Dienstag, 30. November 2021

ധ്രുവദീപ്തി // Religion // ദൈവശാസ്ത്ര - നിയമ പാരസ്പര്യം : ഓയ്ർസിയൻ ചിന്തകൾ // ഫാ: തോമസ് കുഴിനാപ്പുറത്ത്

ദൈവശാസ്ത്ര-നിയമ പാരസ്പര്യം : ഓയ്ർസിയൻ ചിന്തകൾ // 

ഫാ: തോമസ് കുഴിനാപ്പുറത്ത് 

"മൃഗത്തിന് ഒന്നും ചെയ്യാനില്ലെങ്കിൽ അത് ഉറങ്ങും. എന്നാ ൽ മനുഷ്യന് ഒന്നും ചെയ്യാനില്ലെങ്കിൽ അവൻ ചോദ്യങ്ങളു ന്നയിച്ചുകൊണ്ടിരിക്കും."-പ്രശസ്ത ഭാഷാ ദാർശനികനായ ബർണാർഡ് ലോണെർഗന്റേതാണ് ഈ വാക്കുകൾ. (Insight : A study of Human Understanding)). സ്ഥാപിതമായ എന്തൊന്നിന്റെ യും പിന്നിലെ കാര്യ കാരണ വിചാരങ്ങൾ തേടുക മനുഷ്യന് സ്വാഭാവിക മാണ്. നിയമത്തെ സംബന്ധിച്ചും മനുഷ്യന്റെ പ്രതി കരണം ഇപ്രകാരം തന്നെയാണ്. നിയമസംഹിതകളു ടെ അന്തർധാരകളായി വർത്തിക്കുന്ന തത്വങ്ങളെയും ശാസ്ത്രത്തെയും മനുഷ്യൻ അന്വേഷിക്കും. സഭാനി യമങ്ങൾക്ക് അവലംബമായ ദൈവശാസ്ത്ര തത്വങ്ങ ൾക്ക് വേണ്ടിയുള്ള അന്വേഷണം ഇക്കാലയളവിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പഠന ശൈലിയാണ്. 

നിയമവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ ക്കുറി ച്ചു നടന്നിട്ടുള്ള ആനുകാലിക പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായ ത് ലാഡിസ്‍ലാസ് ഓയ്ർസി (Ladislas Örsy )യുടേതാണ്. 1921-ൽ ഹംഗറിയി ൽ ജനിച്ച അദ്ദേഹം 1951 -ൽ ഈശോ സഭാവൈദികനായി. തുടർന്ന് റോ മിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തി ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീടുണ്ടായ അവിശ്രാന്ത ചിന്താസപ ര്യയുടെ പരിണിതഫലമായി പ്രസിദ്ധീകരിച്ച രചനകളുടെ സംഖ്യ 300-ൽ കവിയും. ഇവയിലധികവും നിയമത്തിലെ ദൈവശാസ്ത്ര ത്തിനും തത്വശാസ്ത്രത്തിനും വേണ്ടിയുള്ള അന്വേഷണമായിരുന്നു എന്ന് പറയാം. ദൈവശാസ്ത്രവും നിയമവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു ഓയ്ർസി പങ്കുവയ്ക്കുന്ന ഏതാനും ചിന്തകളാണ് ഈ ലേഖന ത്തിന്റെ പ്രതിപാദ്യവിഷയം.

നിർവ്വചനങ്ങൾ 

ദൈവത്തെക്കുറിച്ചും അവിടുത്തെ ചിത്തവൃത്തികളെക്കുറിച്ചും മനു ഷ്യൻ സമ്പാദിക്കുന്ന ജ്ഞാനത്തിന്റെ ആകെത്തുകയെ ദൈവശാ സ്ത്രമെന്ന് നിർവ്വചിക്കാമെന്നാണ് ഓയ്ർസിയുടെ ചിന്ത. ഈ ജ്ഞാന ത്തിന് രണ്ട് ഘടകങ്ങളുണ്ട് . 1. ദൈവദാനം - ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ വഴി നൽകുന്ന ജ്ഞാനത്തെ മനുഷ്യൻ സർവ്വാത്മനാ സ്വീകരിക്കുകയാണ് ചെയ്യുക. 2 . യുക്തിപരമായ പരിശ്രമം - വെളിപ്പെ ടുത്തൽ വഴി ലഭിച്ച അറിവിനെ മനുഷ്യൻ മനുഷ്യൻ തന്റെ ബൗദ്ധിക ഘടകങ്ങളുടെ സഹായത്തോടെ യുക്തിപരമായി മനസ്സിലാക്കാൻ പരിശ്രമിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ ദൈവശാസ്ത്രത്തിൽ സംഭ വിക്കുക.

കാനൻ നിയമത്തെ ഓയ്ർസി നിർവ്വചിക്കുന്നതിപ്രകാരമാണ്‌. നിയമ നിർമ്മാതാക്കളുടെ തീരുമാനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയും അനുസരിക്കുവാൻ ചുമതലയുള്ളവരുടെമേൽ ബന്ധപ്പെട്ട അധികാരി കളാൽ ആധികാരികമായി ഭരമേല്പിക്കപ്പെട്ടിട്ടുള്ളതുമായ നിബന്ധന കളുടെ സംഹിതയാണിത്. സമൂഹത്തിന്റെ പൊതുവായ നന്മയെക്കു റിച്ചു അറിവും ബോധ്യവും ഉള്ളവരും ഉത്തരവാദപ്പെട്ടവരും യോഗ്യത യുള്ളവരുമായ അധികാരികൾ, പൊതുവായ നന്മയെ മുന്നിൽ കണ്ടുകൊണ്ടു പ്രസിദ്ധപ്പെടുത്തുന്ന നിബന്ധനകളെ നിയമം എന്ന് പറയാം. 

പരിണാമപ്രക്രിയ 

സഭ ഒരു സജ്ജീവ് സമൂഹമാണ്. തന്മൂലം തുടർച്ചയായ വളർച്ചയും വികസന വും അതിന്റെ സ്വഭാവവുമാണ്. സഭയിൽ കുടികൊള്ളുന്ന ആന്തരിക ജീവാത്മകഘടകമാണ് ഇതിനു പ്രചോദനകേന്ദ്രമായി വർ ത്തിക്കുന്നത്. അതിനാൽ കൂടുതൽ ജ്ഞാനസമ്പാദനത്തിനും മൂല്യങ്ങ ൾ സമാർജ്ജിക്കുന്നതിനും സഭ ശ്രമിക്കുന്നത് സ്വാഭാവികമാണുതാനും . അറിവിൽ നിന്നും തദനുസൃതമായ തീരുമാനത്തിലേക്കുള്ള ഒരു പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. ഒരു സമൂഹമെന്ന നില യിൽ ദൈവികജ്ഞാന സമ്പാദനം നടത്തേണ്ടതും ഈ ജ്ഞാനത്തിന നുസൃതമായി സഭാജീവിതം കെട്ടിപ്പടുക്കേണ്ടതും ദൈവജനത്തിന്റെ ആവശ്യവുമാണ്. ഇതിനു തക്കതായ മാദ്ധ്യമങ്ങൾക്ക് സഭ രൂപം നൽകു ന്നു. ദൈവശാസ്ത്രസത്യങ്ങളിൽ നിന്നും സഭാ നിയമങ്ങളുടെ രൂപവ ത്ക്കരണത്തിലേക്കുള്ള പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. 

വിശ്വാസത്തെ ബോധ്യതലത്തിലേക്കുയർത്താൻ ശ്രമിക്കുമ്പോഴാണ് ദൈവ ശാസ്ത്രം സൃഷ്ടിക്കപ്പെടുക. വിശ്വാസത്തിനും ബോധ്യങ്ങൾ ക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുവാൻ പരിശ്രമിക്കുമ്പോൾ സഭാനിയമം രൂപപ്പെ ടുന്നു. ഇത് മനുഷ്യനിലെ വ്യത്യസ്ത മാനസിക ഘട കങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി വ്യക്തമാകും. മാനുഷിക പരിജ്ഞാനവും (knowledge ) ഇശ്ചാ ശക്തിയും (Will) വ്യത്യസ്തഘടകങ്ങളാ ണല്ലോ. ഇവയ്ക്ക് സ്വതന്ത്രമായി നില നിൽക്കുവാനും സാധിക്കും. പക്ഷെ, ഈ സ്ഥിതിവിശേഷം ഒരു അത്യാഹിതത്തിലേയ്ക്ക് നയിച്ചെ ന്നും വരാം. അറിവിന് വിപരീതമായതോ, അറിവില്ലാ യ്‌മയോടുകൂടി യതോ ആയ പ്രവർത്തികൾ ഇപ്പോഴും ആപൽക്കരങ്ങളാകണമെന്നു നിർബന്ധമില്ല. എന്നാൽ അറിവും പ്രവർത്തിയും തമ്മിലുള്ള സാധർ മ്യതയിലാണ് സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉറപ്പു ലഭിക്കുക. ഇതു പോലെ, വ്യതിരക്തത നിലനിറുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ പാരസ്‌പര്യം- അതാണ് ദൈവശാസ്ത്ര-നിയമ ബന്ധത്തിലുണ്ടാകേണ്ട ത്.

