Samstag, 17. Dezember 2022

ധ്രുവദീപ്തി : // Religion // Faith // സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. // George Kuttikattu


ധ്രുവദീപ്തി : // Religion  // Faith //  

സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. //

George Kuttikattu

നാഭിമുഖ വിശുദ്ധകുർബാനയർപ്പണവിഷയത്തിൽ എറണാകുളം രൂപത  ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ കടുത്ത നിലപാടിന്റെ ശക്തിയുടെ പിന്നിലെ ഉറവിടം ഒരു ദയനീയ പരാജയത്തിന്റെ പിന്നിലെ ശക്തിയാണെ ന്നും, അതെവിടെനിന്നാണെന്നും സഭാവിശ്വാസികൾ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ ആത്യന്തികമായി അവയെല്ലാം എവിടെനിന്നും ആരുടെയെല്ലാം നിരീക്ഷണത്തിൽനിന്നുമായാലും കാര്യങ്ങളാകെ വ്യക്തമാണ്. ഇതുവരെ യും ഭരിച്ചിരുന്ന സഭാനേതൃത്വത്തിന് സഭാംഗങ്ങളുടെ വ്യക്തമായിട്ടുള്ള മാൻഡെറ്റ് നൽകിയത് തികച്ചും കേരള സഭയുടെ ബഹുമുഖ വികസനത്തി നായിരുന്നു. അത് പാലിക്കുന്നതിൽ സീറോ മലബാർ സഭാനേതൃത്വവും രൂപത ബിഷപ്പ് ആംഡ്‌റൂസ് താഴത്തും മറ്റു നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്താണ് സഭാവിശ്വാസികൾ ഇതേപ്പറ്റി മനസ്സിലാക്കിയത് ? ഭാവിയിലും സീറോമലബാർ സഭയുടെ പൊതുസമാധാന വഴികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു മുൻ ജസ്റ്റീസ്, മാത്രമല്ല, സീറോ മലബാർ സഭയിലെ ഇന്നുള്ള മെത്രാന്മാരിൽ ചിലരും പുരോഹിതരും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞനാളിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചത് സീറോമലബാർ സഭ ജനാഭിമുഖ കുർബാന സ്വീകരിക്കണമെന്നാണ്. ഇത് മാർപാപ്പയുടെ നിർദ്ദേശമേയല്ല അദ്ദേഹമിങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് സീറോമലബാർ സഭയിൽ അധികാരനേതൃത്വങ്ങളിലുള്ളവർ പച്ചയ്ക് നുണയുടെ ദൈവശാസ്ത്രം മുറുക്കെപ്പിടിച്ചിരിക്കുകയാണ്. സഭയിൽ ഈ നിലപാട് സഭാംഗങ്ങളെ മാറ്റി നിറുത്തി, മെത്രാൻ സിനഡ് മാത്രം അവയെ തീരുമാനിച്ചത് നടപ്പാക്കുമെന്ന് പറഞ്ഞു അവർ ഉറച്ചു നിൽക്കുകയാണ്. ഇവരുടെ അജ്ഞാതമായ ശക്തി അണഞ്ഞു കഴിഞ്ഞു എന്നതാണ് ശരി. ഈയിടെ എറണാകുളം ബിഷപ്പ് പോലീസ് സംരക്ഷണം സ്വീകരിച്ചു സഭ യുടെ അടിസ്ഥാനമൂല്യം പരസ്യമായി തകർക്കുന്നത് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് സഭയുടെ ക്രിസ്തീയമൂല്യം തകർക്കുന്ന സ്ഥിതിവിശേഷമാണ്.


കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലേയ്ക്ക് പരിശോധിക്കാം. മാർത്തോമാക്രിസ്ത്യാനികൾക്ക് പതിനാറാം നൂറ്റാണ്ടിന്റെ അവസാനം  വരെ സെലൂക്കിയൻ സഭയോട് വൈദികഭരണാദ്ധ്യക്ഷപരമായ പാരമ്പര്യ  വിധേയത്വമുണ്ടായിരുന്നു. ഈ വിധേയത്വത്തിന്റെ ഫലമായി, അന്നത്തെ  മാർത്തോമ്മാ ക്രിസ്ത്യാനികൾ, പൗരസ്ത്യ സുറിയാനി ആരാധനക്രമവും കാനോനികവുമായ രീതികളെല്ലാം  സ്വീകരിക്കുന്നതിനും അനുഷ്ഠിക്കുന്ന തിനും ഇടയായി. രാജ്യത്തിലെ ഏതുവിധത്തിലുമുള്ള സാമൂഹ്യ രാഷ്ട്രീയ  സാഹചര്യങ്ങളിലും കേരളം ഇന്നത്തേതുപോലെ ഓരോന്നിനും സ്വന്തമായ സംസ്കാരത്തോടുകൂടിയ അനേകം ജാതികളോടും പല ഉപജാതികളോടും കൂടിയതായിരുന്നല്ലോ. അവർ അവർക്ക് സ്വന്തമായ ഒരു വ്യക്തിത്വം, അത്  അവരുടെ പ്രാചീന സംസ്കാരത്തെ എല്ലാനിലകളിലും അനുരൂപണം ചെയ്തു കൊണ്ട് അഥവാ ക്രൈസ്തവീകരിച്ചുകൊണ്ടും വളർത്തിയെടുക്കുകയുണ്ടാ യിട്ടുണ്ട്. ഇതുപോലെ രാജ്യത്തെ മറ്റേത് സമുദായത്തെയുംപോലെ തന്നെ കേരളത്തിൽ മാർത്തോമ്മ ക്രിസ്ത്യാനികൾ സ്വന്തം വ്യക്തിത്വവും അന്ന്  വികസിപ്പിച്ചെടുത്തു. ഇവർ പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യരുമായിട്ടു  സമ്പർക്കത്തിലേർപ്പെടുന്നതിനു മുൻപും അതിന് പിൻപും മാർത്തോമ്മ ക്രിസ്ത്യാനികളെ നാം വീക്ഷിക്കുകയും അതേപ്പറ്റി വേണ്ടതുപോലെ അത് മാനിക്കുകയും ചെയ്തിരുന്നെങ്കിൽ, അവ മനസ്സിലാക്കുകയും അതിന് ശേഷം പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള മാർത്തോമ്മാ ക്രിസ്ത്യാനിക ളുടെ മുൻചരിത്രം ഇന്നത്തേതിൽനിന്നും ഭിന്നമായ മറ്റൊരു മാർഗ്ഗത്തെ സ്വീകരിക്കുമായിരുന്നു. അതായത് രാജ്യത്തിലെ ഇതര സമുദായങ്ങളുടെ കാര്യത്തിലെന്നപോലെ ഇന്നും അന്നും സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതത്തെയും ഓരോരോ ആചാരങ്ങളുടെയും ദൃക്‌സാക്ഷികൾ ഇന്നും ഉണ്ടായിരുന്നു. അത്തരം ആചാരങ്ങൾ പലതും ഇന്നും കുടുംബങ്ങളിലും ക്രിസ്ത്യൻ ദേവാലയആചാരങ്ങളിലും നടക്കുന്നുണ്ട്.അന്നത്തെ പള്ളികൾ ബാഹ്യമായി അക്രൈസ്തവരുടെ ക്ഷേത്രങ്ങളെപ്പോലെ ആയിരുന്നു. പക്ഷെ ഏകവ്യത്യാസം പള്ളിയുടെ മേൽക്കൂരകളിലും പള്ളിക്കു മുന്പിലുള്ള വെളിമ്പ്രദേശത്തും സ്ഥാപിച്ചിരുന്ന കുരിശുകളായിരുന്നു. പള്ളിയുടെ തറ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും സാധാരണ വീടുകളിലേതു പോലെ ചാണകം കൊണ്ട് മെഴുകിയിരുന്നു. ഉൾഭാഗത്തെ സംബന്ധിച്ചുള്ള  ചിലത് അവ പ്രാചീന സെലൂക്കിയൻ ദേവാലയങ്ങൾക്കു സമാനമായിട്ട്  കാണപ്പെട്ടിരുന്നു. അന്നുണ്ടായിരുന്ന പള്ളികളിൽ വിവിധ ആചാരങ്ങളും കൂദാശകർമ്മങ്ങളും ഉണ്ടായിരുന്നു. അന്നത്തെ പള്ളികളിൽ വൈദികർ അഭിഷിക്തരായിരുന്നത് ഇടവകകൾക്ക് വേണ്ടിയായിരുന്നു. രൂപതയ്ക്ക് വേണ്ടിയല്ല. പലപ്പോഴും അവർ വിവാഹിതരായിരുന്നു, നിയമ പ്രകാരമുള്ള പ്രായമെത്തുന്നതിനു മുമ്പ്തന്നെ അവർക്ക് പട്ടം നൽകിയിരുന്നു. മാത്രമല്ല  വൈദികർക്ക് സ്വന്തമായി ഒരു പ്രത്യേക വേഷമുണ്ടായിരുന്നു. സന്യാസ  ജീവിതം മാർത്തോമ്മാക്രിസ്ത്യാനികൾക്ക് ഒട്ടും അജ്ഞാതമായിരുന്നില്ല.

