Montag, 11. Mai 2015

ധ്രുവദീപ്തി · // Religion - Faith-/ ദൈവമെന്ന പദം / Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി ·  // Religion - Faith-/


ദൈവമെന്ന പദം /  

Dr. Dr. Joseph Pandiappallil



Fr .Dr. Dr. Joseph Pandiappallil
 ദൈവമെന്ന പദം രഹസ്യാത്മകത നിറഞ്ഞ, ശക്തി പ്രവഹിക്കുന്ന, അനുഭവം നൽകുന്ന, മാസ്മരികമായ പദമായാണ് മനുഷ്യൻ മനസ്സിലാക്കിയത്. യഹൂദ സംസ്കാരത്തിൽ ഈ പദം എഴുതാനോ പറയാനോ മനുഷ്യൻ ധൈര്യപ്പെട്ടില്ല. വിശുദ്ധമായ ഈ പദം വിശുദ്ധമായി പരിപാലിക്കുന്നതിനുവേണ്ടി ഈ പദത്തിൽ നിന്നും അകന്നു നിൽക്കാനാണ് യഹൂദർ തീരുമാനിച്ചത്. ഹൈന്ദവ സംസ്കാരത്തിൽ നേരെ മറിച്ചും സംഭവിച്ചു.

ദൈവമെന്ന പദത്തിനെന്തർത്ഥം ?

ദൈവമെന്ന പദംകൊണ്ട് മനുഷ്യൻ ഉദ്ദേശിക്കുന്നതെന്താണ്? മനുഷ്യർ പല വിധമാണല്ലോ? ഈശ്വരവിശ്വാസികൾ, നിരീശ്വരർ, ഏകദൈവത്തിൽ വിശ്വസിക്കുന്നവർ, പല ദൈവങ്ങളിൽ വിശ്വസിക്കുന്നവർ, ദൈവത്തെ വ്യക്തിയായി കാണുന്നവർ, ദൈവത്തെ ശക്തിയായി മനസ്സിലാക്കുന്നവർ തുടങ്ങി പലതരത്തിലും രൂപത്തിലും ദൈവത്തെ സങ്കൽപ്പിക്കുന്ന വ്യത്യസ്ത ചിന്താധാരകളുള്ള ഒരു മനുഷ്യ സമൂഹമാണ് നമ്മുടേത്‌. ദൈവത്തെ വ്യക്തിയായി കാണുന്നവർ തന്നെ പല മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. ദൈവത്തെ അരൂപിയായി മനസ്സിലാക്കുന്നവരും, ദൈവം ഒരു വ്യക്തിയല്ലെന്നു പറയുന്നവരും ഒരേ മതവിശ്വാസികൾ അല്ല.

ദൈവശാസ്ത്രജ്ഞരും തത്വശാസ്ത്രജ്ഞരും നിരീശ്വരവാദികളും ദൈവ ത്തെപ്പറ്റി സംസാരിക്കുന്നത് ഒരുപോലെയല്ല. ഭൌതിക വാദികളുടെ ദൈവ മല്ല ഈശ്വരവിശ്വാസികളുടെ ദൈവം. ദൈവമില്ലെന്ന് പറയുന്നവരുടെ ദൈ വവും ദൈവമുണ്ടെന്നു പറയുന്നവരുടെ പറയുന്നവരുടെ ദൈവവും ഒന്നല്ല.

ദൈവം മരിച്ചു എന്ന് വിളിച്ചുപറയുന്നവരറിയുന്നില്ല, മരിച്ചത് ദൈവമല്ലെ ന്നും ദൈവത്തിനു മരിക്കുവാനാവില്ലെന്നും, മരിച്ചാൽ, ദൈവം ദൈവമല്ലാ തായെന്നും. അപ്പോഴൊക്കെ ഉയർന്നു വരുന്നൊരു ചോദ്യമുണ്ട്: ആരാണ് ദൈവം. ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ ചോദ്യകർത്താവ് ആരാണെന്നു കൂടി പരിശോധിക്കണം. കാരണം നിരീശ്വര വാദികൾ മനസ്സിലാക്കുന്ന ഭാ ഷയല്ല, ഈശ്വരവിശ്വാസിക്ക് മനസ്സിലാകുന്നത്‌. ചോദ്യത്തിന്റെ ഉദ്ദേശവും ഒന്നല്ല. അതുകൊണ്ട് ഉത്തരം കൃത്യമാക്കാൻ ചോദ്യത്തിന്റെ വിവിധ വശ ങ്ങൾ പരിശോധിക്കേണ്ടിയിരിക്കുന്നു.

ദൈവത്തെ മനസ്സിലാക്കാൻ.

ദൈവാനുഭവം വഴി ദൈവത്തെ മനസ്സിലാക്കുവാൻ സാധിക്കും. പക്ഷെ എ ങ്ങനെയാണ് ദൈവത്തെ അനുഭവിക്കുക? മറ്റൊരു മനുഷ്യനെ മനസ്സിലാക്കു ന്നത്പോലെയോ ഒരു വസ്തു വിശകലനം ചെയ്യുന്നതു പോലെയോ അല്ല, ദൈ വത്തെ അറിയുന്നതും മനസ്സിലാക്കുന്നതും. വിവിധ ഭാഷകളിൽ വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കുന്നുവെന്നത്, ദൈവം എന്ന പദം കൊണ്ടുദ്ദേശിക്കുന്ന ത് മനസ്സിലാക്കുവാൻ വിവിധ ഭാഷകൾക്കും സംസ്കാരങ്ങൾക്കും തടസ്സമല്ല. എന്നാൽ മനുഷ്യചിന്താഗതിയിലെ വ്യത്യാസം ദൈവത്തെപ്പറ്റി സംസാരിക്കു മ്പോൾ ആരോട് സംസാരിക്കുന്നുവെന്നുകൂടി കണക്കിലെടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.