ഭാഷയും സ്വഭാവവും 

നിർദ്ദേശാത്മക (Indicative ) ഭാഷയാണ് ദൈവശാസ്ത്രത്തിന്റേത്. ആയി രിക്കുന്നവയെക്കുറിച്ചു ( What it is) ദൈവശാസ്ത്രം വിശകലനം ചെയ്യു മ്പോൾ ആയിരിക്കേണ്ടവയെക്കുറിച്ചു  (What ought to be) പ്രതിപാദിക്കുവാ നാണ് നിയമം പരിശ്രമിക്കുക. ചരിത്രത്തിലെ പ്രവർത്തനങ്ങളെക്കുറി ച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളെക്കുറിച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളെക്കുറിച്ചും പഠി ക്കുകയാണ് ദൈവശാസ്ത്രം. ഈ പഠനത്തിനൊടുവിൽ മനുഷ്യന് അനുസരിക്കുവാൻ ബാദ്ധ്യതയുള്ള കല്പനകളൊന്നും ദൈവശാസ്ത്രം പുറപ്പെടുവിക്കുന്നില്ല. എന്നാൽ നിയമമാകട്ടെ വിശ്വാസത്തെയും ബോധ്യങ്ങളെയും അടിസ്ഥാനമാക്കി, ബന്ധപ്പെട്ടവർക്ക് അനുസരിക്കു വാൻ ബാധ്യതയുള്ള ഉത്തരവാണ്. അനന്തരഫലമായ പ്രവൃത്തി അത് ആവശ്യപ്പെടുന്നുണ്ടുതാനും. 

മതേതര സംസ്കാരങ്ങളും  നിയമസംവിധാനങ്ങളും 

മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾക്കും സാമൂഹിക -സാംസ്കാരിക പശ്ചാത്തലത്തിനും അനുസൃതമായി ദൈവിക വെളിപാടുകൾ വ്യാ ഖ്യാനിക്കപ്പെടേണ്ടതുണ്ട്. തന്മൂലം മദ്ധ്യകാലത്തുണ്ടായിരുന്ന ദാർശനി ക- സാംസ്ക്കാരിക സംവിധാനങ്ങളാണ് സ്‌കൊളാസ്റ്റിക് ദൈവശാ സ്ത്രത്തിന്റെ ചട്ടക്കൂടായി വർത്തിച്ചതെന്ന് പറയാം. എന്നാൽ മദ്ധ്യ കാല സഭയിലെ നിയമനിർമ്മാതാക്കളാകട്ടെ, നിയമത്തെ ജീവിതബ ന്ധിയാക്കുന്നതിന് ഉപയോഗിച്ചത്, അന്ന് നില വിലിരുന്ന റോമൻ നിയ മസംവിധാനങ്ങളെയാണ്. ജസ്റ്റിനിയൻ ചക്രവർത്തിയുടെ നിയമസം ഹിതകൾ പോലെയുള്ള മതേതര നിയമചട്ടക്കൂടിനുള്ളിൽ സഭാനിയ മത്തിന്റെ ഉള്ളടക്കം തീരുകയാണ് ചെയ്തിട്ടുള്ളത്. ഇന്നും സഭാ നിയമ ത്തിന്റെ രൂപഭാവങ്ങളിൽ ഈ സംവിധാനങ്ങളുടെ പ്രസരണം കുറെ ഏറെയു ണ്ട്.

അപരിമേയ ചക്രവാളങ്ങളും നിശ്ചിതമേഖലകളും

ദൈവീക വെളിപാടുകളുടെ പിൻബലത്തോടെ, അതിർത്തികളില്ലാ തെ പടർന്ന് കയറുവാൻ മനുഷ്യമനസ്സിനവസരമുണ്ട്. ദൈവശാസ്ത്ര മേഖലയിൽ സൃഷ്ടാവിനെയും സൃഷ്ടിയെയും മനുഷ്യൻ ചർച്ചാവിഷ യമാക്കുന്നു. ഇവിടെ കാലത്തിന്റെ ആദ്യ വിച്‌ഛേദം മുതൽ ചിന്തക ൻ ഇന്നായിരിക്കുന്ന നിമിഷം വരെയും അതുപോലെ ഭാവിയുടെ മണിക്കൂറുകളും വിവേചിക്കുവാനും പര്യവേഷണം നടത്തുവാനും ദൈവശാസ്ത്രജ്ഞനാകും. ദൈവശാസ്ത്രപഠനത്തിലും വ്യാഖ്യാന ത്തിലും അപരിമേയമേഖലകളുടെ വാതിലുകളാണ് തുറ ക്കപ്പെട്ടിട്ടു ള്ളത്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെയും അവയുടെ അടിസ്ഥാന ത്തിൽ മനുഷ്യൻ നടത്തിയിട്ടുള്ള ചിന്താവ്യാപാരങ്ങളെയും കുറിച്ചു ള്ള പഠനത്തിനും ഗവേഷണത്തിനും വിശാലമായ സാദ്ധ്യതകളുണ്ടിന്ന് . ദൈവശാസ്ത്ര സത്യങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും അർത്ഥങ്ങളും അർത്ഥാന്തരങ്ങളും ആരായാൻ അവസരമുണ്ടിവിടെ.

എന്നാൽ നിയമജ്ഞനാകട്ടെ, സ്ഥാപിതനിയമങ്ങളുടെ ചുറ്റുപാടുകളി ൽ ഒതുങ്ങിക്കൂടുകയേ നിവൃത്തിയുള്ളു. നിയമവ്യാഖ്യാനരംഗത്തും  പരിമിതി ഉണ്ട്. നിയമവ്യാഖ്യാനത്തിൽ, നിയമനിർമാണത്തിന് പിന്നി ലെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്യുക മാത്രമേ സാ ധിക്കുകയുള്ളു. നിയമത്തിലെ വാക്കുകളിലൂടെ നിയമനിർമ്മാതാവ് ഉദ്ദേശിച്ചിട്ടുള്ള അർത്ഥം മാത്രമേ വ്യാഖ്യാനിക്കപ്പെടാൻ പാടുള്ളു. നിയ മത്തിലെ വാക്കുകൾക്ക് ആരോപി ക്കാവുന്ന എല്ലാ അർത്ഥാന്തരങ്ങളും നിയമവ്യാഖ്യാനത്തിൽ പാടുള്ളതല്ല. ദൈവശാസ്ത്രത്തിനുള്ള വ്യാ ഖ്യാനപദ്ധതികൾ നിയമവ്യാഖ്യാനത്തിനുപയോഗിച്ചാൽ, നിയമബദ്ധ സമൂഹത്തിന്റെ ജീവിതം, അവതാളങ്ങളുടെയും അനിശ്ചിതത്വത്തി ന്റെയും സങ്കരമായി മാറാൻ കാലവിളംബമേറെ വേണ്ടി വരില്ല.

ആന്തരിക ഐക്യത 

ഒരേ ഉറവിടമായ സഭയുടെ അന്തരാത്മാവിൽ നിന്നും ആവിർഭവിക്ക പ്പെടുന്നു എന്നതിനാൽ ദൈവശാസ്ത്രവും സഭാനിയമവും തമ്മിൽ ഒരു ആന്തരിക ഐക്യത നിലനിൽക്കുന്നു. ഈ ഐക്യത ഒരുതരം പര സ്പരാശ്രയത്തിലേക്കും വിരൽ ചൂണ്ടുന്നു. ശരിയായ പ്രവൃത്തിയുടെ അന്തരാത്മാവ് അറിവാണല്ലോ. സഭാനിയമത്തിന്റെ ആധികാരികത യ്ക്ക്, അതിന് ദൈവശാസ്ത്രവുമായുള്ള ആന്തരികവും ബാഹ്യവുമാ യ ആശ്രയത്വം അനിവാര്യമാണ്. ദൈവിക വെളി പാടുകളെക്കുറിച്ചു ള്ള അവബോധം സഭാ തീരുമാനങ്ങളെയും നിയമങ്ങളെയും സ്വാധീ നിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.

ദൈവശാസ്ത്രത്തിനു നിയമത്തെ വിധിക്കാനാവുമോ? 

ആവശ്യമെന്നു കണ്ടാൽ, നിയമത്തെ വിലയിരുത്തുവാനും നിയമസാ ധുതയെക്കുറിച്ചു വിധി കല്പിക്കുവാനും ദൈവശാസ്ത്രത്തിനു കഴിയും . ഇവിടെ ആവശ്യമായ അളവ് വരെ മാത്രം എന്ന പ്രയോഗം അടിവരയി ട്ട് സ്ഥാപിക്കുന്നുണ്ട്. വിശുദ്ധകുർബാന, രോഗികളുടെ തൈലാഭിഷേ കം , വിവാഹം, തുടങ്ങിയ കൂദാശകളെ സംബന്ധിച്ച നിയമങ്ങളിൽ സംഭവിച്ച പരിണാമം ഉദാഹരണങ്ങളാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നിയമത്തിന്റെ ആത്മസാക്ഷിയായി നിൽക്കുന്ന ദൈവശാസ്ത്രത്തെ കണ്ടെത്താനാവും. ഇതുപോലെ മനുഷ്യന്റെ വ്യക്തിപരമായ ഘടക ങ്ങളെയും സാമൂഹികജീവിതത്തെയും സംബന്ധിക്കുന്ന തീരുമാനങ്ങ ൾ കൈക്കൊള്ളുമ്പോൾ, മനഃശാസ്ത്രത്തിനും മനോരോഗ ചികിത്സാ ശാസ്ത്രത്തിനും സാമൂഹികശാസ്ത്രത്തിനുമൊക്കെ നിയമനിർമ്മാ ണത്തെ സഹായിക്കാനാകും എന്ന പക്ഷക്കാരനാണ് ഒയ്ർസി .

അന്തരാത്മാവ് തേടി.

