Polittics //
വിദേശനയത്തിന്
ഉപകരണമാക്കപ്പെടുന്ന ജർമ്മൻ ഫെഡറൽ സൈന്യം.
George Kuttikattu |
പൊതുവെ, ജർമ്മൻ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിലെ നിബന്ധനകൾ പോലെ പതിറ്റാണ്ടുകളായിട്ട് ആഭ്യന്തര സുരക്ഷയും വിദേശനയവും രൂപീകരി ക്കുന്നതിൽ ജർമ്മൻ ഫെഡറൽ സേനയുടെ പങ്കിലും ഏറെ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടാണിരുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി മുന്നേറ്റമാണ് യൂറോപ്പ് ഇപ്പോൾ നേരിടുന്നത്. ജർമ്മനിയിലും സഹായിക്കുവാ നുള്ള സന്നദ്ധത വളരെ വലുതാണ്. ഈ ദിവസങ്ങളിലായി ഏകദേശം 200000 ലേറെ അഭയാർത്ഥികൾ ജർമ്മനിയിൽ രജിസ്റ്റർ ചെയ്തതായി ജർമ്മൻ മാദ്ധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ കണക്ക് അത്ര ശരിയല്ല. ഇതിലേറെ അഭ യാർത്ഥികൾ എത്തിച്ചേർന്നിട്ടുണ്ടാകാമെന്ന് ജനങ്ങൾ കരുതുന്നു. എന്നാൽ ഓരോ ദിവസവും പ്രശ്നങ്ങൾ വേഗം വളരുകയുകയാണ്. എന്തുകൊണ്ടാണ് നാറ്റോസഖ്യം ഇപ്പോൾ പുട്ടിന്റെ ഉക്രൈനിലെ റഷ്യൻ അധിനിവേശത്തോടും പുട്ടിന്റെ സൈന്യത്തെയും ഭയപ്പെടാത്തത് ? ഉക്രൈനിലെ റഷ്യൻ അധിനി വേശത്തോടു നാറ്റോ പ്രതികരിച്ചത് അഭൂതപൂർവ്വമായ സൈനിക വിന്യാസ ത്തിലൂടെയാണ്. എന്നിരുന്നാലും, പാശ്ചാത്യ സൈനിക ഉദ്യോഗസ്ഥർ ഇപ്പോൾ മോസ്‌കോയുമായുള്ള ഒരു സൈനിക സംഘർഷം ഉടനെ സാധ്യതയില്ലെന്ന് കരുതുന്നു. ഒരു മഹായുദ്ധം ഒഴിവാക്കിക്കൊണ്ട് പ്രശനം പരിഹരിക്കുവാൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ ശ്രമിക്കുന്നു. അത് സ്വാഗതാർഹമാണ്.
മദ്ധ്യയൂറോപ്പിൽ ഒരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുകയും അതേസമയം മാതൃഭൂമിയുടെ സുരക്ഷിതത്വത്തിനുതകുന്ന, രാഷ്ട്രീയതന്ത്രം രൂപപ്പെടുത്തു ക എന്നതും ഏറെ പ്രാധാന്യം നൽകിയിരുന്നതാണ്. ഒരാക്രമണത്തെ നേരിടുക യെന്നത് മാത്രമല്ല, അതിനെ തുരത്തിയോടിക്കുകയെന്ന ദൗത്യവും കൃത്യവും നിർവ്വഹിച്ചുകൊണ്ടുതന്നെ, 1955 മുതൽ നാറ്റോ സഖ്യത്തിലും ചേർന്ന് സേവനം ചെയ്യുന്നുണ്ട്. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളതും ആയുധവത്ക്കരിക്കപ്പെട്ട തുമായ ഇവരുടെ പങ്കാളിത്തം നിശ്ചലവും അതേസമയം പ്രതിരോധസ്വഭാവ ത്തിൽ ഉള്ളതുമായിരുന്നു. ജർമ്മനിക്കെതിരെ ഉണ്ടാകാവുന്ന ഏതൊരു വിധ ഭീകരാക്രമണത്തെയും സഖ്യസേനയ്‌ക്കൊപ്പം നിന്ന് തുരത്തുകയെന്ന പ്രധാന ചുമതലയുണ്ട്. ഇതുകൊണ്ടുതന്നെയാണ്, സഖ്യരാഷ്ട്രസേന ജർമ്മൻ മണ്ണിൽ സൈന്യങ്ങളെ ഒരുക്കി നിറുത്തിയിരുന്നത്. എന്നാൽ അതിനും കാലാനുസര ണം അടിസ്ഥാനമാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു .
അന്തർദേശീയവും സ്വദേശീയവുമായ സുരക്ഷാകാര്യ നിർവ്വഹണത്തിനാണ് ജർമ്മൻ ഫെഡറൽ സേന നിയോഗിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്പിലെ രാഷ്ട്ര ചേരിപ്പോര് അവസാനിച്ചതോടെ നിരവധി മാറ്റങ്ങൾ വന്നുതുടങ്ങി. ഇപ്പോൾ, ജർമ്മനിക്കുണ്ടായിരുന്ന ദൗത്യനിർവ്വഹണ ചുമതലയിലും മാറ്റങ്ങളുണ്ടായി. ജർമ്മനിയുടെ ടെറിട്ടോറിയൽ ഇന്റഗ്രേഷൻ ഉൾപ്പെടെ വിദേശനയവും സുരക്ഷാ നയതന്ത്രബന്ധങ്ങൾ മുതൽ നിരവധി കാര്യങ്ങളിലും പ്രാദേശികമാ യി വ്യാപകവും വ്യവസ്ഥാപിതവുമായ പ്രതിരോധക്രമീകരണങ്ങൾക്കും പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിനു ചില ഉദാഹരങ്ങളാണ് 1990-ൽ ഇറാക്ക് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്കയുടെ വശം ചേർന്ന് കുവൈറ്റി ലേയ്ക്ക് നിയോഗിക്കപ്പെട്ടത്. അതു മാത്രമല്ല, അഫ്‌ഗാനിസ്ഥാനിലേയ്ക്ക് നിയോഗിക്കപ്പെട്ട ജർമ്മൻ ഫെഡറൽ സേനയുടെ ദൗത്യനിർവ്വഹണം- ഇവയെല്ലാം ലോകശ്രദ്ധയേറെ നിരീക്ഷിക്ക പ്പെട്ടതായിരുന്നു. അതെല്ലാം കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് ഇപ്പോൾ നാറ്റോസഖ്യത്തിൽ റഷ്യൻ - ഉക്രൈൻ യുദ്ധത്തെ ലോകം എപ്രകാരം കാണുമെന്നു പ്രവചിക്കുക എളുപ്പല്ല. ഒരു മഹായുദ്ധം ഒഴിവാക്കുവാൻ എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും താൽപ്പര്യമുണ്ട്, ജർമ്മൻസേനയുടെ ദൗത്യനിർവ ഹണം ലോകം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.
