Freitag, 17. September 2021

ധ്രുവദീപ്തി // Religion // സാർവ്വത്രിക സഭയ്ക്കുവേണ്ടി മാർപാപ്പ പുതിയ സിനോഡൽ ക്രമങ്ങൾ ആസൂത്രണം ചെയ്യുന്നു. // George Kuttikattu

 ഫ്രാൻസിസ് മാർപാപ്പ 

 സാർവ്വത്രിക സഭയ്ക്കുവേണ്ടി മാർപാപ്പ 
പുതിയ സിനോഡൽ ക്രമങ്ങൾ ആസൂത്രണം ചെയ്യുന്നു. // 

George Kuttikattu 

 

അല്മായർ (സഭാംഗങ്ങൾ ) ഉണരുക.

ആഗോള കത്തോലിക്കാ സഭയെ ക്രമമായ സിനഡൽ പാതയിലേക്ക്  നയിക്കുന്നതിനുള്ള പ്രാരംഭനടപടികളിലേക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം കൊടുത്ത് ചർച്ചകളും നടപടികളും  പുരോഗമിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ  പരിഷ്ക്കരണത്തിലേയ്ക്ക് പ്രവേശിക്കുന്നത്? വ്യക്തമായ ഉത്തരമുണ്ട്. ഫ്രാൻസിസ് മാർപാപ്പ അടുത്ത സിനഡിൽ ലോകമാകെമാനമുള്ള പ്രാദേശിക സഭകളെയും അല്മായരെയും (സഭയിലെ അംഗങ്ങളെയും) കൂടുതൽ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇത് അതിന്റെ തുടക്കമാണ്. കത്തോലിക്കാ സഭയിലെ പരിഷ്കർത്താക്കൾ ഇത്  വളരെ പണ്ടേതന്നെ പ്രതീക്ഷിച്ചിരുന്നതാണ്. 

അതുപക്ഷേ കേരളത്തിലെ പ്രാദേശിക സഭയായ സീറോ-മലബാർ സഭാ നേതൃത്വം മാർപാപ്പയുടെ നിർദ്ദേശങ്ങളെയും അനുബന്ധമായ പ്രസ്താവനകളെയും വളച്ചൊടിച്ചു നിരസിക്കുകയാണ്. കേരളത്തിലെ സീറോമലബാർ സിനഡിൽ അലമായർക്ക് പങ്കുവേണമെന്ന് സഭയുടെ അംഗങ്ങൾ പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി. സീറോ മലബാർ നേതൃത്വത്തിന്റെ രഹസ്യനിലപാടിനെ സഭാംഗങ്ങളുമായി യാതൊരു വിധ ധാരണകളും ആലോചനകളുമില്ലാതെ അവർ ഏകാധിപത്യ നിലപാടുകളും തീരുമാനങ്ങളും പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും ഫ്രാൻസിസ് മാർപാപ്പ തന്റെ ആഗ്രഹം തുറന്നു വിശ്വാസികൾക്ക് മുമ്പിൽ വയ്ക്കുന്നുവെന്നതാണ്, ഇപ്പോൾ ലോക കത്തോലിക്കാ സഭാ പ്രവർത്തനപദ്ധതിയിൽ മാർപാപ്പ വ്യാപൃതനായിരിക്കുന്നതിന്റെ പ്രധാന ലക്‌ഷ്യം. അദ്ദേഹം സഭയുടെ ഭാവി പദ്ധതി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. 

എന്താണ് സിനഡ് ?

സിനഡ് എന്നർത്ഥമാക്കുന്നതെന്ത് ? അതാത് പ്രാദേശിക മെത്രാന്മാരെ ഉൾപ്പെടുത്തുക മാത്രമല്ല, വളരെ വ്യക്തമായും സഭയിലെ അംഗങ്ങളും (സാധാരണ ആളുകൾ), പ്രാദേശിക സഭകളും ഈവിധ പരിഷ്‌ക്കരണ വിഷയത്തിൽ വളരെയേറെ പ്രാധാന്യം ഉണ്ട്. ഇക്കാര്യങ്ങൾ ഓരോന്നും ഇന്നുവരെയുള്ള ചർച്ചകളിൽ ഉൾക്കൊള്ളുന്നുണ്ട്. ഇന്ന് അവയെല്ലാം എന്താണ് അർത്ഥമാക്കുന്നതെന്ന് കത്തോലിക്കർ മനസ്സിലാക്കണം. ഈ പ്രധാന വിഷയങ്ങളെല്ലാം വത്തിക്കാനിൽ വിഷയമാണ്. അവയെപ്പറ്റി പൊതുവായി അറിയപ്പെടേണ്ട കാര്യങ്ങൾ കേരളത്തിലെ സീറോ- മലബാർ സഭയിൽ രഹസ്യമാണ്. ലോകമാകെ, യൂറോപ്പിലും മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഈ വിഷയം എപ്രകാരം കാണുന്നു എന്നത് ഏറെ ആശ്ചര്യകരമാണ്.