സഭാനിയമത്തിന്റെ അന്തരാത്മാവ് തേടിച്ചെല്ലുമ്പോൾ മനുഷ്യരക്ഷ യ്ക്കു വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു നിയമനിർമ്മാണത്തി നു പിന്നിൽ എന്ന് കണ്ടെത്താനാകും? ഈ രക്ഷാദാർശനം കണ്ടെത്തു കയും ഇതിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പഠിപ്പിക്കുകയും വ്യാ ഖ്യാനിക്കപ്പെടുകയും ചെയ്യുകയാണാവശ്യം. നിയമം വഴി ബന്ധനത്തി ന്റെ കൂച്ചുവിലങ്ങുകളാണ് മനുഷ്യകരങ്ങളിൽ അണിയിക്കപ്പെടുന്നത് എന്ന ചിന്ത, നിയമത്തിന്റെ അന്തരാത്മാവിന് വേണ്ടിയുള്ള അന്വേഷ ണത്തിൽ സംഭവിക്കുന്ന അപജയത്തിൽനിന്നും ആവിർഭവിക്കുന്നതാ ണ്. മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള തീക്ഷ്ണതയും ഇതിനു സഹായകമാ യി മൂല്യാധിഷ്‌ഠിതമായ ഒരു സഭാസമൂഹ ത്തെ കെട്ടിപ്പടുക്കുന്നതിനു ള്ള ആഭിവാഞ്ഛയുമാണ് , സഭയിൽ നിയമങ്ങൾ രൂപപ്പെടുന്നതിന് പിന്നിലുള്ളത്. ഈ ചിന്ത ഇന്നും സഭയിലെ നിയമനിർമ്മാതാക്കളേയും വ്യാഖ്യാതാക്കളെയും ഒരുപോലെ സ്വാധീനിക്കട്ടെ. ഇത്തരം ഒരു നിയമ ദർശനം സഭയുടെ ഘടനാത്മകതയിലേയ്ക്ക് ക്രമാനുഗതമായി സന്നി വേശിപ്പിക്കുമ്പോൾ, ദൈവജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ അതി നുള്ളിൽ അനുഭവവേദ്യമാകും. // - 

*( "ബഹു. കുഴിനാപ്പുറത്തച്ചൻ കാനൻ നിയമത്തിൽ വളരെ അവഗാഹമുള്ള വ്യക്തിയാണ് . തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് അദ്ദേഹം  ശ്രദ്ധിക്കുക മാത്രമല്ല, അവരെ അപ്രകാരം ബോധവത്ക്കരിക്കാനും താൽപ്പര്യം എടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ എഴുതിയ ചിന്തോദ്ദീപകവും കൃത്യതയുമുള്ള വിശകലനത്തോടു കൂടിയ ലേഖനങ്ങൾ അതിനു സഹായകമാണ്.:" തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് , തിരുവല്ല രൂപത.) 


****************************************************************************

 അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
  ************************************************ 

Sonntag, 21. November 2021

ധ്രുവദീപ്തി : Panorama // Part 1//ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകൾ. // George Kuttikattu -


ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകൾ. // 

 George Kuttikattu -

ലോകരാജ്യങ്ങളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും ഏതെല്ലാം മാറ്റങ്ങൾ ഇക്കാലത്ത് ഉണ്ടായിട്ടുണ്ടെന്നും ചിന്തിക്കുകയാണെങ്കിൽ കഴിഞ്ഞ കുറെ കാലങ്ങളിലേയ്ക്കും പിറകോട്ട് തിരിഞ്ഞു നോക്കുന്നത് കുറച്ചു നല്ലത് തന്നെ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  കാരണം, അന്നും ഇന്നും നമ്മുടെ സാധാരണ ജീവിത മാർഗ്ഗങ്ങളിൽ ഏതെല്ലാം മാറ്റങ്ങൾ ആഗോളതലത്തിൽ ഉണ്ടായിട്ടുണ്ടെന്നും, ഏതെല്ലാം മാറ്റങ്ങൾ നമ്മുടെ ഭാവിയിൽ കൂടുതലേറെ  ഉണ്ടാകാമെന്നും മറ്റുമുള്ള കാര്യങ്ങൾ ഇന്ന് അറിയാൻ നമുക്ക് കഴിയുകയും ചെയ്യുമെന്ന് കരുതാമോ? ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ച അനേക വിഷയങ്ങളെക്കുറിച്ചു ചർച്ചകൾ ചെയ്യാൻ അരനൂറ്റാണ്ട് മുമ്പ് ഓസ്ട്രിയയിലെ വിയന്നയിലാണ് ചില അന്താരാഷ്ട്രനേതൃത്വങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റിയുടെ ആദ്യ യോഗം നടന്നത്. 1995-ൽ അന്തരിച്ച ജപ്പാനിലെ മുൻ പ്രധാനമന്ത്രി ശ്രീ. തക്കെയോ ഫക്കുഡയാണ് 1992- ൽ ലോകരാജ്യങ്ങളിലെ അനേകം ജനങ്ങളെ സമ്മർദ്ദത്തിലാക്കിയിരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുവാൻ ഒരു നല്ല "ഇന്റർ ആക്ഷൻ കൗൺസിൽ" ആശയം കൊണ്ടുവന്നത്. അദ്ദേഹം പറഞ്ഞതുപോലെ, "മഹത്വവും, മാത്രമല്ല, അനുതാപവും", എല്ലാ ദുഃഖങ്ങളിലും ദുരിതങ്ങളിലും നിന്നുണർന്ന ഇരുപതാം നൂറ്റാണ്ടിനെ, "പ്രശസ്തിയുടെ നൂറ്റാണ്ട് " എന്നാണ്  അദ്ദേഹം ആ ഭാവി നൂറ്റാണ്ടിനെ വിശേഷിപ്പിച്ചത്. 

 Takeo,Fukuda-1976-78
Prime Minister, Japan

അതുനിമിത്തം ലോകത്തിന് മഹത്വവും പുരോഗതിയുമാ കട്ടെ, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്ന്  തുടങ്ങിയ ചില മേഖലകളിലെ വൻ മുന്നേറ്റം മൂലം വമ്പിച്ച സാമ്പത്തിക വളർച്ചയും ഉണ്ടായിയിട്ടുണ്ട്. അതുപക്ഷേ, "ഈ നൂറ്റാണ്ട് ദർശിച്ച ഏറെ വലിയ കഷ്ടതകൾ നിമിത്തം  പശ്ചാത്താപത്തിലും ലജ്ജയിലും ഞങ്ങൾ ഖേദിക്കുന്നു" എന്ന് അദ്ദേഹം അന്ന് പറയുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവുമായ അനേക കാര്യങ്ങൾപോലും അതാകട്ടെ, ഹോളോകോസ്റ്റിന്റെ അതിഭീകരവും അതി  ലജ്ജാകരവുമായ ക്രൂര കുറ്റകൃത്യങ്ങൾമൂലം നിരവധി ലക്ഷങ്ങളുടെ വംശഹത്യകളും വംശീയ ഉന്മൂലനവും മറ്റു  അതിരുകടന്ന യുദ്ധ കുറ്റങ്ങളും; അതുപോലെ മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം ലോകം നേരിട്ടറിഞ്ഞു. രാഷ്ട്രീയത്തിന്റെയും മതവിശ്വാസത്തിന്റെ പേരിലുള്ള നിരവധി വൈരുദ്ധ്യങ്ങളിലും കുറെ നൂറ്റാണ്ടുകളായി മനുഷ്യർ നേരിട്ടിരുന്ന ദുരന്ത കാലങ്ങൾ ചരിത്രം മായിച്ചു കളയുന്നില്ല. ഇത്തരം ചില ഉദാഹരണങ്ങൾ കഴിഞ്ഞ ചില നൂറ്റാണ്ടുകളുടേതാണ്. അതിന്റെ തുടർച്ചകൾ പോലെ തന്നെ ഇക്കാലത്തും ലോകത്തിലെ ചില രാജ്യങ്ങളിൽ ഇന്നും അക്രമം നടന്നു കൊണ്ടിരിക്കുന്നു. 

ഇതിനോടകമായി ലോകത്തിൽ ഗണ്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. "ഞങ്ങൾ ഇപ്പോഴും എവിടെയും പോകുന്നില്ലെങ്കിലും ഈ ഭൂമിയിൽ നല്ല സമാധാനം ഉണ്ടാവണമെങ്കിൽ, ഒരു മൂന്നാം ലോകമഹായുദ്ധം എന്നത് കുറഞ്ഞത് ഒരു ചോദ്യമല്ല, ഒരു  പരിഹാരമല്ല. മുൻകാലങ്ങളിൽ കാണപ്പെട്ട സാഹചര്യങ്ങളിൽ നിന്ന് തികച്ചും ഇന്നത്തെ ലോകം വ്യത്യസ്തമാണ്"- അവയെ മാവോ സേ തൂങ്,  അല്ലെങ്കിൽ ക്രൂഷ്ചേവ്, ബ്രഷ്നേവ്, ജോൺ. എഫ്. കെന്നഡി, അല്ലെങ്കിൽ റൊണാൾഡ് റീഗൻ എന്നിവരെപ്പോലെ ഉള്ളവർ അങ്ങുമിങ്ങും അക്കാലത്ത്  അഭിമുഖീകരിച്ച വിവിധ യാഥാർത്ഥ്യങ്ങൾ എന്നാണ് മുൻകാല രാഷ്ട്രീയ ചലനങ്ങളുടെ വ്യത്യസ്ഥ കഥകൾ നാമേവരെയും ഇപ്പോൾ മനസ്സിലാക്കുന്നത്. മാത്രമല്ല, ഈ കാലങ്ങളിൽ അപകടങ്ങളും അതിനു ചേർന്ന സാഹചര്യങ്ങളും അതിനുള്ള സാദ്ധ്യതകളും ഉണ്ടായിരുന്നു. അത്  സംബന്ധിച്ച് പറഞ്ഞാൽ, ഇന്ന് അവയെല്ലാം വളരെയധികം മാറിയിരിക്കുന്നു. ആ സാഹചര്യം മാറി, ഇന്ന് പുതിയ അവിചാരിത അപകടങ്ങളുണ്ട്, മാത്രമല്ല, പുതിയ വെല്ലുവിളികളും വളരെ ഉയരുന്നുണ്ട്. ഇത് എന്തുകൊണ്ട്? കാരണം, അതിനുള്ള കാരണങ്ങളും സാദ്ധ്യതകളും, പുതിയ അപകടകരമായ അവസരങ്ങളും ചേർന്ന് അവ ഏറെ  ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ആഗോളവത്ക്കരണം.

