Sonntag, 21. November 2021

ധ്രുവദീപ്തി : Panorama // Part 1//ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകൾ. // George Kuttikattu -


ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകൾ. // 

 George Kuttikattu -

ലോകരാജ്യങ്ങളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ഏതെല്ലാം മാറ്റങ്ങൾ ഇക്കാലത്ത് ഉണ്ടായിട്ടുണ്ടെന്നും ചിന്തിക്കുകയാണെങ്കിൽ കഴിഞ്ഞ കുറെ കാലങ്ങളിലേയ്ക്കും പിറകോട്ട് തിരിഞ്ഞു നോക്കുന്നത് കുറച്ചു നല്ലത് തന്നെ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  കാരണം, അന്നും ഇന്നും നമ്മുടെ സാധാരണ ജീവിത മാർഗ്ഗങ്ങളിൽ ഏതെല്ലാം മാറ്റങ്ങൾ ആഗോളതലത്തിൽ ഉണ്ടായിട്ടുണ്ടെന്നും, ഏതെല്ലാം മാറ്റങ്ങൾ നമ്മുടെ ഭാവിയിൽ കൂടുതലേറെ  ഉണ്ടാകാമെന്നും മറ്റുമുള്ള കാര്യങ്ങൾ ഇന്ന് അറിയാൻ നമുക്ക് കഴിയുകയും ചെയ്യുമെന്ന് കരുതാമോ? ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ച അനേക വിഷയങ്ങളെക്കുറിച്ചു ചർച്ചകൾ ചെയ്യാൻ അരനൂറ്റാണ്ട് മുമ്പ് ഓസ്ട്രിയയിലെ വിയന്നയിലാണ് ചില അന്താരാഷ്ട്രനേതൃത്വങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റിയുടെ ആദ്യ യോഗം നടന്നത്. 1995-ൽ അന്തരിച്ച ജപ്പാനിലെ മുൻ പ്രധാനമന്ത്രി ശ്രീ. തക്കെയോ ഫക്കുഡയാണ് 1992- ൽ ലോകരാജ്യങ്ങളിലെ അനേകം ജനങ്ങളെ സമ്മർദ്ദത്തിലാക്കിയിരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുവാൻ ഒരു നല്ല "ഇന്റർ ആക്ഷൻ കൗൺസിൽ" ആശയം കൊണ്ടുവന്നത്. അദ്ദേഹം പറഞ്ഞതുപോലെ, "മഹത്വവും, മാത്രമല്ല, അനുതാപവും", എല്ലാ ദുഃഖങ്ങളിലും ദുരിതങ്ങളിലും നിന്നുണർന്ന ഇരുപതാം നൂറ്റാണ്ടിനെ, "പ്രശസ്തിയുടെ നൂറ്റാണ്ട് " എന്നാണ്  അദ്ദേഹം ആ ഭാവി നൂറ്റാണ്ടിനെ വിശേഷിപ്പിച്ചത്. 

 Takeo,Fukuda-1976-78
Prime Minister, Japan

അതുനിമിത്തം ലോകത്തിന് മഹത്വവും പുരോഗതിയുമാ കട്ടെ, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്ന്  തുടങ്ങിയ ചില മേഖലകളിലെ വൻ മുന്നേറ്റം മൂലം വമ്പിച്ച സാമ്പത്തിക വളർച്ചയും ഉണ്ടായിയിട്ടുണ്ട്. അതുപക്ഷേ, "ഈ നൂറ്റാണ്ട് ദർശിച്ച ഏറെ വലിയ കഷ്ടതകൾ നിമിത്തം  പശ്ചാത്താപത്തിലും ലജ്ജയിലും ഞങ്ങൾ ഖേദിക്കുന്നു" എന്ന് അദ്ദേഹം അന്ന് പറയുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവുമായ അനേക കാര്യങ്ങൾപോലും അതാകട്ടെ, ഹോളോകോസ്റ്റിന്റെ അതിഭീകരവും അതി  ലജ്ജാകരവുമായ ക്രൂര കുറ്റകൃത്യങ്ങൾമൂലം നിരവധി ലക്ഷങ്ങളുടെ വംശഹത്യകളും വംശീയ ഉന്മൂലനവും മറ്റു  അതിരുകടന്ന യുദ്ധ കുറ്റങ്ങളും; അതുപോലെ മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം ലോകം നേരിട്ടറിഞ്ഞു. രാഷ്ട്രീയത്തിന്റെയും മതവിശ്വാസത്തിന്റെ പേരിലുള്ള നിരവധി വൈരുദ്ധ്യങ്ങളിലും കുറെ നൂറ്റാണ്ടുകളായി മനുഷ്യർ നേരിട്ടിരുന്ന ദുരന്ത കാലങ്ങൾ ചരിത്രം മായിച്ചു കളയുന്നില്ല. ഇത്തരം ചില ഉദാഹരണങ്ങൾ കഴിഞ്ഞ ചില നൂറ്റാണ്ടുകളുടേതാണ്. അതിന്റെ തുടർച്ചകൾ പോലെ തന്നെ ഇക്കാലത്തും ലോകത്തിലെ ചില രാജ്യങ്ങളിൽ ഇന്നും അക്രമം നടന്നു കൊണ്ടിരിക്കുന്നു. 

