പാരങ്ങളുടെയും കക്കൂസ് മാലിന്യങ്ങളുടെയും നിർ മാർജ്ജന  നിക്ഷേപ സ്ഥലമാക്കുവാനുള്ള എളുപ്പവഴിയാക്കി മാറ്റിയത് മല യാളിയുടെ വൻ കണ്ടുപിടുത്തമാണ്. പരിശുദ്ധമായ ജലം നല്കിയിരുന്ന തോടു കളും പുഴകളും കുളങ്ങളും ഇന്ന് മഹാരോഗങ്ങളുടെ സംഭരണിയാണ്. പഞ്ചാ യത്തുകളും നഗരസഭകളും ഏറ്റെടുത്തു അവിടെ നിന്നും വിതരണം ചെയ്യു ന്ന കുടിവെള്ളം  മാലിന്യം കലർന്നതാണെന്ന സത്യം ജനങ്ങൾ പറയുന്നു. കേരളീയൻ കഴിക്കുന്ന ഏതുവിധ ഭക്ഷണത്തിലും കുടിക്കുന്ന ജലത്തിലും വിഷാംശം കലർന്നതാണ്. ലഭിക്കുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളിലും ക്യാൻസർ മുതൽ എല്ലാവിധ മാരക രോഗങ്ങളെയും അറിഞ്ഞുകൊണ്ട് തന്നെ ക്ഷണി ച്ചു വരുത്തുന്ന വിഷാംശം ഉണ്ട്. മലയാളിക്ക് അതുപക്ഷെ അതും പ്രശ്നമല്ലാ.

കേരളീയരുടെ പരിപാവനമായ ആഢ്യതാ വിചാരവും തറവാട്ട് മഹിമയും ആചാരങ്ങളും വലിയ ആഘോഷങ്ങളും വിശ്വാസപാരമ്പര്യങ്ങളും നല്ല കുടുംബബന്ധങ്ങളും അയൽ ബന്ധങ്ങളും എല്ലാം എന്തിന്റെയോ എല്ലാം പ്രതീകങ്ങളായിരുന്നു. വിവാഹം തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും അയല്ക്കാരും ബന്ധുക്കളും സന്തോഷത്തോടെ പരസ്പരം സഹകരിച്ചു സഹായിച്ചു. മരണവീടുകൾ ഒരിക്കലും എകാന്തമായിരുന്നില്ല. സ്വന്തക്കാരും അയൽക്കാരും പരിചിതരും മരണവീട്ടിൽ കൂടിയിരുന്നു രാത്രിമുഴുവൻ സമയം പ്രാർത്ഥനകൾ ചൊല്ലി പരേതരുടെ അത്മാവിനായി കാഴ്ചവച്ചിരുന്നു. എന്നാൽ കാലം മാറി. അയൽക്കൂട്ടങ്ങളും കൂട്ടായ്മസംഗമവുമെല്ലാം നിലവിൽ ഉണ്ടായിട്ടുണ്ടല്ലോ, എന്നാൽ സ്വന്തക്കാരും അയല്ക്കാരും വെറും പേരിനുമാത്രം കാണികൾ ആയി മാത്രമായിത്തീർന്നുകൊണ്ടിരിക്കുന്നു. 

അന്നത്തെ ഗ്രാമത്തിലെ ചായക്കടയും അത് നടത്തുന്ന പിള്ളേച്ചന്റെ ചായ യും ചൂട് ദോശയും ചമ്മന്തിയും നാവിൽ ഇപ്പോഴും രുചിയുടെ ഒരാവേശത്തി ന്റെ തുള്ളികൾ നനവുണർത്തുന്നതായിരുന്നു. നാട്ടിലെ പ്രധാന പൊതുക്കാ ര്യസ്തനും, പാറോത്തിയാരും, ഹജ്ജൂരാഫീസും കണക്കപ്പിള്ളമാരും ശ്രീ പത്മ നാഭന്റെ മുദ്രയുള്ള തൊപ്പിയുള്ള പോലീസും, ഡോക്ടർ ഏമാനും, പള്ളിയച്ച ന്മാരും പള്ളിക്കൂടങ്ങളും  ഒരു സാംസ്കാരിക കേരളത്തിന്റെ തിളക്കമുള്ള  പഴയ അടയാളങ്ങൾ ആയിരുന്നു. അക്കാലത്ത് ക്രമസമാധാനവും വിശ്വാസ മതജീവിതവും ഭദ്രമായിരുന്നു. രാവും പകലും നാട്ടിൽ ജീവിതം സുരക്ഷിത മായിരുന്നു. സ്വന്തം വീടിന്റെ വരാന്തയിലോ, മുറ്റത്തോ, രാത്രിയിൽ കിടന്നു ഉറങ്ങാൻ കഴിയുമായിരുന്നു. ഇന്നോ? ഇന്ന് വീടിനു പുറത്തു കിടന്നുറങ്ങിയാ ൽ ഉറങ്ങുന്നയാളിന്റെ തല പോലും കാണുകയില്ല. നടുറോഡിൽ പട്ടാപ്പകൽ കൊലപാതകം നടക്കുന്നു. സ്വന്തം സാംസ്കാരിക കേരളത്തിന്റെ തകർച്ച!


ഇന്ന് മലയാളക്കരയിലെ പോലീസ് വളരെയേറെ  സ മർത്ഥരാണ്. കുറ്റവാളികളെ വളരെ വേഗം കണ്ടുപിടി ച്ചു അവർ  കൈകാര്യം ചെയ്യുന്നവരാണ് . കുറ്റവാളി യെ പിടിച്ച പോലീസിനെ പിടിക്കാൻ അപ്പോൾ ഒരു കൂട്ടം  രാഷ്ട്രീയക്കാർ നിരനിരയായി അവിടെയെ ത്തും. കുറ്റവാളി നിമിഷനേരം കൊണ്ട് മോചിക്കപ്പെ ടും.  ഇത്തരം രാഷ്ട്രീയക്കാർ ഉന്നതങ്ങളിൽ ഓശാന യും പാടും.! ഈ പ്രക്രിയകളെല്ലാം പോലീസും ഇടനി ലക്കാരും തമ്മിലുള്ള ഒരു തരം കൊമേർഷ്യൽ ലാഭക്കച്ചവടം മാത്രമായിരി ക്കുന്നു. കേരളത്തിലെ  ക്രമസമാധാനം, നീതിന്യായ സംവിധാനം എന്നീക്കാ ര്യങ്ങളിൽ  അധികാരസ്ഥാനത്തിരിക്കുന്ന അധികാരികൾ പോലും ഇത്തരം കൊമേർഷ്യൽ പ്രയോജനങ്ങൾക്ക്  വേണ്ടി നിത്യവും കാത്തിരിക്കുന്ന കുറ്റ വാളികൾ തന്നെയാണ്.  ഇവിടെ കുറ്റവാളികൾ V .V .V .I .P ആണ്പോലും.! ഉദാ:സോളാർ തട്ടിപ്പ് കേസ്സുകൾ., കുറ്റവാളികളെ നിത്യവും അകമ്പടി ചെയ്തു പോകുന്നവർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, എല്ലാവിധ പത്ര-ദൃശ്യ മാധ്യമ ങ്ങൾ, നീതിപീഠത്തിലെ ഉയർന്ന നിയമവിദഗ്ദ്ധർ ജനപ്രതിനിധികൾ എന്നി വരാണ്. ഇതിൽ പ്രമുഖ തട്ടിപ്പ് നടത്തുന്നവർ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി മുതൽ അവരുടെ അടുത്തെത്തുന്ന വ്യക്തിധാർമിക മൂല്യശോഷണം സംഭ വിച്ച സ്ത്രീകൾ വരെയാണ് . ഇത്തരം ക്രിമിനൽ-തട്ടിപ്പ് കേസ്സുകൾ സമൂഹ ത്തിൽ നടത്തുന്നവരെ സംരക്ഷിക്കുന്നവർ  ഭരിക്കുന്ന മന്ത്രിമാരും രാഷ്ട്രീ യക്കാരും പോലീസും കോടതിയുമാണ്! ഇവർ  ഭരണഘടന വാഗ്ദാനം ചെയ്തി രിക്കുന്ന ജനാവകാശങ്ങളെ തകർക്കുന്ന രാജ്യദ്രോഹികൾ ആണ്.

ഇന്ത്യയിൽ കുടുംബബന്ധങ്ങളുടെ തീക്ഷ്ണതയും സാമൂഹ്യജീവിതവും ഏറെ അപകടത്തിലാണെന്ന പരമ സത്യം മാദ്ധ്യമങ്ങൾ പറയുമ്പോൾ മാത്രം ശരി വയ്ക്കേണ്ട കാര്യമല്ല. ഇതൊരു പച്ചയാഥാർത്ഥ്യം തന്നെ. ഇക്കാര്യത്തിൽ വളരെ വേഗം അപകടപ്പെടുന്ന സംസ്ഥാനം കേരളം തന്നെ. പണത്തിനുവേ ണ്ടി സ്വന്തം ഭാര്യയേയും പെണ്മക്കളെയും പോലും വിറ്റഴിക്കുന്നു. ശവം തീനി കളെപ്പോലെയുള്ള ക്രിമിനൽ  സംഘങ്ങൾ  ഇതിനു കെണി വയ്ക്കുന്നു.

അതുപോലെതന്നെ ഇന്ത്യയിൽ കുട്ടികൾക്കും  സ്ത്രീകൾക്കും നേരെയുള്ള ലൈംഗിക പീഡനങ്ങൾ, കൊലപാതകങ്ങൾ, മലയാളക്കരയിലെ നിത്യ സംഭ വമല്ലെയെന്നു ജനങ്ങൾ പരസ്പരം പറയുന്നു. അതുപക്ഷേ, നേരും നെറിവും ഉപേക്ഷിച്ച ഇരട്ട മുഖമുള്ള മലയാളിയുടെ സ്വന്തം മുഖം മിനുക്കുന്ന  "നല്ലപി ള്ള ചമയൽ " മലയാളിമനസ്സ് പറയും, ഇതൊക്കെ നമ്മൾ എന്തിനു പറയാൻ? നമ്മളൊക്കെ മിണ്ടാതിരുന്നാൽ മതിയല്ലേ എന്ന്? നമ്മൾ അഭിപ്രായം പറ ഞ്ഞാൽ സമൂഹത്തിൽ നമ്മൾ ഒറ്റപെടും "- ഇത് രാഷ്ട്രീയത്തിന്റെയും മത ത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാര്യത്തിലുള്ള  സാധാരണ ജന ങ്ങളുടെ നിലപാടാണ്. സത്യം കാണാനും പറയാനും  അധൈര്യപ്പെടുന്ന ഒരു വികല സമൂഹം!  മദ്യവും മയക്കുമരുന്നും ഉള്ളിലാക്കിയ കുടുംബനാഥൻ തന്റെ സ്വന്തം ഭാര്യയേയും മക്കളെയും പോലും വെട്ടിക്കൊല്ലുന്നു. കുറ്റ കൃ ത്യങ്ങൾ ചെയ്യുവാൻ അവരെ പ്രേരിപ്പിക്കുന്നു. അതിനിരയാകുന്നത് കൂടുത ലും സ്ത്രീകളും പെണ്‍കുട്ടികളും ആണ്. സ്വന്തം അപ്പൻ മക്കളെപ്പോലും വെടി വച്ചു കൊല്ലുന്നു. സാംസ്കാരിക കേരളത്തിന്റെ തകർച്ച!