പൊന്തക്കോസ്തിനു ഒരു ദിവസം മുമ്പ് സിനഡ് സംബന്ധിച്ച വിശദമായ കാര്യങ്ങളെക്കുറിച്ചു പരിശുദ്ധ പിതാവിൽനിന്നും ഒരു പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് വത്തിക്കാനിലെ സിനഡ് സെക്രട്ടറിയേറ്റിന്റെ ജനറൽ സെക്രട്ടറി കർദ്ദിനാൾ മരിയോ ഗ്രെച്ച് അറിയിച്ചിരുന്നു. അത്, ഒരു വീഡിയോയിൽ, ഫ്രാൻസിസ് മാർപാപ്പ മുഴുവൻ സാർവ്വത്രിക സഭയെയും ഒരു സിനഡൽ പാതയിലേക്ക് അയയ്ക്കാനാഗ്രഹിക്കുന്നു എന്ന വാർത്തയാണ് അറിയിച്ചിരുന്നത്. കത്തോലിക്കാ സഭയുടെ ഭാവിക്കായി വിശ്വാസികളെയും കൂട്ടി ഉൾപ്പെടുത്തി തയ്യാറാക്കാനും അവരുടെ സഹായത്തോടെ സഭയെ സഹായിക്കാൻ വേണ്ടിയും ചെയ്ത പ്രഖ്യാപനം വളരെയേറെ പ്രാധാന്യം അർഹിക്കുന്നതായിരുന്നു." മാർപാപ്പ സിനഡൽ വിപ്ലവം സൃഷ്ടിക്കുന്നു." എന്ന്‌ ഒരു ഇറ്റാലിയൻ വാർത്താ ഏജൻസി "അൻസാ" ഒട്ടും വൈകാതെ എഴുതുകയും ചെയ്തു. 

മുൻകാല പദ്ധതിപ്രകാരം വരുന്ന 2022, ഒക്ടോബറിൽ ഒരു മെത്രാൻ സിനഡ് കൂടാനായിരുന്നു ആലോചനയിട്ടിരുന്നത്. അതാകട്ടെ, എല്ലാ പ്രാദേശിക സഭകളുടെയും അല്മായരുടെയും പരിപൂർണ്ണ പങ്കാളിത്തം നിറഞ്ഞതാകണം. അതൊരു രണ്ടുവർഷക്കാലത്തെ നടപടിയിൽ ഉറപ്പിച്ച തീരുമാനത്തിൽ -ഒരു സാർവത്രിക സഭാസിനഡ്  : അതായത്, "പങ്കാളിത്തവും സേവനവും " എന്നത് സഭയിൽ പ്രാവർത്തികമാകുക. മാർപാപ്പയുടെ ആഗ്രഹം അനുസരിച്ചു പദ്ധതി നീങ്ങുകയാണെങ്കിൽ അടുത്ത വർഷം ഒക്ടോബർ 9 , 10 തീയതികളിൽ റോമിൽ സമ്മേളനം നടക്കണം എന്നാണ് ആലോചകൾ നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നു. അതായത്, വളരെ വിശദമായ ഒരു ഇൻഫോഗ്രാഫിക്ക് - ഒന്നാമതായി ഓരോ രൂപതകൾ, രണ്ടാമതായി ഓരോ ഭൂഖണ്ഡങ്ങളിൽ, മൂന്നാമതായി സാർവത്രിക സഭയ്ക്ക് മുഴുവനും. ഇങ്ങനെ നിർണ്ണയിക്കപ്പെടുന്ന ഒരു സാർവത്രിക സഭയ്ക്കുള്ള സിനഡ് ക്രമങ്ങൾ 2023 ഒക്ടോബർ ആകുമ്പോഴേയ്ക്കും പൂർണ്ണമായി നടപ്പാക്കണമെന്നാണ് മാർപാപ്പയും ആഗ്രഹിക്കുന്നത്. 

