Dienstag, 12. August 2025

ധ്രുവദീപ്തി : Political Compass // ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം? George Kuttikattu

ധ്രുവദീപ്തി: Political Compass //

  ഇന്ത്യയിൽ  ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം?  

-George Kuttikattu-

ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നത് രാജ്യത്തിന്റെ സാഹചര്യത്തെക്കുറിച്ചുള്ള ഒരു രസകരമായ  പ്രതിഫലനം മാത്രമാണ്. അതിനുള്ള സാധ്യത വളരെ കൂടുതലാണ്. 1947 ൽ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞത് എത്ര വലിയ നേട്ടമാണെന്നും എത്ര വലിയ ഭാഗ്യമാണെന്നും ഇന്ത്യക്കാർ ഒടുവിൽ തിരിച്ചറിയണം. നമ്മുടെ ഭാവി അഭിവൃദ്ധിക്ക് ഇത് അനിവാര്യമായ മുൻവ്യവസ്ഥയായിരുന്നു. നമ്മുടെ സഹ പൗരന്മാർക്കുള്ള തുല്യാവകാശ നിയമങ്ങൾ അംഗീകരി ക്കുകയും, ഇന്ത്യയുടെ വിമോചനത്തിന്റെ ചരിത്രപരമായ മാനങ്ങൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ, ഇന്ത്യയുടെ സമ്പന്ന സമൂഹം ഉടൻ തന്നെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടപ്പെട്ടേക്കാം.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ അഹിംസാത്മക ചെറുത്തുനിൽപ്പും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു നീണ്ട പോരാട്ടത്തിനു൦ ശേഷമാണ് ഇത് സംഭവിച്ചത്. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കാൻ വ്യവസ്ഥ ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ ഉടമ്പടിയിലൂടെ സ്വാതന്ത്ര്യം ഉറപ്പിക്കപ്പെട്ടു.

എന്തെല്ലാം സംഭവങ്ങളാണ് ഇന്ത്യാമഹാരാജ്യത്തെ പൗരന്മാർ നേരിടുന്നത്? ഇന്ത്യയിലെ ജനങ്ങൾക്ക് മതവിദ്വേഷവിഷം നല്കി പരസ്പരം അടിച്ചുതകർത്ത് ഒരു ഹിന്ദുരാഷ്ട്ര൦ സൃഷ്ടിക്കുന്നു. 

രാഷ്ട്രീയ പാർട്ടികളുടെ ദൂരവ്യാപകവും അനിവാര്യവുമായ തിരുത്ത ലുകൾ, അവ യഥാർത്ഥ പരിഷ്‌ക്കാരങ്ങൾക്ക് തുല്യമാണ്. കാരണം അവ അനന്തമായി കൈവരിക്കാൻ അസാദ്ധ്യമാണ്. പാർട്ടിനിയമം വിശാല നിരക്കിൽ ആഡംബരപൂർവ്വം നിർവ്വചിച്ചിരിക്കുന്ന ഉത്തരവാ ദിത്വങ്ങളും അവയുടെ പേരിലുള്ള പണസമ്പാദനവും ന്യായമായ തലത്തിലേക്ക് കുറയ്ക്കുകയും വേണം. പെൻഷൻ അർഹതയുള്ള ഒരു രാഷ്ട്രീയ ജീവിതം പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയനേതൃത്വം. മറിച്ച് വിശാല ആദർശവാദത്തിൽ നിന്ന് പങ്കാളികളായ പാർട്ടി അംഗങ്ങളെ യും അവർ തെരഞ്ഞെടുത്ത പ്രതിനിധികളെയും പ്രതീക്ഷിക്കാത്ത  അപകടത്തിലാക്കും. ഇന്ത്യയിൽ ഏകാധിപത്യഭരണം നടപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയകാഴ്ചപ്പാട് ലോകമാകെ ഒരു  ചർച്ചാവിഷയമായിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടന തകർക്കുക എന്നതാണ് ലക്‌ഷ്യം. ഇന്ത്യയിലെ ജനങ്ങളെ മതവിദ്വേഷവിഷം നല്കി  പരസ്പരം അടിച്ചുതകർത്ത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപി ക്കണം, ഇതാണ് നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട. അതുപോലെ തന്നെ ഇപ്പോൾ ജനവിരുദ്ധഭരണം നടത്തുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി  പിണറായി വിജയൻ. 