എന്താണ് നാം കാണുന്നത്? പ്രത്യയശാസ്ത്ര വെല്ലുവിളികളുടെ അവസാന ഘട്ട അമ്പരപ്പുകളും പ്രതീക്ഷകളും വൻകിട ശക്തികളിൽ സ്വന്തം ചേരികളുടെ ശക്തിവർദ്ധനവിന് വളമിടുകയാണുണ്ടായത്. അതാണ് ഇക്കഴിഞ്ഞ ദിവസം U N O യുടെ സമ്മേളനത്തിൽ യുദ്ധം തടയണമെന്നുള്ള പ്രമേയത്തെ ഇന്ത്യയും അതുപോലെ മറ്റു ചില രാജ്യങ്ങളും നിശബ്ദരായി വിട്ടു മാറിനിന്നത് . ഇതിനു പ്രേരകമായത് സ്വാർത്ഥതയും ദേശീയതയും, മതപരവും രാഷ്ട്രീയലക്ഷ്യവും ആയിരുന്നു. ഇവയിലുണ്ടായിരുന്ന രാഷ്ട്രീയ പൊരുത്തമില്ലായ്മ ലോകത്തിനു മനസ്സിലാക്കാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. റഷ്യൻ -ഉക്രൈൻ യുദ്ധം ലോക രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട അപകടകാരികളായ ഭരണാധികാ രികളുടെ ചേരിപ്പോരുകളൊന്നും അവരുടെ സൈനിക വികസന-സാമ്പത്തി ക സാന്നിദ്ധ്യംകൊണ്ട് നേടിയെടുക്കാവുന്നതല്ല, അവിടെ വെറുമൊരു ചില സൈനികശക്തി പ്രഭാവത്തെ പ്രദർശിപ്പിക്കാനും നശീകരണ പ്രവർത്തികൾ ചെയ്യുന്നതിനും മാത്രമേ സഹായകമാകുകയുള്ളൂ.
ഇതിനാൽ ജർമ്മൻ ഫെഡറൽ സേനയുടെ പുതിയ പങ്കിനെ വളരെ കരുതലോ ടെയുള്ള നിരീക്ഷണത്തിൽ മാത്രം ഉപയോഗിക്കാനാണ്, ജർമ്മൻ രാഷ്ട്രീയ നേതൃത്വവും മനസ്സിലാക്കിയതെന്നാണ് പുതിയ തീരുമാനങ്ങളിൽ കാണുക. ഇത് നല്ലതാണെന്നുള്ളതിന് ഉദാഹരണമായി പറയാവുന്നതിതാണ്: 1990-ലെ ഗൾഫ് യുദ്ധം കഴിഞ്ഞപ്പോൾ,യുദ്ധാനന്തര ദുരന്തങ്ങൾക്ക് അല്പമെങ്കിലും കുറവ് വരുത്തുകയെന്ന ലക്ഷ്യത്തിൽ ജർമ്മനിയുടെ "മൈൻ " അന്വേഷണ സേനാവിഭാഗവും വിദഗ്ധന്മാരും പേർഷ്യൻ ഗൾഫിൽ എത്തിച്ചേർന്നിരുന്നു.
അടുത്ത കാര്യം, ദീർഘനാളായി നടന്ന രക്തരൂക്ഷിത ജനകീയ വിപ്ലവത്തിൽ തകർന്ന കംബോഡിയയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് U N O യുടെ നിയോഗ പരിധിയിൽ ഉൾപ്പെട്ട് 1992-ൽ ജർമ്മൻ ഫെഡറൽ സേനയുടെ സാനിട്ട റി വിഭാഗം പ്രവർത്തനം ചെയ്തതാണ്. അതുപോലെതന്നെ രാജ്യത്തിന്റെ എല്ലാ ഘടനകളും താറുമാറായി തകർന്നിരുന്ന സൊമാലിയയുടെ പുനർഘടനാ പ്രവർത്തനത്തിലും ജർമ്മൻ സേനയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. മറ്റൊന്ന്- ബോസീനിയൻ- ഹെർസ്സേ ഗോവീനയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള സമാധാനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വേറൊരു ഉദാഹരണമാണ്. അഭിപ്രായ ഐക്യമില്ലാത്തവരിൽ ഒരു സംഘട്ടന സാഹചര്യം ഒഴിവാക്കിക്കൊണ്ടുള്ള ദൗത്യനിർവ്വഹണമായിരുന്നു അവിടെയും ചെയ്തത്.
എന്നാൽ ഇപ്പോൾ റഷ്യയുടെ സൈനിക ആക്രമണം ഉക്രൈനിൽ ക്രൂരമായി നടക്കുമ്പോൾ നാറ്റോസഖ്യത്തിൽപെട്ട ജർമ്മനിയുടെ നിലപാട് എപ്രകാരം ആയിരിക്കും എന്നത് പ്രവചനാധീതമാണ്. സംഭവങ്ങളുടെ മൂർച്ചയനുസരിച്ച് നാറ്റോ എടുക്കുന്ന തീരുമാനങ്ങളിൽ ചേർന്ന് പോവുകയെന്നത് സാദ്ധ്യമാണ്? 1999-ൽ ജർമ്മൻ ഫെഡറൽ സേന ആദ്യമായി ഒരു യുദ്ധത്തിന്റെ ചുഴിയിൽ പെട്ടുപോയി. സെർബിയൻ നേതാവ് സ്ലോബോഡാൻ മിലോസെവിച്ച് കൊസോ വോയിലെ അൽബേനിയൻ വംശജരെ തല്ലിയൊടിച്ച യുദ്ധത്തിൽ നാറ്റോ സൈന്യത്തിന്റെ കീഴിൽ ജർമ്മൻ സേന സമാധാന ദൗത്യകർമ്മങ്ങൾക്ക് സജ്ജീവ പങ്കു വഹിക്കേണ്ടിവന്നിരുന്നു.