കേരളത്തിൽ ഭീകര കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വർദ്ധിച്ചു വരുന്നു.  സമാധാ നപരമായി ജീവിക്കാൻ നാമൊക്കെ ഒരുക്കുന്ന വീടുകളിലേയ്ക്ക് വരെ കൊലയാളികൾ കയറി വരുന്ന നിത്യ സംഭവങ്ങളാണ് നടക്കുന്നത്. സർക്കാ രും കോടതിയും പോലീസും ജനങ്ങളും രാഷ്ട്രീയക്കാരും നിശബ്ധത പാലി ക്കുന്നു. അവർ വെറും നിഷ്ക്രിയ കാഴ്ചക്കാരാണ്. കേരള സാമൂഹ്യജീവിത ത്തിലെ  കുറ്റ കൃത്യങ്ങൾക്കും അസ്വസ്ഥതകൾക്കും ആരാജകത്വത്തിനും ക്രിമിനലുകൾക്ക് ശക്തികൊടുക്കുന്ന  ഒരു ഭീകരവും മോശപ്പെട്ടതുമായ സന്ദേശമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്ന കൊലപാതകം നൽകുന്നത്. ഒരു നാവു പിഴച്ചാൽ പിച്ചാത്തി മുനയിൽ ഒരാളുടെ ജീവൻ ഇല്ലാതാക്കുന്ന സാം സ്കാരിക കേരളമാതൃക!

നീതിയില്ലാത്ത നീതിബോധം
ജനാധിപത്യവ്യവസ്ഥിതി തന്നെ കേര ളത്തിൽ ആകെമാനം അപകടപ്പെട്ടി രിക്കുകയാണ്. കേരളാഭരണ കർത്താ ക്കൾ, രാഷ്ട്രീയക്കാർ, സർക്കാർ ജീവ നക്കാർ ഇവരെല്ലാം ആർഭാഢത്തിനും അധികാരത്തിനും കൈക്കൂലികൾ ക്കും വേണ്ടി ഭരണം ദുർവിനിയോഗം ചെയ്യുന്നു. ഉദാ: യോഗ്യതയില്ലാത്തവ രെ മന്ത്രിമാരുടെ സെക്രട്ടറിയാക്കുന്നു . സിനിമാമന്ത്രി, കായികമന്ത്രി, സീരി യൽ മന്ത്രി, ഇങ്ങനെയൊക്കെ കുറെ മന്ത്രിമാർ കേരളത്തിൽ ഉണ്ട്. തൊഴി ൽ  നൽകാനും ജനങ്ങളുടെ ആവശ്യങ്ങളും പട്ടിണിയും മാറ്റാൻ ആവശ്യമാ യിരിക്കുന്ന കാർഷിക മേഖലയെ ശ്രദ്ധിക്കുവാനും കഴിയാത്ത മന്ത്രിമാർ ഇന്ന് കേരളീയർക്ക് വെറും അലങ്കാരമായിരിക്കയാണ്. പരിസ്ഥിതിവാദം നിത്യവും ഉരുവിടുന്ന രാഷ്ട്രീയ മാഫിയകൾ, പാവപ്പെട്ട മലയോര കർഷക നെ എന്നും ഉദ്ധരിക്കാൻ   സമരപ്പന്തലിൽ വിപ്ലവവീര്യം പ്രസംഗിക്കുന്ന പ്രമാ ണികളും, രാഷ്ട്രീയക്കാരും, ക്വാറികളും ഖനനവും നടത്തി കോടികൾ കൊ യ്യുന്ന മാഫിയകളും ഇവരൊന്നും ഒരിക്കലും പാവപ്പെട്ടരുടെ കണ്ണീർ ഒപ്പിയെ ടുക്കുവാൻ വേണ്ടിയല്ല, മറിച്ചു, ഇക്കൂട്ടർ അവരുടെയെല്ലാം  അവിഹിതമായി സമ്പാദിച്ചിരിക്കുന്ന ഭൂമികൾ സംരക്ഷിക്കാനുള്ള വെറും മുതലക്കണ്ണീർ പൊഴിക്കൽ മാത്രമാണ് നടത്തുന്നത്.

കേരളത്തിലെ എല്ലാ ചേരികളിലും നിത്യവും പരസ്യമായ അഴിമതി നടക്കു ന്നു. നമ്മുടെ മൌലീകാവകാശമായ വോട്ടു രേഖപ്പെടുത്തുന്നതിൽ കേരള ത്തിലെ രാഷ്ട്രീയകഷികളും സർക്കാരും ഇക്കാര്യത്തിൽ പരസ്യമായ അഴി മതി നടത്തി. വിദേശ മലയാളികളെ രണ്ടാംകിട പൌരനായോ അല്ലെങ്കിൽ അതിലുമേറെ അവഗണനയോടെ അവരുടെ വോട്ടവകാശത്തെ തടഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷൻ പോലും ഭരണഘടനയെ ധിക്കരിച്ചു. അതുപക്ഷെ അതിവിദൂരമല്ലാത്ത കടുത്ത എതിർപ്പുകൾ രാഷ്ട്രീയതലങ്ങളിലെ വെള്ളാ നകൾക്ക്, അവഗണന നേരിടുന്ന ഈ വിഭാഗങ്ങളിൽ നിന്നും നേരിട്ട് മനസ്സി ലാക്കേണ്ട അനുഭവങ്ങൾ ഒട്ടും വൈകാതെ അറിയേണ്ടി വരുമെന്നതു തീർച്ച യാണ്. മനുഷ്യാവകാശങ്ങളെ പുല്ലുവില കൊടുക്കാത്ത ജനാധിപത്യ സംസ്കാ രം! ബൈബിളും ഗീതയും ഖുറാനും ഒന്നും അവർക്ക് മറിച്ചുനോക്കെണ്ടതില്ല. ധാർമ്മിക സാംസ്കാരിക അധ:പതനം എന്നതിനെ വിശേഷിപ്പിക്കാം.

മന:സംയമനവും വിവേകവും ആത്മജ്ഞാനവും നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടെ കേരളത്തിൽ ഇപ്പോഴുള്ളത്. കേരളം കേന്ദ്രമാക്കി വാനവ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ മുറതെറ്റാതെ ഭദ്രമായി നടക്കുമ്പോഴും അവയെ ശൂന്യാകാശത്തിന്റെ അനന്തതയിലേയ്ക്ക് വരെ എത്തിക്കുവാൻ ശാസ്ത്രം വഴിതെളിക്കുമ്പോഴും, അതേസമയം സാംസ്കാരികജീവിതത്തിൽ ധാർമികത നഷ്ടപ്പെട്ടു നശിക്കുന്ന ഒരു ജനതയുടെ ഒരു ഭീകര ഭാവി അവസ്ഥാവിശേഷം അവനവന്റെ സ്വന്തം കാൽച്ചുവട്ടിലെ മണ്ണിൽ ദർശിക്കുന്നു. കേരളീയർ  ത ന്നെ അതിനു കാരണക്കാരാകുന്നു എന്ന ഭയം ഓരോരുത്തനിലും നിഴലിക്കു ന്നുണ്ട്. കലികാലം കേളി കൊട്ടി ആഘോഷിക്കാൻ ദുര്യോഗം സിദ്ധിച്ച കേര ളത്തിലെ ജനങ്ങളുടെ ദുർവിധിയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഈശ്വരന ല്ലാതെ ആർക്കാണറിയുവാൻ കഴിയുക ? 
  

Samstag, 19. April 2014

ധ്രുവദീപ്തി // Christianity // EASTER //The Faith / THE POWER OF THE RESURRECTION - by Fr. Sebastian Thottippatt


ധ്രുവദീപ്തി // Christianity // EASTER






THE POWER OF THE RESURRECTION

Fr.Sebasian Thottippatt



Fr. Sebastian Thottippatt
The Resurrection of Christ is the ultimate confirmation of his identity and the final proof of his authenticity as God become man. But it cannot be seen separately from his death because they are two sides of the same reality. The resurrection turned defeat into victory and routed the stranglehold of the power of darkness. It was the seal of approval from his Father that Christ’s mission for humanity was accomplished. It was the triumph of light over darkness, love over hatred and strength over apparent weakness. This is the legacy that Christ has bequeathed to the entire human family in his death and resurrection – a twin mystery.

The power of the resurrection is experienced in human life at every nook and corner but never in isolation – away from death experiences. There is always some kind of dying taking place aligned with resurrection. We can see it written large even in nature itself. We see it in every seed that is buried in the soil which brings forth new plants; trees that are cut giving out new shoots from their stump;  intense summer heat giving rise to cooling rain and so on. In human life, success and victory come as the end result of much pain and trouble. We see the power of the resurrection at work in all human movements for liberation, justice and growth. When people are being enslaved and oppressed, there are counter currents that question this situation and seek to free those victimized by it. The powers of death and evil are seen everywhere in the world but those who know the power of the resurrection are standing up to it in a peaceful way and refusing to be cowed down by it. The harsh realities of life such as: hunger, disease, injustice, exploitation, poverty, etc., are only one side of the coin. Even as they exert their pressure upon one’s patience and endurance, faith must summon the power of the resurrection to come to one’s rescue. 
 
It must enable one to fight courageously and proactively the negative forces in oneself and others that seek to make human life worthless. Believing in the resurrection of Christ implies faith in his living presence in humanity here and now. If one succumbs to death-dealing experiences in life physically and psychologically, the celebration of Easter is only an empty ritual. Although it does not necessarily imply that victory will be seen by one’s own eyes, the risen Lord stands guarantee for it. Every true disciple of Christ must then pray with St. Paul: “I want to know him and to experience the power of his resurrection and share in his sufferings and become like him in his death so that I may attain the resurrection from the dead” (Philippians 3:10-11). Easter greetings exchanged in this spirit will certainly make way for a joy and peace-filled life for everyone. 

HAPPY EASTER TO ALL!!


  -------------------------------------------------------------------------------------------

Samstag, 12. April 2014

ധ്രുവദീപ്തി // Religion -// ശ്രേഷ്ഠാചാര്യ ശുശ്രൂഷ പൌരസ്ത്യ കാനോന സംഹിതയിൽ - ഫാ.ഡോ .തോമസ്‌ കുഴിനാപ്പുറത്ത്

ധ്രുവദീപ്തി // Religion -//



"ബഹു.കുഴിനാപ്പുറത്തച്ചൻ കാനൻ നിയമത്തിൽ വളരെ അവഗാഹമുള്ള വ്യക്തിയാണ്. തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് അദ്ദേഹം ശ്രദ്ധിക്കുക മാത്രമല്ല അവരെ അപ്രകാരം ബോധവൽക്കരിക്കാനും താല്പര്യമെടുക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്  ":      (തോമസ്‌ മാർ കൂറിലോസ്, മെത്രാപ്പോലിത്തൻ ആർച്ച് ബിഷപ്പ് തിരുവല്ലാ അതിരൂപത.)


