Sonntag, 4. Dezember 2022

ധ്രുവദീപ്തി : // Social & Politics // ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)- ആഗോള രാഷ്ട്രീയം നുണയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു.George Kuttikattu

 ധ്രുവദീപ്തി : // Social  & Politics //

ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)-

George Kuttikattu

 
മാലിന്യം നിറച്ച വെള്ളപ്പൊക്കം നാട് മുഴുവൻ നിറയ്ക്കുക. 

മേരിക്കൻ രാഷ്ട്രീയത്തിലേക്ക് നോക്കാം. അമേരിക്കൻ രാഷ്ട്രീയ ത്തിൽ കഴിഞ്ഞകാല സംഭവങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ രാഷ്ട്രീയ ആശയ വിനിമയതന്ത്രങ്ങളെക്കുറിച്ചു തന്റെ മുൻ കമ്യൂണിക്കേഷൻ സ്ട്രാറ്റെജിസ്റ്റ് ആയിരുന്ന ശ്രീ. സ്റ്റീവ് ബാനൻ പുനർവ്യാഖ്യാനം ചെയ്തതിപ്രകാരമാണ്. " ഈയൊരു മേഖലയെയാകെ  മാലിന്യം കൊണ്ട് നിറച്ചു ആകെ മലിനമാക്കുക". ലോകത്തിലേയ്ക്ക്  അത്രയധികം അസംബന്ധങ്ങൾ ഊതി വീർപ്പിക്കുക, നിരവധി മത്സര ആഖ്യാനങ്ങൾ, നുണകൾ, പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ, അതുപോലെതന്നെ, സത്യം തന്നെ ഒരു ഘട്ടത്തിൽ ഇത്തരം യാഥാർ ത്ഥ്യത്തിന്റെ പലവിധ പതിപ്പുകളിൽ ഒന്നായി തോന്നുകയും ചെയ്യും. 

സത്യം പറയാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ തന്ത്രം വിശേഷാൽ വളരെ സഹായകരമാണ്. ഡൊണാൾഡ് ട്രംപ് അതിനൊരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാത്തോളജിക്കൽ സ്ഥിരംനുണയനാണെന്ന് അറിയപ്പെ ടുന്നു. അദ്ദേഹം തന്റെ ബിസിനസ് താല്പര്യത്തിനുവേണ്ടി സ്ഥിരമായി  നുണ പറയും എന്ന തോന്നൽ ഏവർക്കും ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.  അമേരിക്കയിൽ കഴിഞ്ഞദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്  പുറത്തു വന്ന ഫലം ഏറെ സങ്കീർണ്ണമായ ഒരു ഭാവി പ്രവചനം പോലെ തോന്നുന്നു. 

സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ നുണകളുടെ കൊട്ടാരം.

പഴയ നുണകൾ നിരന്തരം പുതിയവയ്ക്ക് ജന്മം നൽകുന്നു. ഇത് കുറെ
ബലപ്പെടുത്തുന്നതാണ്,ഉദാ:ന്യൂയോർക്ക് പ്രോസിക്യൂട്ടറുടെ ഓഫീസ്, അദ്ദേഹത്തിൻറെ സ്വത്തുക്കളുടെയും മൂല്യം നാടകീയമായി പറപ്പിച്ചു കാട്ടിയത്. അങ്ങനെ പലവിധ നേട്ടങ്ങൾ നേടുകയും ചെയ്യുന്നു എന്ന ആരോപണം ഉള്ളതിനാൽ ഡൊണാൾഡ് ട്രമ്പിനു എന്തൊക്കെയോ  വീണ്ടും കൂടുതൽ അവകാശപ്പെടാനുണ്ട് ?. അദ്ദേഹം ഒരു ക്രിമിനൽ ചൂതാട്ടക്കാരനല്ല, നേരെമറിച്ച്, രാഷ്ട്രീയപ്രേരിതമായി പീഢിതനായ   ഒരു നിരപരാധിയാണെന്ന് പറയുന്ന തന്റെ അനുയായികളുണ്ട്ല്ലോ . എന്നാൽ തന്റെ ദുഷ്പ്രവർത്തികൾ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും  പിടികൂടിയേക്കാം. ഒരു സമീപ കാല സംഭവമിതാണ്: അമേരിക്കയിൽ വൈറ്റ് ഹൌസിലേയ്ക്ക് തന്റെ അനുയായികൾ ആക്രമിച്ചു തള്ളിക്ക യറി പ്രകോപനം ഉണ്ടാക്കിയത്. ഇതുപോലെ എങ്ങനെയോ സമ്പാദിച്ച സമ്പത്തുകളുടെയും ധനത്തിന്റെയും അന്താരാഷ്ട്ര ബലത്തിൽകൂടി  ലോകരാജ്യങ്ങളെ അപ്പാടെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ  കീഴിലാക്കുന്ന പുതിയ തന്ത്രങ്ങൾ നിറഞ്ഞുവരുന്ന സാഹചര്യമുണ്ടാക്കി . ഇതൊക്കെ സംഭവിച്ചതാണെങ്കിലും ഡൊണാൾഡ് ട്രംപ് വാഷിംഗ്‌ടൺ  വൈറ്റ്ഹൗ സിന്റെ പടികൾ മിനുക്കകയാണെന്ന് തോന്നുന്നു, ഇന്ന് അമേരിക്കൻ രാഷ്ട്രീയം പറയുന്നു..

ഉക്രൈനിലെ ആക്രമണംപുട്ടിന്റെ യുദ്ധം.

