ധ്രുവദീപ്തി // Life // ആധുനിക മനുഷ്യൻ -
ജർമ്മനിയിലെ ത്യുറിൻഗനിൽ നിന്നുള്ള കണ്ടെത്തലുകൾ -ആധുനിക മനുഷ്യർ എങ്ങനെ ജീവിച്ചു ? -
ജോർജ് കുറ്റിക്കാട്ട്
ആധുനിക മനുഷ്യൻ തണുപ്പ് ഇഷ്ടപ്പെട്ടിരുന്നു. തണുത്തുറഞ്ഞ കടുത്ത തണുപ്പ് ഉണ്ടായിരുന്നിട്ടും, ഹോമോസാപ്പിയൻസ് മുമ്പ് നമ്മൾ വിചാരിച്ചതിലും മുമ്പ് തന്നെ വടക്കൻ യൂറോപ്പിൽ ജീവിച്ചിരുന്നു. ഫെഡറൽ ജർമ്മനിയിലെ ത്യുറിൻഗനിലുള്ള ഒരു ഗുഹയിൽ നിന്നു ലഭിച്ചിരുന്ന അസ്ഥി അവശിഷ്ടങ്ങൾ ഈ വസ്തുതകൾ തെളിയിക്കുന്നു. അക്കാലത്ത് അവിടെ ഭൂപ്രകൃതി ഇന്നത്തെ സൈബീരിയയിലുള്ള പുൽമേടുകൾ പോലെ തോന്നിച്ചു എന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയത്.
ത്യുറിൻഗൻ പ്രദേശം ഔദ്യോഗികമായിട്ടു ജർമ്മനിയിലെ ഒരു സ്വതന്ത്ര സംസ്ഥാനമാണ് ; ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ ഏതാണ്ട് മധ്യഭാഗത്തുള്ള പ്രദേശമാണ്. ത്യുറിൻഗനിൽ ഏകദേശം 2.1 ദശലക്ഷം നിവാസികളും, ഏകദേശം 16,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ്. ആകെ ജനസംഖ്യ കണക്കുപ്രകാരം പന്ത്രണ്ടാമത്തെ വലിയ സംസ്ഥാനമാണ്, വിസ്തീർണ്ണത്തിലാകട്ടെ പതിനൊന്നാമത്തെ വലിയ സംസ്ഥാനമാണ് (Thüringen ). ത്യുറിൻഗൻ ജർമ്മനിയുടെ മദ്ധ്യ പ്രദേശത്ത് ഉൾപ്പെടുന്നു.
ഹോമോസാപ്പിയൻസ് കുറഞ്ഞത് 45000 വർഷങ്ങൾക്ക് മുൻപ് ഇവിടെ താമസിച്ചിരുന്നു. ത്യുറിൻഗനിലെ ഇൻസൽ ഗുഹ / ഫോട്ടോ/ ടിം ഷുലർ |
ഹോമോ സാപ്പിയൻസ് മനുഷ്യർ യൂറോപ്പിന്റെ മദ്ധ്യ -വടക്കുപടിഞ്ഞാ റൻ പ്രദേശങ്ങളിൽ മുമ്പ് നാം അറിയപ്പെട്ടിരുന്നതിനേക്കാൾ വളരെ മുമ്പു തന്നെ കോളനിവത്കരിച്ചു. ത്യുറിൻഗനിൽ കാണുന്ന ഇൽസെൻ ഗുഹയിൽ നിന്നുള്ള പുതിയ കണ്ടെത്തലുകളെല്ലാം തെളിയിക്കുന്നത് ആധുനിക മനുഷ്യർ കുറഞ്ഞത് 45,000 വർഷങ്ങൾക്ക് മുമ്പ് അവിടെ താമസിച്ചിരുന്നു എന്നാണ്. അക്കാലത്ത് ഉണ്ടായിരുന്ന കാലാവസ്ഥയും ഇന്നത്തേതിനേക്കാൾ 7 മുതൽ 15 ഡിഗ്രി വരെ തണുപ്പുണ്ടായിരുന്നു. കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അന്ന് മനുഷ്യർക്ക് എത്രത്തോളം കഴിഞ്ഞുവെന്ന് ഇത് കാണിക്കുന്നു, അതേപ്പറ്റിയുള്ള വിശദമായ പഠനങ്ങൾ ലെയ്പ്സിഗിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിൽ നിന്നുള്ള ജീൻ-ജാക്വസ് ഹബ്ലിൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണ സംഘം എഴുതിയിട്ടുണ്ട്.