ശ്രേഷ്ഠാചാര്യ ശുശ്രൂഷ പൌരസ്ത്യ 
കാനോന സംഹിതയിൽ :

ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്-


Fr. Dr. T. Kuzhinapurathu
പരിശുദ്ധാത്മാവിനാൽ നിയുക്തരായ മെത്രാന്മാർ ആത്മാക്കളുടെ പാലകരെന്ന നിലയിൽ ശ്ലീഹന്മാരുടെ പിൻഗാമികളാണ്. ലോകം മുഴുവനുമുള്ള എല്ലാ   വിധ         ജനപദങ്ങളേയും പഠിപ്പിക്കാനും സത്യത്തിൽ പവിത്രീകരിക്കാനും മേയിക്കാനും വേണ്ടി ക്രിസ്തു അവിടുത്തെ എല്ലാ ശ്ലീഹന്മാർക്കും അവരുടെ പിൻഗാമികൾക്കും കല്പ്പനയും അധികാരവും നൽകി. തന്മൂലം മെത്രാന്മാർ അവർക്ക് നൽകപ്പെട്ട പരിശുദ്ധാത്മാവിൽ തെളിഞ്ഞ  വിശ്വാസത്തിന്റെ ആധികാരിക പ്രബോധകരും ശ്രേഷ്ഠാചാര്യന്മാരും അജപാലകരുമാണ്. അപ്രകാരം ശ്ലൈഹിക പിന്തുടർച്ചയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്ന ശ്രേഷ്ഠാചാര്യ ശുശ്രൂഷയെ ഭദ്രാസനങ്ങളുമായി ബന്ധപ്പെടുത്തി പൌരസ്ത്യ കാനോന സംഹിതയുടെയും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധോദ്ദേശം .

പൌരസ്ത്യ കാനോന സംഹിതയിൽ ഏഴാം ശീർഷകം 177 മുതൽ 310 വരെയുള്ള കാനോനകളിലാണ് ശ്രേഷ്ഠാചാര്യ ശുശ്രൂഷയെയും ഭദ്രാസനങ്ങളെയും കുറിച്ച് പ്രധാനമായും ചർച്ച ചെയ്യുക.

ഭദ്രാസനങ്ങളിലെ ശ്രേഷ്ഠാചാര്യ ശുശ്രൂഷയും ഹൈരാർക്കിയൽ കൂട്ടായ്മയും.

ഭദ്രാസനത്തിന്റെ അജപാലനധർമ്മം സ്വന്തം പേരിൽ  നടത്തുന്നതിനായി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഭദ്രാസനാദ്ധ്യക്ഷൻ ക്രിസ്തുവിന്റെ വികാരിയും സ്ഥാനപതിയുമെന്ന നിലയിൽ അതിനെ ഭരിക്കുന്നു.ക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹം വ്യക്തിപരമായി വിനിയോഗിക്കുന്ന അധികാരം സ്വകീയവും (proper ) ഉദ്യോഗസഹജവും (ordinary ) നേരിട്ടുള്ളതും (Immediate )ആണ്. ഈ അധികാര വിനിയോഗം ആത്യന്തികമായി സഭയുടെ പരമാധികാരത്താൽ നിയന്ത്രിക്കപ്പെട്ടതും സഭയുടെയോ ക്രൈസ്തവ വിശ്വാസികളുടെയോ പൊതുനന്മയെ മുന്നിൽ  കണ്ടുകൊണ്ട് ചില പരിമിതികൾക്ക്‌
വിധേയമായിരിക്കുന്നതുമാണ്(കാനോന-178).


വ്യക്തിസഭകളുടെ തലവന്മാരും മറ്റു മെത്രാന്മാരും പരസ്പരം ഒന്ന് ചേർന്നിരിക്കുന്നു.

ഒരു ഭദ്രാസനാദ്ധ്യക്ഷൻ അജഗണത്തെ ഒരുമിച്ചു ചേർക്കുന്നത് ക്രിസ്തുവിന്റെ നാമത്തിലും സുവിശേഷത്തിന്റെയും പരി.കുർബാനയുടെയും ഐക്യത്തിലുമാണ്. മെത്രാപ്പോലീത്തയ്ക്ക് ചുറ്റും ഒരുമിച്ച് കൂട്ടപ്പെടുന്ന ഈ ദൈവജനകൂട്ടായ്മ പരിശുദ്ധാത്മാവിനാൽ ഒരു സമൂഹമായിത്തീരുന്നു. ഇപ്രകാരമുള്ള ഭദ്രാസന സമൂഹത്തിന്റെ അദ്ധ്യക്ഷനായ മെത്രാപ്പോലീത്ത മാർപാപ്പയുമായും തന്റെ സ്വയാധികാരസഭയുടെ അദ്ധ്യക്ഷനുമായും ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാൻ സംഘവുമായും (College of Bishops ) ഹൈരാർക്കിയൽ കൂട്ടായ്മയിൽ ആയിരിക്കും. ഈ കൂട്ടായ്മയിലൂടെയാണ് ഓരോ ഭദ്രാസന സമൂഹവും അതിന്റെ അതിന്റെ കാതോലികതയും കത്തോലിക്കാ സഭയുടെ മടിത്തട്ടിലെ വിശ്വാസജീവിതത്തിന്റെ തികവും സ്വായത്തമാക്കുന്നത്. കർത്താവിന്റെ നിശ്ചയപ്രകാരം വി.പത്രോസും മറ്റു ശ്ലീഹന്മാരും ചേർന്ന് ഒരു അപ്പസ്തോലസംഘം രൂപവൽക്കരിച്ചു. അതുപോലെ പത്രോസിന്റെ പിൻഗാമികളായ വ്യക്തിസഭകളുടെ തലവന്മാരും മറ്റു മെത്രാന്മാരും പരസ്പരം ഒന്ന് ചേർന്നിരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ശരിയായി നിയമിതരായ മെത്രാന്മാർ പരസ്പരം അതാതു വ്യക്തിസഭകളുടെ തലവന്മാരുമായും മാർപാപ്പയുമായും ഐക്യം,സ്നേഹം, സമാധാനം എന്നിവയുടെ ബന്ധത്തിൽ ഏകോപിച്ചിരിക്കുന്നു.

ഭദ്രാസന ഭരണത്തിലെ കാതോലികത.

പ്രാദേശിക സഭാഭരണത്തിനു നിയുക്തനായിരിക്കുന്ന ഓരോ മെത്രാപ്പോലീത്തയും മറ്റു സഭാ സമൂഹങ്ങളിലോ, സാർവ്വത്രിക സഭയിലോ എന്നതിലുപരി തന്റെ സൂക്ഷത്തിലിരിക്കുന്ന ദൈവജന വിഭാഗത്തിൽ അജപാലന ഭരണം നിർവഹിക്കുന്നു. എന്നാൽ മെത്രാന്മാരുടെ സംഘത്തിലെ അംഗങ്ങളും ശ്ലീഹന്മാരുടെ നിയമാനുസൃത പിൻഗാമികളുമെന്ന നിലയിൽ ഓരോ മെത്രാപ്പോലീത്തയും ക്രിസ്തുവിന്റെ കൽപ്പനയനുസരിച്ചു സഭ മുഴുവന്റെയും കാര്യത്തിൽ തൽപ്പരനായിരിക്കാൻ ബാധ്യസ്ഥനാണ്. ഈ സാർവ്വത്രിക സഭാതാല്പ്പര്യം ഭരണപരമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിലും സാർവത്രിക സഭയുടെ ക്ഷേമത്തെ ഏറെ സഹായിക്കുമെന്നും സഭ പഠിപ്പിക്കുന്നു. "തന്റെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും കാര്യത്തിൽ അവർ തന്റെ അധികാരസീമയ്ക്കുള്ളിൽ സ്ഥിരമായി താമസിക്കുന്നവർ ആണെങ്കിലും പ്രായം,ജീവിതാവസ്ഥ, ദേശീയത, സ്വയാധികാരസഭ എന്നിവയ്ക്ക് ഉപരിയായി ഭദ്രാസന മെത്രാപ്പോലീത്ത തന്റെ അജപാലന ധർമ്മനിർവഹണത്തിൽ ശ്രദ്ധാലുവായിരിക്കണം" (കാനോന 192 § 1 ).

ഇതോടൊപ്പം സാർവ്വത്രിക സഭയുടെ പൊതുശിക്ഷണവും വിശ്വാസ ഐക്യവും പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, വ്യക്തിസഭയുടെ പ്രത്യേകശിക്ഷണക്രമം പരിപാലിക്കുക, ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ ദരിദ്രരും ക്ലേശിതരുമായ അംഗങ്ങളെയും നീതിയെപ്രതി മർദ്ദനം അനുഭവിക്കുന്നവരെയും (മത്തായി 5,10) സ്നേഹിക്കുവാൻ വിശ്വാസികളെ ഉപദേശിക്കുക, തിരുസഭ മുഴുവന്റെയും ഗുണത്തിനായുള്ള ഏതൊരു പ്രവർത്തനവും, പ്രത്യേകിച്ച് വിശ്വാസം പ്രചരിപ്പിക്കുവാനും പൂർണ്ണ സത്യപ്രകാശം ദർശിക്കുവാനും വേണ്ടിയുള്ള യത്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ മെത്രാപ്പോലീത്തമാരുടെ കടമയാകുന്നു. തങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന ഭദ്രാസനങ്ങളെ സാർവ്വത്രിക സഭയുടെയും തങ്ങളുടെ വ്യക്തിസഭയുടെയും ഭാഗമായി കരുതി ഭംഗിയായി ഭരിച്ചുകൊണ്ട് സഭകളുടെ കൂട്ടായ്മയായ മൗതിക ശരീരത്തിന്റെ മുഴുവൻ സുസ്ഥിരതയ്ക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക എന്നതും മെത്രാപ്പോലീത്തമാരുടെ പരിപാവനമായ ധർമ്മമാണ് ( തിരുസഭ -23).

ഭദ്രാസന മെത്രാപ്പോലീത്തയുടെ അധികാരം.

