Donnerstag, 3. Juli 2025

ധ്രുവദീപ്തി :// Religion // ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? // George Kuttikattu

*
 ധ്രുവദീപ്തി :// Religion // 

ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? //
  
George Kuttikattu 

സ്വാർത്ഥതയും ഭിന്നത മനോഭാവവും ഐക്യത്തേക്കാൾ കൂടുതൽ ആളുകളെ ഭിന്നിപ്പിക്കുന്നതാണ്:

ചരിത്രത്തിലുടനീളം, സഭ ആവർത്തിച്ച് പുതിയ ഓരോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ ആദ്യകാലത്തെ വ്യാപനം മുതൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം എന്നിവ വരെ യുള്ള കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ ഓരോ പരിഷ്ക്കാരങ്ങൾ തുടങ്ങി നിലവിലെ വെല്ലുവിളികൾവരെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു.

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനിക ൾ ഇപ്പോൾ മതത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. തീർച്ചയായും, ഒരുമിച്ചു വളരുന്ന പ്രക്രിയയ്ക്ക് കുറച്ചു വർഷങ്ങൾ മാത്രമേ എടുക്കു എന്ന് പറയപ്പെടുന്നു. ഒരുപക്ഷെ വിശ്വാസസമൂഹത്തിന്റെ വിവിധ ഭാഗങ്ങളുടെയും പരസ്പര ആത്മീയ പുനഃസംയോജനം കൂടുതൽ നീണ്ടു നിൽക്കും. കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലെന്നും  സംഘർഷങ്ങൾ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഉദാ:പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്രിസ്ത്യൻ മതത്തിലെ സംഘർഷം ഏറെ കാലങ്ങൾ ശക്തമായി നീണ്ടുനിന്നു. എന്നാൽ ഇരുവശത്തു നിന്നുള്ള ജ്ഞാനവും സംവേദനക്ഷമതയും ഉള്ള പെരുമാറ്റത്തിലൂടെ സഭയിൽ അംഗങ്ങൾക്ക് ഈ സംഘർഷം കുറയ്ക്കുവാൻ കഴിയുമായിരുന്നു. ഇത് മനസ്സിലാക്കാം. പക്ഷെ, കൂടുതൽ ഗുരുതരമായ തെറ്റുകളിലൂടെയും വസ്തുതകളുടെ ഒഴിവാക്കുകളിലൂടെയും ഒരു കൂട്ടായ്മയിലേക്കുള്ള നല്ല സംയോജനത്തെ ഗണ്യമായി വൈകിപ്പിക്കാനും കഴിയും. എന്നാൽ ഇത് പരിശ്രമത്തോടെയും ഉത്സാഹത്തോടെയും പൂർണ്ണഹൃദയത്തോടെയും ഈ ദൗത്യത്തിൽ സ്വയം സമർപ്പിച്ചില്ലെങ്കിൽ സഭയുടെ കൺമുന്നിൽ നമുക്ക് നിൽക്കാൻ കഴിയില്ല. കഴിഞ്ഞ കാലത്ത്  കേരളത്തിൽ രൂപം നൽകിയ സീറോമലബാർ സഭ റോമൻ കത്തോലിക്കാ സഭയുമായി അനുബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും ആ പൗരസ്ത്യ സഭയുടെ ഉദയം തന്നെ വിവാദരഹസ്യത്തിൽ ഒളിച്ചു സൃഷ്ടിക്കപ്പെട്ടതായിരുന്നു. അന്നുമുതൽ ഇന്നും വീണ്ടും വീണ്ടും കേരളത്തിലെ മുൻകാല സഭാ തർക്കങ്ങളിൽ ഉണ്ടായിരുന്നതുപോലെ വിവിധതരം പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ഈ പുതിയ പൗരസ്ത്യസഭാ നേതൃത്വങ്ങളാകട്ടെ  സഭാ സമൂഹത്തിന്റെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ശക്തമായിട്ട്  അവഗണിച്ചു. ഇതുതന്നെയാണ് ഇന്ന് പുതിയ ഭിന്നതയുടെ സംഘർഷം   തുടങ്ങാനും കാരണം. ഇപ്പോൾ സഭയുടെ നേതൃത്വങ്ങളെന്ന് സമൂഹം  വിളിക്കപ്പെടുന്ന മെത്രാന്മാരും സഭയിലെ അംഗങ്ങളും പരസ്പരമുള്ള സഹാനുഭൂതിയും പരസ്പരം അംഗീകരിക്കലുമാണ് അത്യാവശ്യമായ ഒരു മുൻവ്യവസ്ഥയായി സ്വീകരിക്കേണ്ടത്. 

അനുസരണക്കേടുള്ളിടത്തു ഭിന്നതയുണ്ട്.

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാന ആരാധനക്രമത്തെപ്പറ്റി 2014 മെയ് മാസം 13 ന് അന്നത്തെ ഫ്രാൻസിസ് മാർപാപ്പ കർശനമായ ചില അഭിപ്രായങ്ങൾ പറഞ്ഞു. "അനുസരണക്കെടുള്ളിടത്ത് ഭിന്നത ഉണ്ട്. കേരളത്തിലെ കുർബാനക്രമതർക്കത്തെപ്പറ്റി റോം അനുബന്ധ റോം അനുബന്ധ സീറോമലബാർ സഭയിൽനിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, ഐക്യം നിലനിറുത്തുക എന്നത് ഒരു കടമയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുകയും ചെയ്തു.. അതിനു മുമ്പ് വിശ്വാസികൾ- അല്മായരും സഭയിലെ കുറെ  പുരോഹിതരും ചേർന്ന് സഭാ പിളർപ്പിന്റെ സാദ്ധ്യത ഉന്നയിച്ചിരുന്നു. 

16 -5. 20 24-ൽ വത്തിക്കാനിൽ എറണാകുളം- അങ്കമാലി ആർച്ച്ബിഷപ്‌ റാഫേൽ തട്ടിൽ 
നയിച്ച സീറോമലബാർ സഭയിലെ പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുന്നു. ( Photo: വത്തിക്കാൻ മീഡിയ റൊമാനോ.).

16. 5. 2024-ൽ  വത്തിക്കാനിൽ വന്നെത്തിയ സീറോ മലബാർ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകരണം സ്വീകരിച്ചു. അതിനുശേഷം മാർപാപ്പ വിശദാംശങ്ങളിലേക്ക് കടന്നു. ആദ്യമായി ഫ്രാൻസിസ് മാർ പാപ്പയുടെ അഭിസംബോധന വാക്കുകളിൽ "അനുസരണക്കേടുള്ളിട ത്തു ഭിന്നത ഉണ്ട് " എന്നും, സീറോ മലബാർ സഭയിലെ കുർബാനക്രമ തർക്കം ശാന്തമായി പരിഹരിക്കണമെന്നും നിലവിലുള്ള തർക്കത്തിൽ പുതിയ വർദ്ധനവിനെക്കുറിച്ചും അതികർശനമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായം അവസാനിപ്പിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള ഏകദേശം 300 വൈദികർ കഴിഞ്ഞ വർഷം അന്നത്തെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനത്ത് പ്രവർത്തിക്കുന്ന ബിഷപ് ബോസ്‌കോ പുത്തൂരിനെ അവർ  സന്ദർശിച്ച് തങ്ങൾ സീറോമലബാർ സഭയിൽനിന്ന് വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിട്ടുള്ളതാണ്. മാത്രമല്ല, തങ്ങളുടെ സഭയെ റോം ഒരു സ്വതന്ത്ര സഭയാക്കി അംഗീകരിക്കണമെന്നും അന്ന്  അറിയിച്ചിരുന്നു.

