Sonntag, 14. Mai 2023

ധ്രുവദീപ്തി // Life // മരണത്തിന്റെ ചില മുഖങ്ങൾ // ജോസഫ് കട്ടക്കയം-

ജോസഫ് കട്ടക്കയം

 

 മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവരുമെന്ന് 

എം. ടി . വാസുദേവൻനായരുടെ 

ഒരു കഥാപാത്രം പറഞ്ഞത് എത്രയോ ശരി. 

"ഇന്ന് ഞാൻ നാളെ നീ" 

എന്നും പ്രതിധ്വനിക്കുന്നിതോർമ്മയിൽ .

മരണത്തിന്റെ വിളയാട്ടം കവികളെയും ചിന്തകന്മാരെയും ഒരുപോലെ അമ്പ രപ്പിക്കുന്നുണ്ട്. രാഷ്ട്രതന്ത്രജ്ഞന്മാർ, ആത്മീയാചാര്യന്മാർ തുടങ്ങിയവർ വ്യത്യസ്ഥ സാഹചര്യങ്ങളിലാണ് മരണം വരിച്ചതെന്നു കാണാം. നിഗൂഢതക ൾ ഉറങ്ങുന്ന മരണത്തിന്റെ പൊരുൾ തേടിയുള്ള യാത്ര ആരെയും ഒരിടത്തും എത്തിക്കുകയില്ല. ഇന്ദിരാഗാന്ധിയുടെ മരണം തന്നെയാവട്ടെ ആദ്യം.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി 
ഇന്ദിരാ ഗാന്ധി 

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിക്കുന്നതിന് തലേദിവസം ഒറീസയിൽ ഒരു പൊതു സമ്മേളനത്തിൽ വികാരഭരിതയായി പ്രസംഗിച്ചു. "Every drop of my blood will strengthen the nation". ഈ പ്രസംഗം കഴിഞ്ഞു മണിക്കൂറുക ൾക്കകം ഇന്ദിര സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു.

പതിവിലേറെ തിടുക്കത്തിലാണ് അന്ന് ഇന്ദിര ഓഫീസിലേയ്ക്ക് പുറപ്പെട്ടത്. ഇന്ദിരയുടെ അന്ത്യരംഗങ്ങൾ അരങ്ങേറുന്നതിന് ഒരു മണിക്കൂർ മുമ്പ് ബി.ബി. സി ടെലിവിഷൻ സംഘം ഒരു ഡോക്യുമെന്ററി തയ്യാറാക്കുവാൻ അവിടെ  എത്തിയിരുന്നു.

1984 ഒക്ടോബർ 31-നാണ് ഇന്ദിരയുടെ അന്ത്യം. അന്ന് ബുധനാഴ്ചയായിരുന്നു. രാവിലെ കുളി കഴിഞ്ഞു ഇന്ദിര പത്രങ്ങൾ ഓടിച്ചു നോക്കി.സ്‌പെഷ്യൽ അസി സ്റ്റൻറ് ആർ.കെ.ധവാൻ തയ്യാറാക്കിയ ഷെഡ്യൂൾ മേശപ്പുറത്തുണ്ട്. രാവില ത്തെ ആദ്യപരിപാടി ബ്രിട്ടീഷ് നടനും സംവിധായകനുമായ പീറ്റർ ഉസ്തീനോവു മായി ബി.ബി.സി യ്ക്ക് വേണ്ടി അഭിമുഖം. ജയിംസ് കല്ലഹന്നുമായി കൂടിക്കാ ഴ്ച. പ്രാതൽ എത്തി. വാട്ടിയ മുട്ട, മൊരിച്ച റൊട്ടി, കൊഴുപ്പുള്ള പാൽ ചേർത്ത് കടുപ്പം കുറഞ്ഞ കാപ്പി-പഞ്ചസാരയില്ലാതെ.  1985 ജനുവരി പകുതിയോടെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജീവ് പശ്ചിമബംഗാളിലായി രുന്നു. സോണിയ പുറത്തു വന്നിട്ടില്ല. രാഹുലും പ്രിയങ്കയും സ്‌കൂളിൽ പോയി ക്കഴിഞ്ഞു.