ഇത്തരം ഇടപെടലുകൾക്ക് വ്യാപകാർത്ഥത്തിൽ പലവിധ കാരണങ്ങളും കാര്യക്ഷമമായ ഫലങ്ങളും ഉണ്ടായിരുന്നു. കംബോഡിയായിലും സോമാലിയ യിലും സമാധാന ദൗത്യ നിർവ്വഹണം ഏറ്റെടുത്തത് തന്നെ ലോകരാജ്യങ്ങൾ ക്കിടയിൽ ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വവും, അവ യാഥാർ ത്ഥ്യമാക്കുകയെന്ന തോന്നലും സൃഷ്ടിക്കുന്നതിനിടയാക്കി. ഇതോടെ ജർമ്മൻ ഫെഡറൽ സേനയ്ക്ക് ഒരു അന്യ സംസ്കാരത്തിൽ പ്രാവർത്തികമാക്കപ്പെട്ട പല വിജയങ്ങൾക്ക് പൂർണ്ണമായും അന്തർദ്ദേശീയ അംഗീകാരം കൈവന്നു. എന്നാൽ ഇത്തരം ദൗത്യ നിർവ്വഹണവേളയിൽ ജർമ്മൻ ഫെഡറൽ സേനയ്ക്ക് ഒരു ജർമ്മൻ ദേശീയ താല്പര്യത്തിന്റെ ചെറിയ പങ്ക് പോലും ഉണ്ടായിരുന്നില്ലയെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
എന്നാൽ ബാൽക്കാൻ പ്രശ്നത്തിൽ ഇടപെട്ടത് മറ്റു വിവിധ അടിസ്ഥാന കാരണ ങ്ങളാൽ ആയിരുന്നു.അവിടെ ഉയർന്നുപൊങ്ങിയ അഭയാർത്ഥിപ്രവാഹം ജർമ്മനിക്കും ഇറ്റലിക്കും അവസാനിക്കാത്ത പ്രശ്നമായിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ സൗഹാർത്ഥാന്തരീക്ഷത്തിലുള്ള ഒരു രാഷ്ട്രീയ പരി ഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനില്ലായിരുന്നു. സ്വതന്ത്ര താല്പര്യംപോലെ അഭയാർത്ഥിപ്രവാഹം ശക്തിപ്പെടാതിരിക്കാനുള്ള യജ്‌ഞം നടത്തിയത് തന്നെ ജർമ്മനിയുടെ ആഭ്യന്തര സ്വസ്ഥതയും സമാധാനവും സുസ്ഥിരമാക്കുവാനാ യിരുന്നു. ഇവിടെയെല്ലാം അനുവർത്തിച്ചത് ഒരു ദേശീയ രാഷ്ട്രീയ നയത്തിലൂ ന്നിയ ഇടപെടലായിരുന്നു.ഇക്കാര്യത്തിൽ ഇടപെട്ടത് ശരിയായില്ലെന്നും സ്വയം പ്രശ്നപങ്കാളികളായിത്തീരുകയാണെന്നും ആഭ്യന്തരമായ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു.
അന്യരാജ്യങ്ങളിലേക്കുള്ള ദൗത്യനിർവ്വഹണത്തിനു പരിമിതമായ സൗകര്യ ങ്ങളിൽ ദൗത്യനിർവ്വഹണം ചെയ്യണ്ടിവന്നു. ഓരോ കോണിലും മൂലയിലും പ്രതിബന്ധങ്ങളിൽ തട്ടിയും മുട്ടിയും കാര്യങ്ങൾ അവസാനിപ്പിക്കേണ്ടിവന്നു. ആവശ്യമായിരുന്ന യൂണിഫോം മുതൽ മറ്റു ആയുധസാമഗ്രികളോ കുറഞ്ഞ പക്ഷം മണലാരിണ്യത്തിലെ മണൽക്കാറ്റുകൾപോലും അതിജീവിക്കാനുള്ള സജ്ജീകരണങ്ങളോ ഇല്ലാതെയുള്ള ദൗത്യനിർവ്വഹണം !
ഇനി മറ്റൊരു വലിയ സങ്കല്പം തെളിയുന്നത് നോക്കാം. വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പൂർവ്വജർമ്മൻ നാഷണൽ ഫോൾക്‌സ് ആർമി വേണ്ടുവോളം ആയുധ വത്ക്കരിക്കപ്പെട്ടതായിരുന്നു. ഒരു അന്യദേശ മിഷൻ വിജയകരമായി പൂർത്തി യാക്കാത്തവിധം ശ്രേഷ്ഠമായ തരത്തിൽ അത് രൂപീകരിച്ചതായിരുന്നു. എന്നാ ൽ ജർമ്മൻ ഫെഡറൽ സേനയുടെ പരിശീലനകാലത്ത് ഇത്തരം ഒരു മിഷൻ സാധിക്കുന്നതിന് വേണ്ടിയാ പ്രായോഗിക പരിശീലനം ഏർപ്പെടുത്തിയിരുന്നി ല്ല. നിയന്ത്രണാധീതമായ ഗുരുതര പ്രതിസന്ധികൾ എങ്ങനെ നേരിടാം എന്ന വിജ്ഞാനം നേടുക മാത്രമേ ഉണ്ടായുള്ളൂ. ജർമ്മനിയിൽ പ്രായപൂർത്തിയായ എല്ലാ ജർമ്മൻ യുവാക്കളും ഈ പരിശീലനം നടത്തണമെന്നത് നിയമമാണ്. എങ്കിലും അതിനു പകരം സോഷ്യൽ വർക്കിൽ പങ്കെടുത്താലും മതിയാകും. നിലവിൽ പതിനെട്ട് വയസ്സായ എല്ലാ യുവാക്കളും ഒൻപത് മാസത്തെ പരിശീ ലനം നടത്തിയിരിക്കണം. എന്നാൽ 2010 ഒക്ടോബർ മുതൽ നിർബന്ധിത സൈനിക പരിശീലനം ആറുമാസമായി കുറച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായി. ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കാതെ ദൗത്യ നിർവ്വഹണത്തിൽ ഏർപ്പെട്ടവർ ആശങ്കപ്പെടുകയും , അവർക്ക് തീവ്രവിപത്തുകളെ നേരിടുവാൻ കഴിയുന്നുമില്ല. ഇതിനാൽ ഇക്കൂട്ടർ അടുത്തു ലഭിക്കുന്ന അവസരം സൈനിക സേവനത്തിൽ നിന്ന് വിടുതൽ വാങ്ങുകയും ചെയ്യും.
ജർമ്മൻ ഫെഡറൽ സേനയുടെ ഘടന, ഭാരിച്ച ഉത്തരവാദിത്ത്വം നിരവധി പരീക്ഷണ വിഷയങ്ങൾ, വെല്ലുവിളികൾ, ഇവയെല്ലാം മുൻകൂട്ടി ദർശിച്ചു കൊണ്ടുതന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ സേനാംഗങ്ങൾ വിവിധ വിഭാഗങ്ങളിലും പുതിയ സാഹചര്യങ്ങളിൽ പരിശീലനം നേടുകയും പ്രവർത്തിക്കുകയും വേണം. ഉദാഹരണമായി റഷ്യയുടെ സൈന്യത്തിന്റെ ഉക്രൈൻ ആക്രമണം നേരിടണമെങ്കിൽ അത്യാധുനിക ടെക്‌നോളജി വിക സിപ്പിച്ചെടുത്ത യുദ്ധോപകരണപ്രയോഗത്തിൽ വരുത്തുകയും വേണമല്ലോ. അങ്ങനെ സംഘർഷ പ്രദേശങ്ങളിൽ,പ്രത്യേകിച്ച് പ്രാദേശികവും അന്യദേശ പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജീവ സാനിദ്ധ്യം ഉറപ്പാക്കുവാൻ ഈ വിധം സജ്ജമാകേണ്ടതുണ്ട്.
