Sonntag, 17. Juli 2016

ധ്രുവദീപ്തി // Society // തുല്യതയില്ലാത്തവരുടെ ദ്വന്ദയുദ്ധം // ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി  // Society  // 

തുല്യതയില്ലാത്തവരുടെ ദ്വന്ദയുദ്ധം //
              George Kuttikattu                    
 (Published in "Pratichaya weekly", Kottayam- 27. 10. 2010)

 കേരളം 1950 കളിൽ 
ലോകമെമ്പാടുമെത്തി ജീവിക്കുന്ന മലയാളി കൾക്ക് അവരുടെ സ്വന്ത സമൂഹത്തിനു, അവ രുടെ നാട്ടിലെ  ദൈനംദിന പൊതു സാമൂഹ്യ ജീവിതത്തി ലാഴത്തിൽ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങളെ ഏറെയും സങ്കടകരമായ ഒരു ദുരവസ്ഥയായി മാത്രമേ അത്  വിലയിരുത്തുന്നുള്ളൂ. കേരളത്തിൽ ഇക്കാലത്തു സാമൂഹ്യക്രമസമാധാനം തകർന്നിരി ക്കുന്നു. സാമൂഹ്യജീവിതം അതിലേറെയും ക്രമം തെറ്റിച്ചു ദുസ്സഹമായിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പൊതു മാദ്ധ്യമങ്ങളിൽ നിന്നും, ഇവയെ നേരിൽ കാണുകയും, അവയൊ ക്കെ നന്നായി വായിച്ചറിയുകയും ചെയ്യുമ്പോൾ, ഇതിനെതിരെ വിവേക പൂർവ്വം നേരിടാതെ, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുകയോ പോലും ചെയ്യാതെ, വലിയ കുറ്റകരമായ നിസ്സഹായതയാണ് ഉത്തരവാദപ്പെട്ടവരെ ല്ലാം ഇക്കാര്യങ്ങളെല്ലാം പുലർത്തുന്നതെന്നത് ഏറെ ദുഃഖകരമാണ്. 

ക്വട്ടേഷൻ ഗുണ്ടകൾ, ഭീകരവാദികൾ, ഫാസിസ്റ്റുകൾ, തീവ്രവാദികൾ, സാമൂഹ്യദ്രോഹികൾ എന്നൊക്കെ പേരിനർഹരായവർ ഓരോരോ പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടികളാണ്. ഏതോ വലിയ നിഗൂഢ താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന ദുഷ്ടശക്തികളുടെ അടിമവേലക്കാരാണ്. അത് പക്ഷെ , ഇവരെ അടിമകളാക്കിയ അജ്ഞാതശക്തി ആരാണ്? കേരളത്തിൽ ഇന്നും അഭിമാനിച്ചിരുന്ന പൂർണ്ണമായ സമാധാനജീവിതം നരകമാക്കി തല കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുന്ന അജ്ഞാതശക്തിയെ തിരിച്ചറിയുക തന്നെ വേണം.

സാമാന്യ ജനങ്ങൾക്ക് ഗുണ്ടകളുടെ വടിയില്ല..
  തുല്യതയില്ലാത്തവരുടെ ഒരു ദ്വന്ദയുദ്ധരംഗമാണിന്നു കേരളം. ഇതിൽനിന്നു ഏറെ അഭിമാനിക്കാൻ വകയുള്ള അവസ്ഥയിൽ കേരളം ഒരു മാറ്റത്തിന് ഇതു മാതൃകയാകും എന്നു വിചാരിക്കാനും കഴിയുകയില്ല. ഭീതി പുകയുന്ന മനസ്സുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന സാമാന്യ ജനങ്ങൾ ഒരു വശത്ത്, മറുവശത്താകട്ടെ, ആയുധങ്ങൾകൊണ്ടും അവിഹിതമാർഗ്ഗങ്ങളിൽ നേടിയ ധനം കൊണ്ടും ശക്തരായ വിധ്വംസകശക്തികൾ- ഇവരിൽ ചിലരാകട്ടെ ജനാധിപത്യം മൊത്തക്കച്ചവടം നടത്തുന്നവരായിരിക്കാം. സമുദായങ്ങളിൽ ഉന്നതന്മാർ ആയിരിക്കാം, ഇവരിൽ മറ്റുചിലർ ആകട്ടെ സമൂഹത്തിലെ അത്യുന്നതങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനശക്തി വളരെയുണ്ടെ ന്ന് പ്രകടിപ്പിക്കുന്നവരുമാണ്. കേരളത്തിലെ സാമാന്യ ജനങ്ങൾക്ക് ഗുണ്ടകളു ടെ വടിയില്ല, തോക്കുകളില്ല, ബോംബുകളില്ല, കത്തിയില്ല, വാളില്ല. അവർ ക്കാകട്ടെ വാളുകൊണ്ടുള്ള വെട്ടേൽക്കാനും ദേഹോപദ്രവം ഏൽപ്പിക്കുന്നത് അപ്പാടെ സഹിക്കാനുള്ള കായിക ശക്തിയുമില്ല.