ഉപരി അധികാരങ്ങൾക്ക് വിധേയമായി നിയമപരമായ എല്ലാ കാര്യങ്ങളിലും ഭദ്രാസന മെത്രാപ്പോലീത്ത ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്നു(കാനോന-190).ഈ ഭദ്രാസന ഭരണം തക്കതായ നിയമ നിർമ്മാണ ( Legislative ) ഭരണ നിർവഹണ (എക്സിക്യൂട്ടീവ്) നീതിന്യായ ( ജുഡീഷ്യൽ ) അധികാരങ്ങളോടു കൂടിയാണ് ഭദ്രാസന മെത്രാപ്പോലീത്ത നിർവഹിക്കുന്നത് (കാനോന-191§ 1) ഇതിൽ നിയമനിർമ്മാണ അധികാരം ഭദ്രാസന മെത്രാപ്പോലീത്ത നേരിട്ടും ,ഭരണ നിർവഹണ അധികാരം നേരിട്ടോ അല്ലെങ്കിൽ വികാരിജനറാൾമാർ മുഖാന്തിരമോ, നീതിന്യായ അധികാരം നേരിട്ടോ അല്ലെങ്കിൽ ജുഡീഷ്യൽ വികാരിയും ജഡ്ജിമാരും വഴിയായൊ നിർവഹിക്കുന്നു  (കാനോന -191§ 2 ). ഭദ്രാസനത്തിലെ നിയമ നിർമ്മാണ അധികാരം മെത്രാപ്പോലീത്തായിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്.ഈ അധികാര നിർവഹണത്തിനു വേറെ ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതിനു സാധിക്കുകയില്ല.

സഭകളുടെ കൂട്ടായ്മ  - ഐക്യം, സ്നേഹം, സമാധാനം

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക നിയമപാരമ്പര്യം, ഓരോ ഭദ്രാസനങ്ങളിലും പ്രാബല്യത്തിൽ വരുത്തുന്ന നിയമങ്ങൾ കാലാകാലങ്ങളിൽ സഭയുടെ തലവനും പിതാവുമായ കത്തോലിക്കാബാവായെ അറിയിച്ചിരിക്കണമെന്നു അനുശാസിക്കുന്നുണ്ട്. സീറോ മലങ്കര  കത്തോലിക്കാ സഭയുടെ ഭദ്രാസനമെത്രാപ്പോലീത്തയ്ക്ക് തന്റെ ഭരണ നിർവഹണ അധികാരം (Executive Power ) അതാതു ഭദ്രാസനസ്ഥാനത്തുള്ള കൂരിയായുടെ സഹായത്തോടെ നിർവഹിക്കാവുന്നതാണ് (കാനോന-243§ 1 ). നീതിന്യായ നിർവഹണത്തിൽ പ്രഥമ ന്യായാധിപൻ ഭദ്രാസന മെത്രാപ്പോലീത്തയാണ്. ഇതിനു അദ്ദേഹത്തെ സഹായിക്കുന്നതിന് ഭദ്രാസന കോടതിയും ജുഡീഷ്യൽ വികാരിയെയും ജഡ്ജിമാരെയും നിയമിക്കാവുന്നതാണ്. ഈ നീതി നിർവഹണം പൌരസ്ത്യ കാനോന സംഹിതയിലെ 1055 മുതൽ 1400 വരെയുള്ള കാനോനകൾക്ക് അനുസൃതമായി നടത്തപ്പെടേണ്ടതാണ്.

തുടരും..ധ്രുവദീപ്തി ഓണ്‍ലൈൻ.)

 ധ്രുവദീപ്തി:
Follow us on M, t, f, g+1 - dhruwadeepti
(Internet Explorer, Mozilla firefox ,google, Twitter ,etc...) 
 ധ്രുവദീപ്തി-E-mail:  dhruwadeepti@gmail.com  

http://dhruwadeepti.blogspot.de/

Mittwoch, 2. April 2014

ധ്രുവദീപ്തി: Religion / കുരിശ് ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, നിത്യരക്ഷയുടെ അടയാളമാണ്. // George Kuttikattu

കുരിശ്  ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, 
നിത്യരക്ഷയുടെ അടയാളമാണ്. //

George Kuttikattu

കുരിശ് ലോകമെമ്പാടും ക്രിസ്ത്യാനികളുടെ മുഖമുദ്രയാണ്, അടയാളവുമാണ്. അഞ്ച് ലോകമതങ്ങളിൽ ഏറ്റവും വലിയ മതമാണ്‌ ക്രിസ്തുമതം. ലോകമെമ്പാടും രണ്ട് മില്യാർഡനിലേറെ ക്രിസ്ത്യാനികൾ  ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവർ  ദൈവപുത്രനായ യേശുവിന്റെ വചനങ്ങളെയും അവിടുത്തെ പഠനങ്ങളെയും, ദൈവമാണ്  ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നും ഉറച്ചു വിശ്വസിക്കുന്നവർ ആണ്.                                        

ഫ്രാൻസിസ് മാർപാപ്പ

2000 വർഷങ്ങൾക്ക് മുൻപ് യേശു പാലസ്തീനയിൽ ജീവിച്ചു. യഹൂദ മഹാ പുരോഹിതന്മാരായിരുന്ന ഹന്നാസ്, കയ്യാഫാസ് തുടങ്ങിയവ രുടെ അതിക്രൂരമായ പരാതിയിലും  നിർദ്ദേശത്താലും  യേശുക്രിസ്തു വിനെ കുരിശിലേറ്റി വധിക്കുവാൻ യൂദയായുടെ അന്നത്തെ റോമൻ ഗവർണർ ആയിരുന്ന  പൊന്തിയൂസ് പിലാത്തോസ് വിധിച്ചു.  ദൈവ പുത്രനായ യേശുക്രിസ്തുവിനെ കുരിശിൽ തൂക്കി വധിച്ചുവെന്ന് ലോകം മുഴുവനുമുളള ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ കുരിശ്  മരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾക്ക് നിത്യ പരിഹാരത്തിനായി സ്വയം  ജീവൻ അർപ്പിച്ചുവെന്നു ക്രിസ്തുവിന്റെ അനുയായികൾ വിശ്വസിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ കുരിശ്മരണം മുതൽ ക്രിസ്ത്യാനികൾക്ക് കുരിശു അവരുടെ മുഖമുദ്രയും രക്ഷയുടെ അടയാളവുമാണ്. എല്ലാ ക്രിസ്ത്യാനികളും അവരുടെ ജീവിതത്തിൽ ചില പ്രത്യേക ജീവിതക്രമനിയമങ്ങളും ചിട്ടകളും പാലിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണം. അതിനെയാണ് ക്രിസ്ത്യാനികൾ മോശയുടെ "പത്തു പ്രമാണങ്ങൾ" എന്നു വിളിക്കുന്നത് . ക്രിസ്ത്യാനികളുടെ വി. ഗ്രന്ഥത്തിൽ - ബൈബിളിൽ - എഴുതിയിരിക്കുന്നത് നമുക്ക് മനസ്സിലാക്കാം. 

ലോകത്തിൽ നൂറുകണക്കിന് വ്യത്യസ്തമായ ആരാധനാക്രമങ്ങളും നിയമവും പാരമ്പര്യവും ഉള്ള ക്രിസ്തീയവിശ്വാസീവിഭാഗങ്ങളും  സമൂഹങ്ങളും ഉണ്ട്. ഉദാ: ഈസ്റ്റ് ചർച്ച്, ഓർത്തഡോക്സ് , കത്തോലിക്കാ, സീറോ മലബാർ, സീറോ മലങ്കര, ഇവാൻജലിക്കൽ (പ്രൊട്ടസ്റ്റ്ന്റ്), എന്നിങ്ങനെ  മറ്റനേകം വിശ്വാസീ സമൂഹങ്ങളും കാണാൻ കഴിയുന്നു. റഷ്യയിൽ ഓർത്തഡോക്സ് സഭയിലെ പള്ളികളിൽ എല്ലാ ക്രിസ്ത്യൻ  വിഭാഗങ്ങളിൽപ്പെട്ടവരെല്ലാം ഒരേ പള്ളിയിൽ പോകുന്നില്ല. ഏകദേശം മുന്നൂറു മില്യണ്‍ അനുയായികൾ ഓർത്തഡോക്സ് വിഭാഗത്തിൽ ഉണ്ട്. ഓർത്തഡോക്സ് എന്ന പദം ഗ്രീക്കുഭാഷയിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. അതിതീക്ഷ്ണതയേറിയ പാരമ്പര്യങ്ങളിൽ  വിശ്വസിക്കുന്ന  സമൂഹത്തെയാണ് അപ്രകാരം വിളിക്കുക. അടിയുറച്ച വിശ്വാസപാരമ്പര്യം ഉറച്ചു വിശ്വസിക്കുന്നവരുടെ മഹാകൂട്ടായ്മയാണ് ഓർത്തഡോക്സ്. പതിനൊന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ആരാധനാരീതികളിലും ആചാരത്തിലും  വിശ്വാസ ക്രമങ്ങളിലും  ഉണ്ടായ അഭിപ്രായഭിന്നതയിൽ ഒരുവിഭാഗം വിശ്വാസികൾ സഭയിൽ നിന്നും വേർപെട്ടു ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയെ രൂപീകരിച്ചു. ഈ വിഭാഗത്തെ ഈസ്റ്റ് ചർച്ച് എന്നും വിളിക്കുന്നു; റഷ്യയിലും മറ്റു പൂർവ യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി ഈ സഭ പ്രചരിച്ചതുകൊണ്ട് അപ്രകാരംതന്നെ അറിയപ്പെടുന്നു. ഓർത്തഡോക്സ് വിഭാഗത്തിന്റെ തലവൻ പാത്രിയാർക്കീസ് ആകുന്നു.. 

ഒറ്റനോട്ടത്തിൽ നമുക്ക് ചില യുക്തിന്യായമായ സംശയങ്ങളുണ്ടാകുന്നുണ്ട്. യേശുക്രിസ്തു ക്രിസ്തുമതം നിർമ്മിച്ചില്ല, ശിഷ്യന്മാരും ക്രിസ്തുമതം രൂപീകരിച്ചില്ല. യേശു ഒരു മനുഷ്യനെയും വൈദികനായി അവരോധിച്ചില്ല. അതേസമയം ഇസ്രായേലിലും പരിസര രാജ്യങ്ങളിലും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പഠനങ്ങളെയും വിശ്വസിക്കുന്നവർ ഏറെയുണ്ടായിരുന്നു. അവർ  റോമൻ സമൂഹത്തിൽ പ്രബല വിഭാഗമായി ജീവിക്കുന്നുണ്ടായിരുന്നു. 

ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപനം ചെയ്തതാകട്ടെ, പ്രത്യേകമായ ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി ആയിരുന്നു. യേശു ക്രിസ്തുവിനെ വിശ്വസിക്കുന്ന സമൂഹത്തെയും കൂട്ടി തന്റെ ഭരണ മികവ് ഉണ്ടാക്കുക, അവരെയും തന്റെ മുന്നേറ്റത്തിനുവേണ്ടി, തനിക്കുവേണ്ടി കൂടെനിറുത്തു തുടങ്ങിയ ആശയങ്ങൾപോലും അന്നത്തെ റോമൻ ഭരണാധികാരിക്ക് ഉണ്ടായിരുന്നതുകൊണ്ടായിരുന്നു. യുദ്ധങ്ങൾ ജയിക്കുവാൻ ഇങ്ങനെ ചെയ്തത് ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റന്റീൻ ചക്രവർത്തിയാണെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. തന്റെ ബന്ധുവുമായി നടന്ന മഹായുദ്ധത്തിൽ വളരെ നിഷ്പ്രയാസം ജയിച്ചു. ആ യുദ്ധവിജയത്തിന് കാരണം കുരിശിന്റെ ചിഹ്നം വച്ചിരുന്ന പതാക യുദ്ധസമയത്ത് ഒപ്പം കൊണ്ടുപോയിരുന്നത് മൂലമാണെന്ന് അദ്ദേഹം കരുതിയിരുന്നെന്നു ഐതിഹ്യം പറയുന്നു. ഇതിനാലാണ്, ഉടനെ ക്രിസ്തുമതം ഔദ്യോഗിക രാഷ്ട്രമതമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തത്. 