ഇതിനോടകമായി ലോകത്തിൽ ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. "ഞങ്ങൾ ഇപ്പോഴും എവിടെയും പോകുന്നില്ലെങ്കിലും ഈ ഭൂമിയിൽ നല്ല സമാധാനം ഉണ്ടാവണമെങ്കിൽ, ഒരു മൂന്നാം ലോകമഹായുദ്ധം എന്നത് കുറഞ്ഞത് ഒരു ചോദ്യമല്ല, ഒരു  പരിഹാരമല്ല. മുൻകാലങ്ങളിൽ കാണപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് തികച്ചും ഇന്നത്തെ ലോകം വ്യത്യസ്തമാണ്"- അവയെ മാവോ സേ തൂങ്,  അല്ലെങ്കിൽ ക്രൂഷ്ചേവ്, ബ്രഷ്നേവ്, ജോൺ. എഫ്. കെന്നഡി, അല്ലെങ്കിൽ റൊണാൾഡ് റീഗൻ എന്നിവരെപ്പോലെ ഉള്ളവർ അങ്ങുമിങ്ങും അക്കാലത്ത്  അഭിമുഖീകരിച്ച വിവിധ യാഥാർത്ഥ്യങ്ങൾ എന്നാണ് മുൻകാല രാഷ്ട്രീയ ചലനങ്ങളുടെ വ്യത്യസ്ഥ കഥകൾ നാമേവരെയും ഇപ്പോൾ മനസ്സിലാക്കുന്നത്. മാത്രമല്ല, ഈ കാലങ്ങളിൽ അപകടങ്ങളും അതിനു ചേർന്ന സാഹചര്യങ്ങളും അതിനുള്ള സാദ്ധ്യതകളും ഉണ്ടായിരുന്നു. അത്  സംബന്ധിച്ച് പറഞ്ഞാൽ, ഇന്ന് അവയെല്ലാം വളരെയധികം മാറിയിരിക്കുന്നു. ആ സാഹചര്യം മാറി, ഇന്ന് പുതിയ അവിചാരിത അപകടങ്ങളുണ്ട്, മാത്രമല്ല, പുതിയ വെല്ലുവിളികളും വളരെ ഉയരുന്നുണ്ട്. ഇത് എന്തുകൊണ്ട്? കാരണം, അതിനുള്ള കാരണങ്ങളും സാദ്ധ്യതകളും, പുതിയ അപകടകരമായ അവസരങ്ങളും ചേർന്ന് അവ ഏറെ  ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ആഗോളവത്ക്കരണം.

"ആഗോളവത്ക്കരണം" എന്ന പ്രതിഭാസത്തിൽനിന്നു തന്നെ നമുക്ക് തുടങ്ങാം. "ആഗോളവത്ക്കരണം" എന്ന പദം പുതിയതാണ്. എന്നാൽ മാർക്കോ പോളോ യുടെയും, വാസ്കോ ഡി ഗാമയുടെയും, മാത്രമല്ല, ഹാൻസിയാറ്റിക്ക് തുടങ്ങി യവരുടെ കാലത്തു നൽകിയതാണ്. അന്നത്തെ കാലഘട്ടങ്ങളിലെന്നും അത്ര  വിപുലവും പ്രധാനപ്പെട്ടതുമായ ലോക വ്യാപാരം നടന്നിട്ടുണ്ട്, എന്നതിന് ചില  ഉദാഹരണങ്ങളാണ്, അക്കാലത്ത് അതെല്ലാം യഥാർത്ഥത്തിൽ പുതിയ വലിയ അനുഭവമായിരുന്നു കയറ്റുമതി, അതിന്റെ അളവിലും  വേഗതയിലും ഉണ്ടായ വർദ്ധനവ്, അതെല്ലാം വ്യാപാരത്തിന്റെ വർദ്ധനവുണ്ടാക്കിയിരുന്നതാണ് .ഈ  ആഗോളവത്ക്കരണം എന്ന ആശയത്തിനെതിരെ ചൈനയുടെയും അന്നത്തെ സോവ്യറ്റ് യൂണിയന്റെയും (റഷ്യ) ഒരുമിച്ചുളള എതിർപ്പുമൂലം ഏതാണ്ട് അത് പൂർണ്ണമായും ആഗോളവ്യാപാരത്തിൽനിന്നും അടച്ചുപൂട്ടി അകന്നു മാറിമാറി  നിൽക്കുകയാണുണ്ടായത്. അവർ ഇപ്പോഴും അതിൽ പൂർണ്ണമായോ അഥവാ  ഭാഗികമായോ വ്യാപാര പങ്കാളികളായി പ്രവർത്തിക്കുന്നു. 

ആ ഒരു ഭീഷണിക്ക് നേർക്ക് നേരെ, ഇറക്കുമതിയുടെയും അതുപോലെതന്നെ  കയറ്റുമതിയുടെയും അളവുകൾ പലമടങ്ങുകൾ വർദ്ധിച്ചുവെന്നതാണ് ഒരു  യാഥാർത്ഥ്യംലോകത്തെ ഇരുനൂറോളം രാജ്യങ്ങളും പങ്കെടുക്കുന്ന ഒരു വമ്പൻ കുതിച്ചുചാട്ടം സാദ്ധ്യമായി. ഗതാഗതമേഖലയിലും വളരെ ഗുണനിലവാരമുള്ള കുതിച്ചുചാട്ടത്തിലൂടെ ആശയവിനിമയവും, മാത്രമല്ല, മഹാസമുദ്രങ്ങളിലും വായുവിലും എളുപ്പം സാദ്ധ്യമാകുന്നത് അവയെ കൂടുതലും ഇലക്ട്രോണിക്ക്സ് മാർഗ്ഗങ്ങളിലൂടെയുമാണ്. ഇക്കാലത്ത്  നമ്മൾ ഹൈടെക് എന്ന് വിളിക്കുന്നത് വളരെക്കാലം മുമ്പത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. നമ്മുടെ ഈ  ജീവിതകാലത്ത് നാമെല്ലാം ധ്രുതഗതിയിലുള്ള ഒരു ആധുനിക ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. അതിനൊരു ഉദാഹരണം നിലവിലുള്ള ഇലക്ട്രോണിക് ആശയവിനിമയം-ഉദാ: ഇന്റർനെറ്റ് വഴി- അത് എവിടെയും എല്ലാവർക്കും സാദ്ധ്യമാകുന്നു. ഇന്ന് ഒരുവന് അഥവാ  ഒരുവൾക്ക് ആവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ വലിയ ശാസ്ത്ര  പരിശീലനം ലഭിച്ചിട്ടുണ്ട്. നമ്മുടെ ആനുകാലിക ജീവിതകാലത്ത് ഇപ്പോൾ  നിലവിലുള്ള ടെക്‌നോളജിക്കൽ ഗവേഷണംകൊണ്ട് എല്ലാവർക്കും അവയുടെ ഫലം ഉപയോഗിക്കാനും അത് ഫലവത്തായതാക്കാനും കഴിയുന്നു. അതിനാൽ അനേകമനേകം ദൂരമകലെയുള്ള രാജ്യങ്ങളിൽ ഇത്തരം സാദ്ധ്യതകളെല്ലാം  വികസിപ്പിച്ചെടുത്തു ഏതൊരാൾക്കും നന്നായി അത് പ്രയോജനപ്പെടുത്താൻ പോലും കഴിയുന്നു. അതാകട്ടെ എല്ലാവർക്കും നന്നായിട്ട്, ഒരിക്കൽപ്പോലും മനസ്സിലാകാത്ത ഭാഷയിലുമാകാം

