Mittwoch, 19. März 2025

ധ്രുവദീപ്തി // Agriculture // കുട്ടനാട് // Fr. സിറിയക്ക് തുണ്ടിയിൽ-


 ധ്രുവദീപ്തി // Agriculture // കുട്ടനാട് //
 Fr. സിറിയക്ക് തുണ്ടിയിൽ -


Fr. സിറിയക്ക് തുണ്ടിയിൽ 

കുട്ടനാട് : 

      കൃഷിക്ക് ഇന്നത്തെ ഭാരതത്തിൽ അത്ര പ്രാധാന്യമില്ല. ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ സർക്കാർ കാശു തന്നു പ്രോത്സാഹിപ്പിക്കേണ്ട ഗതികേടാണ് സർക്കാരിന്. ഇത്രയും ഭക്ഷ്യധാന്യങ്ങൾ ഇവിടെ അത്യാവശ്യമില്ല എന്നതാണ് വാസ്തവം. 

കുറച്ചു കൂടി ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. 

1939-1945 രണ്ടാം ലോക മഹായുദ്ധം. 1947 ഇന്ത്യക്ക് സ്വാതന്ത്ര്യം. 

യുദ്ധാനന്തര ഇന്ത്യക്ക് നേരിടേണ്ടിയിരുന്നത് കടുത്ത ദാരിദ്ര്യം ആണ്. ഭക്ഷണപദാർത്ഥങ്ങൾ കിട്ടുവാൻ ഇല്ലായിരുന്നു. 

അന്ന് നെല്ല് ഉൽപാദനം അത്യന്താപേക്ഷിതമായിരുന്നു. അതിനുവേണ്ട പ്രോത്സാഹനം അന്നത്തെ സർക്കാരുകൾ കൊടുക്കുകയും ചെയ്തിരുന്നു. 

അന്ന് കേരളം ഇല്ല, തിരുകൊച്ചിയും മലബാറും ആണുള്ളത്. 

എല്ലായിടത്തും വളരെ വ്യക്തമായ കൃഷി പ്രോത്സാഹന നടപടികൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗം കൂടിയായിട്ടാണ്  വേമ്പനാട്ട് കായൽ നികത്തിയാണെങ്കിലും നെൽകൃഷി വ്യാപകമാക്കാൻ സർക്കാർ പ്രോത്സാഹിപ്പിച്ചത്. തിരുവിതാംകൂർ ഭാഗത്തുള്ള വനന്തരങ്ങളിലേക്ക് കുടിയേറി കൃഷി ചെയ്യാൻ ജനങ്ങളെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചത്. I

ഇന്ത്യ സ്വതന്ത്രയാകുന്ന സമയത്ത് വെറും 2 ലക്ഷം ടൺ മാത്രമായിരുന്ന ഭക്ഷ്യധാന്യ ഉൽപ്പാദനം, ഇന്ന് 3322 ലക്ഷം ടണ്ണിലേക്ക് ഉയർന്നിട്ടുണ്ട്. 

അന്ന് 1947-ൽ 40 കോടി ജനങ്ങളാണ് ഉണ്ടായിരുന്നത് ഇന്ത്യയിൽ. ഓരോരുത്തർക്കും 0.5 കിലോ ധാന്യം മാത്രമായിരുന്നു കിട്ടുമായിരുന്നത്.

ഇന്ന് ആ സ്ഥിതി മാറിയിട്ട് ഇന്നത്തെ 140 കോടി ജനങ്ങളിൽ ഓരോരുത്തർക്കും 2372 കിലോ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാണ്. ആവശ്യത്തിൽ ഏറെ

അന്ന് ഇന്ത്യ ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു. 

ഇന്ന് ഇന്ത്യ ഭക്ഷ്യസാധനങ്ങൾ ഗോതമ്പും നെല്ലും അരിയും വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ്. ഇവിടെ സർപ്ലസ് പ്രൊഡക്ഷൻ ആണ്. 

അതുകൊണ്ട് സംഭവിക്കുന്നത് എന്താണ്? ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിലേറെ . അതുകൊണ്ട് കൃഷിക്കാരുടെ പ്രാധാന്യം കുറഞ്ഞിരിക്കുന്നു

അപ്പോൾ പരമ്പരാഗതമായി നെൽകൃഷി ഗോതമ്പ് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളുടെ വിസ്തീർണ്ണം കുറയ്ക്കേണ്ടതും, ആ കൃഷിയിൽ ജോലി ചെയ്തിരുന്ന ആൾക്കാർ മറ്റു ജോലിമേഖലകളിലേക്ക് മാറേണ്ടതും ആവശ്യമാണ്. ഇതൊരു യഥാർഥ്യമാണ്.