ക്രൈസ്തവ മതപരിഷ്‌ക്കരണ ചർച്ച-സുന്നഹദോസ് മാർഗ്ഗം -

ശൂന്യമായ  ഇരിപ്പിടങ്ങൾ - ശൂന്യമായ മേശകൾ-

ലോക കത്തോലിക്കാ സഭയിൽ ഇന്ന് അനേകം പുകയുന്ന വിഷയങ്ങൾ ചർച്ചാവിഷയമാണ്. ഉദാഹരണമായി കേരളത്തിലെ സീറോമലബാർ സഭയിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും, അതുപോലെ ജർമൻ പുരോഹിതരുടെയും മെത്രാന്മാരുടെയും ഒളിച്ചുവച്ച അനേകം ദുഷ്പ്രവർത്തികളുടെ ചരിത്രങ്ങളും, ക്രിസ്ത്യൻ സഭാപരിഷകരണ ചർച്ചകളിൽ വിഷയമായി. കുറെ വർഷങ്ങളായി മറച്ചുവച്ചിരുന്ന ബലാൽ സംഗക്കേസുകളിലും മറ്റു വിവിധതരം ദുരുപയോഗങ്ങളിലും ഇരയായവരും ഈ ചർച്ചയിൽ പങ്കെടുത്തുവെന്നത് പ്രത്യേകതയാണ്. ഇതിൽ സംബന്ധിച്ചിരുന്ന കൊളോണിലെ കർദ്ദിനാൾ കുറ്റകൃത്യങ്ങൾ അംഗീകരിച്ചു. പക്ഷെ, മറ്റുള്ള മെത്രാന്മാരാകട്ടെ ഇക്കാര്യത്തെപ്പറ്റി നടന്ന ചർച്ചയിൽ എന്ത് ആര് എന്ത് പറയുന്നുവെന്ന് കേൾക്കാനുള്ള സന്മനസ്സില്ലായിരുന്നെന്ന് ജേർണലിസ്റ്റ് Annette Zoch മാദ്ധ്യമങ്ങളിൽ സാക്ഷ്യപ്പെടുത്തി. 

ചർച്ചയിൽ ഒരു വ്യക്തമായ വിഷയങ്ങളും സഭാ പരിഷ്‌ക്കരണത്തിന്  നിർദ്ദേശങ്ങളും ഇല്ലായിരുന്നു. വിഷയങ്ങൾ അതാത് സമയം നോക്കി കാണപ്പെടേണ്ടതായി കാണപ്പെട്ടു. സമ്മേളനങ്ങളിൽ ചർച്ചകളും അതിന്റെ പ്രതികരണങ്ങളും ഉണ്ടായിരിക്കണം, പക്ഷെ അതൊന്നും തമ്മിൽത്തമ്മിൽ ഉണ്ടായില്ല. അതിനു പകരം കൂട്ടപ്രാർത്ഥനകളും വി. കുർബാന അർപ്പിക്കലുമാണ് അവിടെ ഉണ്ടായത്.

1965 മുതൽ മെത്രാൻസിനഡ് സമ്മേളനം സ്ഥിരമായി ഉണ്ടായിരുന്നു. അവർ സ്വന്തമായ തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല, മറിച്ച്‌ മാർപാപ്പയ്ക്ക് അവർ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.  പതിവ് അനുസരിച്ചു സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ ആവശ്യപ്പെടുകയോ ചെയ്തു. എന്നാൽ 2018 -ൽ ഫ്രാൻസിസ് മാർപാപ്പ സിനഡൽ ക്രമങ്ങൾ പരിഷ്‌ക്കരിച്ചു. എല്ലാറ്റിനുമുപരിയായി വ്യക്തിഗത സഭാ സിനഡൽ സമ്മേളനങ്ങളുടെ ഒരുക്കങ്ങളും തുടർനടപടിക്രമങ്ങളും മാർപാപ്പ ശക്തിപ്പെടുത്തി. അതനുസരിച്ചു പ്രാദേശികസഭകളും,  അവരെല്ലാം അഭിമുഖീകരിക്കുന്ന ഓരോരോ വിഷയങ്ങളും മുമ്പത്തേക്കാൾ ഏറെ കൂടുതൽ കേൾക്കുകയും അതിൽ ശക്തമായി ഇടപെടുകയും വേണം എന്ന് മാർപാപ്പയുടെ നിർദ്ദേശം ഉണ്ടായി.