"ആഗോളവത്ക്കരണം" എന്ന പ്രതിഭാസത്തിൽനിന്നു തന്നെ നമുക്ക് തുടങ്ങാം. "ആഗോളവത്ക്കരണം" എന്ന പദം പുതിയതാണ്. എന്നാൽ മാർക്കോ പോളോ യുടെയും, വാസ്കോ ഡി ഗാമയുടെയും, മാത്രമല്ല, ഹാൻസിയാറ്റിക്ക് തുടങ്ങി യവരുടെ കാലത്തു നൽകിയതാണ്. അന്നത്തെ കാലഘട്ടങ്ങളിലെന്നും അത്ര  വിപുലവും പ്രധാനപ്പെട്ടതുമായ ലോക വ്യാപാരം നടന്നിട്ടുണ്ട്, എന്നതിന് ചില  ഉദാഹരണങ്ങളാണ്, അക്കാലത്ത് അതെല്ലാം യഥാർത്ഥത്തിൽ പുതിയ വലിയ അനുഭവമായിരുന്നു കയറ്റുമതി, അതിന്റെ അളവിലും  വേഗതയിലും ഉണ്ടായ വർദ്ധനവ്, അതെല്ലാം വ്യാപാരത്തിന്റെ വർദ്ധനവുണ്ടാക്കിയിരുന്നതാണ് .ഈ  ആഗോളവത്ക്കരണം എന്ന ആശയത്തിനെതിരെ ചൈനയുടെയും അന്നത്തെ സോവ്യറ്റ് യൂണിയന്റെയും (റഷ്യ) ഒരുമിച്ചുളള എതിർപ്പുമൂലം ഏതാണ്ട് അത് പൂർണ്ണമായും ആഗോളവ്യാപാരത്തിൽനിന്നും അടച്ചുപൂട്ടി അകന്നു മാറിമാറി  നിൽക്കുകയാണുണ്ടായത്. അവർ ഇപ്പോഴും അതിൽ പൂർണ്ണമായോ അഥവാ  ഭാഗികമായോ വ്യാപാര പങ്കാളികളായി പ്രവർത്തിക്കുന്നു. 

ആ ഒരു ഭീഷണിക്ക് നേർക്ക് നേരെ, ഇറക്കുമതിയുടെയും അതുപോലെതന്നെ  കയറ്റുമതിയുടെയും അളവുകൾ പലമടങ്ങുകൾ വർദ്ധിച്ചുവെന്നതാണ് ഒരു  യാഥാർത്ഥ്യംലോകത്തെ ഇരുനൂറോളം രാജ്യങ്ങളും പങ്കെടുക്കുന്ന ഒരു വമ്പൻ കുതിച്ചുചാട്ടം സാദ്ധ്യമായി. ഗതാഗതമേഖലയിലും വളരെ ഗുണനിലവാരമുള്ള കുതിച്ചുചാട്ടത്തിലൂടെ ആശയവിനിമയവും, മാത്രമല്ല, മഹാസമുദ്രങ്ങളിലും വായുവിലും എളുപ്പം സാദ്ധ്യമാകുന്നത് അവയെ കൂടുതലും ഇലക്ട്രോണിക്ക്സ് മാർഗ്ഗങ്ങളിലൂടെയുമാണ്. ഇക്കാലത്ത്  നമ്മൾ ഹൈടെക് എന്ന് വിളിക്കുന്നത് വളരെക്കാലം മുമ്പത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. നമ്മുടെ ഈ  ജീവിതകാലത്ത് നാമെല്ലാം ധ്രുതഗതിയിലുള്ള ഒരു ആധുനിക ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. അതിനൊരു ഉദാഹരണം നിലവിലുള്ള ഇലക്ട്രോണിക് ആശയവിനിമയം-ഉദാ: ഇന്റർനെറ്റ് വഴി- അത് എവിടെയും എല്ലാവർക്കും സാദ്ധ്യമാകുന്നു. ഇന്ന് ഒരുവന് അഥവാ  ഒരുവൾക്ക് ആവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ വലിയ ശാസ്ത്ര  പരിശീലനം ലഭിച്ചിട്ടുണ്ട്. നമ്മുടെ ആനുകാലിക ജീവിതകാലത്ത് ഇപ്പോൾ  നിലവിലുള്ള ടെക്‌നോളജിക്കൽ ഗവേഷണംകൊണ്ട് എല്ലാവർക്കും അവയുടെ ഫലം ഉപയോഗിക്കാനും അത് ഫലവത്തായതാക്കാനും കഴിയുന്നു. അതിനാൽ അനേകമനേകം ദൂരമകലെയുള്ള രാജ്യങ്ങളിൽ ഇത്തരം സാദ്ധ്യതകളെല്ലാം  വികസിപ്പിച്ചെടുത്തു ഏതൊരാൾക്കും നന്നായി അത് പ്രയോജനപ്പെടുത്താൻ പോലും കഴിയുന്നു. അതാകട്ടെ എല്ലാവർക്കും നന്നായിട്ട്, ഒരിക്കൽപ്പോലും മനസ്സിലാകാത്ത ഭാഷയിലുമാകാം

നമ്മുടെ ഈ കാലത്തിന് അനേകായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ  മനുഷ്യരാശിക്ക് നിരവധി നൂറ്റാണ്ടുകൾ നഷ്ടമായി എന്ന് കാണാനുണ്ട്. അവ  ഉദാഹരണമായി, കളിമണ്ണിൽനിന്ന് ഒരു മഗ്ഗ് (Mug) ഉണ്ടാക്കാന്ന വിദ്യ ഒരാൾ പഠിക്കുന്നതുവരെ, അതിനുശേഷം മറ്റൊരു നീണ്ട സമയമെടുത്തു 'വെങ്കല' പാത്രങ്ങൾ നിർമ്മിക്കുവാൻ. നൂറുകണക്കിന് വർഷങ്ങൾ അതിനുവേണ്ടിത്ത ന്നെ കാത്തിരുന്നു. അപ്പോൾ, മുമ്പ് എന്തായിരുന്നു ജീവിത സ്ഥിതിഗതികൾ? പിന്നീട്, ഓരോന്ന് ഒന്നിന് പിറകെ വീണ്ടും വീണ്ടും മാറ്റങ്ങളുണ്ടായി. ഇരുമ്പ് യുഗം വന്നു, വീണ്ടും ഇരുമ്പ് ഉരുക്ക് ആക്കുവാൻ നിരവധി നൂറ്റാണ്ടുകൾ തന്നെ അതിനുവേണ്ടി എടുത്ത ചരിത്രമാണ് ഉള്ളത്. 20- ആം നൂറ്റാണ്ടിലുണ്ടായ മുൻ  വികസനകാലത്ത് കുറഞ്ഞത് അമ്പത് വർഷങ്ങളലെ കാലമാണ് ആദ്യത്തെ ചെറിയ വിമാനം ഉണ്ടാക്കിയതിന് വേണ്ടിവന്നിട്ടുള്ളത്. അതിനുശേഷമാണ് ആദ്യത്തെ വലിയ വിമാനം നിർമ്മിക്കുന്നത്. അന്ന് വലിയ യുദ്ധവിമാനങ്ങൾ നിർമ്മിക്കപ്പെട്ടു. അങ്ങനെയുള്ള യുദ്ധവിമാനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഒരു വലിയ നഗരത്തെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന കൂറ്റൻ ബോംബുകൾ അത് വഹിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതിയുടെ ഏതാണ്ട് ആശ്വാസകരമായിട്ടുള്ള ത്വരിതഗതിയുടെ വഴിത്തിരിവാണ് ഇപ്പോൾ നാം ഇന്നുവരെ സാക്ഷ്യം വഹിക്കുന്നത്.

വളർച്ചയുടെ വഴികൾ. 

നമ്മൾ ഈ ആധുനിക അറിവുകളുടെയും ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ചയുടെയും ത്വരിതപ്പെടുത്തൽ പ്രക്രിയകളും എല്ലാം കാണേണ്ടതുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ വിധം വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വളരുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ ശരിയായ പഠന വളർച്ചയുടെ പുരോഗതി തുടരേണ്ടതുണ്ട്, ലോകമൊട്ടാകെ ഈ പുരോഗതി താരതമ്മ്യേന അതിവേഗത്തിലുമാണ്. ചില  ശാസ്ത്ര-സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും ആഗോളവത്ക്കരണം നമ്മൾ പ്രതീക്ഷിച്ചതു, ലോകം പ്രതീക്ഷിച്ചതുപോലെ വലിയ പരിവർത്തനം ചെയ്യാനുള്ള സാദ്ധ്യത ഇപ്പോൾ ഈ ആധുനികലോക ജനസമൂഹത്തിന് ഉണ്ടോ എന്ന മറ്റൊരു ചോദ്യം നമ്മുടെ മുന്നിൽ ഉദിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.