അക്കാലത്ത് വിവിധ ആചാരങ്ങളും കൗദാശികർമ്മങ്ങളും ചടങ്ങുകളും, ഉദാഹരണമായി, വിവാഹം, കുട്ടികളുടെ ജനനവും, തുടക്കത്തിലുള്ള ചില  ആചാരങ്ങളും, ശൈശവ വിവാഹം, കുടുംബജീവിതം, നമസ്കാരക്രമങ്ങൾ, മരണവും, മരണാനന്തര ചടങ്ങുകളും, എന്നിങ്ങനെ നിരവധി സാമൂഹിക- മതപരമായ ജീവിതരീതികളും, ആചാരങ്ങളും, പാരമ്പര്യമായി സമൂഹം നിലനിറുത്തിയിരുന്ന പരസ്പര ബന്ധങ്ങളും അറിവുകളിൽനിന്നു പകർന്ന  വളരെയേറെ പ്രധാനപ്പെട്ട ഒരു യാഥാർത്ഥ്യം നാം ഇന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്നു കേരളത്തിൽ മാർത്തോമ്മാക്രിസ്ത്യാനികളുടെ സാമൂഹ്യ ജീവിതം അവരുടെ ഹിന്ദു സഹോദരന്മാരുടേതിന് തുല്യമായിരുന്നെന്ന് അക്കാലം  മുതലുള്ള അവരുടെ  ആചാരങ്ങളുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാലങ്ങളുടെ വലിയ മാറ്റത്തിൽ പഴയ ആചാരങ്ങളും കീഴ്വഴക്കങ്ങളും സഭാകർമ്മങ്ങളിലും, ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ  ഉപയോഗിച്ചിരുന്ന ഭാഷയിലും, ഉദാ: സുറിയാനി ഭാഷ; ഇക്കാലത്ത് വിശുദ്ധ കുർബാന അർപ്പണഭാഷ മലയാളം ആയിരിക്കുന്നു. ജനാഭിമുഖ കുർബാന നടപ്പാക്കണമെന്ന അല്മായരുടെ ശക്ത നിലപാടിനെ ഇപ്പോൾ എറണാകുളം- അങ്കമാലി രൂപതയുടെ തലവൻ ബിഷപ്പ് താഴത്ത്  നിഷേധിക്കുകയാണ്. അങ്ങനെ, എറണാകുളം രൂപതയിൽ താൻ വിശുദ്ധ കുർബാനയർപ്പിക്കുന്നതു പോലീസ് അകമ്പടിയിലാകണമെന്ന പ്രത്യേക  സാഹചര്യം ഉണ്ടാക്കിയ മെത്രാന്റെ നിലപാട് സഭയുടെയും സാമൂഹിക ക്രിസ്തീയ പാരമ്പര്യമുള്ള കീഴ്വഴക്കങ്ങൾക്കും എതിരാണ്. സഭയിൽ ഇന്ന്  മാറ്റങ്ങൾ ഉടൻ ഉണ്ടാകണം.

എന്നാൽ 16-)0 നൂറ്റാണ്ട് മുതൽ കടന്നുപോയിട്ടുള്ള കാലഘട്ടങ്ങളിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. കാലത്തിനനുസരിച്ചു ഇന്ന് ക്രിസ്ത്യൻ ജീവിത ശൈലിയിൽ മാറ്റങ്ങളെല്ലാം അനിവാര്യമാനിന്നുള്ളതിന് നമുക്ക്  ഇതെല്ലാം തെളിവുകളാണ്. ഇന്ന് "സീറോ മലബാർ സഭ"യെന്ന ക്രിസ്ത്യൻ വിഭാഗം പ്രധാനപ്പെട്ട മാറ്റങ്ങൾ സഭയിൽ ആവശ്യമാണെന്ന് സഭാംഗങ്ങൾ ആവശ്യപ്പെട്ടത് പുനഃപരിശോധിച്ചു അത്തരം  മാറ്റങ്ങൾക്ക് തയ്യാറാകാൻ ഇന്ന് ഈ സഭയിലെ നേതൃത്വത്തിലിരിക്കുന്ന മെത്രാന്മാർ തയ്യാറാകാത്തത് മതവിശ്വാസപരമായ പ്രശ്നങ്ങളെ കുറയ്ക്കുന്നില്ല. ഈ സഭയിൽ മാറ്റങ്ങൾ വരുത്തുക സാദ്ധ്യമല്ലെന്ന് പറയുന്ന മെത്രാന്മാർക്ക്, അവരെല്ലാവരും മുമ്പ് വിശ്വസിച്ചിരുന്ന വിശ്വാസസത്യങ്ങളെപ്പറ്റി വ്യക്തമായ ജ്ഞാനം ഇപ്പോഴും അവർക്കുണ്ടെന്ന് ഇതിനർത്ഥമില്ല. സീറോമലബാർ സഭയുടെ സിനഡിനെ മാർപാപ്പ അംഗീകരിക്കരുതെന്നാണ് അല്മായസമൂഹമാകെ വ്യക്തമായിട്ട് ആവശ്യപ്പെടുന്നത്. സീറോമലബാർ സഭാസിനഡിൽ അല്മായർക്കെല്ലാം പങ്കുണ്ടാകണം, അവകാശങ്ങളും. സീറോമലബാർ മെത്രാൻ സമൂഹം ഇത് അംഗീകരിക്കണം. വത്തിക്കാന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സീറോ മലബാർ സഭാനേതൃത്വം തയ്യാറാകണം.  

