Freitag, 16. April 2021

ധ്രുവദീപ്തി: PANORAMA // നാളത്തെ ലോകത്തിൽ ഇന്ത്യയിലെ വിജയികളും പരാജിതരും. // George Kuttikattu

നാളത്തെ ലോകത്തിൽ ഇന്ത്യയിലെ വിജയികളും പരാജിതരും.//

George Kuttikattu


 George Kuttikattu

ഈ വിഷയം വലുതും അതേസമയം ഏറെ വെല്ലുവിളി നിറഞ്ഞതുമാണെന്നുള്ളത് ഞാൻ കാണുന്നുണ്ടെന്ന് ആദ്യമേതന്നെ കുറിക്കട്ടെ. അതു പക്ഷേ ഞാനത് ഒരു വെല്ലുവിളിയായി കാണുകയും ചെയ്യുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ഞാൻ ഒരു പ്രത്യേക ശാസ്ത്രജ്ഞനോ, എഞ്ചിനീയറോ, പ്രത്യേക സാമ്പത്തിക വിദഗ്ധനോ, ഒരു മാനേജരോ അല്ല. മാത്രവുമല്ല, ആഗോളതലത്തിൽ ഇന്ത്യയെപ്പോലെയുള്ള ചില കിഴക്കൻ മേഖലകളിൽ കാണുന്ന ഓരോരോ കുഴപ്പങ്ങളുടെ മാത്രമല്ല, ഓരോ സങ്കീർണ്ണതകളിൽ അങ്ങനെയൊരു വിദഗ്ധനോ ഒന്നും അല്ല. ഇവിടെ എന്റെ വളരെ കുറഞ്ഞ തോതിലുള്ള അറിവുകളിലെങ്കിലും ചില ചില വിഷയങ്ങളിലേക്ക് എനിക്ക് കൊണ്ടുവരാൻ കഴിയുന്നത്, ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയസാമ്പത്തികഭാവി, നമ്മുടെ സമൂഹത്തിന്റെ പൊതുഭാവിയുടെ, അടുത്ത ഏതാനും ദശകങ്ങളിലേയ്ക്ക് ഏതുവിധം, അവ എങ്ങനെയാകാമെന്നതിനെപ്പറ്റിയും ചില പരാമർശങ്ങളാണ്, ഞാനിവിടെ ഉദ്ദേശിക്കുന്നത്.

