ഭരണഘടനാ കോടതിക്ക് മുമ്പാകെ നിയമം-
" നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ് "
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനനിയമം അതാണ്.//
![]() |
George Kuttikattu |
നെപ്പോളിയൻ തകർത്ത വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ അന്തിമ അന്ത്യം മുതൽ ഓട്ടോ ഫൊൻ ബിസ്മാർക്ക് ജർമ്മൻ സാമ്രാജ്യം സ്ഥാപിക്കുന്നത് വരെ അറുപത്തിയഞ്ചു വർഷങ്ങൾ, അതെ,ഒരു നൂറ്റാണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗം എടുത്തു. അതുപോലെ ഇംഗ്ലണ്ട് അധീനതയിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ പു:നർജന്മത്തിനു വഴിതെളിച്ചു സ്വതന്ത്ര ഭാരതത്തെ സൃഷ്ടിച്ച മഹാത്മാഗാന്ധിയും ചരിത്രത്തിന്റെ ഇരുളിൽ മറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, രണ്ടു തവണ ഇന്ത്യയിൽ ഭരണം കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയും ബി.ജെ. പി രാഷ്ട്രീയപാർട്ടിയും, അതുപോലെ കേരള ഭരണാധികാരം കൈവശപ്പെടുത്തിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിണറായി വിജയനും കൂട്ടരും ജനവിരുദ്ധ നടപടികളുമായി നിഷ്പ്രയാസം മുന്നോട്ട് പോകുന്നതിൽ സഹായിക്കുന്ന നാം വളരെയധികം തെറ്റുകൾ വരുത്തി, നാം നിരവധി വീഴ്ചകൾക്ക് കുറ്റക്കാരായി.
ഈ കന്യാസ്ത്രീകളെ ആര് രക്ഷിക്കും?
![]() |
വേദനയുടെ ദൃശ്യം: ഛത്തീസ്‌ഗഡ് കോടതിയിൽ നിന്ന് ജാമ്യം നിഷേധിക്കപ്പെട്ട നിരപരാധികളായ മലയാളി കന്യാസ്ത്രികൾ. |
ഞാനിവിടെ കുറിക്കുന്ന ചില അഭിപ്രായങ്ങൾ ചിലർക്ക് അതേപടി യോജിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതുപക്ഷേ, ഒരു സത്യം, ഇന്നത്ത നമ്മുടെ മാതൃരാജ്യത്തെ നരകമാക്കുന്ന ഇന്ത്യയുടെ ഭരണനേതൃത്വങ്ങളുടെയും അവരുടെ രാഷ്ട്രീയ പാർട്ടികളുടെയും മനുഷ്യവിരുദ്ധ നടപടികൾ എന്താണെന്ന ചില കാര്യങ്ങൾ ഇവിടെ എഴുതുന്നു. ഇന്ത്യൻ ഭരണഘടനയെ അപ്പാടെ വലിച്ചെറിഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരികളുടെയും നീതിയുടെ കേന്ദ്രമായിരുന്ന കോടതിയിലെ ജഡ്ജിമാരുടെയും മനുഷ്യവിരുദ്ധ നടപടിക്ക് പ്രകടമായ ഉദാഹരമാണ് ഛത്തീസ്‌ഗഡിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരായ കന്യാസ്ത്രീകളെ കാരണമില്ലാതെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും അവരുടെ നേർക്ക് ജാമ്യം നിഷേധിച്ചതും. ഈ സംഭവം ഇന്ന് കേരളത്തെ മാത്രമല്ല, ലോകമാകെ ഇന്ത്യൻ ഭരണാധി കാരികൾ ചെയ്ത നിഷ്ടൂരതയുടെ മുഖം കണ്ടുഞെട്ടിപ്പോയ സംഭവമായി രിക്കുന്നു. ഈ സംഭവം നരേന്ദ്രമോദിയുടെ രാഷ്ട്രീയപാർട്ടിയുടെ (ബി. ജെ. പി ) നിർദ്ദേശമനുസരിച്ചുള്ള ഒരു ക്രൂര നടപടിയാണ് നടന്നതെന്ന് ലോകമാദ്ധ്യമങ്ങൾ മനസ്സിലാക്കി. