Montag, 15. September 2025

ധ്രുവദീപ്തി :// Political Principle // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി :// Politics //
  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ?//
George Kuttikattu     

George Kuttikattu 

(  Part-1 )
ജനാധിപത്യ ഘടനയെ 
ആർക്കാണ് രക്ഷിക്കാൻ കഴിയുക?
                                   

എന്താണ് ജനാധിപത്യം അർത്ഥമാക്കുന്നത്? ലോകമെമ്പാടും സ്വാത ന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരി ക്കുന്നു എന്നതാണ്. എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തെയും അടി സ്ഥാനമാക്കിയുള്ള ഒരു ഗവണ്മെന്റ് രൂപമാണത്. ഇത് ചരിത്രപരമായി, പുരാതന ഗ്രീസിൽ ജനാധിപത്യം വികസിച്ചു. നൂറ്റാണ്ടുകളായി അത്  ലോകമെമ്പാടും വ്യാപിച്ചു. ഒരു ജനാധിപത്യക്രമത്തിൽ ഒരു ഭരണകൂട അധികാരം ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കൂടാതെ രാജ്യത്തെ  പൗരന്മാർക്ക് രാഷ്ട്രീയ തീരുമാനമെടുക്കലിൽ പങ്കെടുക്കാനുള്ള ഒരു  അവകാശമുണ്ട്. ജനാധിപത്യം രാഷ്ട്രീയ ഭരണത്തിന്റെ നിയമസാധു ത, നിയന്ത്രണം, വിമർശനം എന്നിവ ആവശ്യപ്പെടുന്നു. ഇത് രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു കേന്ദ്ര ആശയമാക്കി മാറ്റുന്നുണ്ട് . ജനാധിപത്യം എന്നാൽ "ജനങ്ങളുടെ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. കാരണം, ജനാധിപത്യഭരണത്തിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. 

ഭരണകൂടം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും താല്പര്യങ്ങൾക്കും വേണ്ടിയാണ്  പ്രവർത്തിക്കേണ്ടത്. പുരാതന കാലത്താണ്, അതെ- 2500 വർഷങ്ങളിലേ റെ പഴക്കമുള്ള ആദ്യത്തെ ജനാധിപത്യരാജ്യങ്ങൾ ഉയ ർന്നുവന്നത്. നൂറ്റാണ്ടുകളായി ജനാധിപത്യ ആശയങ്ങളാൽ ലോകമെ മ്പാടും എങ്ങനെ അത് വികസിച്ചുവെന്നും പുതിയ ജനസമൂഹത്തിന് ശക്തമായ ജനാധിപത്യം എത്രമാത്രം പ്രധാനമാണെന്നും നമുക്ക് ചിന്തി ക്കാനുള്ള അനുഭവങ്ങളാണ് ആഗോളതലത്തിൽ കാണുന്നത്. ശക്തമാ യി ഉറച്ച  ജനാധിപത്യം എത്രത്തോളം പ്രധാനമാണെന്നും ഈ വിഷയ ത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ആനുകാലിക രാഷ്ട്രീയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഏകാധിപത്യപരമായ രാജ്യഭരണ ശൈലി ലോകരാജ്യങ്ങൾക്ക് ഭീഷണിയായിമാറിയിട്ടുണ്ട്. ഇവിടെ ചില  ഉദാഹരണങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയുടെ  ആരംഭത്തിന്റ നിറം തെളിയിക്കുന്നു. രാജ്യങ്ങളിലെ ആനുകാലിക   രാഷ്ട്രീയസ്ഥിതി നോക്കാം. ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ളത് ഇന്ത്യയിലാണ്. ആദ്യമായി ഇന്ത്യയിൽ രാഷ്ട്രീയ-സാമൂഹ്യ നിലവാരം എങ്ങനെയാണെന്ന് നിരീക്ഷിക്കാം.

ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഒരു രാജ്യത്ത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള 1,4 ബില്യൺ ജനങ്ങളുള്ള ഈ രാജ്യത്ത് 900 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടര്മാരുണ്ട് എന്നാണറിയപ്പെടുന്നത്. ഹിന്ദു ദേശീയ വാദിയായ ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി ) ഇന്ത്യൻ രാഷ്ട്രീയ ത്തിന്റെ മാന:ദണ്ഡങ്ങൾ ലംഘിച്ച് ഏകദേശം ഒരു പതിറ്റാണ്ടായിട്ട് ഇന്ത്യയുടെ ഭരണാധികാരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയു ടെ നേതൃത്വത്തിൽ ബി. ജെ. പി തുടർച്ചയായി രണ്ടു  തെരഞ്ഞെടുപ്പു കളിൽ വിജയിച്ചതാണ്. ഹിന്ദുത്വം എന്നറിയപ്പെടുന്ന ബി. ജെ. പി യുടെ ഹിന്ദു ദേശീയവാദപ്രത്യയശാസ്ത്രം, ക്ഷേമ വികസന അധിഷ്ഠിത അജണ്ട, അതിദേശീയത, മോദി ബ്രാൻഡ്, എന്നിങ്ങനെ നാല് പ്രധാന പ്രത്യയശാസ്ത്രങ്ങളെ ആശ്രയിച്ചാണ് ഭരണം നടത്തുന്നതെന്ന് പറയും. ബി. ജെ. പി. യുടെ ഭരണം ഈ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യമല്ലെന്ന്  അവർ മുദ്ര കുത്തിയിരിക്കുകയാണ്.. കോൺഗ്രസ് പാർട്ടിയെ സംബ ന്ധിച്ചിടത്തോളം ഇപ്പോൾ നിലനിൽപ്പ് അപകടത്തിലാണ്. കോൺഗ്രസ് പാർട്ടി സ്വന്തം രാജ്യത്ത് തോൽക്കുന്ന അനുഭവങ്ങളുണ്ടല്ലോ. ബി.ജെ. പി. പാർട്ടി വിജയിക്കുന്നു, ശക്തി നേടുന്നു. ഇന്ത്യയിൽ ഒരു റിപ്പബ്ലിക്ക് രാഷ്ട്രീയത്തിന് പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്താ ണ് അർത്ഥമാക്കുന്നത്? ഒരു കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ തന്റെ പാർട്ടിയുടെ മാരകമായ അപകടം മുന്നിൽ കാണുന്നു. ഇതാണ് ഇന്ത്യ യിലെ ജനാധിപത്യ ദുരന്തത്തിന്റെ തുടക്കം കുറിക്കുന്നത്.

ഒരു ലിബറൽ ജനാധിപത്യം ?

