Freitag, 15. Juli 2016

ധ്രുവദീപ്തി // Church // വൃദ്ധ വിലാപം // ചെങ്ങളം ഇടവക കാളക്കുട്ടി ആരാധനയുടെ പിടിയിൽ // ടി. പി. ജോസഫ്, തറപ്പേൽ



ചങ്ങനാശേരി രൂപതയിൽ ഉണ്ടായിരുന്ന ചെങ്ങളത്തെ പുരാതന പ്രസിദ്ധ സെന്റ് ആന്റണീസ് പള്ളി ഇപ്പോൾ ഇല്ല. അതു തകർത്തശേഷം പുതിയ പള്ളി പണിയുന്നു; ഇപ്പോൾ ചെങ്ങളം ഇടവക കാഞ്ഞിരപ്പള്ളി രൂപതയിലാണ്.


വൃദ്ധ വിലാപം-

ചെങ്ങളം ഇടവക 
കാളക്കുട്ടി ആരാധനയുടെ 
പിടിയിൽ //


 "സ്വർണ്ണ കാളക്കുട്ടി ആരാധന"

ടി. പി. ജോസഫ്, തറപ്പേൽ

ടി. പി. ജോസഫ് തറപ്പേൽ
ഹറോൻ ഒരു പരമാർത്ഥ ഹൃദയനായിരുന്നു. ജനം ആവശ്യപ്പെട്ടതനുസരിച്ചു ഒരു കാളക്കുട്ടിയെ വാർത്തെടു ത്ത്, അതിനെ ആരാധിക്കുന്നതിനു ഒരു ബലി പീഠവും സൗകര്യപ്പെടുത്തിക്കൊടുത്തു. തനി കാളക്കുട്ടിയെ ആരാധിക്കുന്നത് തെറ്റാണെന്ന് ഇവിടെയുള്ള ചെങ്ങളം നിവാസികൾക്കറിയാം. അതിനു ഇവിടെയുള്ളവർ മുതിരുകയില്ല. അതിനു പകരം ഇവിടെ പള്ളിയിൽ വച്ചിരിക്കുന്ന നിരവധി "തിരുശേഷിപ്പു"കളാണ്, കാളക്കുട്ടിയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. 

ചുരുക്കമായിട്ട് ഞാൻ തിരുശേഷിപ്പ് ചാപ്പലിൽ കയറാറുണ്ട്, ദിവ്യകാരുണ്യ വീസീത്തയ്ക്കായി. ഒരിക്കൽ കണ്ടു, ഒരു യുവതി കൊച്ചിനെയും എളിയിൽ വച്ചു ചാപ്പലിൽ കയറി അന്തോനീസിന്റെയും, മാതാവിന്റെയും മുമ്പിലുള്ള പെട്ടികളിൽ പണം ഇട്ടിട്ടു പോകുന്നു. തിരുവോസ്തിയിലുള്ള കർത്താവിനെ ഗൗനിച്ചതേയില്ല. അക്കാര്യം അറിഞ്ഞു കൂടായിരുന്നിരിക്കണം. അവർ അന്യമതസ്ഥയാണെന്നാണ് മനസ്സിലായത്.
 