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഏറ്റവും പ്രകടമായ മനുഷ്യവിരുദ്ധ നടപടിയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചതിൽ ഇന്ത്യയിലെ സർക്കാർ പരസ്യമായി അനുകൂലിക്കുന്നു. ജനസേവനം ജീവിതപ്രക്രിയയായി ഒരു ജീവിതം സമർപ്പിച്ച ഈ ക്രിസ്ത്യാനികളെ രക്ഷിക്കേണ്ടതായ ധാർമ്മികമായ ഉത്തരവാദിത്വം നാമെല്ലാവരും ആഴത്തിൽ മനസിലാക്കി അവരെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും വേർപെട്ട പ്രതിഷേധപ്രകടനം നടത്താതെ അവർ ഒരുമിച്ചുകൂടി സർക്കാരിന്റെയും കോടതിയിലെ ജഡ്ജിമാരുടെ മനുഷ്യവിരുദ്ധ നടപടികളെ ശക്തമായി നേരിടണം. തെറ്റുകൾ ഒന്നും സ്ഥിരീകരിക്കാതെ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാനും, ജയിലിൽ അടയ്ക്കാനും, ജാമ്യം നിഷേധിക്കാനും നടപടികൾ എടുത്ത സർക്കാർ തീരുമാനം, അതുപോലെ പോലീസിന്റെ നടപടിയും ഒരു ജഡ്ജിയുടെ വിധികല്പിക്കലും നിയമവിരുദ്ധമല്ലേ ? അങ്ങനെയെങ്കിൽ മേല്പറഞ്ഞ ജഡ്ജിയെയും, മന്ത്രിമാരെയും, അറസ്റ്റുനടപടി ചെയ്ത പോലീസുകാരെ ഉൾപ്പെടെയും രാജ്യദ്രോഹക്കുറ്റവും മനുഷ്യവിരുദ്ധക്രിമിനൽകുറ്റവും ചുമത്തി ജയിലിൽ അടയ്‌ക്കേണ്ടതാണല്ലോ. മതപരിവർത്തനം പാടില്ല എന്ന ഒരു നിയമം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോ? അങ്ങനെയെങ്കിൽ കന്യാസ്ത്രികൾ ചെയ്യാത്ത ഒരു കുറ്റത്തിന് ഇവരെ എന്തിനു അറസ്റ്റ് ചെയ്തു തടവിലടച്ചു? രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും കോടതിയും ഉത്തരം പറയണം. മറ്റുള്ളവരുടെ മുന്നിൽ നമ്മളെത്തന്നെ നാണം കെടു ത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതിനാൽ നമ്മൾ പലപ്പോഴും നമ്മു ടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. ഇത് തെറ്റായിരിക്കണമെന്നില്ല. പക്ഷെ, അങ്ങനെയാകാം.
ഇത്തരം ദുഷ്പ്രവർത്തികൾ നന്നായി മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ മുഖത്തടിച്ചു അമേരിക്കയുടെ ആഭ്യന്തരവികസനത്തിന്റെ ലക്‌ഷ്യം ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിന്റെ നിഗൂഡ സ്വാർത്ഥതയും ഇന്ത്യൻ ഭരണഘടനാവിരുദ്ധ നടപടികളും മാത്രമല്ല, നീതിനിഷേധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യൻ ജനതയുടെ അവകാശങ്ങ ളും അവരുടെ പൗരത്വവും തീകൊളുത്തി നശിപ്പിക്കുന്ന കോടതികളും പ്രബലമായതിനാൽ ഇന്ന് ഇന്ത്യൻ ജനതയുടെ ഭാവി പ്രതീക്ഷകളും അവരുടെ ജീവനുപോലും വൻ ഭീഷണി ആയി മാറി. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇന്ത്യൻ ഭരണാധികാരിയും ഏകാധിപത്യമനോഭാവ വും പുലർത്തുന്ന നരേന്ദ്ര മോദിയുടെ, അതെ, ഒരു പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മോദി, ജീവിതത്തിനുള്ള വഴിതേടിയ തെരുവുകളിലൂടെ നടന്നു ചായവിറ്റുകിട്ടിയ പണം കൊണ്ട് മാത്രം ജീവിച്ചയാൾ, സ്വന്തം മാതാപിതാക്കളെയും സ്വന്തം സഹോദരങ്ങളെ യും മറച്ചുവച്ചു കുട്ടിക്കാലത്ത് ഒളിച്ചോടി ബംഗാളിലും, ഹിമാലയത്തി ലും ഒളിച്ചു താമസിച്ച നരേന്ദ്ര മോദിയുടെ വികാസം അന്നത്തെ ആർ എസ് എസ് സംഘടനയുടെകൂടെയുണ്ടായ സൗഹൃദം വഴിയായിരുന്നു.