ഇന്ത്യയിലെ പൗരസ്ത്യ സഭകളിൽ സീറോമലബാർ ആചാരത്തിലെ ദിവ്യകാരുണ്യ ശുശ്രൂഷയായ വി.കുർബാനയുടെ ചില ക്രമവശങ്ങളെ ചൂണ്ടിക്കാണിച്ചു പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്. കേര ളത്തിൽ സുറിയാനിഭാഷയിൽ പങ്കെടുത്തുപോയിരുന്നതായ റോമൻ കത്തോലിക്കാ സഭയുടെ വിശ്വാസികളായി കഴിഞ്ഞിരുന്ന അല്മായർ സീറോമലബാർ സഭാരൂപീകരണം സംബന്ധിച്ച ഒരു അറിവും അന്ന് അവർക്കില്ലായിരുന്നു. അന്ന്, ചങ്ങനാശേരി രൂപതയുടെ ബിഷപ്പ് മാർ പവ്വത്തിലിന്റെ നേതൃത്വത്തിൽ ഒരു പുതിയ പൗരസ്ത്യ സഭയായി മാറിയ സീറോമലബാർ സഭയുടെ രൂപീകരണവിഷയത്തെപ്പറ്റി അല്മാ യ സമൂഹത്തോട് യാതൊരു അഭിപ്രായങ്ങളും മെത്രാൻ സമിതി അ ന്വേഷിച്ചില്ല എന്ന പഴയ സംഭവം ഇപ്പോൾ വീണ്ടും സഭാംഗങ്ങളിൽ ഉയരുന്നുണ്ട്. വത്തിക്കാനിൽ മാർപാപ്പ ആയിരുന്ന ബനഡിക്ട് പാപ്പ പോലും മെത്രാന്മാരുടെ സന്ദർശനവേളയിലാണ് അരിഞ്ഞതും അതു മനസ്സിലാക്കിയ അദ്ദേഹംപോലും അതിശയിച്ചുപോയി. വത്തിക്കാനി ൽ വന്നെത്തി മാർപാപ്പയുടെ അംഗീകാരം ആഗ്രഹിച്ച മെത്രാന്മാരുടെ മുൻപിൽ അദ്ദേഹം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയ സംഭവം ഉടനെ  വത്തിക്കാൻ റേഡിയോ തത്സമയ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ റോമൻ കത്തോലിക്കാസഭയിൽ സംഭവിച്ചത് ചരിത്ര സംഭവമായി. ഒരു യാഥാർത്ഥ്യം, അല്മായർ ഇല്ലാതെ സഭയില്ലാ എന്ന എന്ന സത്യം ഇന്ന് സീറോമലബാർ മെത്രാൻ സമിതി നിഷേധിക്കുന്നു. നിലവിൽ സീറോ മലബാർ സഭയിൽ ഉയരുന്ന ചില ആരാധനക്രമതർക്കവിഷയങ്ങളും മറ്റുള്ള വിവിധ പ്രശ്നങ്ങളും ശാന്തമായി പരിഹരിക്കാൻ ഇന്നത്തെ ഈ  സീറോ മലബാർ നേതൃത്വം എതിർക്കുന്നു.

പുരോഹിതർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ പള്ളിയിൽ വന്നെത്തിയിട്ടുള്ള വിശ്വാസികളെ അഭിമുഖീകരിച്ചു ദിവ്യകാരുണ്യ പ്രാർത്ഥനയും കുർബാനയും നടത്തണമോ അതോ പരമ്പരാഗതമായി കിഴക്കോട്ട് അഭിമുഖമായി അൾത്താരയിൽ കുർബാന നടത്തണമോ എന്നതാണ് പ്രധാനപ്പെട്ട തർക്കവിഷയം. 2021-മദ്ധ്യത്തിൽ സഭയുടെ സിനഡ് ഒരു ഒത്തുതീർപ്പ് സ്വീകരിച്ചു. അതനുസരിച്ച് പുരോഹിതൻ ദിവ്യകാരുണ്യ പ്രാർത്ഥനവരെ അല്മായരെ അഭിമുഖീകരിച്ചു ബലിപീ  ഠത്തിൽ നിൽക്കുകയും പിന്നീട് കിഴക്കോട്ട് തിരിയുകയും ചെയ്യുന്നു. എറണാകുളം- അങ്കമാലി അതിരൂപതാനേതൃത്വങ്ങൾ ഉൾപ്പടെ നിരവ ധി പുരോഹിതരും വിട്ടുവീഴ്ച നിരസിക്കുന്നു. ഇപ്പോൾ അവർ മെത്രാൻ സമിതിയോട് ജനങ്ങളെ അഭിമുഖീകരിച്ചുള്ള വിശുദ്ധ കുർബാനയുടെ ആരാധനക്രമം നിലനിറുത്തണമെന്ന് ശക്തമായിത്തന്നെ വിശ്വാസിക ൾ ആവശ്യപ്പെടുന്നു..

"തർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ട്": ഫ്രാൻസിസ് മാർപാപ്പ.

ആരാധനക്രമതർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ടെന്ന് വത്തിക്കാ നിൽ മുൻ മാർപാപ്പ ഫ്രാൻസിസ് കേരളത്തിൽനിന്ന് വന്നെത്തിയിരു ന്ന ബിഷപ്പ് മാർ തട്ടിൽ ഉൾപ്പടെയുള്ള കുറെ സീറോ മലബാർ നേതൃത്വ ങ്ങളോട് നേരിട്ട് ഉന്നയിച്ചിരുന്നതാണ്. ഇത് ഒരു ആശയ വിശദാംശത്തി ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ അപകടകരമായ പ്രലോപനമാ ണെന്നും പറഞ്ഞു ഫ്രാൻസിസ് മാർപാ പ്പ വിമർശിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ച കഴിഞ്ഞുള്ള അടുത്ത സമീപ മാസത്തിൽ ഇന്ത്യയിലെ വി ശ്വാസികൾക്ക് അദ്ദേഹം കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളി ലൂടെയും പ്രശ്നങ്ങളുടെ പരിഹാരത്തിനായി മദ്ധ്യസ്ഥത തേടിയിരുന്നു. എന്നാൽ അതിരൂപതയുടെ ഭാഗത്തുനിന്നും, അവരോടു അനുബന്ധ മായി ചേർന്ന് നിൽക്കുന്നവരും മാർപാപ്പയുടെ അഭിപ്രായങ്ങൾക്ക് ഒട്ടും വഴങ്ങിയില്ല. സഭയുടെ പൊതുനന്മയ്ക്ക് ഹാനികരവും അങ്ങനെ ചിന്തിക്കുന്ന സ്വാർത്ഥതയുള്ളവരും- ഇവിടെയാണ് ഭിന്നിപ്പിക്കുന്ന പിശാച് നുഴഞ്ഞു കയറുന്നത്, ദൈവവുമായുള്ള ഐക്യത്തിനും ക്രി സ്ത്യൻ സമൂഹത്തിനുള്ളിലും നിലകൊള്ളുന്ന കൂദാശ കർമ്മങ്ങളോട് ഉള്ള ബഹുമാനക്കുറവും ഈ സ്വാർത്ഥതയെ പ്രകടമാക്കുന്നു. ഐക്യം കാത്തു സൂക്ഷിക്കുക എന്നത് ഒരു ഭക്തിനിർഭരമായ പ്രബോധനമല്ല. മറിച്ച്, ഒരു കടമയാണ്.. അതുപോലെ പുരോഹിതരുടെ കാര്യം, എന്നും വിശ്വാസികൾ അവരിൽനിന്ന് ധർമ്മത്തിന്റെയും സൗമ്യതയുടെയും ഒരു മാതൃക പ്രതീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഫലം, അനുസരണക്കേട് സഭയ്ക്ക് ഗുണകരമല്ല. അനുസരണയുള്ളിടത്ത് സഭയുണ്ട്, അനുസര ണക്കേടുള്ളിടത്ത് ഭിന്നതയുണ്ട്. ഇപ്രകാരം ഫ്രാൻസിസ് മാർപാപ്പ അവിടെയെത്തിയ സീറോമലബാർ നേതൃത്വങ്ങളോട് ഊന്നിപ്പറഞ്ഞു എന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  

സ്വാർത്ഥതാല്പര്യക്കാരും ഭിന്നതയുടെ വഴികാട്ടികളും.