അതിനു ഉദാഹരണങ്ങളിൽപ്പെട്ട ഒന്നാണ്, ഹൃദയം മാറ്റിവയ്ക്കൽ പ്രക്രിയ ശസ്ത്രക്രിയയിലൂടെ ഏറ്റവും പുതിയ ജനിതകശാസ്ത്ര സാങ്കേതികശാസ്ത്ര  വിദ്യയാണെങ്കിലും ഹൃദ്രോഗിയായ ഒരാൾ അപരിചിതന്റെ ഹൃദയം കൊണ്ട്, അഥവാ മൃഗങ്ങളുടെ ചില അവയവമാറ്റങ്ങൾകൊണ്ട് പോലും ഒരു ഹൃദയം ജീവിക്കുന്നു എന്ന മഹത്തായ കണ്ടെത്തലുകളും നമ്മെയും ആകർഷിക്കുന്നു. അതല്ലെങ്കിൽ നമ്മൾ പുതിയ വേറെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചു ചിന്തിക്കുകയാണോ? ഇക്കാലത്തു ചില ആധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെടുന്ന പുതിയ വാഹനങ്ങളുടെ വ്യവസായം മാത്രമല്ല, മിസൈൽ ആയുധ സംവിധാനങ്ങൾ എന്നിവ തുടങ്ങി നിരവധി പുതിയ സാങ്കേതിക വിദ്യകൾ- ജപ്പാനിലോ ഇന്ത്യയിലെ ബാംഗ്ലൂരിലോ, അഥവാ,  സ്റ്റാൻഫോർഡ്/ കാലിഫോർണിയ അതുമല്ല, ചൈനയിലോ, നെതർലണ്ടിലോ അതുപോലെ  എവിടെയായാലും ലോകം എമ്പാടും പുതിയ സാങ്കേതിക വിദ്യ ലഭ്യമാകും.  ആധുനിക ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഓരോ രാജ്യങ്ങളും ഒരു വലിയ ലോകകമ്യുണിറ്റിയിലെ ഓരോ അംഗങ്ങളാണല്ലോ എന്ന പുതിയ തോന്നൽ എങ്ങനെയാണ് ഉണ്ടാവുക? അതുപോലെ നാമെല്ലാം ജീവിക്കുന്നതും ഒരു "ഗ്ലോബൽ വില്ലേജ്"എന്ന അടിസ്ഥാനത്തിലാണല്ലോ. ഇവയെല്ലാം ആർക്കും എവിടെയുമാകാം, സംഭവിക്കാം. 

ഒരു ശരാശരി റഷ്യക്കാരന് ഇംഗ്ലീഷ് അറിയില്ലെങ്കിലും, അമേരിക്കക്കാരൻ ചൈനീസ് ഭാഷ സംസാരിക്കുകയില്ലെങ്കിലും, ഈ ഭൂമിയിലെ ഭൂരിഭാഗം  ആളുകളും ഇപ്പോഴും, അവർ ഇന്ത്യക്കാരനാണെങ്കിലും അവരവരുടെ ഭാഷ പറയുവാൻ ആഗ്രഹിക്കുന്നു, പറയുന്നു, അങ്ങനെ അവർ മനസ്സിലാക്കുന്നു. അതുപോലെ തന്നെ അപരിചിത ഭാഷകളെയും അവരെല്ലാം മനസ്സിലാക്കുന്നു, പഠിക്കുന്നുമുണ്ട് . 'അവരുടെ ഭാഷ, അഥവാ നമ്മുടെ സ്വന്തം ഭാഷ, അഥവാ നമ്മുടെ കുടുംബം, അവരുടെ സ്വന്തം കുടുംബം അവരുടെ മതം, അവരുടെ ഗോത്രം, നമ്മുടെ ഗോത്രം, മതം, വിശ്വാസം, നമ്മുടെ ആളുകൾ, അല്ലെങ്കിൽ അവരുടേത് എന്നിങ്ങനെ വൈവിധ്യ ജീവിത ചിന്താശൈലിയിലൂടെ ഇപ്പോൾ  ഓരോരുത്തനും നമ്മുടെ രാഷ്ട്രം, അഥവാ അവരുടെ രാഷ്ട്രം, എന്നൊക്കെ അത്തരം കാര്യങ്ങളെപ്പറ്റി നിർവ്വചിക്കുകയാണ്.

ഏത് വ്യക്തികളായാലും രാഷ്ട്രങ്ങളായാലും നവീന സാങ്കേതികവിദ്യയുടെ ആഗോളവത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്നതിൽ യാതൊരു വിധ  പ്രത്യേക അർത്ഥമില്ല. അതിനെതിരെ പോരാടാനും അത് അനിവാര്യമായിട്ട്  തീരുന്നതാണ്. അപ്രകാരംതന്നെ, ആഗോളവ്യാപാരവത്ക്കരണവും, മാത്രമല്ല  ചരക്കുകളുടെയും കാര്യങ്ങളിലും അവയുടെ സാധ്യതയും വളരെ കൂടുതൽ  എളുപ്പമാക്കുവാനുള്ള സേവനങ്ങളുടെയും വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ട  ഉദാഹരണങ്ങളാണ്. ആഗോളതലത്തിൽ നാം ഇവയെല്ലാം വിശദമായ പഠന  നിരീക്ഷണം നടത്തേണ്ടതാണ്. അതായത്, എന്റെ സ്വന്തം രാജ്യം, അഥവാ ഇന്ത്യ, ജർമ്മനി പോലെയുള്ള വിദേശരാജ്യങ്ങൾ, അതുപോലെ ഓരോ ലോക  രാജ്യങ്ങളിലും ജനസംഖ്യയുടെ നിരക്ക് വളരെ വ്യത്യസ്തമാണ്. ഉദാഹരണമായി നോക്കാം- ഇന്ന് ജർമ്മനിയിൽ ഏകദേശം 80 മില്യൺ ആളുകൾ നിലവിലുണ്ട്. ഇന്ന് ഇന്ത്യയിൽ  2021-ൽ ഏതാണ്ട് 1, 390 537387 ബില്യൺ ആളുകൾ, ചൈനയിൽ 2021 വർഷത്തിൽ 1, 42 ബില്യൺ ഉണ്ട്. ഓരോരോ രാജ്യങ്ങളിലും വ്യത്യസ്തപ്പെട്ട അളവിൽ ജനസംഖ്യ നിരക്ക് കാണപ്പെടുന്നു. എന്നാൽ സാമ്പത്തികമായി ഈ  ലോകത്തിലെ ഇരുനൂറ് രാജ്യങ്ങളിൽ മറ്റെല്ലാവർക്കും ഒപ്പം ജർമ്മനി വാർഷിക ഉത്പ്പന്നത്തിൽ നാൽപ്പത് ശതമാനത്തിലേറെ മറ്റു ലോകരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നാൽപ്പത് ശതമാനത്തോളം കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തെ സമ്പത്‌വ്യവസ്ഥയുടെ ആഗോളവത്ക്കരണത്തിന്റെ ഈ ഉയർന്ന നിലവാരം ഏറ്റെടുക്കുവാൻ ജർമ്മൻ സർക്കാർ ശ്രമിക്കുന്നു. അതുപക്ഷേ, ഇന്ന്  ആഗോളവത്ക്കരണതത്വമനുസരിച്ചുള്ള വ്യാപാരത്തിന് സാദ്ധ്യതകൾ കുറെ  കുറയുന്നത് പദ്ധതി അടച്ചു പൂട്ടുന്നതിനു തുല്യമാകാം. ഗണ്യമായ തൊഴിൽ നഷ്ടത്തിന് കാരണമാകും. അതിന്റെ ഫലം, വലുതായിരിക്കും. ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഇടിവ് വരും. 1970 കൾ മുതൽ മുകളിലേയ്ക്കും  താഴേയ്ക്കുമുള്ള സാമ്പത്തിക രംഗത്തെ ചലനങ്ങൾ കാരണം ജർമ്മനിയിലും മാത്രമല്ല യൂറോപ്പിലും സമ്പത് വ്യവസ്ഥയെ എതിരായി ബാധിച്ചിരുന്നതായി കാണാൻ കഴിയും. ഭാവിയിൽ ആഗോളസാമ്പത്തവ്യവസ്ഥയെ ഒരിക്കലും  വേർപെടുത്തരുതെന്നും അതിന്റെ ബന്ധങ്ങളെക്കുറിച്ചു ആദ്യമായി ലോക ജനത ബോധവാന്മാരായിത്തീരുകയും ചെയ്യണം എന്ന പാഠം മനസ്സിലാക്കണം. ഓരോരോ വർഷങ്ങൾ തോറും ആഗോള എണ്ണവില വിസ്പോടനസമയത്തു ആഗോളജനങ്ങൾ ബോധപൂർവ്വം ശ്രദ്ധിക്കണം.

