Dienstag, 3. Mai 2022

ധ്രുവദീപ്തി // social & Politics // ഇത് താമരപ്പൂവിന്റെ പ്രതീകാത്മകതയാണോ ? George Kuttikattu -

ധ്രുവദീപ്തി: // social & Politics // 
ഇത് താമരപ്പൂവിന്റെ പ്രതീകാത്മകതയാണോ ? 

George Kuttikattu

ന്ത്യയിൽ ഫാസിസത്തെയും റേസിസത്തെയും ജനങ്ങളുടെ പ്രത്യേക പ്രശ്നമായി കരുതണം എന്ന് നമ്മൾ സ്വയം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ? ഇത് ഇന്ന് നരേന്ദ്ര മോദി എന്ന ഒരു വ്യക്തിയുടെയോ അദ്ദേഹo ഉൾപ്പെടുന്ന ദേശീയ  സോഷ്യലിസ്റ്റ് രാഷ്ടീയ പാർട്ടിയായ "ഭാരത്  ജനതാ പാർട്ടി"യെന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന്റെയോ പ്രശ്നമാണോഇത് ഇന്ത്യയിലെ ദരിദ്ര സമൂഹത്തിൽ അതെങ്ങനെ സാധ്യമാകുമെന്ന് നമ്മളെല്ലാം പൂർണ്ണ അളവിൽ  മനസ്സിലാക്കുന്നുണ്ടോ? ലോകത്തിലെ വലിയ ജനവിരുദ്ധ പിന്തിരിപ്പൻ പാർട്ടിയാകാനുള്ള ശ്രമം നടക്കുന്നത് ജനങ്ങൾക്ക് മുമ്പിലത് ശക്തമായ കൊടുങ്കാറ്റായി മാറുംഇന്ന് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ചു ക്രമേണയുംഎന്നാൽ ഭാവി സുരക്ഷിതമായും മുന്നേറുന്നതിന് എന്തൊക്കെ നമ്മൾ  അറിയണം? ആദ്യമായിത്തന്നെ ഈ ഫാസിസ്റ്റുകൾ ഇന്ത്യൻ ജനതയുടെ ലിബറൽ ഘടനകളെ ഒട്ടാകെ പിന്തിരിപ്പിക്കുന്ന ചങ്ങലകളിലേയ്ക്ക് നയിക്കുന്ന ഒരു അജ്ഞാത പ്രതീകാത്മതയിൽ വീഴാതെ നമ്മൾ അവയുടെയും അനന്തര ഫലം മനസ്സിലാക്കി തിരിയേണ്ടത് നിലവിൽ വളരെ ആവശ്യമാണ് ഇതറിയുന്ന ജനങ്ങളുടെ സാമൂഹ്യവും സാങ്കേതികവുമായ ഒരു തിരിച്ചറിവിന് വേണ്ട അടിസ്ഥാനമായ ജ്ഞാന- വിദ്യയെക്കുറിച്ചു ഈ ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഏറെ ബോധവാന്മാരാണ്.  

ചില ബന്ധപ്പെട്ട വസ്തുതകളിലേയ്ക്ക് കടക്കാം.

ബി.ജെ.പിയുടെ ദേശീയ ഫാസിസ്റ്റ് മനഃശാസ്ത്രം വളരെ വേഗത്തിൽ ഇന്ത്യാമഹാരാ ജ്യത്തെ മന്ദബുദ്ധികളായിട്ടുള്ള വിപ്ലവചിന്താഗതിക്കാരോട് ഐക്യപ്പെട്ടു തുടങ്ങി. അതുപോലെ, അതേസമയത്ത്തന്നെ അധികാര സ്വേച്ഛാധിപത്യ വ്യവസ്ഥിതിയിൽ നിയമിക്കപ്പെട്ട ഓരോ തൊഴിലാളികൾ, മാത്രമല്ല, അതിലും കൂടുതലായി തൊഴിലില്ലാ ത്തവരും ചെറുപ്പക്കാരും ഈ വിധം ഫാസിസ്റ്റ് ചിന്താഗതി ഉള്ളവരുമായി അടുത്തു ചേർന്ന്നിൽക്കുവാൻ തുടങ്ങി. ഇക്കാരണത്താൽ വ്യത്യസ്തപ്പെട്ട ചില ചില വർഗ്ഗത്തെ ആശ്രയിച്ചു പ്രചാരണത്തിൽ വൈരുദ്ധ്യങ്ങൾ വളരെയേറെ നിറഞ്ഞു എന്ന് കാണാൻ കഴിയുംഎന്നാൽ പൊതുജനങ്ങളിൽ ആകട്ടെ, ഇത്തരം ആൾക്കൂട്ടത്തിന്റെ നിഗൂഢ വികാരം കൈകാര്യം ചെയ്യുന്നതിൽ അവർക്കത് ഏറെ അസ്ഥിരവും, അതിലേറെയും അത് അവ്യക്തവും ആയിരുന്നുവെന്നുവേണം നമുക്ക് കരുതുവാൻ.