റോമൻ കത്തോലിക്കാ സഭയിൽനിന്ന് വിട്ടുമാറിയ ഒരു സ്വതന്ത്ര സഭ എന്ന പദവിയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന സീറോമലബാർ സഭ ഒരേ സമയം തന്നെ വത്തിക്കാനുമായി അനുബന്ധപ്പെട്ട സഭയായി പ്രഖ്യാ പിച്ചു നിലകൊള്ളുന്ന സ്വതന്ത്ര സമീപനമായിരുന്നു പ്രകടമാക്കിയത്. ലോകമാകെ സാർവ്വത്രിക സഭയ്ക്ക് സമാന്തരമായി ഒരു സഭാരൂപീകര ണമാണ് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നതെന്ന് അനേകം ഉദാഹരണങ്ങൾ വഴി കാണാൻ കഴിയും. അതായത്, മുൻകാലങ്ങളിൽ കേരളത്തിൽ നിന്ന് ജർമ്മനിയിൽ, അല്ലെങ്കിൽ യൂറോപ്പിൽ വന്നിരുന്ന പുരോഹിതർ സുറിയാനിഭാഷയിലാണ് കുർബാന നടത്തിയിരുന്നത്. പിന്നീടവർ മലയാളം ഭാഷയിലും ജർമ്മൻ ഭാഷയിലും ഒക്കെ കുർബാന നടത്തി. അതുപക്ഷേ, ജർമ്മനിയിൽ ജർമ്മനിയിലെ കത്തോലിക്കാ രൂപതയുടെ പ്രത്യേക അനുവാദം കൂടാതെ ചെയ്ത ആരാധനക്രമമായിരുന്നു. ആരാ ധനക്രമതർക്കത്തിൽ അല്മായരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സീറോമലബാർ സഭയിൽപ്പെട്ട പുരോഹിതർ കേരളത്തിൽനിന്നും വിദേശത്തു പോയി,ഉദാ: ജർമ്മനിയിലെ റോമൻ കത്തോലിക്കാപള്ളിക ളിൽ വികാരിസ്ഥാനവും അസിസ്റ്റന്റ് വികാരിസ്ഥാനവും ഏറ്റെടുത്തു ജോലി ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, പുരോഹി തരുടെ സഭയിലെ ആധിപത്യം, സ്വാർത്ഥത, സാമ്പത്തിക സമ്പാദനം ഇവയെല്ലാം സീറോമലബാർ സഭയുടെ സിനഡ് മെത്രാന്മാരുടെയോ  അറിവ് ഇല്ലാതെ നടക്കുന്ന കാര്യമല്ല. അവർക്ക് എന്തും ആകാം എന്ന സ്വാർത്ഥമനോഭാവം! ഒരു യുവാവ് പൗരോഹിത്യം സ്വീകരിച്ചു കഴി ഞ്ഞാൽ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയാൽ അപ്പനും അമ്മയും ഇരിക്കുന്ന കസേരയിൽനിന്നു എഴുന്നേറ്റ് നിന്ന് "അച്ഛാ" എന്ന് വിളി കേൾക്കുവാൻ സ്വന്തം മകൻ ആഗ്രഹിക്കുന്നു!

1995 -ൽ ഞാൻ ജർമ്മനിയിലെ ഫ്രയ്ബുർഗിലുള്ള കത്തോലിക്കാ രൂപത യിൽപ്പെട്ട ഹൈഡൽബർഗിലെ സെന്റ്. ബോണിഫാസിയുസ് ഇട വകപ്പള്ളി വികാരി ഫാ. ലുഡ്വിഗ് ബോപ്പുമായി ആ പള്ളിയിൽ സീറോ  മലബാർ സഭയുടെ പുതിയ മലയാളം വിശുദ്ധ കുർബാനയർ  പ്പിക്കുന്നതിനുള്ള ഔദ്യോഗിക അനുവാദം രൂപതാമെത്രാനിൽ നിന്നും ലഭിക്കുന്നതിനു വേണ്ടി ഒരു ചർച്ച ചെയ്തു. അദ്ദേഹം രൂപതാ ധികാരികളുമായി എന്റെ വിഷയം സംസാരിച്ചു. ഞാനുമായി നേരിട്ട് ഒരു ചർച്ച ഇതിനുവേണ്ടി ആവശ്യമാണെന്ന് മറുപടി ലഭിച്ചു. ഞാനും ഒരു മലയാളിയായ മിസ്സിസ്. തെരേസ യൂബിളും, ഫാ. ലുഡ്വിഗ്ബോപ്പു മായി അന്ന് ഫ്രെയ്‌ബുർഗിലെ രൂപതയുടെ നേതൃത്വമായി ഞങ്ങൾ  സംസാരിച്ചു. ഞങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അവർ ചോദിച്ചു. ഞങ്ങളുടെ താൽപ്പര്യങ്ങൾ അവരെ അറിയിച്ചു. അതനുസരിച്ചു ഉടൻ  അവരുടെ തുറന്ന മറുപടി ഇപ്രകാരമാണ്: "നിങ്ങളുടെ മാതൃഭാഷയി ൽ അർപ്പിക്കുന്ന കുർബാന മാസത്തിൽ ഒരു പ്രാവശ്യം ഒരു ശനിയാഴ്ച തോറും നടത്താമെന്നും, അതുപ ക്ഷേ, സീറോ മലബാർ സഭയുടെ ഒരു രൂപതയോ ഇടവകകളോ,വികാരിമാരെയോ നിയമിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല. ഈ നിർദ്ദേശങ്ങൾക്ക് സമ്മതമാണെന്ന് ഞാൻ അവർ തന്ന ഒരു കരാർ പത്രത്തിൽ ഒരു ഒപ്പിട്ടു നൽകണമായിരുന്നു. അങ്ങനെ ഹൈഡൽബർഗിലുള്ള സെന്റ് ബോണിഫാസിയുസ് ഇടവ കപ്പള്ളിയിൽ 1996 ജൂൺ മാസം മുതലാണ്  സീറോ മലബാർ മലയാളം കുർബാന തുടക്കമിട്ടത്. ബിഷപ്പ് മാർ തോമസ് ഇലവനാൽ അന്നത്തെ കുർബാന ഉത്‌ഘാടനം നിർവഹിച്ചു. 24. 10- 1997-ൽ ആണ് ഫ്രെയ്‌ബുർഗ്ഗ് ആർച്ച് ബിഷപ്പ് ഹൌസിൽ നിന്നുള്ള ഔദ്യോഗിക അനുവാദപത്രം ലഭിച്ചത്.  
 