 ചരിത്ര ഐതിഹം.

റോമൻ സാമ്രാജ്യ ഭരണാധികാരിയുടെയും ക്രിസ്ത്യാനികളുടെയും ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രം, എ .ഡി.325-ൽ കോണ്‍സ്റ്റന്തിൻ ചക്രവർത്തിയുടെ അമ്മ ഹെലെന അതിശയകരമായ ഒരു കണ്ടുപിടുത്തം നടത്തിയെന്നതാണ്. വിലമതിക്കാനാവാത്ത ഒരു വസ്തു-അതായിരുന്നു മഹാപുരോഹിതരും   പിലാത്തോസും കൂടി യേശുവിനെ വധിക്കുവാൻ ഉപയോഗിച്ച കുരിശ് - ഇത് ചരിത്ര ഐതിഹം.

യേശു ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചുള്ള ചരിത്രം തുടങ്ങുന്ന കാര്യം എന്താണ് നാം മനസ്സിലാക്കുന്നത് ? കുരിശിന്റെ അവശിഷ്ടം ലോകമെമ്പാടും എല്ലാ ക്രിസ്ത്യാനികൾക്കും അതെന്നും വിശുദ്ധനിധിയാണ്, തിരുശേഷിപ്പ് വസ്തുവുമാണ്. യേശുവിനെ ഗോൽഗാത്തമലയിൽ  കുരിശിൽ തറച്ചു വധിച്ചതുമുതൽ തന്നെയാണ്  കുരിശിനെക്കുറിച്ചുള്ള ചരിത്രവും തുടങ്ങിയത്. ക്രിസ്തു ജനിച്ചുകഴിഞ്ഞ്, ഏകദേശം ക്രിസ്തുവർഷം 30 കഴിഞ്ഞപ്പോൾ, യഹൂദ മഹാപുരോഹിതരുടെ പരാതിയിന്മേൽ അന്നത്തെ റോമൻ പ്രീഫെക്റ്റ് ആയിരുന്ന പൊന്തിയസ് പിലാത്തോസ് ക്രിസ്തുവിനെ വധിക്കുവാൻ വിധി ഉത്തരവിട്ടു. അങ്ങനെ യേശുക്രിസ്തുവിനെ വധിക്കുവാൻ, ആയിടെ വധശിക്ഷ ലഭിച്ച രണ്ടു ഭീകരന്മാരായ ക്രിമിനലുകളുടെ ഒപ്പം,  ജറുസലെമിന് വടക്ക് പടിഞ്ഞാറുള്ള ഗോൽഗോത്ത എന്നറിയപ്പെട്ട ശവപ്പറമ്പിലേയ്ക്ക് കൊണ്ടുപോയി, അവിടെ യേശുവിനെ കുരിശിലേറ്റി വധിച്ചു.

യേശുവിനെ പിലാത്തോസിന്റെ  മുൻപിൽ കുറ്റവിചാരണ നടത്തുന്നു.  


പൊന്തിയസ് പിലാത്തോസ് (ക്രിസ്തുവർഷം 26-36) റോമൻ ചക്രവർത്തി ആയിരുന്ന ടിബേരിയൂസിന്റെ കീഴിലുള്ള യൂദെയാ പ്രൊവിൻസ്‌ ഗവർണ്ണർ ആയിരുന്നു. പിലാത്തോസിനെ ലോകം അറിയുന്നത്, യേശുക്രിസ്തുവിന്റെ പീഡാനുഭവസംഭവങ്ങളും കുരിശുമരണവും സംബന്ധിച്ചു (ബൈബിളിൽ)  പുതിയനിയമത്തിൽ എഴുതിയിരിക്കുന്നതിൽ നിന്നാണ്. നസ്രായനായ യേശുവിനെ കുരിശിൽ തറച്ചു കൊല്ലുവാൻ പിലാത്തോസ് വിധിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നു  (ലൂക്കാ-13, 1-2 ), (ലൂക്കാ -3 , 1).

ഗ്രീക്ക് ഭാഷയിൽ എഴുതിയിട്ടുള്ള ഇന്നും വായിക്കപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിൽ സൂക്ഷ്മതയോടെ നോക്കുമ്പോൾ യേശുക്രിസ്തുവിനെ വധിക്കുവാൻ ഉപയോഗിച്ചതു  തടി കൊണ്ടു ഉണ്ടാക്കിയിരുന്ന  (staur'os ) "തടിക്കുരിശ് " ആണ് എന്നു കാണുന്നു. വധോപകരണമായിട്ടാണ്‌ കാണാൻ കഴിയുന്നത്‌. അക്കാലത്തെ വധശിക്ഷ  നടപ്പാക്കാൻ  ഉപയോഗിച്ചിരുന്ന ഉപകരണത്തെക്കുറിച്ച് : മരക്കുരിശ് , മരത്തടി എന്നിങ്ങനെയുള്ള ഭാഷാപദ പ്രയോഗങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും അവ കാണാം. പഴയ നിയമത്തിൽ മോശയുടെ പുസ്തകം (21, 22 ff ) " തടിയിൽ തൂക്കപ്പെട്ടവൻ" എന്ന് കൃത്യമായി    രേഖപ്പെടുത്തുന്നു.

ദൈവജനം (യഹൂദർ ) അവരിൽ നിന്നും യേശുവിനെ പുറംതള്ളിയെന്നാണ് ഇസ്രയേൽ യഹൂദർ വിശ്വസിക്കുന്നത്. അതേസമയം, യേശുക്രിസ്തുവിന്റെ പീഡനമരണത്തെപ്പറ്റി,  ദൈവനിശ്ചയമനുസരിച്ചു  മനുഷ്യരുടെയെല്ലാം  പാപപരിഹാരത്തിനായി ജീവൻ അർപ്പിക്കപ്പെട്ടുവെന്നാണ്, ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. കുരിശിന്റെ മുകളിൽ കാണപ്പെടുന്ന ഉറപ്പിച്ച പലകയിൽ "നസ്രായനായ യേശു"വെന്നും  നാമം എഴുതിയ ചൂണ്ടു പലകയെപ്പറ്റിയും, മരണവിധി പറഞ്ഞവരെക്കുറിച്ചുമുള്ള സൂചനകളും പരാമർശങ്ങളും സുവിശേഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. "യഹൂദരുടെ രാജാവു" എന്ന വിശേഷ ലിഖിതം അന്നത്തെ വിവിധ നാട്ടുഭാഷകളിൽപ്പെട്ട  ഹേബ്രായിഷ് , ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ (മാർക്കോസ് 15 , 26 , ലൂക്കാ 23,28,-യോഹന്നാൻ 19-19 ) എഴുതിയിരിക്കുന്നു. ഇപ്രകാരം കുരിശിനെപ്പറ്റി ധാരാളം ബൈബിളിൽ എഴുതിയിരിക്കുന്നുണ്ട് .

ചിത്രം- യേശു, യഹൂദരുടെ രാജാവ്

 ഇവിടെയിപ്പോൾ   ശ്രദ്ധേയമായ ഒരു കാര്യം, യേശുവിന്റെയും മറ്റുരണ്ടു കുറ്റവാളികളുടെയും കുരിശ് മരണ സംഭവത്തിനുശേഷം മുന്നൂറു നീണ്ട വർഷങ്ങളോളം ഗൊൽഗാത്തയിലെ മൂന്നു കുരിശുകളേപ്പറ്റി ആർക്കും ഒരിടത്തും യാതൊരു അറിവുകളും തെളിവുകളും ഇല്ലാതെ ശ്രദ്ധിക്കാതെ അനിശ്ചിതമായി കഴിഞ്ഞു. എന്ത് കാരണത്താലാണ്? അതുപോലെ തന്നെ എന്നു മുതലാണ് കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നം അഥവാ അടയാളമായി തീർന്നതെന്നും ഒരു രേഖകളും ലഭിച്ചിട്ടില്ല. എന്തായാലും ഏറെക്കാലം ഈ വിശ്വാസത്തിൽ ജീവിച്ചവർ വളരെ അപകടകരമായ വിധം സാഹസ ജീവിതമാണ് നയിച്ചിരുന്നത്. ഇതിനാൽ ഈ അടയാളം സ്വീകരിച്ചു ക്രിസ്ത്യാനിയായി പൊതുജീവിതം നയിക്കുവാൻ പോലും  കഴിഞ്ഞില്ലാ.

ഈയൊരു ദുരവസ്ഥ പൊടുംനെനെ അപ്രത്യക്ഷമായി. റോമൻ ഭരണാധികാ രി കോണ്‍സ്റ്റന്റീൻ ചക്രവർത്തിക്കുണ്ടായ (306-337) ഒരു ദർശനഫലം മൂലം ക്രിസ്ത്യാനികളുടെ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കി. ഭാര്യാ സഹോദരൻ ആയിരുന്ന റോമിലെ  മാസ്കെന്റിയൂസിന് മേൽ  മിൽവിഷൻ പാലത്തിൽ വച്ച് 312-ൽ യുദ്ധവിജയം ഉണ്ടാക്കിയത് അദ്ദേഹം കണ്ട കുരിശു ദർശനം മൂലം ആണെന്ന് കോണ്‍സ്റ്റന്റീൻ ഉറച്ചു വിശ്വസിച്ചു. യുദ്ധത്തിൽ കുരിശിന്റെ അടയാളം രേഖപ്പെടുത്തിയ പതാക വഹിച്ചത് വിജയത്തിൽ എത്തിച്ചുവെന്ന് അദ്ദേഹം കരുതി. ഇത് രേഖപ്പെടുത്തിയത് അദ്ദേഹത്തിൻറെ ഒരു സ്വകാര്യ ബൈയോഗ്രാഫ് ആയിരുന്ന ബിഷപ്‌ എവുസേബിയസ് ഫൊൻ സെസേരിയാ ആയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം അദ്ദേഹം ജറുസലേമിലെ ബിഷപ്പ് മക്കാറിയോസുമായി ചച്ച നടത്തി യേശുക്രിസ്തുവിന്റെ ശവകുടീരം ഇരുന്നിടത്തു ഒരു ബസിലിക്കാ പണിയുകയും ചെയ്തു. മനുഷ്യർക്ക് നിത്യ സമാധാനവും രക്ഷയുമാകുന്ന കുരിശിനെ, എതിരാളിയെ അപ്പാടെ വക വരുത്താനുള്ള യുദ്ധായുധമാക്കുന്ന വിശ്വാസ തീക്ഷ്ണതയുടെ ദുരൂഹതയോ, ക്രിസ്തീയമല്ല. അതുപക്ഷെ ഭൌതികസാമ്രാജ്യം വെട്ടിപ്പിടിച്ചുകൊണ്ടിരുന്ന ക്രൂരനും പുത്രഘാതകനുമായിരുന്ന റോമൻ ഭരണാധികാരി ആയിരുന്ന കോണ്‍സ്റ്റന്റീൻ ചക്രവർത്തിയുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി ഉപയോഗിച്ച വെറും  യുദ്ധ തന്ത്രം ആയിരുന്നു.