പ്രാതൽ കഴിച്ചശേഷം വായനാമുറിയിൽ നിന്ന് ഇന്ദിര പുറത്തേയ്ക്ക് വന്നു. കാർ പോർച്ചിൽ നിന്ന് കയറുന്നിടത്തുള്ള ചെറിയ മുറിയിലേയ്ക്ക് അവർ നടന്നു. മേക്കപ്പ് കഴിഞ്ഞു പുറത്തിറങ്ങി. ഓറഞ്ചു നിറമുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. സോണിയയാണ് സാരി തെരഞ്ഞെടുത്തത്. രാവിലെ 9 .0 8 ന് ഒരുക്കം പൂർത്തിയായി. തൊട്ടടുത്തുള്ള അക്ബർ റോഡിലെ ഓഫീസ് ലക്ഷ്യ മാക്കി ഇന്ദിര നടന്നു. തൊട്ട് പിന്നിൽ ആർ.കെ.ധവാനും ഉണ്ടായിരുന്നു. പീറ്റർ ഉസ്തീനോവും സംഘവും ക്യാമറ തയ്യാറാക്കി അഭിമുഖത്തിന് കാത്തുനിന്നു. ഉപദേഷ്ടാവ് ശാരദാ പ്രസാദും സംഘത്തിലുണ്ട്.വിശ്വസ്തനായ സബ് ഇൻസ്‌പെ ക്ടർ ബിയാന്ത് സിംഗ് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒപ്പം സത്വന്ത് സിംഗ് എന്ന കോൺസ്റ്റബിളും. ഇരുവരും ഇന്ദിരയെ അഭിവാദ്യം ചെയ്തു.   ചിരിച്ചുകൊ ണ്ട് ഇന്ദിര നമസ്തേ പറഞ്ഞു ഒപ്പമുണ്ടായിരുന്ന ധവാന് നേരെ തിരിഞ്ഞു. ഇതി നിടെ ജാക്കറ്റിൽ നിന്നും റിവാൾവർ എടുത്ത് ബിയാന്ത് സിംഗ് ഇന്ദിരയുടെ നേർക്ക് ചൂണ്ടി. മിന്നായം പോലെ ഇന്ദിര ഇത് കണ്ടു. "എന്താ നീ കാണിക്കുന്ന ത്?". എന്ന് ഇന്ദിര ചോദിക്കുന്നതിനിടെ വെടിയുണ്ട അവരുടെ ഉദരത്തിൽ തുളച്ചു കയറി. കക്ഷത്തിലും അരക്കെട്ടിലും നിറയൊഴിച്ചു. മൂന്ന് സെക്കൻഡി നകം അവർ തറയിൽ വീണു. നിമിഷാർത്ഥത്തിൽ അന്ത്യം. 

രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരിലാ യിരുന്നു  എൽ.ടി .ടി യുടെ നേതൃത്വത്തിലുള്ള വധ ഗൂഡാലോചന ചാവേർ സ്ഫോടനത്തിൽ കലാശിച്ചു. സ്തോഭജനകമായ ചുറ്റുപാടുകളിൽ ഡൽഹി യിലെ ഒരു പത്രലേഖകന്റെ ധർമ്മസങ്കടം ഓർമ്മവരുന്നു. ഒരു വശത്ത് ഭർ ത്താവിന് എങ്ങനെയുണ്ട് എന്ന സോണിയയുടെ അന്വേഷണം. മറുവശത്ത് മറ്റൊരു ഫോണിൽ രാജീവിന്റെ ജീവൻ വെടിഞ്ഞുവെന്നുള്ള വെളിപ്പെടുത്ത ലുമായി ശ്രീപെരുമ്പത്തൂരിൽ നിന്നുള്ള സന്ദേശം . രണ്ടു ഫോണുകളിലൂടെ അന്വേഷണവും വെളിപ്പെടുത്തലും. സന്ധിച്ചതാകട്ടെ ഒരേ ബിന്ദുവിൽ. ഭർ ത്താവിന്റെ ദാരുണാന്ത്യം സോണിയയെ നേരിട്ടറിയിക്കാനാകാതെ ലേഖ കൻ വിറങ്ങലിച്ചു നിന്നു. ഇന്ത്യയെ കമ്പ്യൂട്ടർ യുഗത്തിലേക്ക് നയിക്കാനുള്ള എല്ലാ ഒരുക്കങ്ങളും രാജീവ് ഗാന്ധി ഒരുക്കിയിരുന്നു. അന്നത്തെ നോളജ് കമ്മീഷൻ ചെയർമാൻ സാം പീട്രോഡയുടെ സഹകരണത്തോടെയായിരുന്നു.ഈ യജഞം എല്ലാ അർത്ഥത്തിലും ഹൈടെക് പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

ഫ്രാൻസിസ് ആചാര്യ .