നമ്മുടെ ഈ കാലത്തിന് അനേകായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ  മനുഷ്യരാശിക്ക് നിരവധി നൂറ്റാണ്ടുകൾ നഷ്ടമായി എന്ന് കാണാനുണ്ട്. അവ  ഉദാഹരണമായി, കളിമണ്ണിൽനിന്ന് ഒരു മഗ്ഗ് (Mug) ഉണ്ടാക്കാന്ന വിദ്യ ഒരാൾ പഠിക്കുന്നതുവരെ, അതിനുശേഷം മറ്റൊരു നീണ്ട സമയമെടുത്തു 'വെങ്കല' പാത്രങ്ങൾ നിർമ്മിക്കുവാൻ. നൂറുകണക്കിന് വർഷങ്ങൾ അതിനുവേണ്ടിത്ത ന്നെ കാത്തിരുന്നു. അപ്പോൾ, മുമ്പ് എന്തായിരുന്നു ജീവിത സ്ഥിതിഗതികൾ? പിന്നീട്, ഓരോന്ന് ഒന്നിന് പിറകെ വീണ്ടും വീണ്ടും മാറ്റങ്ങളുണ്ടായി. ഇരുമ്പ് യുഗം വന്നു, വീണ്ടും ഇരുമ്പ് ഉരുക്ക് ആക്കുവാൻ നിരവധി നൂറ്റാണ്ടുകൾ തന്നെ അതിനുവേണ്ടി എടുത്ത ചരിത്രമാണ് ഉള്ളത്. 20- ആം നൂറ്റാണ്ടിലുണ്ടായ മുൻ  വികസനകാലത്ത് കുറഞ്ഞത് അമ്പത് വർഷങ്ങളലെ കാലമാണ് ആദ്യത്തെ ചെറിയ വിമാനം ഉണ്ടാക്കിയതിന് വേണ്ടിവന്നിട്ടുള്ളത്. അതിനുശേഷമാണ് ആദ്യത്തെ വലിയ വിമാനം നിർമ്മിക്കുന്നത്. അന്ന് വലിയ യുദ്ധവിമാനങ്ങൾ നിർമ്മിക്കപ്പെട്ടു. അങ്ങനെയുള്ള യുദ്ധവിമാനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഒരു വലിയ നഗരത്തെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന കൂറ്റൻ ബോംബുകൾ അത് വഹിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതിയുടെ ഏതാണ്ട് ആശ്വാസകരമായിട്ടുള്ള ത്വരിതഗതിയുടെ വഴിത്തിരിവാണ് ഇപ്പോൾ നാം ഇന്നുവരെ സാക്ഷ്യം വഹിക്കുന്നത്.

വളർച്ചയുടെ വഴികൾ. 

നമ്മൾ ഈ ആധുനിക അറിവുകളുടെയും ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയുടെയും ത്വരിതപ്പെടുത്തൽ പ്രക്രിയകളും എല്ലാം കാണേണ്ടതുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ വിധം വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വളരുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ ശരിയായ പഠന വളർച്ചയുടെ പുരോഗതി തുടരേണ്ടതുണ്ട്, ലോകമൊട്ടാകെ ഈ പുരോഗതി താരതമ്മ്യേന അതിവേഗത്തിലുമാണ്. ചില  ശാസ്ത്ര-സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും ആഗോളവത്ക്കരണം നമ്മൾ പ്രതീക്ഷിച്ചതു, ലോകം പ്രതീക്ഷിച്ചതുപോലെ വലിയ പരിവർത്തനം ചെയ്യാനുള്ള സാദ്ധ്യത ഇപ്പോൾ ഈ ആധുനികലോക ജനസമൂഹത്തിന് ഉണ്ടോ എന്ന മറ്റൊരു ചോദ്യം നമ്മുടെ മുന്നിൽ ഉദിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.

അതിനു ഉദാഹരണങ്ങളിൽപ്പെട്ട ഒന്നാണ്, ഹൃദയം മാറ്റിവയ്ക്കൽ പ്രക്രിയ ശസ്ത്രക്രിയയിലൂടെ ഏറ്റവും പുതിയ ജനിതകശാസ്ത്ര സാങ്കേതികശാസ്ത്ര  വിദ്യയാണെങ്കിലും ഹൃദ്രോഗിയായ ഒരാൾ അപരിചിതന്റെ ഹൃദയം കൊണ്ട്, അഥവാ മൃഗങ്ങളുടെ ചില അവയവമാറ്റങ്ങൾകൊണ്ട് പോലും ഒരു ഹൃദയം ജീവിക്കുന്നു എന്ന മഹത്തായ കണ്ടെത്തലുകളും നമ്മെയും ആകർഷിക്കുന്നു. അതല്ലെങ്കിൽ നമ്മൾ പുതിയ വേറെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചു ചിന്തിക്കുകയാണോ? ഇക്കാലത്തു ചില ആധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെടുന്ന പുതിയ വാഹനങ്ങളുടെ വ്യവസായം മാത്രമല്ല, മിസൈൽ ആയുധ സംവിധാനങ്ങൾ എന്നിവ തുടങ്ങി നിരവധി പുതിയ സാങ്കേതിക വിദ്യകൾ- ജപ്പാനിലോ ഇന്ത്യയിലെ ബാംഗ്ലൂരിലോ, അഥവാ,  സ്റ്റാൻഫോർഡ്/ കാലിഫോർണിയ അതുമല്ല, ചൈനയിലോ, നെതർലണ്ടിലോ അതുപോലെ  എവിടെയായാലും ലോകം എമ്പാടും പുതിയ സാങ്കേതിക വിദ്യ ലഭ്യമാകും.  ആധുനിക ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഓരോ രാജ്യങ്ങളും ഒരു വലിയ ലോകകമ്യുണിറ്റിയിലെ ഓരോ അംഗങ്ങളാണല്ലോ എന്ന പുതിയ തോന്നൽ എങ്ങനെയാണ് ഉണ്ടാവുക? അതുപോലെ നാമെല്ലാം ജീവിക്കുന്നതും ഒരു "ഗ്ലോബൽ വില്ലേജ്"എന്ന അടിസ്ഥാനത്തിലാണല്ലോ. ഇവയെല്ലാം ആർക്കും എവിടെയുമാകാം, സംഭവിക്കാം. 