വ്യത്യസ്ത മതവിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ആളുകളും തമ്മിലുള്ള ശാശ്വതവും സാധാരണയുമായ ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും അത് ഇന്ത്യൻജനസമൂഹം നിലവിൽ കടന്നുപോകുന്ന വലിയ വേദനാജനകമായ ഘട്ടങ്ങളുടെ നിരവധി വശങ്ങളിൽ ഒന്ന് മാത്രമാണ്. ഇന്ത്യയിൽ നിലവിലുള്ള മതപരമായ പ്രതിസന്ധികളുടെ എല്ലാവിധ വശങ്ങളിൽനിന്നും വളരെയധികം പ്രശ്നസങ്കീർണ്ണമായ നിരവധി ലംഘനങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ  ഛത്തീസ്‌ഗഡിലും ഒഡീഷയിലും ഇക്കഴിഞ്ഞ ചില ദിവസങ്ങളിൽ ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രികൾക്കും നേരെ നടത്തിയ രാഷ്ട്രീയഗുണ്ടകളായ എഴുപതിലധികം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണവും പോലീസുകാരുടെ നിഷ്ക്രിയനടപടികളും ഇതിന് നല്ല ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ വിവിധ ഗോത്രങ്ങളെയും മതങ്ങളെയും ജനങ്ങളെയും സർക്കാരിന്റെ അറിവോടെ, ദേശീയവികസനത്തിന്റെ പേരിൽ വളരെ വ്യത്യസ്തമായ ഒരു ഘട്ടത്തിൽ അതെല്ലാം തിരിഞ്ഞുനോക്കി ഒരു ഉരുകൽ പാത്രമാക്കി മാറ്റാൻ ആരും ശ്രമിക്കരുത്. മതസ്വാതന്ത്ര്യത്തി നും, തുറന്ന മന:സാക്ഷിക്കും, മൗലീകാവകാശങ്ങൾക്കും എല്ലാ ഇന്ത്യൻ ജനങ്ങൾക്കും ഭരണഘടന തുല്യ ഉറപ്പുനൽകുന്നു. എന്നാൽ ഈ ഘട്ടത്തിൽപോലും ബഹുസ്വരസമൂഹം എന്ന ആശയം അപ്പാടെ  പരാജയപ്പെടും. ഇന്ത്യൻ പൗരന്മാരായ മുസ്ലീമുകളുടെ സമൂഹത്തിനെ തിരെ നടത്തുന്ന ഭീഷണിയും അതിക്രമങ്ങളും അംഗീകരിക്കാൻ അവരും സമ്മതിക്കില്ല. സമത്വം അംഗീകരിക്കണം. വടക്കേ ഇന്ത്യയിൽ സേവനം ചെയ്യുന്ന ഇന്ത്യൻ ക്രിസ്ത്യൻ മിഷ്യനറിമാരായ പുരോഹിത ർക്കും കന്യാസ്ത്രികൾക്കും എതിരെ നടത്തിയ വധഭീഷണി എങ്ങനെ ഈ സന്ദർഭത്തിൽ തള്ളിക്കളയാനാവും?. ഭീകരപ്രവർത്തങ്ങൾ ഒന്നും സർക്കാർ അറിഞ്ഞതായി കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ഒന്നും ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തുവാൻ സർക്കാർ അനുവദിക്കുന്ന നയം മത അസഹിഷ്ണതയുടെ തുറന്ന പ്രകടനമാണ്. മതേതരരാഷ്ട്രം എന്ന വിളിപ്പേരുള്ള ഇന്ത്യയിൽ ഭരിക്കുന്ന കക്ഷികളുടെ രാഷ്ട്രീയ പാർട്ടിയായ ബി ജെ .പി യിലും ചരിത്രപരമായി വേരൂന്നിയിട്ടുള്ളതായ  ശത്രുതകൾ മേല്പറഞ്ഞതുപോലെയാണ് ഉയർന്നു വരുന്നത്. ഇന്ത്യയിൽ തദ്ദേശീയ ജനതയുടെ സഹിഷ്ണുതയെ അമിതമായി പരീക്ഷിക്കാനും അമിതമായി സ്വാധീനിക്കുവാനും ജനങ്ങൾ ബി ജെ പി യെ ഇനിയും അനുവദിക്കരുത്. ചില മതവിഭാഗങ്ങൾക്കെതിരെ ബി ജെ പിയുടെ അനുവാദത്തിലും ചില രാഷ്ട്രീയഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ ഭീകരപ്രവർത്തനങ്ങൾ പോലെ തന്നെ ഹീനമായ കുറ്റകൃത്യങ്ങളാണ് നടത്തുന്നത്. ഇന്ത്യൻ ജനതയുടെ സദാചാര മനസ്സ് ഇന്ന് അപകടത്തിൽ പെട്ടിരിക്കുന്നു. നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നമ്മുടെ മനുഷ്യ മാന്യതയെ സംരക്ഷിക്കണം. 

ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായി ആവശ്യമാണ്. 

സാമ്പത്തികമായി, ഒരു ഏകീകരണ ഉടമ്പടിയെ അടിസ്ഥാനമാക്കി യുള്ള ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായ ആവശ്യമാണ്. മുൻകാലങ്ങൾ മുതൽ കേരളത്തിൽ  കർഷകരിൽനിന്ന് പിടിച്ചെടുത്ത ജനവിരുദ്ധ നികുതി പണം ഭൂമി ഉട മകൾക്ക്, അഥവാ, മിക്ക കേസുകളിലും ഉടമകളുടെ അവകാശികൾക്ക് തിരികെ നൽകുക എന്ന തത്വം, ഇന്ത്യൻ സംസ്ഥാനങ്ങളിലെ അത് പ്രത്യേകിച്ച് കേരളത്തിലെ ഘടനാപരമായ നികുതി പിടിച്ചെടുക്കലിന് നിർമ്മിച്ച് ഉപയോഗിക്കുന്ന നിയമം ഏറ്റവും ഗുരുതരമായ സാമൂഹ്യ ജീവിതവഴികൾക്ക് തടസ്സമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്ന സർക്കാർ ജനങ്ങളിൽനിന്ന് ഓരോരോ കാരണങ്ങൾ നൽകി മനുഷ്യവിരുദ്ധ നിയമങ്ങൾ സൃഷ്ടിച്ചു നികുതി ചോർത്തിയെടുക്കുന്ന തന്ത്രം നടപ്പാക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതത്വം ഒരു ഭരണഘടനാ നിയമമാക്കേണ്ടത് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യമായി കാണപ്പെടുന്ന യാഥാർത്ഥ്യമാക്കണം. 