ജന്മം കൊണ്ട് ഭാരതീയനല്ലെങ്കിലും കർമ്മം കൊണ്ട് അങ്ങനെയായ, കുരിശു മലയിലെ ആചാര്യനായിരുന്ന ഫ്രാൻസിസ് ആചാര്യയുടെ മരണവും ചിന്താ ദീപ്തമാണ്.സഹനം സായൂജ്യത്തിന് വഴി തുറക്കുമെന്ന് ഫ്രാൻസിസ് ആചാര്യ തിരിച്ചറിഞ്ഞു. സഹനം ആത്മവിമലീകരണത്തിന്റെ സ്രോതസ്സാണ്. ഗ്രീക്ക് ദുരന്തനാടകങ്ങളിൽ വികാരസംസ്കരണത്തെ കുറിക്കുന്ന പദമുണ്ട്. - cathearisis (purgation ).ആത്മശുദ്ധീകരണം എന്നാണ് ഇതിനർത്ഥം. സ്വർഗ്ഗീയ നിത്യസമ്മാ നം ലഭിക്കാൻ സഹനം അവിഭാജ്യഘടകമാണെന്ന് ആചാര്യ വിശ്വസിച്ചു. സഹനത്തെ സമ്മാനമാക്കി മാറ്റിയ, നിമിഷങ്ങളെ നിധികളാക്കിയ, അനുഭവ ങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ആചാര്യ. ദാരിദ്ര്യത്തെക്കുറിച്ചും ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചും "ക്ലിപ്തമായ വിഷൻ"അദ്ദേഹത്തിനുണ്ടായിരുന്നു.  സാധാരണക്കാരനോടൊപ്പം ചേർന്ന് അവരിലൊരാളായി മാറുന്ന സ്വഭാവം. അന്ത്യനാളുകളിലും സാധാരണ കഴിക്കാറുള്ള കടലയും റൊട്ടിയും ഇഷ്ടവിഭ വം ആയിരുന്നു. അന്നൊരിക്കൽ ഭക്ഷണവേളയിൽ ഒരു കടലക്കഷണം സ്പൂണിൽനിന്ന് തെറിച്ചു നിലത്തു വീണു. കടല വീണ്ടെടുക്കുന്നതിനുള്ള വിഫല ശ്രമത്തിൽ ആചാര്യ കസേരയിൽനിന്ന് കുനിഞ്ഞു. ഹൃദ്രോഗം മൂർച്ഛി ച്ചു. ഇത് അന്ത്യത്തിന് കാരണമായി. കടല വീണ്ടെടുക്കാനായതുമില്ല.  

പിന്നീട് കടലപ്പരിപ്പ് ഉണങ്ങിയ നിലയിൽ അദ്ദേഹത്തിൻറെ മുറിയിൽ നിന്ന് കണ്ടെത്തി. ദൈവസന്നിധിയിൽ തീവ്രമായ പ്രാർത്ഥനാനുഭവത്തിൽ മുഴുകി ജപലീനനായി പള്ളിയിൽ വീണ് മരിക്കാൻ ബൽജിയംകാരനായ ഫ്രാൻസിസ് ആചാര്യ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പുലർച്ചെ 3.30 ന് ഉണരുന്നത് ശീലമാക്കി യിരുന്നു അദ്ദേഹം. പ്രാർത്ഥനാമധ്യേയായിരുന്നു അന്ത്യം. സുബോധത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചു. കാറ്റിൽപ്പെടാത്ത ദീപംപോലെ ശാന്തനായി മരണത്തെ പുൽകുകയായിരുന്നു അദ്ദേഹം.അന്ത്യനാളുകളിൽ അദ്ദേഹത്തിന് സ്വർഗ്ഗീയ ദർശനമുണ്ടായി. മൂന്നാളുകൾ അദ്ദേഹത്തിൻറെ മുറിയിൽ കടന്നു. അവർ എന്തിനാണ് തന്റെ മുറിയിലേയ്ക്ക് കടന്നതെന്നു അദ്ദേഹം അടുത്ത്‌ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു. സ്വർഗ്ഗീയ പിതാവ് തന്റെ അടുക്കലേക്ക് അയച്ച ദൂതന്മാരായിരുന്നു ഇവരെന്ന് ആചാര്യ കരുതി. മുറി തുറന്നിട്ടിരുന്നു. അവർ മടങ്ങിപ്പോവുകയും ചെയ്തു. മുറിയിലുണ്ടായിരുന്നവർക്ക് ഇവരെ കാണാനായില്ല. ആചാര്യയുടെ ദർശനമായിരുന്നു ഇത്. 