ഒരു ശരാശരി റഷ്യക്കാരന് ഇംഗ്ലീഷ് അറിയില്ലെങ്കിലും, അമേരിക്കക്കാരൻ ചൈനീസ് ഭാഷ സംസാരിക്കുകയില്ലെങ്കിലും, ഈ ഭൂമിയിലെ ഭൂരിഭാഗം  ആളുകളും ഇപ്പോഴും, അവർ ഇന്ത്യക്കാരനാണെങ്കിലും അവരവരുടെ ഭാഷ പറയുവാൻ ആഗ്രഹിക്കുന്നു, പറയുന്നു, അങ്ങനെ അവർ മനസ്സിലാക്കുന്നു. അതുപോലെ തന്നെ അപരിചിത ഭാഷകളെയും അവരെല്ലാം മനസ്സിലാക്കുന്നു, പഠിക്കുന്നുമുണ്ട് . 'അവരുടെ ഭാഷ, അഥവാ നമ്മുടെ സ്വന്തം ഭാഷ, അഥവാ നമ്മുടെ കുടുംബം, അവരുടെ സ്വന്തം കുടുംബം അവരുടെ മതം, അവരുടെ ഗോത്രം, നമ്മുടെ ഗോത്രം, മതം, വിശ്വാസം, നമ്മുടെ ആളുകൾ, അല്ലെങ്കിൽ അവരുടേത് എന്നിങ്ങനെ വൈവിധ്യ ജീവിത ചിന്താശൈലിയിലൂടെ ഇപ്പോൾ  ഓരോരുത്തനും നമ്മുടെ രാഷ്ട്രം, അഥവാ അവരുടെ രാഷ്ട്രം, എന്നൊക്കെ അത്തരം കാര്യങ്ങളെപ്പറ്റി നിർവ്വചിക്കുകയാണ്.

ഏത് വ്യക്തികളായാലും രാഷ്ട്രങ്ങളായാലും നവീന സാങ്കേതികവിദ്യയുടെ ആഗോളവത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്നതിൽ യാതൊരു വിധ  പ്രത്യേക അർത്ഥമില്ല. അതിനെതിരെ പോരാടാനും അത് അനിവാര്യമായിട്ട്  തീരുന്നതാണ്. അപ്രകാരംതന്നെ, ആഗോളവ്യാപാരവത്ക്കരണവും, മാത്രമല്ല  ചരക്കുകളുടെയും കാര്യങ്ങളിലും അവയുടെ സാധ്യതയും വളരെ കൂടുതൽ  എളുപ്പമാക്കുവാനുള്ള സേവനങ്ങളുടെയും വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ട  ഉദാഹരണങ്ങളാണ്. ആഗോളതലത്തിൽ നാം ഇവയെല്ലാം വിശദമായ പഠന  നിരീക്ഷണം നടത്തേണ്ടതാണ്. അതായത്, എന്റെ സ്വന്തം രാജ്യം, അഥവാ ഇന്ത്യ, ജർമ്മനി പോലെയുള്ള വിദേശരാജ്യങ്ങൾ, അതുപോലെ ഓരോ ലോക  രാജ്യങ്ങളിലും ജനസംഖ്യയുടെ നിരക്ക് വളരെ വ്യത്യസ്തമാണ്. ഉദാഹരണമായി നോക്കാം- ഇന്ന് ജർമ്മനിയിൽ ഏകദേശം 80 മില്യൺ ആളുകൾ നിലവിലുണ്ട്. ഇന്ന് ഇന്ത്യയിൽ  2021-ൽ ഏതാണ്ട് 1, 390 537387 ബില്യൺ ആളുകൾ, ചൈനയിൽ 2021 വർഷത്തിൽ 1, 42 ബില്യൺ ഉണ്ട്. ഓരോരോ രാജ്യങ്ങളിലും വ്യത്യസ്തപ്പെട്ട അളവിൽ ജനസംഖ്യ നിരക്ക് കാണപ്പെടുന്നു. എന്നാൽ സാമ്പത്തികമായി ഈ  ലോകത്തിലെ ഇരുനൂറ് രാജ്യങ്ങളിൽ മറ്റെല്ലാവർക്കും ഒപ്പം ജർമ്മനി വാർഷിക ഉത്പ്പന്നത്തിൽ നാൽപ്പത് ശതമാനത്തിലേറെ മറ്റു ലോകരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നാൽപ്പത് ശതമാനത്തോളം കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തെ സമ്പത്‌വ്യവസ്ഥയുടെ ആഗോളവത്ക്കരണത്തിന്റെ ഈ ഉയർന്ന നിലവാരം ഏറ്റെടുക്കുവാൻ ജർമ്മൻ സർക്കാർ ശ്രമിക്കുന്നു. അതുപക്ഷേ, ഇന്ന്  ആഗോളവത്ക്കരണതത്വമനുസരിച്ചുള്ള വ്യാപാരത്തിന് സാദ്ധ്യതകൾ കുറെ  കുറയുന്നത് പദ്ധതി അടച്ചു പൂട്ടുന്നതിനു തുല്യമാകാം. ഗണ്യമായ തൊഴിൽ നഷ്ടത്തിന് കാരണമാകും. അതിന്റെ ഫലം, വലുതായിരിക്കും. ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഇടിവ് വരും. 1970 കൾ മുതൽ മുകളിലേയ്ക്കും  താഴേയ്ക്കുമുള്ള സാമ്പത്തിക രംഗത്തെ ചലനങ്ങൾ കാരണം ജർമ്മനിയിലും മാത്രമല്ല യൂറോപ്പിലും സമ്പത് വ്യവസ്ഥയെ എതിരായി ബാധിച്ചിരുന്നതായി കാണാൻ കഴിയും. ഭാവിയിൽ ആഗോളസാമ്പത്തവ്യവസ്ഥയെ ഒരിക്കലും  വേർപെടുത്തരുതെന്നും അതിന്റെ ബന്ധങ്ങളെക്കുറിച്ചു ആദ്യമായി ലോക ജനത ബോധവാന്മാരായിത്തീരുകയും ചെയ്യണം എന്ന പാഠം മനസ്സിലാക്കണം. ഓരോരോ വർഷങ്ങൾ തോറും ആഗോള എണ്ണവില വിസ്പോടനസമയത്തു ആഗോളജനങ്ങൾ ബോധപൂർവ്വം ശ്രദ്ധിക്കണം.