നിലവിലെ സാഹചര്യം, മിക്കവാറും എല്ലാ കേസുകളിലും ആശയക്കുഴ പ്പം ഉണ്ടാക്കുന്നു. "പൊതുവായ നിയമപരമായ അനിശ്ചിതത്വം" പൊട്ടി പ്പുറപ്പെടുന്നത്തിൽ അതിശയോക്തിയില്ല. ഇത് നിയമപരമായ വലിയ  അനിശ്ചിതത്വത്തിന്റെ അടയാളം. ഇന്ന് സാമ്പത്തിക പ്രത്യാഘാതങ്ങ ൾ മൂലം എല്ലാം കുഴപ്പത്തിലാണ്. കേരളത്തിൽ ദശലക്ഷക്കണക്കിനു ജനങ്ങളിൽനിന്ന് അവരുടെ അവകാശങ്ങൾ ഇതിനകം ഫയൽ ചെയ്തി ട്ടുണ്ട്. അതിൽ ഒരു മുക്കാൽ ഭാഗവും ഭൂമിയുമായും അവരുടെ താമസ വീടുകളുമായുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടതാണ്. ഇതുവരെ, ക്ലെയിമു കളുടെ പത്തിൽ ഒന്ന് ഫയലുകളിൽ തീർപ്പു കൽപ്പിച്ചു കാണും. പക്ഷെ നിരവധി അവകാശപരാതികൾ തീർപ്പാക്കാൻ ഇനിയും പത്തുമുതൽ ഇരുപതു വർഷങ്ങൾ വരെ കാത്തിരിക്കേണ്ടതായി വരും. തർക്കഭൂമി, കെട്ടിടങ്ങൾ, താമസ അപ്പാർട്ട്മെന്റുകൾ, ഇപ്പോൾ അവ സ്വന്തമാക്കി ഉപയോഗിക്കുന്ന ആളുകൾക്ക് അതിനിടയിൽ സംരക്ഷിക്കപ്പെടുമോ യെന്നും സൂക്ഷിക്കപ്പെടുമോയെന്നുപോലും അറിയില്ല. അതിനാൽ, അതിലേയ്ക്ക് നിക്ഷേപം കൂടുതലായി ഇപ്പോൾ നടത്തപ്പെടുന്നതായി  അറിവില്ല. ഏജൻസികൾക്ക് അതിന്റെ നിയന്ത്രണത്തിലുള്ള ഭൂമി നിയമപരമായി വിൽക്കാൻ കഴിയുമോ എന്നത് ഒരു വിഷയമായി. ഇത്  മാത്രമല്ല, വാങ്ങാൻ സാദ്ധ്യതയുള്ളവർക്കും സർക്കാരിന്റെ പുതിയ നിയമങ്ങളിൽ കുരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ അവരും പിന്നോക്കമായി മാറുന്നു. ഏതൊരു പുതിയ ബിസിനസ്സുകൾ ആകർഷിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളിൽ മുനിസിപ്പാലിറ്റികളും ഇതേ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

ഇന്ന്  ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മികവുമായ അധികാരം?

കേരളത്തിലെ ജനങ്ങൾ സമ്പത് പ്രക്രിയയിൽ ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തികവളർച്ചയിലും ജനങ്ങളുടെ കാർഷിക മേഖലയിൽനിന്നുള്ള വരുമാനത്തിലും ഇടിവ് സംഭവിക്കുന്നതിനാൽ അത് കൂടുതൽ ഏറെ നിരാശാജനകമാണെന്ന് തോന്നുന്നു. നല്ലകാലം കഴിഞ്ഞു. അത് മുൻകാലംപോലെ തിരിച്ചുവരാൻ കഴിയില്ലെന്ന് ഇന്ന്  ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ വിലപിക്കുന്നു. അതേസമയംതന്നെ മറുഭാഗവും- സർക്കാർ സംവിധാനം- സ്വയം സഹതാപം തോന്നാൻ പ്രവണത കാണിക്കുന്നു. തീർച്ചയായും ഉദാ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ വാഗ്ദാനങ്ങളെല്ലാം നൽകിയത്. ഈ വിഷയം തീർച്ചയായും രാഷ്ട്രീയപാർട്ടികൾ വളരെയധികം ഇടപെട്ടിരുന്നു. ഭര ണകേന്ദ്രമായ തിരുവനന്തപുരത്തെ ഭരണാധികാരികൾ പ്രസ്താവനകൾ  എല്ലാം കുറേനാളുകളിൽ സത്യമാണെന്നും, കരുതിയെന്നത് ആർക്ക്  സങ്കല്പിക്കാൻ കഴിയും. വിശ്വസിച്ചിരുന്നവെന്നു സങ്കല്പിക്കുവാൻ ഏറെ പ്രയാസമാണ്. അടുത്തനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിന്റെ അത്ഭുതത്തെക്കുറി ച്ചു, അതുപോലെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും വലിയ വ്യത്യാസമില്ലാതെ കേരളത്തിന്റെ നല്ല സാമ്പത്തിക വളർച്ച യെക്കുറിച്ചും പ്രഖ്യാപനങ്ങൾ നടത്തി. ഇതെല്ലാം എന്തർത്ഥമാണ് ഉൾ ക്കൊണ്ടതെന്ന് നമുക്ക് മനസ്സിലാക്കാൻ എളുപ്പമല്ല. എന്തായാലും മുൻ കാല സർക്കാരുകളുടെ അവസാനത്തിനുശേഷം, നമ്മൾ നമ്മുടെ തെറ്റു കൾ സമ്മതിക്കുകയും അവയെ തിരുത്തുകയും ചെയ്യണമായിരുന്നു.   