ഹെലെനയുടെ അന്വേഷണം: യേശുവിന്റെ കുരിശെവിടെ ?

കോണ്‍സ്റ്റന്റീന്റെ അമ്മ ഹെലെന ക്രിസ്തുവിന്റെ കുരിശു കണ്ടെടുക്കുവാൻ ശ്രമിച്ചുവെന്നും തനിക്കുണ്ടായ ഒരു സ്വപ്നത്തിൽ യഥാർത്ഥ കുരിശു കണ്ടെത്തുവാൻ കഴിഞ്ഞെന്നും ഐതിഹം പറയുന്നു. യഥാർത്ഥ തെളിവുകൾ ഇല്ലെന്നു സഭാ ചരിത്രകാരന്മാർ പറയുന്നു. ജറുസലേമിലെ യഹൂദരെയെല്ലാം  കുരിശിന്റെ രഹസ്യ സ്ഥാനം കണ്ടെത്തുവാൻ നിർബന്ധിച്ചുവെന്നു ഐതിഹം മാത്രം. എന്നാൽ അക്കാലത്ത് ഹദ്രിയാൻ ചക്രവർത്തി യഹൂദരെ (117-178 )  മുഴുവൻ അവിടെ നിന്നും ഓടിച്ചുവെന്നും അഥവാ അവരെയെല്ലാം കൊന്നൊടുക്കിയെന്നും ഐതിഹം ഉണ്ട്. യഹൂദരെല്ലാം  അവിടെ നിന്നും ഓടി  പോയിരുന്നെങ്കിൽ എങ്ങനെയായിരുന്നു  ഹെലേനയ്ക്ക്  യഹൂദരെ സമ്മർദ്ദം ചെലുത്തുവാൻ കഴിയുമായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ജറുസലേമിൽ 325-ൽ ഹെലെന രാജ്ഞി  അതിശയകരമായ ഒരു കണ്ടുപിടുത്തം നടത്തി എന്ന് പറയപ്പെടുന്നു. ജറുസലേമിലെ പുരാതന ക്രിസ്ത്യാനികളിലുള്ള  ഐതിഹ വെളിപ്പെടുത്തലുകൾ ആണിത്. അവിടെ ക്രിസ്തുവിനെ  വധിക്കാൻ ഉപയോഗിച്ച തടിക്കുരിശു കണ്ടു. എന്നാൽ നാലും അഞ്ചും നൂറ്റാണ്ടുകളിലെ സഭാ ചരിത്രകാരന്മാർ പറയുന്നതിങ്ങനെ: ഹെലെനയുടെ തെരച്ചിൽ ജോലിക്കാർ യഥാർത്ഥ തിരുവെഴുത്തുള്ള കുരിശും മറ്റു രണ്ടു കുരിശും ആണികളും തലയോട്ടികൾ ഇടുന്ന സ്ഥലത്തിനു അധിക ദൂരമല്ലാതെ കണ്ടെന്ന് വിശ്വസിപ്പിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.

ക്രിസ്ത്യൻ സമൂഹത്തിൽ വ്യത്യസ്തപ്പെട്ട വിഭാഗങ്ങളും ദേവാലയങ്ങളും ഉണ്ട്. കത്തോലിക്ക സഭയാണ് അവയിൽ ഏറ്റവും വലിയ വിഭാഗം. "കത്തോലിക്ക് " എന്ന ഒരു പദ പ്രയോഗം ഗ്രീക്ക് ഭാഷയിൽ നിന്നുമാണ്. അതിനെ ഇപ്രകാരം വിശദീകരിക്കാം: Emphasizing the organic or functional relation between parts and whole. 

ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു സഭാ സംവിധാനം മാത്രമേ അന്ന് അവർക്ക് ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനികളെല്ലാവരും യേശുവിനെ മാത്രം ആത്മീയമായി പിന്തുടരുന്നവരാണല്ലോ. നിരവധി എണ്ണം സഭാവിഭാഗങ്ങൾ ഉണ്ടാകുന്നതിൽ യുക്തി മേന്മ ഉണ്ടായതായി ഞാൻ ഇന്നുവരെ കാണുന്നില്ല. അതുപക്ഷെ സഭാംഗങ്ങളുടെയിടയിൽ വിശ്വാസ പഠനം വളരെ കൂടുതൽ എളുപ്പമാക്കുന്നതിനായി ഓരോരോ രാജ്യങ്ങളിൽ ഉള്ള ഓരോരോ ഭാഷയിൽ സഭാനടപടി ക്രമങ്ങളും ആരാധനയും മതിയല്ലോ. അല്ലാതെ യേശുവിനെ വിശ്വസിക്കുന്നവർ പലവിധ വിഭാഗങ്ങളായി തിരിഞ്ഞു ഓരോരോ വ്യക്തി സഭകൾ സ്ഥാപിച്ചു യേശുവിനെ പങ്കുവയ്ക്കണ്ട കാര്യങ്ങളുണ്ടാകുന്നത്. ചില സ്ഥാപിത വ്യക്തിതാൽപ്പര്യങ്ങളിൽ നിന്നും വ്യക്തിഗതമായ അധികാര ആഗ്രഹത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് അത്. ക്രിസ്തുമതത്തെക്കുറിച്ചോ, ഈ വ്യക്തിഗതസഭാസംവിധാനത്തെക്കുറിച്ചോ യേശുവോ, ശിഷ്യന്മാരോ ഭാവനയിൽ പോലും അക്കാലത്തു ചിന്തിച്ചിട്ടുണ്ടാവില്ലല്ലോ..ശിഷ്യന്മാർ എല്ലാവരും യേശുവിനെക്കുറിച്ച് പറഞ്ഞു, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞു. അതുപക്ഷെ അന്ന് ആരും തന്നെ പ്രത്യേക മേൽ അധികാരമുള്ള ഒരു മേജർ ആർച്ച് ബിഷപ്പിനെക്കുറിച്ചും ഇതര വിശ്വാസ സമൂഹത്തിലെ അധികാരി പാത്രീയാർക്കിനെക്കുറിച്ചും, ഒരു റോമൻ മാർപാപ്പയെക്കുറിച്ചും, അവരുടെ വൈദികരെപ്പറ്റിയും ചിന്തിച്ചിട്ടുണ്ടാവില്ല. സീറോ മലബാർ കത്തോലിക്ക സഭയെപ്പറ്റിയോ, ഓർത്തഡോക്സ് സഭയെക്കുറിച്ചോ മനസ്സിൽ കണ്ടിരുന്നില്ല. ഇതെല്ലാം ഒരു അനന്തര സമയോചിത അധികാരകേന്ദ്രസംവിധാനമായി മാറി. ക്രിസ്തുവിനെ വിശ്വസിക്കുന്ന എല്ലാവർക്കും കൂടി ലോകത്തിൽ ഇന്ന് ഒരേയൊരു മാതൃസഭ മാത്രം മതിയല്ലോ, അല്ലാതെ ഓരോരോ രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രിസ്ത്യൻ വിശ്വാസസമൂഹത്തിനു വിവിധ ഘടനയിൽ സഭാസംവിധാനം ആവശ്യമില്ലായെന്ന് എനിക്ക് പറയുവാനുണ്ട്. ആഗോള ക്രിസ്തീയവിശ്വാസത്തിനുമാത്രം ആർക്കും ആർക്കും ആഗോളവത്ക്കരണം വേണ്ടായെന്നാണല്ലോ. എല്ലാവിധത്തിലും ഇതരസഭാവിഭാഗങ്ങളുടെയും ലിറ്റർജി സംവിധാനങ്ങളുടെ ഏതോ ഉറച്ച നിലപാടെന്നാണ്‌ എനിക്ക് ഇവിടെ തോന്നുന്നത്. അപ്പോൾ ഇവർ ഉച്ചത്തിൽ പ്രസംഗിക്കുന്ന എക്യൂമെനിസം സിദ്ധാന്തത്തിൽ എന്തിരിക്കുന്നു?

ആദിമ ക്രിസ്ത്യാനികളുടെ കാലഘട്ടത്തിൽ ഒരേയൊരു സഭാസംവിധാനമേ ഉണ്ടായിരുന്നുള്ളൂ. അതിനു അവർ "കത്തോലിക്ക" എന്ന് പേര് നല്കിയിരുന്നു. കത്തോലിക്കാ സഭയുടെ തലവൻ റോമിലെ വത്തിക്കാനിൽ മാർപാപ്പയാണ്. കത്തോലിക്ക സഭയ്ക്ക് മാർപാപ്പയുടെ കേന്ദ്രീയ ആസ്ഥാനം വത്തിക്കാനിൽ ആണ്. അദ്ദേഹം അവിടെ താമസിക്കുന്നു. മാർ പാപ്പയുടെ അധികാരത്തിൻ കീഴിൽ കർദ്ദിനാൾ, മെത്രാന്മാർ, വൈദികർ എന്നിവരും ക്രമീകൃതമായ പ്രവർത്തനത്തിനായി രൂപതകളും ഇടവകകളും ക്രമീകരിച്ചിരിക്കുന്നു. കത്തോലിക്കാ സഭയിലെ വൈദികർക്ക് വിവാഹം കഴിക്കുവാൻ സഭയിൽ അനുവാദമില്ല. കത്തോലിക്ക സഭയിൽ തന്നെ വ്യത്യസ്തപ്പെട്ട വിവിധ സഭാ വിഭാഗങ്ങൾ ഉണ്ട്.(ഉദാ: സീറോ മലബാർ സഭ, സീറോ മലങ്കര സഭ, കൂടാതെ ഓർത്തഡോക്സ് വിഭാഗം തുടങ്ങിയ സ്വയം ഭരണ അവകാശം, നിയമം, മറ്റു വിവിധ ആചാര രീതികൾ എന്നിവ അവകാശപ്പെടുന്നവർ )

ക്രിസ്ത്യാനികൾക്ക്  നിരവധി സഭാ വിഭാഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിൽ ഉണ്ട്. ഉദാ. ജർമനിയിൽ സ്ഥാപിതമായ പ്രൊട്ടെസ്റ്റെന്റു സഭ അവയിൽ ഒന്നാണ്. ഓരോ വിഭാഗങ്ങളും ഉണ്ടായത് വ്യത്യസ്ത കാരണങ്ങൾ മൂലമാണ്.  പ്രോട്ടെസ്സ്റ്റന്റ് അഥവാ ഏവൻഗേലിക്ക എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉണ്ടായി. "സന്തോഷ സുവിശേഷ സന്ദേശം" എന്നാണത്രേ ഇതിനർത്ഥമാകുന്നത്.. ജർമനിയിലും മറ്റുചില രാജ്യങ്ങളിലും ഉള്ള ഈ വിശ്വാസീ  സമൂഹത്തിനു  കത്തോലിക്കാ സമൂഹത്തെക്കാൾ കൂടുതൽ അംഗസംഖ്യയിൽ വലുതല്ല. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുടെയും അടിസ്ഥാനം ബൈബിൾ ആണ്. പഴയനിയമം എന്നും  പുതിയനിയമമെന്നും അതിനെ വിളിക്കുന്നു. യേശുവിന്റെ ജീവിതം വിശദീകരിക്കുന്ന സന്തോഷസന്ദേശമാണ്, ബൈബിൾ അഥവാ ഏവൻഗേലിയം. 