കേരളസമൂഹത്തിലെ സാധാരണ ജനങ്ങളുടെ പരിമിതികളെപ്പറ്റി ഏവർക്കു മറിയാം. പക്ഷെ, എല്ലാ ദിവസവും കേരളത്തിലെവിടെയെല്ലാമോ നിരവധി നിരപരാധികളായ വയോജനങ്ങളും സ്ത്രീകളും കുട്ടികളും അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നതായി കേൾക്കുന്നു. സ്വൈര്യ ജീവിതം എന്ന നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനം കേരളത്തിൽ അന്യമാവുകയാണോ? 

പൊതുജനാരോഗ്യം തകർച്ചയിൽ 

 നഴ്‌സുമാർ   അവഗണനയിൽ 
ലോകമെമ്പാടും വികസിക്കുന്ന രാജ്യങ്ങളിലും, വികസനം നടന്നു വരുന്ന രാജ്യങ്ങളിലും പൊതുജനാ രോഗ്യവിഷയം ഏറെ ശ്രദ്ധിക്കപ്പെ ടുന്ന പ്രധാന കാര്യമാണ്. ആതുര ശുശ്രൂഷാരംഗത്തു മലയാളിപെൺ കുട്ടികളുടെ പേര് ലോക പ്രസിദ്ധ വുമാണ്. എങ്കിലും കേരളത്തിലെ ആശുപത്രികളുടെ അവസാനം ഇല്ലാത്ത ശുചിത്വമില്ലായ്‌മ, രോഗി കളുടെ ചികിത്സാസൗകര്യത്തി ലുള്ള കുറവുകൾ, ആവശ്യമായ മരുന്നുകളുടെ ദുർലഭ്യത, രോഗിക ളുടെ ക്ഷേമ പരിചരണത്തിനു ആവശ്യമായ നഴ്‌സുമാരുടെ സേവന വ്യവ സ്ഥകളിലെ അപാകത, ജനങ്ങളെ ഞെട്ടിക്കുന്ന അമിതമായ ആശുപത്രി ചാർജ്, ഇതെല്ലാം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. പക്ഷെ, രോഗം വന്നാൽ വീട്ടിലായാലും ആശുപത്രിയിലായാലും രോഗിയെ കിടക്ക യ്ക്കരുകിൽ നിന്നു പരിചരിക്കാൻ സ്വന്തം ബന്ധുക്കൾ അടുത്തുണ്ടാകണം. അതുപക്ഷേ, പുതിയ കാലത്തിന്റെ സവിശേഷതയിൽ ഓരോ കുടുംബംങ്ങ ളിലെയും അംഗങ്ങളുടെ എണ്ണം കുറേക്കാലങ്ങൾ മുമ്പ് ഉണ്ടായിരുന്നതിലേ റെ നേരെ കുത്തനെ താഴേയ്ക്ക് കുറഞ്ഞുപോയി. അപ്പോൾ, അപ്രതീക്ഷിത മായി ഒരാൾ രോഗിയായിത്തീർന്നാൽ, ആശുപത്രിയിൽ ചികിത്സയിലായാൽ രോഗിയുടെ നില വളരെ കഷ്ടമായിത്തീരും. പക്ഷെ കാര്യത്തിൽ ആശുപത്രി അധികൃതരോ സർക്കാരോ ഇതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല, അവർ ഈ പ്രശനം കാണുന്ന മട്ടില്ല താനും. നേഴ്‌സുമാരെ പരിചരണജോലികൾക്ക്    കിട്ടുകയില്ല, എല്ലാ ആശുപത്രി എഴുത്തു കുത്തുകൾ മറ്റു റിപ്പോർട്ടുകൾ ഇവ തയ്യാറാക്കി എഴുതുകയാണ് അവരുടെ ജോലി. അതുകൊണ്ടു ജനങ്ങൾക്ക് എന്തിരിക്കുന്നു?, അതുപക്ഷേ, അവസാനം ആശുപത്രി രോഗിക്ക് നൽകുന്ന ശിക്ഷാബില്ലിൽ  ഒരു ഇളവും ഇല്ല. ലോകത്തെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം  രോഗിയുടെ പൂർണ്ണ ശുശ്രൂഷ അവിടെയുള്ള രോഗികളുടെ  പരിചാരകരുടെ കരങ്ങളിൽ ആണത്രേ. 