ഇന്ത്യാമഹാരാജ്യത്തിന്റെ രാഷ്ട്രീയസാമൂഹ്യസ്ഥിതി മനസ്സിലാക്കാൻ, ഇന്ത്യയുടെ ആധുനിക ചരിത്രവും മുൻകാലത്തെ ചരിത്രവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ നൂറ്റാണ്ടുകളായിട്ട് തന്നെ വിവിധ വിദേശ രാജ്യശക്തികൾക്ക് കീഴിലായിരുന്നല്ലോ. അവർ, അറബികൾ, യൂറോപ്യൻ രാജ്യങ്ങൾ, മുതലായവർ ആയിരുന്നു. അത് ഏറ്റവും സമീപകാലത്ത് ഇംഗ്ലണ്ട്, കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയെ ഒരു ആധുനിക ജനകീയ രാഷ്ട്രമെന്ന നിലയിൽ സംഘടിപ്പിക്കുന്നതിൽ അവർ കൂടുതൽ പങ്ക് നല്കി വിജയിച്ചു. ഇന്ത്യയ്ക്ക് ഇംഗ്ലീഷുകാരിൽ നിന്നും കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. അങ്ങനെ ഇന്ത്യൻ ജനത ഒടുവിൽ സ്വാതന്ത്ര്യജീവിതത്തിനുവേണ്ടി സ്വാതന്ത്ര്യസമരം ചെയ്തു.  ഇന്ത്യൻ ജനതയ്ക്ക് ഒരു "സ്വാതന്ത്രജനാധിപത്യരാഷ്ട്രം" പദവിയിൽ ഇന്ത്യയെ ഉയർത്തുവാൻ അവസരം ലഭിച്ചു. ഇതിനായി സ്വന്തം ജീവൻ ബലികഴിക്കപ്പെട്ട, ലോകജനത ഹൃദയ പൂർവ്വം മഹാത്മാവായി ഇന്നുംഎന്നും നന്ദിയോടെ ആദരിക്കുന്ന, മഹാത്മാഗാന്ധിയെ ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു നിമിഷം സ്മരിക്കുവാൻ കഴിയുന്നുണ്ടോ? 

ബി. ജെ. പി. പക്ഷപാതികളുമായുള്ള സംഭാഷണങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഇന്ത്യൻ ആർ. എസ്. എസ്. അംഗങ്ങളിൽ നിന്ന്, എക്കാലവും ഉണ്ടായിരുന്ന ദേശീയ രാഷ്ട്രീയ സോഷ്യലിസത്തിന്റെ വിപ്ലവകരമായ സമാന്തര മനഃശാസ്ത്രമാണ് ഇവരുടെ സ്വന്തം ആളുകളെ വിജയിപ്പിക്കുന്നതിനുള്ള ഒരു നിർണ്ണായകഘടകമെന്ന് നമുക്ക് ഇന്ന് കുറെ വ്യക്തമായിട്ടുണ്ടല്ലോ. ബി. ജെ. പി.പാർട്ടി എന്നും ഈ യാഥാർത്ഥ്യം നിഷേധിക്കുന്നത് നമുക്ക് ഇന്ന് കേൾക്കാൻ കഴിയുന്നുണ്ട്. പക്ഷെ ആളുകൾ പറയുന്നതെന്താണ്? അത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ അഭിനവ ഫാസിസ്റ്റ് സ്വേച്ഛാധിപതി ആണെന്നാണ്. ഇന്നത്തെ സർക്കാരിന്റെ പിഴവു ചൂണ്ടിക്കാണിക്കുന്നവരെ അറസ്റ്റു ചെയ്‌തു ജയിലിൽ അടയ്ക്കുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മാദ്ധ്യമങ്ങളിൽ ഒരാൾ അഭിപ്രായം എഴുതിയാൽ അത് വലിയ കുറ്റമായി ആരോപിച്ചു അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നുണ്ട്. ഇന്ത്യൻപൗരന്റെ നാവരിയുന്ന നടപടികൾ ദിനംതോറും കേൾക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യം എങ്ങനെയാണ്  ഉണ്ടാകുന്നത് ? പാർട്ടിയണികളുടെ വിപ്ലവപിന്തുണ തന്നെ. കോൺഗ്രസ് പാർട്ടിയിൽ നിന്നും അത്പോലെ തന്നെ മറ്റുള്ള മധ്യനിലപാർട്ടികളിൽ നിന്നും ബി. ജെ. പി. യ്ക്ക് കൈമാറിയിരുന്നത് നിഗൂഢ രാഷ്ട്രീയ വിപ്ലവകാരികളെ ആയിരുന്നു. ഇതെല്ലാം പൊതു രാഷ്ട്രീയ വിരുദ്ധമോ അഥവാ അവ രാഷ്ട്രീയമായി അവ്യക്തതയുള്ളതോ ആയിരുന്നെന്നു പറയുക സാദ്ധ്യമല്ല.  

ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയിൽനിന്നു കരകവിഞ്ഞുപോയത് പലപ്പോഴും യഥാർത്ഥ കമ്മ്യുണിസ്റ്റ്പാർട്ടിവിപ്ലവപ്രവർത്തകഘടകങ്ങളായിരുന്നു. പുതിയ ഒരു പാർട്ടിയുടെ പരസ്പരവിരുദ്ധങ്ങളായ ചില രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പലതും ഗ്രഹിക്കാൻ പോലും ആളുകൾക്ക് കഴിഞ്ഞിട്ടുമില്ല എന്നാണു നമുക്ക് മനസ്സിലാക്കാവുന്ന വസ്തുതകൾ. ഈ അടുത്ത കാലങ്ങളിൽ ഭാഗികമായും വളരെ നിഗൂഢമായും നമ്മുടെ അയൽരാജ്യങ്ങ ളായ പാകിസ്ഥാൻ, ചൈന, തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ബി.ജെ.പി നേതൃത്വത്തി ന്റെ രഹസ്യ സൈനിക നടപടി പദ്ധതിയുടെ രൂപത്തെപ്പറ്റി അറിയുകയും ജനങ്ങൾ കേൾക്കുകയും ചെയ്യുന്നുണ്ട്. ഇത് വിചിത്രമാണ്. സ്വന്ത പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാരിന് പണമില്ല. വാർത്താ പ്രൊപ്പഗാണ്ടയുടെ രൂപവും ഭാവവും എന്നു പറയേണ്ടതുണ്ട്. ഇന്ത്യ ഫ്രാൻസിൽ നിന്ന് അമ്പത്തി ഒമ്പതിനായിരം കോടി രൂപയ്ക്ക് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു. സർക്കാരിന് യുദ്ധമാണ് വലുത്. പ്രചാരണത്തിന്റെ പ്രതീകാത്മകമാർഗ്ഗങ്ങളിൽ ബി. ജെ. പി. പതാകയുടെ ഒരു വലിയ ചിഹ്നമുണ്ട്."ഞങ്ങൾ താമരപുഷ്പങ്ങളുടെ കർത്താവാണ്, പതാക ഉയർത്തുക" -.അവർ ഇപ്രകാരമാണ്, ഇന്ത്യൻ ജനതയെ അവർക്കൊപ്പം നിന്ന് പാടാനും ആടാനും വഴിയൊരുക്കുന്നത്.? 