  മാർട്ടിൻ ലൂതർ


ജർമനിയിൽ  പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിച്ച പ്രോട്ടെസ്സ്റ്റെന്റു സഭയുടെ സ്ഥാപകൻ ആരാണ് ? അദ്ദേഹം  ജർമനിയിലെ അഗസ്റ്റീനർ ആശ്രമത്തിലെ സന്യാസിയും ജർമൻകാരനുമായ മത ചിന്തകനും പരിഷ്ക്കർത്താവുമായ മാർട്ടിൻ ലൂതർ ( 10.11.148 - 18.2.1546 ) ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുടെ അധികാരികളും കത്തോലിക്കാ സഭാ അംഗങ്ങളും തമ്മിൽ ജർമനിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. മാർട്ടിൻ ലൂതർ വത്തിക്കാനിലെ മാർപാപ്പയുമായി ചർച്ച നടത്തിനോക്കി. അനുരജ്ഞനത്തി ന് തയ്യാറാകാതിരുന്ന വത്തിക്കാനുമായി മാർട്ടിൻ ലൂതറിനു ഒട്ടും ചേർന്നു പോകുവാൻ സാധിക്കാതെ വന്നു. ജർമൻ കത്തോലിക്കർ രണ്ടായി പിളർന്നു രണ്ടു വിഭാഗമായി ശത്രുതയിൽ പിരിഞ്ഞുപോയി. അങ്ങനെ ജർമനിയിൽ കത്തോലിക്കർ ഏവൻഗേലിക്ക് (പ്രൊട്ടെസ്സ്റ്റന്റ്) സഭയെന്ന പേരിൽ കുറെ പള്ളികൾ തീർത്തു. അവിടെ പ്രവർത്തനങ്ങളും തുടങ്ങി. 

കത്തോലിക്കാ  സഭയുമായി അനുരജ്ഞനപ്പെടാതെ പോയത്, അക്കാലത്തെ കത്തോലിക്കാ വൈദികർ വിശ്വാസികളിൽ നിന്നും അവരുടെ പാപപരിഹാര കാഴ്ചയായി കൂടുതലേറെ പണം വാങ്ങിച്ചുകൊണ്ടിരുന്നു എന്നാണു കടുത്ത  ആരോപണം ഉണ്ടായത്. (സീറോമലബാർ സഭയിലെ മെത്രാന്മാരും  വൈദികരും  ഓരോരോ ഇടവകാംഗങ്ങളിൽ നിന്നും ഓരോരോ വിവിധ കാരണങ്ങൾ പറഞ്ഞു പണം വാങ്ങുന്നുണ്ട് എന്ന ആരോപണം സമൂഹത്തിൽ ഇക്കാലത്ത് ശക്തമാണ് എന്ന് പറയാതെ എഴുതി തുടരുക അസാദ്ധ്യവുമാണ്).  മാർട്ടിൻ ലൂതറിന്റെ ശക്തമായ നേതൃത്വത്തിൽ കത്തോലിക്കാസഭാംഗങ്ങൾ ജർമ്മനിയിലെ സഭയിൽ സഭാ പരിവർത്തനത്തിനു നടത്തിയ സമ്പൂർണ്ണ പരിവർത്തന ചലനങ്ങളെയാണ് "റിഫോർമേഷൻ" (പതിനാറാം നൂറ്റാണ്ടിൽ) എന്നപേരിൽ അന്നറിയപ്പെട്ടത്. പ്രൊട്ടെസ്സ്റ്റെന്റ് സഭാ വിഭാഗത്തിൽ ഏതാണ്ട് ഇരുപതു ശതമാനം കത്തോലിക്കർ  കൂടിച്ചേർന്നു.

ക്രിസ്ത്യാനികളിലെ മറ്റൊരു കത്തോലിക്കാ വിഭാഗമാണ്‌ കേരളത്തിലെ സെൻട് തോമസ് ക്രിസ്ത്യൻ അഥവ സീറോമലബാർ സഭ. റോമിൽ  നിന്നും അകന്നു സ്വന്തമായ സഭാ നിയമവും ആരാധനാക്രമവും (സീറോ മലബാർ റീത്ത് ) സ്വന്തമായിട്ടുള്ള ഒരു വിഭാഗം. ഈ ഉപസഭയുടെ (വ്യക്തിസഭ) ഏക തലവൻ മേജർ ആർച് ബിഷപ്പ് ആണ്. 3,8 മില്യണ്‍(മുപ്പത്തിയെട്ടു ലക്ഷം അംഗങ്ങൾ ) ലോകമെമ്പാടും ഉണ്ട്. കേരളത്തിൽ സീറോമലബാർ സഭ ഏറെ ചരിത്രപ്രാധാന്യം അവകാശപ്പെട്ടതാണ്. അപ്പസ്തോലൻ തോമാ സ്ഥാപിച്ച സഭയെന്നാണ് പറയപ്പെടുന്നത്‌. തോമ ശ്ലീഹ കേരളത്തിൽ വന്നിരുന്നോ എന്ന ചോദ്യത്തിന് തെളിവുകൾ നൽകാൻ കഴിയുന്നില്ല എന്ന് "കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികൾ" എന്ന പേരിൽ എഴുതിയ സഭാചരിത്ര പുസ്തക ത്തിൽ പ്രശസ്ത മതശാസ്ത്രജ്ഞ്ജനും സഭാ ചരിത്രകാരനും ആയിരുന്ന ഫാ. പ്ലാസിഡ് സി. എം. ഐ. വിശദീകരിച്ചിട്ടുണ്ട്. തോമാസ്ലീഹാ കേരളത്തിൽ വന്നതിനെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ ലോകമെല്ലാം പ്രചരിക്കുന്നുണ്ട്. അതിലേയ്ക്ക് ഞാൻ കടക്കുന്നില്ല.

സിറിയൻ ഓർത്തഡോക്സ് കുരിശ് -
അഥവാ കാനായക്കാരുടെ 
നസ്രാണി 
മെനോറ   കുരിശ്

സീറോ മലബാർ  സഭ ഈസ്റ്റ് സിറിയൻ സഭാനിയമത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സഭയോട് ബന്ധപ്പെട്ട കൽദായ കത്തോലിക്കാ സഭയുമായി ഐക്യപ്പെട്ട ഇന്ത്യയിലെ ഒരു ഉപസഭയല്ലാ. മറ്റുള്ള സിറിയൻ സഭകളുടെ, (ചർച്ച് ഓഫ് ഈസ്റ്റ്) തലവൻ പാത്രീയാർക്കുകൾ ആകുന്നു. സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് പുറമേ വത്തിക്കാനുമായി ഐക്യപ്പെട്ട മറ്റു ആറു ഇതര സഭകളും കൂടി തെക്കേ ഇന്ത്യയിൽ ഉണ്ട്. സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ, മലങ്കര സിറിയൻ-ഓർത്തഡോക്സ് ചർച്ച്‌, സിറിയൻ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് അന്ത്യോക്യ, (ഇവരെല്ലാം വെസ്റ്റ് സിറിയൻ റീത്തിൽപ്പെട്ടവർ ആണ്). മാർത്തോമ ചർച്ച്, അതുപോലെ വിശ്വാസത്തിലും ആരാധനക്രമത്തിലും ആംഗ്ലിക്കൻ ചർച്ചുമായി ബന്ധപ്പെട്ട കേരളത്തിലെ ഒരു ക്രിസ്ത്യൻ സമൂഹം ഉണ്ട്. എല്ലാ മതവിഭാഗങ്ങളും കുരിശിനെ വിശ്വസിക്കുന്നു. ഇപ്പോൾ സീറോമലബാർ സഭയുടെ പേഗൻ കുരിശു അഥവാ (താമരക്കുരിശു) യേശുവിനെ കുരിശിൽ വധിക്കുന്നതിന് ഉപയോഗിച്ച അക്കാലത്തെ കുരിശിനോട് സമാനതയില്ല, അത് പ്രതിനിധാനം ചെയ്യുന്നില്ല. 

സീറോമലബാർ സഭാധികാരികൾ ചില തീവ്രവാദം സാഹചര്യമനുസരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. ഈ അടുത്തകാലത്തെ ചില സംഭവങ്ങൾ അത് സൂചിപ്പിക്കുന്നുമുണ്ട്. ഇക്കൂട്ടർ ജാതിപറയുന്നവർ ആണ്. സീറോമലബാർ സഭയുടെ നേതൃത്വങ്ങൾ അത്മായരേക്കുറിച്ചു പറയുന്നത് നോക്കുക."പഴയ ക്രിസ്ത്യാനികൾ" എന്നും"പുതുക്രിസ്ത്യാനികൾ" എന്നും ഒരേ സഭയിൽ ജാതിവ്യത്യാസം പറയുന്നു. സഭയിൽ മാമോദീസ മുങ്ങിയവർ എല്ലാവരും ക്രിസ്ത്യാനികൾതന്നെയാണല്ലോ. കേരളത്തിൽ വൈദികർ ആകുന്നതിനു"പുതുക്രിസ്ത്യാനികൾ"എന്ന് പറയപ്പെടുന്നവർക്ക് സീറോ മലബാർ സഭയിൽ അവകാശമില്ല ?അപ്രകാരം ഒന്ന്  ഇല്ലെന്നുതന്നെയാണ് പറയേണ്ടിയിരിക്കുന്നത്. 