വിദ്യാഭ്യാസകച്ചവടം 
വിദ്യാഭ്യാസമേഖലയും തൊഴിൽ വിദ്യാഭ്യാസമേഖലയും അഴിമതിയുടെ ഇരുളിൽ മുങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസം ഇതുവരെയും നമുക്ക് ഇന്ത്യയിൽ സ്വാതന്ത്രമായില്ല. സർവ്വകലാശാലകളും ഗവേഷണ വിദ്യാഭ്യാസവും എല്ലാം അധികാരക്കൊതിയുടെയും പണക്കൊതിയുടെയും പകവീട്ടലുകളുടെയും ആക്രമണ വേലിയേറ്റങ്ങളിൽ തട്ടി മുങ്ങിത്താഴുകയാണ്. ഇവിടെ രാഷ്ട്രീയ അതിപ്രസരത്തിൽ പ്രേരിപ്പിക്കപ്പെട്ട വിദ്യാർത്ഥി യൂണിയനുകളുടെ നിത്യ സമരങ്ങൾ ഒരു വശത്ത്, അധികാരികളുടെയൊക്കെ  അധികാരക്കൊതി പൂണ്ട കോടതി വഴക്കുകൾ മറുവശത്തും. കലാലയ അന്തരീക്ഷം ചിലരുടെ സ്ഥാപിത താത് പര്യത്തിന് വേണ്ടി ഒരുക്കിയെടുത്തിരിക്കുന്നു. 

വിദ്യാഭ്യാസം പൗരന്മാരുടെ മൗലീക അവകാശമാണ്. ഇതു നമ്മുടെ രാജ്യത്തു നിലനിറുത്തുന്നത് സംബന്ധിച്ച പരിപൂർണ്ണ ഉത്തരവാദിത്തം കോടതിക്കും സർക്കാരിനുമുണ്ടാകണം. അതുപക്ഷേ, കേരള സർക്കാരിനോ കോടതിക്കോ ഉദ്യോഗസ്ഥർക്കോ ആർക്കുമില്ല. വിദ്യാഭ്യാസം ഇന്ന് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മാഫിയകളുടെ കച്ചവട സംസ്കാരമായി മാറി. 

മാലിന്യ കൂമ്പാരം, സാംസ്കാരിക പരിവർത്തന ബോധം. 
 മാലിന്യക്കൂമ്പാരം 
കേരളം മാലിന്യക്കൂമ്പാരമായി തീർന്നിരിക്കു ന്നു. ഓരോ പകർച്ച വ്യാധികൾ ഒഴിയാതെ പടരുന്നു. യാതൊരു പ്രതിരോധപ്രവർത്തന ങ്ങൾക്കു ആരും തയ്യാറല്ല. മരണം അവിടെ നിത്യസംഭവം തന്നെ യാണ്. മാലിന്യ ശേഖരണവും അവയുടെ ക്രമമായ സംസ്കരണവും ഉണ്ടാകണം. അതിനായുള്ള പരിശീലനവും അവശ്യ ബോധവത്ക്കരണവും ഒന്നും കേരളീയന് ആവശ്യമായി ഇന്നുവരെ കാണുന്നില്ല. നമ്മുടെ റോഡുകൾ, നമ്മുടെയൊക്കെ വീടുപരിസരങ്ങൾ, കേരളത്തിലെ നമ്മുടെയൊക്കെ പൊതുസ്ഥലങ്ങൾ എല്ലായിടവും ഭീകരമായ മാലിന്യ സംഭരണിയായി തീർന്നിരിക്കുന്നു. ശ്വസിക്കുന്ന വായുവും അന്തരീക്ഷവും കുടിക്കുന്ന ജലവും ജലാശയങ്ങളും വിഷമയം തന്നെ.