ഇതെല്ലാം കാണുമ്പോൾ സ്വാർത്ഥമതികളായ കേരളത്തിൽ നിന്നും പാർലമെന്റിലും മന്ത്രിസഭയിലും സ്ഥാനം ലഭിച്ച ചിലരുടെ ദുഷ്ട മനസ്സിന്റെ പ്രതികരണങ്ങൾ നാമറിയുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ യാചിച്ചു വാങ്ങി സ്ഥാനങ്ങൾ നേടിയവർ ഈ കന്യാസ്ത്രീകളുടെ പ്രവർത്തിയിൽ തെറ്റുകണ്ടുവെന്നു പറഞ്ഞു. അവരുടെ സ്വന്തം സഹോദരിമാർ ഈ അവസ്ഥയിലായിരുന്നെങ്കിൽ മന്ത്രിസ്ഥാനം ലഭിച്ചു മുഖം മറച്ചുനടക്കുന്ന ഈ മന്ത്രിയുടെ അടുത്ത സമീപനം എന്താകുമായിരുന്നു? നിലവിലുള്ള ഇന്ത്യൻ ഭരണഘടനയെ നശിപ്പിച്ചു പൊളിച്ചെഴുതി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുവാൻ ഒരുമ്പെടുന്ന ബി. ജെ . പി. പാർട്ടിയുടെയും അവരുമായി ബന്ധപ്പെടുന്ന വരുടെയും പ്രവർത്തനങ്ങൾ നിരോധിക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് കഴിയുമോ? നരേന്ദ്രമോദി സർക്കാർ ക്രിസ്ത്യൻ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുന്നതിൽ പരസ്യമായ പിന്തുണ നൽകിയതിന് പ്രകടമായ തെളിവാണ് ആഭ്യന്തര മന്തി നടത്തിയ മറുപടി. അതേസമയം കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ടു വിധി പറയുന്നു. ഇന്ത്യയിലെ കടുത്ത മതവിരുദ്ധ നിലപാടിനുള്ള പ്രകടമായ തെളിവാണ്. ഇന്ത്യൻപൗരന്മാരായ ക്രിസ്ത്യാനികളുടെയും മറ്റുചില മതവിഭാഗത്തിനെതിരെയും ജാതിമത വിദ്വേഷവും ആക്രമണങ്ങളും പരസ്യമായി അഴിച്ചുവിട്ട് മതേതരരാഷ്ട്രമായ ഇന്ത്യയെ നരേന്ദ്രമോദി വാദികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നരേന്ദ്രമോദിയുടെയും സഹ പ്രവർത്തകരുടെയും ക്രൂരതയ്ക്ക് ഇരയായി ജയിലിൽ കഴിയുന്ന രണ്ടു കന്യാസ്ത്രീകളെ നേരിട്ടുകാണാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ ആഗ്രഹിക്കുന്നത് എന്ത് നേടിയെടുക്കുവാനാണ്? ഈ പ്രവർത്തകർ നേരിട്ട് പോയി മോദിയേയോ ഇന്ത്യയുടെ പ്രസിഡന്റി നേയോ കണ്ടു ഈ ഭരണാധികാരികളെ തിരുത്തുവാനാണ് ആദ്യമായി ചെയ്യേണ്ടത്. സമാധാനവും ഐഖ്യവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ഈ ക്രൂര അനുഭവങ്ങളെ എങ്ങനെ നേരിടാൻ കഴിയും? ഇരയായിരിക്കുന്ന എല്ലാ ജാതിമത വിഭാഗങ്ങളും ഐഖ്യത്തോടെ കൂട്ടായ പ്രതിഷേധം നടത്തുകയും, ഇന്ത്യയെന്ന മതേതരരാഷ്ട്രത്തെ പുന:ർജീവിപ്പിക്കാൻ ഒരു ശക്തമായ പ്രതിജ്ഞ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ, കന്യാസ്ത്രീകളുടെ നേർക്കുണ്ടായ നടപടികളെല്ലാം ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകരുടെ സ്ത്രീകളോടുള്ള ക്രൂരകൃത്യം എന്നതാണെന്ന് മറ്റുള്ള അനേകം ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ആര് കാണും ? ഹിന്ദുസമൂഹത്തെ വടക്കേഇന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യജീവിതത്തിന്റെ കെട്ടുറപ്പിനും സഹായിച്ചവരാണ് കേരളത്തിൽനിന്നും എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ചു സേവനം ചെയ്ത ക്രിസ്ത്യൻ മിഷനറിമാർ എന്ന് നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ കോടതിയിലെ ജോലി ചെയ്യുന്ന ജഡ്ജിമാരെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ അടിമകളും ഇന്ന് മനസ്സിലാക്കണം.
നരേന്ദ്ര മോദി ലോകരാജ്യങ്ങൾ ദിവസവും ചുറ്റി സഞ്ചരിക്കുന്നു. ജനങ്ങൾ നൽകിയ നികുതിപ്പണം ധൂർത്തടിക്കുന്നു. ദിവസവും ലോകരാജ്യങ്ങളിലേയ്ക് പറന്നു സഞ്ചരിച്ചു അവിടെയുള്ള ആളുകളുടെ സമാധാനവും സന്മനസ്സും നശിപ്പിക്കുന്ന നടപടിയുടെ മറുപടിയാണ് ഈയിടെ അമേരിക്കൻ സർക്കാർ ഇന്ത്യൻ യുവാക്കളുടെ പ്രവേശന കാര്യത്തിലും ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന നികുതി നിർണ്ണയവും പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്റിന് കാരണമായത്. മാത്രമല്ല നികുതിപ്പണം ജനങ്ങളുടെ അദ്ധ്വാനഫലമാണ്. അതെടുത്ത്കൊണ്ട് കോടികൾ ചെലവ്ചെയ്ത്ള്ള പ്രധാനമന്ത്രിയുടെ യാത്രയെ ജനങ്ങൾ നേരിട്ട് നിരോധിക്കാൻ ശക്തമായ പ്രതിജ്ഞയെടുക്കണം.
ചില ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നാം പിറകോട്ട് നോക്കുക. അന്ന് ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഏകാധിപത്യ പൊട്ടിത്തെറിക്കലും പിന്നീട് ഉണ്ടായിട്ടുള്ള പുനഃരുദ്ധാനവും രാജ്യങ്ങളുടെ ഇതുവരെയുള്ള വിവിധ കാര്യങ്ങളുമായി താരതമ്മ്യപ്പെടുത്തുവാൻ കഴിയും. ഇന്ത്യയുടേയും കേരളത്തിന്റെ ചരിത്രവും ജനജീവിതവും കഷ്ടതകളും ഉണ്ടായതിന് ആരാണ് കാരണക്കാരായത് എന്ന് നിരീക്ഷിക്കണം? ഐക്യവും സമാധാനവും ആഗ്രഹിച്ചു ഇന്ത്യയുടെ സ്വാതന്ത്ര്യം- അതെ ഇന്ത്യയുടെ പുന:ർജന്മത്തിനു വഴിയൊരുക്കിയ മഹാത്മാഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയത് ആരാണ്? സ്വാർത്ഥരാഷ്ട്രീയക്കാരുടെ ക്രൂരത, ലോകം നേരിട്ട് മനസ്സിലാക്കി. അവരുടെ സഹായികൾ ഇന്ന് ക്രിസ്ത്യൻ വിഭവങ്ങളെയും മറ്റു മതസമൂഹങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നു. പതിനായിരക്കണക്കിന് യഹൂദരെ ജർമ്മനിയിലെ ജയിലുകളിൽ അടച്ചു കൊലപ്പെടുത്തിയ ജർമ്മനിയുടെ പൈശാചികഭരണനേതാവാ യിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ലോകജനതയ്ക്ക് മഹാഭീഷണിയായി മാറിയത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജർമ്മൻകാരെയും യഹൂദ വംശജരെയും കോൺസെൻട്രേഷൻ ലാഗറുകളിൽ പിടിച്ചു അടച്ചു. അവരെ അഗ്നിക്ക് ഇരയാക്കി കൊലപ്പെടുത്തി. ഇതെല്ലാം ഒടുവിൽ ഫലം കണ്ടത് അതിക്രൂരനായ ഹിറ്റ്ലർ സ്വയം ആത്മഹത്യ ചെയ്തതാണ്.