ന്ത്യയുടെ സാസ്കാരികജീവിതത്തിനും മാത്രമല്ല ജനജീവിതത്തിലുണ്ടായി ട്ടുള്ള പരിവർത്തനങ്ങൾക്കും ക്രൈസ്തവ മത തത്വങ്ങളുടെ സ്വാധീനം വള രെയേറെ ഉണ്ടായിട്ടുള്ളതിനെപ്പറ്റി മുൻകാലങ്ങളിൽ സഭയിൽ ചരിത്രപര മായ ചർച്ചകൾ വളരെയേറെ നടന്നിട്ടുണ്ട്. ഇന്ത്യയിൽ വിശാല ജനാധിപത്യ ത്തിന് കാവൽനിന്ന ഭടന്മാരാണ് ഞങ്ങൾ എന്ന അമിതമായ ആത്മവിശ്വാ സം ഉൾക്കൊണ്ടിരിക്കുന്ന സീറോ മലബാർ സഭാ മെത്രാന്മാരും, അല്മായരു ടെ തികഞ്ഞ സഹകരണത്തെ മറന്നുകളഞ്ഞ അവരുടെ മുഖപത്രങ്ങളും, അതുപോലെ കേരളത്തെയാകെയും ദ്യവിമുക്തമാക്കുന്നവരുടെ പ്രവാചക രായിട്ടും രംഗപ്രവേശം നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പ ള്ളി രൂപതയുടെ ആസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ലെയ്റ്റി വോയിസ്" എന്ന മാസികയിലൂടെ, കോഴപ്പണം ചിലർ വാങ്ങിയെന്നാണ് അവർ അന്ന് അഭിപ്രായപ്പെട്ടത്. അന്ന് ചിലർക്ക് നേരെ വ്യക്തിഹത്യ ചെയ്യു ന്നതിന് അന്വർത്ഥമാക്കുന്ന ഹീനമായ ചില സമീപനമാണ് താമരശ്ശേരി മെത്രാനുശേഷം, കാഞ്ഞിരപ്പള്ളി രൂപതയും, "ലയ്റ്റി വോയ്സിന്റെ" ചീഫ് എഡിറ്റർ എഴുതിയ ഒരു മുഖപ്രസംഗത്തിലൂടെ ശക്തമായി അക്കാലത്ത് ആധിക്ഷേപിച്ചതെന്നു കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഒട്ടും സംശയമി ല്ലാതെ ഓർമ്മിക്കുന്നു. അദ്ദേഹം കത്തോലിക്കാസഭയിൽപ്പെട്ട നാം ഓരോ രുത്തനെയും പോലെ സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരംഗം മാത്രമാണ് എന്നത് ഒരു യാഥാർത്ഥ്യം ആണല്ലോ എന്ന് ഏവർക്കുമറിയാം.

എന്ത് യോഗ്യത ആ വ്യക്തിയിൽ കണ്ടത്കൊണ്ടാണ് സഭ ഷെവലിയർ സ്ഥാനം ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് നൽകുവാനുണ്ടായ കാരണം എന്ന് ജനങ്ങളെല്ലാം ഇന്നും ചോദിക്കുന്നത് കേൾക്കുന്നുണ്ട്. രൂപത മെത്രാന്റെ ഇഷ്ടാനുസരണമായി പ്രത്യക്ഷപ്പെടുന്നവർക്ക് മാത്രമേ ഈ പദവിക്ക് ഒരു അർഹതയുണ്ടാവുകയുള്ളൂ എന്ന് ആരുംതന്നെ പറയാതെ പകൽ പോലെ അത് ഒരു യാഥാർത്ഥ്യമാണല്ലോ, എന്നത് ഒരു നാട്ടുപറച്ചിലാണ്. അതല്ലാതെ , പ്രത്യേകമായ യോഗ്യതകളൊന്നും അദ്ദേഹത്തിനില്ലയെന്നും സഭാംഗങ്ങ ൾ പറയുന്നുണ്ട്. ആ വ്യക്തി അല്മായരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട പ്രതി നിധിയുമല്ല. പിന്നെയെങ്ങനെ ഒരു സഭയുടെ അഡ്രസ്സിൽ മറ്റൊരാൾക്ക് എതിരെ അന്ന് വ്യക്തിഹത്യാപരമായ മുഖപ്രസംഗം തന്റെ മാദ്ധ്യമത്തി ലൂടെ എഴുതാൻ കഴിഞ്ഞു? സഭയിലെ ഷെവലിയർ പദവി എന്നത് സീറോ മലബാർ സഭയിൽ നിന്നുകൊണ്ട് ആരുടെനേർക്കെതിരെയും എന്തും മാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുവാനുള്ള ഒരു അംഗീകാരമല്ല. സഭയിൽ ഇതറിയുന്നില്ലേ?