കേരളസർക്കാർ കേരളത്തിലെ കർഷകർക്ക് സാമ്പത്തികമായ അവശ്യ പിന്തുണ നൽകാൻ ഒട്ടും തയ്യാറല്ല. ഈയൊരു വലിയ ധാർമ്മികകടമ  അവർ പൂർണ്ണമായും കുറച്ചു കാണുന്നു. കർഷകരും ഭൂമി ഉടമകളും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾ സർക്കാരും പ്രതിപക്ഷവും ഒട്ടും മനസ്സിലാക്കി പ്രവർത്തിച്ചിട്ടില്ല. അവർ വളരെക്കാലങ്ങളായി അവയെ മൂടിവയ്ക്കാൻ ശ്രമിച്ചു എന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ ഇന്ന് ഭൂമിയും ജനവാസവീടുകളും നികുതിപ്പണസമാഹാരത്തിനുള്ള ഉറച്ച ശ്രോതസ്സായി പരിഗണിക്കപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനം വൃണപ്പെട്ടിരിക്കുന്നു. കേരളത്തിലെ സങ്കീർണ്ണമായ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഒറ്റരാത്രികൊണ്ട് അവരുടെ മേൽ അടിച്ചേൽപ്പിച്ചതിൽ പലരും അസ്വസ്ഥരാണ്, അവരെല്ലാവരും  നിസ്സഹായർ ആണെന്ന് തോന്നുന്നു. ഇവിടെ ഒരു വലിയ ചോദ്യവും ഉയരുന്നുണ്ട്- "ഇന്ന് കേരളത്തിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മിക വുമായ അധികാരം?". ബൗദ്ധിക, ധാർമ്മിക രാഷ്ട്രീയനേതൃത്വത്തി ന്റെ കാര്യത്തിൽ നമ്മുടെ കേരളത്തിലെ ജനങ്ങൾ അത്ര മോശക്കാരല്ല എന്നതാണ്. എന്നാൽ അതിനുള്ള ഉത്തരം ഇത് അവരുടെ വിളി അല്ല എന്നതാണ്. അവർക്ക് ശുദ്ധമായ ധാർമ്മിക നിയമസംഹിതയുണ്ടോ ? നിർഭാഗ്യവശാൽ "ഇല്ല" എന്ന ഉത്തരമാണുള്ളത്. നിയമങ്ങൾ തികച്ചും ജനവിപരീതമായി കാണപ്പെടുന്നു. അതിനാൽ അപവാദങ്ങൾ ഇന്ന് ശക്തമാണ്.

പൊതുനികുതി വരുമാനത്തിലെ വർദ്ധനവിൽനിന്നു, ഇത് വീണ്ടും ഊന്നിപ്പറയേണ്ടതാണ്, അതായത്, ഒന്നാമതായി സാമ്പത്തികമായ വളർച്ചയുടെ വെട്ടിക്കുറവിന്റെ ആഴം നാം ഒരു തരത്തിലും കുറച്ചു കാണരുത്. അത് എന്ത്‌കൊണ്ടാണ്? ഉദാഹരണമായിട്ട്, ഇന്ത്യയിലെ  സാമ്പത്തിക ഗവേഷണസ്ഥാപനങ്ങൾ , ചില മാദ്ധ്യമങ്ങൾ, കേരള മുഖ്യ മന്ത്രി, തുടങ്ങിയവർ കേരളത്തിലെ സമ്പത് വ്യവസ്ഥയിലെ യഥാർത്ഥ വരുമാനത്തിൽ സമീപകാലത്തെ വളർച്ച പ്രവചിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഈ നിക്ഷേപം ഒട്ടും വളർന്നിട്ടില്ല. കേരളം മൊത്ത ത്തിൽ നല്ല നിലയിലല്ല. രാഷ്ട്രീയപാർട്ടികളോടുള്ള അതൃപ്തി, കേരള ത്തിലെ കാർഷികവികസനത്തിലുള്ള തകർച്ചയിൽ ഉണ്ടായ നിരാശ, സംസ്ഥാനത്തിന്റെ സാമ്പത്തിക നടപടികളുടെമേലുള്ള സംശയം;- ഇന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ഈ വിശ്വാസമി ല്ലായ്മ ഭാഗികമായി കേരളത്തിലെ ജനങ്ങളുടെ നിരാശയിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.