മനുഷ്യരെല്ലാം ക്രിസ്തുവിന്റെ മുമ്പിൽ സമന്മാരാണല്ലോ. അപ്രകാരമെങ്കിൽ പ്രകടമായിത്തന്നെ നിരവധി ഉദാഹണങ്ങൾ നോക്കിയാൽ വ്യക്തമായിട്ട് കാണാൻ കഴിയുന്നത്‌, പുരോഹിതർ സീറോമലബാർ സഭയെ മതതീവ്രവാദി സഭയായിട്ടാണ് നയിക്കുന്നത്. മറ്റുചില രാഷ്ട്രീയ തീവ്രവാദികളെപ്പോലെ. ഇവരുടെ സൃഷ്ടിയാണ് മനികെയിൻ കുരിശും മർത്തോമ്മാ കുരിശും. ചിലർ കൽദായ വാദവും അതേസമയം അപ്രമാധിത്വം അവകാശപ്പെടുന്നവരും ആണ് . അല്മായർ അഭിഷിക്തരെ ചോദ്യം ചെയ്യരുത്, ചെയ്‌താൽ അവന്റെ കുടുംബം വെണ്ണീർ ആകും. ഏകാധിപത്യ മനോഭാവമെന്നതിനെ കാണാൻ കഴിയും. സഭയിൽ മാമോദീസയെന്ന കൂദാശ ലഭിച്ചിട്ടുള്ളവർ എല്ലാവരും അഭിഷിക്തർ തന്നെ. 

സീറോ മലബാർ സഭാ നേതൃത്വം മാർപാപ്പയെ അനുസരിക്കാൻ തയ്യാറാകാത്തവർ ആണ്! സീറോമലബാർ റീത്തിൽ അംഗമായിരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മാതൃസഭയായ ലത്തീൻ റീത്തിൽപ്പെട്ട ഒരു കോണ്‍വെന്റിൽ ചേർന്ന് കന്യാസ്ത്രിയാകുവാൻ സീറോമലബാർ മെത്രാൻമാർ  അനുമതി നിഷേധിക്കും. അപ്പോൾ ഇവർ മാർപാപ്പയെ ധിക്കരിക്കുന്നവർ തന്നെയാണ്. ഇങ്ങനെ പലതും. കർദ്ദിനാൾ പദവി ലഭിക്കാൻ ഇവർ മാർപാപ്പയുടെ മുൻപിൽ ശിരസ് കുനിക്കും. അനുസരിക്കും. അപ്പോൾ അവിടെ സഭ ഒന്നേയുള്ളൂ !കുരിശും ഒന്നേയുള്ളൂ.!

ഹെലേന രാജ്ഞി കണ്ടുപിടിച്ച യേശുവിന്റെ കുരിശിനെക്കുറിച്ചു നിരവധി ഐതിഹ്യങ്ങൾ ഉണ്ട്. യഥാർത്ഥമായ കുരിശു കണ്ടെടുക്കുവാൻ ഹെലേന അന്നത്തെ യഹൂദരെ കർശനമായി പ്രേരിപ്പിച്ചുവെന്നും, ഗൊൽഗത്തായിലെ തലയോടുകൾ ഇട്ടിരുന്ന ഭാഗത്തിന് അധികമകലം ഇല്ലാത്ത ഒരു സ്ഥലത്തു നിന്നും കുരിശു കണ്ടെടുത്തുവെന്നും ഐതീഹ്യം ഉണ്ട്. ജറുസലെമിലെ യഹൂദരെ മുഴുവൻ അക്കാലത്ത് ഭരണം നടത്തിയ റോമൻ ഭരണാധികാരി അന്വേഷണ കാലത്തിനു മുമ്പ് തന്നെ അവരെ കൊന്നുകളഞ്ഞെന്നും, അഥവ അവരെ ആ പ്രദേശത്തുനിന്നും മുഴുവൻ ഓടിച്ചുവിട്ടിരുന്നുവെന്നും ചില ഐതിഹ്യം ഉണ്ട്. അപ്പോൾ ഹെലെനയുടെ അതിശയകര കണ്ടുപിടുത്തം നിലയില്ലാതെ വരുന്നുണ്ട്. പിന്നീട് തലമുറകളും കാലങ്ങളും കഴിഞ്ഞപ്പോൾ കഥകളും പലതുണ്ടായി.

ഇതുപോലെയാണ്, സീറോ മലബാർ കത്തോലിക്കാ സഭയിൽ കേരളത്തിലെ എല്ലാ പള്ളികളിൽനിന്നും പരമ്പരാഗതമായി സ്ഥാപിച്ചിരുന്ന കുരിശുകൾ സഭാധികാരികൾ മാറ്റിക്കളഞ്ഞു. പകരം കൽദായ കുരിശു ആ സ്ഥാനത്തു വച്ചു സ്ഥാപിച്ചതും, അതിനിടയിൽ കേരളത്തിലെ ക്രിസ്ത്യാനികളിൽ കൽദായ വിഷം കുത്തി നിറയ്ക്കുവാനും അവർക്ക് കഴിഞ്ഞതുമെല്ലാം, ഒരുകേന്ദ്രീയ സഭാഏകാധിപത്യം അധികാരികളിൽ നിലവിലുണ്ട് എന്ന് സൂചന തരുന്നു. സീറോമലബാർ സഭയെ പാത്രീയാർക്കൽ സഭയാക്കിക്കൊ ണ്ട് റോമിൽ നിന്നും വിട പറയാനുള്ള അനേകം ശ്രമങ്ങളും ചർച്ചകളുമെല്ലാം വത്തിക്കാനിൽ പോപ്പുമായിട്ട് ഈയടുത്തകാലത്ത് നടന്ന കാര്യം ചിലർ എങ്ങനെയോ ഐതീഹ്യമാക്കി മാറ്റി. തെളിവുകൾ നൽകാൻ കഴിയാത്ത ഒരുകൂട്ടം സഭാധികാരികളുടെ സാഹസിക വാദമുഖങ്ങൾ ക്രിസ്ത്യാനികൾ സഹിക്കണം.   

യേശുക്രിസ്തുവിനെ വധിക്കുവാൻ തെരഞ്ഞെടുത്ത കുരിശും, മറ്റുള്ള രണ്ടു കുറ്റവാളികളെയും കുരിശിൽ തറച്ചു കൊല്ലാനുമുള്ള കുരിശുകൾക്കും തമ്മിൽ മറ്റ് ചില പ്രത്യേകതകൾ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്. എന്താണത്? സാധാരണമായിട്ട് അന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാൾ കുരിശിന്റെ വിലങ്ങനെയുള്ള ഒരു തടി മാത്രം ചുമന്നു കൊണ്ടുപോയാൽ മതിയായിരുന്നു. എന്നാൽ യേശു ക്രിസ്തുവിനു  ഭാരമേറിയ മുഴുവൻ കുരിശും (തലങ്ങനെയും വിലങ്ങനെയും ഉള്ള രണ്ടു ഭാഗങ്ങൾ)ചുമന്നുകൊണ്ട് ഗൊൽഗാത്തായിലേയ്ക്കു നടന്നു പോകേണ്ടി വന്നിരുന്നു എന്നതാണ് വ്യത്യാസം. യേശുവിന്റെ കുരിശിനു മുകളിൽ വിലങ്ങനെ ഉറപ്പിച്ചിരുന്ന ഒരു പലകയിൽ  ഇപ്രകാരം "യേശു, യഹൂദരുടെ രാജാവു",എന്ന് എഴുതിയിരുന്നു. ഇത് അക്കാലഘട്ടത്തിൽ അവിടെ ഉപയോഗത്തിലിരുന്ന മൂന്ന് ഭാഷകളിൽ, ഗ്രീക്ക്, ഹെബ്രായിഷ്, ലത്തീൻ തുടങ്ങിയ ഭാഷകളിൽ എഴുതിയിരുന്നു.

ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിനുള്ള കാരണമെന്താണെന്ന് പൊതുവായി പരസ്യപ്പെടുത്തുവാനായിരുന്നു അക്കാലത്ത് ശിക്ഷാവിധിയുടെ കാരണം കാണിച്ചു കുരിശിൽ ഒരു പലകയിൽ എഴുതി ഉറപ്പിച്ച് വയ്ക്കുന്നതെന്ന് റോമൻ ജനതയ്ക്ക് അറിവുണ്ടായിരുന്നു. ഈ ഉപയോഗം സംബന്ധിച്ച് കുറെ തെളിവു തരുന്ന റോമൻ ചരിത്ര സൂചനകൾ ആണ്, SUETON, ഡോമിഷ്യൻ, കലിഗുള, കാസിയൂസ് തുടങ്ങിയ ചക്രവർത്തിമാരുടെ കാലത്ത് ഓരോരോ എതിരാളികളെ ശിക്ഷിക്കുമ്പോൾ ശിക്ഷാവിധിയുടെ കാരണം കൂടി അന്ന് കുരിശിൽ പരസ്യപ്പെടുത്തുന്നത്‌. വധശിക്ഷയ്ക്ക് വിധിച്ചവരുടെ കുരിശിനു മുകളിൽ ചെറിയ പലകയിൽ തന്നെ പരാതിയിന്മേലുള്ള അവസാനത്തെ വിധിയും അതിൽ തീരുമാനവും വിധിന്യായവും എഴുതി. അവിടെ NT എന്ന് മാത്രമായിരുന്നു  എഴുതിയത്. പിന്നീടുള്ള കാലത്ത്, ഹെറോദേസിന്റെയും (BC- 4- AD- 37) ഗവർണ്ണർ പൊന്തിയൂസ് പിലാത്തോസിന്റെയും ഭരണകാല ശേഷം കർശനമായ നിരോധനം ഉണ്ടാക്കി. യേശുവിനെ വധിച്ച കുരിശിൽ ചേർത്ത് എഴുതിയ തലവാചകം-"യേശു. യഹൂദരുടെ രാജാവ്" എന്നത്, എന്നും എക്കാലവും നസ്സ്രത്തുകാരനായ യേശു ക്രിസ്തുവിനു അനുയോജ്യമായിരു ന്ന പേര് ചേർത്തു വിളിക്കേണ്ട സത്യവുമായിരുന്നു. അതെല്ലാം, യേശുവിനെ മരണത്തിലും പോലും യേശുവിനെ അവഹേളിക്കുകയെന്നത് അന്നത്തെ മഹാപുരോഹിതരുടെ ഒരു രാഷ്ട്രീയപ്രേരിത നടപടികൾ ആയിരുന്നു. ഈ യാഥാർത്ഥ്യം സുവിശേഷത്തിൽ നമുക്ക് കാണാൻ കഴിയുന്നു.

ക്രിസ്ത്യാനികൾ എല്ലാവരും യേശുവിന്റെ ജീവിത പാതയിൽ വ്യാപരിച്ചു ജീവിക്കുന്നവരാണ്. യേശുവിന്റെ പിറവിയും കുട്ടിക്കാലജീവിതവും പരസ്യ ജീവിതവും പീഡാനുഭവ ദിവസങ്ങളും കുരിശുമരണവും, ഉയർപ്പും സ്വർഗ്ഗാരോഹണവും എല്ലാം അവർ ആചരിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്നു. കുരിശു അവരുടെ നിത്യജീവിത ചിഹ്നമാണ്, നിത്യരക്ഷയുടെ അടയാളവുമാണ്. 

 ധ്രുവദീപ്തി:
Follow us on M, t, f, g+1 - dhruwadeepti
(Internet Explorer, Mozilla firefox ,google, Twitter ,etc...) 
 ധ്രുവദീപ്തി-E-mail:  dhruwadeepti@gmail.com  

http://dhruwadeepti.blogspot.de/