ഇത് കൂടാതെ, "നേച്ചർ", "നേച്ചർ ഇക്കോളജി & എവല്യൂഷൻ" ( ഇവിടെ, ഇവിടെ, ഇവിടെ) എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ച മൂന്ന് വിവിധ ഗവേഷണപഠനങ്ങൾ കാണിക്കുന്നത് അക്കാലത്ത അവിടെ ജീവിച്ച മനുഷ്യരും, നിയാൻഡർതലുകളും ആയിരക്കണക്കിലേറെ വർഷങ്ങ ളായി യൂറോപ്പിൽ സഹവസിച്ചു, ഒരുപക്ഷേ 10,000 വർഷത്തിലധികം എന്നാണ് കണ്ടെത്തൽ.
സാൽഫെൽഡിന് സമീപമുള്ള റാണിസ് പട്ടണത്തിൽ നിന്നുള്ള ചില പുതിയ കണ്ടെത്തലുകളിലൂടെ പാലിയന്റോളജിസ്റ്റുകളുടെ നിരവധി അനുമാനങ്ങളെല്ലാം തകിടം മറിക്കുന്നു. പക്ഷെ ആധുനിക മനുഷ്യർ ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് മാത്രമേ യൂറോപ്പിൽ സ്ഥിരതാമ സമാക്കിയിട്ടുള്ളൂ എന്നാണ് ഇതുവരെ കരുതിയിരുന്നത്. ഇരുവശത്തും പ്രവർത്തിക്കുന്നതായ ചില കല്ല് ബ്ലേഡുകൾ, അവയിൽ ചില പഴയതും വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ പ്രത്യക്ഷപ്പെടുന്നതുമാണ്. വളരെ മുമ്പുതന്നെ ഭൂഖണ്ഡത്തിൽ താമസിക്കുകയും ഏകദേശം 40,000 ലേറെ വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമാവുകയും ചെയ്ത നിയാൻഡർതലുക ൾക്ക് ഇതുവരെ നൽകിയിട്ടുണ്ട്.
വളരെ പഴയത്, തൂറിഞ്ചിയൻ കല്ല് ഉപകരണങ്ങൾ .ഫോട്ടോ/ ജോസഫൈൻ ഷൂബർട്ട് |
ആരാണ് കല്ല് ബ്ലേഡുകൾ സൃഷ്ടിച്ചത്?
എന്നാൽ ഇൽസെൻ ഗുഹയിൽ, ഹബ്ലിൻ ഗവേഷണ സംഘം ഈ എൽ ആർ ജെ ബ്ലേഡുകൾക്ക് സമീപം അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. അതിന്റെ ഡിഎൻഎ വളരെ വ്യക്തമായി ഹോമോ സാപ്പിയൻസിൽ നിന്നുള്ളതാണ്. തൽഫലമായി, ഗ്രേറ്റ് ബ്രിട്ടനിൽ കണ്ടെത്തിയ (L R J ) എൽ ആർ ജെ സ്റ്റോൺ ബ്ലേഡുകളും ഒരുപക്ഷേ അവയെല്ലാം ഹോമോ സാപ്പിയൻസിലേക്ക് മടങ്ങുന്നു എന്ന് കരുതാം.
"യൂറോപ്പിന്റെ വടക്കൻ അക്ഷാംശങ്ങളിലേക്ക് ഹോമോ സാപ്പിയൻസ് ആദ്യമായി വ്യാപിച്ചതിന്റെ തെളിവുകൾ റാണിസിലെ സൈറ്റ് നൽകി ," ലെയ്പ്സിഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ . എമെറിറ്റസ് ഹബ്ലിൻ പറഞ്ഞു."നിയാൻഡർതലുകൾ നിർമ്മിച്ചതായി കരുതപ്പെട്ട ശിലാ ഉപകരണങ്ങൾ തീർച്ചയായും ആധുനിക മനുഷ്യരിൽ നിന്നാണ് വന്നതെന്ന് ഇപ്പോൾ ഉറപ്പാണ്."
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.