Montag, 21. Dezember 2020

DHRUWADEEPTI // കൊറോണ പാൻഡെമിക്കും ലോക്ക് ഡൗൺ കരുതൽ നടപടികളും. George Kuttikattu

കൊറോണ പാൻഡെമിക്കും ലോക്ക് ഡൗൺ കരുതൽ നടപടികളും.

-ജോർജ് കുറ്റിക്കാട്ട് -

 

  German Chancellor- Angela Merkel  
      ഭൂഖണ്ഡങ്ങളൊന്നാകെ പാൻഡെമിക് വ്യാപനം പ്രതിരോധിക്കുവാനുള്ള കരുതൽ നടപടികൾ ഒരുപോലെ നടപ്പാക്കുക സാദ്ധ്യ മായിരുന്നില്ലെന്ന് നാം ഇതിനകം മനസ്സിലാ ക്കി. ചില രാജ്യങ്ങളിൽ ഭാഗികമായും മാ ത്രം ലോക്ക് ഡൗൺ നടപ്പാക്കൽ സർക്കാർ പ്രഖ്യാപിച്ചു. യൂറോപ്പിലും മറ്റു ലോകരാജ്യ ങ്ങളിലും, പ്രത്യേകിച്ച് യൂറോപ്പിൽ ഒന്നാകെ ഒരേ ക്രമീകരണങ്ങൾ നടപ്പാക്കാനും തീർ ത്തും സാദ്ധ്യമല്ലായിരുന്നു. ഭാഗികമായ നിയന്ത്രണങ്ങളും സമൂഹത്തിൽ സ ഹായകമായി. അതേസമയം അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിൽ ചില യിടങ്ങളിലും പാൻഡെമിയുടെ ശക്തിയിൽ ഒട്ടും മാറ്റമില്ലാതെ തന്നെ തുടരു  ന്നുവെന്ന വാർത്തകളാണ് മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. അവിടെയെല്ലാം വ്യത്യസ്തമായ രീതിയിലാണ്. ഇന്ത്യയിലും ആസ്ട്രേലിയയിലും, മറ്റു ഏഷ്യൻ-മദ്ധ്യേഷ്യൻ രാജ്യങ്ങളിലും പാണ്ഡെമിയുടെ വ്യാപനവും വ്യത്യസ്തമാണ്. എന്ത് വ്യത്യസ്ത കാര്യങ്ങളാണ് ഇതുവരെ ലോകത്തു നിരീക്ഷിക്കപ്പെട്ടത്?   

അമേരിക്കയിലും, ആഫ്രിക്കയിലും, ഇന്ത്യയിലും അതുപോലെ മറ്റു നിരവധി രാജ്യങ്ങളിലും അനവധി ലക്ഷം ആളുകൾ മരണപ്പെട്ടു. പാണ്ഡെമിക്കിന്റെ ആദ്യഘട്ടത്തിലൊന്നും ഈ രാജ്യങ്ങൾ വൈറസ് വ്യാപനം മോശമാകുമെന്ന് അത്ര സ്ഥിരീകരിച്ചു ബോധ്യപ്പെടാൻ ഒരിക്കലും ശ്രമിച്ചില്ല. ഇതിൽ, ഇന്ത്യയും, അമേരിക്കയും, ആഫ്രിക്കയിൽ ചിലരാജ്യങ്ങളും, വ്യാപനം ഫലപ്രദമായിട്ട് പ്രതികരിച്ചില്ല. ആഫ്രിക്കയിൽ, അമേരിക്കയിൽ, ഇവിടെയെല്ലാം ലക്ഷങ്ങൾ മരിച്ചുവെന്ന് ഓരോ രാജ്യങ്ങളും രേഖപ്പെടുത്തി. എന്നാലിപ്പോൾ ആഫ്രിക്ക, ചൈന, ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിനേക്കാളും അമേരിക്കയെക്കാളും മികച്ച രീതിയിൽ കൊറോണ പകർച്ചവ്യാധിയെ നേരിടുന്നതായി തോന്നുന്നുവെന്ന് ലോകമാദ്ധ്യമങ്ങൾ രേഖപ്പെടുത്തുന്നുണ്ട്