അദ്ദേഹത്തിൻറെ അന്ത്യവിനാഴികകളിൽ സ്വർഗ്ഗീയ ആനന്ദം പകർന്ന സ്വപ്നം ഉണ്ടായി. സ്വപ്നം എന്താണെന്ന് പറയുവാൻ സമയം അനുവദിച്ചില്ല. ഇതിനിടെ, "നിനക്ക് നൽകാൻ എനിക്ക് ഒന്നുമില്ല" എന്ന് ആചാര്യ അടുത്തുണ്ടായിരുന്ന മറിയാനന്ദ് അച്ചനോട് പറഞ്ഞു. സ്വർഗ്ഗീയ പിതാവ് പ്രതിഫലം നൽകുമെന്ന് പ്രസന്നവദനനായി പ്രതിവചിക്കുകയും ചെയ്തു. കാലം പോലും കാണാതെ ഒരു നേർത്ത ചലനത്തിന്റെ നിഴൽ പോലും ഏൽക്കാതെ അന്ത്യനിദ്രയിലേയ്ക്ക് അദ്ദേഹം വഴുതി വീണു. ആചാര്യയുടെ അന്ത്യമന്ത്രണം അലിഞ്ഞു ചേർന്ന അന്തരീക്ഷ്ത്തിൽ ഫാ. മരിയാനന്ദ് വീർപ്പടക്കി നിന്നു. 

മരണത്തിനും ജീവിതത്തിനുമിടയിലുള്ള ദൂരം 

മഹാത്മാക്കളുടെ അന്ത്യരംഗങ്ങൾ നിരീക്ഷിക്കുമ്പോൾ വിസ്മയങ്ങൾ വളരെ  ഏറെയാണ്. മരണം മുഖാമുഖം നിലനിൽക്കുന്ന നിമിഷങ്ങൾ, മരണക്കിടക്ക യിലെ ദർശനങ്ങൾ, ഉദീരണം ചെയ്യുന്ന വാക്കുകൾ . മിക്കപ്പോഴും അറം പറ്റുന്ന വാക്കുകൾ. ഇന്ദിരാ ഗാന്ധിയുടെ കാര്യത്തിലും അത് സംഭവിച്ചു. 

കാലത്തിന്റെ പരിവൃത്തിയിൽ സംഭവിക്കുന്നതെല്ലാം മരിക്കാനുള്ളതാണ്. ഇവിടെ അനന്തതയ്ക്ക് സ്ഥാനമില്ല. കാലം അസ്ഥിരതയുടെയും മാറ്റത്തിന്റെ യും ക്ഷേത്രമാണെന്നു വേണമെങ്കിൽ പറയാം. കാലത്തിന്റെ അനന്തമായ പ്രവാഹത്തിൽ ഒന്നിനും സ്ഥിരമായ അസ്ഥിത്വമില്ല. മൃത്യുവിന്റെ അടിസ്ഥാ ന ബിന്ദു സമയമാണ്. ഒരിക്കൽ ബോധമണ്ഡലം സമയത്തെ അതിജീവിച്ചാൽ അത് മരണത്തിനും അനുഭവജ്ഞാനാതീതമാണ്. ജീവിതസത്തയിലെവിടെ യോ ഒളിഞ്ഞിരിക്കുന്ന നൈമിഷികമല്ലാത്ത ക്ഷണികമായ പ്രഭ അനുഭവിക്കാ ൻ കഴിഞ്ഞാൽ അത് കാലാതീതമാണ്. 