ഫോട്ടോ -മുൻനിര. ജോർജ് കുറ്റിക്കാട്ട് , ബിഷപ്പ് തോമസ് 
ഇലവനാൽ./ / 1995 /  സീറോമലബാർ മലയാളം കുർബാന
ഹെയ്‌ഡൽബർഗിൽ ഉത്‌ഘാടനം ചെയ്യുന്നു. 
  
സ്വാർത്ഥതയുടെ വെല്ലുവിളിയും നുണപ്രചാരണവും -

ജർമ്മനിയിൽ സീറോമലബാർ സഭയുടെ രൂപതകളോ ഒരു ഇടവക സംവിധാനമോ ഉണ്ടായിട്ടില്ല. പക്ഷെ,വിവിധ സ്ഥലങ്ങളിൽ ചില വൈദികരുടെയും ചില മലയാളികളുടെയും തനി സ്വാർത്ഥതാല്പര്യം മുതലാക്കാൻ സീറോമലബാർ കമ്മ്യുണിറ്റി എന്ന പേരിൽ സംഘടിച്ചു സീറോമലബാർ സഭയുടെ കുർബാന നടത്തുന്നുണ്ട്. കേരളത്തിലെ സീറോ മലബാർ സഭാ മെത്രാന്മാരുടെയും ജർമ്മനിയിലെ റോമൻ കത്തോലിക്കാ ദേവാലയങ്ങളിൽ ജോലി ചെയ്യുന്ന മലയാളി പുരോഹി തരുടെയും അവരോട് അനുബന്ധമായി നിൽക്കുന്ന, സ്വന്തം പ്രശംസ തേടിനടക്കുന്ന ചില സ്വാർത്ഥ താല്പര്യക്കാരുടെയും പ്രവർത്തനമാണ് ഈ ആരാധന നടപടികൾക്ക് മുന്നിൽനിന്നു പിന്തുണ നൽകുന്നത്. യാഥാർത്ഥ്യവിരുദ്ധമായ നുണപ്രചാരണവും സാമ്പത്തികചൂഷണവും അവർ ശക്തമായി നടത്തുണ്ട്. കേരളത്തിൽനിന്ന് സീറോമലബാർ സഭ യിലെ ആരാധനക്രമതർക്കത്തിൽ മുന്നിട്ട് നിൽക്കുന്ന മെത്രാന്മാരും അവർക്ക് പിന്തുണയുണ്ട്. അവരുടെ സാന്നിദ്ധ്യവും ചിലപ്പോൾ ജർമ്മ നിയിൽ ഉണ്ടാകുന്നുണ്ട്. ഇവരെല്ലാവരും ജർമ്മനിയിൽ ജനാഭിമുഖ കുർബാനയും നടത്തും. ഇവിടെ ഒരു സംശയം ഉയരുന്നു. ഇവരെല്ലാം കേരളത്തിലെ നിലവിൽ ഉള്ള ആരാധനക്രമതർക്കം എന്തിനുവേണ്ടി, ആർക്കുവേണ്ടി, മുന്നോട്ടു കൊണ്ടുപോകുന്നു.? മെത്രാൻസംഘത്തി ന്റെ നിർദ്ദേശപ്രകാരം അല്മായരുടെകൂടെ സഹായഹസ്തം നൽകിയ പുരോഹിതരെ പോലീസിനെ വരുത്തി നടുറോഡിലിട്ട് പീഡിപ്പിച്ചു നഗ്നരാക്കി വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം ആർക്കുവേണ്ടി ചെയ്തു ? ഇത് ആത്മീയതയാണോ? എന്തിനു എറണാകുളത്തെ കത്തീദ്രൽ പള്ളി ദീർഘകാലം ബലമായി അടച്ചുപൂട്ടിയിട്ടു ?

പുരോഹിതരിൽ നിന്നും മെത്രാന്മാരിൽനിന്നും ഞാൻ മാതൃകാപരമാ യ സത്യനിലപാടാണ് ഞാൻ പ്രതീക്ഷിച്ചത്. അതുപക്ഷേ,ജർമ്മനിയിൽ എനിക്കുണ്ടായ അനുഭവങ്ങൾ തികച്ചും പ്രതീക്ഷിക്കാത്തതായിരുന്നു. ഉദാഹരണമായി ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ജർമ്മനിയിൽ സീറോ മലബാർ സഭയുടെ പള്ളികളും ഇടവകയും വികാരിമാരും ഉണ്ടെന്നു നുണപ്രചാരണം ജർമ്മനിയിലെ ചില സ്വാർത്ഥതാല്പര്യക്കാരായ ചില ആളുകളും വൈദികരും കൂടി കേരളത്തിൽ കോട്ടയത്തുനിന്നും പ്രസി ദ്ധീകരിക്കുന്ന ദീപിക ദിനപ്പത്രത്തിലൂടെ നടത്തിയിരുന്നു. അതിനു തെളിവായി കുറിക്കാവുന്ന വാർത്ത: 07 -07 -2009 ലെ ദീപിക പത്രം പ്രസി ദ്ധീകരിച്ച വാർത്തയിൽ "ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സെന്റ് തോമസ് ഇടവകയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു " എന്ന തല ക്കെട്ടിൽ വലിയ വാർത്ത പ്രസിദ്ധീകരിച്ചു. മലയാളികൾ അടങ്ങിയ കമ്മിറ്റിയുടെ ആത്മാർത്ഥ പരിശ്രമം കൊണ്ട് ഈ തിരുനാൾ കുറ്റമറ്റതാ ക്കി ആഘോഷിച്ചുവെന്നും ഇവരെ ഇടവക വികാരി ഫാ: തോമസ് പുല്ലാട്ട് പ്രത്യേകം അഭിനന്ദിച്ചുവെന്നും ആയിരുന്നു വാർത്ത നൽകി. ഇതുപോലെ മറ്റൊരു വാർത്തയും എന്റെ ദൃഷ്ടിയിൽ പെട്ടു. വാർത്ത നൽകിയത് ഇങ്ങനെ: ഹൈഡൽബെർഗ് സെന്റ് തോമസ് ഇടവകയിൽ സെന്റ് തോമസ് ദിനം കുർബാനയോടെ ആഘോഷിച്ചു." എന്ന തല ക്കെട്ടിൽ. ഇത്തരം നുണക്കഥകളുടെ സൃഷ്ടാക്കളായ ചില മലയാളികൾ മലയാളിസമാജമെന്ന പേരിൽ ചില സംഘടനകൾ ജർമ്മനിയിൽ ചില സ്ഥലങ്ങളിൽ ഉണ്ടാക്കി. നേതൃത്വസ്ഥാനത്തിനുള്ള സ്വാർത്ഥതാപര മായ വടംവലി നടത്തിയവർ വീണ്ടും മറ്റൊരു സമാജം സൃഷ്ടിക്കുന്നു. ഇവയെപ്പറ്റി കൂടുതലൊന്നും അറിയാത്തവർ അവരുടെ കുരുക്കിൽ പെടുന്നു. മലയാളി സമൂഹത്തിൽ നിശബ്ദമായ പൈശാചിക ഭിന്നത യ്ക്ക് ഇക്കൂട്ടർ പ്രതികളാണ്. 