നമ്മുടെ സ്വന്തം ചിന്താരീതിയിൽ പൊതുവെ മാറ്റങ്ങൾ വരേണ്ടിയിരിക്കു ന്നു. മനുഷ്യ സാദ്ധ്യമായ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോയെന്നറിയാൻ നമ്മൾ മാനസികമായ ഭാവി തീരുമാനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ ഒരു വിശാല സാംസ്കാരിക ജീവിത പരിവർത്തനം നമ്മിൽ ഉണ്ടാക്കുവാൻ എന്തുകൊണ്ട് കഴിയുന്നില്ല? നമ്മുടെ കേരളത്തിലെ ജനജീവിതം എന്നും സുരക്ഷിതമായിരിക്കണം എന്നു ഉറക്കെ ധൈര്യമായി പ്രഖ്യാപിക്കുവാൻ ഓരോരോ കേരളീയനും എന്നും കഴിയണം. ഗുണ്ടാത്തൊഴിലാളികളുടെ നിയന്ത്രണവും വളർച്ചയും ഏറ്റെടുത്തിരിക്കുന്ന  യജമാനന്മാരുടെ അവസ്ഥയിലേയ്ക്ക് ജനങ്ങൾ അധഃപതിക്കാതിരിക്കണം.  

ജനാധിപത്യത്തിലും ഭരണഘടന നൽകുന്ന എല്ലാ സംരക്ഷണത്തി ലും, ഈശ്വര വിശ്വാസത്തിലും അടിയുറച്ചുനിന്നു കൊണ്ടു പ്രവർത്തിക്കുവാൻ നമ്മുക്ക് കഴിയണം. സ്വയം നശിച്ചു കൊണ്ടിരിക്കുന്ന, ഒരു സമൂഹത്തിലെ മാനസിക വിഭ്രാന്തി ബാധിച്ചിരിക്കുന്നവരുടെ ഹീനപ്രവർത്തികളെ നേരിട്ട് നേരിടാനും അവയ്ക്ക് വിരാമമിടുവാനും കഴിയണം. സമൂഹത്തിലെ എല്ലാ തട്ടുകളിലും ഉള്ള ശക്തികൾ, സാമൂഹ്യപ്രവർത്തകർ, അടിയുറച്ച ഈശ്വര വിശ്വാസികൾ, സാമൂഹ്യപ്രവർത്തകർ, എല്ലാ സാംസ്കാരികനായകന്മാരും സംഘടനകളും, ഇവരുടെയെല്ലാം മൂല്യബോധം നിറഞ്ഞ സാന്നിദ്ധ്യവും ശ്രദ്ധയും ഹൃദയപൂർവ്വം കാഴ്ചാവച്ചൽ മേൽപ്പറഞ്ഞ വെല്ലുവിളികളെയെല്ലാം  നേരിടാൻ കുറെയെങ്കിലും സഹായകമാകും.
പൊതുവികസനം 
 
 തൊഴിൽ സാദ്ധ്യത ? 
കേരളസംസ്ഥാനത്തിനു വികസന കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ ഒട്ടും തന്നെ കുറയാത്തതായ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രംഗത്തും നമ്മുടെ സാങ്കേതിക തൊഴിൽ രംഗത്തും എല്ലാം ഈവിധ  വികസന മാതൃക തെളിയുന്നു. എങ്കിലും നമ്മുടെ അഭ്യസ്തവിദ്യരുടെ തൊഴിൽ സാദ്ധ്യതകൾക്ക് ഏറെ നല്ല അവസരം നൽകാൻ മാറിമാറിവന്ന ഓരോരോ സർക്കാരുകൾക്കു ഇന്നും  കഴിഞ്ഞില്ല. ഇക്കൂട്ടർ അന്യദേശ രാജ്യങ്ങളിൽ തൊഴിൽസാദ്ധ്യത തേടി സ്വന്ത നാട് വിട്ടുപോകുന്നു. തൊഴിൽരംഗം വികസനകാര്യത്തിൽ ഒരു സർക്കാരും ഉൾക്കൊള്ളിച്ചിട്ടില്ല. അതേസമയം സംവരണവും കേരളത്തിലെ വിവിധ സമുദായങ്ങളുടെ ബന്ധപ്പെട്ടുകിടക്കുന്ന ആചാര സംസ്കാരശൈലി, മതാനുബന്ധ വിശ്വാസ പാരമ്പര്യങ്ങളുമെല്ലാം അത്യുന്നതസ്ഥാനം വഹിക്കുന്നു. അതുപക്ഷേ  എല്ലാ കേരളീയനും ഇവയെല്ലാം ഹൃദയപൂർവ്വം സ്വീകരിക്കാൻ അവർക്ക് പൂർണ്ണ സന്തോഷം ഉണ്ടോ? തീവ്ര വർഗ്ഗീയതയുടെ വിഷം ചീറ്റലുകളും ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള കടുത്ത മുറവിളികളുടെ കറുത്ത മാനങ്ങൾ അവിടെ ഉരുണ്ടു രൂപം പ്രാപിക്കുന്നത് നമുക്ക് കാണാം.