ഇന്ന് നമ്മൾ ലോകമെമ്പാടും നോക്കുകയാണെങ്കിൽ, ഇന്ത്യയിലെ സ്ഥിതിയും രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അവസ്ഥയിൽനിന്ന് വ്യത്യസ്തമല്ല. ഇന്ത്യയിൽ പല സ്ഥലങ്ങളിലും കടുത്ത പട്ടിണിയും സാമ്പത്തിക ദാരിദ്ര്യവുമുണ്ട്. ചില സംസ്ഥാനങ്ങളിൽ അശാന്തി നിലനിൽക്കുന്നു. കാലാകാലങ്ങളിൽ നമ്മുടെ സർക്കാരിന് സാമ്പത്തിക- കടപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നികുതിപ്പണത്തിൽ നിന്നും കോടികൾ മിച്ചമുണ്ടെന്നു ഓരോ ധനമന്ത്രിമാർ പ്രസ്താവനകളിറക്കും. എന്നാൽ നികുതിപ്പണം മിച്ചം വരുന്നത് കൊണ്ട് പൊതുജനങ്ങൾക്കാവശ്യമായ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുവാൻ ആരും ശ്രമിക്കുന്നില്ല. അഭ്യസ്തവിദ്യർ നാടുവിട്ടു ജീവിക്കാൻ വേണ്ടി മറുനാട്ടിലെത്തി ജോലിചെയ്യുന്നു, അവരുടെ എല്ലുമുറിയെ പണിത ജോലിയുടെ പ്രതിഫലം മിച്ചം വരുത്തി സ്വന്തം നാട്ടിൽ നിക്ഷേപിച്ചാൽ അതിനു നികുതി ചുമത്തി ആ "പ്രവാസിയെ" നശിപ്പിക്കുക എന്ന വിരുദ്ധ മനോഭാവമാണ് രാഷ്ട്രീയ ‌ജോലിക്കാർ നിർവഹിക്കുന്ന വലിയ സാമൂഹ്യസേവനം! പൗരന്മാരിൽനിന്നും യാതൊരു കാരണവുമില്ലാതെ തന്നെ സർക്കാർ ആദായനികുതിയിൽ പുതിയ നിയമഭേദഗതി വരുത്തുന്നു. അതുമല്ല ,ആർക്കും മനസ്സിലാകാത്ത വിഷയം, പ്രവാസിഇന്ത്യക്കാർക്ക് മാത്രം വേറെ വ്യത്യസ്തമായ കടുത്ത നികുതിനിയമ വ്യവസ്ഥകൾ ഉണ്ടാക്കി ഓരോ പ്രവാസി ഇന്ത്യാക്കാരുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. സർക്കാർ നിലപാട് മാറ്റണം, ഇത്, ഇന്ത്യൻ മനുഷ്യസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ നിയമം സ്വദേശത്തും വിദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യാക്കാർക്കും ഇത് ബാധകമാണ്. പ്രവാസികളായ ഇന്ത്യാക്കാർ ചെയ്ത കുറ്റം എന്ത്? ഇന്ന് ഇന്ത്യയിൽ, ഉദാഹരണം, കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായാൽ മതി, മന്ത്രിമാരും രാഷ്ട്രീയക്കാരും ജനങ്ങൾ നൽകിയ നികുതിപ്പണം പോക്കറ്റിലാക്കി അവർ വിമാനയാത്ര ചെയ്ത് വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കാരുടെ- പ്രവാസികൾ-അടുക്കലേയ്ക്ക് മന്ത്രിമാരുടെ കൂട്ട വേലിയേറ്റം ആരംഭിക്കും, പ്രവാസിയെ സമീപിച്ചു അവർ അവരുടെ കാലുകൾ ചുംബിക്കും, ഓരോ മറുനാടൻ മലയാളികൾ നൽകുന്ന പണം ഈ മന്ത്രിമാരുടെ സ്വന്തം പോക്കറ്റിലുമാക്കുന്ന കൃത്യങ്ങൾ ഉണ്ടാകുന്നു. പൊതുജനസേവനം !.ഇതിൽനിന്നു ഏറെ വലിയ ഒരു വ്യത്യാസം കാണുന്നില്ല, മതനേതൃത്വങ്ങളും നടത്തുന്ന സേവനരീതികളും. മറുനാട്ടിലുള്ള പ്രവാസി സംഘടനപ്രവർത്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അവർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് മാദ്ധ്യമങ്ങൾക്കും കൊടുക്കുന്നത് ഒരു പതിവാണല്ലോ.