നിർഭാഗ്യവശാൽ, കേരളത്തിലെ നിയമസഭയിലോ, ഇന്ത്യൻ പാർലമെ ന്റിലോ ഉള്ള ജനപ്രതിനിധികളിൽ ഭൂരിപക്ഷം പേരും പ്രോപ്പർട്ടി ആക്ടിന്റെ പരിഷ്ക്കരണത്തെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. അതായത്, നഷ്ടപരിഹാരത്തിനുള്ള മുൻഗണനഅവരെ സംബന്ധിച്ച്, അവരുടെ സ്വന്തം സ്വകാര്യസ്വത്ത്പ്രത്യയശാസ്ത്രവും അവരുടെ നല്ല സുഖജീവിതവുമാണ് പ്രധാനമായത്. അവരെ ജനപ്രതിനിധിയാക്കിയ അവരുടെ വോട്ടർമാരുടെ സ്വകാര്യതാല്പര്യങ്ങളും, സാധ്യമായിട്ടുള്ള  നഷ്ടപരിഹാര-അവകാശ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കയും അവർക്ക് പരമപ്രധാനമായ കാര്യമല്ല. അതുപോലെ ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള നിരവധി അഭിഭാഷകരെയും നാം കാണുന്നു. ഇവർ ജനങ്ങളുടെ സമ്പത്ഘടനാപുനഃസ്ഥാപനത്തിനുള്ള അവകാശങ്ങൾ പിന്തുടരുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കുവേണ്ടി തയ്യാറാക്കിയ ചില അഭിപ്രായങ്ങളുടെ ആകസ്മികമായ കണ്ടെത്തലുകളും, ഇതുവരെ ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും മാത്രമാണ് കയ്യിലെടുക്കുന്നത്., സ്വകാര്യസ്വത്ത് നിയമനിർമ്മാണ കാര്യത്തിന് ആവശ്യമായ പുനഃപരി ശോധന ഭരണഘടനാവിരുദ്ധമാകുമെന്നാണ് അവർ ചിന്തിക്കുന്നത്.

ഇങ്ങനെയുള്ള തെറ്റുകൾക്ക് പ്രാഥമികമായ ഉത്തരവാദി രണ്ടുതവണ തുടർച്ചയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. രണ്ടാമതായി തന്റെ ചാർച്ചക്കാരായി നിലകൊള്ളുന്ന സഹമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളുമാണ്. നിർഭാഗ്യവശാൽ, ഇന്നത്തെ സർക്കാരിന്റെ ക്രൂരസ മ്മർദ്ദത്തിന് വഴങ്ങിനിൽക്കുന്നവർ  പ്രതിപക്ഷരാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത  ജനപ്രതിനിധികൾ ഇരിക്കുന്ന നിയമസഭയിലും അപ്രകാരംതന്നെ;  നിയമസഭയിൽ പ്രതിപക്ഷവും, സർക്കാരിന്റെ ഓരോരോ പുതിയ  ഭൂനികുതിപരിഷ്ക്കരണവും നിയമഉടമ്പടികൾ അംഗീകരിക്കുകയും മാത്രമല്ല, ഭൂഉടമകളുടെ, അതെ, കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാര സാദ്ധ്യതയേക്കാൾ പുനഃസ്ഥാപനതത്വത്തിനു മുൻഗണന നൽകുന്ന ഒരു പ്രോപ്പർട്ടി ആക്റ്റ് സൃഷ്ടിക്കുകയും ചെയ്യുന്നില്ല. നിയമസഭയിൽ പോലും പുതിയ ഭൂനികുതി പരിഷ്‌ക്കരണം സംബന്ധിച്ചുള്ള യാതൊരു തർക്കങ്ങളും ഒരു രാഷ്ട്രീയപാർട്ടികളും ഒട്ടും ഗൗരവമായി കണ്ടില്ല. നിയമസഭ പ്രാബല്യത്തിൽ വരാനുള്ള പ്രോപ്പർട്ടി ആക്ട് സൃഷ്ടിച്ചു. ഭൂഉടമകളുടെ പഴയ സ്വകാര്യഭൂമിസ്വത്തുക്കളുടെ സ്വകാര്യവത്ക്കരണ ത്തിനും കാർഷികരംഗവികസനത്തിനും വേണ്ട പുതിയ മാർഗ്ഗങ്ങൾ സ്ഥാപിക്കുന്നതിനും ജനങ്ങളുടെ താമസവീടുകളുടെ നിർമ്മാണവും മറ്റുള്ള അറ്റകുറ്റപ്പണികൾക്കും തടസ്സമാകുന്ന തെളിയിക്കപ്പെട്ട വിവിധ ഗുരുതരമായ നിയമപ്രത്യാഘാതങ്ങൾ കാരണം ജനങ്ങളുടെ സാധാര ണ ജീവിതം കൂടുതൽ കേരളത്തിൽ സങ്കീർണ്ണമായിത്തീർന്നു.  