ഉത്തരാർദ്ധ ഗോളത്തിന്റെ മറുവശങ്ങളിൽ മറ്റൊരു പ്രൊഫഷണൽ നുണയൻ നിയമങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ വ്ളാദിമിയർ പുട്ടിനും അദ്ദേഹത്തിൻറെ ആളുകളും ചേർന്ന് നുണകളുടെ ഒരു വലിയ, ഏറെ  വളരെ സങ്കീർണ്ണമായ ഒരു കോട്ട നിർമ്മിച്ചിരിക്കുന്നു. എല്ലാത്തിനും ഉപരിയായി ഈ ആളുകളെല്ലാവരും അപ്രകാരം പ്രവർത്തിക്കാൻ ഇന്ന്  പഠിച്ചു കഴിഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യയിൽ വ്ളാദിമിയർ പുട്ടിൻ, ഇന്ത്യയിൽ നരേന്ദ്ര മോഡി, നോർത്ത് കൊറിയയിൽ പ്രസിഡന്റ് കിം യോങ്- ഉൻ,  എന്നിങ്ങനെ നിരവധി സാമ്രാജ്യ ഭരണാധികാരികൾ ഈ രീതിയിൽ പ്രവർത്തിക്കാൻ പഠിച്ച നുണയന്മാരെന്ന നിലയിൽ അവർ നിരന്തരം നുണകൾ മെച്ചപ്പെടുത്തി പ്രവർത്തിക്കുന്നതിനുള്ള  അമച്വർമാരാണ്. ഈയിടെ തന്നെ പുട്ടിനും നരേന്ദ്ര മോദിയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയത് മാദ്ധ്യമങ്ങളിൽ  വാർത്തയായിരുന്നല്ലോ. ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നു നരേന്ദ്ര മോദിക്ക് നേരിട്ട് തന്നെ വ്ളാദിമിയർ പുട്ടിൻ പുകഴ്ച അഭിപ്രായം പറഞ്ഞത് വാർത്തകളിൽ സ്ഥാനം വലിയ  പിടിച്ചിരുന്നു. അങ്ങനെ പറഞ്ഞത് ഉക്രൈനിലെ ജനങ്ങളെ ക്രൂരമായി  കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിയർ പുട്ടിനാണല്ലോ. ഇപ്പോൾ ഇന്ത്യയിലാകെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? 

ഇന്ത്യയിൽ മനുഷ്യനെന്ന നിലയിൽ ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു നാടാക്കി രാഷ്ട്രീയക്കാരും ഭരണനേതൃത്വങ്ങളും മാറ്റിക്കഴിഞ്ഞു. ഉദാ: കേരളമാകട്ടെ മനുഷ്യന് സമാധാനമായി ഇക്കാലത്ത് ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റിയ നുണയന്മാരുടെ മേൽക്കോയ്മ നടക്കുന്നു. കേരളത്തിൽ പഞ്ചായത്തുകളും സംസ്ഥാന ഭരണകൂടവും വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ജനങ്ങളെയാകെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യത്തിന് വേണ്ട സാധങ്ങളുടെ അമിതമായ വിലവർദ്ധനവിന് തടസ്സം ഉണ്ടാക്കുവാൻ കേരളത്തിലെ സർക്കാർ കണ്ണു തുറക്കുകയില്ല. കേരളത്തിന്റെ അടയാളമായി മാറിയിരുന്ന റബർകൃഷി തകർത്തു. പ്രതിപക്ഷത്തെ ചിലർ മാത്രം റബർകൃഷി വീണ്ടും ഉറപ്പുള്ള വരുമാനമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം പോലും ഈയിടെ നടത്തി . എന്നിട്ടോ? കേരളത്തിലെ ഒരു മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സത്യം നീതി എന്നത് ജീവിതതത്വം അല്ല. കേരളത്തിലെ ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന നികുതി നാടിന്റെ വികസനത്തിനാണെന്നാണ് ഇവരുടെ വാഗ്ദാനങ്ങൾ. അത് ആരുടെ വികസനത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നത് ഏവർക്കും ഇപ്പോൾ കുറെ അറിയാം. അതുപക്ഷേ, സത്യം പറയുന്നവനെ അപ്പാടെ ഇല്ലെന്നാക്കുന്ന ക്രൂരരാഷ്ട്രീയം വികസിക്കുകയാണ് കേരളത്തിൽ .

യുഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂഹത്തിന്റെ ജീവിതശൈലികളൊന്നും  ഒരുപോലെയായിരുന്നില്ല. ഇക്കാലത്ത് വംശീയവും സാംസ്കാരികമായ  ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു ഭീമാകാരന്റെ ചുവട് വയ്പ്പ് പോലെ മാറ്റങ്ങൾ മുന്നോട്ടു നീങ്ങുന്നത് നാം കാണുന്നുണ്ട്. ഇന്ന് ഇന്ത്യൻ ഭരണഘടനപ്രകാരം ഇന്ത്യ വലിയ ഒരു ജനാധിപത്യരാജ്യമാണ്, മതേതര രാഷ്ട്രമാണ്. മഹാത്മാ ഗാന്ധിയെ രാഷ്‌ട്രപിതാവായി ഭരണ ഘടനയും അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഇന്ന് മഹാത്മാ ഗാന്ധിയെ പാടേ മറക്കുവാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിലെ അം ആദ്മി പാർട്ടി നേതാവും ശ്രമിക്കുന്നു. നിലവിൽ ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അശോക ചക്രവർത്തിയെപ്പോലെഅശോക ചക്രവർത്തി 41 നീണ്ട വർഷങ്ങൾ രാജ്യം ഭരിച്ചുവന്നാണല്ലോ ചരിത്രം കുറിക്കുന്നത്അതുപോലെ തന്നെ.   