ജർമ്മനിയിൽ ഹൈഡൽബെർഗിലോ മറ്റു സ്ഥലങ്ങളിലോ സീറോ മല ബാർ സഭയുടെ ഒരു ഔദ്യോഗിക രൂപതകളോ ഇടവകളോ ഇല്ല. പക്ഷെ  ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇടവകപള്ളികളും വികാരിമാ രും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ നുണ വാർത്തകൾ നൽകുവാനുള്ള സഹായം നൽകിയ സ്വാർത്ഥന്മാരും കൂട്ടുപ്രവർത്തകരും നുണയുടെ, സ്വാർത്ഥതയുടെ പൈശാചിക അന്തരീക്ഷവും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഒരു സത്യം നാം അറിയുക. സത്യം ഉള്ളി ടത്ത് സ്വാതന്ത്ര്യവും സമാധാനവും ഉണ്ട്. ഹൈഡൽബെർഗ്ഗിൽ ഒരു സീറോമലബാർ സഭയുടെ സെന്റ്‌ തോമസ് ഇടവകയില്ല, അവിടെ ഒരു  വികാരിയുമില്ല.  മലയാളം കുർബാന നടത്തുന്നത് ഹൈഡൽബർഗി ലുള്ള  സെന്റ്‌. ബോണിഫാസിയുസ് ഇടവക പള്ളിയിൽ . സത്യവിരുദ്ധ മായ വാർത്തകൾ നൽകി ലോകം മുഴുവൻ സഭാവിശ്വാസികളുടെ നല്ല പ്രതീക്ഷകളും വിശ്വാസങ്ങളും വികലമായ അവസ്ഥയിലേയ്ക്ക് തള്ളി വിട്ട് സ്വാർത്ഥത പങ്കുവച്ചു ആഘോഷിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഇപ്പോഴും ജർമ്മനിയിൽ നടക്കുന്നു. ഈ വർഷം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് സീറോമലബാർ സഭയുടെ ഒരു മെത്രാൻ ജർമ്മനിയിലെ കൊളോണിൽ ജർമ്മനിയിൽ രൂപതാ സംവിധാനം ഉണ്ടാക്കുവാൻ നിഗൂഢ ശ്രമം നടത്തിയെന്ന് പരക്കെ പറച്ചിലുണ്ട്. ഈദിവസങ്ങളിലും അദ്ദേഹവും കേരളത്തിലെ സഭാതലവനും അവിടെ എത്തിയെന്ന് വാർത്തയുണ്ട്. എന്തിനാണ് യേശാവിന്റെ നാമം പറഞ്ഞുകൊണ്ട് ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ മേൽ, സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നത്.? 

ജർമ്മനിയിൽ കത്തോലിക്കാസഭയുടെ മുൻ കാലങ്ങളിൽ നടന്നിരുന്ന വലിയ സഭാഭിന്നതയുടെ വേദന അനുഭവിച്ച ചരിത്രം ലോകമാകെയും  ആർക്കുമറിയാം. വത്തിക്കാനിൽ നിന്നും ആരാധനക്രമതർക്കം മൂലം കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഒരു സ്വതന്ത്ര സഭയായി പ്രഖ്യാപിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് സഭയുടെ തുടക്കം. വത്തിക്കാ നിലെ ഒരു അനുബന്ധ സഭയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ടു ജർമ്മൻ ജനതയെ വീണ്ടും മറ്റൊരു സഭാപ്രതിസന്ധിയിലേയ്ക്ക്  നയിക്കുകയാ ണുണ്ടായത്. ഇപ്പോൾ ജർമ്മനിയിൽ കത്തോലിക്കാ സഭ പുതിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ജർമ്മനിയിൽ കത്തോലിക്കാപള്ളിക ളിൽ കുർബാനയ്ക്ക് സംബന്ധിക്കുന്ന ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതും സ്വാർത്ഥത നിലനിര്ത്തുന്നവർ ഒരു മുതലാക്കി മാറ്റും.   

ആരാധനക്രമത്തെക്കുറിച്ചുള്ള സംഘർഷങ്ങളും ഭിന്നതകളും 
ഒരു പുതുമയല്ല.

സംഘർഷങ്ങളും ഭിന്നതകളും മൂലം സാർവത്രിക സഭ പലതായി വിഭ ജിക്കപ്പെട്ട ചരിത്രമാണുള്ളത്. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്കുള്ള സാമാന്യ അറിവുകൾ പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം എഴുതപ്പെട്ടവയെ ആശ്ര യിച്ചാണിരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ അതെല്ലാം പ്രാചീന പാരമ്പര്യങ്ങളെ പ്രതിബിംബിക്കുന്നുവെന്ന് കരുത്തേണ്ടതു ണ്ട്. മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ഏതദ്ദേശീയമായ ഒരു വൈദി കാദ്ധ്യക്ഷ ഭരണക്രമം (ഹയരാർക്കി) ഉണ്ടായിരുന്നോയെന്ന ചോദ്യത്തി ന് ഒരു കൃത്യമായ മറുപടി നൽകുക സാദ്ധ്യമല്ല. ക്രിസ്ത്യൻ സഭകളിൽ നവസഭയായി മാറിയ സ്വാതന്ത്രസഭയായി പ്രഖ്യാപിക്കപ്പെട്ട സീറോ മലബാർ സഭയുടെ കാര്യത്തിൽ അല്മായർക്ക് തീരെ അറിവില്ലായിരു ന്നു. അതുപോലെ മറ്റുള്ള ഓരോ സഭകളും ഇങ്ങനെ സ്വതന്ത്രങ്ങൾ ആക്കുന്നതിനുള്ള ഉറച്ച മനോഭാവം പൗരസ്ത്യ ദിക്കിലും പാശ്ചാത്യ രാജ്യങ്ങളിലും പൊതുവെ ദൃശ്യമാണ്. അർമേനിയൻ സഭ, പ്രൊട്ടസ്റ്റന്റ് സഭ തുടങ്ങി അനേകം സഭകൾ ഇക്കാര്യത്തിൽ ഓരോരോ പുതിയ സഭാഘടന കെട്ടിപ്പെടുത്തുകയാണ് ചെയ്തതെന്ന് ചരിത്രം വ്യക്തമാക്കു ന്ന യാഥാർത്ഥ്യമാണ്.

പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.

ചരിത്രത്തിലുടെനീളം, സഭകൾ ആവർത്തിച്ചു പുതിയ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തമതത്തിന്റെ ആദ്യകാലവ്യാപനം മുത ൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം, എന്നിങ്ങനെ ചില കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ പരിഷ്ക്കാരം തുടങ്ങിയ നിലവിലുള്ള വെല്ലുവിളികളെ പോലും ഈ മാറ്റങ്ങൾ അവ ഉൾക്കൊള്ളുന്നു. AD -1500 -ൽ ജർമ്മനിയിൽ കത്തോലിക്കാസഭയുടെ ആരാധനക്രമരീതിയെച്ചൊല്ലി ഉണ്ടായ തർക്കങ്ങൾ, സഭാനേതൃത്വങ്ങ ളുടെ ആര്ഭാടജീവിതരീതികൾ വിശ്വാസികളിലും സഭാതലവർക്കി ടയിലും ഭിന്നതയുടെ ചലനങ്ങൾ സൃഷ്ടിച്ചു.  

പതിനാറാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച്, 1517-ൽ മാർട്ടിൻ ലൂഥർ തന്റെ 95 തീസിസുകൾ പ്രസിദ്ധീകരിച്ചതോടെയാണ് സഭാനവീകരണം ജർമ്മ നിയിൽ ആരംഭിച്ചത്. കത്തോലിക്കാ സഭയ്ക്കുള്ളിലെ ദുരുപയോഗങ്ങ ളെയും വത്തിക്കാനിൽ മെത്രാന്മാരുടെയും കർദ്ദിനാൾമാരുടെയും ആർഭാടജീവിതത്തെയും അഭിസംബോധന ചെയ്ത ഈ പ്രബന്ധങ്ങൾ സഭാനവീകരണം എന്നറിയപ്പെട്ട ഒരു നവീകരണപ്രസ്ഥാനത്തിന് ഒരു കാരണമായി. പാശ്ചാത്യ ക്രിസ്തുമതത്തെ വ്യത്യസ്ഥ വിഭാഗങ്ങളായി വിഭജിക്കുന്നതിലേയ്ക്ക് നയിക്കപ്പെട്ട മതപരവും രാഷ്ട്രീയവുമായ പ്രക്ഷോപങ്ങളുടെ ഒരു കാലത്തായിരുന്നു നവീകരണം നടന്നത്. ജർ മ്മൻ ദൈവശാസ്ത്ര പ്രൊഫസറായ മാർട്ടിൻ ലൂഥറിനെ ഈ പ്രസ്ഥാന ത്തിലെ പ്രധാന വ്യക്തികളിൽ ഒരാളായിട്ട് കണക്കാക്കുന്നു. അച്ചടി ശാലയിലൂടെ അതിവേഗം പ്രചരിച്ച മാർട്ടിൻ ലൂതറിന്റെ പഠിപ്പിക്കലു കൾ യൂറോപ്പിലെ മതപരമായ ഭൂപ്രകൃതിക്ക് ആഴത്തിലുള്ള മാറ്റത്തിന് കാരണമായി. വിശ്വാസികൾക്കിടയിൽ മനഃസാക്ഷിയുടെ വേദന ഒഴി വാക്കാൻ, ആരാധനയുടെ ഘടനയിലും ഉള്ളടക്കത്തിലും അദ്ദേഹം ക്രമേണ മാറ്റങ്ങൾ വരുത്തി.കുറച്ചു കാലത്തേയ്ക്ക് അഗസ്തീനിയർ സഭാംഗമായ അദ്ദേഹം ആരാധനക്രമവസ്ത്രധാരണത്തിനും, ആരാധ നയ്‌ക്കും മാറ്റങ്ങൾ വരുത്തി. കുർബാനയ്ക്ക് ലാറ്റിൻ ഭാഷയും നില നിറുത്തിയിരുന്നു. പിന്നീട് ജർമ്മൻ ഭാഷയിൽ ഓരോ കർമ്മങ്ങളെയും പരിചയപ്പെടുത്തി. പ്രത്യേകിച്ച് പ്രസംഗത്തിനായി ജർമ്മൻ ഭാഷ ഉപ യോഗിച്ചു. ദൈവത്തിനുള്ള യാഗാർപ്പണം എന്ന നിലയിൽ യേശുവി ന്റെ തിരുഅത്താഴത്തിന്റെ സ്വഭാവം നീക്കം ചെയ്യാൻ മാർട്ടിൻ ലൂഥർ ആഗ്രഹിച്ചു. വിശ്വാസികൾ ഇപ്പോൾ അതിൽ പാട്ടുകളോടെ പങ്കെടുക്കുന്നു. ആരാധനക്രമതർക്ക വിഷയത്തിന്റെ അവസാനം ഒടുവിൽ നടന്നത് ഭിന്നതയായിരുന്നു. അതായത്, മറ്റൊരു സ്വതന്ത്ര സഭയുടെ തുടക്കം കുറിച്ച്. പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.  

പുതിയ മേജർ ആർച്ച് ബിഷപ്പ് ആരാധനക്രമതർക്കം 
പരിഹരിക്കാൻ ഇടപെടുമോ?

സാർവ്വത്രിക സഭയുടെ മുൻ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പ സീറോമലബാർ സഭയിലെ ആരാധനക്രമതർക്കം സൗമ്യമായി പരിഹ രിക്കാൻ നിദ്ദേശങ്ങൾ നൽകിയത് സീറോമലബാർ സഭയുടെ ഇന്നുള്ള  നേതൃത്വം ഒന്നും അറിയാത്ത മട്ടിൽ തള്ളിക്കളഞ്ഞു.അവർ പുതിയ മാർപാപ്പയുടെ നിഴൽ കണ്ടു. അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ ശരി വച്ചു എന്ന അഭിപ്രായങ്ങൾ പുറത്തു പറയുന്നു. യാഥാർത്ഥ്യം പുക മറയത്ത് തന്നെ. ഇതിന് അല്മായരുമായി മയപ്പെട്ടു സമവായത്തിലെ ത്തിയിട്ടുണ്ട് എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് രഹസ്യങ്ങൾ എന്ത് എന്ന് പറയുക എളുപ്പമല്ല. 

കഴിഞ്ഞ ജനുവരിയിൽ ബിഷപ്പ് മാർ തട്ടിലിനെ മേജർ ആർച്ചു ബിഷ പ്പായും സീറോ മലബാർ സഭയുടെ തലവനുമാക്കി തെരഞ്ഞെടുത്ത തോടെ ദീർഘകാലമായി നിലനിന്നിരുന്ന ആരാധനക്രമത്തർക്കം ഒരു വിധം ശമിപ്പിക്കുവാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ കൂടുതൽ  പ്രതീക്ഷിച്ചു. പിന്നീടെന്തുണ്ടായി? ഏകീകൃത ആരാധനക്രമങ്ങളെ എതിർക്കുന്നവർ, കുറെ പുരോഹിതരുൾപ്പടെ, ബിഷപ് തട്ടിലിന്റെ ആഹ്വാനം സ്വീകരിച്ചില്ല. ഫ്രാൻസിസ് മാർപാപ്പ മാർ തട്ടിലിനോട് ഒരു ഐക്യത്തിനായി നിശ്ചയദാർഢ്യത്തോടെയും ക്ഷീണമില്ലാതെയും പ്രവർത്തിക്കാനും പരസ്പര സംഭാഷണത്തിന് വാതിൽ തുറന്നിടാനും  ആഹ്വാനം ചെയ്തിരുന്നതാണ്. അതുപോലെ വത്തിക്കാനിലെത്തിയ മറ്റു മലയാളികളായ വിശ്വാസികളോട് "ബുദ്ധിമുട്ടും പ്രതിസന്ധികളും നേരിടുമ്പോൾ നിരാശരാകരുതെന്നും ഇതിന് ക്ഷമയോടെ എല്ലാവരും കാത്തിരിക്കണമെന്നും ,മുന്വിധികളിലോ ശത്രുതയിലോ എന്തിനും ഒരുങ്ങരുതെന്നും ആവശ്യട്ടിരുന്നു. ഒടുവിൽ അദ്ദേഹം, "കേരളത്തെ ദൈവവിളികളുടെ ഖനിയാണെന്നും ഇത് ഭാവിയിലും അങ്ങനെതന്നെ തുടരട്ടെയെന്നും നമുക്ക് പ്രാർത്ഥനയോടെ ആശ്വസിക്കാം എന്ന വാക്ക് നൽകി.    