ഓരോ നിമിഷവും നാം മരണത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒരു നാൾ പൊടുന്നനെ അത് സംഭവിക്കും. നിങ്ങൾ ശൂന്യതയുടെ ഭൂതകാലത്തിലേ ക്ക് മറിയും. 80 ഓ, 90 ഓ വയസ്സാകുമ്പോഴാകണമെന്നില്ല മരണത്തിലേയ്ക്ക് യാത്ര. അമ്മയുടെ ഉദരത്തിൽ ഉരുവാക്കപ്പെടുന്നത് മുതൽ തുടങ്ങും.

മരണത്താൽ ചുറ്റപ്പെട്ട ദീപാണ് നിങ്ങൾ. പ്രണയമാണെങ്കിൽ പോലും പൂർണ്ണത യിലെത്തണമെന്നില്ല കാരണം മരണഭയം തന്നെ, റോസാദളങ്ങളുടെ മനോഹാ രിതയിൽ നിങ്ങൾ ആകർഷിക്കപ്പെടാം. മരണഭയം അവിടെയും നിഴൽ വിരി ക്കും. റോസാദളങ്ങൾ ഇതാ കൊഴിഞ്ഞൊഴിയുന്നു.മരണം റോസാദളങ്ങളിലും നിങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലായിടത്തും സന്തോഷിക്കാനോ ആടാനോ പാടാനോ ആകാത്ത സ്ഥിതി. മരണം ഫണം വിടർത്തുന്നു.  

മനസ്സിന്റെ തിരശീലയിൽ ചിന്തകൾ നീങ്ങാതെ വരുമ്പോൾ സ്ഥലകാലസീമ കൾക്ക് അതീതമായത് സംഭവിക്കും.ചിന്തകൾ അപ്രതീക്ഷിതമാകുന്നതോടെ സമയവും അപ്രത്യക്ഷമാകും. തിരശീല അപ്രത്യക്ഷമാകുമ്പോൾ മനസ്സിന്റെ പ്രൊജക്ടറുടെ പ്രവർത്തനം നിലയ്ക്കും, ഒരുപക്ഷെ, ഒരു നിമിഷത്തിന്റെ അംശത്തിലേയ്ക്ക്. 

കാലം അതിന്റെ ആഴങ്ങളുടെ ആഴങ്ങളിൽ മരണത്തെ സൂക്ഷിച്ചുവച്ചിരിക്കു ന്നു.എത്രനേരം മരണമുണ്ട്‌ നമ്മുടെ ശരീരത്തിൽ?മാർട്ടിൻ ലൂഥർ ചോദിക്കുന്നു . മരണമല്ലാതെ അതിനുള്ളിൽ മറ്റൊന്നുമില്ലെന്ന് അദ്ദേഹം ഒപ്പം മറുപടിയും തരുന്നു. ശരിയാണ്. ഈ ശരീരം വേദനകളുടെയും അസ്വസ്ഥതകളുടെയും കൂടാണ്. അതിനുള്ളിൽ ചെറിയ ചെറിയ അനേകം മരണങ്ങൾ ഉണ്ട്. എന്നാൽ വലിയ മരണമോ? മൗനത്തേക്കാൾ നിശബ്ദമായ അതിന്റെ സാന്നിധ്യത്തെ ഞാൻ ബഹുമാനിക്കുന്നു. അതിനു ആലസ്യമില്ല. നിഷ്ക്രിയത്വമില്ല. അവൻ രസികനായ ഉന്മാദിയാണ്. അവന്റെ മുന്നിൽ വി.ഗ്രന്ഥത്തിലെ എല്ലാ ജ്ഞാന രൂപങ്ങളും തൊട്ടു പോകുന്നു. മരണത്തിന്റെ ശാന്തവും ദിവ്യവുമായ നിശബ്ദ തയെ ഞാൻ എന്നും ബഹുമാനിച്ചിരുന്നു. ആത്യന്തികമായി ജീവിതം ഈ നിശ്ശ ബ്ദതയിലേക്കാണ് വികസിക്കുന്നതെന്ന് നാം അറിയുന്നു. മനുഷ്യൻ സന്തുഷ്ട നായിരിക്കാൻ ഈ ലോകം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മരണത്തിൽ എത്തും വിധമാണ് അതും രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിശബ്ദതയാണ് മരണത്തി ന്റെ വാക്കുകൾ. ഇത് എന്നെ കൂടുതൽ ആകർഷിക്കുന്നു. അതിനാൽ അതി ന്റെ വന്യമായ യൗവനം പോലും എന്നെ പേടിപ്പിക്കുന്നില്ല.