സാമൂഹ്യ ഇന്റഗ്രേഷൻ സാധിക്കണം 
കേരളത്തിൽ വ്യാപകമായ ഒരു സാമൂഹ്യ ഇന്റഗ്രേഷൻ വേണ്ടിയിരിക്കുന്നു. മിതവാദികളെയും തീവ്രവാദികളെയും മാത്രമല്ല, ഒന്നുമറിയാതെ തനതു വഴിയോരം തേടിപ്പോകുന്നവരെയും കുറ്റവാളികളെയും അതിനു അവരെ പ്രേരിപ്പിക്കുന്നവരെയും സാധാരണ നമ്മുടെ സമൂഹത്തിലേയ്ക്ക് മാതൃക കാണിക്കുവാൻ വേണ്ടിയതരത്തിൽ ക്രിയാത്മകമായ പരിവത്തനത്തിനു വിധേയരാക്കുവാനുള്ള ഒരു ഇന്റഗ്രേഷൻ പ്രക്രിയ തന്നെ സാധിക്കണം.

സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും സാധാരണ സമൂഹത്തിലെ യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഉത്തരവാദിത്വം നമ്മുക്ക് എല്ലാവർക്കുമുണ്ട്. ഇവരെ നാം ഭയപ്പെടുകയില്ല വേണ്ടത്. അവിടെ പക്ഷേ, ഭയപ്പെടേണ്ടതായിട്ടു ള്ളവർ ഇവരുടെ യജമാനന്മാരെയാണ്. ഇവരെ ആദ്യം നിയമത്തിനു മുമ്പിലെത്തിക്കുവാനുള്ള ശക്തമായ പുതിയൊരു ആത്മ വിശ്വാസം ജനങ്ങൾക്കുണ്ടായിരിക്കണം. ഇവരെ വിധിക്കുവാൻ ശക്തമായ ഒരു ജനാധിപത്യ നിയമസംഹിതയക്ക് ഉറപ്പ് നൽകുന്ന നമ്മുടെ കോടതിക്ക് കഴിയണം. 

എന്നാൽ ആത്മവിശ്വാസം തളർത്തുന്ന കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിലെ കറപുരണ്ട ബ്യുറോക്രസ്സി ഇന്ത്യൻജനതയുടെ ഭൗതിക ആവശ്യത്തിന് പലപ്പോഴും എന്തുകൊണ്ടും മതിയാവുന്നില്ല. നമ്മുടെ ഇന്ത്യൻ ജീവിതത്തിന്റെ മഹാപാരമ്പര്യങ്ങൾ മാത്രം കാത്തുസൂക്ഷിച്ചാൽ അത് മതിയാകില്ല. രണ്ടുതട്ടുകളിൽ നിർമ്മിച്ചിരിക്കുന്ന കുളത്തിൽ ഒരേസമയം കുളിക്കേണ്ടതല്ല ജനാധിപത്യ വ്യവസ്ഥിതി. ഇന്ത്യൻ ജനാധിപത്യരീതിയും  യൂറോപ്യൻ ജനാധിപത്യവും തമ്മിൽ വ്യത്യസ്തപ്പെടുന്നതിവിടെയാണ്. സാമൂഹ്യനീതി നിലനിറുത്തുവാൻ നമ്മുടെ സാമ്പത്തിക ഘടനയിൽ തന്നെ പരിവർത്തനം ഉണ്ടാകണം.