ഇന്ന് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സീറോമലബാർ സഭ തോമസ് ക്രിസ്ത്യാനികളുടെ നിലവിലുള്ള മറ്റു സഭകളിലും സമൂഹങ്ങളിലും വലുതാണ്.ഒന്നാം നൂറ്റാണ്ടിൽ അപ്പസ്തോലൻ തോമസ് ചെയ്തിരുന്ന യാത്രകളിൽ സ്ഥാപിച്ചതാണ് കേരളത്തലെ ക്രിസ്തുമതം എന്ന് ചരിത്രം കുറിക്കുന്നു. കിഴക്കിന്റെ അസീറിയൻ സഭയുമായുള്ള ആചാരബന്ധ ത്തിലൂടെ കിഴക്കൻ സിറിയൻ ആചാരത്തിലാണ് അതിന്റെയും ആരാ ധനക്രമങ്ങൾ ആഘോഷിക്കുന്നത്. വത്തിക്കാന് പുറത്ത് ക്രിസ്തുമത ത്തിന്റെ ഒരു പൊതു സ്വഭാവമായി വളർന്നു വരുകയാണ് ചെയ്തത്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാ പരമായും ആരാധനക്രമപരമായും കാനോൻ നിയമപരമായും പടി ഞ്ഞാറൻ യൂറോപ്പുമായി വിഭജിക്കപ്പെട്ട ഒരു സഭയെക്കുറിച്ച് ,അതെ, സീറോ മലബാർ സഭയെക്കുറിച്ചാണ് ,ഇവിടെ പ്രതിപാദിക്കുന്നത്. മാർ പാപ്പയുടെ അപ്രമാദിത്വം നിഷേധിച്ച, വിശ്വാസികളുടെ അവകാശങ്ങ  ളെയും അഭിപ്രായങ്ങളെയും മറച്ചു വയ്ക്കുന്ന ഈ സഭാ വിഭാഗത്തിൽ നടമാടുന്ന കടുത്ത ഭിന്നതയുടെയും സ്വാർത്ഥതയുടെയും യഥാർത്ഥ കാര്യങ്ങളെയാണ് നാം എന്നും കാണുന്നത്. മുൻകാലത്തെ സഭയുടെ ചരിത്രത്തിൽ കേരളത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ച സമ്മർദ്ദങ്ങ ൾ ഇപ്പോൾ സീറോമലബാർ സഭാതലവന്മാരുടെ ആധിപത്യത്തിലെ എറണാകുളം- അങ്കമാലി രൂപതയിലെ ആരാധനക്രമതർക്കം മറ്റൊരു രൂപമായി കാണാൻ കഴിയും. അന്നുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ വൈദികാധിപത്യത്തിനു കീഴിലായിരുന്നെന്ന് പോർട്ടുഗീസുകാരും കരുതി. സുറിയാനി റീത്തും ലാറ്റിൻ റീത്തും എന്നിങ്ങനെ വിവിധ സഭാ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള തർക്കങ്ങൾ അന്നും ഉണ്ടായി.
 
അതുപോലെ , 1599- ൽ ഉദയംപേരൂർ സൂനഹദോസ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കി. സൂനഹദോസ് കൂടിയത് സ്ഥാപി തമായ രീതിയിൽ ആയിരുന്നില്ലെന്നും ബന്ധപ്പെട്ടവർക്ക് യാതൊന്നും മനസ്സിലാകാതിരുന്ന നിയമങ്ങളുടെ വായന മാത്രമാണ് സൂനഹദോസ് സമ്മേളനം വിളിച്ചുകൂട്ടിയ ഡോം മെനേസിസ് ചെയ്തതെന്നും മാത്രമാ ണ് ചരിത്രം കുറിക്കുന്നത്. ഉദയംപേരൂർ സൂനഹദോസിനു യാതൊരു ഔദ്യോഗിക രേഖയും വത്തിക്കാനിലെ തിരുസിംഹാസനം നല്കിയില്ല. എന്നെങ്കിലും നല്കിയെന്നുള്ള ഒരു രേഖയും ഉണ്ടായിരുന്നില്ല. ഡോം മെനേസിസ് തന്റെ സ്വാർത്ഥ താൽപ്പര്യം പോലെ സമ്മേളനം വിളിച്ചു കൂട്ടിയെന്നാണ് ചരിത്രം. സൂനഹദോസിൽ സംബന്ധിച്ച അല്മായരുടെ യാതൊരു നിർദ്ദേശങ്ങളും അവിടെ സ്വീകരിച്ചില്ല.     

വത്തിക്കാന്റെ അനുസരണത്തിലേയ്ക്ക് എല്ലാം കൊണ്ടുവന്നു, സമ വായത്തിൽ വന്നു എന്ന പ്രസ്താവം ഇപ്പോൾ സീറോമലബാർ സഭയിൽ  പ്രചരിക്കുന്നു. ഇപ്പോൾ സീറോമലബാർ സഭയിലെ ആരാധനക്രമതർ ക്കത്തിൽ ഈയിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പയുടെ നിലപാട് മനസ്സിലാക്കി സമവായത്തിലെത്തിയെന്നത് ഭാവിയിൽ സഭാ ചലനങ്ങൾ എപ്രകാരം ആകുമെന്ന് ഇപ്പോൾ പറയുക സാദ്ധ്യമല്ല. ചില ഉദാഹരണങ്ങൾ അല്മായർ മനസ്സിലാക്കി. പോർച്ചുഗീസ് കോളനിവത്  ക്കരണകാലത്തു തോമസ് ക്രിസ്ത്യാനികൾ ലാറ്റിനൈസേഷനും മറ്റ് ആരാധനക്രമങ്ങളും സ്വീകരിക്കാൻ നിര്ബന്ധിതരായിരുന്നു. ഫലം ?നിരവധിയേറെ പള്ളികളായി പിളർന്നു. തോമസ് ക്രിസ്ത്യാനികളുടെ രണ്ടുവിധ കത്തോലിക്കാ പള്ളികൾ ഇപ്പോഴും നിലവിലുണ്ട്. സീറോ മലബാർ സഭയ്ക്ക് പുറമെ പടിഞ്ഞാറൻ സിറിയക് ആചാരത്തിൽ ആരാധക്രമം ആചരിക്കുന്ന സീറോ മലങ്കര സഭയുമുണ്ട്.  

-എതിർപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ -

എറണാകുളം- അങ്കമാലി രൂപതയിലെ വിശ്വാസികൾക്ക് മറ്റു രൂപതാ ധികാരികളുമായി ജനാഭിമുഖകുർബാന സംബന്ധിച്ചുള്ള തർക്കങ്ങൾ, കൂടാതെ, ഈ വിഷയത്തിൽ അല്മായരോടപ്പം സഹകരിച്ചുനിന്ന കുറെ പുരോഹിതരെ സിനഡിന്റെ നിർദ്ദേശപ്രകാരം ഉടനെ പോലീസിനെ വരുത്തി അവരെ അറസ്റ്റ് ചെയ്തു. എതിപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലോകമാകെ പ്രചരിച്ച സംഭവമായി. ഇതെല്ലാം സിനഡ് മെത്രാന്മാരുടെ ആത്മീയതയാണോ? ഇത് ക്രിസ്തീയതയാണോ? ഇത് സഭയുടെ പേരിനു കളങ്കം ഉണ്ടാക്കിയില്ല? മറ്റൊന്ന്, ഫ്രാൻകോ മെത്രാൻ ചെയ്ത പ്രവർത്തികളിൽ നിന്ന് മോചിതനാക്കി കുറ്റമില്ലാത്തവനാക്കിയ നീച സംഭവം ക്രിസ്തീയതയായി മാത്രമാണ് സിനഡ് നിർവചിച്ചതെന്നു  ജനം പറയുന്നു.   
 