താമരപ്പൂവും കമ്മ്യുണിറ്റി സ്റ്റാൻഡേർഡും

ഈ വിളി അതിന്റെ സ്വന്തം രാഷ്ട്രീയവികാരങ്ങളിൽപ്പോലും അതിശക്തമായും അതിൽ വളരെയേറേ വ്യക്തമായും വിപ്ലവകരമാണ്. ദേശീയ സോഷ്യലിസ്റ്റുകളെന്ന ബി. ജെ. പി. ബോധപൂർവ്വം ആ മെലോഡികൾ ഉപയോഗിക്കുന്നു. അങ്ങനെ അവർ അത് പിന്തിരിപ്പൻ അഭ്യർത്ഥനകളോടെ മെലോഡികൾ പാടാൻ അനുവദിക്കുന്നുണ്ട്‌. ഇന്ത്യൻ പ്രധാനമന്തിയെന്ന നിലയിൽ നരേന്ദ്ര മോദി പത്രങ്ങളിൽ, നൂറുകണക്കിന് നാളുകൾ കണ്ടെത്തിയതുപോലെ, രാഷ്ട്രീയ സൂത്രവാക്യങ്ങൾ ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഉന്നമനമോ, ഇന്ത്യൻ ജനതയാകെമാനം നേരിടുന്ന പാൻഡെമിക് വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും, സാമ്പത്തിക തകർച്ചകളും അനേകലക്ഷം ജനങ്ങളുടെ മരണവും നിലനിൽക്കുമ്പോൾ അവയ്ക്ക് ചില പരിഹാരം കാണാനുള്ള യാതൊരുവിധ പ്രതിവിധികളും അതിൽ ഉണ്ടായിരുന്നില്ല. ജനങ്ങളും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും അത് മനസ്സിലാക്കി നരേന്ദ്ര മോദിക്ക് ചില പ്രതിഷേധപരാതികൾ നൽകി. അത് പക്ഷെ കാറ്റിൽ പറക്കുന്ന പൊടിപടലമായിട്ട് മാത്രം മാറി. ഇന്ത്യയിൽ കൊറോണ പ്രതിസന്ധി തീരുംവരെ പ്രധാനമന്തി നിശ്ചയിച്ച പ്രധാനമന്ത്രി ഭവനത്തിന്റെയും- ("സെൻ ട്രൽ വിസ്‌താ"), പാർലമെന്റ് മന്ദിരത്തിന് വേണ്ടിയും നടക്കുന്ന പണികൾ മാറ്റി വയ്ക്കണമെന്നവർക്ക് പരാതി നൽകിയവർ മോദിക്ക് മുമ്പിൽ കുറ്റക്കാരായി മാറി. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്ററി ജനാധിപത്യരാജ്യമെന്ന വിളിപ്പേരുള്ള ഇന്ത്യയിലെ സാധാരണ പൗരന്മാരെ ബി.ജെ.പി. യുടെ പടയാളികളായ ചില വിദേശഡിജിറ്റൽ മാദ്ധ്യമങ്ങളെയും (ഉദാ: ഫേസ്‌ ബുക്ക്), ഉപയോഗിച്ച് അവരെ അടിക്കുന്നു. ഈ മാധ്യമത്തിന് ഇന്ത്യയിലെ പൊതു ജനങ്ങളുടെ സ്വാതന്ത്ര്യo ചോദ്യം ചെയ്യാനുള്ള അധികാരം നരേന്ദ്ര മോഡി സർക്കാർ നല്കിയല്ലോ? ഈ മാധ്യമത്തിന്റെ നടപടികൾ, അഥവാ അതിൽ പ്രവർത്തിക്കുന്ന മലയാളികളും ചെയ്യുന്നതും കല്പിക്കുന്നതും അവരുടെ "കമ്മ്യുണിറ്റി സ്റ്റാൻഡേഡിന്"ചേർന്നതല്ല. ഇന്ത്യൻജനതയുടെ ഭരണഘടനാപരമായ അവകാശം, സ്വാതന്ത്ര്യം ഇവയെ ചോദ്യം ചെയ്യാൻ ഒരു വിദേശ മാധ്യമത്തിനും അതിനു അവരുമായി ചേർന്ന് പ്രവർത്തിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയപാർട്ടിക്കും എന്തവകാശമുണ്ട്? ഇന്ത്യയിലെന്നും സാമൂഹ്യ സമാധാനം ആഗ്രഹിച്ച മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നതിനെ ഓർമ്മപ്പെടു ത്തുന്ന അതെ മനോവിഷമം തന്നെയാണ്, ഇപ്പോൾ ഇന്ന് ഇന്ത്യൻ ജനങ്ങൾക്ക് നേരെ ഉതിർക്കുന്ന മാരകമായ വെടിയുണ്ടകളാണ് നമ്മുടെ മനസ്സിലേക്ക് തുളച്ചുകയറുന്നത്. ഇന്ന് ഇന്ത്യയിൽ സർക്കാരും അവരുടെ പാർട്ടിരാഷ്ട്രീയക്കാരും ചെയ്തുകാണിക്കുന്ന ഓരോ നടപടികൾ എല്ലാം ഇന്ത്യൻ ജനതയെ പലതായിട്ട് പിളർത്തുവാനുള്ള പിന്നണി സാഹചര്യങ്ങൾ ഉണ്ടാക്കുകയാണ്.   