മാദ്ധ്യമങ്ങൾ ഉദ്ധരിക്കുന്നതുപോലെ, പാൻഡെമിക് പ്രതിരോധ നടപടികൾക്ക് എടുക്കുന്ന കാര്യത്തിൽന്റെ മാനേജ്‌മെന്റിനെക്കുറിച്ചു ഒരു പ്രമുഖ ഇമ്യൂ ണോളജിസ്റ്റ് ആയ ക്രിസ്ത്യാൻ ഹാപ്പി, ആഫ്രിക്കയിലെ നൈജീരിയൻ സർക്കാ രിനെയും അതുപോലെ പാൻ- ആഫ്രിക്കൻ രോഗ സംരക്ഷണ സംഘടനയായ 'ആഫ്രിക്കാ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ'യും നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ട്. അതുപക്ഷേ, തീർച്ചയായിട്ടും അമേരിക്കയിലെയും യൂറോപ്പിലെയും ആളുകൾ വളരെ അപൂർവ്വമായിട്ടേ അതിനെ അംഗീകരിക്കുകയുള്ളുവെന്നാണ് പൊതുവിലയിരുത്തൽ. ആകട്ടെ, മറ്റുള്ള രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി അവിടെയൊക്കെ എന്താണ് ഇത് വരെ ചെയ്തിട്ടുള്ള കാര്യങ്ങളെന്നാണ് നാം തിരക്കേണ്ടത്

2020 ഫെബ്രുവരി മാസാവസാനത്തിലാണ് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും കൊറോണ പകർച്ചവ്യാധി വ്യാപിച്ചു തുടങ്ങിയത്. കൊറോണവൈറസ് പടരാ തിരിക്കാൻ കർശനമായ ലോക്ക് ഡൗൺ നടപ്പാക്കുന്നത് ഉത്തമമായിരിക്കും എന്നവർ മനസ്സിലാക്കിയെന്നാണറിവ്. അതിപ്രകാരമായിരുന്നു : ഒരു ദിവസം മുതൽ അടുത്ത ദിവസം വരെ കൂടുതൽ ഫ്‌ളാറ്റുകളോ, നഗരങ്ങൾ തമ്മിലുള്ള ബന്ധങ്ങളോ, പ്രാദേശിക ഗതാഗതങ്ങളോ ഇല്ലാതാക്കുക, അതിനാൽ ഏറെ ഉണ്ടാകാവുന്ന ചലനാത്മകതയ്ക്ക് കുറവുണ്ടാകും. അങ്ങനെ, ആഫ്രിക്കൻ രാജ്യങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത്തരം കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ യൂറോപ്പിലോ ഇന്ത്യയിലോ, അമേരിക്കയിലോ ഒന്നും സാദ്ധ്യമായിരുന്നില്ല എന്നുവേണം കരുതാൻ

മേൽ സൂചിപ്പിച്ചതുപോലെ, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങൾ, ഇവിടെയെല്ലാം അമേരിക്കയെക്കാളും യൂറോപ്പിനേക്കാളും മികച്ച രീതിയിൽ പാൻഡെമിക് വ്യാപനത്തെ വിദഗ്ധമായി നേരിടുന്നുണ്ടെന്നു മാദ്ധ്യമങ്ങൾ പറയുന്നെങ്കിലും അമേരിക്കയിലെയും യൂറോപ്പിലെയും ആളുകൾ എല്ലാവരും ഇക്കാര്യത്തിൽ വളരെ കുറച്ചുമാത്രമേ അത് സ്വീകരിച്ചിട്ടുള്ളൂ. ഇത്തരമുള്ള അഭിപ്രായങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള വിദഗ്‌ധ നിരീക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്. ഉദാഹരണമായി, ആഫ്രിക്കൻ രാജ്യങ്ങളിൽ, ഇന്ത്യയിൽ, മറ്റുള്ള വൈറസ് ആക്രമണം കൂടുതൽ ഉണ്ടാകുന്നതുകൊണ്ടു ആളുകൾക്ക് മറ്റു വൈറസ് പ്രതിരോധശേഷി ഒരുപക്ഷെ ഉണ്ടായിരിക്കാം എന്ന് പറയുന്നു. എന്നാൽ അതേപ്പറ്റി കൂടുതൽ ശാസ്ത്രീയമായി തെളിയിക്കേണ്ടതാണ്. ഇന്ന് ഓരോരോ രാജ്യങ്ങളിലും, ആഫ്രിക്കയിലും, യൂറോപ്പിലും, അമേരിക്കയിലും, ഇന്ത്യയിലും ജനസംഖ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ടല്ലോ. വളരെയേറെ ഘടകങ്ങൾ പാൻഡെമിക് വ്യാപനത്തിൽ പങ്കു വഹിക്കുന്നുണ്ട്. ഉദാഹരണം, ജനത്തിരക്ക് കുറവുള്ള ഗ്രാമങ്ങളിലുംമറ്റും എണ്ണത്തിൽ കുറഞ്ഞ ആളുകൾ താമസിക്കുന്നു, അതേസമയം, നഗരങ്ങളിൽ ആളുകൾ നേരെ തിരിച്ചും, ഏറെ തിങ്ങി പാർക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ പാൻഡെമിക്ക് വ്യാപനം വളരെ ശക്തമാക്കുന്നു. ഈ യാഥാർത്ഥ്യം ഏഷ്യൻ രാജ്യങ്ങളുടെ കാര്യത്തിലും ഒട്ടും മറിച്ചല്ല.  