അതുപോലെ ഇന്ന് മറ്റു പല സ്വതന്ത്രരാജ്യങ്ങളുടെയും ആകസ്മികമായ ഒരു നില ഏതാണ്ട് സമാനതയുള്ളതാണ്. ആ നില ഇന്നും മാറിയിട്ടില്ല. എങ്ങനെ അവർക്ക് അത് ബാധകമാണ്? അവർക്കു ഇപ്പോഴും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഘടനകൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം  സ്വാധീനം ചെലുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പക്ഷെ അവർക്ക് ഇപ്പോൾ  അവരുടെ സമ്പത് വ്യവസ്ഥയെ നയിക്കാൻ വേണ്ടി മാത്രം അവരുടെ ദേശീയ മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നില്ല. ഇന്നത്തെ ചൈന  മറ്റൊരു ഉദാഹരണം.- രാഷ്ട്രീയ കാരണങ്ങൾ മൂലം, ചൈനീസ് ഇനങ്ങൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ, തുടങ്ങിയ ചില രാജ്യങ്ങളിലെ ഉപഭോക്താക്കൾ വാങ്ങാതെ മാറിനിന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് അത് ചൈനയിലും ഒരു തരം  സാമ്പത്തിക ദുരന്തത്തെ ക്ഷണിച്ചു വരുത്തിയെന്ന് പറയാം. മൂന്നാമതൊരു ഉദാഹരണം എടുക്കാം. അതും ചില രാഷ്ട്രീയകാരണങ്ങളാൽ ലോകത്തിന്റെ ചൈതന്യത്തിൽ അമേരിക്കയ്ക്കു അനിവാര്യമായ സാമ്പത്തിക വിശ്വാസം  കുറയാനിട വന്നിരുന്നു. അത് വീണ്ടും ആർജ്ജിക്കുവാൻ ഇന്ന് അമേരിക്കയ്ക്ക് ഏതാണ്ട് സാധിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക വികസനത്തിൽ  മാന്ദ്യമുണ്ടാകുമായിരുന്നു, ഇങ്ങനെയുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടില്ലെങ്കിൽപ്പോലും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഇക്കാലത്തെ ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ പാൻഡെമിക് ദുരന്തം. ലോകം ഒന്നാകെ നേരിടുന്ന ഒരു മനുഷ്യദുരന്തം. പ്രതിസന്ധി തരണം ചെയ്യാൻ ലോകരാജ്യങ്ങൾ സാമ്പത്തികരംഗം വികസനത്തെ ബാധിക്കുന്നതിന് ഇടം നൽകാത്ത ശരിയായ ആഗോള സഹകരണം അനിവാര്യമാണ്. അതിനു ആഗോള ജനങ്ങൾ ബോധവാന്മാരാകണം. അരക്ഷിതാവസ്ഥ അത്ര കുഴപ്പമില്ല. പക്ഷെ, ലോകം സങ്കീർണ്ണവും അതും വളരെ വലുതുമാണ്. മിക്ക ആളുകളും എവിടെയോ സുരക്ഷിതരല്ല. എന്നാൽ ഇപ്പോൾ ധാരാളം ആളുകൾക്ക് അതി  മാരകമായ പകർച്ചവ്യാധിയുണ്ട്. അത് കൊണ്ടാണ്  ഈ അരക്ഷിതാവസ്ഥയെ ക്കുറിച്ചു, സമ്പത് വ്യവസ്ഥയുടെ ആഗോളസുരക്ഷിതത്വംപോലെതന്നെ, ഈ ഒരു ഘട്ടത്തിൽ നാമെല്ലാം ഒന്നായി അവ ചിന്തിച്ചു എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പറയുന്നത്. അനേകരാജ്യങ്ങളിൽ പാണ്ഡെമിക്കിനുള്ള  എതിരെയുള്ള വാക്സിനേഷൻ എടുക്കുമ്പൾ ചിലർ അതിനെ എതിർക്കുന്നുണ്ട്. നമുക്കെല്ലാവർക്കും അപകടകാരിയായി ശല്യപ്പെടുത്തുന്ന മഹാമാരിയിൽ നിന്നു രക്ഷപെടാനുള്ള വഴിയാണ് വാക്സിൻ.