ഇനി ഇന്ത്യ എങ്ങോട്ട്?
![]() |
നിരപരാധികാളായ മലയാളി ക്രിസ്ത്യൻകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത തടവിലടച്ച ഛത്തീസ്‌ഗഡ് സർക്കാർ നടപടിക്കെതിരെ തിരുവന്തപുരത്ത് നടത്തിയ പ്രതിഷേധം |
സാംസ്കാരികമായും ചരിത്രപരമായും കൈമാറിക്കിട്ടിയ ഒരു ദേശീയ സ്വത്വത്തിനായുള്ള ഇച്ഛാശക്തിയെ അവഗണിക്കുന്ന ഏതൊരാളും, ഇന്ത്യൻ ജനതയുടെ ആഴമേറിയ ബോധതലങ്ങളാൽ ഭാഗികമായിട്ട് പോഷിപ്പിക്കപ്പെടുന്ന, അബദ്ധവശാൽ മങ്ങിയ ദേശീയത, വിദ്വേഷം, അതിലും മോശമായ സാമൂഹിക-സാംസ്കാരികതയ്ക്ക് കാരണമാകും. അതിന് പ്രകടമായ ഉദാഹരണമാണ് ഇന്ത്യൻ ഭരണാധികാരികളുടെ ജനങ്ങളോടുള്ള ഭിന്നതയുടെ പൈശാചിക നിലപാട്. ഈ അപകടം ഇന്ന് ഇന്ത്യയിൽ വളരെ രൂക്ഷമാണ്. അതുകൊണ്ട്, ഇന്ന് പീഡനം സഹിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ ഇന്ത്യ നമ്മുടെ രാഷ്ട്രം എന്ന ആശയം ലിബറൽ സാമൂഹിക ക്രമത്തിന്റെ എതിരാളികൾക്കോ, ഭരണ നേതൃത്വങ്ങൾക്കോ വിട്ടുകൊടുക്കരുത്- തീർച്ചയായും ദേശീയ വാദികളായ ബിജെപി രാഷ്ട്രീയവൃത്തങ്ങളിലേയ്ക്ക്. നിലവിൽ നമ്മൾ ഇന്ത്യക്കാർ അപകടത്തിലായ ഒരു ജനതയായി തുടരുന്നു. ഇത് വളരെക്കാലം കണക്കിലെടുക്കുന്ന ചരിത്രവീക്ഷണത്തിന്റെ ചില അർത്ഥത്തിൽ മാത്രമല്ല, ഈ നൂറ്റാണ്ടിന്റെ ദശകങ്ങളിൽ ഇന്നും ഇത് വളരെ കൂടുതലാണ്. നമ്മൾ നേരിടുന്ന അപകടം വളരെ യാഥാർത്ഥ്യ മാണ്. അതിനാൽ നമ്മുടെ സാമൂഹ്യജീവിതസാഹചര്യം ഒരേസമയം നിരവധി മേഖലകളിൽ മൂർത്തമായ നടപടി ആവശ്യപ്പെടുന്നു."നമ്മൾ ഇന്ത്യാക്കാർ",അങ്ങനെ ആയിരിക്കണം എന്ന വിളിയിൽനിന്നു-"നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ്". ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന നിയമം അതാണ്. ഇന്ത്യൻ ഭരണഘടനയെയും മനുഷ്യവിരുദ്ധനടപടി യിലൂടെ നിരപരാധികളായ കന്യാസ്ത്രീകളെയും ജനങ്ങളെയും ഓരോ ജയിലുകളിൽ അടച്ചു ജനങ്ങളെ നശിപ്പിക്കുന്ന നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രി രാജിവച്ചു ഇന്ത്യയിൽനിന്നും വിട്ടുമാറണം.
ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചി ട്ടുണ്ട്. അത് ലംഘിക്കുന്ന നരേന്ദ്രമോദിയെയും ഛത്തീസ്‌ഗഡ് മുഖ്യ മന്ത്രിയെയും അവരുടെ സഹാനുഭാവികളെയും അറസ്റ്റ് ചെയ്തു ജാമ്യ മില്ലാതെ ജയിലിൽ അടച്ചിടാൻ നീതിയുടെ കേന്ദ്രം എന്ന് വിളിക്കപ്പെടു ന്ന കോടതിയിലെ ജഡ്ജിക്ക് കഴിയുമോ? യുക്തിയും നീതിയും ഉത്തര വാദിത്വവുമാണ് നിർണ്ണായക ഘടകങ്ങൾ. ഭയങ്ങൾ, വികാരങ്ങൾ, അഭിനിവേശങ്ങൾ, പ്രതീക്ഷകൾ, തീർച്ചയായും അവയെല്ലാം രാഷ്ട്രീ യത്തിലും ഉണ്ടായിരിക്കണം. എന്നാൽ, അവയെല്ലാം യുക്തിയെയും ഉത്തരവാദിത്വബോധത്തെയും മേൽപ്പറഞ്ഞ സാമൂഹ്യ ദോഹികൾ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ രാഷ്ട്രീയവും ജനങ്ങളുടെ അവകാശ ങ്ങളും നീതിയുടെ കേന്ദ്രമെന്ന് പറയപ്പെടുന്ന ഇന്ത്യൻ കോടതിയും അധ:പതനത്തിലേയ്ക്ക് പോകും.
ഇന്ന് കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രികൾക്ക് ജാമ്യം വിധിച്ചു നൽകിയത് ആരെ ബോധിപ്പിക്കാനുള്ള കപടനടപടിയാണ്? കേരളാ ക്രിസ്ത്യൻ കന്യാസ്ത്രീകളുടെ നേർക്കുള്ള ഒരു കുറ്റാരോപണങ്ങൾ തെളിയിക്കാതെ ഭാഗികമായി അവർക്ക് നൽകിയ ജാമ്യം ഭരണപക്ഷ നേതൃത്വത്തെ കുമ്പിട്ട് ആരാധിക്കുന്ന ജഡ്ജിയുടെ മനുഷ്യവിരുദ്ധ നടപടിയാണ്. അവരുടെ പേരിലെടുത്ത കുറ്റാരോപണം രാഷ്ട്രീയ ഭീകരരുടെ സൃഷ്ടിയാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും ഇതുപോലെ മതവിദ്വേഷവും ജാതിവ്യവസ്ഥയും ജഡ്ജിമാർ എന്ന് വിളിക്കപ്പെടുന്ന കുറ്റവാളികൾ വീണ്ടും വീണ്ടും തുടരുകയാണെങ്കിൽ ഇന്ത്യാമഹാരാജ്യം ഒരു ഭീകര വാദികളുടെ ആസ്ഥാനമായി മാറും. അതിനു നമ്മൾ " ഇന്ത്യയിലെ ജനങ്ങളാണെന്ന" നിയമം നാമെല്ലാം കൈകളിലെടുക്കണം". ഭരണഘടനാ കോടതിയുടെ മുമ്പിൽ നമ്മുടെ തീരുമാനം അറിയാക്കാൻ നമുക്ക് അവകാശമുണ്ട്. //
************************** Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻhttps://dhruwadeepti.blogspot.comfor up-to-dates and FW. link Send Article, comments and write ups to :DHRUWADEEPTI ONLINE LITERATURE.Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.DISCLAIMER: Articles published in this online magazine are exclusively the views of the authors.Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."