രോഗം മരണത്തിലേക്കുള്ള വഴിയാണ്. രോഗത്തിന് രണ്ടു വശങ്ങളുണ്ട്. അത്  ആത്മീയവും ഭൗതീകവും. ഭൗതീകവശം ശരീരത്തിന്റേതാണ്. അത് തകർച്ച യുടെ വശമാണ്. മരണം അന്തസ്സിന്റെ ചിഹ്നവും വ്യാകുലമായൊരു സൗന്ദര്യ ത്തിന്റെ ചിഹ്നവുമാണ്. രോഗം ക്ഷണികമായ കാലത്തിലേയ്ക്കും മരണം അനന്തതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും നമ്മെ കൂട്ടിക്കൊണ്ട് പോകു ന്നു. അതിനാൽ ആദരവിനാൽ ഉയർത്തപ്പെടേണ്ട ഒന്നാണ് മരണം. അറിവിനെ സ്നേഹിക്കു. അതുപോലെ നമുക്ക് മരണത്തെയും സ്നേഹിക്കാം. എഴുത്തു കാർ എപ്പോഴും മരണത്തിനും യാതനകൾക്കും രചനകളിലൂടെ ആദരം നല്കു ന്നു. സി. പി. സ്നോ എഴുതിയ ഒടുവിലത്തെ കാര്യങ്ങൾ ("Last Things ") എന്ന നോവൽ ഉദാഹരണം. ഹൃദയാഘാതമാണ് പ്രമേയം. അത് അരാം പറ്റിയ വായന യായെന്ന് അപ്പൻ. "ഹൃദയത്തിനു ശരീരത്തിനാവശ്യമായ രക്തം കൊടുക്കാൻ സാധിക്കാതെ വരുന്നു. ശ്വാസം മുട്ടിക്കുന്ന അസ്വാസ്ഥ്യം . നെഞ്ച് കുറുകെ പിളരുന്നതുപോലെ. എന്താണ് ഈ ശരീരം നങ്കൂരമില്ലാതെ ആടിയുലയുന്ന കപ്പലാണോ? അത് മുങ്ങിത്താഴുകയാണ്. "നീ നിന്റെ ശരീരം മാത്രമാണെന്ന് ആരോ എന്നോട് പറയുന്നതുപോലെ തോന്നി"(രോഗവും സാഹിത്യഭാവനയും" -കെ.പി.അപ്പൻ.) മറ്റൊരു വഴിക്ക് മരണം എനിക്ക് അനുകൂലമാണെന്ന് ഞാൻ അറിഞ്ഞു.അറിയാത്ത ഒരു സുഖത്തിന്റെ സ്പർശം അറിയാൻ മൗനത്തേക്കാൾ നിശബ്ദമായതിനെ അനുഭവിച്ചറിയാൻ ഞാൻ ആഗ്രഹിച്ചുപോയ നിമിഷങ്ങളു ണ്ടായിരുന്നു. ശസ്ത്രക്രിയ മരണത്തിനെതിരെ ഗർവ്വോടെ പൊരുതുന്ന ഉദ്യമ മാണ്. എന്നാൽ മരണത്തെ ഒരു ക്രോധവേതാളമായി കാണാൻ തനിക്ക് കഴിയി ല്ലെന്ന് അപ്പൻസാർ.  മരണവുമായുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളിൽ ആനന്ദം കണ്ടെത്തിത്തുടങ്ങുന്നതുപോലെ തോന്നിയിരുന്നു. അദ്ദേഹത്തിന് മരണമടുക്കുമ്പോൾ വെറുതെ തത്വശാസ്ത്രത്തിലേയ്ക്ക് തിരിയുന്നു. ജീവിത ത്തിന്റെ ആഴമളക്കാൻ മിനക്കെടുന്നു. മരണം നമുക്ക് കട്ടുമുള്ള ലോകത്തെ നഷ്ടപ്പെടുത്തുന്നു. 