ഇന്ത്യയുടെ രാഷ്ട്രീയ ഘടനയിൽ വിദേശീയരുടെ കാഴ്ചപ്പാട് എന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉൾപ്പടെയുള്ള ഒരു ലിബറൽ ജനാധിപത്യ തത്വങ്ങൾക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി സ്വീഡനിലെ വി. ഡെ൦. ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഒരു തെരെഞ്ഞെടുപ്പ് സ്വേച്ഛാധിപത്യരാജ്യമായി വിശേഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യുനപക്ഷ അവകാശങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന്റെ മതേതരത്വവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് ഒരു ഉദാഹരണമാണ്, ഇക്കഴിഞ്ഞ നാളിൽ ഇന്ത്യയിലെ ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ കന്യാസ്‌തികൾക്ക് എതിരെ നടത്തിയ ആക്രമണങ്ങൾ, പോലീസ് അവരെ അറസ്റ്റ് ചെയ്ത  നടപടികൾ. അതുപോലെ മാദ്ധ്യമങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പക്ഷപാദം, മാദ്ധ്യമ ഉടമസ്ഥ തയുടെ കേന്ദ്രീകരണം, എന്നീ നിരവധി കാര്യങ്ങളാൽ ലോകമാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങൾ താഴേയ്ക്ക് ഇറങ്ങി, 180 രാജ്യങ്ങളിൽ 161-)൦ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു. അതുപോലെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിലെ തകർച്ച കാരണത്താൽ ഫ്രീഡം ഹൌസ് എന്നതിന്റെ സ്വാതന്ത്ര്യം എന്നതിൽനിന്നുപോലും ഭാഗികമായ ഒരു സ്വാതന്ത്ര്യം എന്ന നിലയിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടെ സർക്കാർരഹസ്യഅധികാരവാദത്ത പിന്തുടരുന്ന രാഷ്ട്രീയം ഇന്ത്യയിൽ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യ ഇന്ന് സമീപിക്കുന്നത് പാശ്ചാത്യ ഭരണകൂടങ്ങളെ തെറ്റായവിധത്തിൽ കണ്ട് അതീവ വ്യത്യസ്തമായുള്ള ഒരു ജനാധിപത്യ മാതൃകയെ മാത്രമാണ്.. ജനാധിപത്യം -മൂവായിര൦ വർഷങ്ങൾ പഴക്കമുള്ള ഈ ഭരണരീതിയെ അതികർശനമായി ഇന്ത്യയിലാണ് വിള്ളലുകൾ ഉണ്ടാക്കിയതെന്ന് കാണിക്കുന്നു.  

ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന ഘടകമാണ്, ഭരണ ഘടനാ വിരുദ്ധത വ്യക്തമാക്കുന്ന, മതേതരത്വത്തിന് വിരുദ്ധവുമായ ഹിന്ദുരാഷ്ട്ര മനോഭാവം ആധാരമായി ഉപയോഗിക്കുന്ന ഏകാധിപത്യ സമ്പ്രദായം.  അതുപോലെ, എല്ലാ രാഷ്ട്രീയപാർട്ടികളെയാകെ ബി.ജെ . പി. നേതൃത്വം നിയന്ത്രിക്കുന്നു എന്ന യാഥാർത്ഥ്യവും. അതുപോലെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും, പ്രാധാന്യം നൽകുന്ന വിഷയം വിദേശനയവുമാണ്. ഇന്ത്യയുടെ പൊതുവായ വളർച്ച ഇപ്പോഴുള്ള സർ ക്കാരിന്റെ നേട്ടങ്ങളെയും പ്രചരിപ്പിച്ചു ഭരണകക്ഷികൾ വോട്ടുകൾ നേടുകയാണ്. അങ്ങനെ ഇന്ത്യയിലെ ജനങ്ങളെ തെരഞ്ഞെടുപ്പുകാല ത്ത് പൊതുവായ വളർച്ചയെ ഉയർത്തിക്കാണിച്ചു മതവിഭാഗങ്ങളുടെ വ്യത്യാസമില്ലാതെ വോട്ടുകൾ നേടിയെടുക്കുന്ന തന്ത്രം വിജയിക്കുന്ന രാഷ്ട്രീയം വളർച്ചപ്രാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക -പണമിടപാടുകളിൽ ഡിജിറ്റൽ സൗകര്യം, മാത്രമല്ല, രാജ്യമെമ്പാടും ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലകളിലും അതുപോലെ മറ്റുള്ള വിവിധ കാര്യങ്ങളിലും വ്യക്തികൾക്ക് അവരുടെ അവകാശങ്ങളിൽ കൈവരിക്കാൻ കൂടുതൽ സാദ്ധ്യതകൾ നൽകുന്ന അഴിമതിയില്ലാത്ത ഭരണം അതിന് തെളിവാണെന്ന് ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾ  പ്രചരിപ്പിക്കുന്നു. അതുപക്ഷേ, എന്താണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോൾ മേല്പറയുന്ന പൊതുവായ വളർച്ചയുടെ ഫലം ഇന്ത്യയിൽ ജനാധിപത്യ ഘടനയുടെ രുചിയും നിറവും മങ്ങിയതാക്കി മാറ്റിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ കഴയും.  