ഡൽഹിയിൽ കൊറോണ വിഷയത്തിൽ മോദിയുടെ നിഷ്ക്രിയ നിലപാടിനെപ്പറ്റി ചോദ്യം ചെയ്ത ആളുകളെ പോലീസിനെ അയച്ചു അറസ്റ്റു ചെയ്‌തു അഴിക്കുള്ളിലാക്കി . അതുപോലെ തന്നെ കേരളത്തിലുള്ള, പ്രധാനമായും ചില മലയാള പത്രമാദ്ധ്യമങ്ങൾ പോലും മോദിയുടെ രഹസ്യ ചാരന്മാരായും പ്രവർത്തിച്ചു. അഭിപ്രായങ്ങൾ എഴുതി പത്രങ്ങളിൽ നൽകിയ മലയാളികൾക്ക് നേരെയും, നടപടികൾ എടുപ്പിച്ചു. സ്വതന്ത്ര അഭിപ്രായം തുറന്നു പറയുന്ന ജനങ്ങൾക്കെതിരെ കടുത്ത നിരോധനം നടപ്പാക്കിയും അവരുടെ നാവരിയുന്ന ക്രൂരകൃത്യം ഒളിവിലിരുന്ന് അവർ നടത്തുന്നു. മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ ജനസമൂഹം അവരുടെ ഇരകളായി മാറി. ഇക്കാര്യത്തിൽ ധാരാളം ക്രൂരമായ ഉദാഹരണങ്ങൾ ഉണ്ട്. 

ഇപ്പോൾ നരേന്ദ്രമോദിയുടെ ബി. ജെ. പി. പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തുറന്ന ബൂർഷ്വാസി വേദിയുടെ, ചരിത്രപരമായ ഭാവരൂപീകരണത്തിന്റെ ഘട്ടത്തിന്റെ തിടുക്കത്തിലുള്ള പ്രക്രിയ ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സ്വപ്നചരിത്രം സാക്ഷാത്ക്കരിക്കാൻ നമ്മുടെ സ്വതന്ത്ര ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന കർഷകജനങ്ങളുടെ അടിച്ചമർത്തിയ തളർന്നുപോയ മുഷ്ടിയിലെയും, തൊഴിലാളി വർഗ്ഗത്തിന്റെ നെറ്റിയിലെ വിയർപ്പും ചോരത്തുള്ളികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് ഇന്ത്യയിൽ സൃഷ്ടിപരമായ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ നമ്മുടെ ആളുകളുടെ ഭാവിയെ കാണാൻ ശ്രമിക്കുന്നില്ല. ഇന്ത്യൻജനതയിൽ കാണപ്പെട്ട വലിയ അടിച്ചമർത്തപ്പെട്ട ദയനീയ നിലയാണ് ഇപ്പോഴുള്ളത്. അതിന്റെ നിലവാരമിപ്പോഴും എപ്പോഴും ആസ്ഥാനത്തു തന്നെ നാമിന്നും കാണുന്നു. 

അതിനു പകരം, ഡൽഹിയിൽ പ്രധാനമന്ത്രിക്ക് പുതിയ സ്വപ്നഭവനം നിർമ്മിക്കണം, ഇപ്പോഴുള്ള പാർലമെന്റ് മന്ദിരം പൊളിച്ചടിക്കി പുതിയ ഭവനം സൃഷ്ടിച്ചു തന്റെ സ്വന്തം പ്രശസ്തിയും ചരിതപരമാക്കി  രേഖപ്പെടുത്തണം, ഹിന്ദുമതമില്ലാത്ത ഏതു അയൽ രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാനുള്ള നല്ല കുറെ "റാഫേൽ" കോടികൾ തുക മുടക്കി വാങ്ങണം, അനേകായിരം ജനവിരുദ്ധമായിട്ടുള്ള ഭാവി പദ്ധതികൾ രാജ്യത്തു സൃഷ്ടിക്കാൻ നരേന്ദ്രമോദിയും തന്റെ പാർട്ടിയും നെട്ടോട്ടത്തിലാണ്. ഉദാഹരണം ക്രിസ്ത്യൻ പള്ളികൾ, മുസ്ളീം പള്ളികൾ ഒന്നിനൊന്നു തകർത്തുകൊണ്ടിരിക്കുന്നു. അയോദ്ധ്യയും ഡൽഹിയും ഇതിനു ഉദാഹരണങ്ങൾ ആണല്ലോ.അനേകവർഷങ്ങൾ പഴക്കം ചെന്ന പ്രസിദ്ധമായ അയോദ്ധ്യയിലെ മുസ്‌ലീം പള്ളി തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് സർക്കാരിന്റെ ലക്‌ഷ്യം നടപ്പാക്കി വരുന്നു. ഡൽഹിയിലെ ലാഡോസറ എന്ന സ്ഥലത്തുള്ള സീറോ മലബാർ സഭയുടെ ഒരു പള്ളി സർക്കാർ നിർദ്ദേശത്തോടെ ഈ കഴിഞ്ഞ ദിവസം പൊളിച്ചുകളഞ്ഞു. ആയിരക്കണക്കിന് വിശ്വാസികൾ എന്നും പ്രാർത്ഥനയ്ക്ക് വന്നിരുന്ന പള്ളിയാണ് പോലീസ് അകമ്പടിയിൽ പൊളിച്ചത്.(News from Deepika online / 12.07.21). വടക്കേ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്നും, ഭീകരസംഘടനയുമായി ബന്ധപ്പെട്ടെന്നും ആരോപിച്ചു എൺപത്തിനാല് വയസ് പ്രായമുള്ള ഒരു വയോധികനായ ഒരു ക്രിസ്ത്യൻ മിഷനറി വൈദികനെ അറസ്റ്റ് ചെയ്ത നിഷ്ക്കരുണം ജയിലിലടച്ചു. അവിടെ അദ്ദേഹം ക്രൂരമായ അധികാരികളുടെ പെരുമാറ്റങ്ങളാൽ മരണപ്പെട്ടു. ക്രിസ്ത്യൻ സഭാധികാരികളുടെ വായ് സർക്കാർ മൂടിക്കെട്ടിയോ എന്നറിയില്ല, അവരുടെയും രാഷ്ട്രീയനേതൃത്വങ്ങൾ തുടങ്ങിയവരുടെയും യാതൊരു സഹായവും ഉണ്ടായില്ല. മരണപ്പെട്ടു കഴിഞ്ഞപ്പോൾ പ്രചാരണം എതിർദിക്കിലേയ്ക്ക് ഒഴുകിവന്നിരുന്നു. ആർക്കുവേണ്ടി അവരിപ്പോൾ ദുഖിക്കുന്നു? സർക്കാരിന്റെ ദയയില്ലാത്ത അതിക്രൂരതയുടെ ഒരു ഉദാഹരണമായി സംഭവം നിലനിൽക്കും.