നിനക്കൊരു ഫ്ലാഷ് തരാം.

"ഞാൻ മരിച്ചുകൊണ്ടിരിക്കുന്നു " മരണത്തിനു ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രമുഖ പത്രപ്രവർത്തകനും എന്റെ സതീർത്ഥ്യനുമായിരുന്ന പി.പി.സ്കറിയ ഈയുള്ളവനോട് ഫോണിൽ പറയുന്നതോർമ്മ വരുന്നു."കാലത്തിന്റെ നാക്കി ല തുപ്പലാണ് മരണം". അന്തരിച്ച കവി എ. അയ്യപ്പൻ പറയുകയുണ്ടായി.

വിജനമായ വനവീഥിയിലൂടെ നായകൻ ഒറ്റയ്ക്ക് തൊട്ടുമുന്നിൽ സിംഹമൃഗം ചോദ്യ ചിഹ്നം പോലെ തലപൊക്കി നിന്ന്. നായകൻ കുതറി മാറി ഓടി. ചെന്ന് പെട്ടത് പൊട്ടക്കിണറിനു മീതെ. വള്ളിപ്പടർപ്പിൽ അയാൾ പിടിച്ചു തൂങ്ങി. പിറകിൽ ഹിംസ്ര മൃഗത്തിന്റെ വിറളിപിടിച്ച ഗർജ്ജനം. കിണറ്റിനടിയിലേ യ്ക്ക് നോക്കി. ആഴങ്ങളിൽ നുരകളെ പകുത്തുമാറ്റി കൂറ്റൻ സർപ്പം വായ് പിളർ ന്നെണീറ്റ് നിൽക്കുന്നു. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ദൂരം അഞ്ചു മിനിറ്റ്. രക്ഷാമാർഗം തേടി.കണ്ണുകൾ ഉഴറി. ഇടതുവശത്ത് കറുത്ത എലി അയാ ൾ പിടിച്ചിരുന്ന വള്ളി കരണ്ട് തിന്നുകൊണ്ടിരിക്കുന്നു. കുരിശടയാളം വരച്ച പോലെ അയാൾ ത്രിശങ്കുവിൽ വരണ്ട നാവ് ജലത്തിനായി കേണു. മുകളിൽ കാട്ടുപൂക്കളിൽ നിന്ന് തേൻ നുകരാൻ എത്തിയ ചിത്രശലഭത്തിന്റെ അശ്രദ്ധ യാൽ ഒരു തുള്ളി തേൻ അയാളുടെ വരണ്ട നാവിൽ പതിച്ചു. ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം നിമിഷാർത്ഥത്തിലേയ്ക്ക് ചുരുങ്ങിയപ്പോൾ ലഭിച്ച തേൻതുള്ളിക്ക് ഇരട്ടിമധുരം. നായകൻ ആശ്വാസ നിശ്വാസമുതിർത്തു. മരണാസന്നനായ ഒരാളുടെ വ്യഥയും ധർമ്മസങ്കടവും ചിത്രീകരിക്കുന്നതിന് മഹാഭാരത്തെ ഉപജീവിപ്പിച്ച്‌ എം..കെ.സാനു മാസ്റ്റർ എഴുതിയ കഥയാണിത്. പ്രതിസന്ധിക്ക് രണ്ടു മുഖങ്ങളാണ് സാധാരണ. To be or not to be . ഇവിടെ അത് ബഹുമുഖങ്ങളായിരുന്നു. പിശാചിനും കടലിനും മദ്ധ്യേ എന്ന് പറയാറുണ്ട്. ഇവിടെ പ്രതിസന്ധിക്ക് ചതുർമുഖങ്ങളാണ്.

" അടിമുടിമടുമലർ തടവിടുംഉടൽപോലെ 

അടിയുന്നിതൊടുവിലാ പൊടിമണലിൽ "

 എന്ന് ചങ്ങമ്പുഴ പാടി.

ഈ മൺകോലമുടഞ്ഞ് മൺതരികളായി

മാറുന്നതിൻ മുന്നമേ നാം 

ആനന്ദസുതാരസം തുണയണം 

ശേഷിച്ച നാളെങ്കിലും "- എന്ന്- ഒമർഖയ്യാം  

****************************************************************************

-------------------------------------------------------------- 

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.