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകാലത്ത് ഉയർത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം വിദേശനയമാണ്. അതെങ്ങനെയെന്ന് വിദേശ രാജ്യങ്ങൾ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദേശ രാജ്യങ്ങൾക്ക് ഏറെ ബോധ്യമായിട്ടുണ്ട്. അതിങ്ങനെ: മുൻകാലങ്ങളിൽ ഇന്ത്യയിലെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളെല്ലാം ഉയർത്തി കാണിച്ചുള്ള പ്രചാരണങ്ങൾ നടന്നു. എന്നാൽ നിലവിലുള്ള സർക്കാർ ഇത്തരം വിഷയങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല. മുൻ കാലത്ത് ഇന്ത്യൻ ജനങ്ങളുടെ നേരിട്ടുള്ള ജീവിതത്തെ സംബന്ധിച്ചിട ത്തോളം കാര്യങ്ങൾ തെരഞ്ഞെടുപ്പുകളിൽ സ്വാധീനിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനജോലികൾ ഇന്ത്യയുടെ ആഗോളതലത്തിലുള്ള ഉയർന്ന പദവി ലോകമാകെ ചുറ്റി നടന്നു പ്രദർശിപ്പിക്കുന്നതാണ്.  

ഇന്ത്യയെ മഹത്തായ അന്താരാഷ്ട്രസ്ഥാനത്തേയ്ക്ക് ഉയർത്തിയെന്നാ ണ് നരേന്ദ്രമോദി അവകാശപ്പെടുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്ക് ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ, അഥവാ, റഷ്യയുടെ ഒരു ഏകരാഷ്ട്രീയ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനാധിപത്യത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന സ്ഥിതി തന്നെയാണ് കാണപ്പെടുന്നത്. ഒരു സ്വാതന്ത്രരാജ്യമെന്ന പേരിൽ  അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെപ്പോലെ താരതന്മ്യപ്പെടുത്തുവാ ൻ ഇന്ത്യാരാജ്യത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിനു ചില തെളിവുകളുണ്ട്: ഭരണഘടന നിർദ്ദേശിച്ചിട്ടുള്ളതായ  മതേതരരാഷ്ട്രം-പക്ഷെ, ഇന്ത്യയിൽ ഇന്ന് എവിടെയും ഹിന്ദുരാഷ്ട്ര൦ എന്ന ഒരു രാഷ്ട്രരൂപീകരണത്തിന് മറ്റ് മതവിഭാഗങ്ങളുമായി വലിയ സംഘർഷങ്ങൾ നടത്തുന്നത് ദൈനംദിന സംഭവങ്ങളായിത്തീർന്നു. ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി പാർട്ടിയും നരേന്ദ്ര മോദിയും ആഗോളവേദിയിൽ കൈയ്യേറുകയാണ്. അനന്തരഫലം എന്തായിരിക്കും ? പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വേറിട്ട ചില   നിലപാടുകൾ സ്വീകരിച്ചാൽ ഇന്ത്യയുടെ സ്ഥാനം തളരുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാകും.

ഇന്ത്യയിൽ പ്രതിഷേധം ഉയരുന്നു.