അതിപുരാതനകാലത്തെ മനുഷ്യർ ദൈവത്തെ സങ്കൽപ്പിച്ചതുപോലെയല്ലാ ഇന്നത്തെ മനുഷ്യരുടെ ദൈവസങ്കൽപ്പം. അന്ന് മനുഷ്യർ ദൈവമെന്നു കരു തിയതൊന്നുമല്ല യഥാർത്ഥ ദൈവമെന്ന് പിന്നീട് മനുഷ്യന് മനസ്സിലായി. വ സ്തുക്കളെയും വൃക്ഷങ്ങളെയും മൃഗങ്ങളെയും ദൈവമായി മനുഷ്യൻ കരു തിയ ഒരു കാലമുണ്ടായിരുന്നു. മനുഷ്യൻ മഹത്തായതെന്നും ശക്തിയുള്ള തെന്നും കരുതിയതിനെ ദൈവമെന്നു വിളിച്ചു ആദരിച്ച കാലമായിരുന്നു അത്. ചില പ്രത്യേക കല്ലുകൾ, വൃക്ഷങ്ങൾ മൃഗങ്ങൾ, നദികൾ, കടൽ, മഴ, ഇടിവാൾ തുടങ്ങി പലതിനെയും മനുഷ്യൻ ദൈവമെന്നു വിളിക്കുകയും ആ ദരിക്കുകയും പേടിക്കുകയും ചെയ്തിട്ടുണ്ട്. സാവകാശം ദൈവമുണ്ടെന്ന സങ്ക ല്പം പോലെതന്നെ ചെകുത്താനുന്ദെന്ന വിശ്വാസത്തിലും മനുഷ്യൻ വളർന്നു. ആത്മാവുണ്ടെന്നും, അരൂപിയുണ്ടെന്നും, മാലാഖമാരുണ്ടെന്നും ഉള്ള വിശ്വാ സം പിന്നീടാണ് വികസിച്ചത്.


ദൈവസങ്കൽപം വിശുദ്ധിയോട് ബന്ധപ്പെട്ടാണ് വ ളർന്നത്. രഹസ്യാത്മകതയും അതിമാനുഷികത യും അതിസ്വാഭാവികതയും നിറഞ്ഞൊരു സങ്കല്പ മായിരുന്നത്. ദൈവമെന്ന പദം കേൾക്കുമ്പോൾ മനുഷ്യൻ അത്ഭുതത്തോടും ഭയഭക്തിബഹുമാന ങ്ങളോടും കൂടി കാതോർക്കുകയും നില കൊള്ളു കയും ചെയ്തുപോന്നു. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവ ത്തെക്കുറിച്ചും സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെക്കു റിച്ചും മനുഷ്യൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 

ദൈവമെന്ന പദം രഹസ്യാത്മകത നിറഞ്ഞ, ശക്തി പ്രവഹിക്കുന്ന, അനുഭവം നൽകുന്ന, മാസ്മരികമായ പദമായാണ് മനുഷ്യൻ മനസ്സിലാക്കിയത്. യഹൂദ സംസ്കാരത്തിൽ ഈ പദം എഴുതാനോ പറയാനോ മനുഷ്യൻ ധൈര്യപ്പെട്ടില്ല. വിശുദ്ധമായ ഈ പദം വിശുദ്ധമായി പരിപാലിക്കുന്നതിനു വേണ്ടി ഈ പദത്തിൽ നിന്നും അകന്നു നിൽക്കാനാണ് യഹൂദർ തീരുമാനിച്ചത്. ഹൈന്ദവ സംസ്കാരത്തിൽ നേരെ മറിച്ചും സംഭവിച്ചു. ദൈവം ഉള്ളിൽ വസിക്കുന്നവനാകകൊണ്ട് ദൈവം സ്വന്തമാണെന്ന് അവർ വിശ്വസിച്ചു. അവിടെയും ആദരവ് ഈ പദത്തോട് മനുഷ്യനുണ്ടായിരുന്നു. 

ദൈവനാമം വിളിച്ചാണ് മനുഷ്യൻ പ്രാർത്ഥിക്കുന്നത്. ഈ നാമത്തിന്റെ അർത്ഥം വിശദീകരിക്കാനാവില്ല. എല്ലാ മനുഷ്യനും ദൈവനാമം വിളിക്കുമ്പോൾ ദൈവമാരെന്നറിയുന്നു. ആ അറിവിനും അനുഭവത്തിനും വിശേഷണങ്ങളും വിശദീകരണങ്ങളും ആവശ്യമില്ല. വിശ്വസിക്കുന്ന മനുഷ്യന്റെ ഏറ്റം പ്രാഥമിക ആവശ്യമാണ് ദൈവനാമം. ദൈവനാമം വിളിക്കാനാവില്ലെങ്കിൽ മനുഷ്യൻ താനാരാണെന്ന് അറിയാത്തവനാണ്. //-
-----------------------------------------------------------------------------------------------------------------------------


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.