അതുപോലെ ഇന്ന് മറ്റു പല സ്വതന്ത്രരാജ്യങ്ങളുടെയും ആകസ്മികമായ ഒരു നില ഏതാണ്ട് സമാനതയുള്ളതാണ്. ആ നില ഇന്നും മാറിയിട്ടില്ല. എങ്ങനെ അവർക്ക് അത് ബാധകമാണ്? അവർക്കു ഇപ്പോഴും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഘടനകൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം  സ്വാധീനം ചെലുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പക്ഷെ അവർക്ക് ഇപ്പോൾ  അവരുടെ സമ്പത് വ്യവസ്ഥയെ നയിക്കാൻ വേണ്ടി മാത്രം അവരുടെ ദേശീയ മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നില്ല. ഇന്നത്തെ ചൈന  മറ്റൊരു ഉദാഹരണം.- രാഷ്ട്രീയ കാരണങ്ങൾ മൂലം, ചൈനീസ് ഇനങ്ങൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ, തുടങ്ങിയ ചില രാജ്യങ്ങളിലെ ഉപഭോക്താക്കൾ വാങ്ങാതെ മാറിനിന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് അത് ചൈനയിലും ഒരു തരം  സാമ്പത്തിക ദുരന്തത്തെ ക്ഷണിച്ചു വരുത്തിയെന്ന് പറയാം. മൂന്നാമതൊരു ഉദാഹരണം എടുക്കാം. അതും ചില രാഷ്ട്രീയകാരണങ്ങളാൽ ലോകത്തിന്റെ ചൈതന്യത്തിൽ അമേരിക്കയ്ക്കു അനിവാര്യമായ സാമ്പത്തിക വിശ്വാസം  കുറയാനിട വന്നിരുന്നു. അത് വീണ്ടും ആർജ്ജിക്കുവാൻ ഇന്ന് അമേരിക്കയ്ക്ക് ഏതാണ്ട് സാധിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക വികസനത്തിൽ  മാന്ദ്യമുണ്ടാകുമായിരുന്നു, ഇങ്ങനെയുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടില്ലെങ്കിൽപ്പോലും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഇക്കാലത്തെ ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ പാൻഡെമിക് ദുരന്തം. ലോകം ഒന്നാകെ നേരിടുന്ന ഒരു മനുഷ്യദുരന്തം. പ്രതിസന്ധി തരണം ചെയ്യാൻ ലോകരാജ്യങ്ങൾ സാമ്പത്തികരംഗം വികസനത്തെ ബാധിക്കുന്നതിന് ഇടം നൽകാത്ത ശരിയായ ആഗോള സഹകരണം അനിവാര്യമാണ്. അതിനു ആഗോള ജനങ്ങൾ ബോധവാന്മാരാകണം. അരക്ഷിതാവസ്ഥ അത്ര കുഴപ്പമില്ല. പക്ഷെ, ലോകം സങ്കീർണ്ണവും അതും വളരെ വലുതുമാണ്. മിക്ക ആളുകളും എവിടെയോ സുരക്ഷിതരല്ല. എന്നാൽ ഇപ്പോൾ ധാരാളം ആളുകൾക്ക് അതി  മാരകമായ പകർച്ചവ്യാധിയുണ്ട്. അത് കൊണ്ടാണ്  ഈ അരക്ഷിതാവസ്ഥയെ ക്കുറിച്ചു, സമ്പത് വ്യവസ്ഥയുടെ ആഗോളസുരക്ഷിതത്വംപോലെതന്നെ, ഈ ഒരു ഘട്ടത്തിൽ നാമെല്ലാം ഒന്നായി അവ ചിന്തിച്ചു എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പറയുന്നത്. അനേകരാജ്യങ്ങളിൽ പാണ്ഡെമിക്കിനുള്ള  എതിരെയുള്ള വാക്സിനേഷൻ എടുക്കുമ്പൾ ചിലർ അതിനെ എതിർക്കുന്നുണ്ട്. നമുക്കെല്ലാവർക്കും അപകടകാരിയായി ശല്യപ്പെടുത്തുന്ന മഹാമാരിയിൽ നിന്നു രക്ഷപെടാനുള്ള വഴിയാണ് വാക്സിൻ.

ഇങ്ങനെയുള്ള നിരവധി നീറുന്ന ഉദാഹരണങ്ങളിൽ നിന്ന് നമുക്ക് ഇന്ന് എന്ത് പഠിക്കാൻ കഴിയും? നമ്മുടെ സമ്പത് വ്യവസ്ഥയെയും ജനങ്ങളുടെ വിലപ്പെട്ട ആരോഗ്യകരമായ ഭാവിയെയും പുനർനാഷണവത്ക്കരിക്കാനുള്ള വിലപ്പെട്ട അനുയോഗ്യകരമായ അവസരം ഇക്കാലത്ത് ലോക സമ്പത് വ്യവസ്ഥയുടെ ആഗോളവത്ക്കരണത്തിനു പിടിച്ചുനിൽക്കാൻ ഒട്ടും കഴിയിയുന്നില്ലെങ്കിൽ, നമ്മൾ എന്ത് ചെയ്യണം, അവയുടെ അനന്തര ഫലങ്ങൾക്കായി നാം എപ്പോഴും കാത്തിരിക്കണം. അതിന് തയ്യാറെടുക്കുകയും, കൂടാതെ അതിനുള്ള പ്രക്രിയ പരീക്ഷിക്കേണ്ടതുമുണ്ട്, ഉദ്ദേശിക്കുന്ന ആഗോളവത്ക്കരണ നടപടികളെയും ഒരുമിച്ചു കരുതലോടെ നടപ്പാക്കാൻ. 1970 കളുടെ കാലങ്ങളിൽ ഉണ്ടായിരുന്ന അവിചാരിത ഓയിൽ വിലക്കയറ്റത്തിന്റെ ഷോക്ക് അക്കാലത്തെ യൂറോപ്യൻ രാജ്യങ്ങളിലെ നേതൃത്വങ്ങൾ കൂടി അന്നത്തെ സാമ്പത്തിക- നികുതിയുടെ വ്യവസ്ഥിതിയെ വ്യക്തമായി ക്രമപ്പെടുത്തുവാൻ പ്രേരിതരായി. അവരിൽ പ്രമുഖനായിരുന്നു, അന്ന് പ്രധാന സാമ്പത്തിക ശക്തികളുടെ നേതൃത്വത്തിലി രുന്ന ഫെഡറൽ ജർമ്മനിയുടെ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത്, ഫ്രാൻസിന്റെ പ്രസിഡന്റ് ശ്രീ. VALERY GISCARD D'ESTAING തുടങ്ങിയവർ. അത് സാമ്പത്തിക നികുതി നയങ്ങൾ ഏകോപിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു. ഇന്നത്തെ ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവിൽ ഇന്ത്യയിലെ ജനങ്ങൾ അതിക്രൂരമായി അത്  താങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി. ഇന്ത്യയുടെ നിലവിലെ സർക്കാർ ഓയിൽ വിലവർദ്ധനവിനെതിരെ അനങ്ങുന്നില്ല, ജനങ്ങളുടെമേൽ നികുതി വർദ്ധനവിനും കുറവില്ല. 

 Helmut Schmidt -
German Chancellor 1974-1982

ആഗോള തലത്തിലുണ്ടായ വർദ്ധിച്ച പണപ്പെരുപ്പത്തിന്റെ ശക്തി തരംഗവും അതിന്റെ പ്രവചനാതീതമായ തീരാ  അനന്തര ഫലങ്ങളും തടയാൻ വേണ്ടി 1975-ലെ ശരത്ക്കാല ഘട്ടത്തിലാണ് വേറെ അഞ്ച് രാജ്യങ്ങളുടെ സർക്കാർ നേതൃത്വങ്ങളും തമ്മിൽ അന്ന് ജർമ്മൻ ചാൻസിലറും അന്നത്തെ ഫ്രാൻസിന്റെ പ്രസിഡന്റും ചേർന്ന് ആദ്യമായി ഒരു കൂടിക്കാഴ്ച നടത്തിയത്. ചർച്ച ചെയ്യാൻ   പാരീസിനടുത്തുള്ള അന്നത്തെ പ്രസിദ്ധ RAMBOULLET കൊട്ടാരത്തിന്റെ ഒരു വലിയ സമ്മേളനമുറിയിൽ അവരെല്ലാം ഒന്നിച്ചു കൂടി. സമ്മേളനം തുടങ്ങിയതോടെ റാംബൌലെറ്റ് കൊട്ടാരം അടച്ചു. അവിടേയ്ക്ക് പ്രസ്സിന്റെയും ടെലിവിഷന്റെയും സാന്നിദ്ധ്യവും വേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ ആദ്യത്തെ ലോക സാമ്പത്തിക ഉച്ചകോടി നടന്നു. ആ വർഷങ്ങളിൽ ജി- 7 രാജ്യങ്ങൾക്കായിരുന്നു ലോക സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട  ഉത്തരവാദിത്തം. ഈ നേതാക്കൾക്ക് ആയിരുന്നു, 