ദീപിക പത്രം ഫാരീസ് അബൂബെക്കർക്ക് വിറ്റു. ഏറെ വിവാദത്തിന് ഇത് കാരണം ഉണ്ടാക്കിയ മുൻ കാഞ്ഞിരപ്പള്ളി മെത്രാൻ അക്കാലത്ത് കേരള ത്തിലെ ഒരു മന്ത്രിക്ക് നേരെയും വിവാദം സൃഷ്ടിക്കുന്നുവെന്ന പൊതുജന ആക്ഷേപം അന്ന് ശക്തമായിരുന്നു.. ഇക്കാര്യത്തിൽ, "ലൈറ്റിവോയ്‌സ്‌" പത്രാധിപരെ അന്ന് സഭയ്ക്ക് പുറത്തുള്ള കാര്യങ്ങളിൽ, സഭയുടെ വലിയ മറയിൽ നിന്ന് കൊണ്ട് ഒരു വ്യക്തിയെ പരസ്യമായി അവഹേളിക്കുവാൻ ചുമതലപ്പെടുത്തിയത് എക്കാലത്തും സംശയാവഹമാണ്. ലഭിച്ചിരുന്നതായ ഷെവലിയർ സ്ഥാനം ഇതൊരു ലൈസൻസ് ആണെന്നും കരുതാൻ കഴിയു കയില്ല. ഇന്നും സീറോ മലബാർ കത്തോലിക്കാ സഭയിലെ അല്മായർക്ക് ആകെ തീരാപമാനമാണ് അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗം..അന്ന് വത്തിക്കാൻ ഇങ്ങനെയുള്ളവരെ നിരീക്ഷിക്കേണ്ടാതായിരുന്നു എന്നുള്ള അഭിപ്രായം പൊതുവെ പൊന്തി വന്നിരുന്നു..അന്ന് വത്തിക്കാൻ എടുത്ത ഈ നടപടിയെ ഒരിക്കൽക്കൂടി പുന:ർപരിശോധിക്കണമെന്നും നമ്മുടെ സഭാംഗങ്ങൾ പറഞ്ഞു. അന്ന് ഒരു മന്ത്രിയെയും അല്മായരെ മുഴുവനുംകൂടി ആക്ഷേപിക്കുകയായിരുന്നു അദ്ദേഹം. അതിനു ചേർന്ന വില നല്കേണ്ടി വരുമെന്ന കാര്യം തീർച്ചയാണല്ലോ. വലിച്ചൂരിയ വാൾ ചരടിൽ തന്നെ തൂക്കിയിടുന്നതാണ് ഏറെ ഉചിതമായത് എന്നൊരു പഴമൊഴിയുണ്ടല്ലോ..

അക്കാലത്തു ഡൽഹിയിൽ നരേന്ദ്രമോഡിയുടെ സഹായം കേരളത്തിലെ മെത്രാന്മാർ തേടിയത് അവരുടെ സ്വന്തം താല്പ്പര്യസംരക്ഷണം ഉദ്ദേശിച്ചു മാത്രമായിരുന്നു .ഇക്കാലത്തും അത്തരം ബന്ധങ്ങൾ തുടരുന്നുണ്ട്. സഭയി ൽ എന്നും ജനാധിപത്യ മൂല്യങ്ങളുടെയും എല്ലാ ധാർമ്മികവും സാംസ്കാരി കവുമായ മൂല്യങ്ങളുടെയും ഉറപ്പിനു മാതൃകയാകേണ്ടവർ കത്തോലിക്കാ അല്മായരുടെ സമുഹത്തിലെ ചിലർക്കെതിരെ അവരുടെ വ്യക്തിഗതമായ അംഗീകാരത്തെയും വ്യക്തിഗത സ്ഥാന-അഭിമാനത്തെയും അവർ ഒട്ടും മാനിക്കുന്നില്ല.

ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ഒന്നും കേരളത്തിൽ ഇതാദ്യമല്ല. പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ട് കാര്യത്തിലും ഇങ്ങനെ ഉണ്ടായിരുന്നു. സീറോ മലബാർ സഭയിൽ മെത്രാന്മാരുടെ അവിവേകത്തിന് കാലും കയ്യും വളർന്നപ്പോൾ, അതുമൂലം ഒരു കുടുംബം മുഴുവൻ സഹികെട്ടപ്പോൾ, ഒടുവിൽ പ്രൊ. ടി. ജെ. ജോസഫിന്റെ പ്രിയ ഭാര്യയുടെ ആത്മഹത്യയിൽ അവസാനിക്കുന്നത് പോലും വാർത്തകൾ പ്രചരിച്ചപ്പോഴും കോതമംഗലം മെത്രാന്റെയും കോളജിലെ ഒരു അദ്ധ്യാപക പുരോഹിതന്റെയും ക്രൂര മായ ആക്രമണം തുടർന്ന് നടന്നു. പ്രൊഫസറുടെ കുടുംബം തകർക്കുവാൻ അന്ന് മന:പൂർവം മെത്രാനും വൈദികരും പരിധിവിട്ട് ഇടയലേഖനവും എഴുതി. അത് പള്ളികളിൽ വായിച്ചിരുന്നു, ആക്ഷേപിച്ചു. ഒരു "ശാലോം" മാദ്ധ്യമം ചീഫ് എഡിറ്റർ ആ ഇടയ ലേഖനം പിന്നീട് അതൊരു വിശദീകര ണ മുഖപ്രസംഗ കുറിപ്പായി അക്കാലത്ത് "ശാലോം"മാസികയിൽ പ്രസിദ്ധീ കരിച്ചിരുന്നു. ഒന്നാലോചിച്ചാൽ, എന്ത് പറ്റീ, സീറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദീകർക്കും എന്ന് സ്വയം ചോദിച്ചു പോകുന്നു.? ഇന്ന് സഭാ അംഗങ്ങളുടെ സംശയങ്ങൾക്ക് അറുതിയില്ല.

പൌരാവകാശങ്ങളുടെ സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ് കെ. സി. ബി. സി. യുടെ തണലിൽ നിന്ന്കൊണ്ട് സീറോമലബാർ താമര ശ്ശേരി രൂപത മെത്രാൻ അന്നത്തെ പൊതുരാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിമർശിച്ചത്. അതിനിശിതമായി പൊതുവേദിയിൽ ആക്ഷേപിച്ചു. അത് ഇപ്പോൾ ഏവരും ഓർക്കുന്നു. ഇതിനെല്ലാം അന്നത്തെ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പോലും ഒശാനപാടി. വ്യക്തിഹത്യ നടത്തുന്നത് ധീരതയെ ന്നോ, പത്രധർമ്മമെന്നൊ, ഇത്‌ സംസ്കാരികമൂല്യങ്ങൾക്ക് അഭിമാനകരമാ ണെന്നോ ചിന്തിക്കുന്നതല്ല ഒരു മാദ്ധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വമെന്ന് ഓരോരോ മാദ്ധ്യമങ്ങളും ജനസമൂഹവും അറിഞ്ഞിരിക്കണം.. കുറ്റകൃത്യങ്ങൾ കേരളത്തിൽ നടക്കുന്നത് മാദ്ധ്യമങ്ങളുടെ കാഴ്ച കുറഞ്ഞ വാർത്താ പ്രസിദ്ധീകരിക്കുന്നതിലൂടെയാണ്. ദിന പത്രങ്ങളിലെ പ്രധാന വാർത്ത കുറ്റവാളിയുടെ ഫോട്ടോയും, അതേപ്പറ്റിയും പ്രധാന വാർത്തയാ യി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. അനേകം കാര്യങ്ങൾ ദിനപത്രങ്ങളി ൽ നല്കാനുണ്ടല്ലോ. പ്രസിദ്ധീകരിക്കുന്ന വാർത്താ വിഷയങ്ങളെല്ലാം ഓരോ കുറ്റവാളികൾക്ക് കുറ്റകൃത്യങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന വിധം ഫോട്ടോകളും പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന പത്ര വാർത്തകൾ. ചില കുറ്റവാളികളെ മാത്രമല്ല, വീണ്ടും വീണ്ടും അത്തരം ക്രിമിനൽ കൃത്യങ്ങൾ ചെയ്യാൻ, നൽകുന്ന വാർത്തകൾ വായിക്കുന്ന ചിലർക്ക് അവയെല്ലാം ഒന്ന് അനുകരിക്കുന്നതിന് മാനസിക പ്രചോദനം നൽകുമെന്ന് പറയുന്നുണ്ട്. ഇത്തരം മാദ്ധ്യമങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാകണം. ഇക്കാര്യത്തിലെല്ലാം പള്ളികളിൽ ധാർമ്മികത്വം പ്രസംഗിക്കുന്നവർ എന്ത്കൊണ്ട് മൗനം പാലിക്കുന്നു?

കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാർട്ടിയുടെ മുഖ്യധാരാനിലപാടിന്റെ കഴുത്തിൽ കയറിട്ടു കുറ്റിയടിച്ച് കെട്ടിനിറുത്തുവാൻ ഒരു മേല്പ്പട്ടക്കാരൻ ആഹാനം ചെയ്തത് ജനാധിപത്യ മൂല്യങ്ങളിൽ മാത്രമല്ല, ക്രിസ്തീയതയിൽ പ്പോലും യാതൊരു വിശ്വാസമില്ലാത്ത കടുത്ത അസിഹിഷ്ണുതയാണ് ഒരാൾ കാട്ടിയത്. അതുപക്ഷെ കെ. സി. ബി. സി യുടെ ഒരംഗം എന്ന നിലയിൽ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട് കുറെ ആക്ഷേപിച്ചു പറഞ്ഞാൽ അനുസരിക്കാനും അതേപടി അത് വിശ്വസിക്കാനും വേണ്ടി കുമ്പിടുന്ന കുറേപ്പേരെയും കിട്ടാനുണ്ടാകും. ഇന്ന് സീറോ മലബാർ സഭാ നേതൃത്വം മനസ്സിൽ ഉദ്ദേശിക്കുന്നതുപോലെ സഭാ അംഗങ്ങളോട് ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ ഉടൻ എല്ലാവരും ഇരിക്കുന്നവർ ആകുകയില്ല. സഭാ നേതൃത്വങ്ങൾ കൽപ്പിക്കുന്നത് അനുസരിക്കാത്തവരെയും, അവർ ഉടനെ അനുസരിപ്പിക്കും എന്ന നിലപാടാണ് ഇപ്പോൾ സഭയുടെ അത്യുന്നതരായ നേതൃത്വത്തിൽ ഉള്ളവരുടെ നിലപാട് ദൃശ്യമായത്. ഈയിടെ മുൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ചില നിർദ്ദേശങ്ങൾ ശരിയല്ലായെന്ന പ്രായോഗിക വിമർശനവുമായി ഒരു പുരോഹിതൻ വീഡിയോ പ്രചാരണം നടത്തി. ഒരു മാർപാപ്പ നിർദ്ദേശിച്ചിരുന്ന ജനാഭിമുഖ വി.കുർബാനയെപ്പറ്റി പ്രതികരിച്ച പുരോഹിതൻ പറഞ്ഞത് ഇങ്ങനെയാണ്: ഫ്രാൻസിസ് മാർപാപ്പ അപ്രകാരം നിർദ്ദേശിച്ചില്ലെന്നാണ്. മാർപാപ്പയുടെ ശരി നിലപാടിനെപ്പോലും സീറോ മലബാർ പുരോഹിതർ മനപൂർവ്വം മറച്ചുവച്ചു സംസാരിക്കുന്നു.

സത് ഭരണം നടത്തണമെന്ന് ആർക്കും പറയാം. ഇപ്പോൾ നടക്കുന്ന സഭാ ഭരണം സഭയുടെ നിയമങ്ങൾക്ക് നേരെ വിരുദ്ധമാണെന്നും, അങ്ങനെയല്ലാ, "സത് ഭരണമാണെ"ന്നും ചില അംഗങ്ങളും അഭിപ്രായം പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിലും അവ പെട്ടിട്ടുണ്ടാവില്ല. അഴിമതിയും , കോഴപ്പണ വിദ്യാഭ്യാസ കച്ചവടം, ആരോഗ്യ കച്ചവടം, നാടൊട്ടാകെയുള്ള കൊലപാതകങ്ങൾ, പണം പിടിച്ചു പറിക്കൽ, സഭാവിരുദ്ധത, വൈദീകർ വൈദീകരെപ്പോലും കൊലചെയ്യുന്ന സംഭവങ്ങൾ, സഭയിലെ വൈദികർ, മെത്രാന്മാർ, സന്യാസിനികളെപ്പോലും ലൈംഗികമായി പീഡിപ്പിച്ചുള്ള കൊല ചെയ്യുന്ന സംഭവങ്ങൾ, വിശ്വാസം എന്തെന്ന്പ റഞ്ഞു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ കുഞ്ഞ്കുട്ടികളെ ലൈംഗിക സുഖത്തിന് വേണ്ടി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങൾ, സഭയുടെ അംഗങ്ങൾ നല്കുന്ന ഈ പണം കൊണ്ട് ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികൾ വേറെ ഉണ്ട്. അതിനൊരു ഉദാഹരണമാണ് ജർമ്മനിയിൽ കൊളോൺ രൂപത യിൽ പുരോഹിതർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങ ളെപ്പറ്റി അറിഞ്ഞിരുന്ന കർദ്ദിനാൾ അവയെല്ലാം മറച്ചുവച്ചത്. കർദ്ദിനാൾ വോയേൽക്കിക്കെതിരെ മാർപാപ്പയുടെ ഇടപെടലുകളും നടപടികളും ഉണ്ടായി.. ഒടുവിൽ കർദ്ദിനാൾ സ്വയം കുറ്റം സമ്മതിച്ചു പരസ്യമായിട്ട് ജർമ്മൻ സഭാംഗങ്ങളോട് ക്ഷമ ചോദിച്ച സംഭവം യൂറോപ്യൻ മാദ്ധ്യമങ്ങൾ വാർത്തകളിൽ വലിയ പ്രാധാന്യം നൽകിയിരുന്നു.