രാഷ്ട്രീയ തന്ത്രം. രാഷ്ട്രീയ ഫാസിസ്റ്റ് അനുഭാവികളുടെ ഒരു തരംഗമായി, അത് വമ്പൻ വിജയമായി.

ഇറ്റലിയിൽ ജോർജിയാ മേലോണി എന്ന ഒരു വനിത ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ വംശജൻ ശ്രീ. ഋഷി സുനക് കഴിഞ്ഞ നാളിൽ ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിലേയ്ക് കയറി.  അതിന്റെയെല്ലാം രാഷ്ട്രീയ ശേഖരത്തിൽ വെളുത്ത, പാശ്ചാത്യ, ഭിന്ന ലിംഗക്കാരുടെ "ജീവിതരീതി" ഭീഷണി നേരിടുന്നുണ്ടെന്ന തീവ്വ്ര വലതുപക്ഷത്തെ ആഖ്യാനം ഉൾപ്പെടുന്നുണ്ട്. രഹസ്യാത്മക ആഗോള "വരേണ്യ വർഗ്ഗക്കാർ "ഒരു ജനസംഖ്യാകൈമാറ്റം", അവിടെ വളരെ  ശക്തമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പറയാം. ഈ"ഗ്രേറ്റ് റീപ്ലേസ്മെന്റ്" ഗൂഡാലോചനകൾക്ക്  ആഖ്യാനം യൂ. എസ്. എ. മുതൽ ന്യൂസിലാൻഡ് വരെയും, അതുപോലെ ഇന്ത്യയും ചൈനയും നിരന്തരം സന്ദർഭംപോലെ നുണകൾ പറയുന്ന അടിസ്ഥാനരാഷ്ട്രീയ നേട്ടത്തിന്  ഉപകരണങ്ങൾ ആക്കി ഉപയോഗിച്ചുകൊണ്ടിരുന്നു. മാത്രമല്ല നിരവധി കാര്യങ്ങളുടെ പേരിൽ ഓരോരോ രാജ്യങ്ങളിലും അത്തരം നിഗൂഡ  ജനപ്രിയമാണ് അടിസ്ഥാനമിട്ടത്. തെരഞ്ഞെടുപ്പുകളുടെ കാലങ്ങളിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വാഗ്ദാനങ്ങൾ എല്ലാം സ്ഥാനാർത്ഥി അധികാരത്തിലെത്തിയാൽ അയാൾ നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും  പാലിക്കപെട്ടുന്നുമില്ല എന്നതാണ് വലിയ യാഥാർത്ഥ്യം. ഇന്ത്യ വലിയ ജനാധിപത്യരാജ്യമാണെന്ന് പുട്ടിൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുകഴ്ത്തി പറഞ്ഞു. ഈവിധമുള്ള പരസ്യ  അഭിപ്രായങ്ങൾ പറഞ്ഞതിനും ചില അടിസ്ഥാനമുണ്ട്. നരേന്ദ്രമോദി  അതിനുശേഷം ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ പുട്ടിൻ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വായ് തുറന്നു പറഞ്ഞത് ലോക മാദ്ധ്യങ്ങൾ ഏറെ ശ്രദ്ധിച്ചു.

ജനപ്രിയമല്ലാത്ത ഏതു സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഒരു സെമിറ്റിക്ക് അടിയൊഴുക്കുകൾ ഉണ്ടെന്ന അഭിപ്രായം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായി. അതിങ്ങനെയാണ്: "ആഗോളവാദികൾ " മാത്രമല്ല, അഥവാ  "ആഗോള വരേണ്യ വർഗ്ഗങ്ങൾ" വേൾഡ് എക്കണോമിക് ഫോറമെന്നോ  അല്ലെങ്കിൽ ജനസംഖ്യയെ "കൈമാറ്റം" ചെയ്യാനാഗ്രഹിക്കുന്നുവെന്ന് ആരെങ്കിലും ആരോപിക്കപ്പെടുന്നതാകട്ടെ മറ്റാരെങ്കിലും അതുപോലെ ആവർത്തിക്കപ്പെടുമ്പോൾ, ഇവയെല്ലാം എല്ലായ്പ്പോഴും യഹൂദ ലോക ഗൂഡാലോചനയുടെ സിഫറുകളാണ് എന്ന വ്യാഖ്യാനങ്ങൾ പോലും ഉണ്ടാകാം. എന്നാൽ വെള്ളക്കാരായ ചില ഭരണാധികാരികളുടെ ഭയം പ്രധാനമായും ഉള്ളത് നുണകൾ ഉപയോഗിച്ച് രാഷ്ട്രീയനിലനിൽപ്പ് സൃഷ്ടിക്കുന്ന പലർക്കും അത് ശക്തമായ ഒരു ശക്തിതരംഗമാണ്. ഇന്ന്  അവരിൽ പലരും എന്നും ഫാസിസ്റ്റുകളായതിനാൽ യഹൂദവിരുദ്ധത നന്നായി എല്ലായ്പ്പോഴും യോജിക്കുന്നു. യുഗങ്ങൾ തുടർച്ചയായി മാറി ക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂ ഹത്തിന്റെ ജീവിതശൈലികളും ഒരുപോലെയായിരുന്നില്ല. മാത്രമല്ല  ഇക്കാലത്ത് വംശീയമായും സാംസ്കാരികമായും മനുഷ്യസമൂഹങ്ങൾ  ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്.  

നുണയന്മാരുടെ അന്തർദ്ദേശീയതയും അവരുടെ ആന്തരിക സമ്പർക്കങ്ങളും. 