പുതിയ യുദ്ധ തന്ത്ര സംവിധാനങ്ങളോടെ റഷ്യൻ സൈന്യം മുന്നേറുമ്പോൾ അതുപോലെതന്നെ യുദ്ധതന്ത്ര സംവിധാനങ്ങളുമായി ഇടപഴകി സ്വയം ശക്തരാകാൻ നയപരമായ അടിസ്ഥാനരേഖയിൽ ചില പരിവർത്തനങ്ങളും ആവശ്യമായിത്തീരും എന്ന് ജർമ്മൻ ഫെഡറൽ സേന മനസ്സിലാക്കിക്കഴിഞ്ഞു. അത് ഇപ്രകാരമായിരുന്നു; ജർമ്മനിയുടെ മുൻ ചാൻസലർ ആയിരുന്ന ഹെൽ മുട്ട് കോൾ മന്ത്രിസഭയിലുണ്ടായിരുന്ന പ്രതിരോധവകുപ്പ് മന്ത്രിയായിരുന്ന ഫോൾക്കർ റൂഹെ അന്ന് ഒരു നവീന ഫെഡറൽ സേനയ്ക്ക് രൂപം നൽകുന്ന തിന് അതുവരെയും ഉണ്ടായിരുന്നതിലും വ്യത്യസ്തമായി മറ്റൊരു ദിശയിലേക്ക് തിരിച്ചു സമാധാനപ്രവർത്തനങ്ങൾക്ക് ഉതകുന്ന ഒരു പദ്ധതിയുടെ രൂപരേഖാ നിർദ്ദേശം നാറ്റോസഖ്യത്തിന് മുന്നിൽ വച്ചു. വെസ്റ്റ് യൂറോപ്യൻ യൂണിയൻ ഈ രൂപരേഖയ്ക്ക് നയപരമായ അംഗീകാരവും നൽകി.
ജർമ്മൻ ഫെഡറൽ സേനയുടെ ദൗത്യനിർവ്വഹണ നിയോഗങ്ങൾ ജർമ്മനിയു ടെ ദേശീയതാൽപ്പര്യത്തിൽ അധിഷ്ടിതമായിരിക്കണമെന്നുണ്ട്. ഇതിനാൽ ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെടാവുന്നതുമാണ്. സേനാംഗങ്ങളുടെ ജീവന് ദുർ വിധിയുണ്ടാകുന്ന ഏതെങ്കിലും സ്വാധീനം വരരുതെന്നും, മാത്രമല്ല, എന്തുമാ ത്രം ഭാരിച്ച ചുമതലകളും, വേണ്ടിവരുന്ന സാമ്പത്തിക ഭാരവും, സങ്കൽപ്പങ്ങൾ ക്ക് അപ്പുറത്തുള്ള വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നും എല്ലാം ദൗത്യ നിർവ്വഹണത്തിന് ആജ്ഞാപിക്കുമ്പോൾ തന്നെ ചിന്തിച്ചു ഉറപ്പാക്കേണ്ടതാണെ ന്നുള്ള അഭിപ്രായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇങ്ങനെയുള്ള മർമ്മപ്രധാന കാര്യങ്ങൾ ഉള്ളതുകൊണ്ട് ഒരു യുദ്ധത്തിലേക്ക് ആഞ്ഞടിച്ചു കയറുന്നതിനെ സൂക്ഷമതയോടെ ശ്രദ്ധിക്കുന്നതിനാൽ ഉക്രൈനിൽ നേരിട്ടുള്ള ഉപരോധങ്ങൾ നടത്തുവാൻ സാവകാശം ഉണ്ടാകും എന്നുവേണം കരുതാൻ.
അന്യദേശ നിയോഗങ്ങളിൽ സേനാംഗങ്ങൾക്ക് കുറഞ്ഞത് ആറുമാസത്തെ സേവനം ചെയ്യേണ്ടതുണ്ട്. ഏതു വിധത്തിലുമുള്ള വൈഷമ്യങ്ങളെയും വെല്ലു വിളികളെയും തരണം ചെയ്ത് സർവ്വഥാ ജാഗരൂകരായി നിലകൊള്ളണം. ദൗത്യ നിർവ്വഹണം എത്രത്തോളം ലഘൂകരിച്ചാലും സൈനികരെയും അവരുടെ കുടുംബങ്ങളെയും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെ ലഘൂകരിക്കാൻ പൊതുതാ ൽപ്പര്യസംരക്ഷണത്തിന് പ്രതിജ്ഞ ചെയ്തിട്ടുള്ള രാഷ്ട്രീയ നേതൃത്വം ആവശ്യ മായ തോതിൽ തയ്യാറാവുന്നുണ്ടോ എന്ന ആക്ഷേപങ്ങൾ എല്ലായ്പ്പോഴും ഉയർന്നു വരുന്നുണ്ട്. രാജ്യത്തെ അത്യുന്നത ദേശീയ രാഷ്ട്രീയ താൽപ്പര്യവും ലക്ഷ്യങ്ങളും സാമൂഹ്യജീവിതവും അഭിവൃത്തിയും എളുപ്പം സുരക്ഷിതമാ ക്കുകയും ആണല്ലോ.
