അന്തരംഗം മാനദണ്ഡം //
-എസ്. കുര്യൻ വേബേനി- -(ഇന്ന് കാണുന്ന മനഃശാസ്ത്രാധിഷ്ഠിതവും അത്യാകർഷകവുമായ നവീന മതപ്രബോധന ശൈലിക്ക് രൂപം കൊടുത്തയാളാണ് Late ശ്രീ . എസ് കുര്യൻ വേബേനി)- (https :// dhruwadeepti.blogspot.com) |
ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും പോയി ഈശ്വരാർച്ചനനടത്തുന്ന രുടെ നിരക്ക് ഇന്ന് വർദ്ധിച്ചിരിക്കുന്നു. മനഃശാന്തിക്കുവേണ്ടിയുള്ള ജന പ്രവാഹം!
ഭക്തകണ്ഠങ്ങളിൽ നിന്നും നിർഗ്ഗളിച്ചൊഴുകുന്ന പ്രാർത്ഥനാഗീതങ്ങൾ കേട്ട് നാടുണരുന്നു. ഈ കേൾക്കുന്ന ഈശ്വരസ്തോത്രങ്ങൾ ജനസഹ സ്രങ്ങളുടെ അധരങ്ങളിൽനിന്നോ അന്തരംഗങ്ങളിൽനിന്നോ ആണോ ഉയരുന്നത്? നമുക്ക് തീർച്ചയില്ല. മനുഷ്യരുടെ അന്തരംഗം കണ്ടെത്താ നുള്ള ദൂരദർശി നിയോ സൂക്ഷ്മദർശിനിയോ ഒന്നും നമ്മുടെ കൈവശ മില്ലല്ലോ. അക്കാര്യം ഈശ്വരനേ അറിയൂ. അന്തരംഗമറിഞ്ഞു വിധിക്കു ന്നത് അവിടുന്നാണ ല്ലോ.
ഭക്തിതല്പരനായ ഒരാളുടെ കഥ കേൾക്കു. രണ്ടുപേർകൂടി വേശ്യാലങ്ങ ൾ ഉള്ള ഒരു ഗ്രാമവീഥിയിലൂടെ നടന്നുപോവുകയായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വഴിവക്കിലുള്ള ക്ഷേത്രത്തിൽനിന്ന് ഭാഗവതപാരാ യണം കേട്ടുതുടങ്ങി. ഒരുവൻ കൂട്ടുകാരനോട് പറഞ്ഞു.: "വരൂ, നമുക്ക് കുറച്ചുനേരം ഭാഗവതം കേൾക്കാം.".
കൂട്ടുകാരൻ അങ്ങോട്ടൊന്നു എത്തിനോക്കിയിട്ട് നടന്നുപോയി. അപ രൻ ക്ഷത്രത്തിലേയ്ക്കും കയറി. വഴിയേ ഏകാകിയായി നടന്നു പോകുന്ന യുവാവിനെ ഒരു യുവതി തന്റെ ഭവനത്തിലേക്ക് ക്ഷണിച്ചു. അവളുടെ കൂടെ അയാളും പോയി. കുറേനേരം അവളോടൊത്തു ചെലവഴിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് കടുത്ത വെറുപ്പും ലജ്ജയും തോന്നി.
ഞാൻ എന്താണ് ചെയ്തത്? കഷ്ടം ! എന്റെ സ്നേഹിതൻ ഈ സമയത്ത് ഈശ്വരകീർത്തനം കേട്ട് മനസ്സ് കുളിർപ്പിക്കുന്നു. ആനന്ദമനുഭവിക്കു ന്നു. ഞാനോ ഈ നികൃഷ്ട ദിക്കിലിരുന്ന് വേകുന്നു. !
ഭാഗവതം കേട്ടുകൊണ്ടിരുന്ന മനുഷ്യനും കുറെ കഴിഞ്ഞപ്പോൾ മനം മടുപ്പുതോന്നി. അയാൾ വിചാരിച്ചു: "ഞാൻ എന്ത് വിഡ്ഢിയാണ് ? ഒരുത്തൻ ഭാഗവതം നോക്കി എന്തൊക്കെയോ വിളിച്ചു കൂവുന്നു. ഞാൻ ഇതെല്ലാം കേട്ട് ഇവിടെ ചുമ്മാകുത്തിയിരിക്കുന്നു. എന്റെ സ്നേഹിതനോ ഈ സമയം യുവസുന്ദരിയോടൊത്തു ആനന്ദമനുഭവി ക്കുന്നു".
ഇരുവരും മരിച്ചു. ഭാഗവതം കേൾക്കാനിരുന്നയാളിനെ യമദൂതന്മാർ വന്ന് കാലപുരിയിലേയ്ക്ക് കൊണ്ടുപോയി. വേശ്യാലയത്തിൽ പോയ വനെ വിഷ്ണുദൂതന്മാർ സ്വർഗ്ഗലോകത്തേയ്ക്കും കൊണ്ടുപോയി.
ബൈബിളിലെ പുതിയനിയമഗ്രന്ഥത്തിൽ ഈ പുരാണകഥാപാതങ്ങൾ ക്ക് ഏതാണ്ട് സമാനമായ രണ്ടു ആരാധകരുടെ ചിത്രമുണ്ട്. ഇരുവരും ദേവാലയത്തിൽ പ്രാർത്ഥിക്കാൻ പോയി. ഒരാൾ ഫരിസേയൻ, അപരൻ ചുങ്കക്കാരൻ .
ഫരിസേയൻ പ്രാർത്ഥിച്ചു :
"ദൈവമേ ഞാൻ നിനക്ക് നന്ദി പറയുന്നു. എന്തെന്നാൽ ഞാൻ അക്രമി കളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെ അല്ലെ? "
ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. സമ്പാദ്യത്തിന്റെ ദശാംശം ദാനം ചെയ്യുന്നു. ചുങ്കക്കാരൻ പ്രാർത്ഥിച്ചു: "ദൈവമേ പാപിയായ എന്നിൽ കനിയേണമേ".
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താൻ പോലും ആ പാവത്തിനു ഒട്ടും ധൈര്യമുണ്ടായില്ല.
ഉപവാസത്തിന്റെയും ദാനത്തിന്റെയും കാര്യത്തിൽ, ഫരിസേയൻ പറഞ്ഞത് സത്യം. പക്ഷെ സംഭവിച്ചതോ? യേശു പറയുന്നു.
ചുങ്കക്കാരൻ, ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേ യ്ക്ക് മടങ്ങിയെന്നു:
മനസ്സറിഞ്ഞു, ചെയ്യുന്ന പ്രവർത്തികൾക്കും ചൊല്ലുന്ന പ്രാർത്ഥനകൾ ക്കുമേ വിലയുള്ളുവെന്ന് വേദഗ്രന്ഥങ്ങൾ നമ്മെ ഉത്ബോധിപ്പിക്കുന്നു.// -
********************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.