നുണകളുടെ അതിശക്തന്മാരായ രാജ്യഭരണനേതൃത്വങ്ങൾക്ക് എന്നും  പരസ്പരം നിരവധി കാര്യങ്ങളിൽ ബന്ധങ്ങളുണ്ട്. എന്നാൽ എല്ലാറ്റിനും പൂർണ്ണമായ യോജിപ്പില്ല എന്ന് കാണാൻ കഴിയും. ഇത് ഒരുദാഹരണം, ഈയിടെ ഇറ്റലിയുടെ പ്രധാനമന്ത്രിയായി ഭരണമേറ്റെടുത്ത വനിതാ പ്രധാനമന്ത്രി ജിയോർജിയോ മേലോണി എന്നും തെറ്റായ വിവരങ്ങൾ നൽകുന്ന റഷ്യൻ ഭരണാധികാരി വ്ളാദിമിയർ പുട്ടിന്റെ ആരാധക അല്ലായെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിസ്സിസ് മെലോണി അവരുടെ സഖ്യകക്ഷി നേതാക്കളായ ശ്രീ. മറ്റെയോ സാൽവീനി, ശ്രീ. സിൽവിയോ ബെർലുസ്കോണി എന്നിവരിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ് എന്ന് പൊതുവെ അഭിപ്രായങ്ങളുണ്ട്. മേല്പറഞ്ഞവർക്കി രുവർക്കും റഷ്യ കഴിഞ്ഞ കാലങ്ങളിൽ പണം നൽകിയ സംഭവത്തെ  പാശ്ചാത്യ ലോകം വിശ്വസിക്കുന്നുണ്ട്. 

ഇറ്റാലിയൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശ്രീമതി മെലോണി ഒരുതരം അറ്റ്ലാന്റിക്കിസ്റ്റായി പാശ്ചാത്യലോകം കണക്കാക്കുന്നു. എന്നിരുന്നാലും എല്ലാറ്റിനുമുപരിയായി അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ദീർഘകാലമായി വലതു പക്ഷ റാഡിക്കൽ ഗ്രൂപ്പിൽ മാത്രമല്ല, നുണകളിൽക്കൂടി കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ പാർട്ടിയിലാണ് ശ്രീമതി ജിയോർജിയോ മെലോണി പ്രവർത്തനം നടത്തിയത് എന്ന് യൂറോപ്യൻ വാർത്താ ഏജൻസികൾ കുറിക്കുന്നു.. സ്ഥിരം നുണകൾ ഉൾപ്പെടുന്ന രാഷ്ട്രീയ  ലോകവീക്ഷ ണമുള്ള ഇത്തരം ആളുകളെ റിപ്പബ്ലിക്കന്മാർ വലിയ ഉത്തരവാദിത്ത്വ മുള്ള സ്ഥാനങ്ങളിലേക്ക് ഉയർത്തുകയാണ്. അമേരിക്കൻ സുപ്രീം കോടതിയിൽ മാത്രമല്ല, ലോകബാങ്കിന്റെ പല ഉന്നത സ്ഥാനങ്ങളിലേ യ്ക്കും ഉയർത്തുന്ന സംഭവങ്ങൾ കാണാം. 

നിലവിലുള്ള അനേകം രാജ്യങ്ങൾ ആഗോള കാലാവസ്ഥാ വ്യതിയാന ത്തെക്കുറിച്ച് ആവർത്തിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ സഹകരണം എങ്ങനെ ഉണ്ടാകും എന്നത് അവരിലും ഒരു ചോദ്യമുയർന്നിരുന്നു. യൂറോപ്യൻ നേതൃത്വങ്ങളിൽ അതിൽ ഏറെ സംശയങ്ങൾ അവരുടെ കാലാവസ്ഥാ വ്യതിയാന ചർച്ചാ സമ്മേളന ത്തിൽ ഉയർത്തിയതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയെപ്പറ്റി അടുത്തയിടെ ആവർത്തിച്ചു ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി " ഞങ്ങൾ ഒരു സാമൂഹ്യശാസ്ത്രജ്ഞരല്ല എന്ന് ആക്ഷേപിച്ചു മറുപടി നൽകിയത് മീഡിയങ്ങളിൽ വിഷയമായി. ആഗോള സംഭവ വികാസ ങ്ങളെ നയിക്കുമെന്ന് കരുതപ്പെടുന്ന, അഥവാ ഫോസിൽ ഇന്ധനങ്ങ ളുടെ ചൂഷണത്തിൽ നിക്ഷേപം തുടരുന്ന ഒരു കാലാവസ്ഥ വ്യതിയാന ത്തിൽ ശ്വാസം മുട്ടുന്ന നേതൃത്വങ്ങൾക്ക് ഇനി മനുഷ്യരാശിയെയാകെ  താങ്ങാൻ കഴിയുമോ? ഇക്കാര്യങ്ങളിൽ നുണയന്മാരായ രാഷ്ട്രീയ കീടങ്ങളെ സാധ്യമാണെന്ന് തോന്നുമ്പോഴെല്ലാം അവരെ വേഗത്തിൽ നിയന്ത്രിക്കാൻ കഴിയണം. 