ഇന്ത്യയുടെ വലിയ ഒരു സാമ്പത്തിക ശ്രോതസ് ആയിരുന്ന, വിദേശങ്ങളിൽ തൊഴിൽ ചെയ്തുകൊണ്ട് ജീവിക്കുന്ന ഇന്ത്യൻ വംശജരെ, ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം പേരിട്ട് വിളിച്ചത് "പ്രവാസി ഇന്ത്യാക്കാർ" എന്ന്, തരംതാഴ്ത്തിയാണ്. ഒരു" പ്രവാസി "ഇന്ത്യാക്കാരന്റെ സാമ്പത്തികനിക്ഷേപം രാഷ്ട്രീയ നേതൃത്വം സ്വീകരിക്കും. പക്ഷെ പ്രവാസികൾ കേരളത്തിലേയ്ക്ക് മേലിൽ വന്നേക്കരുത്. ഇത്തരം നിയന്ത്രണങ്ങൾ അവർക്കെതിരെ നിയമം ഉണ്ടാക്കി നടപ്പാക്കിയല്ലോ.. മലയാളികൾ ലോകമെമ്പാടുമുണ്ട്. അവരുടെ സ്വപനം ജനിച്ചുവീണ കേരളം തന്നെയായിരുന്നു. അവരുടെ നിക്ഷേപങ്ങളെല്ലാം മാതൃഭൂമിയിലേയ്ക്ക് എല്ലാ വിശ്വാസത്തിലും നിക്ഷേപിച്ചുകൊണ്ടിരുന്നു. മാതൃരാജ്യത്തുള്ളവർ ഇപ്പോൾ പറയുന്നത്, പ്രവാസികളായ മലയാളികൾ, അവർ മാത്രമല്ലല്ലോ, എല്ലാ ഇന്ത്യൻ വംശജരും, അന്യരാജ്യങ്ങളിൽ പോയി ആകാശത്തുനിന്നും പൊഴിഞ്ഞുവീണ പണം വാരിയെടുത്ത് അവർ ഇന്ത്യയിൽ നിക്ഷേപിക്കുകയാണ്, എന്നാണല്ലോ. ഇവർ പറയുന്നത് എന്താണെന്ന് ഇവർക്ക് തന്നെ അറിയില്ല.!! ഇവരുടെ ഭൂമിയും നിക്ഷേപം മുഴുവനും തട്ടിയെടുക്കാൻ രാഷ്ട്രീയക്കാർ പ്രവാസിക്ഷേമകാര്യ നിയമങ്ങൾ എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴിതാ പ്രവാസികളെ ഞെട്ടിക്കുന്ന വിധത്തിൽ പ്രവാസികൾക്കെതിരെ ശക്തമായി ഉയർത്തിയിരിക്കുന്ന പുതിയതരം ടാക്സ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. രഹസ്യമായി ഉണ്ടാക്കിയ പടവാൾ നിയമം ഉണ്ടാക്കിയ യാഥാർത്ഥ്യം ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നു. എന്നിട്ടും തീരുന്നില്ല, കൊറോണ പാൻഡെമിക്ക് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നവരാണ് എന്ന പരസ്യമായ അപമാനിക്കലും രാഷ്ട്രീയ തലങ്ങളും ഭരണതലങ്ങളും ആവർത്തിക്കുന്നു.!!

എന്നിട്ടും "അങ്ങനെ ഒരു നിയമം ഉണ്ടായിട്ടില്ല"എന്ന് കേന്ദ്രധനമന്ത്രി പച്ചയ്ക്ക് നുണ പറയുന്നുവെന്ന് ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശ്രീ.ശശി തരൂർ പരസ്യമായി മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രവാസികൾക്കെതിരെ നടപ്പാക്കിയ സർക്കാരിന്റെ ക്രൂരത നിറഞ്ഞ നികുതിനിയമം മാറ്റണമെന്ന് ശക്തമായി അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര രാഷ്ട്രീയത്തിൽ അനുഭവ സമ്പത്തുള്ള യഥാർത്ഥ ജനസേവകനും യോഗ്യനുമാണ് ശ്രീ. ശശി തരൂർ. ഇത് സംബന്ധിച്ച് "പ്രവാസികളുടെ" ചെറിയ ചില പ്രതികരണങ്ങൾ ഇപ്രകാരമാണ് : "ഇന്ത്യയിൽ സർക്കാർ ഇന്ത്യൻ പൗരന്മാർക്കെതിരെ നിർമ്മിക്കുന്ന നിയമങ്ങൾ എങ്ങനെയെന്ന് നേരത്തെ ഒരു മുന്നറിവുണ്ടായിരുന്നെങ്കിൽ ഇന്ത്യയിലേക്ക് പണം നിക്ഷേപിക്കാൻ പ്രവാസി ഇന്ത്യാക്കാർ ആരും തയ്യാറാകുമായിരുന്നില്ല". ഇതുവരെയും ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രവാസികളുടെ ഒരു സംഘടനയും പ്രതികരിക്കാൻ തയ്യാറായില്ല. ഇനിയുള്ള ഭാവി അപകടങ്ങൾ എപ്രകാരം ആയിരിക്കുമെന്ന് ആരും അത് മനസ്സിലാക്കിയിട്ടില്ല. ഇക്കാലത്ത് ഇന്ത്യയിൽ സാമ്പത്തികവും വിവിധതരം സാമൂഹികവുമായ അനേകമനേകം ബുദ്ധിമുട്ടുകളും വൻദുരന്തങ്ങളും ഉണ്ടാകുന്നുണ്ട്. വംശീയപരവും മതപരവും ഗോത്രപരവുമായ ശത്രുതയാൽ പ്രചോദിതരായ ഇന്ത്യയിലെ ചില രാഷ്ട്രീയ- മത അനുഭാവികൾ ഇത്തരമുള്ള സാമൂഹ്യ ബുദ്ധിമുട്ടുകൾ സൃഷ്ഠിക്കുന്നുണ്ട്; ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾക്കുപോലും, ഇതെല്ലാം ഇന്നും ലോകസമാധാനത്തിന് വലിയ രാഷ്ട്രീയ ഭീഷണിയാണ്.