സാമൂഹ്യസുരക്ഷിതത്വം 
ഇന്ന് കേരളത്തിൽ, പൊതുവെ ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ജന ജീവിതം സുരക്ഷിതമല്ലന്ന് സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പട്ടിണിയും അക്രമങ്ങളും അതുമൂലമുള്ള മരണങ്ങളും, അവിഹിതധനസമ്പാദനവും, മോഷണങ്ങളും പെരുകുന്നതുമൂലം ജനജീവിതം എവിടെയും അതിവേഗം ദുഷ്ക്കരമാവുകയാണ്. പക്ഷെ, നമ്മെ സംബന്ധിച്ചിടത്തോളം ഇതുമാത്രമല്ല, ഭരണഘടനയിലെ ജനങ്ങളുടെ മൗലിക അവകാശങ്ങളെ നിഷേധിക്കുന്ന ഭരണമാണ് കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്നത്.

 കേരളനിയമസഭാക്രമണം 
രാഷ്ട്രീയ അധികാരക്കൊതിയും, ജാതീയതയും, വർഗ്ഗീയ മുന്നോക്ക- പിന്നോക്കവും, അവകാശവാദങ്ങളു ടെ അവകാശ സമരങ്ങളും, മുറവിളി കളും, ഭീഷണികളും, കേരള  നിയമ സഭയിൽ നടത്തുന്ന ഭീകര പ്രവർത്ത നവും  എല്ലാം കൊണ്ടും  ജനാധിപത്യ രാഷ്ട്രീയകക്ഷികൾ ആഘോഷക്കെ  ട്ടുകളിൽ യാതൊരു നിര തറഭേദമി ല്ലാതെ കേരള രാഷ്ട്രീയകളിക്കളം മലീമസമാക്കുന്നു. ജനങ്ങളുടെ പണം പിരിച്ചെടുത്തു ഖജനാവിലേക്ക് എത്തുന്ന പണമെല്ലാം ഇക്കൂട്ടരെല്ലാം സ്വന്തം അഴിമതിക്കുവേണ്ടിയാണ് ചെലവഴിക്കുക., അതു സർക്കാർ നടത്തുന്നതായ  പ്രവർത്തനങ്ങളോ, അവയെല്ലാം ജനസേവനമായും ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയത്തിലെ രാക്ഷസ മല്ലന്മാരെ നീണാൾ വാഴാൻ സമൂഹമദ്ധ്യത്തിൽ   ഉയർത്തിക്കാണിക്കുന്ന ഫ്ലെക്സ്ബോർഡുകൾ, കേരളത്തിലെ എല്ലാ പൊതു പാതയോരങ്ങളെല്ലാം നിറയുന്നു. അതെല്ലാം പൊതുവേദിയിൽ പരസ്യമായി   ഉയർത്തിക്കാണിക്കുന്നതിനു വേണ്ടി ഉയരത്തിൽ മത്സര ബുദ്ധിയോടെ അവ സ്ഥാപിച്ചിരിക്കുന്നു. ഇതാണ് കേരള മോഡൽ ജനാധിപത്യം!. യാത്രയിൽ നമ്മുടെ ജീവൻ അപകടത്തിലാക്കുന്നതായ  ഇത്തരം ഫ്ലെക്സ്ബോർഡുകൾ സാംസ്കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ല, അതു അപമാനമാണ്, തീർത്തും അപരിഷ്കൃതമാണ്.
ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ പാവം സാധാരണ ജനങ്ങളെ തനി ഫാസ്സിസത്തിനു മുന്നിൽ നിർത്തി കിടിലംകൊള്ളിച്ച പഴയ ഭരണകാലം. അന്നത്തെ ഭരണം നടത്തിയ ആ ഒരു ഏകാധിപത്യ സർക്കാരിനെ അധികാര ക്കസ്സേരയിൽനിന്നും പിടിച്ചിറക്കിയ കേരള ജനതയുടെ ഉറച്ച ഒരു വിവേക ശക്തിയുടെ  ബലം. ഇപ്പോഴും നമ്മുടെ വരും ഭാവിയിലും ആ ഭയത്തിന്റെ പേക്കിനാവിൽ ജനങ്ങളെ തളച്ചിരിക്കുന്ന ഭീകര യജമാനമാരുടെ ഭരണവും അക്രമപ്രവർത്തനസംസ്കാരവും ഇന്നും ഇല്ലാതാക്കുവാനുള്ള വീര്യം. അതേ ആത്‌മബോധവും ഇച്ഛാശക്തിയും മാത്രം ....അതു ധാരാളം മതിയാകും.//-
----------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 

DHRUWADEEPTI ONLINE.
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online blog are exclusively the views of the author.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.