Mittwoch, 9. Dezember 2015

ധ്രുവദീപ്തി // Religion // Theology // Faith : നന്മ നിറഞ്ഞ മറിയമേ. // Rev. Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി Theology //Faith :

                    നന്മ നിറഞ്ഞ മറിയമേ !

Rev. Dr. Dr. Joseph Pandiappallil


Dr. Dr. joseph Pandiappallil
രിശുദ്ധ മാതാവിനെ വിളിച്ചു പ്രാർത്ഥിക്കാത്ത കത്തോലിക്കർ ആരും തന്നെ ഉണ്ടാവില്ല. അപകടസൂചന ഉണ്ടാകുമ്പോൾ പലരും "എന്റെ മാതാവേ, എന്നെ രക്ഷിക്കണേ" എന്നൊക്കെയാണ് സ്വാഭാവികമായി വിളിക്കാറ്. ഈശോ പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനപോലെതന്നെ കത്തോലിക്കരെല്ലാവരും ചൊല്ലുന്ന പ്രാർത്ഥനയാണ് "നന്മ നിറഞ്ഞ മറിയമേ" എന്ന ജപം. മനോഹരമായ ഈ പ്രാർത്ഥനയുടെ ചരിത്രവും സന്ദേശവും അറിഞ്ഞിരുന്നാൽ കൂടുതൽ അനുഭവപരമായി ഈ പ്രാർത്ഥന ചൊല്ലുവാൻ നമുക്ക് കഴിയും.

"നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തെ ഭാഗത്ത് നമ്മൾ മാതാവിനെ സ്തുതിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് നമ്മൾ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നു. ഒന്നാമത്തെ ഭാഗമാണ് ആദ്യം പ്രചരിച്ചത്. "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി, കർത്താവ് നിന്നോട് കൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു". ഇപ്രകാരമായിരുന്നു ആദ്യം ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചിരുന്നത്. "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ", എന്നതിന് പകരം "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോമിശിഹാ" എന്ന് പതിമൂന്നാം നൂറ്റാണ്ടുമുതൽ പ്രാർത്ഥിച്ചിരുന്നതായി രേഖകളുണ്ട്. അതു പോലെതന്നെ "നിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹിക്കപ്പെട്ടവനാകുന്നു" എന്നേ പതിമൂന്നാം നൂറ്റാണ്ടു വരെ പ്രാർത്ഥിച്ചിരുന്നുള്ളൂ. ഊർബൻ നാലാമൻ മാർപാപ്പയാണ്‌ (1261-1264) "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ" എന്ന് കൂട്ടിച്ചേർത്തത്. മാത്രമല്ല പതിമൂന്നാം നൂറ്റാണ്ടിൽ ഈ ജപത്തിന്റെ അവസാനം "ആമ്മേൻ" എന്ന് കൂട്ടിച്ചേർത്തു പ്രാർത്ഥിച്ചിരുന്നതായിട്ടുള്ള  ചരിത്രമുണ്ട്.
 
ഗബ്രിയേൽ മാലാഖയും, 
മറിയവും
ആദിമസഭയിൽ ഈ പ്രാർത്ഥന പ്രചരിച്ചു വെന്നുവേണം കണക്കാക്കാൻ. ബൈബിൾ കേന്ദ്രീകൃതമാണ് ഈ ജപം. വി. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ രണ്ടു പ്രതിപാദനങ്ങളാണ് "നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഉള്ളടക്കം. അതായത് ഗബ്രിയേൽ ദൈവദൂതൻ മറിയത്തോടു പറയുന്ന ആശംസാവചനങ്ങളും (ലൂക്കാ 1:28) മറിയത്തിന്റെ ചാർച്ചക്കാരിയും സ്നാപക യോഹന്നാന്റെ അമ്മയുമായ എലിസബത്ത് മറിയത്തോടു പറയുന്ന അഭിസംബോധനയു മാണ് (ലൂക്കാ 1:42) ഈ പ്രാർത്ഥനയുടെ സാരം. മംഗളവാർത്തയുമായെത്തിയ ഗബ്രിയേൽ ദൈവദൂതൻ മറിയത്തോടു പറഞ്ഞു: "ദൈവ കൃപ നിറഞ്ഞവളെ, സ്വസ്തി. കർത്താവ് നിന്നോടുകൂടെ". മാലാഖയുടെ ദർശനം കിട്ടിയ മറിയം തന്റെ ചാർച്ചക്കാരി എലിസ ബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രയായി. മറിയത്തിന്റെ അഭിവാദനം കേട്ട എലിസബത്ത് ഉദ്ഘോഷിച്ചു "സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്ര ഹീതം"(ലൂക്കാ :1:28,42). ഈ രണ്ടു പ്രസ്താവനകളും കൂട്ടി യോജിപ്പിച്ചിരിക്കു കയാണ് "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയിൽ. ആദിമ സഭയിൽത്തന്നെ ക്രിസ്ത്യാനികൾ ഈ രണ്ടു പ്രസ്താവനകളും കൂട്ടി യോജിപ്പിച്ചിരുന്നു. കാല ക്രമേണയാണ് അതൊരു പ്രാർത്ഥനയായി രൂപാന്തര പ്പെട്ടത്. ഈ ജപത്തിന്റെ രണ്ടാമത്തെ ഭാഗം എഴുതിച്ചേർക്കപ്പെട്ടത് വളരെ ക്കാലങ്ങൾക്ക് ശേഷമാണ്.