അമേരിക്കയിൽ അടുത്ത കാലത്തുണ്ടായ വിശേഷങ്ങൾ ന്യൂയോർക്ക് ടൈoസ് റിപ്പോർട്ട് ചെയ്തതിങ്ങനെ: തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 38 ശതമാനം ആളുകൾ ഡൊണാൾഡ് ട്രംപ് തെരഞ്ഞ ടുപ്പിൽ പരാജയപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം മാത്രമാണ് ഡൊണാൾഡ്  ട്രംപ് വിനിയോഗിച്ചതെന്ന് വിശ്വസിക്കുന്നു. എന്നാൽ 54  ശതമാനം പേർ ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തെ അപകടത്തിലാക്കിയെന്ന് കരുതുന്നു. എന്നാൽ രണ്ടു പാർട്ടികളിൽ റിപ്പബ്ലിക്കന്മാർ അമേരിക്കൻ  "ജനാധിപത്യത്തോട് പ്രതിബദ്ധത പുലർത്താൻ "കൂടുതൽ സാദ്ധ്യതയു ണ്ടെന്ന് 42 ശതമാനം പേരും വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സംശയിക്കുന്ന നിരവധി സ്ഥാനാർത്ഥികളെ അവർ മുന്നോട്ട് വച്ചിട്ടു ണ്ടെങ്കിലും സമഗ്രമായും നിരന്തരമായും യഥാർത്ഥ വിവരമില്ലാത്ത ആളുകളുടെ അനുപാതം പ്രത്യേകിച്ചും അമേരിക്കയിൽ ഉയർന്നതാ ണ്. അതുപോലെ വിവരമില്ലാത്തെ ദശലക്ഷക്കണക്കിന് ആളുകളും റഷ്യയിലും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും നിലവിൽ ഉണ്ട്. 

നുണയന്മാർ ജനസമൂഹത്തിന് മുമ്പിൽ ഇപ്പോൾ ക്യൂ നിൽക്കുകയാണ്.  ഉക്രൈൻ യുദ്ധഭൂമിയിലെ സത്യം വ്ളാദിമിയർ പുട്ടിനെ പിടികൂടിയി ട്ടുണ്ട് . അതുപോലെ ബ്രിട്ടനിൽ നടന്നത് എന്തായിരുന്നു? ഇംഗ്ലണ്ടിനെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുവാൻ പ്രധാനമന്ത്രി ആയിരുന്ന ജോൺസൻ നടപ്പാക്കിയ "ബ്രെക്സിറ്റ്" കരാർ നടപ്പാക്കിയത് തങ്ങളോട് ശരിക്കും നുണ പറഞ്ഞായിരുന്നു എന്ന് ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങി. ചില ഘട്ടങ്ങളിൽ നിഷേധിക്കാനാവാത്തതും പ്രകടമായതുമായ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു. അതുകൊണ്ടു എന്നെന്നേയ്ക്കുമായി ചിലർക്ക് ജീവിക്കാൻ കഴിയും. കാരണം, നേരേ  മറിച്ചുള്ള തെളിവുകൾ വളരെക്കാലങ്ങളായി നൽകിയിരുന്നു. പക്ഷെ, അവയെയെല്ലാം അവഗണിക്കപ്പെടുന്നു. ഉദാ: ഡൊണാൾഡ് ട്രംബിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പരക്കെ തെറ്റിദ്ധാരണ വിളമ്പിയ പലരും അമേരിക്കയിൽ അവരുടെ ഭാവി അവരോടൊപ്പം അവരുടെ ശവകുടീരങ്ങളിലേയ്ക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു . 

രാഷ്ട്രീയവും കാലാവസ്ഥാവ്യതിയാനങ്ങളും. 

മനുഷ്യർ ഭൂമിയെ ഒട്ടും ചൂടാക്കുന്നില്ല, ഭൂമിയെ മലിനപ്പെടുത്തുന്നില്ല, ഇങ്ങനെ അനേകം അവകാശവാദങ്ങൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് എന്നും ഉണ്ട്. എന്നാൽ ഇതുവരെ സംശയിച്ചിരുന്നവർക്ക് പോലും പാകിസ്ഥാനിലെ വെള്ളപ്പൊക്കവും, മരണങ്ങളും, ജർമ്മനിയിലെയും, കരീബിയൻ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും, എല്ലാവർഷങ്ങളിലും പതിവായി ഇന്ത്യയുടെ തലസ്ഥാനഗരമായ ന്യൂഡൽഹിയിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണങ്ങളും വരൾച്ചയും യാഥാർത്ഥ്യമാണെന്ന് പറയുന്നുണ്ട്. ഇതെല്ലാം വളരെ പ്രയാസപ്പെട്ട് മാത്രമേ അവയെല്ലാം അവഗണിക്കാൻ കഴിയു. ശാസ്ത്രത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും ഉണ്ടാകും. അതുപക്ഷേ, പലപ്പോഴും അവയെ  മറികടക്കപ്പെടുന്നുണ്ട്. തണുപ്പുകാലത്ത് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാവുന്നു. അതെങ്ങനെ ഉണ്ടാകുന്നുവെന്ന കുറ്റം കർഷകരുടെ ശിരസിൽ കെട്ടി വയ്ക്കാവുന്ന ആരോപണങ്ങളാണ് രാഷ്ട്രീയനേതൃത്വങ്ങൾക്കുള്ളത്   .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന കാർഷിക വിളകളുടെ  അവശിഷ്ടങ്ങൾ കത്തിച്ചാലുണ്ടാകുന്ന വിഷവാതകമാണ് ദൽഹിയിൽ പുകമഞ്ഞിനു കാരണമാകുന്നതെന്നാണ് കർഷകരുടെ പേരിലുള്ള ആരോപണം. ഡൽഹിയിലെ അന്തരീക്ഷശുദ്ധീകരണത്തിന് ഇത്രയും  കാലങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ ചെയ്തില്ല.