സാമ്പത്തിക വളർച്ച ജർമ്മനിയുടെ അത്യുന്നത താല്പര്യങ്ങളുടെ കേന്ദ്രബിന്ദു ആണ്. ക്രയവിക്രയങ്ങളുടെ കേന്ദ്രസ്ഥാനവും ജർമ്മനിയായിരിക്കണം എന്ന ലക്ഷ്യം എക്കാലത്തും കാണപ്പെടുന്നുണ്ട്. ഇതിലേറെ പ്രാധാന്യമർഹിക്കുന്ന കാര്യം ആഭ്യന്തരസമാധാനവും സുരക്ഷയും ആണെങ്കിലും ജനതകളുടെ ജർമ്മനിയിലേക്കുള്ള കുടിയേറ്റവും വാസവും ഒട്ടുംതന്നെ പ്രതിബന്ധമായി ഭവിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിലേയ്ക്ക് അന്യദേശജനതകളുടെ മൈഗ്രേഷൻ ഏറെ അനിവാര്യമായിരുന്നു; പ്രത്യേകി ച്ചും ജർമ്മനിയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടി. ഇത്തരം ഇമിഗ്രേഷനും മൈഗ്രേഷനും രാഷ്ട്രീയമായി അതിജീവിക്കാനുള്ള പ്രത്യേക നിബന്ധനകളോടെയും ധാരണയോടെയും ആയിരുന്നു. ഇവയെല്ലാം നടന്നത് രാജ്യനിയമങ്ങളുടെയും വിദേശനയ രൂപീകരണത്തിന്റെയും പ്രത്യേകതയും ശ്രദ്ധിക്കപ്പെട്ടതായിരുന്നു.എന്നാൽ അവ്യക്തമായി ഉണ്ടാകാവുന്ന സ്വാതന്ത്ര ശക്തി രൂപപ്പെടുത്തുന്നതുമൂലമുള്ള തകരാറുകളും കുറവുകളുമുള്ള വിവിധ വ്യത്യസ്ത വികാസങ്ങൾ ജർമ്മനിയിൽ ഉണ്ടാകരുതെന്നുള്ള കരുതലെറിയ ശ്രദ്ധ വിദേശനാണ്യ രൂപീകരണത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം ഒരു നിയന്ത്രണവുമില്ലാത്ത ഏതു കുടിയേറ്റവും തടയുകയെന്നത് ജർമ്മനിയുടെ പൊതു താൽപ്പര്യമാണ്.
മനുഷ്യാവകാശം, ജനാധിപത്യവത്ക്കരണം, ഭരണഘടനാവിധേയരാഷ്ട്രം, മാനവികത ഇവയാണ് ജർമ്മൻ രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനമൂല്യവും ലക്ഷ്യവും. അത്തരം ലക്ഷ്യ സാദ്ധ്യത്തിനായി ഫെഡറൽ സേനാംഗങ്ങളെ നിയോഗിക്കുമ്പോൾ അവരുടെ സ്വന്തം ജീവനും അവകാശങ്ങളും അതിനാൽ അപകടപ്പെടുത്തണമോ? ജർമ്മനിയുടെ പ്രാദേശികതയ്ക്ക് ഹാനികരമല്ലാത്ത ഏത് സുരക്ഷാനയവും വിദേശനയവും രൂപീകരിക്കുന്നതിൽ ഏറെ കുറഞ്ഞ അപായ സാദ്ധ്യതകൾ മാത്രമേ വിലയിരുത്തുന്നുള്ളൂ. ഇതിനനുസരണമായി വികസിപ്പിച്ചെടുത്ത പരിശീലനവും അത്യാധുനിക സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്തിയിട്ടുള്ള യുദ്ധോപകരണങ്ങളും ക്രമീകരണങ്ങളുമുള്ള ഒരു സംവിധാനമാണ് ജർമ്മൻ ഫെഡറൽ സേന. ജർമ്മൻ ഫെഡറൽ സേനയു ടെ ദൗത്യനിർവ്വഹണസംസ്കാരം സാവകാശം ജർമ്മനിയുടെ വിദേശനയത്തിന് ഉപകരണമാണെന്ന് പൊതുവേദിയിൽ ഒരു വിഷയമേ അല്ല.
എന്തുകൊണ്ടാണ് ഉക്രൈനിൽ നേരിട്ടുള്ള സേനാപങ്കാളിത്തം വേഗത്തിൽ ഉണ്ടാകാത്തത് എന്ന ചോദ്യം ലോകജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകും. മുൻകാല ചരിത്രത്തിലേക്കും നാം തിരിഞ്ഞു നോക്കുവാൻ ശ്രമിക്കേണ്ടത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഉദാഹരണമായി , കംബോഡിയായിലും, സൊമാലിയയിലും നിയോഗിക്കപ്പെട്ടതിന് ഒരു മാനവ സഹായ പ്രവർത്തനമെന്ന മേൽവിലാസമാ ണ് അന്ന് നൽകിയിരുന്നത്. ബാൽക്കൻ പ്രശ്നത്തിൽ ഇടപെട്ടപ്പോഴും ജനങ്ങളി ൽ ഇങ്ങനെയൊരു സൽപ്പേര് ഉണ്ടാക്കിയെടുക്കുവാൻ ജർമ്മൻ രാഷ്ട്രീയ നേതൃത്വം പരിശ്രമിച്ചു. ഇവയെല്ലാം അപ്പോൾ വെറുമൊരു സൈനികമിഷ നായി മാത്രമാണ് പ്രതിഫലിച്ചത്. എങ്കിലും ആക്ഷേപമുള്ള ഒരു കാര്യമിതാണ് , ജർമ്മൻ ഫെഡറൽ സേനയ്ക്ക് അന്തർദ്ദേശീയ നിലവാരത്തിലുള്ള മേന്മയേറി യ വിദഗ്ദ്ധപരിശീലനം നൽകിയിരുന്നില്ലെന്നതാണ് ആക്ഷേപം ഉയർന്നത്.
2001 സെപ്റ്റംബർ 11 -ന് ന്യൂയോർക്കിൽ ഭീകരാക്രമണം നടന്നത് മുതലാണ് ആദ്യമായിട്ട് ഭീകരപ്രവർത്തനത്തിന്റെ പുതിയ മുഖവും ദിശയും ലോക രാജ്യങ്ങൾ ദർശിച്ചു തുടങ്ങിയത്. ഭീകരാക്രമണം ഏതു വഴിയും ഏതു രൂപത്തി ലും എങ്ങനെയും ആർക്കുവേണമെങ്കിലും മിന്നൽവേഗം മറ്റൊരു രാജ്യത്തിനു ഉള്ളിലേയ്ക്ക് കൊണ്ടുവരാമെന്നുള്ള നിലയാണിപ്പോൾ, റഷ്യയുടെ ഭീകരാക്ര മണത്തിലും ഉക്രയിന്റെ നേർക്കുള്ള ഭീകരാക്രമണം തന്നെയാണ്. 1999-ൽ നാറ്റോ സഖ്യം അന്തർദ്ദേശീയ ഭീകരാക്രമണത്തിനെതിരെ നിരവധി പദ്ധതി കൾ ചേർത്തുവച്ചെങ്കിലും എല്ലാ മുൻകരുതലുകളും കണക്കൂകൂട്ടലുകളും അന്ന് 2001-ൽ തകർന്നിരുന്നു. റഷ്യൻ -ഉക്രൈൻ യുദ്ധത്തിന്റെ കാര്യത്തിൽ നാറ്റോസഖ്യം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.