ഇങ്ങനെയുള്ള നിരവധി നീറുന്ന ഉദാഹരണങ്ങളിൽ നിന്ന് നമുക്ക് ഇന്ന് എന്ത് പഠിക്കാൻ കഴിയും? നമ്മുടെ സമ്പത് വ്യവസ്ഥയെയും ജനങ്ങളുടെ വിലപ്പെട്ട ആരോഗ്യകരമായ ഭാവിയെയും പുനർനാഷണവത്ക്കരിക്കാനുള്ള വിലപ്പെട്ട അനുയോഗ്യകരമായ അവസരം ഇക്കാലത്ത് ലോക സമ്പത് വ്യവസ്ഥയുടെ ആഗോളവത്ക്കരണത്തിനു പിടിച്ചുനിൽക്കാൻ ഒട്ടും കഴിയിയുന്നില്ലെങ്കിൽ, നമ്മൾ എന്ത് ചെയ്യണം, അവയുടെ അനന്തര ഫലങ്ങൾക്കായി നാം എപ്പോഴും കാത്തിരിക്കണം. അതിന് തയ്യാറെടുക്കുകയും, കൂടാതെ അതിനുള്ള പ്രക്രിയ പരീക്ഷിക്കേണ്ടതുമുണ്ട്, ഉദ്ദേശിക്കുന്ന ആഗോളവത്ക്കരണ നടപടികളെയും ഒരുമിച്ചു കരുതലോടെ നടപ്പാക്കാൻ. 1970 കളുടെ കാലങ്ങളിൽ ഉണ്ടായിരുന്ന അവിചാരിത ഓയിൽ വിലക്കയറ്റത്തിന്റെ ഷോക്ക് അക്കാലത്തെ യൂറോപ്യൻ രാജ്യങ്ങളിലെ നേതൃത്വങ്ങൾ കൂടി അന്നത്തെ സാമ്പത്തിക- നികുതിയുടെ വ്യവസ്ഥിതിയെ വ്യക്തമായി ക്രമപ്പെടുത്തുവാൻ പ്രേരിതരായി. അവരിൽ പ്രമുഖനായിരുന്നു, അന്ന് പ്രധാന സാമ്പത്തിക ശക്തികളുടെ നേതൃത്വത്തിലി രുന്ന ഫെഡറൽ ജർമ്മനിയുടെ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത്, ഫ്രാൻസിന്റെ പ്രസിഡന്റ് ശ്രീ. VALERY GISCARD D'ESTAING തുടങ്ങിയവർ. അത് സാമ്പത്തിക നികുതി നയങ്ങൾ ഏകോപിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു. ഇന്നത്തെ ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവിൽ ഇന്ത്യയിലെ ജനങ്ങൾ അതിക്രൂരമായി അത്  താങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി. ഇന്ത്യയുടെ നിലവിലെ സർക്കാർ ഓയിൽ വിലവർദ്ധനവിനെതിരെ അനങ്ങുന്നില്ല, ജനങ്ങളുടെമേൽ നികുതി വർദ്ധനവിനും കുറവില്ല. 

 Helmut Schmidt -
German Chancellor 1974-1982

ആഗോള തലത്തിലുണ്ടായ വർദ്ധിച്ച പണപ്പെരുപ്പത്തിന്റെ ശക്തി തരംഗവും അതിന്റെ പ്രവചനാതീതമായ തീരാ  അനന്തര ഫലങ്ങളും തടയാൻ വേണ്ടി 1975-ലെ ശരത്ക്കാല ഘട്ടത്തിലാണ് വേറെ അഞ്ച് രാജ്യങ്ങളുടെ സർക്കാർ നേതൃത്വങ്ങളും തമ്മിൽ അന്ന് ജർമ്മൻ ചാൻസിലറും അന്നത്തെ ഫ്രാൻസിന്റെ പ്രസിഡന്റും ചേർന്ന് ആദ്യമായി ഒരു കൂടിക്കാഴ്ച നടത്തിയത്. ചർച്ച ചെയ്യാൻ   പാരീസിനടുത്തുള്ള അന്നത്തെ പ്രസിദ്ധ RAMBOULLET കൊട്ടാരത്തിന്റെ ഒരു വലിയ സമ്മേളനമുറിയിൽ അവരെല്ലാം ഒന്നിച്ചു കൂടി. സമ്മേളനം തുടങ്ങിയതോടെ റാംബൌലെറ്റ് കൊട്ടാരം അടച്ചു. അവിടേയ്ക്ക് പ്രസ്സിന്റെയും ടെലിവിഷന്റെയും സാന്നിദ്ധ്യവും വേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ ആദ്യത്തെ ലോക സാമ്പത്തിക ഉച്ചകോടി നടന്നു. ആ വർഷങ്ങളിൽ ജി- 7 രാജ്യങ്ങൾക്കായിരുന്നു ലോക സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട  ഉത്തരവാദിത്തം. ഈ നേതാക്കൾക്ക് ആയിരുന്നു, 