നുണയുടെ രാഷ്ട്രീയം ഒരു ഘട്ടത്തിൽ യാഥാർത്ഥ്യവുമായി തമ്മിൽ കൂട്ടിയിടിക്കുന്നു. ഇതിനെല്ലാം അനേകം ഉദാഹരണങ്ങൾ പറയാനുണ്ട്. റഷ്യൻ തൊഴിൽ റിക്രൂട്ട്മെൻറ് ഓഫീസുകളിലായാലും, ഇന്ത്യയിലോ അമേരിക്കയിലോ ഏതു രാജ്യങ്ങളിലായാലോ നിർഭാഗ്യവശാൽ സത്യം കണ്ടില്ലെന്നു നടിച്ചു മറച്ചുവയ്ക്കുന്ന വിവരമില്ലാത്തവർ പലപ്പോഴും ഉണരാൻ വളരെ സമയമെടുക്കും. ഇതിനാൽ ഒരു രാഷ്‌ട്രീയ കേന്ദ്രതത്വ മെന്ന നിലയിൽ ഇങ്ങനെയുള്ളവർ ഉപയോഗിക്കുന്ന നിഗൂഢ തന്ത്ര നുണയുമായി തെഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും മരിക്കുകയില്ല. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത് മറിച്ചൊന്നുമല്ല. നുണക്കഥകളും നുണവാഗ്ദാനങ്ങളും എല്ലാവിധ തെരഞ്ഞെടുകളിലും  കേന്ദ്രതത്വശാസ്ത്രം പോലെ നിർഭാഗ്യവശാൽ ഇന്ത്യയിലെ ഓരോരോ  സംസ്ഥാനങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ആവർത്തിച്ചു കൊണ്ടിരിക്കുന്നു.  

കേരളരാഷ്ട്രീയനിലവാരം അന്താരാഷ്‌ട്രതലത്തിൽ വ്യക്തമായിട്ട്  നിരീക്ഷിക്കാം. അവിടെ ഇപ്പോൾ ഒരു ജനാധിപത്യഭരണമില്ല. അവിടെ  രാഷ്ട്രീയ പാർട്ടിയുടെ ഏകാധിപത്യ നിലപാട് ശക്തിപ്പെടുത്തി പാർട്ടി അംഗങ്ങൾക്ക് മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെന്ന്  കാണാൻ കഴിയും. "അവരെല്ലാം എന്തായാലും നുണകൾ പറയുന്നു എന്നത് സത്യമല്ല, അവരെ അവരുടെ സത്യസന്ധത എല്ലായ്‌പ്പോഴും മികച്ച രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു". ഇങ്ങനെയുള്ള വാദഗതികൾ ഭരണകക്ഷി അനുകൂലികളിൽ വളരെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ പ്രധാനവിഷയമാണ് കഴിഞ്ഞ നാളിൽ കേരളഗവർണ്ണരും മുഖ്യമന്ത്രിയും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധം. ഗവർണ്ണറുടെ  സർവ്വകലാശാല ചാൻസലർ പദവി കേരളാ മന്ത്രിമാരെ ഉൾപ്പെടുത്തി  കേരള മുഖ്യമന്ത്രി എടുത്ത ഏകാധിപത്യ നിലപാടാണ്. അത് ശരിയല്ല. വിദ്യാഭ്യാസം എങ്ങനെ വേണമെന്ന കാര്യം നിശ്ചയിക്കാൻ ജനങ്ങൾ  തീരുമാനിക്കണം.  ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് മന്ത്രിമാരേയും  തെരഞ്ഞെടുത്തത്. ജനങ്ങൾ  ആണ് സർക്കാർ. മുഖ്യമന്ത്രിയും കുറെ മന്ത്രിമാരും മാതമല്ല സർക്കാർ എന്ന് ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളും മനസ്സിലാക്കണം.

അതുപോലെതന്നെ ഇന്ത്യൻ ഭരണകൂടത്തിന് വിവിധ പാർലമെന്ററി കമ്മിറ്റികളുണ്ടല്ലോ. എന്നാൽ സുപ്രധാന പാർലമെന്ററി കമ്മിറ്റികളി ൽനിന്നു പ്രസിദ്ധരായ പ്രതിപക്ഷനേതാക്കളെയാകെ പുറത്താക്കി. ഉദാ: ആഭ്യന്തരം, ഐ. ടി. തുടങ്ങിയ സുപ്രധാന പാർലമെന്ററി വിഭാഗ  സമിതികളുടെ അദ്ധ്യക്ഷപദവികളിൽ ഒന്നിൽപ്പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിച്ചില്ല. ഇന്ത്യൻ സർക്കാരിന്റെ നിലവിലുള്ള  പാർലമെന്ററി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐ. ടി, പ്രതി രോധം, വിദേശകാര്യം, ആരോഗ്യം എന്നിവ പുനഃസംഘടിപ്പിച്ചപ്പോൾ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടിയേയും  രണ്ടാമത്തെ വലിയ പ്രതിപക്ഷ പാർട്ടി തൃണമൂൽ കോൺഗ്രസിനെയും പാടെ അവഗണിച്ചു. എന്നാൽ ബി. ജെ. പി. നേതാക്കൾ തലപ്പത്തുള്ള വിവിധ പാനലുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നരേന്ദ്ര മോഡി ഏകാധിപതിയും ജനങ്ങളെ അംഗീകരിക്കാത്തവനുമായ ഒരു,  രാഷ്ട്രീയ നുണയന്മാരിൽ, പ്രമുഖനാണ്. നരേന്ദമോദി "ജനാധിപത്യം"  ജനങ്ങളുടെയെല്ലാം മുഖത്തുനോക്കി പറഞ്ഞുകൊണ്ട്, ജനങ്ങളുടെ മേൽ ആധിപത്യം സൃഷ്ടിക്കുന്നു. കേരളത്തിലും ഇന്ത്യയിലാകെമാനം  പൊതുവെയും മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടാക്കി മാറ്റിയത് ജനങ്ങളല്ല, നേരെ മറിച്ച് കേരളത്തിലെ ഒരു മുഖ്യമന്ത്രിയും , ഇന്ത്യൻ പ്രധാനമന്ത്രിയുമാണ്. ഇവർ ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള  പുകഴ്ച പറയുന്നതിങ്ങനെ: ഇന്ന് "ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന  സാമ്പത്തികശക്തിയാണ് ഇന്ത്യ" എന്നാണ്.  അത് ആയിരുന്നുവെങ്കിൽ ഇന്ത്യൻ പൗരന് വേണ്ടി എന്നുപറയപ്പെടുന്ന കേരളത്തിലെ സർക്കാർ കൈനീട്ടി കൊടുക്കുന്ന ധർമ്മഭക്ഷണക്കിറ്റ്,  അതു കൂടാതെ, റേഷൻ കട സമ്പദ്രാദായം ഇവയെല്ലാം നിറുത്തലാക്കി തുറന്ന സാമ്പത്തിക നയം ജനങ്ങൾക്ക് കാണിച്ചു കൊടുക്കൂ മഖ്യമന്ത്രി പിണറായി, എന്ന നിർദ്ദേശം ജനങ്ങൾ മുന്നോട്ട് വയ്ക്കണം.  ഇതേ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും . ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ഭക്ഷണ കിറ്റ് ഏറ്റു വാങ്ങുക, ഇതാണോ  ഇക്കാലത്തെ ഇന്ത്യൻ സർക്കാർ ചെയ്തിട്ടുള്ള വികസനപ്രവർത്തനം ?.