മറുവശവും നോക്കാം.അത് ഇങ്ങനെയാണ്: സർക്കാറിനെയോ നരേന്ദ്രമോഡിയേയോ തെറ്റുതിരുത്താൻ യാതൊരുവിധം അഭിപ്രായങ്ങളും ജനങ്ങളാരും മിണ്ടിപ്പോകരുത്, മാദ്ധ്യമങ്ങളിൽ എഴുതിക്കൂടാ, അങ്ങനെ എന്തും സംഭവിച്ചാൽ ആ ആളിനെ ഉടൻ തെരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നേരിട്ട്  നൽകിയിട്ടുണ്ട്. ഡൽഹിയിലെ അറസ്റ്റ് മാത്രം മതി. അതുമാത്രമല്ലല്ലോ, ഫേസ്‍ബുക്ക് ഇന്നൊരു ലോക മാധ്യമം ആണല്ലോ. ഫേസ്‌ബുക്കിൽ സർക്കാരിനെ എന്തെങ്കിലും വിമർശിക്കുന്നതായ ആർക്കെതിരെയും നടപടിയെടുക്കാൻ നരേന്ദ്രമോദി സർക്കാർ കർശനകൽപ്പനകളും കൊടുത്തു. നടപടിയുടെ ഒരു ആദ്യരൂപം ഇങ്ങനെ: അഭിപ്രായം എഴുതുന്നവർക്ക് നൽകുന്ന മുന്നറിയിപ്പ് നോക്കുക: "Your comment is not in line with our community standards". ഇപ്രകാരം താക്കീത് നൽകി പ്രസിദ്ധീകരിച്ച അഭിപ്രായം നീക്കിക്കളയുന്നു. "ആരും കേന്ദ്ര സർക്കാരിനെതിരെയോ  വിമർശിക്കാൻ പാടില്ല, മാത്രമല്ല സുപ്രീം കോടതിക്ക്  പോലും അഭിപ്രായം പറയാൻ ശ്രമിക്കരുത്", പ്രധാനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രിയു ടെ ഏകാധിപത്യഭരണ ആക്രമണം ശക്തമായിട്ടും പ്രവൃത്തിക്കും എന്നതിന് വലിയ തെളിവാണ്. ഇന്ത്യയിലെ പ്രസിദ്ധ കവിയും സാഹിത്യകാരനുമാണ്, മലയാളിയായ ശ്രീ. കെ. സച്ചിദാനന്ദൻ. അദ്ദേഹം ഇതിനു ഇരയായ സംഭവം മാദ്ധ്യമങ്ങളില്ലെല്ലാമുണ്ട്, അവ വിദേശങ്ങളിലും വലിയ ഒരു ചർച്ചാവിഷയമായിരുന്നു. അപ്പോൾ  നിലവിലുള്ള ലോക മാദ്ധ്യമങ്ങളുടെയും "കമ്മ്യുണിറ്റി സ്റ്റാൻഡേർഡ്" എന്താണെന്ന് നമുക്ക് കുറച്ചു മനസ്സിലാകും !.  

ബുദ്ധിപൂർവ്വം നിർമ്മിച്ചെടുത്ത പ്രതീകം.

നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതും ഇങ്ങനെയാണ്: കമ്മ്യുണിസ്റ്റ് തത്വ സ്വഭാവവും ദേശീയ സോഷ്യലിസ്റ്റ് -വർഗ്ഗീയതയുടെ നിറവും മണവും ഇവിടെ നല്ലത് പോലെ പ്രകാശിക്കുന്നു. വളരെ ബുദ്ധിപൂർവ്വം രചിച്ചു നിർമ്മിച്ചെടുത്ത ബി. ജെ. പി. പാർട്ടിയുടെ പതാകയിൽ ദേശീയ സോഷ്യലിസ്റ്റ് ഫാസിസ്റ്റ് ജനതയുടെ തനി വിപ്ലവ സ്വഭാവം വ്യക്തമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ബി.ജെ.പി. പാർട്ടിയുടെ നേതൃത്വങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, തുടങ്ങിയവരെല്ലാം അവരുടെ സ്വന്തം പതാകയെപ്പറ്റി അവകാശപ്പെടുന്നത് എങ്ങനെയെന്ന് അറിഞ്ഞിട്ടുണ്ടല്ലോ. നോക്കുക: ദേശീയ സോഷ്യലിസ്റ്റുകൾ എന്ന നിലയിൽ, "ഞങ്ങളുടെ പ്രോഗ്രാം ഞങ്ങളുടെ സ്വന്ത പതാകയിൽ കാണുന്നു". കമ്മ്യുണിസ്റ്റ് വിപ്ലവ ചുവപ്പു നിറത്തിൽ നമ്മുടെ പ്രസ്ഥാനം, അതിന്റെ സാമൂഹിക ചിന്ത, വെള്ളനിറത്തിൽ നമ്മുടെ ഫാസിസ്റ്റ് ദേശീയത, താമര പ്പൂവ്- (ലില്ലി പുഷ്പം) നമ്മുടെ ഹിന്ദു ജനതയുടെ വിജയത്തിനായുള്ള അതി തീവ്രമായ പോരാട്ടത്തിന്റെ ദൗത്യവും, അതേ സമയം ലക്ഷ്യം സൃഷ്ടിപരമായ സാമൂഹ്യവിപ്ലവ ത്തിന്റെ ആശയത്തിന്റെ വിജയവും, അത് ഇന്ത്യയിലെ മറ്റുള്ള മതവിഭാഗങ്ങൾക്കും എതിരാണ്, അത് ശ്വാശ്വതവുമാണ്. പതാകയുടെ കടുത്ത ചുവപ്പും കാവി നിറവും വെള്ളയും മനുഷ്യന്റെ പരസ്പരവിരുദ്ധമായ ഓരോ പ്രത്യേക ഘടനയെ അതിലൂടെ അനുസ്മരിപ്പിക്കുന്നു. അത് വ്യക്തമായി ഈ പാർട്ടിക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു യാഥാർത്ഥ്യം ഇവിടെ നാമെല്ലാം ചിന്തിക്കുക:  യഥാർത്ഥ താമരപ്പൂവ് സുന്ദരമാണ്, മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കും, തീരാത്ത വിപ്ലവത്തിന് വേണ്ടി സന്ദേശം, മത-വർഗ്ഗീയത അത് നൽകുന്നില്ല. ഇതല്ല പതാകയിലെ താമരപ്പൂവ് നൽകുന്ന സന്ദേശം.

പൊതുജനങ്ങളുടെ വൈകാരിക ജീവിതത്തിൽ ബി. ജെ. പി. പതാക ഏതു വിധം, അവരുടെ എന്തെല്ലാം പങ്കാണ് വഹിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ജനങ്ങളിൽ ചില നിഗൂഡ വികാരങ്ങളെ പ്രകോപിപ്പിക്കുന്നത് രാഷ്ട്രീയ കാര്യങ്ങളിൽ ഈ ചിഹ്നം അത്രമാത്രം ജനങ്ങളിലേക്ക് അനുയോജ്യമായിരിക്കുന്നത് എന്തു കൊണ്ട്?. പ്രത്യേക മതവിരുദ്ധസമൂഹത്തിന്റെ സാക്ഷാൽ പ്രതീകമാകണം എന്നാണ് ബി. ജെ. പി. നേതൃത്വങ്ങളെല്ലാം ഇന്ന് ഉറപ്പായി അവകാശപ്പെടുന്നത്. വളരെ വൈകിയാണ്, ഈ ചിഹ്നം "താമരപ്പൂവ്" ആയി മാറിയത്. അത് കൂടാതെ, പ്രത്യേക വംശീയ സിദ്ധാന്തത്തിന്റെ കടുത്ത യുക്തിരഹിതമായ പ്രധാനപ്പെട്ട ഉള്ളടക്കത്തെ ക്കുറിച്ചുള്ള ചോദ്യവും, ചില സ്വാഭാവിക സാമൂഹിക ജീവിതശൈലിയുടെ തെറ്റായ വ്യാഖ്യാനത്തിലൂടെ അവയെല്ലാം വിശദീകരിക്കപ്പെടുന്നു. ഇവിടെ ക്രിസ്ത്യാനികളും മുസ്ലീമുകളും മറ്റു ചെറിയ ചെറിയ ഓരോ ജാതികളും ഇവരുടെ ഫാസിസ്റ്റ് ചിന്താരീതി യിൽ, ഇന്ത്യയോട് ചേർന്നുള്ളതും അയൽ രാജ്യങ്ങളുമായ ചൈനയും, പാകിസ്ഥാനും എന്നീ അയൽ  രാജ്യങ്ങളെയും ഇവരുടെ ഭാവനയിൽ ഒരേ നിലയിലാണ് കാണുന്നത്. നീഗ്രോകൾക്കെതിരായിട്ടുള്ള അമേരിക്കയിലെ വംശീയ പോരാട്ടങ്ങൾ പ്രധാനമായും നടക്കുന്നത് എപ്രകാരം എന്ന് നമുക്കു നോക്കാമല്ലോ. . അമേരിക്കയിലെ സാമൂഹിക ഐക്യജീവിതത്തിനെതിരായ ഒരോ സാമൂഹിക പ്രതിരോധത്തിന്റെ ശക്തിയുടെ അടിസ്ഥാനത്തിലാണെന്ന് നമുക്ക് ഇന്ന്  മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ബി. ജെ. പി. പതാക ഇന്ത്യയിൽ  ഇപ്രകാരമുള്ള അധിനിവേശ ത്തെക്കുറിച്ചുള്ള ഒരു പുതിയ ഇന്ത്യയുടെ ഒരു പ്രതീകമായിട്ടാണ് നരേന്ദ്ര മോദിയും പാർട്ടിയും പരസ്യമായി അവകാശപ്പെടുന്നത്. 