ഇതാണ് കുട്ടനാട്ടിലെ കൃഷിക്കാരോടും ഉള്ള സമീപനത്തിൽ വ്യത്യാസം വരാൻ കാരണം. കുട്ടനാട്ടിലെ കൃഷി വാസ്തവത്തിൽ സർക്കാരിന് ഒരു ബാധ്യതയാണ്. കൃഷിക്കാർക്ക് അത്ര ആകർഷകമല്ലാത്ത പ്രവൃത്തിയും.

അതുകൊണ്ട് കുട്ടനാട്ടിൽ നെൽകൃഷി ചെയ്തേ തീരൂ എന്ന സ്ഥിതിയിൽ നിന്ന് ഈ വയലേലകളിൽ മറ്റു കൃഷികളും മറ്റുതരത്തിലുള്ള പ്രവർത്തനങ്ങളും തുടങ്ങുവാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അതിനുള്ള നിയമ ഭേദഗതികൾ വരുത്തേണ്ടതാണ്.


1. കുട്ടനാട്ടിൽ നെൽകൃഷി മാത്രമേ ചെയ്യാവൂ എന്ന് നിയമമില്ല, പക്ഷെ ഏതോ ഒരു ഗവണ്മെന്റ് റൂൾ ഉണ്ട്. ലാൻഡ് യൂട്ടീലിസേഷൻ ആക്ടിൽ എന്തൊക്കെ അന്ത കാലത്തു എഴുതിവെച്ചിട്ടുണ്ട്. അതു മാറ്റണം.

2. കിഴക്കൻ പ്രദേശങ്ങളിൽ റബ്ബറോ കപ്പയോ പ്ലാവോ അവരുടെ കൃഷി സ്ഥലത്തു വളർത്താൻ അവർക്കു ആരുടേയും അനുവാദം ആവശ്യമില്ല. ആ സ്ഥിതി കുട്ടനാട്ടുകാർക്കും കൊടുക്കണം. എന്താണോ ജീവിതമാർഗ്ഗം  മെച്ചപ്പെടുത്താൻ നല്ലത്, അതു ചെയ്യാൻ സ്ഥല ഉടമകളെ അനുവദിക്കണം.

3. കൃഷി സ്ഥലത്തു മറ്റു പ്രവർത്തികൾ നടക്കാൻ പാടില്ല എന്നു എവിടെങ്കിലും നിയമമുണ്ടെങ്കിൽ ജനനന്മയെപ്രതി അതു മാറ്റണം.  കുട്ടനാട്ടിലും അപ്പർകുട്ട നാട്ടിലും വളരെയേറെ സ്ഥലം ഒന്നും ചെയ്യാതെ കിടപ്പുണ്ട്, അതു ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാക്കാൻ ഉടമസ്ഥർക്ക് അനുമതി കൊടുക്കണം. 

4. തണ്ണീർത്തടം എന്ന പേരുപറഞ്ഞു കുട്ടനാട്ടിൽ താമസിക്കുന്നവർക്ക് സ്ഥലം നികത്താൻ അനുമതിയില്ല. ചുറ്റോടുചുറ്റും വെള്ളം മാത്രം കാണുന്നിടത്തു എന്തിനാണ് തണ്ണീർത്തടത്തെക്കുറിച്ച് വേവലാതി കാണിക്കുന്നത്. കുട്ടനാട്ടിലെ സമാന്യ മനുഷ്യരെ ഉപദ്രവിക്കുന്നതിന് മാത്രമേ അതു ഉപകരിക്കുന്നുള്ളൂ. എത്രയോ ചെറുചാലുകളും മറ്റും അങ്ങേയറ്റം വൃത്തിഹീനമായി കിടക്കുന്നു. കൃഷിക്ക് കൊള്ളത്തുമില്ല, വെള്ളം അവിടില്ല താനും.

5. കൃഷിസ്ഥലം നികത്തരുതെന്ന നിയമം തന്നെ discriminatory ആണ്

കുട്ടനാട്ടുകാർക്ക് മാത്രം ജീവിക്കാൻ സ്ഥലം വേണ്ടേ? കുട്ടനാട് മുഴുവൻ നിലം നികത്തി ഉണ്ടായതല്ലേ?  ജനസംഖ്യ കൂടി. താമസസ്ഥലത്തേക്കുറിച്ചുള്ള ചിന്താഗതി മാറി. അപ്പോൾ അതിനനുസരിച്ചു ജീവിക്കാൻ സ്ഥലം വേണം.  അതിനായി നിലം നികത്തണമെങ്കിൽ അതിനു അനുവാദം ഉണ്ടായിരിക്കണം. //- ഫാ. സിറിയക്ക് തുണ്ടിയിൽ .

******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************** 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.