കേരളം മനുഷ്യന് സമാധാനമായിട്ട്,  ജീവ ഭയം ഇല്ലാതെ ജീവിക്കാൻ  കഴിയാത്തത് ഈവിധമുള്ള രാഷ്ട്രീയാധികാരക്കൊതിയന്മാരായ നുണയന്മാരുടെ മേൽക്കോയ്മയാണ്. പഞ്ചായത്തുകളിലും, നഗരസഭക ളിലും ജനങ്ങളുടെ പണം കോരിയെടുത്ത് കോടികളുടെ തട്ടിപ്പുകൾ നടത്തുന്ന ബാങ്കുകൾ മാത്രവുമല്ല, സംസ്ഥാനഭരണത്തിലും പ്രധാന ലക്ഷ്യമെന്താണ് ? ബാങ്കുകൾ ഇന്ത്യയിൽ നമുക്ക് ഒരു സുരക്ഷിത പണ നിക്ഷേപ കേന്ദ്രങ്ങളല്ലാതായിത്തീരുകയാണ്. ജനങ്ങളുടെ ഭാവികാല  അഭിവൃത്തിക്കുള്ള പ്രവർത്തനമല്ല, നീതിയില്ലാത്തതായ പണത്തട്ടിപ്പ്, അതുപോലെ പലതരത്തിലുള്ള നികുതിപ്പേരിൽ പണം തട്ടിപ്പു നടത്തി ജനങ്ങളെ പിച്ചിചീന്തുകയാണ്. വാർത്താവിനിമയം, ഇലക്ട്രി സിറ്റി, പഞ്ചായത്തുകൾ, വില്ലേജ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വൻ  തട്ടിപ്പ് അസഹനീയമായിക്കഴിഞ്ഞു. ഇത്തരം രംഗങ്ങളിൽ ജനങ്ങൾ ആകെ വിഷമിക്കുകയാണ്. ഇന്ന് കേരളത്തിൽ മനുഷ്യർക്ക് സമാധാനമായി  ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടായിട്ട് മാറിയിരിക്കുന്നു. ഏറെ  ചുരുക്കിപ്പറഞ്ഞാൽ, പഞ്ചായത്തു ഭരണം മുതൽ സംസ്ഥാനഭരണം വരെ ജനങ്ങളെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്ന വരായി അധഃപ്പതിച്ചിരിക്കുന്നു. നാടുഭരണത്തിന് സത്യസന്ധത ഒട്ടും ആവശ്യമില്ല . ഇതാണ് നാട് ഭരിക്കുന്നവരുടെ പൊതു തത്വശാസ്ത്രം.

ഇന്ത്യയിലെ അനേകലക്ഷം ജനങ്ങൾ നിരാശരായി ദരിദ്രരും, ദരിദ്ര്യം അനുഭവിച്ച് വളരുന്നവരുമാണ്. നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക്  അവരുടെ ദൈനംദിനാവശ്യത്തിനായി വാങ്ങുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണുന്നത് പുതിയ കാര്യമല്ല. അതേസമയം അയൽ രാജ്യങ്ങളെ ആക്രമിക്കുവാൻ ആയുധനിർമ്മാണത്തിന് വേണ്ട പണം ജനങ്ങളിൽനിന്ന് നികുതി വിഹിതമായി ഇന്ത്യൻ സർക്കാർ പിടിച്ചു വാങ്ങുകയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധാരണ പൗരന് സാധിക്കുന്നില്ല. അവർക്ക് മുകളിൽ വലിയ അരികുകൾ ഉണ്ട്. പുതിയ സാഹചര്യങ്ങളിൽ അവർ അഭിവൃത്തിപ്പെടാൻ മൂലധനം കരുതുകയും ചെയ്യണം. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹിക സഖ്യം എന്ന പഴയ ആശയവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കാര്യങ്ങളും ജീവിതത്തിന്റെ തത്വചിന്തയും ഒരു പരിധി വരെ ഇന്നും നിലനിൽക്കുന്നുണ്ട്. എങ്കിലും പ്രായോഗികതയിൽ അവ ഇല്ലാതായി.