കുറെ വർഷങ്ങളായിട്ട് കേരളം ഭരിക്കുന്നത് കമ്മ്യുണിസ്റ്റ്പാർട്ടിയാ ണെന്ന തലക്കെട്ടുമായി നിൽക്കുന്നവരാണ്. അവരെ ഭയന്നിട്ടെന്ന നിലയിൽ മതനേതൃത്വങ്ങൾപോലും അവരെ കുമ്പിട്ട് വണങ്ങി സ്വയം രക്ഷ നേടുന്നുവെന്നത് ഏവർക്കുമറിയാം. കമ്മ്യുണിസ്റ്റ് നേതൃത്വം ഭരണതലത്തിൽ ഇരിപ്പുറപ്പിച്ചതുമുതൽ ജനസമൂഹത്തിനുവേണ്ടി എന്ത് നന്മകൾ ചെയ്തു? എന്ത് വികസനസാദ്ധ്യതകൾക്ക് സഹായങ്ങൾ  നൽകി എന്ന ചോദ്യം ഇന്നത്തെ കേരളത്തിലെ ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നു. ഒരു വ്യക്തിയുടെ സ്വന്തം പേരിലുള്ള ഭൂമിയോ വാസഭവനമോ മറ്റൊരാൾക്ക് വിൽക്കണമെങ്കിൽ അതിന് അയാൾക്ക് ലഭിക്കേണ്ടതായ വസ്തുവിന്റെ അഥവാ ഭവനത്തിന്റെ ഒരു ചെറിയ താരിപ്പുവില സർക്കാർ നിശ്ചയിച്ചിരിക്കുന്നു. റോഡിന്റെ സൗകര്യമുള്ള ഒരു വസ്തുവിന്റെ താരിപ്പുവില കുറെ കൂടുതലും, മറ്റു സ്ഥലവിഭാഗങ്ങൾക്ക് മറ്റൊരു വിലയും സർക്കാരാണോ നിശ്ചയിക്കേ ണ്ടത്? വസ്തുവിന്റെ മേലുള്ള താരിപ്പ് വില നിശ്ചയിക്കുന്നതിൽനിന്ന് എന്ത് നന്മയാണ് വസ്തുവിന്റെ ഉടമയ്ക്ക് ലഭിക്കുന്നത്? ഇതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത് ഇതാണ്. ഭൂമി വിൽക്കുമ്പോൾ സർക്കാരിന് ഒരു ഭീമൻ നികുതിപ്പണം നൽകണം എന്നാണ് നിയമം സൃഷ്ടിച്ചത്. മാത്രമല്ല, ആധാരം എഴുത്തുഫീസ്, രജിസ്‌ട്രേഷൻ ഫീസ് ഇതിനെല്ലാം എത്രമാത്രം വലിയ തുക നൽകണം? 

ഒരു വ്യക്തി കേരളത്തിൽ ഒരു ജോലി ലഭിക്കാതെ ആയപ്പോൾ മറു രാജ്യത്തു പോയി ജോലി ചെയ്താൽ അയാളെ "പരദേശി" അഥവാ, "പ്രവാസി" എന്നൊക്കെയാണ് രാഷ്ട്രീയക്കാരും സർക്കാരും അവർക്ക് നൽകിയ മ്ലേശ്ചമായ നാമം!  പ്രത്യേക സാഹചര്യത്താൽ അയാളുടെ വസ്തു വിൽക്കണമെങ്കിൽ സർക്കാരിന് ലോകത്ത് ഒരു രാജ്യങ്ങളിലും ഇല്ലാത്ത ഒരു വലിയ ശതമാനം വില്പനനികുതിയായി സർക്കാരിന് നൽകണം. "സത്യം പറഞ്ഞാൽ അപ്പൻ പട്ടിയിറച്ചി തിന്നണം" എന്നല്ലേ  ഇപ്പോൾ സർക്കാർ നിർമ്മിച്ച നിയമം നൽകുന്ന അന്ത്യശാസനം? ഈ പ്രവാസിയുടെ വസ്തു വിറ്റുകഴിഞ്ഞാൽ അയാൾക്ക് ലഭിക്കുന്ന പണം എത്രയാണെന്ന് അറിഞ്ഞാൽ ആരും ഞെട്ടി തകർന്നുവീഴും. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയെ ജനങ്ങൾ നിശ്ചയിച്ചവരാണ്‌. ഇത്തരം പൈശാചിക നിയമങ്ങൾക്ക് വേണ്ടി നിയമസഭകളിലും പാർലമെന്റിലും ഇരുന്നു ജനങ്ങളെ നശിപ്പിക്കുന്നത് ജനപ്രതിനിധികളെന്ന് വിളിക്കപ്പെടുന്ന ക്രിമിനൽ സംഘമാണ്. എന്നാൽ ഒരു യാഥാർത്ഥ്യം, ജനങ്ങളുടെ പണം മോഷിടിക്കുന്ന ഇക്കൂട്ടർ മരിച്ചുകഴിഞ്ഞാലും അവരുടെ നിത്യസ്മരണ യ്ക്കായി നിത്യസ്മരണപേടകങ്ങളും സ്തുതിപാടലുകളും, അതുപോലെ ജീവിച്ചിരിക്കുമ്പോൾ അവർ ധരിക്കുന്ന അടിവസ്ത്രങ്ങൾപോലും കഴുകി നൽകാനുള്ള പണം ജനങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന വലിയ  അനീതിയുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ സഹായിക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് ജനപ്രതിനിധിയുടെയോ മന്ത്രിമാരുടെയോ സ്വകാര്യ വാസഭവനനിർമ്മാണത്തിന് സർക്കാർ അവർക്ക് ലക്ഷങ്ങൾ  സൗജന്യമായി നൽകിയിരുന്നു. അതിലൊരാളുടെ ഭവനം നിമ്മിച്ചത്  എങ്ങനെയെന്ന കാര്യം എനിക്ക് നേരിട്ട് അറിയാം. ഒരു സാധാരണ കർഷകൻ ഒരു ചെറിയ താമസവീടോ അഥവാ ഒരു വിറക് പുരയോ അതല്ല, ഒരു പശുത്തൊഴുത്തോ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചാൽ അതിനുള്ള അനുവാദം സർക്കാരിൽനിന്നു ലഭിക്കണം ! അനുവാദം ലഭിക്കാനുള്ള അപേക്ഷ നൽകുമ്പോൾ ഒരു വലിയ തുക ഫീസ് എന്ന പേരിൽ നൽകണം. മാത്രമല്ല, അപേക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും ഒരു തുക "കൈക്കൂലി"ആയി നല്കണം. ഇതെല്ലാമാണോ സർക്കാരിൽ നിന്നു നമ്മൾ പ്രതീക്ഷിക്കേണ്ട സഹായങ്ങൾ ? 

കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസത്തിനു കീഴിൽ വളർന്നെങ്കിലും ഇപ്പോൾ കമ്മ്യുണിസത്തിന്റെ സ്വേശ്ചാധിപത്യത്തിൽ മടുത്ത് ജനാ ധിപത്യത്തിലേക്ക് തന്നെ കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജനാധിപത്യത്തിന്റെ അപൂർണ്ണതകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാ യിരിക്കും. പാർലമെന്ററി ജനാധിപത്യം ഒരു ആദർശമായി അവതരി ക്കപ്പെടുകയും പ്രായോഗികമായി അത് ഒരാളുടെ പ്രതീക്ഷകൾ നിറവേ റ്റാൻ കഴിയാത്തതിനാൽ അതിൽനിന്ന് പിന്തിരിയാൻ പ്രലോഭിക്കപ്പെ ടുകയും ചെയ്യുന്ന യുവ ആദർശവാദിക്കും ഇത് ബാധകമാണ്. ഇപ്പോൾ ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം എന്നത് കട്ടിയുള്ള പലകകൾ നിരന്തരം തുരന്ന് തകർക്കുകയെന്നതാണ്. ഈ വിദ്യാഭ്യാസം എല്ലാ ജനാധിപത്യത്തിന്റെയും പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിൽ പരാജയപ്പെടരുത്. അവയെ ജനാധിപത്യസ്നേഹത്തിൽ ഉൾപ്പെടുത്തു കയെന്നതാണ് അവശ്യമായത്. ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം തീർച്ചയായും സ്‌കൂളുകളുടെയും സർവ്വകലാശാലകളുടെയും, അത്  മാത്രമല്ല, മാതാപിതാക്കളുടെയും പള്ളികളുടെയും സ്പോർട്ട് ക്ളബു കളുടെയും ട്രേഡ് യൂണിയനുകളുടെയും കടമയിൽപ്പെട്ടതാണ്. ഈ സ്ഥാപനങ്ങളിൽ മിക്കതിലും ജനാധിപത്യവിദ്യാഭ്യാസം ആരുംതന്നെ    ലക്ഷ്യമിടുന്നില്ല. 

നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്ട്രീ യശൈലിയിലും സത്തയിലും ഘടനയിലും ഒരു അടിസ്ഥാന പരിഷ്‌ ക്കാരങ്ങളും ഏറ്റെടുത്തിട്ടില്ല. നിലവിലുള്ളതിനേക്കാൾ രാജ്യം നേരിടു ന്ന വലിയ വെല്ലുവിളികൾ പരിഹരിക്കാൻ കഴിവുള്ള വ്യത്യസ്തമായ  ഫെഡറൽ സർക്കാരിനെ വോട്ടർമാർക്ക് വിശ്വസനീയമായി വാഗ്ദാനം ചെയ്യുക എന്നതാണ് പാർട്ടിയുടെ പ്രധാന ഉത്തരവാദിത്വം. എന്നാൽ  അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വിശ്വാസ്യത ഭാഗികമായി മാത്രമേ പാർട്ടിയുടെ കടലാസ് പരിപാടികളിലൂടെ കൈവരിക്കാനാകൂ. ഏറ്റവും പ്രധാനമായത് നേതാവിന്റെയും തന്റെ സംഘത്തിന്റെ വിശ്വാസ്യത യും, സാമൂഹികവും സാമ്പത്തികവുമായ മെച്ചപ്പെട്ട നിലയുമായിരി ക്കണം. എന്നിരുന്നാലും ഓരോ പുതിയ തെരഞ്ഞെടുപ്പ് കാലത്തിനു മുമ്പ് പ്രതിപക്ഷനേതാവ് "ഇപ്പോൾ ഒരു ഗവണ്മെന്റ് ടീമിന് ഒരു രൂപം നൽകണമെന്ന് "ആവശ്യപ്പെടുന്ന ആർക്കും പാർലമെന്ററി അഥവാ നിയമനിർമ്മാണ പരിചയങ്ങൾ ഇല്ല എന്ന് കരുതാം. അതല്ലെങ്കിൽ  അവരുടെ നിർദ്ദേശം അപക്വമാണ്, അന്യായമാണ്. നരേന്ദ്രമോദിയും കേരളാമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് ചെയ്തിട്ടുള്ളതെന്ന് പരക്കെ പ്രസിദ്ധമാണ്. ഇത്തരം കപട  പ്രവർത്തികൾ ചെയ്തത് പ്രതീക്ഷയോടെ നാമെല്ലാവരും അവരിലൂടെ  കാത്തിരിക്കുന്ന രാഷ്ട്രീയമൂല്യമല്ല, മറിച്ച്, അവരുടെ ആദർശവാദ ത്തിൽനിന്നു പങ്കാളികളായ പാർട്ടി അംഗങ്ങളെയും ജനങ്ങളെല്ലാവരും തെരഞ്ഞെടുത്ത വ്യക്തികളെയും അവരുടെ  വഴിതെറ്റിക്കുന്നു എന്ന യാഥാർത്ഥ്യമാണ്.  