കേരളത്തിലെ സീറോ മലബാർ സഭയിലെ മെത്രാന്മാർ നടത്തുന്ന വിദേശ യാത്രയുടെ ചെലവിന് വേണ്ട പണത്തിന്റെ ശ്രോതസ് ഏതെന്നു, എവിടെ നിന്ന് എന്ന വിവരം ക്രിമിനൽ വകുപ്പ് അന്വേഷണം നടത്തേണ്ടതുണ്ട്. സഭാംങ്ങൾക്കു അത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകണം. വിദേശരാജ്യ ങ്ങളിൽ പോയി ഇവർ പണം സമ്പാദിക്കുന്നുണ്ടെന്ന കാര്യം ഏവർക്കും അറിവുള്ള കാര്യമാണ്. ഇതുപോലെ എണ്ണമറ്റ കാര്യങ്ങൾ എടുത്തുപറയാൻ കഴിയും., തന്റെ സ്വന്തം ഒരു സഹോദര ഭാര്യയുടെ അഞ്ചേക്കർ ഭൂമി ( അറയ്ക്കൽ ശ്രീമതി മോണിക്കയുടെ സ്ഥലം) കബളിപ്പിച്ചു തട്ടിയെടുത്ത കാര്യം..എരുമേലി കൊരട്ടിയിൽ "ആവേ മരിയ" എന്ന പേരിൽ നടത്തുന്ന ധ്യാനകേന്ദ്രം ഉണ്ടാക്കിയതിനു കോടതികയറി നടക്കുന്ന മുൻ കാഞ്ഞിര പ്പള്ളി മെത്രാൻ കേരളത്തിൽ ഉണ്ടല്ലോ. ഇത്തരം പ്രവർത്തികൾ മെത്രാൻ ചെയ്‌താൽ ആത്മീയതയാണോ അഴിമതിയാണോ? ആരും അക്കാര്യം എന്തുകൊണ്ടാണ് അത് ചോദിക്കാത്തത്? ഈ സ്ഥലത്തിന് കോടികൾ വിലമതിക്കുന്നതാണ്. ഇതിനു കൂട്ടുനിന്നത് മെത്രാനൊടൊപ്പം കാഞ്ഞിരപ്പ ള്ളി രൂപതയിൽപ്പെട്ട കുറെ വൈദികരിൽ ചിലരും ഉണ്ട് എന്ന് മിസ്സിസ് മോണിക്ക തോമസ്‌ അറക്കൽ എന്നോട് പറഞ്ഞത് സത്യമാണ്. ഇത് ഒരു അഴിമതിയോ, അതോ പുണ്യ കർമ്മമോ ഈ കൃത്യങ്ങൾ ?
സീറോ മലബാർ കേന്ദ്രത്തിലെ മെത്രാന്മാർ അഴിമതിയുടെ കേന്ദ്രമാണ് എന്ന് ഈ അടുത്ത കാലങ്ങളിലുണ്ടായ കോടതിക്കേസുകൾ ചൂണ്ടിക്കാണി ച്ചുകൊണ്ട് സഭാംഗങ്ങൾ പറയുന്നു. മറ്റൊരു കാര്യം. കുറെ വർഷങ്ങൾക്ക് മുമ്പ് (2012- ൽ " വത്തിക്കാനിൽ "പ്രോക്കൂറ ഹൌസ് " എന്ന ഒരു കൊട്ടാര തുല്യമായ കെട്ടിടം വാങ്ങുവാൻ, രണ്ടു മില്യൻ യൂറോ നിങ്ങൾ പിരിച്ചു വയ്ക്കണം, ആ തുക ഞാൻ ജർമനിയിൽ വരുമ്പോൾ വത്തിക്കാനിലേ യ്ക്കു കൊണ്ട് പോകാവുന്നതാണ് " അവിടെ ഈ പണം നിക്ഷേപിക്കുവാൻ ഞാൻ രണ്ടു ബാങ്ക് അകൌണ്ടുകളവിടെ തുറന്നിട്ടുണ്ട്."എന്ന് തന്റെ ഒരു സുഹൃത്തിന് ഒരു ഇ- മെയിൽ എഴുതി അയച്ചത് സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ ആണ്. ഇത്തരം ആഹ്വാനം അദ്ദേഹം ചെയ്തത്, ഏതു തരം പുണ്യ പ്രവർത്തിയാണ് എന്ന് അദ്ദേഹം വിശദീകരിക്കണം.? ഇതിനെ എന്തെന്ന് തന്നെ വിളിക്കാം!.ഇതിന്റെ പേര് ? അഴിമതിയെന്നോ, അഥവാ കുഴൽപ്പണ വ്യവസായം എന്നൊക്കെ സഭയിലെ അംഗങ്ങൾ പറയുന്നു! ഇവരെല്ലാവരും അതിന് വേണ്ടവിധത്തിൽ യോഗ്യതയുള്ള വിശുദ്ധരാണോ ? സഭയിലെ ചില മെത്രാന്മാരും മറ്റു ചിലരും സഭാപരമായ കാഴ്ചപ്പാടിൽ സഭാംഗങ്ങളുമായി സഹകരിക്കേണ്ടതില്ലേയെന്ന് ഇന്ന് സഭാനവീകരണം ആവശ്യപ്പെടുന്നവരെല്ലാം ചോദിക്കുന്നു.

പട്ടിണിയും രോഗവും കാർന്നുതിന്നു തകരുന്ന മനുഷ്യജീവിതത്തെയൊ ന്നും ഈ സഭാധികാരികൾ കണ്ടിട്ടില്ല. അതെപ്പറ്റി ഒന്നും അവർക്കിപ്പോൾ പറയാനുമില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങൾ കാണില്ല. സ്വന്തം ചേരിയിൽ ആരെയും ചേർത്ത് തങ്ങളുടെ ആവശ്യങ്ങൾ ഓരോന്ന് അതേപടി സാധിക്കുകയെന്ന കുറുക്കു വഴികളുടെ ഉപജ്ഞാതാക്കളായ ഇത്തരം പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികൾ എന്നുള്ള ഒരു അഭിപ്രായമാണ് ഇപ്പോൾ സത്യം മനസ്സിലാക്കിയ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ചുള്ള പൊതു സംസാരം. മെത്രാന്മാർക്കു സ്വന്തം താല്പര്യസംരക്ഷണം ആവശ്യം വരുമ്പോൾ അല്മായർ പല വേഷത്തിലും അവർക്കുവേണ്ടി അണിനിരക്കണം എന്നാണു നാട്ടുനടപ്പ് എന്നവർ പറയുന്നു.
എറണാകുളം-അങ്കമാലി-കത്തീഡ്രൽ ദേവാലയം  

മെത്രാന്മാർക്ക് ഭരിക്കാൻ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട് ഉണ്ടല്ലോ. പച്ച പ്പുല്ല് തിന്നാൽ നല്ലതാണെന്ന് തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം ഒരു പശുവിന്റെ കഴുത്തിൽ പരമശിവ രുദ്രാക്ഷമാലയിട്ടു വലിച്ചുകെട്ടി ആ നിഷ്ക്കളങ്ക പശുവിനെ കച്ചിത്തുറുവിൽ കൊണ്ടുപോയി കെട്ടിനിറുത്താ ൻ ഒരു ഗോസ്വാമി ആഗ്രഹി ച്ചാൽ എന്താകും? എന്തായാലും കേരള സീറോ മലബാർ സഭയിൽ ഇപ്പോൾ ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്. അതിന് ഉറച്ച ഉദാഹരണമാണ് പാലായിലെ സഹായമെത്രാന്റെ സ്ഥാന ത്യാഗം, രണ്ട്- , എറണാകുളം-അങ്കമാലി രൂപത മെത്രാനായിരുന്ന ബിഷപ്പ് കരിയിലിനെ തന്റെ രൂപത ഭരണസ്ഥാനത്തുനിന്നും സഭാതലവൻ ഉടൻ പുറത്താക്കിയ സംഭവം.