ഫെഡറൽ ജർമ്മൻ സൈന്യത്തെ അന്യദേശങ്ങളിൽ നിയോഗിക്കുന്നത് ഒരു പ്രതിസമതയില്ലാത്ത യുദ്ധം നയിക്കുന്നതിന് തുല്യമാണെന്ന് രാഷ്ട്രീയനേതൃ ത്വത്തെ ബോധ്യപ്പെടുത്താനുള്ള ജനങ്ങളുടെ ശ്രമം ഒരു പുതിയ ആവിഷ്ക്ക രണവികാസം എന്ന് പറയാം. നിലവിലുള്ള ലോകരാഷ്ട്രീയനിലപാടിൽ വിവിധ കാഴ്ചപ്പാടുകളുണ്ട്. റഷ്യ ഉക്രൈനിനെ ആക്രമിച്ചപ്പോൾ, ഭൂരിപക്ഷം ലോകരാജ്യങ്ങളും ആക്രമണത്തിനെതിരെ പ്രതിഷേധിച്ചു. നാറ്റോ സഖ്യരാ ഷ്ട്രങ്ങൾ ഇപ്പോൾ ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഉക്രയിനിനെ നാറ്റോ രാജ്യങ്ങൾ സഹായിക്കുന്നു. ലക്ഷക്കണക്കിന് അഭയാർത്ഥികളെ സ്വീകരിച്ചു സഹായിക്കുന്നു. അതുപക്ഷേ, റഷ്യ ഒരു നാറ്റോ സഖ്യത്തിൽപ്പെട്ട രാജ്യത്തെ ആക്രമിക്കുകയാണെങ്കിൽ നാറ്റോയുടെ ശക്തമായ പ്രതികരണം നേരിടാൻ റഷ്യ കാത്തിരിക്കാമെന്നു അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇതുവരെ മാനുഷിക സഹായപ്രവർത്തനങ്ങൾ, ആയുധസഹായം തുടങ്ങിയ പ്രതിരോധ സഹകരണമേ ചെയ്തിട്ടുള്ളൂ. ഇനി എന്താണ് സംഭവിക്കുകയെന്നത് പ്രവചനാതീതമാണ്. പുട്ടിൻ അധികാരസ്ഥാനത്തുനിന്നും മാറണം എന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. അപ്പോൾ പ്രതിസമതയില്ലാത്ത യുദ്ധംഎന്ന് പറയുന്നത്, എതിരാളിക്ക് നേരെ കൃത്യം ലക്‌ഷ്യം വച്ചുള്ള തുരത്തൽ പ്രയോ ഗം. അതായത്, സൈനികതയ്യാറെടുപ്പ് കൂടാതെ അക്ഷരാർത്ഥത്തിൽ ആകാ ശത്തുനിന്നും പൊട്ടിവീഴുന്ന മിന്നൽ ആക്രമണമാണത്. ഭീകരരെ അവരുടെ താവളത്തിൽ തന്നെ നേരിടണം.വെല്ലുവിളികളെ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് നേരിടുവാൻ മുൻകരുതലുകൾ സ്വീകരിക്കുക, ഇവയെല്ലാമാണ്. അത് കേന്ദ്രീകൃതമായ പ്രതിരോധമാർഗ്ഗങ്ങൾതന്നെ, എന്നാൽ പരിഷ്‌ക്കരിച്ച ഫെഡറൽ സേനാസംവിധാനത്തിനു ഇതുവരെയും അത്രയേറെ മേന്മകൾ ആർജ്ജിച്ചിട്ടില്ലെന്ന അഭിപ്രായവും സേനാനായകന്മാരുടെ പക്ഷത്തുനിന്നും ഉണ്ട്. എന്തായാലും ദൗത്യനിർവ്വഹണത്തിനുള്ള നിയോഗസമ്മതം നൽകൽ പ്രശ്നത്തിന്റെ ഗൗരവത്തിന്റെ കടുപ്പത്തെ ആശ്രയിച്ചു അവസാനത്തേതായി ആയിരിക്കണമെന്ന് മറുവശത്തു നിയമവും അനുശാസിക്കുന്നു. ഉദാഹരണമാ യി, ഇറാക്ക് പ്രശ്നത്തിൽ ഫെഡറൽ സേനയെ നിയോഗിക്കുന്ന ജർമ്മൻ വിദേശ നയം ഇതിനുള്ള പരസ്യമായ കാര്യമാണ്.
ഇറാക്കിലും യുഗോസ്ളാവിയയിലും യുദ്ധാനന്തരം ഏകാധിപതികളായ ഭരണാധികാരികളെന്ന് വിധിക്കപ്പെട്ടവരെ പുറത്താക്കിയതോടെ ആ രാജ്യങ്ങ ൾ നേരിട്ട ക്രമസമാധാനപ്രശ്നങ്ങളും ജനങ്ങളുടെ പട്ടിണിയും സാമൂഹിക ദുരന്തങ്ങളും ലോകം സാക്ഷിയായ ചരിത്രസംഭവങ്ങളാണല്ലോ. ലോകരാഷ്ട്ര ങ്ങളുടെ എല്ലാ രാഷ്ട്രീയ ഇടപെടലുകളും പരാജയപ്പെട്ട നിലയ്ക്ക് UNO യുടെ തണലിൽ അവസാനത്തെ ഉപാധി എന്ന നയരേഖയുടെ പ്രാധാന്യമേറിയിരു ന്നു. ദുരന്തമേഖലയിൽ സഹായത്തിനെത്തുകയെന്നതും നശിപ്പിക്കപ്പെട്ട രാജ്യത്തിന്റെ പുനർനിർമ്മാണവും പ്രധാന കാര്യങ്ങളായി മാറി. ഇതെല്ലം മുൻകാല ചരിത്രം.