ഇന്ത്യയിൽ മതം ഒരു സിദ്ധാന്തമല്ല. അത് സാമാന്യ ജീവിതത്തിൽനിന്ന് ഒറ്റപ്പെട്ടതാണ്. അതിന് ഒരു കാരണം രാഷ്ട്രീയപാർട്ടികളുടെ കടന്നു കയറ്റമാണ്. അവർ നിയന്ത്രിക്കുന്നു, നിശ്ചയിക്കുന്നു. സർക്കാരിന്റെ ഇടപെടൽ ശക്തമാണ്. ഉദാ: ഇന്ത്യൻ കറൻസിയുടെ ഇരുവശത്തും ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഈയിടെ ഡൽഹിയിൽ അം ആദ്മി പാർട്ടിയുടെ നേതാവ് കേജ്രിവാൾ നിർദ്ദേശിച്ചത് മാദ്ധ്യമങ്ങ ൾക്ക് ഒരു വാർത്തയായിരുന്നു. കറൻസിയിൽ പതിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം പാടെ ഉപേക്ഷിക്കണമെന്നും അഭിപ്രായമുണ്ടായി. എക്കാലവും ഇന്ത്യൻ സംസ്കാരവും കലയും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതക്കാലത്തുള്ള ആവിഷ്ക്കാരങ്ങളിൽ ചിലതെല്ലാം   ആയിരുന്നു. അത് ഇന്ത്യക്ക് പുറത്ത് കണ്ടെത്താൻ കാരണമായിരുന്നു. എന്നാൽ നമ്മുടെ പഴയ സ്മാരകങ്ങളും ശില്പങ്ങളും പ്രത്യേകിച്ച് കുറെ നാളായി ഉത്തരേന്ത്യയിൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഓരോരോ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും. അന്നും നുണയുടെ രാഷ്ട്രീയം ശക്തമായി വ്യാപിച്ചിരുന്നു. ഇന്ന് നാം കാണുന്ന നഗ്ന സത്യമെന്താണ്? ഇന്ത്യയിൽനിന്ന് ഒരു സാമാന്യ ഭാവി  സുരക്ഷാ ജീവിതം തേടി യുവജനങ്ങൾ ഇന്ത്യവിട്ട് മറുരാജ്യങ്ങളിൽ സാമൂഹിക -രാഷ്ട്രീയ അഭയാർത്ഥികളായി കുടിയേറുന്ന കാഴ്ചയാണ്. ഇത്തരം സാമൂഹിക ദുരന്തത്തിന് കാരണം ഇന്ത്യയിലെ രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ തന്നെ ആണ്. 

കേരളരാഷ്ട്രീയം ജനങ്ങളെ ദരിദ്രരാക്കി മാറ്റി. മലയാളി യുവ ജനങ്ങൾ മറുനാട്ടിൽ ഭാവിപ്രതീക്ഷകൾക്ക് വേണ്ടി കുടിയേറി ജീവിതം അവർ  തകർക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രതിസന്ധിയിൽനിന്നും രക്ഷയുടെ പാത തുറന്നു കൊടുക്കുവാൻ നമ്മുടെ കണ്ണുകൾ തുറന്ന് പ്രവർത്തിക്കണം. ജനങ്ങളെ കൊന്നുതിന്നുന്ന പിണറായി സർക്കാർ കെ.റയിലിനും വിഴിഞ്ഞം പദ്ധതിയും നിറുത്തിവച്ചശേഷം, അതിനു മുടക്കുന്ന പണം കേരളത്തിലെ ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്താനുള്ള തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഏറ്റവും വേഗം കേരളത്തിൽ സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക. അത് സാധ്യമല്ലെങ്കിൽ ഇപ്പോഴുള്ള ഭരണാധികാരികളാകെ ജനങ്ങളെ  ഉപദ്രവിക്കാതെ ഭരണം രാജിവച്ചു പുറത്തു പോകണം. കേരളത്തിലെ  ജനപ്രതിനിധികളുടെ സഹായികൾക്ക് രണ്ടു ദിവസം കൂടെ നടന്നാൽ പെൻഷൻ നൽകാം, പക്ഷെ, സ്വകാര്യ തൊഴിൽരംഗത്തെ ,ഉദാ: കൃഷി ചെയ്യുന്ന ദിവസത്തൊഴിൽ ജോലിക്കാർക്ക് അവരുടെ ജോലിസ്ഥിരത,  പെൻഷനും നൽകുക, അവർക്ക് നൽകുന്ന ഭക്ഷണപ്പൊതി പ്രസ്ഥാനം, റേഷൻ കടകൾ എന്നിവ  നിർത്തലാക്കുക, കാർഷികരംഗം, വിവിധ തൊഴിൽ സാധ്യതാ വികസനം,മെച്ചപ്പെട്ട വിദ്യാഭ്യാസം, അതായത്, വിദ്യാഭ്യാസം സൗജ്യന്യമാക്കുക, ജനങ്ങൾക്ക്  സൗജന്യ വിദ്യാഭ്യാസം നൽകുന്നത് സർക്കാരിന്റെ ചുമതലയായി നിയമം പരിഷ്‌ക്കരിക്കുക. സ്വന്തം മാതൃരാജ്യത്തു ജനങ്ങൾക്ക് തൊഴിൽ നൽകി ജനങ്ങളുടെ ഭാവി ഉറപ്പാക്കുക. //-

************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.