Freitag, 18. Dezember 2020

DHRUWADEEPTI //കവിത // മതം മനുഷ്യനിൽ // ബേബി കലയങ്കരി

 


  // മതം മനുഷ്യനിൽ / 
-ബേബി കലയങ്കരി-

തങ്ങളെ  സൃഷ്ടിച്ച മർത്യാ 

നിനക്ക് ....

മാരകരോഗമെന്ന്‌ അറിയാതെ 

പോകുന്നു 

ഇടുങ്ങിയ ചിന്തകൾകൊണ്ട് 

പുകമറ ...

സൃഷ്ടിച്ചു... ഇരുട്ടിൽ കഴിയുന്ന 

കിരാത ...

 വർഗ്ഗമോ ...

അധികാരമോഹത്തിന് 

അവസാന ...

വാക്ക് മനുഷ്യാ നിൻ... മതം...

പുരുഷമേധാവിത്വത്തിൽ 

തഴച്ചുവളരുന്ന ...

വിത്തുകൾ ...

ജനാധിപത്യത്തെ കുരിശിൽ 

കയറ്റും ...മതം 

ജനങ്ങളിൽ ഭയ, ഭീതി, ഊട്ടി...പിന്നെ 

ഭരിക്കുന്നു.

യുക്തി ശാസ്ത്രബോധം മരിക്കും 

ഇടങ്ങളിൽ 

ശക്തരായി നിന്നു വിളയാടുന്ന ...

കാഴ്ചകൾ 

അതിരുകൾ ...വർണ്ണങ്ങളും .. സൃഷ്ടി 

ച്ചു ...മതം ...

സ്ത്രീകൾക്ക് വിദ്യ നിഷേധിച്ചു, 

പിന്നീട് ചങ്ങലയ്ക്കിട്ടു...

സരസ്വതിദേവിയെ 

പൂജിച്ചിടുമ്പോഴും ...

അന്തർജ്ജനങ്ങൾ , ഇന്നും...

ഈർപ്പം 

കിട്ടാത്ത പത്തായവിത്തുകൾ 

രമ്യഹർമ്മ്യങ്ങളിൽ 

വാസമാക്കിയവർ ...

അവശന്റെ രോദനം കേൾക്കാത്ത ...

 ബധിരരോ ?

പുരോഹിതവർഗ്ഗങ്ങൾ 

ഉഴുതുമറിക്കും...

മണ്ണിൽ... വളരുന്ന, വരേണ്യദർശന 

ങ്ങൾ .

പൗരനെ പ്രജകളാക്കി 

മതം... ഉപരിവർഗ്ഗ ..

പ്രത്യയശാസ്ത്രങ്ങൾ ...വളർത്തി.

പാരിൽ, പരക്ലേശം പാടേ മറന്നവർ ...

പ്രാകൃത 

ചിന്തകൾ ...

പ്രയാണങ്ങൾ ...

ശിലകളിൽ കൊത്തിയ 

ദൈവങ്ങളും ...

ഭണ്ഡാരപെട്ടികൾ നിറയ്ക്കുന്ന 

കാഴ്ചകൾ.

ആത്മീയതയ്ക്ക് ദുർവ്യാഖ്യാനം 

കൊടുത്തു മതം ...മനുഷ്യത്വം 

തല്ലിയുടച്ചട്ടഹസിക്കുന്നു 

നിയമങ്ങൾ മാറ്റിയെഴുതി മതം ...

ചൂഷണം, നിയമവിധേയവുമാക്കി.

ശാസ്ത്ര ചിന്തകൾ നിഷേധിക്കും 

മതം 

ശാസ്ത്രീയനേട്ടങ്ങൾ ....

രുചിച്ചുന്മാദനൃത്തം ...ചവിട്ടുന്നു.

മതമെന്ന രോഗം 

പടർന്നുപിടിക്കുമ്പോൾ ...

മരുഭൂമിയാകുന്നു 

മനുഷ്യമനസുകൾ.

--------------***----------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.