ജർമ്മൻ ഫെഡറൽ സൈന്യത്തിന്റെ ഘടനയും കർമ്മപദ്ധതികളും തയ്യാറാ ക്കുവാൻ അവയെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുത്തി പ്രവർത്തിക്കാൻ തുടങ്ങി.ഒന്ന്, സൈന്യങ്ങളുടെ പരിശീലനം കൂടുതൽ മേന്മയിലും സൗകര്യ ത്തോടെ നവീകരിച്ചുകൊണ്ടിരിക്കുക, ഒരു അസിമിട്രിക്ക് ഓപ്പറേഷന് തക്ക ശേഷിയുള്ള ഒരു ത്രൂപ്പിനെ തയ്യാറാക്കുക, സമാന്തരവും ഏറ്റവും അടുത്ത ദൗത്യ നിർവ്വഹണത്തിനും പ്രാപ്തരാക്കുക, എന്നിവയാണ്. ഇതിന് സഹായകര മായ ഒരു സഹകരണപദ്ധതി നാറ്റോഫോഴ്‌സ്, അതുപോലെ മറ്റു യൂറോപ്യൻ സൈനിക ഗ്രൂപ്പുകൾ, മറ്റു സഖ്യരാജ്യങ്ങളുടെ ട്രോക്കോപ്പുകൾ എന്നീ ഘടക സേനാവിഭാഗങ്ങളുമായി ചേർന്ന് രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രശ്‌ന കേന്ദ്രങ്ങളായ ദേശങ്ങളിൽ കുടുങ്ങിപ്പോയിട്ടുള്ള ജർമ്മൻ പൗരന്മാരെ യും ഭടന്മാരെയും അവിടെനിന്നു രക്ഷിച്ചെടുക്കുകയെന്ന ജോലി നിർവ്വഹി ക്കാൻ മുപ്പത്തി അയ്യായിരം സേനാംഗങ്ങൾ ഉൾപ്പെട്ട ഒരു സൈന്യവിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടാം കാറ്റഗറിയിൽപെട്ടവർ അഫ്‌ഗാനിസ്താൻ പോലെയുള്ള രൂക്ഷപ്രശ്നങ്ങളുള്ള അന്യദേശങ്ങളിൽ ഫെഡറൽസേന നീണ്ട കാലയളവിൽ സേവനം ചെയ്തിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സേനാംഗങ്ങളെ മുഴുവൻ ജർമ്മനിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇവരിൽ ഒരു വിഭാഗം ബാൽക്കാൻ പ്രദേശത്ത് പത്തുവര്ഷത്തിലേറെ പ്രവർത്തനത്തിലായിരുന്നു. അന്യദേശ ദൗത്യനിർവ്വഹണത്തിന് എഴുപതിനായിരം പേരടങ്ങിയ ഒരു സൈന്യവിഭാഗമുണ്ടായിരുന്നു. മൂന്നാമത്തെ വിഭാഗം, സഹായനിർവ്വഹണത്തി നുള്ള സൈനിക വിഭാഗം. ആയുധ ഉപകരണങ്ങളും സാധനങ്ങളും ആവശ്യമാ യ ലോജിസ്റ്റിക്ക് സൗകര്യങ്ങൾ ചെയ്യുകയെന്നതാണ്. ഇവയുടെ പ്രവർത്തനം നടപ്പാക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം സഖ്യസൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ ദൗത്യനിർവ്വഹണത്തിനായി ഉസ്ബി ക്കിസ്ഥാനിൽ വലിയ വിമാനങ്ങൾ പോലും ഉയർന്നുപൊങ്ങുവാൻ ശേഷിയു ള്ള വിമാനത്താവളവും, വ്യോമസേനാവിഭാഗവും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ നാറ്റോ സഖ്യം ഒന്നരമില്യൺ പടയാളികളെ പരിശീലിപ്പിച്ചു തയ്യാ റാക്കി നിറുത്തിയിട്ട് കാലങ്ങൾ കുറെ കഴിഞ്ഞു. കൊസോവോ, അഫ്‌ഗാനി സ്ഥാൻ, ബോസിനിയാ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം സൈന്യങ്ങൾ താവ ളമടിച്ചിട്ടുള്ളതാണ്.
ജർമ്മൻ ഫെഡറൽ സൈന്യത്തിലുള്ള വിശ്വാസ്യതയും പ്രവർത്തന വിജയങ്ങ ളും അത്രയേറെ ജനശ്രദ്ധയും തൃപ്തിയും കൈവരിച്ചിട്ടില്ലെങ്കിലും അന്തർദ്ദേ ശീയ ഭീഷണികളായ അണുവായുധ ആക്രമണഭീഷണിയും, ബയോകെമിക്ക ൽ ആക്രമണ വെല്ലുവികളും നേരിടുന്നതിന് ശേഷിയും വിജ്ഞാനവും പരിച യങ്ങളും ജർമ്മൻ സേനയ്ക്കുണ്ട്. പുട്ടിൻ അണ്വായുധ ഭീഷണി മുഴക്കുന്നുണ്ട്. ABC യുദ്ധോപകരണങ്ങൾ ശീഘ്രവേഗം ഫലവത്തായി പ്രയോഗിക്കുവാനും ഏറെ പരിശീലനം ജർമ്മൻ സേനയ്ക്കുണ്ട്. അതിനവർ പരിശീലിച്ചവരാണ്. ഫെഡറൽ സൈന്യത്തെ ആഭ്യന്തര ദുരന്ത നിവാരണത്തിന് ഉപയോഗിക്കാൻ നിയമമനുസരിച്ചു പ്രാദേശിക അധികാരികൾക്ക് അവകാശവുമുണ്ട്. അതി തീവ്ര ദുരന്തമല്ലാത്ത പ്രശ്നങ്ങളിൽ സഹായം തേടുന്നതിന് അഗ്നിശമനവിഭാഗ ത്തെയും സാങ്കേതിക വിദഗ്ധരെയും വിളിക്കുകയാണ് സാധാരണ പതിവ്. എന്നാൽ A B C സുരക്ഷാസംവിധാങ്ങൾ ഒരുക്കാൻ ഫെഡറൽസേനയ്ക്ക് ദൗത്യം ഏറ്റെടുക്കാം. ഇതിനു ഉദാഹരണമായിരുന്നു, ഇറാക്ക് യുദ്ധസമയത്ത് ഫെഡറൽ സൈന്യം കുവൈറ്റിൽ താവളമടിച്ചിരുന്നത്. ഭീകരരുടെ ഏത് വിധ ഭീഷണികളും ജർമ്മൻ വ്യോമ മണ്ഡലത്തിലുള്ള ഭീഷണികളും ഉണ്ടായാൽ അവയെ നേരിടുന്നതിന് പ്രാദേശിക അധികാരികളുടെ സഹായവിലിയനുസ രിച്ചു ഇടപെടാമെന്നതാണ് പ്രത്യേകത.