അന്ന് മാക്രോ ഇക്കണോമിക് ഗ്ലോബൽ നിയന്ത്രിക്കുന്ന വികസനകാര്യത്തിൽ ഒരു വിധം ന്യായമായ വിജയം വിജയകരമായി അന്നത്തെ ലോക സാമ്പത്തിക അസന്തുലിതാവസ്ഥയെയും ക്രമീകരിക്കാൻ ഏതാണ്ട് കഴിഞ്ഞത് വിജയമായി .മുൻകാലത്തു രാഷ്ട്രീയ  നേതൃത്വങ്ങൾ ജനങ്ങളുടെ പുരോഗതിയെക്കുറിച്ചു ചിന്തിച്ചു. ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഒരു സാമ്പത്തിക വ്യവസ്ഥയെ വികസിപ്പിക്കാൻ അവരെല്ലാം ശ്രമിച്ചു. ഇന്ന് ആഗോള ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ആ വ്യവസ്ഥിതി ഇന്ന് വെറും ഒരു ശാപമായി മാറി. ഒരു വ്യക്തി രാജ്യഭരണം ഏറ്റെടുത്തുകഴിഞ്ഞ ആ ഒരു നാൾ മുതൽ തന്റെയാകെ  ജീവിതാന്ത്യം വരെ ജനങ്ങളുടെ അധിപനായ തനി  ഏകാധിപതിയായിട്ടാണ്  വാഴുന്നത്.,അവൻ കൽപ്പിക്കുന്നു. റഷ്യ, ചൈന, ബലാറസ്, അടുത്തത് ഇന്ത്യ എന്നീ രാജ്യങ്ങൾ ഈയൊരു രഹസ്യ വ്യവസ്ഥിതി ഇന്ന് സ്വീകരിച്ചു തുടങ്ങി. ആഗോളവത്ക്കരണം എന്ന തത്വം ഒരു ചോദ്യമായി അടുത്ത നൂറ്റാണ്ടുകൾക്ക്  പരിവർത്തനപ്പെടുമോ? നിരവധിരാജ്യങ്ങളിൽ ഭരണം ജനങ്ങൾക്ക് ദുരന്തം സൃഷ്ടിക്കുന്നു. ഉദാ: അഫ്‌ഗാനിസ്ഥാൻ, ബലാറസ് തുടങ്ങിയ രാജ്യങ്ങൾ. ഇന്ത്യ കണ്ട വലിയ ജനകീയ പ്രതിഷേധമാണ് ഇന്നത്തെ സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ ഉണ്ടായത്. ജനങ്ങൾ ഈ സമരത്തെ മരണത്തെപ്പോലും ഭയപ്പെടാതെ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥായാണുള്ളത്. ജനാധിപത്യം എവിടെ ?

എന്നാൽ 20-ഉം 21-ഉം  നൂറ്റാണ്ടുകളിൽ ചൈനയുടെ വിദേശവ്യാപാര നിലവാരം കുതിച്ചുയരുന്നു. ചൈനയുടെ കയറ്റുമതി നിലവാരം കൂടുതൽ ഉയർന്നിട്ടുണ്ട്. എന്നാൽ "മെയ്‌ഡ്‌ ഇൻ ജർമ്മനി" യിൽ ചൈനയുടെ താല്പര്യം ഇപ്പോൾ ഏറെ സ്തംഭനാവസ്ഥയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ സമ്പത് വ്യവസ്ഥ തുടർച്ചയായി ഒരു വർഷമായി കയറ്റു മതിയിൽ ഇരട്ട അക്ക വർദ്ധനവ് രേഖപ്പെടുത്തുന്നു. മറുവശത്തു വിദേശവസ്തു ക്കളോടുള്ള താൽപ്പര്യം വളരെ സാവധാനം വളരുകയാണ്. അത് സർക്കാരിന് വളരെ അനുയോജ്യവുമാണ്. ഈ കഴിഞ്ഞ ഒക്ടോബറിൽ ചൈന ലോകത്തെ അതിശയിപ്പിക്കുന്ന ഉത്പ്പന്നങ്ങളുടെ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കയറ്റുമതിയിൽ 27, 2 ശതമാനം വർദ്ധനവു ഉണ്ടായതായി കയറ്റുമതിരംഗത്തെ പ്രധാന കസ്റ്റംസ് അധികൃതർ അറിയിച്ചു. അതേസമയം വളർച്ച കുറച്ചു ദുർബലമായിരുന്നു. ആഭ്യന്തരഡിമാൻഡ് അമിതമായി ശക്തമല്ല എന്നതിന്റെ സൂചനയാണത്. എന്നാലും കഴിഞ്ഞ ഒക്ടോബറിൽ അത് 20. 6 % ഉയർന്നു. നിക്ഷേപബാങ്കായ ഗോൾഡ്‌മാൻ സാക്സൻറെ കണക്കുകൾ പ്രകാരം മൂല്യത്തിന്റെ കാര്യത്തിൽ ചൈന ഗണ്യമായി കൂടുതൽ എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പത് വ്യവസ്ഥയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 28 % വർദ്ധിച്ചു. ഇതിൽ 24.5 % ഓളം വർദ്ധനവ് മാത്രമേ അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നുള്ളു. ഇന്നു ചൈനയിൽ നിക്ഷേപം നടത്തുമ്പോൾ എന്താണ് പ്രധാനമായത്? കഴിഞ്ഞ നാളിൽ ജർമ്മനിയിൽനിന്നു ചൈന വളരെ കുറച്ചു മാത്രമേ ഉത്പന്നങ്ങൾ വാങ്ങിയിരുന്നുള്ളു എന്നാണു കണക്കുകൾ വ്യക്തമാക്കിയത്. ഈ വർഷം 2021- ൽ അനുബന്ധ ഇറക്കുമതി 5.1 % കുറഞ്ഞിരുന്നു. എന്നാൽ ജർമനിയിലേക്കുള്ള ചൈനയുടെ കയറ്റുമതിയിൽ 42.5 % വർദ്ധനവു ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചൈന 84.5 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തിയിരുന്നു. എന്നാൽ 65.5 ബില്യൺ ഡോളർ മിച്ചമാണ്‌ അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബറിൽ 66. 6 ബില്യൺ ഡോളറായിരുന്നു ചൈനയുടെ വ്യാപാര മിച്ചം സൂചിപ്പിച്ചത്.

വികസനം ലോക രാജ്യങ്ങളിലെ സർക്കാരുകൾക്ക് ശുദ്ധവായു നൽകുന്നുണ്ട്. മാത്രമല്ല, ഉത്പന്നങ്ങളുടെ ശക്തമായ കയറ്റുമതി കുറെ ആഭ്യന്തര ദൗർബല്യം നികത്തുകയും ചെയ്യും. ഇന്ന് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ചൈനയ്ക്ക് നാണയ- ധന നയം ലഘൂകരിക്കുന്നതിനു വർഷാവസാനം വരെ കാത്തിരിക്കാൻ ചൈനായുടെ സർക്കാരിന് സാധിക്കുമെന്നാണ് ചൈനയുടെ അസറ്റ് മാനേജ്‌മെന്റിലെ ഒരു ചീഫ് എക്കൊണോമിസ്റ്റ് ആയ ഷിവെയ് ഷാങ് പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങളുടെ സാക്ഷ്യം. ഇപ്പോൾ അവരുടെ സാമ്പത്തിക മാന്ദ്യം രൂക്ഷമല്ലെന്നു കയറ്റുമതി ഉറപ്പാക്കി. സാമ്പത്തികമായി മറ്റു വിവിധ  രാജ്യങ്ങളെ അപേക്ഷിച്ചു ചൈന നേരിട്ട കൊറോണ പാൻഡെമിയെ വളരെ  അതിജീവിച്ചുവെന്നും അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതിനുള്ള വില, പ്രത്യേകിച്ച് അതികർക്കശമായ ഒരു കൊറോണ നയം കൂടിയായിരുന്നു അത്- അതായത്, മുഴുവൻ മെഗാസിറ്റി പ്രദേശങ്ങൾക്കും ലോക്ക് ഡൗൺ ഉൾപ്പെടെ നടപ്പാക്കി. 

അന്താരാഷ്‌ട്ര ബിസിനസ്സുള്ള ജർമ്മൻ കമ്പനികളിൽ 36 ശതമാനം ചൈനയിൽ കുറെ നല്ല സാമ്പത്തിക മേന്മ പ്രതീക്ഷിക്കുന്നതായും അവർക്ക് ധാരണയുണ്ട്. എന്നിരുന്നാലും വസന്തകാലത്ത് ഇത് 70 ശതമാനമായിരുന്നു. വേനൽക്കാലത്ത് ചൈനീസ് സമ്പത് വ്യവസ്ഥയിൽ മുൻവർഷത്തെ അപേക്ഷിച്ചു 4.9 ശതമാനം മാത്രമാണ് വളർന്നത്. 2020 ന്റെ മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന അവസ്ഥയായിരുന്നു, അത്. അതുപോലെ കയറ്റുമതിയിൽ എല്ലാ വളർച്ചയും ഉണ്ടായിരുന്നിട്ടും ചൈനയുടെ വ്യവസായവും കുറെ വിതരണ തടസ്സങ്ങളും ഏറെയാണ്. ഇപ്പോൾ വളരെ കുറച്ചുമാത്രം കൽക്കരി, അതുവഴി ഉണ്ടായിട്ടുള്ള  ഊർജ്ജത്തിന്റെ വലിയ അഭാവം, കർശ്ശനമായ കാലാവസ്ഥാസംരക്ഷണ ആവശ്യകതകൾ എന്നിവയിൽ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ ബുദ്ധിമുട്ടുകൾ ലോകരാഷ്ട്രങ്ങൾ എല്ലാം അഭിമുഖീകരിക്കുന്നു.