കൊറോണ വൈറസ് മനുഷ്യനിർമ്മി തമാണെന്നു ഒരു കൂട്ടമാളുകൾ നേരിട്ട് ആരോപണം നടത്തുമ്പോൾ മറ്റൊരു വിഭാഗം ആളുകൾ അപ്രകാരമല്ലെന്നും വാദിക്കുന്നു. എന്നാൽ യൂറോപ്പിൽ പല രാജ്യങ്ങളിലും ആളുകൾ കൊറോണ വൈറസ് മനുഷ്യനിർമ്മിതമോ അപ കടകാരിയോ അല്ലെന്നു കരുതുന്നവർ ഉണ്ട്. ജർമ്മനിയിലും അക്കൂട്ടത്തിൽ പ്പെട്ടവർ ധാരാളമുണ്ട്. പാൻഡെമിക് ഒരു ഗുരുതര പ്രശ്നമാണെന്ന് അവരെ യൊക്കെ തോളിൽ മുട്ടി വിളിച്ചു പ്രേരിപ്പിച്ചു കൃത്യമായി മനസ്സിലാക്കണമോയെന്ന ചിന്ത അവരിലുണ്ട്. അപ്രകാരം, ആഫ്രിക്കയിലും  ഏഷ്യൻ രാജ്യങ്ങളിലും ആളുകൾക്ക് വിവിധ ധാരണകൾ ഉണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെല്ലാം മറുപടിയായി ആ രാജ്യത്തെ  രക്ഷാമാർഗ്ഗപ്രവർത്തകർ സഹായങ്ങൾ നൽകും. അവരുടെയൊക്കെ നല്ല സഹായം ആഫ്രിക്കൻ സമൂഹത്തിനു, ഗ്രാമങ്ങളും പട്ടണങ്ങളും എന്ന വ്യത്യാസമില്ലാതെ, ആളുകൾക്കെല്ലാം  വൈദ്യ സഹായങ്ങൾ നല്കുന്നുണ്ടെന്നാണ്, വാർത്താമാദ്ധ്യമങ്ങൾ.  വൈദ്യസഹായം നൽകുന്നവർ ഒരു ഗ്രാമീണ കമ്യുണിറ്റിയിൽ വന്നു എന്തെങ്കിലും പറയുകയോ ശുപാർശ ചെയ്യുകയോ ചെയ്‌താൽ ആളുകൾ അവരെ വിശ്വസിക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യും ഈ സഹകരണം- ഒരുമിച്ച് പകർച്ച വ്യാധിയോട് പോരാടണമെങ്കിൽ ഈ സഹകരണം വളരെയേറെ പ്രധാനമാണ്, വളരെ വിലയേറിയതാണ്.