 "സ്വർണ്ണ കാളക്കുട്ടി ആരാധന"
കരുണയുടെ കവാടം തുറന്നതിൽ പിന്നെ ചെങ്ങളം പള്ളിയിൽ കാണുന്ന കാഴ്ച ഇങ്ങനെ: നിർമ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ പള്ളിയുടെ മുമ്പിൽ പണി തീർത്ത ചാപ്പലിൽ ചിലർ പ്രവേശിച്ചു ദിവ്യകാരുണ്യത്തിനു നേരേ മുട്ടുകുത്തി കുറേനേരം ആളുകൾ പ്രാർത്ഥിക്കുന്നു. പിന്നീട് എല്ലാ തിരുശേഷിപ്പുകളുടെയും മുമ്പിൽ കൂടി കടന്നു പോകുന്നു. അവിടെത്തന്നെ പന്ത്രണ്ടോളം തിരുശേഷിപ്പുകൾ, വിശുദ്ധരുടെയും വിശുദ്ധരായി പേര് വിളിക്കാത്തവരുടെയും ഉണ്ട്. മറ്റു തൊട്ടടുത്ത  മുറികളിൽ വികാരിയുടെയും, അസി. വികാരിയുടെയും താമസ്സമുറികളും, ശൗചമുറികളും, കൂടാതെ അവിടെയുള്ള മറ്റു  സമീപമുള്ള  മുറികളിൽ വൃത്തിയായി സൂക്ഷിക്കപ്പെടാൻ കഴിയാതെ കിടക്കുന്ന ടോയിലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം നിത്യാരാധന ചാപ്പലിലിനുള്ളിൽ തന്നെ ! ഓരോ തിരുശേഷിപ്പ് കൂടിനു മുമ്പിൽ ചെല്ലുമ്പോൾ ആളുകൾ കൈകൾ കൂപ്പുന്നു, വിടർത്തുന്നു, പിന്നീട് അവ നീട്ടുന്നു, പൊക്കുന്നു, എന്നിട്ടും തൃപ്തി വരാഞ്ഞിട്ട് ചിലർ കൂടുകളുടെ പടികളിൽ കൈകൾ ചേർത്തു വയ്ക്കുന്നു. തിരുവോസ്തി എഴുന്നള്ളിച്ചു വച്ചിരിക്കുന്നിടത്താണ് ഈവക പ്രകടനങ്ങളെല്ലാം.

കഴിഞ്ഞ വർഷം ഓഗസ്ററ്- 15 എല്ലാകൊല്ലത്തെയും പോലെ അന്നും കടമുള്ള ദിവസം. വൈകിട്ടു കുർബാനയ്ക്ക് ചെന്നപ്പോൾ അന്ന് പതിവില്ലാതെ നൊവേന. അന്ന് ആദ്യമായാണ് ചെങ്ങളത്തു നൊവേന നടത്തുന്നത്. പിന്നീട് അറിയാൻ കഴിഞ്ഞു അന്ന് വി. അന്തോനീസിന്റെ ജന്മദിനമായിരുന്നു എന്ന്. രേഖകൾ ഒന്നുമില്ല. അന്തോനീസ്, മാതാവിന്റെ അതീവ ഭക്തൻ ആയിരുന്നതു കൊണ്ടു അദ്ദേഹത്തിന്റെ ജന്മദിനം ഓഗസ്ററ് 15 ആയിരിക്കണമെന്ന് ഭക്ത ജനങ്ങളുടെ പണ്ട് മുതലുള്ള ഒരു വിശ്വാസം. അത്രമാത്രം. എന്തെങ്കിലുമാകട്ടെ, ഞാനിത്രയും പറയാൻ കാരണം മറ്റൊന്നാണ്. അന്നാണ് എനിക്ക് ഒരു സംശയം ജനിച്ചത്: അന്തോനീസിന്റെ നൊവേനയ്ക്ക് ഉപയോഗിക്കുന്ന തിരുശേഷിപ്പ് സക്രാരിയിലാണോ സൂക്ഷിക്കുന്നതെന്ന് ? അക്കാര്യം പിന്നെ മറന്നുപോയി.

ഇക്കഴിഞ്ഞ ഫെബ്രു. 2 ന് (2016) തിരുനാൾ നൊവേനയിൽ സംബന്ധിക്കുവാൻ ചെന്നപ്പോൾ കാണുന്നു, അതേ സംഗതി. തിരുശേഷിപ്പ് സക്രാരിയിൽനിന്നും എടുത്തു അരുളിക്കയിൽ വയ്ക്കുന്നു. മുക്കാൽ കണ്ണു മാത്രം കാഴ്ചയുള്ള ഞാൻ കാണുന്നത് ശരിയായിരിക്കുമോ...? ഞാൻ ഈ വിവരം രണ്ടു മൂന്നു പേരുമായി പങ്കു വച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അവരും ശദ്ധിച്ചു. ഞാൻ പറയുന്നത് ശരിയാണെന്നു അവരും സമ്മതിച്ചു. പിന്നീട് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു എന്റെ ഈ അറിവിന്‌ സ്ഥിരീകരണവും ലഭിച്ചു.
 