ഈശോയുടെ ബാല്യകാലത്തെക്കുറിച്ച് ഒട്ടനവധി പരാമർശനങ്ങൾ അപ്രമാ ണിക കൃതികളിലുണ്ട്. അവയിൽ ചിലതിൽ, പരിശുദ്ധ മറിയം വെള്ളം കോരാൻ പോയപ്പോൾ "നന്മ നിറഞ്ഞ മറിയമേ, സ്വസ്തി. കർത്താവു നിന്നോടു കൂടെ,സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹിക്കപ്പെട്ടതാകുന്നു" എന്ന മാലാഖയുടെ സംബോധന കേട്ടു എന്ന പ്രതിപാദനമുണ്ട്. പക്ഷെ അപ്പോക്രിഫൽ കൃതികൾ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

എന്നാൽ ഏഴാം നൂറ്റാണ്ടിൽ പാശ്ചാത്യ സുറിയാനി ആരാധനക്രമത്തിലും ഈജിപ്ഷ്യൻ ആരാധനക്രമത്തിലും മാലാഖയുടെയും എലിസബത്തിന്റെ യും സംബോധനകളെ ഒരുമിച്ചു ചേർത്തുകൊണ്ട് "നന്മനിറഞ്ഞ മറിയമേ" എന്ന ജപം ഉപയോഗിച്ചിരുന്നതായി കാണാം. കാഴ്ച്ചവയ്പ്പ് നേരത്താണ് പാശ്ചാത്യ സുറിയാനി ആരാധനക്രമത്തിലും ഈജിപ്ഷ്യൻ ആരാധനക്രമ ത്തിലും ഗബ്രിയേൽ മാലാഖയുടെയും എലിസബത്തിന്റെയും മറിയത്തോ ടുള്ള അഭിവാദന ങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രാർത്ഥനയായി ചൊല്ലിയിരുന്നത്. പിന്നീട് ആരാധന ക്രമത്തിൽ മാത്രമല്ല മറ്റവസരങ്ങളിലും വിശ്വാസികൾ ഈ ജപം ചൊല്ലിത്തുടങ്ങി.

 Thomas AKEMPIS
പാശ്ചാത്യസഭയിൽ ആരംഭിച്ച ഈ ജപം കാല ക്രമേണ എല്ലായിടത്തും പ്രചരിച്ചു. ഏതാണ്ട് എട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാശ്ചാത്യസഭ യിൽ "നന്മ നിറഞ്ഞ മറിയമേ" ജപം വിശ്വാസികൾ ചൊല്ലിത്തുടങ്ങിയത്. ഇന്ന സെന്റ് മൂന്നാമൻ മാർപാപ്പയും (1198-1216) കാനോന പണ്ഡിതനായിരുന്ന തോമസ്‌ അ' ക്കമ്പിസ് (Thomas a' kempis- 1471) ഈ ജപം വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. പ്രാർത്ഥ നപ്പുസ്തകങ്ങളിൽ ഈ ജപവും ചേർക്കപ്പെട്ടിരു ന്നു. സഭയുടെ സൂനഹദോസുകളിൽ ഈ ജപത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചർച്ചാവിഷയമായി. ഒടുവിൽ പതിനാറാം നൂറ്റാണ്ടു മുതൽ സഭയുടെ ഔദ്യോഗിക വേദ പാഠപുസ്തകങ്ങളിൽ കത്തോലിക്കരുടെ പ്രാർത്ഥനകളിലൊന്നായി "നന്മ നിറഞ്ഞ, മറിയമേ" എന്ന ജപവും എഴുതി ച്ചേർക്കപ്പെട്ടു.