കഴിഞ്ഞ കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയുടെ രൂപം ഏറെ മാറുന്ന അനുഭവങ്ങളാണ് മുൻകാലത്തെ പൊതുതെരഞ്ഞെടുപ്പിന്റെ നിറം വെളിപ്പെടുത്തിയത്. അതിങ്ങനെ: "നിങ്ങൾ ജനാധിപത്യത്തെ ആഗ്രഹിക്കുന്നുവോ അതോ അടിച്ചമർത്തുന്ന ഏകാധിപതി ഭരണ കൂടമാണോ ആഗ്രഹിക്കുന്നത്?" ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനു രണ്ടാഴ്ചകൾക്ക് മുമ്പ് ഇന്ത്യ ഒരു പുതിയ പാർലമെന്റ് തെരഞ്ഞെടുക്കു മെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ജനപ്രിയ രാഷ്ട്രീയക്കാരനെ അന്ന് അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിരോധ ആഹ്വാനം പ്രഖ്യാപിച്ചു. അതനുസരിച്ചു പലരും ജനാധിപത്യത്തെ സംരക്ഷിക്കാൻ സമരം ചെയ്തതാണ്. 2024 മാർച്ച് 31-ന് ന്യുഡൽഹിയിൽ നടന്ന സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അരവിന്ദ് കേജരിവാളിന്റെ ചിത്രമുള്ള ഒരു ബോർഡ് കൂടി പ്രദർശിപ്പിച്ചിരുന്നു. ന്യുഡൽഹിയിൽ പ്രകടനം സംഘടിപ്പിച്ചവർക്ക് ചുറ്റും പോലീസിന്റെ വൻനിയന്ത്രണം ഉണ്ടായിരുന്നു. "ജനങ്ങൾ ഭരണാധികാരത്തിനായി തെരുവിലേയ്ക്ക് വന്നു പറയണം- നമുക്ക് ഒരു ജനാധിപത്യഭരണമോ,അഥവാ, ഏകാധി പത്യ ഭരണമോ, വേണ്ടതെന്നു വെളിപ്പെടുത്തണം " ഇതാണ് ഇന്ത്യൻ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ ശ്രീ. മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇന്ന് തെര ഞ്ഞെടുപ്പ് സമ്പ്രദായത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊന്നാണ് കഴിഞ്ഞനാളിൽ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പോടെ വീണ്ടും എടു ത്തുകാണിച്ചത്. ഭൂരിപക്ഷം വോട്ടർമാരും എതിർസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടും കള്ളവോട്ടിലൂടെ അധികാരമേറ്റത് ഇന്നത്തെ  ഭരണാ ധികാരം പിടിച്ചെടുത്ത ഭരണകക്ഷി പാർട്ടിയാണ്. വോട്ടർപട്ടിക ശരിയ ല്ലെന്ന് കോൺഗ്രസ്‌നേതൃത്വങ്ങൾ ആരോപിച്ചിട്ടും പിന്നീട് യാതൊരു അന്വേഷണ നടപടികളും ഉണ്ടായില്ല. അടുത്ത നാളുകളിൽ ഇന്ത്യയി ലെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കുവാൻ തയ്യാ റാകുകുകയാണ്. അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കി ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിപക്ഷരാ ഷ്ട്രീയപാർട്ടികൾ കൂടി പ്രതിഷേധങ്ങൾ അറിയിച്ചു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ വോട്ടർപട്ടികയിലെ തെറ്റുകൾ രാഹുൽഗാന്ധി ചൂണ്ടിക്കാണിച്ചുകൊ ണ്ട് ഇന്ത്യയൊട്ടാകെ നടന്നു പ്രതിഷേധിച്ച കാര്യം ലോകപ്രസിദ്ധമാണ്. ഇപ്പോൾ ഭരണകക്ഷിയുടെ തെളിഞ്ഞ അഴിമതിയുടെ വലിയ ഉദാഹര ണമാണ് ഇപ്പോൾ ഉടൻ നടത്തുവാനുദ്ദേശിച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പുതിയ പരിഷ്ക്കരണം. ലോകത്തിൽ അറിയപ്പെട്ട ഏറ്റവും വലിയ ഒരു ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ആദർശവുമായി യാതൊരു ചേർച്ചയുമില്ല. 