ഇതിന് അടിയന്തിരമായിട്ട് അത്യാവശ്യമായ ആഗോള പരിഹാരം കാണുവാൻ  വേണ്ടി ലോകരാജ്യങ്ങളെല്ലാം കൂട്ടായിട്ട് സഹകരിച്ചു പ്രവർത്തിക്കേണ്ടതാണ്. ഇക്കഴിഞ്ഞനാളിൽ ഗ്ലാസ്ഗോയിലെ സമ്മേളനത്തിൽ  പരിപൂർണ്ണ വിജയവും  കണ്ടില്ല. വ്യവസായരംഗത്തെ ഉയർത്താൻ ചില സർക്കാർ നടപടികൾ വേണ്ടത് സ്വീകരിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെ കി യാങ് അടുത്ത നാളിൽ പറഞ്ഞുവെങ്കിലും ഗ്ലാസ്‌ഗോ സമ്മേളനത്തിലെ ചില നടപടി കാര്യങ്ങളിൽ ഇന്ത്യയും ചൈനയും മറ്റുചില രാജ്യങ്ങളും പൂർണ്ണമായി യോജിച്ചില്ല എന്ന ഒരു  വാർത്ത യൂറോപ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇന്ത്യയും കൽക്കരിയുടെ ഉപയോഗ ലഘൂകരിക്കലിനോട് പൂർണ്ണമായ യോജിപ്പല്ല കാണിച്ചത്. 

ആഗോളതലത്തിലുള്ള വെല്ലുവിളികളാണ്, ഇപ്പോൾ കൊറോണ പാൻഡെമിക് പ്രതിസന്ധിയും ആഗോള പരിസ്ഥിതി സംരക്ഷണ വിഷയങ്ങളും. ഇന്ന് ലോക കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ നിമിത്തം മനുഷ്യജീവിതമാകെ  വിഷമിക്കുകയാണ്. അതുപോലെ ഓരോരോ രാജ്യങ്ങളിലെ മൊത്ത ദേശീയ ഉത്പാദനം - ഉദാഹരണം : ബ്രസീൽ, ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങളിൽ  അടുത്ത ഏതാനും ദശകങ്ങൾക്ക് ഉള്ളിൽ മുമ്പത്തേക്കാൾ വലുതാകാമെന്നു സങ്കല്പിക്കാവുന്നതാണ്. എന്നാൽ ഇന്നത്തെ G-8 രാജ്യങ്ങളെ മറികടന്ന് ഒരുതരം സ്ഥൂല-സാമ്പത്തിക ഏകോപനത്തിലൂടെ അത്രയധികം ലോക സാമ്പത്തിക വ്യവസ്ഥയെ നയിക്കുവാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ നമുക്ക് കഴിയില്ല. അതുപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്, ചൈന, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയുള്ള ഒരു ഉച്ചകോടിയിലൂടെ ആഗോളവത്കൃത ലോക സാമ്പത്തിക വ്യവസ്ഥയെ ആർക്കും വിജയകരമായി നയിക്കാൻ കഴിയുമെന്ന് അനുമാനിക്കാൻ സാദ്ധ്യതയില്ല. // _ തുടരും.

************************************************************************** 

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
  ************************************************ 

Montag, 1. November 2021

Dhruwadeepti // Journey of a Missionary Priest // Regional Pastor Centre Becomes a Reality // Fr.George Pallivathukal

-Regional Pastor Centre Becomes a Reality-

 Fr.George Pallivathukal

 Catechists training with a difference

When I Presented my programme for the Regional Pastoral Centre to the Bishops of Madhya Pradesh, I had told them that the first priority of the Centre would be the training of catechists as that was a need since all our dioceses were young mission dioceses and the catechists had the highest role in evangelization and faith community building at the grass roots level. I had also convinced the bishops that training should be given to the family for effective evangelizatiom work. I gave many reasons why the wives of catechists should be with their husbands during the training period.The duration of the training was agreed to be two years.

I wanted the wives to play a supportive role in the work of their husbands. From experience I knew that the wives were often the biggest hindrance to the effective functioning of their husbands. If the wives were motivated to take care of their families and the children the husbands could go visiting villages and catechizing the faithful without fear and tension. Secondly the salary the church was paying to the catechists was insufficient.I knew that they would not be able to meet their expenses in two places with the little money they were getting as remuneration for their work. So I thought that we would teach the wives of the catechists some skils by which they could utilize their spare time usefully and earn some extra money. So I planned to teach them tailoring , embroidery, knitting, building up a small kitchen garden, a small poultry farm which could be managed by themselves, rearing of goats and at least one milch cow. So I planned to have a grihini training centre for the ladies and a nursery school for thier kids in the campus. At the end of the course they were helped to get Government subsidy to purchase sewing machines, chicks for poultry farm, goats etc. Most of the trainees were tribels and they could avail the facilities given by the Government. Thirdly I felt that it was not appropriate to keep husbands away from their wives for a long period. I had sensed this during the two -month training I was conducting at Dhanora before I went to Manila for my higher studies. I was building separate quarters for each family and all were given sufficient land to produce enough of vegitables for their use This was apart of the training as well as a help to save their money.

The Training Programme begins.

We had built up enough of infrastructure to begin the training programme on the 8th of sept. 1980. Fourteen catechists families from various dioceses of Madhya Pradesh gathered in Tindini. Bishop Theophane celebrated Mass for them and inaugurated the training programme. I had prepared a syllabus for the training of the gents giving much importance to the Word of God and Sacraments. I wanted the trainees to have a comprehensive knowledge about the Bible and to learn skills of communicating the message of the Bible effectively to others. We started a regular grihini training programme was being conducted in the dioceses of Raigarth and Ambikapur effectively and we borrowed their syllabus to train our ladies. We also gave them orientation as wives of catechists on how to play a supportive role to their catechist husbands. With their support the work of evangelization becomes an apostolate of the entire family.

Our Staff

Since the Pastoral Centre was to serve the Madhya Pradesh Region the staff of the Centre was also to be of regional nature. Two sisters Sr. Anirudha and Sr. Lawrence and a lay man joined us at tindini in the first weekof September. Sr. Anirudha, a member of the congregation of St.Annes came from Ambikapur. She was a very good missionary and she spent most of her time in Villages.She was also engaged in Grihini training in her diocese. I put her in Charge of the ladies 'training programme. She would also share with the catechist trainees her rich experiences on mission tour.

Sr. Mary Lawrence was amember of the Franciscan Sisters of St.Mary of the Angels (SMA) ,Mhow. She was an excellent teacher, had some catechetical training and was a member of the Catechetical Training team of Indore diocese. She had two green hands! Whatever she would put in the soil would survive and grow into green plants. Whatever greenery we had in Tindini compound was due to the efforts of Sr. Lawrence.

Mr. Dawar was a lay man from Khandawa. Although he did not have any special catechetical training, was an excellent person, very edifying and a man of faith. He helped me in organizing the sessions, keeping discipline in the campus, and taking the trainees to varies mission stations around to conduct programmes as part of their training.

Our visiting staff

I had contacted a few eminent persons and they came and helped us in the training programme as visiting staff. Fr. R.H. Lesser, an excellent catechist, a man of knowledge and of mission experience used to spend two weeks every year with the trainees, teaching them about the Sacraments. Fr. Lesser is the author of more than hundred books. 

Fr.Brono D'Souza od Udayapur diocese used to deal with evangalization. He had made a special study of the "Evangeli Nuntiandi", Lumen Guntium and other mission documents to help our catechists. He had alot of experience as a missionary in Udayapur. Fr. Amaldas from Raigarth came to teach the trainees about the spirituality of faith formators and led them through a retreat every year. Sr. and encoSolange SMMI taught them the production and use of audio-visual aids. Mr. Antony Edward Francis of Nagpur, a known musician , would come and teach the trainees liturgical music. 

Gondi Bhajanmala.

 Village Setment, Beiga tribe in Madhya Pradesh

We had a Baiga catechist Shri. Dayal Dhurvey, who was very talented in composing liturgical songs in tribal tunes. Fr. Peter D'Souza, the then parish priest of Dunahia, recognized this talent in Dhurvey and encouraged him to compose as many songs as he could. Fr. George Parachalil collected the hymns and songs in Gondi tune and gave them to me. I got the hymns printed in a book form and published it for the use in our mission stations. These hymns are used in our liturgy in our rural churches. That was in 1982, and since then several editions of the Gondi Bhajanmala have been published by the Diocesan Pastoral Centre. 

More Priests for the Regional Pastor Centre.

After the completion of the construction work at Tindini, Fr. Peter Edappally was transfered to the Holy trinity Church, Napier Town, Jabalpur as its Pastor. In 1981 Fr. Jose Palathinkal of Indore and Fr. Abraham Pandanpadam of Ujjain joined the staff. Fr. Jose trained in Manila was appointed as assistant Director of the regional Pastoral centre and he took care of teaching about and celebration of Liturgy. He did this for two years and then went to Rome for specialization in Liturgy. Fr. Abraham functioned as the administrator and the finance in charge of the centre. Fr. Abraham was a very hardworking and gentle person, very edifying for the trainees. He was a man of prayer. After serving the Regional Pastoral Centre for three years, he went to manila for his higher studies and on his return from Manila he started a prayer centre at Ujjain where hundreds of people comes and pray or make retreats.  

Service at the National level.

In the early eighties there were only seven Regional Pastoral Centres in India and I was one of the seven Regional Directors. WE often had consultation meetings and other types of programmes at the National Centre , Bangalore. Once fifteen of us worked together for more than a month to prepare an Indien Catechetical Directory. Fr. Paul Puthenangady was the Director of the NBCLC at that time. Fr. Amalore from Mysore guided us in this attempt.  

I was also appointed as a member of the board of consultors to the CBCI Commission for Christian life. While being active in my own Centre I continued to help Nav Niketan Patna to conduct programmes there. Fr. Amalore and Fr. Paul Puthenangady of NBCLC Bangalore and Fr. Ed Daly sj of Patna were of great support to me.//-                                 ***********************************************************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
                                                     ************************************************