ജർമ്മൻ നവീകരണശക്തിക്ക് ഉണർവും പ്രോത്സാഹനവും നൽകിയ തോന്നൽ.

16-)0 ശതകത്തിലുണ്ടായ ക്രൈസ്തവ മതപരിഷ്ക്കരണശേഷം ഇപ്പോൾ മാർപാപ്പയുടെ പരിശ്രമം പരിഷ്കൃതലോകത്തെ ക്രൈസ്തവസഭയിലെ അംഗങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പൊതുവായിട്ടുള്ള വിലയിരുത്തൽ. മാർപാപ്പയുടെ പ്രഖ്യാപനത്തെപ്പറ്റി ജർമ്മൻ ബിഷപ്സ് കോൺഫറൻസ് (D B K ) ചെയർമാൻ മെത്രാൻ ജോർജ് ബെറ്റിസിങ് പ്രതികരിച്ചതിപ്രകാരമാണ്: "റോമിൽ നിന്നുള്ള ഈ പ്രഖ്യാപനം, ലോക ക്രൈസ്തവ സഭയുടെ ആകെമാന വികസനത്തിന് വേണ്ടിയുള്ള സഭയിലാകെയുള്ള ദൈവജനങ്ങളുടെ (അംഗങ്ങളുടെ) മഹത്തായ പങ്കാളിത്തം നൽകുന്നതിനുള്ള ഒരു ശക്തിയേറിയ അടയാളം" ആണ്, എന്നാണ് വ്യക്തമായി പ്രഖ്യാപിച്ചത്. അതിനായുള്ള തയ്യാറെടുപ്പിനും ലോക മെത്രാൻ സിനഡിലേക്കും ഇത്രകാലങ്ങൾ കഴിഞ്ഞിട്ടും മുൻ കാലത്ത് അല്മായർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. മുമ്പെങ്ങുമില്ലാത്തത് പോലെ ദൈവജനങ്ങൾ സിനഡിന്റെ പാതയിൽ വളരെ ശക്തമായി ഏർപ്പെടും. ജർമനിയിലെ ലിംബുർഗ് രൂപതയുടെ മെത്രാൻ ഈയിടെ ഇക്കാര്യങ്ങൾ ഊന്നിപ്പറഞ്ഞു. സാർവത്രിക സഭയെയും അതിൽപ്പെട്ട ഓരോരുത്തരെയും സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റിയുള്ള സഭാംഗ ങ്ങളുടെ തീരുമാന നടപടിക്രമങ്ങളിൽ ഒരു വിശാലമായ പങ്കാളിത്തം എടുക്കുവാനുള്ള സമയം പക്വമായിരിക്കുന്നുവെന്ന് റോമിലെ സിനഡ് സമന്വയിപ്പിക്കുന്ന കർദ്ദിനാൾ GRECH അഭിപ്രായപ്പെടുകയും ചെയ്തു. 

"സിനഡൽ വേ ".