എന്നാൽ ദക്ഷിണാഫ്രിക്ക പോലെയുള്ള ചില രാജ്യങ്ങളിൽ ലോക്ക് ഡൗൺ ക്രമീകരണം നന്നായി ഫലപ്രദമാക്കുവാൻ പോലീസ് വിഭാഗവും കർശനമായ സഹായവും നിരീക്ഷണവും നടത്തുന്നുണ്ട്. കേരളത്തിൽ കൊറോണ വ്യാപന നിയന്ത്രണകാര്യത്തിൽ ആരോഗ്യവകുപ്പിന്റ അഭിനന്ദനമർഹിക്കുന്ന നല്ല പ്രവർത്തനത്തെ 100 % ഫലപ്രദമല്ലാത്ത വിധം തടസമുണ്ടാക്കിയവർ കേരളം കണ്ടിട്ടുള്ള തീവ്രവാദികളായ കുറെ രാഷ്ട്രീയഗുണ്ടകളുടെ പ്രവർത്തനമാണ്. രാജ്യം മുഴുവൻ അവരുടെ അടിമത്തത്തിൽ വരുത്താനായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത് ആരുടെ ആരോഗ്യ സംരക്ഷണ സഹായം നല്കുവാനായിരുന്നു? സ്ഥാനാർത്ഥികൾക്ക് കൊറോണ ബാധിച്ചു, മരണപ്പെട്ടു. സ്ഥാനാർത്ഥികൾ ആശുപത്രികളിൽ ചികിത്സയ്ക്ക് വേണ്ടി പ്രവേശിച്ചു. ജനപ്രതിനിധികളാകാൻ വേണ്ടി, ആളുകൾ വൈറസ് മൂലം മരണപ്പെട്ടാലും തങ്ങൾക്ക് രാജ്യത്തിന്റെ പരമാധികാരവും ചൂഷണം നടത്താനുള്ള ലൈസന്സിനും വേണ്ടി തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾ അവർ അരങ്ങേറ്റിജനങ്ങളുടെ ശാന്തമായ ജീവിതമല്ല, അവരുടെ അജണ്ട.! ഇപ്രകാരം ഒരു രാഷ്ട്രീയ അധഃപതനം, ലോകത്തിനു ഒരു കരിദിനമാണ്

കർശനമായ ലോക്ക് ഡൗൺ നിയന്ത്രണത്തിൽനിന്നും കൂടുതൽ കഷ്ടതകൾ അനുഭവിക്കുന്നവരേറെയും സമൂഹത്തിലെ ദരിദ്രവിഭാഗമാണ്. ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി നിത്യകൂലിവേല ചെയ്യുന്നവരുടെ ജോലികൾ നഷ്ടമായി. അതല്ലെങ്കിൽ ചെറിയ ചെറിയ സാധനങ്ങൾ വിറ്റു കിട്ടുന്ന വളരെ ചെറിയ പണം കൊണ്ട് ജീവിക്കുന്നവർ, ഇവരിലെല്ലാം നേരിടുന്ന വലിയ ദാരിദ്ര്യം, അത് തീർച്ചയായും അതികഠിനമാണ്‌. പ്രത്യേകിച്ച്, ജനസംഖ്യ കൂടിയ ഇന്ത്യയിലും, നൈജീരിയയിലും അതുപോലെ വേറെ അനേകം രാജ്യങ്ങളിലും വൈറസ് വിടാതെ തുടരെ പിന്തുടരുകയാണെങ്കിൽ ! ലോകം ഇപ്പോൾ ഏറെ ശക്തമായി പ്രതികരിക്കുവാൻ തുടങ്ങി. ശാസ്ത്രീയ ഗവേഷണവും അതിനു തക്കതായ ചികിത്സയും കൃത്യമായ ഫലവും അവകാശപ്പെടുന്നതിന് ചിലതു ഇതുവരെ കാണപ്പെടുന്നില്ല. ഭാവിയിൽ ഇതിനായിട്ട് ശക്തമായി കൂടുതൽ രാജ്യങ്ങൾ പ്രവർത്തിക്കണം. 