വ്യാപകാർത്ഥത്തിൽ ജർമ്മൻ ഫെഡറൽ സൈന്യം ജർമ്മനിയുടെ സുരക്ഷാ സംവിധാനത്തിനുള്ള ഒരുപകരണമാണ്. വിദേശനയം തന്നെ ജർമ്മനിയുടെ പൊതു താൽപ്പര്യമാണ്. കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാന വഴിത്തിരിവ് വരെ ദൗത്യനിർവ്വഹണ വിഷയങ്ങളിൽ കരുതലോടെയുള്ള അകൽച്ച പാലിക്കുന്ന രാഷ്ട്രീയസംസ്കാരമായിരുന്നു പുലർത്തിയിരുന്നത്. ആ വഴിത്തിരിവ് കടന്നു പോയപ്പോൾ പലപ്പോഴും സൈന്യത്തിന്റെ അടിയന്തിരവേഗ ഇടപെടലുകൾ നടക്കുന്നതായും കാണാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ, പ്രതിരോധമന്ത്രാലയത്തിന്റെ പ്രധാന തീരുമാനങ്ങൾക്ക് മുമ്പായിത്തന്നേ, അതും സൈന്യങ്ങളുടെ വിവിധതരത്തി ലുള്ള പ്രതിബന്ധങ്ങളെയൊന്നും കണക്കാക്കാതെ ഉണ്ടാവുകയാണ് ചെയ്തത്. ജർമ്മനിയുടെ താൽപ്പര്യത്തിന് അനുകൂലമല്ലാത്ത ഏതൊരു നിയോഗവും തള്ളിക്കളയുകയായിരുന്നുവെന്ന് കഴിഞ്ഞാകാല ഇടപെടലുകൾ, ഉദാഹരണം, ബോസ്‌നിയ-ഹെർസോഗോവീനയുടെ കാര്യം. സമാധാന ദൗത്യ നിർവ്വഹണം ആയിരുന്നു അവിടെ അവിടെ സാധിക്കേണ്ടത്. ആ രാജ്യത്തിന്റെ കെട്ടുറപ്പ് സ്ഥിതിവിശേഷം മനസ്സിലാക്കാനുള്ള ജർമ്മനിയുടെ ഒരു പരീക്ഷണവുംകൂടി ആയിരുന്നു ജർമ്മനിയുടെ അവിടേക്കുള്ള പുറപ്പാടിന്റെ ഉദ്ദേശവും. ഇപ്പോൾ ഉക്രയിൻ -റഷ്യൻ പ്രശ്നകാര്യത്തിലും ജർമ്മനി വളരെ കൃത്യമായിത്തന്നെ നീങ്ങുന്നു. എന്നാൽ UNO യുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യും.
ഇതിന് ഉദാഹരണമായിരുന്നു , ഈസ്റ്റ് ടിമോറിലെ ഇടപെടൽ. അത് ജർമ്മനി യുടെ താല്പര്യമായിരുന്നില്ല. UNO യുടെ പൊതുസഖ്യത്തിൽ ജർമ്മൻപതാക അവിടെ വീശിക്കാണിക്കുകവഴി ലോകശ്രദ്ധ പിടിച്ചുപറ്റുകയെന്ന നയം. കോംഗോയിലും ഇങ്ങനെ തന്നെയായിരുന്നു. ഇവിടെയൊന്നും ജർമ്മനി തിള ങ്ങിയില്ല. അഫ്‌ഗാനിസ്ഥാനിൽ ലോകസഖ്യത്തിന്റെ ഇടപെടലിൽ പങ്കചേരു കയും ജർമ്മൻ സൈന്യങ്ങൾ അതിതീവ്വ്രദുരന്തങ്ങളെ നേരിടുകയും ചെയ്ത അനുഭവങ്ങൾ ഉണ്ടായത് അക്കാലത്തു ഏറെ ചർച്ചാവിഷയമായിരുന്നു.
മദ്ധ്യപൂർവ്വ മേഖലയിലെ ഇടപെടലുകൾ ജർമ്മൻ സർക്കാരിന് ഉന്നതതാല്പര്യ മുള്ള വിഷയമായിരുന്നു. അതേസമയം ഇറാക്കിന്റെ പുനർനിർമ്മാണ പ്രവർ ത്തനങ്ങളിൽ പങ്കു ചേരാൻ ഇഷ്ടപ്പെട്ടില്ല. പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തല്പരത മുഴുവൻ ഉൾക്കൊണ്ടത് അമേരിക്കയുടെയും അവരോടു ചേർന്ന് രാജ്യ ങ്ങളുടെയും സാമ്പത്തികലാഭമായിരുന്നു. ഈ രാജ്യങ്ങളുടെ കമ്പനികൾക്ക് അവസരമുണ്ടാകുന്ന ഏത് കരാറുകളും അവർക്ക് സ്വീകാര്യമായിത്തീർന്നു. ജർമ്മനിയെ സംബന്ധിച്ച് ഏറെ എളുപ്പമായിരുന്നത് യൂ.എൻ. -നാറ്റോ സഖ്യ ത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള പങ്കാളിത്തമായിരുന്നു.
ഇപ്രകാരമുള്ള ദൗത്യനിർവ്വഹണമാണ് ജോർജിയായിലും കൗക്കാസസിലും നിർവ്വഹിച്ചത്. ജർമ്മനി ഒരിക്കലും ഒറ്റയാകാൻ നയം സ്വീകരിച്ചിട്ടില്ല. U N -NATTO- OSZE (ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷ ൻ ഓഫ് യൂറോപ്പ് ) യുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ സ്വന്തം പങ്കാളിത്തം ഉറപ്പിക്കുകയാണ് ചെയ്തത്. അതെ സമയം തന്ത്രപ്രധാനമായ കാര്യങ്ങളിൽ യൂറോപ്പിന്റെ ആവശ്യം ,ഉദാ: വ്യോമ ട്രാൻസ്‌പോർട്ട് ,നിറവേറ്റുവാൻ സഹായം നൽകുന്നു.
ഒരു സഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നതുതന്നെ ജർമ്മൻ വിധശാനയത്തി ന്റെയും സുരക്ഷാ സംവിധാനത്തിന്റെയും താല്പര്യമാണടങ്ങിയിരിക്കുന്നത്. അതിനാൽത്തന്നെ ജർമ്മനിയുടെ ഭൂതകാല രാഷ്ട്രീയ ചരിത്രത്തിനു കൂടിയ മുൻതൂക്കം നൽകുന്നില്ല. അസൗകര്യം ഉളവാക്കുന്നതും ആവശ്യത്തിലധികം ഗൗരവം കൽപ്പിക്കാത്ത കാര്യങ്ങളുടെ അവതരണങ്ങൾ നടത്തുന്ന രാഷ്ട്രീയ ചലനങ്ങൾ ഫെഡറൽ സേനയുടെയും ജർമ്മനിയുടെ വിദേശനാണ്യ ഘടനയു ടെയും സൽപ്പേരിന് ശുഭകരമല്ല. ജർമ്മനിയുടെ പൊതുതാല്പര്യസംരക്ഷണം ഫെഡറൽ സേനയുടെ അത്യുന്നത ദൗത്യവും അവരിലുള്ള വിശ്വാസ്യതയാണ്. അവരുടെ ആത്മാഭിമാനവും. റഷ്യയുടെ ഉക്രൈൻ ആക്രമണത്തെ ജർമ്മനി അതിനിഷ്ടൂരമായ പ്രവർത്തിയാണ് കാണുന്നു. അതിനാൽ ജർമ്മനിയുടെ പൊതുതാൽപ്പര്യം സംരക്ഷിച്ചുകൊണ്ട് ലോകരാജ്യങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നു.//-
***********************************************************
e-mail-/ dhruwadeeptionline@gmail.com
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.
സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും
ഒഴിവാക്കുക-
https://dhruwadeepti.blogspot.com