ഫാസിസത്തിന്റെയും ലോകം എഴുതിത്തള്ളിയ കമ്യൂണിസത്തിന്റെയും തുരുമ്പിച്ച ലേബലിൽ ജീവിതമാർഗ്ഗം തേടുന്ന രാഷ്ട്രീയക്കാരെപ്പോലെ തന്നെ, അഥവാ സിറിയൻ ഭീകരരെപ്പോലെ തന്നെ കേരളത്തിലെ സീറോ മലബാർ സഭ ജനാധിപത്യഭരണകേന്ദ്രമായ സഭാസിനഡ് ഭീകരത്വം തന്നെ പറയുന്നത് കേട്ടിട്ടും ഒരു രക്ത വിപ്ലവം ഇല്ലാതാക്കാൻ വേണ്ടിയ യാതൊരു അഭിപ്രായങ്ങളും പറയാതെ സീറോ മലബാർ നേതൃത്വം കടുത്ത തീരുമാന നടപടികൾ ബിഷപ്പ് കരിയിലിനെതിരെ സഭാനേതൃത്വം നടപ്പാക്കുകയാ ണുണ്ടായത്. സഭയിൽ മെത്രാന്മാർ സഭാംഗങ്ങളുടെ പക്ഷത്തു ചേരാതെ ബിഷപ്പ് കരിയിലിനെതിരെ വേട്ടയാടാൻ നോക്കി എന്നാണ് ആക്ഷേപം. നീതിയും അനീതിയും എന്തെന്ന്പോലും കാണാതെ ഇടയലേഖനങ്ങൾ ഇറക്കി നരഹത്യ നടത്താൻ പോലും മടിക്കാത്ത സഭാനേതൃത്വം ഇപ്പോൾ കടുത്ത മൌന വ്രുതത്തിൽ ഇരിക്കുന്നു. ഇതുപോലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ആയിരുന്ന പ്രൊ. ടി. ജെ. ജോസഫിന്റെ കാര്യം ആർക്കും അറിയാം. എന്നിട്ടും മറ്റുള്ള മാദ്ധ്യമങ്ങൾ ഇക്കാലത്തും കടുത്ത നിശബ്ധതയിലിരിക്കുമ്പൊഴും കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്തിനു കോഴ വാർത്തയുടെ ദാഹം തീരുന്നില്ല. ആടിനെ പട്ടിയാക്കുന്ന നയം.

ഭാരതരാഷ്ട്രീയത്തിലെ അതിപ്രശസ്തനായിരുന്ന മഹാനായ നേതാവു ശ്രീ പി. റ്റി. ചാക്കോ കേരളത്തിലെ കത്തോലിക്കാ അല്മായരുടെ അഭിമാനമായി രുന്നല്ലോ. അതു പക്ഷെ രാഷ്ട്രീയ പകപോക്കലിലൂടെ അന്ന് അദ്ദേഹത്തെ ഇല്ലെന്നാക്കുവാൻ ശ്രമിച്ചപ്പോഴും സഭയിലെ മെത്രാന്മാരെല്ലാം അന്ന് മൗനം പാലിച്ചു. അന്നും ശ്രീ പി.റ്റി. ചാക്കോയെ കുടുക്കി ഇല്ലെന്നാക്കാൻ വേണ്ടി ശ്രമിച്ചവരുടെ നേതാവു ആരാണെന്ന് കേരളം മറന്നിട്ടില്ല. മന്ത്രി പി..ജെ. ജോസഫിനെയും കള്ളക്കേസ്സിൽ കുടുക്കി ഇല്ലെന്നാക്കാൻ കേരളത്തിൽ ആരൊക്കെയോ ശ്രമിച്ചപ്പോഴും ചിലർ സമദൂരം പാലിച്ചു നോക്കി നിന്നു രസിച്ചു. സീറോ മലബാർ സഭയുടെ ഷെവലിയർ പട്ടം ധരിക്കുന്നവർ കുറെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. കേരളത്തിൽ സീറോമലബാർ സഭ ഭരിക്കുന്നതിന് മെത്രാന്മാർ മാത്രമല്ല, സഭാംഗങ്ങൾക്കും തുല്യമായ അവകാശം ഉണ്ടെന്നും, ഇത് കൽപ്പിച്ചത് വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പയാണെന്നും മനസ്സിലാക്കണം. ഉണ്ടായ എല്ലാകുറ്റങ്ങളും ബിഷപ്പ് കരിയിലിന്റെയും സഭാനവീകരണത്തിന് ആവശ്യപ്പെടുന്നവരുടെയും ചുമലിൽ കെട്ടിവയ്ക്കാനുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റുള്ള മെത്രാന്മാരുടെയും ഷെവലിയര്മാരുടെയും നുണയുടെ ദൈവശാസ്ത്ര സുവിശേഷത്തെയും അജ്ഞതയെയും അതീവ സഹതാപത്തോടെതന്നെ അപലപിക്കുന്നു. ഇന്ന് മാർപാപ്പയുടെ നിർദ്ദേശങ്ങൾക്ക് സീറോമലബാർ മെത്രാന്മാർ പുല്ലുവിലയാണ് നൽകുന്നത് എന്നത് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു..

സീറോമലബാർ നേതൃത്വം മൌനികളായി ബിഷപ്പ് കരിയിലിനെതിരായി തീരുമാനം എടുത്തു. ഇവരുടെ അധാർമ്മികമായ ഈ നിലപാട് ക്രിസ്തീയത യിൽപെട്ടതല്ല. ഇവരുടെ ഹീനവും നീചവുമായ തന്ത്രങ്ങളുടെ കെണിയിൽ ബിഷപ്പ് കരിയിലിനെ വീഴ്ത്തണം, വീണോട്ടെ, ഇതായിരുന്നു, അവരുടെ നിലപാട്. കാര്യത്തിന്റെ നിജസ്ഥിതിയറിയാത്ത ആരുമൊന്നും പറഞ്ഞില്ല . വിദേശരാജ്യങ്ങളിൽ പോയി നുണക്കഥകൾ പ്രസംഗിച്ചു സായിപ്പന്മാരോട് പണം നേരിട്ട് പിരിക്കുന്ന സീറോ മലബാർ വൈദികരും മെത്രാന്മാരുമാണ് ആദ്യം ജയിലിൽ പോകേണ്ടവർ. സഭാ തലവൻ മുതൽ .അവർ ചെയ്യുന്നതും അഴിമതി തന്നെ..
കേരളസഭാ രാഷ്ട്രീയം നിയന്ത്രിക്കാൻ തങ്ങളെക്കൊണ്ട് കഴിയുന്ന സ്ഥിര അഹന്ത ഉൾക്കൊള്ളുന്നവരാണ് അവർ എന്ന പൊള്ളുന്ന സത്യം നാമെന്നും വീണ്ടും കേൾക്കുന്നു. ബിഷപ്പ് കരിയിലിനെതിരെ ആരോപണം നടത്തി ശിക്ഷിച്ചവർ ബിഷപ്പ് താഴത്തിനെ അതിവിശിഷ്ട താരമാക്കി ഉയർത്തി സഭയുടെ മെത്രാൻ സമിതിയുടെ തലവനായി ഉയർത്തി. അതെങ്ങനെ ആ പദവി കൊടുത്തവർക്ക് തോന്നി? പണ്ടുകാലത്ത് ഒരു മഹാ രാജാവിന്റെ മുമ്പിലെത്തി ബ്രാമണർ ചെയ്തതു പോലെ, ബിഷപ്പ് താഴത്ത് സഭാനേതൃത്വ ത്തിന്റെയും മറ്റു മെത്രാന്മാരുടെയും മുമ്പിലെത്തി മുട്ടുകുത്തി മോതിരം മുത്തി വല്ല കീർത്തനവും പാടി കാഴ്ച വയ്ക്കുക. അപ്പോൾ രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു "ജനറാൾ പട്ടം "! അഥവാ, ആർക്കും തന്നെ പിടികിട്ടാത്ത ഒരു "ബിഷപ്പ് കോൺഫറൻസ് ചെയർമാൻ "പദവി.".

