ധ്രുവദീപ്തി: // സംസ്കാരം //
ലോകത്തിനു ഒരോണം //
S. കുര്യൻ വേബേനി-
S-കുര്യൻ വേബേനി- |
-ലോകത്തിന് ഒരോണം-
മന്ദമാരുതനിൽ തെങ്ങോലകൾ തലയാട്ടി താളം പിടിക്കുന്ന കേരള നാട്ടിലേയ്ക്ക് - ഇടികുടുങ്ങുബോൾ കൂണുകളെന്ന പുളകമൊട്ടുകൾ അണിയുന്ന മലനാട്ടിലേയ്ക്ക് തിരുവോണം വരുന്നു. നല്ല കാലത്തി ന്റെ അനുസ്മരണ പുതുക്കാൻ നല്ല നാളെയുടെ പ്രതീക്ഷകൾ പുലർ ത്താൻ ഒരു ദിനം വരുന്നു. ഒരു സുന്ദരദിനം. ദുഃഖത്തിന്റെ കഥ തന്നെ മറക്കാനുള്ള ഒരു സുദിനം.അതാണ് നമ്മുടെ പൂമുഖത്തു വന്നു നിൽക്കുന്ന തിരുവോണദിനം.
മുറ്റം മെഴുകി കളം വരച്ചു പൂവിടുന്ന മുത്തശ്ശിയുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു. പൂക്കൾകൊണ്ട് തീർത്ത മാവേലിയുടെ കോലം കണ്ടു കുട്ടികൾ ആർത്തു ചിരിച്ചു. കളത്തിൽ പൂവിതറുന്ന കൂട്ടത്തിൽ മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു. :
ആ നല്ല കാലം ഇങ്ങിനി വരുമോ? പൂക്കളം കണ്ടുനിന്ന കുട്ടികൾ ചോദിച്ചു.:
ഏതു നല്ല കാലമാ മുത്തശ്ശി?
കാലാകാലങ്ങളിൽ മഴയും വെയിലും കിട്ടി പറമ്പുകളിൽ കായും കനിയും നിറയുന്ന കാലം- പഞ്ഞമോ പടയോ ഇല്ലാത്ത കളവും ചതിയുമില്ലാത്ത കാലം- എല്ലാവരും തിന്നും കുടിച്ചും ഉല്ലസിച്ചും ഊഞ്ഞാലാടിയും കഴിയുന്ന ഒരു സുവർണ്ണകാലം- മനുഷ്യർ തമ്മിൽ ത്തമ്മിൽ വഴക്കോ വൈര്യമോ ഇല്ലാത്തൊരു നല്ല കാലം ഇനിയും വരുമോ എന്നാണു കുട്ടികളേ ഞാൻ ചോദിച്ചത്. മുത്തശ്ശി വിശദീക രിച്ചു.
ഈ മുത്തശ്ശി എന്താ പുലമ്പുന്നത് ? ഞങ്ങൾക്കൊന്നും തിരിയുന്നില്ലല്ലോ.
ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല അല്ലെ? എന്നാൽ കേട്ടോളൂ. മുത്തശ്ശി തുടർന്നു:
അനേകമാണ്ടുകൾക്ക് മുൻപ് മഹാബലി ചക്രവർത്തി നമ്മുടെ നാട് വാണിരുന്നു. അന്ന് കേരളത്തിലെന്നും തിരുവോണമായിരുന്നു. എവിടെയും സ്നേഹം, എങ്ങും ഐക്യം എല്ലായിടത്തും സമൃദ്ധി ,ഇവർക്കുംസന്തോഷം. പകയില്ല, അസൂയ ഇല്ല.അതിക്രമമില്ല. നാട്ടിലൂ ടനീളം സമാധാനവും സംതൃപ്തിയും.
പണം വാരിക്കോരിക്കൂട്ടാനും അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി നെട്ടോട്ടമോടാനും, കല്ലും ഗഞ്ചാവും കഴിച്ചു കൂത്താടാനും കള്ളവും ചതിയും കാട്ടാനും മടിക്കാത്ത ഇന്നത്തെ മനുഷ്യസമുദായ ത്തെ കാണുമ്പോൾ ഒരു വൃദ്ധ ഇങ്ങനെ ഓർത്തുപോകുന്നതിൽ ഒട്ടും അതിശയിക്കാനില്ലല്ലോ.
ഈ ജീവിതം മാനസികവും ശാരീരികവുമായ വ്യഥകൾ കൊണ്ട് ദുസ്സഹമാണ്. കുറെയെങ്കിലും ജീവിതത്തെ സഹ്യമാക്കിത്തീർക്കുന്ന ത് ഒരു നല്ല കാലം വരുമെന്നുള്ള മധുരപ്രതീക്ഷയാണ്. ദുരിതമനുഭവി ക്കുന്ന മനുഷ്യൻ ജീവിതം തള്ളിനീക്കുന്നതുതന്നെ ശുഭപ്രതീക്ഷയിൽ കണ്ണ് നട്ടുകൊണ്ടാണ്.വാസ്തവത്തിൽ മുഗ്ദ്ധസങ്കല്പങ്ങളുടെ ഒരു ആഘോഷമാണ് ഓണം. ദുഃഖിക്കുന്ന മനുഷ്യന് പ്രത്യാശ കൂടിയേ കഴിയു. കേരളീയർക്കും പ്രത്യാശയുടെ ഒരു സ്വർണ്ണഖനി കിട്ടിക്കഴി ഞ്ഞിരുന്നു. പൊന്നോണം ഇതുപോലെ ലോകത്തിന് മുഴുവൻ ഒരു ഓണം ഉണ്ടായിരുന്നെങ്കിൽ-------? എന്നാശിക്കുന്നവർ ഏറെയുണ്ട്. ലോകത്തിന് ഒരു ഓണം വരുന്നു. എക്കാലവും നീണ്ടു നിൽക്കുന്ന അനശ്വരമായ ഒരു പൊന്നോണം. അന്ന് എന്തെല്ലാം സംഭവിക്കുമെ ന്നോ ?
വിജനദേശവും മരുപ്രദേശവും സന്തോഷിക്കും.
മണലാരുണ്യം ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും.
കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതുപാടിയുല്ലസിക്കും.
അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും. ബധിരർ കേൾക്കും.
മുടന്തന്മാർ മാനിനെപ്പോലെ കുതിച്ചു ചാടും.
മൂകൻമാർ ആനന്ദഗാനം ആലപിക്കും.
മരുഭൂമിയിലൂടെ പനിനീർച്ചോലകൾ ഒഴുകും.
ഒരു വിശുദ്ധ വീഥി തുറക്കപ്പെടും.
അധർമ്മികൾക്ക് അവിടെ പ്രവേശനമുണ്ടായിരിക്കില്ല.
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ അതിലെ സഞ്ചരിക്കും.
നിത്യമായ സന്തോഷത്തിൽ അവർ മുഴുകും.
അവർ ആഹ്‌ളാദിച്ചുല്ലസിക്കും ഈ പുതിയ വ്യവസ്ഥിതിയിൽ
ദൈവം തന്റെ ജനത്തോടുകൂടി വസിക്കും.//-
****************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
******************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.