ആരാധനക്രമതർക്കവിഷയം അല്മായരുമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കുകയല്ലേ വേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ജർമ്മനിയിലെത്തിയ ഒരു മലയാളി വൈദികനോട് ചോദിച്ചു. മുൻ കാലത്ത് ജർമ്മനിയിൽ ജർമ്മൻ പള്ളിയിൽ കുറെ നാൾ ജോലി ചെയ്തിരുന്നയാളുമാണ്. അപ്രതീക്ഷിതമായിരുന്ന സമയത്തു കണ്ടു മുട്ടിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചു:"എറണാകുളത്ത് സഭയിൽ നടക്കുന്ന തർക്കവിഷയം ശരിയല്ലല്ലോ" എന്ന് പറഞ്ഞപ്പോൾ, മറുപടി പറഞ്ഞത്, " ഓ! കേരളത്തിൽ ഇപ്പോൾ കുർബാന സംബന്ധമായി ഒരു തർക്കവിഷയവുമില്ല" എന്നാണ്. പച്ച നുണ പറഞ്ഞ അദ്ദേഹം ഉടൻ എന്റെ സമീപത്തുനിന്ന് വിട്ടുപോകാൻ ഒരു കാരണം പറഞ്ഞു," ഞാൻ ഒരു സ്ഥലം വേറെ പോകാനത്തിയതാണ്, പോകട്ടെ" എന്ന് വിട ചൊല്ലി  അവിടെ നിന്നും വിട്ടുപോയി. സഭാകാര്യങ്ങളിൽ എന്തിനാണ്  മെത്രാ ന്മാരും പുരോഹിതരും നുണയുടെ ദൈവശാസ്ത്രം പറയുന്നത്.? ഇന്ന് മാത്രമല്ല, മുൻകാലങ്ങളിലും പുരോഹിതരും മെത്രാന്മാരും പറയുന്ന കാര്യങ്ങളിൽ നിന്ന് വിശ്വാസികളെല്ലാം മഠയന്മാരാണ്, അവർക്ക് എന്ത റിയാം എന്ന ചിന്താഗതി പുലർത്തിയിരുന്നു. അതുപക്ഷേ, അല്മായർ ഇല്ലാതെ സഭയില്ല എന്ന യാഥാർത്ഥ്യം ഇവർ മനസ്സിലാക്കണം. ഇവരുടെ  അടിമകളല്ല അല്മായർ. ആരാധനക്രമതർക്കം സമവായത്തിലെത്തി എന്ന വാർത്തകൾ പ്രചാരത്തിലുണ്ട്. പക്ഷെ പ്രായോഗികമായി ഇവർ പ്രവർത്തിയിൽ വെളിപ്പെടുത്തണം. സീറോമലബാർ സഭ ലോകത്തെ കീഴടക്കി സഭാബ്രാഞ്ചുകൾ നിർമ്മിക്കാൻ മെത്രാൻസംഘം ലോകം ചുറ്റി സഞ്ചരിക്കുന്നു. ജർമ്മനിയിൽ കത്തോലിക്ക സഭയിൽ ഉണ്ടായ പുതിയ സംഭവങ്ങൾ പോലെ മറ്റൊരു സമാന്തര സംഭവം ഉണ്ടാകാതിരി ക്കുവാൻ സീറോ മലബാർ മെത്രാൻ സിനഡും പുരോഹിതരും മനസ്സു തുറന്നു ചിന്തിക്കണം. പ്രവാസി മലയാളികളെ ഉപയോഗിച്ച് അവർ ചില നിഗൂഢ സഭാവികസനത്തിന് പദ്ധതി തേടുന്നു. സാർവ്വത്രിക സഭയെ ഇല്ലെന്നാക്കുവാനുപകരിക്കുന്ന ഭിന്നതാ പദ്ധതി.

 പശ്ചാത്തലം ഭിന്നതയും ആധിപത്യത്തിനുള്ള സ്വാർത്ഥതയും.

റോമൻ കത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൽ ഭിന്നത ഒരു വ്യക്തിയോ കൂട്ടമോ സഭാതലവനായ മാർപാപ്പയുമായോ പ്രാദേശിക മെത്രാന്മാരുമായോ ഉള്ള കൂട്ടായ്‌മ അവസാനിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗ്രീക്ക് ഭാഷയിൽനിന്നും വിവർത്തനം ചെയ്ത പദം. അതിന്റെ അർത്ഥം"വിഭജനം" എന്നാണ്. പാഷാണ്ഡത, തെറ്റായ വി ശ്വാസം, വിശ്വാസത്യാഗം തുടങ്ങിയ "സഭയുടെ വിശ്വാസത്തിനും നല്ല ഐക്യത്തിനും എതിരായ മറ്റു കുറ്റകൃത്യങ്ങളിൽനിന്നു വ്യത്യസ്തമായി ഭിന്നതയുടെ നിയമ വശം പരമപ്രധാനമാണ്. നിയമവിരുദ്ധമായി ഒരു ഭിന്നതയുടെ പ്രവർത്തനം നടത്തുന്ന ഒരാളുടെ പ്രവർത്തി സഭയിൽ നിന്ന് ഭൃഷ്ട് കല്പിക്കുന്നതിനും സജ്ജീവ സഭാസമൂഹത്തിൽനിന്നും അയാളെ പുറത്താക്കുന്നതിനുമുള്ള നടപടിയിൽ കലാശിക്കുകയാണ്.  

സഭയുടെ ആകെമാനമുള്ള പ്രവർത്തനകാര്യങ്ങളിൽ അല്മായർക്ക് ക്രിയാത്മകമായിട്ടു പങ്ക് വഹിക്കാനുണ്ട്. ക്രൈസ്തവചൈതന്യം ലോകം മുഴുവൻ പകർന്നു കൊടുക്കാൻ അവർക്ക് വലിയ പങ്കുണ്ട്.സഭയുടെ ഭരണഭാരം കൈയേറ്റിരിക്കുന്ന മെത്രാന്മാർ തങ്ങളുടെ വൈദികരും ചേർന്ന് വിശ്വാസികളുടെ ഐഹികപ്രവർത്തനങ്ങളിളെല്ലാം അടുത്ത് സഹകരിക്കണം. അതുകൊണ്ടു മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഒരു നവ സഭയുടെ അധികാരത്തെയും സ്വാർത്ഥതയെയും നിരുപാധികം അത് ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നത് അറിയണമെന്ന് എല്ലാവരും മനസ്സിലാക്കണം. അന്യോന്യം അംഗീകരിച്ചും സ്നേഹം നിലനിറുത്തിയും അതീവ പൊതുനമ്മയിൽ സർവ്വോപരി ശ്രദ്ധ നൽ കുകയും ആത്മാർത്ഥതയും ഹൃദയം തുറന്ന സംഭാഷണം വഴിയും സമവായപ്രകാശം നൽകാൻ, അല്മായരും സഭാപുരോഹിതരും നേതൃ ത്വങ്ങളും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള സന്മനസ് ഉണ്ടാക്കണം.അവരുടെ സ്വന്തം അനദിന ജീവിതവും ,സ്വീകരിക്കുന്ന ആത്മീയ വിശ്വാസവും തമ്മിലുള്ള നിലവിലുള്ള പിളർപ്പ് ഏറ്റവും ഗുരുതരമായ തെറ്റുകളിൽ ഒന്നാണ്. ഒരുവശത്ത് മതാത്മക ജീവിതവും മറുവശത്ത് തെറ്റായ ജീവിതശൈലിയും ഉണ്ടാകാതിരിക്കട്ടെ. സത്യ൦  എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യവും സമാധാനവും ഉണ്ടെന്നാണ്  ദിവ്യവാക്യം എന്ന് നാം വിശ്വസിക്കുന്നു.. // -
 *****************************************************

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.