ഇതേത്തുടർന്ന് ജർമ്മനിയിൽ പുരോഹിതരും മെത്രാന്മാരും സഭയിലെ സാധാരണ അംഗങ്ങളും ഒരു വർഷത്തിലേറെയായി സാർവത്രിക സഭാ പരിഷ്ക്കരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ട്. ഈ പ്രക്രിയയെ "സിനഡൽ വേ" എന്നും വിളിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ജർമ്മൻ സഭാ പരിഷ്‌ക്കരണ പ്രക്രിയയുടെ ഈ തലക്കെട്ട് തന്നെ ഉപയോഗിച്ചത് അതിന്റെ ഒരു പൂർണ്ണ സ്ഥിരീകരണ അടയാളമാണെന്ന് ജർമ്മനിയിൽ കത്തോലിക്കരുടെ സെൻട്രൽകമ്മിറ്റി പ്രസിഡന്റ് Mr. Sternberg പറഞ്ഞു. " ഞങ്ങൾ ജർമ്മനിയിൽ ഒരു ഒരു പിളർപ്പ് തയ്യാറാക്കുകയാണെന്നോ, സാർവത്രിക സഭയുമായി ഞങ്ങൾ യോജിക്കുന്നില്ലെന്നോ എന്നൊക്കെ ഇടയ്ക്കിടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത് ഇന്ന് അപ്രസക്തമാണെന്ന് തെളിയിക്കുന്നു" എന്നദ്ദേഹം വിശദീകരിച്ചു. "എന്നാൽ ജർമൻ "സിനഡൽ വേ"യ്ക്ക് റോമൻ സിനഡ് എന്താണ് അർത്ഥമാക്കുന്നത് ? അത്, അവരുടെ ജോലി കാലഹരണപ്പെടുന്നില്ലേ? ഇതിനു മറുപടിയായി സെൻട്രൽ കമ്മിറ്റി ഓഫ് ജർമൻ കാതോലിക്‌സ് (ZDK) വക്താവ് മിസ്റ്റർ .ബ്രിട്ടാ ബാസ് ഇങ്ങനെ ചിന്തിക്കുന്നു. ഞങ്ങളുടെ സിനഡൽ പാതയിലൂടെ ഞങ്ങൾ ജർമനിയിലെ ആത്മദാതാക്കളായി, ഞങ്ങൾ ചർച്ച ചെയ്യുന്നത്, റോമിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഞങ്ങൾ മുമ്പോട്ടു എത്തിക്കൊണ്ടിരിക്കുന്നുവെന്നത്, അതങ്ങനെ വെറുതെ ഒന്നുമല്ല. ഞങ്ങൾക്ക് ചാരുകസേരയിൽ ചാരി അങ്ങനെ ഇരിക്കാമെന്നു കരുതുന്നില്ല. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സഭയുടെ പുതിയ സിനോഡാലിറ്റിയുടെയും അധികാരവികേന്ദ്രീകരണത്തിന്റെയും കൂട്ടാളികളായി ഞങ്ങൾ തുടരുന്നത് ഞങ്ങൾ സ്വയം നിരീക്ഷിക്കുന്നു. പുതിയ സഭാ സിനഡ് പരിഷ്ക്കരണത്തെ ജർമ്മൻ മെത്രാന്മാർ തുറന്ന് സ്വാഗതം ചെയ്യുന്നു. കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റൈനർ മരിയ വോയ്ൽക്കി പുതിയ സിനഡൽ പരിഷ്ക്കാരത്തെ അഭിനന്ദിച്ചു. അതേസമയം സഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശങ്കകൾ കേൾക്കുന്നത് സഭയ്ക്കുള്ളിലെ കത്തോലിക്കാ സമൂഹത്തെയും അവരുടെ ഐക്യത്തെയും ഏകീകരിക്കാനും പ്രചോദനാത്മകമായ ആവേശം കൈമാറാനും സഹായകമായ സുവിശേഷവത്ക്കരണം നൽകുവാനും പ്രചോദനം നൽകും : കർദ്ദിനാൾ പറഞ്ഞു. 

സഭാമെത്രാന്മാരുടെ ഏകാധിപത്യം അവസാനിപ്പിക്കുക,

മ്യൂണിക്കിലെ ഒരു ഡോഗ്‌മാറ്റിക് പ്രൊഫസർ മൈക്കിൾ സീവാൾഡ് പറഞ്ഞതിങ്ങനെയാണ്: പ്രാദേശിക സിനഡ് സമ്പ്രദായം പൂർണ്ണമായും നിറുത്തലാക്കുകയോ, അല്ലെങ്കിൽ സെൻട്രൽ സിനഡിന്റെ ശക്തമായ നിരീക്ഷണത്തിലോ നിയന്ത്രണത്തിലോ കൊണ്ടുവരേണ്ടതാണ്. ജർമ്മൻ സഭാസിനഡ് പരിഷ്ക്കരണത്തെ സംബന്ധിച്ചിടത്തോളം, വത്തിക്കാന്റെ അഭിപ്രായം ഇങ്ങനെയാണ്: നിങ്ങളുടെ ആവേശം ഞങ്ങൾ സ്വീകരിക്കുന്നു. അതുപക്ഷേ, അവസാനം നിങ്ങൾ ഇപ്പോൾ എല്ലാവരും പ്രതീക്ഷിച്ചതിലും അല്പം വ്യത്യസ്തമായി ചിലതു പുറത്തു വന്നത് പ്രതീക്ഷകൾക്കപ്പുറമാണ്.

സീറോ മലബാർ സഭയുടെ നിലപാടും  സിനഡ് ക്രമവും . 