"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമേ" എന്ന ഈ ജപത്തിന്റെ രണ്ടാം ഭാഗം പതിനൊന്നാം നൂറ്റാണ്ടു മുതലാണ്   വിശ്വാസികൾ പ്രാർത്ഥിച്ചു തുടങ്ങിയത്. വളരെ വേഗത്തിൽ ഈ യാചനാ  പ്രാർത്ഥന വിശ്വാസികൾക്കിടയിൽ പ്രചരിക്കുകയും "നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പരിണമി ക്കുകയും ചെയ്തു.

പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായി മാറി "നന്മ നിറഞ്ഞ മറിയമേ എന്ന ജപം. വിശ്വാസ പ്രമാണവും "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയുമാണ്‌ മറ്റു രണ്ടു വിശ്വാസ സംഹിതകൾ. അതായത് വിശ്വാസപ്രമാണത്തിനും "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന ഈശോ പഠിപ്പിച്ച പ്രാർത്ഥനയ്ക്കും ഒപ്പം "നന്മ നിറഞ്ഞ മറിയമേ" എന്ന ജപവും വിശ്വാസജീവിതത്തിൽ സ്ഥാനം പിടിച്ചു. കുട്ടികളെ മാതാപിതാക്കന്മാർ ആദ്യം പഠിപ്പിക്കേണ്ടത് വിശ്വാസ പ്രമാണവും "സ്വർഗ്ഗസ്ഥ നായ പിതാവേ എന്ന പ്രാർത്ഥനയും "നന്മ നിറഞ്ഞ മറിയമേ" എന്ന ജപവുമാ ണെന്ന് സഭ നിർദ്ദേശിച്ചു.

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി!.

മംഗളവാർത്ത അറിയിക്കാൻ വന്ന ഗബ്രിയേൽ മാലാഖയുടെ സംബോധന "നന്മ നിറഞ്ഞവളേ സ്വസ്തി" അഥവാ "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി", ഇവിടെ, "നന്മ നിറഞ്ഞവൾ" എന്നതിലുപരി "ദൈവകൃപ നിറഞ്ഞവൾ" എന്ന തർജ്ജമയാണ് മൂലാർത്ഥത്തോട് കൂടുതൽ യോചിക്കുന്നത്. "ദൈവകൃപ നിറഞ്ഞ മറിയമേ! സ്വസ്തി എന്ന് പ്രാർത്ഥിച്ചാൽ ഈ ജപം കുറച്ചുകൂടി ദൈവവചനത്തിന്റെ അർത്ഥത്തിനും ചൈതന്യത്തിനും ചേരും. എന്നാൽ ഈ തിരുത്തൽ പ്രാർത്ഥിക്കുന്നതിന് അടിസ്ഥാനപരമായ ആവശ്യമല്ല.

മറിയം എന്ന പദത്തിന്റെ അർത്ഥമെന്തെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമില്ല. പഴയനിയമത്തിൽ അഹറോന്റെ സഹോദരിയുടെ പേര് മറിയം എന്നായിരുന്നെന്ന് പ്രതിപാദനം ഉണ്ട് (പുറ:15:20). അവൾ പ്രവാചികയായി ആദരിക്കപ്പെട്ടിരുന്നു. പുതിയ നിയമത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നമഗ്ദലേനായിലെ മറിയവും ബഥനി യായിലെ മർത്തായുടെ സഹോദരി മറിയവും ക്ലോപ്പാസിന്റെ ഭാര്യ മറിയ വും ആണ് ബൈബിളിൽ മറിയമെന്നു പേരുള്ളവർ. മറിയമെന്ന പദത്തിനു "സഹനസമ്പന്ന" എന്ന അർത്ഥമുള്ളതായി പണ്ഡിതാഭിപ്രായമുണ്ട്. ദൈവ മാതാവായ മറിയത്തിന്റെ ജീവിതം പരിശോധിച്ചാൽ "സഹനസമ്പന്ന" എന്ന സങ്കല്പം മറിയത്തിന്റെ ജീവിതത്തിനു പര്യായമായി മനസ്സിലാക്കാവു ന്നതേയുള്ളൂ. എന്നാൽ "നാഥ" "ദൈവത്തിനു പ്രിയപ്പെട്ടവൾ" എന്നീ അർത്ഥങ്ങളാണ് മറിയം എന്ന പദത്തിനു പൊതുവെ നൽകപ്പെടുന്നത്. പരി: കന്യാമറിയം മനുഷ്യകുലത്തിന്‌ നാഥയും ദൈവത്തിനു പ്രിയപ്പെട്ട വളുമാണ്.