പുതിയ ചെങ്ങളം പള്ളി, തൊട്ടുചേർന്നു
  മുൻപിൽ തിരുശേഷിപ്പ് ചാപ്പൽ
അപ്പോൾ എനിക്കു വീണ്ടും സംശയം. തിരുശേഷിപ്പ് ഭക്തി തിരുവോസ്തി ഭക്തിയിലേയ്ക്ക് നയിക്കുമോ? ഉത്തര വാദിത്വപ്പെട്ടവർ അങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ തിരുശേഷിപ്പ് തന്നെ തിരുവോസ്തിക്കൊപ്പം സക്രാരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. തിരുവോസ്തിക്കും തിരുശേഷിപ്പിനും തുല്യസ്ഥാനം. ! ഇതു വിഗ്രഹാരാധന അല്ലാതെ മറ്റെന്താണ്? ചെങ്ങളം ഇടവകപ്പള്ളിയിൽ ഇപ്രകാരമെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ട്, ആരാണ് ഇതിനെല്ലാം പൂർണ്ണ ഉത്തരവാദികൾ  ?

യഹൂദജനത അഹറോന്റെ നേതൃത്വത്തിൽ കാളക്കുട്ടിയെ ആരാധിച്ചെങ്കിൽ, ഇവിടെ ചെങ്ങളത്തു പള്ളിയിൽ നടക്കുന്നത് തിരുശേഷിപ്പാരാധന. തിരുശേഷിപ്പുകൾ വണങ്ങണം! വണക്കം കൂടിപ്പോയാലോ.. ആറാധന... മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, "കാളക്കുട്ടി ആരാധന". കാളക്കുട്ടി ആരാധന യഹോവ ആരാധനയിലേയ്ക്ക് നയിക്കുമായിരുന്നെങ്കിൽ മോശ കാളക്കുട്ടിയെ ഇടിച്ചു പൊട്ടിക്കുകയില്ലായിരുന്നല്ലോ. അപ്പോൾ "കാളക്കുട്ടി ആരാധന" തെറ്റ്, "തിരുശേഷിപ്പാരാധന"യും തെറ്റ്, അതു നടത്തിക്കുന്നവരുടെ താത്പര്യങ്ങളും വിവരമില്ലായ്കയും. രണ്ടും തമ്മിൽ വ്യത്യാസമൊന്നുമില്ല.

"നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങൾ എനിക്ക് സഹിക്കാനാവുന്നില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. നിങ്ങളുടെ കരങ്ങൾ ഉയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നും മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല." (ഏശയ്യാ 1, 14 : 15). ഞാൻ കൂട്ടിച്ചേർക്കുന്നു: മനുഷ്യർക്ക് കറവപ്പശുക്കളെയാണാവശ്യം, കറവദൈവങ്ങളെയാണാവശ്യം. അവർക്ക് ചോദിക്കുന്നതെല്ലാം കൊടുക്കുന്ന ദൈവങ്ങൾ. അതുപോലെതന്നെ തിരുശേ ഷിപ്പ് ഭക്തിയും, നൊവേനഭക്തിയും. ചോദിക്കുന്നതെല്ലാം കിട്ടുന്നതിന് വേണ്ടി യുള്ള ഭക്തി. കേവലം കാര്യസാധ്യത്തിനുള്ള ഭക്തി. ആരാധിക്കുന്നത് കാളക്കുട്ടിയെ അല്ലാതെ മറ്റെന്തിനെയാണ് ? (15.2.2016, ചെങ്ങളം ). // -
 --------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.