ഇന്ന് കേരളത്തിലെ സീറോമലബാർ സഭാനേതൃത്വത്തിലെ നിലപാട് മാർപാപ്പയുടെ തീരുമാനത്തിനോടും ആഗ്രഹത്തിനോടും യോജിപ്പില്ല. ഇവിടെ ഒരു യാഥാർത്ഥ്യം നാമറിയണം. സീറോമലബാർ സഭയെന്ന പേര് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതിനാൽ സഭാ മെത്രാന്മാരുടെ തന്നിഷ്ടപ്രകാരം ഈ സഭാ പ്രസ്ഥാനത്തിന്റെ പേര് മാറിക്കൊണ്ടിരിക്കുന്നു. "സീറോമലബാർ സഭ റോമൻ സഭയിൽ" എന്ന് പറയുന്നത് സഭയിലെ മെത്രാന്മാരും പുരോഹിതരുമാണ്. മാർപാപ്പയും സീറോമലബാർ നേതൃത്വങ്ങളും തമ്മിൽ നിരവധി സഭാ കാര്യങ്ങളിൽ ചൂടേറിയ സംഘർഷങ്ങൾ നടക്കുന്നു. ജനാഭിമുഖമായി വിശുദ്ധ കുർബാനഅർപ്പിക്കണമെന്ന് മാർപാപ്പ സീറോ മലബാർ നേതൃത്വത്തിന് നിർദ്ദേശം നൽകിയത് അവർ പുല്ലുവില കല്പിച്ചിട്ടില്ല. വീണ്ടും മാർപാപ്പ എഴുതി. ഫലമില്ല. അതുപോലെ സിനഡ് മെത്രാന്മാർ മാത്രമുള്ളതല്ല, അല്മായരും ചേർന്നതാണെന്നും ഭാവിയിൽ സഭയിലെ സാധാരണ ആളുകളും ഉണ്ടായിരിക്കണമെന്നും നിർദ്ദേശം ഉണ്ടായി. പക്ഷെ, ഇനിയുള്ള കാലങ്ങൾ സീറോമലബാർ പ്രസ്ഥാനത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ പ്രതീക്ഷിക്കാം. മാർപാപ്പയും സീറോ മലബാർ നേതൃത്വങ്ങളും സമീപഭാവിയിൽ ഒരു ധാരണയുണ്ടായാൽ നല്ലതു തന്നെ. സിനഡിൽ അല്മായരുടെ പ്രാധിനിത്യം ഉണ്ടാകണമെന്ന് അനേകം നിർദ്ദേശങ്ങൾ അല്മായർ മുമ്പോട്ടു വച്ചുവെങ്കിലും മെത്രാൻ ഏകാധിപതികൾക്ക് അല്മായരുടെയും സഭാധികാരികളും കൂട്ടായ ഒരു "സിനഡൽ വേ " യ്ക്ക് തക്ക പ്രാധാന്യം നൽകാതെ സീറോമലബാർ മെത്രാന്മാർ നിലകൊള്ളുന്നു. ഒരു നവ പാഷാണ്ഡമതവിഭാഗത്തിന്റെ തുടക്കമാണോ ? പുരോഹിതർ പിൻഭാഗം തിരിഞ്ഞുനിന്നുള്ള വി. കുർബാന അർപ്പണം യേശുവിന്റെ തിരുഅത്താഴത്തിന്റെ യാതൊരു സ്മരണപുതുക്കലുമല്ല. അൾത്താരയിലെ താമരക്കുരിശ് അതിന്റെ പ്രതിരൂപമോ? മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവം സഭയിൽ അവസാനിക്കാതെ സഭയിൽ ഇനി സമാധാനം പ്രതീക്ഷിക്കാൻ ഇന്ന് അതിനായി സീറോമലബാർ മെത്രാന്മാർ അതിനു തക്ക പ്രാധാന്യം നൽകിയിട്ടില്ല. അല്മായർ അവരുടെ അടിമകളോ ആടുകളോ ? സീറോമലബാർ സഭാ നേതൃത്വം ഫ്രാൻസിസ് മാർപാപ്പയുടെ ദൗത്യം അംഗീകരിക്കാൻ തയ്യാറാകണം. അദ്ദേഹം നൽകുന്ന സിനഡൽ ക്രമ സന്ദേശം സീറോമലബാർ സഭ അംഗീകരിക്കുകയും സിനഡിൽ ലോക  സഭ അംഗീകരിക്കുന്ന സിനഡൽ ക്രമങ്ങൾ നടപ്പാക്കണം. സാധാരണ അല്മായരുടെ എല്ലാവിധ പ്രാതിനിത്യവും അംഗീകരിച്ചു നടപ്പാക്കണം. അപ്രകാരം സഭാ നവീകരണത്തിൽ നാമെല്ലാം പങ്കാളികളാവണം.

********************************************************** 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
*************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.