"സ്വസ്തി" എന്ന ആശംസയാണ് ഗബ്രിയേൽ മാലാഖ മറിയത്തിനു നൽകുന്നത്. സ്നാപകയോഹന്നാന്റെ പിതാവായ സക്കറിയാസ് പുരോഹിതൻ പ്രത്യക്ഷ പ്പെട്ടു സ്നാപകൻ പിറക്കുമെന്ന് അറിയിക്കുന്നത് ഗബ്രിയേൽ ദൈവ ദൂതനാണ്‌ അപ്രതീക്ഷിതമായ വേളയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഗബ്രിയേൽ ദൂതൻ സക്കറിയാസിന് സന്ദേശം അരുളുകയായിരുന്നു. സക്കറിയാസിന് ഗബ്രിയേൽ ദൂതൻ വന്ദനമരുളുന്നില്ല. എന്നാൽ സന്ദേശം വിശ്വാസയോഗ്യ മാകുന്നതിനു വേണ്ടി അടയാളം നൽകുന്നുണ്ട്. സ്നാപകന്റെ ജനനം വരെ സക്കറിയാസ് മൂകനായി ഭവിച്ചു(ലൂക്കാ. 1:20).

മറിയത്തിന്റെ അടുത്തു മാലാഖ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയല്ല, കടന്നുവരുകയാണ്. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. "ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി! (ലൂക്കാ 1:28). അടയാളങ്ങളൊന്നും ദൂതൻ മറിയത്തിനു കൊടുത്തില്ല. ഗബ്രിയേൽ മാലാഖ മറിയത്തോടു പറയുന്ന "സ്വസ്തി" എന്ന വന്ദനം സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമാണ്. എന്നാൽ "സ്വസ്തി" എന്ന അതെ പദം തന്നെ പടയാളികൾ ഈശോയോട് പറയുന്നതായി പുതിയ നിയമത്തിലുണ്ട്. ഈശോയെ മുൾക്കിരീടം അണിയിച്ച പടയാളികൾ "യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് പറഞ്ഞു അവിടുത്തെ പരിഹസിച്ചു (മർക്കോ. 15:18)

"സ്വസ്തി" എന്ന പദം

"സ്വസ്തി" എന്ന പദത്തിനു സന്തോഷിക്കുക, ആർത്തുല്ലസിക്കുക, സമാധാനം ഉണ്ടായിരിക്കുക എന്നൊക്കെ അർത്ഥമുണ്ട്. ഗബ്രിയേൽ മാലാഖ സന്തോഷത്തിന്റെ വാർത്തയാണ് മറിയത്തെ അറിയിക്കുന്നത്. സന്തോഷിക്കുക എന്ന ആമുഖത്തോടെയാണ് ഗബ്രിയേൽ ദൂതൻ പറഞ്ഞു തുടങ്ങുന്നത്. സമാധാനം ഉണ്ടാകട്ടെ എന്ന ആശംസയും ഈ വന്ദനത്തിൽ അടങ്ങിയിട്ടുണ്ട്. മറിയത്തിനു ദൂതൻ നൽകുന്ന ഈ ആശംസ തന്നെയാണ് യഥാർത്ഥത്തിൽ തന്റെ ഉത്ഥാനശേഷം ഈശോ തന്റെ ശിഷ്യർക്ക് നൽകുന്ന സമാധാനാശംസ. "സ്വസ്തി" എന്ന ആശംസ യഹൂദർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു പ്രഭാത വന്ദനമാണെന്നും അഭിപ്രായമുണ്ട്. എന്തായാലും ഗബ്രിയേൽ മാലാഖ "സ്വസ്തി" എന്ന് പറഞ്ഞു കൊണ്ട് വന്ദനമരുളി. ഈ വന്ദനം അക്ഷരാർത്ഥത്തിൽ മറിയത്തിന്റെ ജീവിതത്തിൽ നിറവേറി.