ഈയൊരു വസ്തുത മാത്രം മതി, അത് ഇന്ത്യയ്ക്കും ലോകത്തിനാകെമാനവും വലിയ അപകടം തന്നെയാണ്. ഈ കാരണത്താൽ ഇന്ന് നമുക്ക് ഉറപ്പായും അനുമാനിക്കാം, അയൽ രാജ്യങ്ങളായ പാകിസ്ഥാനും, ചൈനയ്ക്കും ഇന്ത്യയോട് ഏറ്റവും അടുത്തുള്ള ഭീകരന്മാരായ ശത്രുക്കളാണെന്ന് കൃത്യമായി പറയാൻ ഇടയാക്കുന്ന യാഥാർത്ഥ്യം. ഇന്ത്യയുടെ കൂടുതൽ കൂടുതൽ മതവിദ്വേഷത്തിന്റെയും നീച വർഗ്ഗീയതയുടെയും കടുത്ത നിഷേധത്തിന് ഇരകളായിത്തീരുന്ന ഈ രാജ്യങ്ങൾ എപ്രകാരമാണ് ഇതെല്ലാം അവർ അർത്ഥമാക്കുന്നത് ?. അത്, ഇന്ത്യ ഒരു മതേതര രാഷ്ട്രം എന്നുള്ള നിലയ്ക്കല്ല, ആയതിനു പകരം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രo, ലോകആധിപത്യത്തിന്റെ ഏതുവിധ ലക്ഷ്യങ്ങളോടുമുള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രതിബദ്ധതയായിട്ടുമാണ്. സമാനമായ ഉദാഹരണം, ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുന്നു. മുൻനൂറ്റാണ്ടിൽ യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് വളരെ അപകടകരമായ അനുഭവങ്ങളായിരുന്നു, അത്. യൂറോപ്പിലെ മാത്രമല്ല, അത് ലോകരാജ്യങ്ങളിലെല്ലാം ജനങ്ങളുടെ ജീവന്റെ ഒരു നിത്യ ശത്രുവിന്റെ വർഗ്ഗീയതയുടെ ക്രൂരമായ -പ്രതികാര പ്രവർത്തിയായി രണ്ടാം ലോക മഹായുദ്ധത്തെ ലോകം ഇപ്പോഴും കാണുന്നു. ഇത്തരം മനുഷ്യവിരുദ്ധ തെമ്മാടിത്തത്തിന്റെ പാതയിലൂടെ ആരംഭിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയുടെ തണുത്തു ഉറഞ്ഞ ആലോചനയെ സംബന്ധിച്ചിടത്തോളം പറഞ്ഞാൽ അതും അവരുടെയൊ കാഴ്ചപ്പാടിൽ അഹങ്കാരപരമായ അസ്തിത്വത്തിന്റെ തകരുന്ന അടിസ്ഥാനങ്ങൾ തന്നെയല്ലേ? ഇത്തരം തരം താഴ്ന്ന മനോഭാവമുള്ള കുറെ മനുഷ്യ സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനു എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് മോദി സർക്കാരിന്റെ നിത്യശത്രുക്കളായ പാകിസ്ഥാനും ചൈനയും മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളും നന്നായി തിരിച്ചറിയുകതന്നെ ചെയ്തു എന്നതിന് തെളിവാണ്, നിലവിൽ കൊറോണ പ്രതിസന്ധിയിൽ ജീവവിശ്വാസം ലഭിക്കാത്ത ബി. ജെ. പി നേതൃത്വത്തിൽ ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാനവർ തയ്യാറായത്. ഈ വിധമുള്ള സഹായം മാതൃകാപരമായ സാമൂഹികബന്ധത്തിന്റെ ലോകോത്തര മഹത് ഉദാഹരണമല്ലേ? മനുഷ്യത്വപരമായി ചിന്തിക്കാനും, മനുഷ്യർക് ജീവിതത്തിലെന്നും സമാധാനജീവിതാന്തരീക്ഷം എന്നും എവിടെയും ജീവിതത്തിന് അനിവാര്യമാണെന്നുമുള്ള വലിയ ജനാധിപത്യമര്യാദയുടെ സന്ദേശവും നൽകുന്ന ചിന്താവിഷയം ആണല്ലോ ഈ മാതൃക.