ജനങ്ങളുടെ ആരോഗ്യനിലവാരം - ഭാവിയുടെ അനിശ്ചിതത്വവും.

കേരളത്തിന്റെ ആരോഗ്യരംഗം പൊതു ആരോഗ്യ സൂചികങ്ങളിലും നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്നാണ് ഇപ്പോൾ കേരള ആരോഗ്യമന്ത്രിയുടെ പുതിയ വെളിപാട്. കേരള സർക്കാർ ആശുപത്രികൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഏതെല്ലാം വികസനമാണുണ്ടായത്? ഉദാഹരണം- കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയുടെ ഇടിഞ്ഞുവീഴൽ. അടുത്തത് ഇന്ത്യയിൽ ഓടത്തും നല്ല ആശുപത്രികളും ചികിത്സാ വിദഗ്ധരും ഇല്ലായെന്ന നിലപാടിലാണല്ലോ മുഖ്യമന്ത്രി അമേരിക്ക ഒരു രക്ഷാകേന്ദ്രമായി ചികിത്സ തേടി പോയത്. ഇന്ത്യയിലെ ആശുപത്രി കൾ ഒന്നും നല്ലതല്ലായെന്ന ഒരു പാഠമല്ലേ മുഖ്യമന്ത്രിയുടെ ചികിത്സ  അമേരിക്കൻ ആശുപത്രിയിൽ നടത്തിയതിലൂടെ ചൂണ്ടിക്കാണിച്ചത്?

അതിനു ജനങ്ങൾ നിലവിൽ  മനസ്സിലാക്കേണ്ടത്, ഓരോരോ പുതിയ തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർത്ഥികളായി നിൽക്കുന്നവരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി ആവശ്യമായ സമ്മതവും ഉറപ്പും നല്കുന്ന യാളിനെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയാ യി നിശ്ചയിക്കുക. അപ്പോൾ ജനവിരുദ്ധനിയമങ്ങളുണ്ടായാൽ ഈ ജന പ്രതിനിധിയെ സ്ഥാനത്തു നിന്ന് മാറ്റുവാൻ നമ്മൾ നിയമനടപടികൾ സ്വീകരിക്കണം. രാജ്യത്ത് ജനങ്ങളുടെ ആധിപത്യമാണ്, നമ്മൾ ഇന്ത്യാ ക്കാരനാണ്, എന്ന ബോധ്യം ഉറപ്പിക്കണം. 

ഇന്ന് പാർലമെന്റിലോ സംസ്ഥാനനിയമസഭകളിലോ അതുപോലെ ജില്ലാ ഭാരണാധികാരികളിലോ ഉള്ള പകുതി സ്ത്രീപുരുഷന്മാർക്കും ഓരോ നിയോജകമണ്ഡലത്തിലെ വിജയത്തിന് അവർ വോട്ടർമാരോട് കടപ്പെട്ടിട്ടില്ലാത്ത നിലപാടാണെടുക്കുന്നത്. സംസ്ഥാനപട്ടികകൾവഴി തെരഞ്ഞെടുക്കപ്പെടുന്നവർ വീണ്ടും തെരഞ്ഞെടുപ്പിനായി ഒരു സ്ഥലം തെരഞ്ഞെടുക്കേണ്ടതുണ്ട്. അവർക്ക് വീണ്ടും വീണ്ടും വോട്ടർമാരെ നേരിട്ട് അഭിമുഖീകരിക്കേണ്ടതില്ല. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ ത്തിന്റെയും പുനഃർതെരഞ്ഞെടുപ്പിന്റെയും പ്രത്യേക കാര്യത്തിൽ, അവർ വോട്ടർമാരെ ആശ്രയിക്കുന്നില്ല. മറിച്ച്, അവരുടെ അതാത് പാർട്ടി ഉപകാരണങ്ങളെയും പാർട്ടിയുടെ സ്വകാര്യ ആന്തരിക സംഘ ങ്ങളെയും ശ്രുംഖലകളെയും ആശ്രയിക്കുന്നു. ഇതിനുത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറുള്ള ചിലർപോലും പാർലമെന്റ് അംഗമായിട്ട് നിൽക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിന്റെ ഒരു കാരണം ഈ ഭയാനകമായ പ്രക്രിയയാണ്. എന്നാൽ ഒരു കാര്യം വളരെ വ്യക്തമാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയുകയില്ല. ഒരാൾ ഒരു വിഷമകരമായ ഇത്തരം അപൂർണ്ണതകളോടെ ജീവിക്കണം എന്ന ഒരു ആശയം സ്വീകരിച്ചേ പറ്റുകയുള്ളുവെന്ന് കാണാൻ കഴിയുമോ?

****************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

***********************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.