"ദൈവകൃപ നിറഞ്ഞവളേ" എന്ന് പറഞ്ഞുകൊണ്ടാണ് ഗബ്രിയേൽ ദൂതൻ മറിയത്തിനു വന്ദനമരുളുന്നത്‌. "ദൈവവരപ്രസാദപൂർണ്ണെ" എന്നും ഗബ്രിയേൽ ദൂതന്റെ വാക്കുകൾ തർജ്ജമ ചെയ്യാനാകും. മറിയം ദൈവത്തിനു പ്രിയപ്പെട്ടവളായിരുന്നു. ദൈവത്തിന്റെ "കൃപ" അഥവാ "വരപ്രസാദം" മറിയത്തിൽ നിറഞ്ഞു നിന്നു. ദൈവപുത്രന്റെ അമ്മ യാകുവാനുള്ള ഭാഗ്യം ദൈവവരപ്രസാദത്തിന്റെ തികവാണ്‌.

കർത്താവ് നിന്നോടുകൂടെ.

"ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി ! എന്ന ഗബ്രിയേൽ മാലാഖയുടെ ആശംസ "കർത്താവ് നിന്നോടുകൂടെ" എന്ന രണ്ടാം ഭാഗത്തോടെ അവസാനിക്കുന്നു. "കർത്താവ് നിന്നോടുകൂടെ" എന്ന മാലാഖയുടെ ഉപസംഹാരം മറിയത്തെ രക്ഷാകരചരിത്രത്തിലെ പിതാക്കന്മാരുടെ നിരയിലേയ്ക്കുയർത്തി. ദൈവമായ കർത്താവ് തന്റെ കൂടെയുണ്ടെന്ന വിശ്വാസവും ദൈവം നല്കിയ വാഗ്ദാനവുമാണ് പിതാവായ അബ്രാഹത്തെ ശക്തിപ്പെടുത്തിയതും നയിച്ചതും. ഈജിപ്തിൽ പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെടണമെന്ന് ജ്വലിച്ചു കൊണ്ടിരുന്ന മുൾപ്പടർപ്പിനിടയിൽ നിന്ന് ആഹ്വാനം ഉണ്ടായപ്പോൾ മോശ ചഞ്ചലപ്പെട്ടു. മോശയോട് നാഥനരുളി "ഞാൻ നിന്റെ കൂടെയുണ്ട്" (പുറ: 3:12). ഇസ്രായേലിനെ രക്ഷിക്കാനാഹ്വാനം ലഭിച്ച ഗിദയോനും നാഥൻ കൂടെയു ണ്ടെന്നുള്ള ഉറപ്പ് ലഭിച്ചു (ന്യായാ.6: 12:17). മറിയം ദൈവത്തിനു പ്രിയപ്പെട്ട വളായിരുന്നു. ദൈവം മറിയത്തോടുകൂടെയുണ്ടായിരുന്നു. മറിയം ദൈവ ത്തിന്റെ ഹൃദയത്തിലും ദൈവം മറിയത്തിന്റെ ഹൃദയത്തിലും ചിര പ്രതിഷ്ഠ നേടി. ദൈവസാന്നിദ്ധ്യത്തിൽ ദൈവഹിതം നേടി മറിയം ജീവിച്ചു. അതുകൊണ്ട് കർത്താവ്- നാഥൻ- ദൈവം മറിയത്തോടു  കൂടെയുണ്ടായിരു ന്നു.

"സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു."