സഭ ജനങ്ങളുടെ ആത്മീയഭവനമാണ് -

സീറോമലബാർസഭാമെത്രാന്മാരുടെ അല്മായരോടുള്ള നല്ല ഒരു മെച്ചപ്പെട്ട സഹവർത്തിത്വം ഭാവിയിൽ ഇനിയെങ്കിലും കുറെ മെച്ചച്ചപ്പെടുത്താൻ തയ്യാറാവണം. എങ്ങനെ? സത്യത്തിനും നീതിക്കും അർപ്പിതമായിട്ടുള്ള കാഴ്ച്ചപ്പാടുകളാണ്, എല്ലാവർക്കും മാത്രമല്ല, മാദ്ധ്യമങ്ങൾക്കും വേണ്ടത്. ഇന്നു സമൂഹത്തിന്റെ ധ്വനിയാകണം മാദ്ധ്യമങ്ങൾ. നുണ പ്രചാരണവും അത് വലിയ പണസമ്പാദനമാർഗ്ഗമായിട്ടും മാദ്ധ്യമങ്ങൾ അത് കാണുന്നത് അഴിമതി തന്നെയാണ്. സഭ ജനങ്ങളുടെ ആത്മീയ ഭവനമാണ്. അവിടെ വളയുന്ന, ഭീകരവാദികളായ ഫാസിസ്റ്റ് ശക്തികളെയാകെ തടയുവാനും സിനഡ് സമ്മേളനങ്ങൾ സമാധാനമായി സമ്മേളിക്കുവാനും സഭാ നിയമ സംരക്ഷണം നൽകുവാനും സഭാംഗങ്ങൾക്ക് മെത്രാന്മാരെപ്പോലെ ഒരു കടമയുണ്ട്, അവകാശമുണ്ട്. സഭാഭരണഘടനയെ ചോദ്യം ചെയ്യുന്ന രൂപത കളുടെ മെത്രാന്മാരെ അയോഗ്യരാക്കാൻ നിയമത്തിനു കഴിയണം. അതു പോലെ തന്നെ കേരളത്തിലെ സീറോമലബാർ കത്തോലിക്ക അന്തസിനെ ചോദ്യം ചെയ്യുന്ന ഏതുവിധം ഭീഷണികൾക്കും അറുതി വരുത്തുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം കത്തോലിക്ക സഭാധികാരികൾക്കുണ്ട്, അത് അല്മായർക്കുമുണ്ട്. സഭയുടെ മറപിടിച്ചു, സഭാംഗങ്ങളെ ആക്ഷേപിച്ചുള്ള , സ്വയം ഞെളിഞ്ഞു നിന്നു അൾത്താരമുന്നിൽ പ്രസംഗിക്കുന്നവരായ ചില പുരോഹിതരായ വിവരദോഷികളെ നിലയ്ക്ക് നിറുത്താനും അല്മായർക്കു ഉത്തരവാദിത്വം ഉണ്ട്.

അൽമായരില്ലാത്ത സഭയില്ല. 

സീറോമലബാർ സഭയിൽ ഒരു വലിയ പ്രതിസന്ധിക്ക് വേണ്ടി ദാഹിക്കുന്ന സഭാമെത്രാന്മാരും വിവേകം വെടിഞ്ഞു അല്മായരെയെല്ലാം ചൊൽപ്പടിക്ക് നിറുത്തുവാൻ ഉപകരണമാക്കുന്ന രൂപത മെത്രാന്റെ സ്വപ്‌നങ്ങളെല്ലാം വിരിയിക്കുന്ന അവരുടെ മാദ്ധ്യമങ്ങളും ശക്തമായ പ്രതിഷേധങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. സീറോ മലബാർ സഭയിൽ ഒരു പിളർപ്പിനു വരെയും, വത്തിക്കാനെയും കത്തോലിക്കാസഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്കും പുല്ലുവിലപോലും കണക്കാക്കാത്ത സീറോ മലബാർ സഭ യിലെ മെത്രാന്മാർക്കുള്ള അവിവേകത്തിന് ലഭിക്കുന്ന കനത്ത മറുപടിയാ കും സഭാനവീകരണ ആവശ്യം ഇന്നുയർത്തുന്ന സഭാംഗങ്ങളുടെയെല്ലാം മുന്നോട്ടുള്ള നീക്കം. സഭയെന്നത് എല്ലാ വിശ്വാസികളും ഉൾപ്പെട്ട ഉത്കൃഷ്ട സംവിധാനമാണ്, കുറെ മെത്രാന്മാരോ പുരോഹിതരോ മാത്രമല്ല സഭയെന്ന നിർവചനം. എല്ലാ സഭാംഗങ്ങൾക്കും സഭാസിനഡിൽ മെത്രാന്മാരെപ്പോലെ തന്നെ തുല്യമായ ഏത് പദവിയും അവകാശവുമുണ്ട് എന്നാണു റോമിൽ നിന്ന് മാർപാപ്പയുടെ നിർദ്ദേശം. നിലവിലുള്ള സഭാനേതൃത്വത്തിന്റെ ഇന്ദ്ര ജാലം അല്ല സഭാംഗങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത്.സഭാധികാരികളുടെ ചില ചൂഷണത്തിൽ നിന്നുമുള്ള സഭാംഗങ്ങളുടെ മോചനവും അതിലേറെയും യേശുക്രിസ്തുവിലുള്ള വിശ്വാസ ജീവിതസുരക്ഷിതത്വവുമാണ് //-
************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.