ഇപ്പോൾ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ അതിഭീകരമായ മറ്റനേകം പാൻഡെമിക്കുകളെ നേരിടുന്നതിനായി ലോകം ഇപ്പോൾ എന്താണ് ചെയ്യുന്നത്? കുറെ വസ്തുതകൾ ആളുകൾക്ക് അറിവ് ലഭിച്ചിട്ടുണ്ട്. എന്നാലും പുതിയ വൈറസുകളെ തിരിച്ചറിയാനുള്ള ഏതെല്ലാം ഏതെല്ലാം സിസ്റ്റങ്ങൾ ഉണ്ടോ അവയെ സാധ്യമായ വിധം ഉപകരിക്കുക. കൊറോണ വൈറസിന്റെ ആദ്യഘട്ടത്തിൽത്തന്നെ ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തിത്തുടങ്ങി. ഇന്ന് കോവിഡ് വൈറസ് ബാധിച്ചവരിലും അല്ലാത്തവരിലും വിവിധ നിരീക്ഷണ-പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ ഫലമാണ് ലോകത്തിലെ പല വിദഗ്ധ കമ്പനികളും കോവിഡ് വൈറസ് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചത്. കൊറോണ വൈറസ് പ്രതിരോധത്തിന് ഏതാണ്ട് ഫലപ്രദമായ വാക്‌സിൻ കണ്ടുപിടിച്ചത് ലോകം മുഴുവൻ ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ്. ഇന്ന് തുടർന്നുള്ള ശാസ്ത്രീയ പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്

കോവിഡ് വ്യാപന അപകടത്തിൽനിന്ന് ആളുകളെ രക്ഷിക്കുവാൻ ലോകം തയ്യാറെടുത്തു കഴിഞ്ഞു. ഇതിനകം അമേരിക്ക ആദ്യത്തെതും വളരെയേറെ പ്രതീക്ഷ നൽകുന്നതുമായ ഒരു വാക്സിൻ അംഗീകരിച്ചു, അടിയന്തിരമായിട്ട് അർഹതപ്പെട്ട ആളുകളിൽ ആദ്യമേ വാക്സിനേഷൻ ആരംഭിച്ചുവെന്നതും നാം ഏറ്റവും ശുഭപ്രതീക്ഷയോടെ അംഗീകരിക്കുന്നു. ഒട്ടും വൈകാതെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും, പൊതുവെ എല്ലാ ലോകരാജ്യങ്ങളും കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ അംഗീകരിക്കുമെന്ന് കരുതാം. വാക്സിനേഷൻ എളുപ്പമാക്കുന്നതിന് വാക്സിൻ ന്യായമായി വിതരണം ചെയ്യുകയെന്ന ആഗോള ദൗത്യത്തെ നമുക്ക് എങ്ങനെ പ്രതീക്ഷിക്കാം? ഇപ്പോൾ പുതിയ ജനിതക മാറ്റം ഉണ്ടായിട്ടുള്ള പുതിയ വൈറസ് ഉത്ഭവിച്ചിരിക്കുന്നുവെന്നും അതിനെതിരെ വാക്സിൻ കണ്ടുപിടിക്കാൻ പരീക്ഷണങ്ങൾ നടക്കുന്നുവെന്ന് അറിയുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള എല്ലാവർക്കുമായി പ്രവർത്തിക്കുമെന്ന് ആദ്യമായി നമുക്ക് പ്രതീക്ഷിക്കാംഈ സംരംഭത്തെ നമുക്ക് സ്വാഗതം ചെയ്യാം. ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകജനതയെ പ്രതിനിധീക രിക്കുന്ന രാജ്യങ്ങൾ എല്ലാവരും ഇക്കാര്യത്തിൽ ഒത്തുചേർന്ന് പ്രതിരോധ പ്രവർത്തന കാര്യങ്ങൾക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന വാർത്ത ശുഭകരമാണ്. ലോകമൊട്ടാകെ വാക്സിൻ ന്യായമായും വേഗം വിതരണം ചെയ്യപ്പെടുമെന്നും ദരിദ്രരാജ്യങ്ങളെപ്പോലും അവഗണിക്കാതെ ഉറപ്പാക്കാനാണ് അവരുടെ ഉറച്ച സംരംഭം എന്നു ലോകാരോഗ്യസംഘടന ഉറപ്പ് നൽകുന്നുണ്ട്എന്തുകൊണ്ടും വലിയ പ്രാധാന്യം അർഹിക്കുന്ന കാര്യം ഏതു കമ്പനിയാണ് വാക്സിൻ ലോകം എമ്പാടും വിതരണം ചെയ്യുന്നതിൽ വേഗതയേറിയതെന്നാണ്

2021 പുതുവർഷം പാൻഡെമിക് വിമുക്തവും സർവ്വലോകത്തിനും ഏറ്റവും വലിയ നന്മകളുടെയും പ്രതീകമാവട്ടേയെന്നും ആശംസിക്കാം //-   

------------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.

Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371





Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.