ഈശോയുടെ പ്രബോധനം കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും ഒരു സ്ത്രീ ഉച്ചത്തിൽ. "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ". ഈശോ മറുപടി പറഞ്ഞു: "ദൈവവചനം കേട്ട് അത് പാലിക്കു ന്നവർ കൂടുതൽ ഭാഗ്യവാന്മാർ "(ലൂക്കാ.11:27). ഈശോയുടെ അമ്മ മറിയത്തേ ക്കുറിച്ച് ഈ സ്ത്രീ വിളിച്ചുപറഞ്ഞ അതേകാര്യം തന്നെയാണ് ഈശോയുടെ ജനനത്തിനു മുമ്പ് തന്നെ എലിസബത്ത് മറിയത്തോടു പറയുന്നത്. "സ്ത്രീകളിൽ നീ അനുഗ്രഹീതയാണ്‌. നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്രഹീതം" (ലൂക്കാ 1:22). ദൈവത്തിന്റെ വചനത്തിൽ വിശ്വസിച്ചതു കൊണ്ടാണ് മറിയം ഭാഗ്യവതിയായത് എന്ന് എലിസബത്ത് കൂട്ടിച്ചേർക്കുന്നു( ലൂക്കാ. 1:45) തന്റെ അമ്മയെ ക്കുറിച്ചുള്ള ഉച്ചത്തിലുള്ള പ്രസ്താവന കേട്ട ഈശോ അനുഗ്രഹത്തിന് മാന:ദണ്ഡമായി പറയുന്നതും മറ്റൊന്നല്ല. അവിടുന്നു പറഞ്ഞു: "ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ (ലൂക്കാ. 11:27).

 മാതാവായ
പരിശുദ്ധ മറിയം 
മറിയം അനുഗ്രഹീതയായതിനു കാരണം അവൾ വചനത്തിൽ വിശ്വസിച്ചിരുന്നുവെന്നതു മാത്രമല്ല, മറിയത്തിന്റെ ഉദരത്തിൽ ഈശോ പിറന്നത്‌ കൊണ്ടും കൂടിയാണ്. മറിയത്തിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹീതമായതിനാൽ മറിയവും അനുഗ്രഹീതയാണ്‌. മറിയത്തിൽ നിന്നും ജനിക്കുന്ന പുത്രന് ഈശോ എന്ന പേരിടണമെന്നു ഗബ്രിയേൽ ദൂതൻ മറിയത്തോടു നിർദ്ദേശിക്കുന്നുണ്ട്‌. ഈശോ മറിയത്തിൽ നിന്നും പിറന്നു. അതുകൊണ്ട് "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു" എന്ന് പിന്നീട് ഈ ജപത്തിൽ കൂട്ടിച്ചേർത്തു.

വിശ്വാസികളുടെ മാതാവായ മറിയത്തെ നമ്മൾ പുകഴ്ത്തുകയാണ്, "നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഒന്നാംഭാഗത്ത്. മനുഷ്യകുല ത്തിന്റെ രക്ഷകനായ ഈശോയെ ഗർഭം ധരിച്ച മറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷി ക്കുകയാണ് നാം ഈ ജപത്തിന്റെ രണ്ടാം ഭാഗത്ത്. "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മെ, പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണനേരത്തും തമ്പുരാനോട്‌ അപേക്ഷിക്കണമേ" എന്ന ഈ ജപത്തിന്റെ രണ്ടാം ഭാഗം ആശ്രയം തേടുന്ന മനുഷ്യന് ഏറെ ആശ്വാസ ദായകമാണ്. വേദന കളിലും ആവശ്യങ്ങളിലും സംശയത്തിലും നിരാശയിലും "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മെ" എന്ന പ്രാർത്ഥന നമ്മിൽ പ്രതീക്ഷകൾ ഉണർത്തും. നമ്മുടെ അമ്മയും സഹോദരിയും മദ്ധ്യസ്ഥയും ദൈവമാതാവും സഹരക്ഷകയുമായ മറിയത്തോടു മാദ്ധ്യസ്ഥം അപേക്ഷിക്കുന്നത് ദൈവത്തിനു പ്രീതികരമാകുമെന്ന് തീർച്ചയാണ്. നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കാൻ പരിശുദ്ധ അമ്മയുണ്ടെന്നുള്ള ബോധം നമ്മെ ശക്തിപ്പെടുത്തു കയും വിശ്വാസ ജീവിതം സന്തോഷകരമായി നയിക്കുവാൻ സഹായിക്കുക യും ചെയ്യും./-
--------------------------------------------------------------------------------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.