അന്ന് മാക്രോ ഇക്കണോമിക് ഗ്ലോബൽ നിയന്ത്രിക്കുന്ന വികസനകാര്യത്തിൽ ഒരു വിധം ന്യായമായ വിജയം വിജയകരമായി അന്നത്തെ ലോക സാമ്പത്തിക അസന്തുലിതാവസ്ഥയെയും ക്രമീകരിക്കാൻ ഏതാണ്ട് കഴിഞ്ഞത് വിജയമായി .മുൻകാലത്തു രാഷ്ട്രീയ  നേതൃത്വങ്ങൾ ജനങ്ങളുടെ പുരോഗതിയെക്കുറിച്ചു ചിന്തിച്ചു. ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഒരു സാമ്പത്തിക വ്യവസ്ഥയെ വികസിപ്പിക്കാൻ അവരെല്ലാം ശ്രമിച്ചു. ഇന്ന് ആഗോള ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ആ വ്യവസ്ഥിതി ഇന്ന് വെറും ഒരു ശാപമായി മാറി. ഒരു വ്യക്തി രാജ്യഭരണം ഏറ്റെടുത്തുകഴിഞ്ഞ ആ ഒരു നാൾ മുതൽ തന്റെയാകെ  ജീവിതാന്ത്യം വരെ ജനങ്ങളുടെ അധിപനായ തനി  ഏകാധിപതിയായിട്ടാണ്  വാഴുന്നത്.,അവൻ കൽപ്പിക്കുന്നു. റഷ്യ, ചൈന, ബലാറസ്, അടുത്തത് ഇന്ത്യ എന്നീ രാജ്യങ്ങൾ ഈയൊരു രഹസ്യ വ്യവസ്ഥിതി ഇന്ന് സ്വീകരിച്ചു തുടങ്ങി. ആഗോളവത്ക്കരണം എന്ന തത്വം ഒരു ചോദ്യമായി അടുത്ത നൂറ്റാണ്ടുകൾക്ക്  പരിവർത്തനപ്പെടുമോ? നിരവധിരാജ്യങ്ങളിൽ ഭരണം ജനങ്ങൾക്ക് ദുരന്തം സൃഷ്ടിക്കുന്നു. ഉദാ: അഫ്‌ഗാനിസ്ഥാൻ, ബലാറസ് തുടങ്ങിയ രാജ്യങ്ങൾ. ഇന്ത്യ കണ്ട വലിയ ജനകീയ പ്രതിഷേധമാണ് ഇന്നത്തെ സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ ഉണ്ടായത്. ജനങ്ങൾ ഈ സമരത്തെ മരണത്തെപ്പോലും ഭയപ്പെടാതെ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥായാണുള്ളത്. ജനാധിപത്യം എവിടെ ?

എന്നാൽ 20-ഉം 21-ഉം  നൂറ്റാണ്ടുകളിൽ ചൈനയുടെ വിദേശവ്യാപാര നിലവാരം കുതിച്ചുയരുന്നു. ചൈനയുടെ കയറ്റുമതി നിലവാരം കൂടുതൽ ഉയർന്നിട്ടുണ്ട്. എന്നാൽ "മെയ്‌ഡ്‌ ഇൻ ജർമ്മനി" യിൽ ചൈനയുടെ താല്പര്യം ഇപ്പോൾ ഏറെ സ്തംഭനാവസ്ഥയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പത് വ്യവസ്ഥ തുടർച്ചയായി ഒരു വർഷമായി കയറ്റു മതിയിൽ ഇരട്ട അക്ക വർദ്ധനവ് രേഖപ്പെടുത്തുന്നു. മറുവശത്തു വിദേശവസ്തു ക്കളോടുള്ള താൽപ്പര്യം വളരെ സാവധാനം വളരുകയാണ്. അത് സർക്കാരിന് വളരെ അനുയോജ്യവുമാണ്. ഈ കഴിഞ്ഞ ഒക്ടോബറിൽ ചൈന ലോകത്തെ അതിശയിപ്പിക്കുന്ന ഉത്പ്പന്നങ്ങളുടെ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കയറ്റുമതിയിൽ 27, 2 ശതമാനം വർദ്ധനവു ഉണ്ടായതായി കയറ്റുമതിരംഗത്തെ പ്രധാന കസ്റ്റംസ് അധികൃതർ അറിയിച്ചു. അതേസമയം വളർച്ച കുറച്ചു ദുർബലമായിരുന്നു. ആഭ്യന്തരഡിമാൻഡ് അമിതമായി ശക്തമല്ല എന്നതിന്റെ സൂചനയാണത്. എന്നാലും കഴിഞ്ഞ ഒക്ടോബറിൽ അത് 20. 6 % ഉയർന്നു. നിക്ഷേപബാങ്കായ ഗോൾഡ്‌മാൻ സാക്സൻറെ കണക്കുകൾ പ്രകാരം മൂല്യത്തിന്റെ കാര്യത്തിൽ ചൈന ഗണ്യമായി കൂടുതൽ എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പത് വ്യവസ്ഥയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 28 % വർദ്ധിച്ചു. ഇതിൽ 24.5 % ഓളം വർദ്ധനവ് മാത്രമേ അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നുള്ളു. ഇന്നു ചൈനയിൽ നിക്ഷേപം നടത്തുമ്പോൾ എന്താണ് പ്രധാനമായത്? കഴിഞ്ഞ നാളിൽ ജർമ്മനിയിൽനിന്നു ചൈന വളരെ കുറച്ചു മാത്രമേ ഉത്പന്നങ്ങൾ വാങ്ങിയിരുന്നുള്ളു എന്നാണു കണക്കുകൾ വ്യക്തമാക്കിയത്. ഈ വർഷം 2021- ൽ അനുബന്ധ ഇറക്കുമതി 5.1 % കുറഞ്ഞിരുന്നു. എന്നാൽ ജർമനിയിലേക്കുള്ള ചൈനയുടെ കയറ്റുമതിയിൽ 42.5 % വർദ്ധനവു ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചൈന 84.5 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയിരുന്നു. എന്നാൽ 65.5 ബില്യൺ ഡോളർ മിച്ചമാണ്‌ അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബറിൽ 66. 6 ബില്യൺ ഡോളറായിരുന്നു ചൈനയുടെ വ്യാപാര മിച്ചം സൂചിപ്പിച്ചത്.