ഉത്തരവാദിത്വങ്ങളുടെ നിഷേധം- ജനവഞ്ചനയുടെ പര്യായം-

അനേകലക്ഷങ്ങൾ വരുന്ന മനുഷ്യരുടെ ജീവൻ അപകടത്തിലായ സമയത്ത് ഇന്ത്യൻ സർക്കാർ ഉടൻ ചെയ്യേണ്ടിയിരുന്ന ഉത്തരവാദിത്വങ്ങളാകെ മനഃപൂർവ്വം ഉപേക്ഷിച്ചു. പകരം "താമരപാർട്ടിയുടെ" നിറമനുസരിച്ചുള്ള ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ചില പദ്ധതികളാണ് സർക്കാർ ചെയ്യുന്നതും, ചെയ്തു കൊണ്ടിരിക്കുന്നതും. ഇതിനുവേണ്ടി ജനങ്ങളിൽനിന്നും അമിതനികുതി പിരിച്ചെടുത്ത് അവർ വിജയഗാഥ മുഴക്കുകയാണ് .അതുപോലെതന്നെ ഇന്ത്യയിലെ ജനങ്ങളെ മാത്രമല്ല, ജീവിക്കാൻ വേണ്ടി തൊഴിൽ തേടി മറു നാടുകളിൽ പോയി ജോലിചെയ്ത്, അവിടെയും ആ നാടിന്റെ നികുതികൾ കൊടുത്ത്, ജീവിക്കുന്ന ഇന്ത്യാക്കാർ, അവരെ ഇത്തരം രാഷ്ട്രീയത്തൊഴിലാളികൾ വിളിക്കുന്ന പേരാണ്, "പ്രവാസി ഇന്ത്യക്കാർ." അവരുടെ ജീവിത സമ്പാദ്യം മുഴുവൻ മാതൃരാജ്യത്തു അവരെല്ലാവരും നിക്ഷേപിച്ചതിനു അവരിൽ നിന്നും ലോകത്തെ ഒരു രാജ്യങ്ങളിലും ഇല്ലാത്ത സമ്പത്ത് നികുതി സർക്കാർ തട്ടിയെടുക്കുന്നു. അതിനായിട്ട് ഇന്ത്യൻ സർക്കാർ നിയമം നിർമ്മിച്ച് പ്രവാസി ഇന്ത്യാക്കാരെ ചതിക്കുകയും അത്തരം നികുതിയിനത്തിൽ നിന്നും വൻ തട്ടിപ്പുകളും നടത്തി. എന്നാൽ പിരിച്ചെടുത്തിട്ടുള്ള നികുതിപ്പണംകൊണ്ട് ഇന്ത്യൻ ജനതയുടെ ഒരു പൊതു വികസന കാര്യങ്ങൾക്കായി ചെലവഴിച്ചിട്ടില്ല. അതിനു പകരം നരേന്ദ്ര മോഡി തന്റെ സ്വകാര്യ ആവശ്യങ്ങളായ "പ്രധാനമന്ത്രിഭവനം" മുതൽ യുദ്ധം നടത്താൻ വരെയുള്ള കാര്യങ്ങൾക്കായി പണം ധൂർത്തടിക്കുകയാണ് ചെയ്തതതെന്ന് മാദ്ധ്യമങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതുകൂടാതെ പാർട്ടിയുടെ കാര്യങ്ങളെന്ന് പറയുന്ന അനേക കാര്യങ്ങൾക്കായി പണം പങ്കിട്ടെടുത്ത കാര്യം വിചിത്രമാണ്.   ഇന്ത്യയിലെ ജനങ്ങളുടെ ജീവരക്ഷയ്ക്കായുള്ള വാക്സിനേഷൻ കൊടുക്കുവാൻ സർക്കാരിന് ഇന്ന് പണമില്ല.! ബീഹാറിൽത്തന്നെ കൊറോണായുടെ രണ്ടാംഘട്ടത്തിൽ 75000 ആളുകൾ മരണപ്പെട്ടു. ഇന്ത്യയൊട്ടാകെ ലക്ഷോപലക്ഷങ്ങൾ മരിച്ചു വീണു. ജനങ്ങളുടെ ഒരു പരാതികൾ കേൾക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല. ഇന്ത്യയിലെ ഓരോ ജനപ്രതിനിധികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക്, പരാതികൾക്ക് മി. മോദി മറുപടി നൽകുന്നില്ല എന്ന് മാദ്ധ്യമങ്ങൾ എഴുതുന്നു.. ഇന്ത്യയിലെ പൗരനും വിദേശത്തു ജോലിചെയ്യുന്ന പൗരനും തമ്മിൽ എന്താണ് വ്യത്യാസം ? സ്വദേശിക്ക് ഒരു നിയമം, പ്രവാസിക്ക് മറ്റൊരു ഭീകര നിയമം. ഇന്ത്യയിലെ ജനങ്ങൾക്ക് ഇനിയെങ്കിലും ഒരു സ്വന്തമായ വീണ്ടുവിചാരം ഉണ്ടാകുമോ? അതുണ്ടാകണം, മാത്രമല്ല അതിനൊപ്പം അവർക്ക് മന:പരിവർത്തനവും അനിവാര്യമാണ്.  

നരേന്ദ്ര മോദിയുടെ സ്വപനത്തിലെ "താമര"യിലെ ഫാസിസ്റ്റ് പ്രവചന സന്ദേശങ്ങൾ എന്താണെന്ന് നാം അതിശ്രദ്ധാപൂർവ്വം കേൾക്കാനും ചിന്തിക്കാനും പരിശീലിക്കണം. അതിനെ ഒരു പരമ വിഢിത്തമോ ഒരു തലകറക്കമോ ആയി നാം തള്ളിക്കളയരുത്. ഈ മൗലിക സിദ്ധാന്ത ത്തിന്റെ കുറെ വൈകാരിക ഉള്ളടക്കം സാവധാനം ഇപ്പോൾ ഏതാണ്ട് വളരെയേറെ നന്നായി നാമെല്ലാവരും മനസ്സിലാക്കിത്തുടങ്ങിയോ?. ഇന്ത്യൻ ജനതയുടെ ശരീരത്തിലും മനസ്സുകളിലും കുത്തി നിറയ്ക്കുന്ന അത്യുഗ്രവിഷം എന്ന ഒരുവിധം സിദ്ധാന്തവുമായി ചേർന്ന് നമ്മളെല്ലാം അതിനെ നോക്കുമ്പോൾ ഇവയെ കൂടുതൽ അനാശാസ്യമായി തോന്നുന്നു. ഇന്ന് നമ്മുടെ ജന്മഭൂമിയിൽ വളരെയേറെ ആഴത്തിലുള്ള വൈകാരികമായ സാമൂഹ്യജീവിതത്തിന് അനുയോജ്യമല്ലാത്ത ഒരോ ഉള്ളടക്കവും ഇന്ത്യയിലെ ബി. ജെ. പി. യുടെ പാർട്ടിയുടെ "താമരപ്പൂവ് ചിഹ്നത്തിൽ" ഉണ്ട്. ഇതിലുള്ള അതിനിഗൂഡമായ അർത്ഥത്തിലുള്ള ആ ചിഹ്നത്തിന്റെ ശരിയായ പ്രതിരൂപം, ജർമ്മൻ നാസികളുടെ പാർട്ടിപതാകയിലെ "ഹാക്കൻകുരിശ്"-(HACKEN KREUZ) ",അതെ-അഡോൾഫ് ഹിറ്റ്‌ലർ കണ്ട സ്വപ്നത്തിന്റെ പൂർണ്ണ പ്രതിരൂപമായിമാറി . നരേന്ദ്ര മോദിയുടെ ദേശീയസോഷ്യലിസ്റ്റ് ബി. ജെ. പി. പാർട്ടിയുടെ, മോദിയുടെ ജീവ സ്വപ്നത്തിലെ ഹിന്ദുത്വതാമരപ്പൂവിന്റെ പ്രതീകാത്മകതയാണോ ഇന്ത്യൻജനതയുടെ നേർക്ക് ക്രൂരമായി ചൂണ്ടിക്കാണിക്കുന്നത് ?  //- 

---------------------------------------------------------------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.