ഹിന്ദു നാഷണലിസവും അതിലേറെ അന്യജാതിവിരോധത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും,  ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന്  75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയിൽ ശക്തമായിരിക്കുന്ന പുതിയ വാർത്തകളാണ് മാദ്ധ്യമങ്ങളിലൂടെ നാം അറിയുന്നത്. ലോകത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള ഇന്ത്യയിൽ പ്രതിപക്ഷവാദങ്ങളെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടു നരേന്ദ്ര മോഡി ആനുകാലിക ബി. ജെ. പി യെ തന്റെയും ലോകത്തിന്റെയും മുൻപിൽ നിലയുറപ്പിക്കുകയാണ്. അധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടാകു ന്നു, അതുപോലെ , കോൺഗ്രസ് പാർട്ടി പോലെയുള്ള മറ്റു പ്രതിപക്ഷ പാർട്ടികളുടെ പേരിൽ നികുതി ക്രമക്കേടുകൾ ആരോപിച്ചു അവരുടെ ബാങ്ക് അകൗണ്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഒരു വശത്തു ഭരണഭൂരിപക്ഷവും മറുവശത്ത് പ്രതിപക്ഷരാഷ്ട്രീയ  ന്യുനപക്ഷവും തമ്മിലുള്ള വ്യക്തമായ വേർതിരിവ് തീർച്ചയായും ഒരു ജനാധിപത്യ കാര്യമാണെന്നും ഇടയ്ക്കിടെ രണ്ടും മാറിമാറി വരുന്ന അനുഭവം ഒരു ജനാധിപത്യഘടനയുടെ നിറമാണെന്നും ജനങ്ങളും കരുതുന്നുണ്ട്. അതിനാൽ പാർലമെന്റിലും അതുപോലെ സർക്കാർ സംവിധാനത്തിലും ഒരു വലിയ "സഖ്യം "ജനാധിപത്യത്തിന് എതിരെ ഉണ്ടാകുന്ന ഒരു "പാപമാണെന്ന് " പലരും കരുതുന്നു.

ഇന്ത്യ ജനാധിപത്യ തത്വം സ്വീകരിച്ചത് വളരെ വൈകിയാണ്. 1950 കളിൽ മാത്രമാണ് ഭൂരിപക്ഷം ഇന്ത്യാക്കാരും പാർലമെന്ററി ജനാധിപ ത്യത്തോടു ആഴത്തിൽ പ്രതിബദ്ധത പുലർത്തിയതെന്നു നാമെല്ലാം അറിയുന്നു.ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതി നുശേഷമുള്ള ഒരു വർഷത്തിൽ, കറൻസി പരിഷ്ക്കരണത്തിനു ശേഷം, ജനാധിപത്യതത്വം നമ്മുടെ ബോധത്തിൽ ഉറയ്ക്കുന്നതുവരെ  ഇന്ത്യയിൽ നമുക്ക് അനുകൂല വിധത്തിൽ  സാമ്പത്തികവികസനവും അനുഭവപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജനങ്ങൾ ചിന്തിക്കുന്നു. എന്നിരുന്നാലും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ തെറ്റിദ്ധാരണകൾക്ക് നാം വിധേയരാകുന്നുണ്ട്. അത് പിന്നീട് വലിയ നിരാശയിലേയ്ക്ക് നയിച്ചേക്കാം. കാര്യമിതാണ് : ജനങ്ങളുടെ തീരുമാ നങ്ങളും താൽപ്പര്യങ്ങളും നടപ്പാക്കാൻ വാദിക്കുന്നതിന് നിയോഗിക്ക പ്പെട്ട ഒരു രാഷ്ട്രീയക്കാരൻ പലപ്പോഴും പാർലമെന്ററി തീരുമാന ത്തേക്കാൾ ഉയർന്ന ജനാധിപത്യ അധികാരമോ അഥവാ സ്വന്തമായ താല്പര്യമോ ആണ് കൂടുതൽ അവകാശപ്പെടുന്നത്. ഇത് ഇന്ന് പതിവായ  കാര്യവും. ഈ പ്രവണത ഇന്ന് ജനങ്ങൾക്ക് വലിയ ചിന്താവിഷയമാണ്.  //-  

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച രണ്ടാംഭാഗം      അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.