വികസനം ലോക രാജ്യങ്ങളിലെ സർക്കാരുകൾക്ക് ശുദ്ധവായു നൽകുന്നുണ്ട്. മാത്രമല്ല, ഉത്പന്നങ്ങളുടെ ശക്തമായ കയറ്റുമതി കുറെ ആഭ്യന്തര ദൗർബല്യം നികത്തുകയും ചെയ്യും. ഇന്ന് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ചൈനയ്ക്ക് നാണയ- ധന നയം ലഘൂകരിക്കുന്നതിനു വർഷാവസാനം വരെ കാത്തിരിക്കാൻ ചൈനായുടെ സർക്കാരിന് സാധിക്കുമെന്നാണ് ചൈനയുടെ അസറ്റ് മാനേജ്‌മെന്റിലെ ഒരു ചീഫ് എക്കൊണോമിസ്റ്റ് ആയ ഷിവെയ് ഷാങ് പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങളുടെ സാക്ഷ്യം. ഇപ്പോൾ അവരുടെ സാമ്പത്തിക മാന്ദ്യം രൂക്ഷമല്ലെന്നു കയറ്റുമതി ഉറപ്പാക്കി. സാമ്പത്തികമായി മറ്റു വിവിധ  രാജ്യങ്ങളെ അപേക്ഷിച്ചു ചൈന നേരിട്ട കൊറോണ പാൻഡെമിയെ വളരെ  അതിജീവിച്ചുവെന്നും അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതിനുള്ള വില, പ്രത്യേകിച്ച് അതികർക്കശമായ ഒരു കൊറോണ നയം കൂടിയായിരുന്നു അത്- അതായത്, മുഴുവൻ മെഗാസിറ്റി പ്രദേശങ്ങൾക്കും ലോക്ക് ഡൗൺ ഉൾപ്പെടെ നടപ്പാക്കി. 

അന്താരാഷ്‌ട്ര ബിസിനസ്സുള്ള ജർമ്മൻ കമ്പനികളിൽ 36 ശതമാനം ചൈനയിൽ കുറെ നല്ല സാമ്പത്തിക മേന്മ പ്രതീക്ഷിക്കുന്നതായും അവർക്ക് ധാരണയുണ്ട്. എന്നിരുന്നാലും വസന്തകാലത്ത് ഇത് 70 ശതമാനമായിരുന്നു. വേനൽക്കാലത്ത് ചൈനീസ് സമ്പത് വ്യവസ്ഥയിൽ മുൻവർഷത്തെ അപേക്ഷിച്ചു 4.9 ശതമാനം മാത്രമാണ് വളർന്നത്. 2020 ന്റെ മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന അവസ്ഥയായിരുന്നു, അത്. അതുപോലെ കയറ്റുമതിയിൽ എല്ലാ വളർച്ചയും ഉണ്ടായിരുന്നിട്ടും ചൈനയുടെ വ്യവസായവും കുറെ വിതരണ തടസ്സങ്ങളും ഏറെയാണ്. ഇപ്പോൾ വളരെ കുറച്ചുമാത്രം കൽക്കരി, അതുവഴി ഉണ്ടായിട്ടുള്ള  ഊർജ്ജത്തിന്റെ വലിയ അഭാവം, കർശ്ശനമായ കാലാവസ്ഥാസംരക്ഷണ ആവശ്യകതകൾ എന്നിവയിൽ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ ബുദ്ധിമുട്ടുകൾ ലോകരാഷ്ട്രങ്ങൾ എല്ലാം അഭിമുഖീകരിക്കുന്നു.

ഇതിന് അടിയന്തിരമായിട്ട് അത്യാവശ്യമായ ആഗോള പരിഹാരം കാണുവാൻ  വേണ്ടി ലോകരാജ്യങ്ങളെല്ലാം കൂട്ടായിട്ട് സഹകരിച്ചു പ്രവർത്തിക്കേണ്ടതാണ്. ഇക്കഴിഞ്ഞനാളിൽ ഗ്ലാസ്ഗോയിലെ സമ്മേളനത്തിൽ  പരിപൂർണ്ണ വിജയവും  കണ്ടില്ല. വ്യവസായരംഗത്തെ ഉയർത്താൻ ചില സർക്കാർ നടപടികൾ വേണ്ടത് സ്വീകരിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെ കി യാങ് അടുത്ത നാളിൽ പറഞ്ഞുവെങ്കിലും ഗ്ലാസ്‌ഗോ സമ്മേളനത്തിലെ ചില നടപടി കാര്യങ്ങളിൽ ഇന്ത്യയും ചൈനയും മറ്റുചില രാജ്യങ്ങളും പൂർണ്ണമായി യോജിച്ചില്ല എന്ന ഒരു  വാർത്ത യൂറോപ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇന്ത്യയും കൽക്കരിയുടെ ഉപയോഗ ലഘൂകരിക്കലിനോട് പൂർണ്ണമായ യോജിപ്പല്ല കാണിച്ചത്. 

ആഗോളതലത്തിലുള്ള വെല്ലുവിളികളാണ്, ഇപ്പോൾ കൊറോണ പാൻഡെമിക് പ്രതിസന്ധിയും ആഗോള പരിസ്ഥിതി സംരക്ഷണ വിഷയങ്ങളും. ഇന്ന് ലോക കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ നിമിത്തം മനുഷ്യജീവിതമാകെ  വിഷമിക്കുകയാണ്. അതുപോലെ ഓരോരോ രാജ്യങ്ങളിലെ മൊത്ത ദേശീയ ഉത്പാദനം - ഉദാഹരണം : ബ്രസീൽ, ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങളിൽ  അടുത്ത ഏതാനും ദശകങ്ങൾക്ക് ഉള്ളിൽ മുമ്പത്തേക്കാൾ വലുതാകാമെന്നു സങ്കല്പിക്കാവുന്നതാണ്. എന്നാൽ ഇന്നത്തെ G-8 രാജ്യങ്ങളെ മറികടന്ന് ഒരുതരം സ്ഥൂല-സാമ്പത്തിക ഏകോപനത്തിലൂടെ അത്രയധികം ലോക സാമ്പത്തിക വ്യവസ്ഥയെ നയിക്കുവാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ നമുക്ക് കഴിയില്ല. അതുപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്, ചൈന, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയുള്ള ഒരു ഉച്ചകോടിയിലൂടെ ആഗോളവത്കൃത ലോക സാമ്പത്തിക വ്യവസ്ഥയെ ആർക്കും വിജയകരമായി നയിക്കാൻ കഴിയുമെന്ന് അനുമാനിക്കാൻ സാദ്ധ്യതയില്ല. // _ തുടരും.

************************************************************************** 

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
  ************************************************ 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.