അമേരിക്കൻ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ചില നിലപാടുകളുകളിൽ കുറെ നാളുകളായിട്ട് ലോകരാജ്യങ്ങളിൽ ഭീതി ഉയർത്തിയിട്ടുള്ള വലിയ ക്രൂര സംഭവങ്ങൾ ണ്ടായിരുന്നല്ലോ. ഇന്ത്യയിൽ ജനങ്ങളുടെ പട്ടിണിയകറ്റാനുള്ള മാർഗ്ഗങ്ങളിൽ ഇന്ത്യ ശ്രദ്ധിക്കുന്നില്ല. അയൽരാജ്യങ്ങളുമായും, നമ്മുടെ സ്വന്തം പൗരന്മാർക്കെതിരെ യുദ്ധം ചെയ്യാനുമുള്ള തയ്യാറെടുപ്പുകൾക്ക് നമ്മൾ ഇന്ത്യൻ പൗരന്മാർ നൽകിയിട്ടുള്ള വലിയ അന്യായ നികുതിപ്പണം മുടക്കി ബലാബലം പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്, ഇതാണ് ഇന്ത്യൻ ഭരണാധികാരി വർഗ്ഗങ്ങൾ അന്വേഷിക്കുന്നത്. ഇവരാണ് മതേതരരാഷ്ട്രമെന്നത് വെറും കെട്ടുകഥയാക്കി മാറ്റുന്നവർ! ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് നരേന്ദ്രമോദിയുടെ ഏകാധിപത്യമനോഭാവത്തിന് ഒരു മാറ്റം വരണമെന്നാണ്. ഇന്ത്യൻ ജനതയെ മാനസ്സികമായി രണ്ടു വിപരീത ജനവിഭാഗമായി കാണുന്ന മനോഭാവം, ഇത് ഇന്ത്യയുടെ ആഭ്യന്തര സമാധാനത്തിനു കടുത്ത ഭീഷണിയാണ്.

യൂറോപ്പിൽ സ്ഥിതി ഏതാണ്ട് ശാന്തമാണ്. ചെറിയ ചില ഒഴിവാക്കലുകൾക്ക് പുറമെ, പ്രത്യേകിച്ച് അനുബന്ധ ലോകരാഷ്ട്രീയത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ അവരുടെ പതിവ് പ്രശ്‌നം കാണാനുണ്ട്. മറ്റൊരു വിധത്തിൽ നോക്കിയാൽ, യൂറോപ്യൻ യൂണിയന്റെ കുടക്കീഴിലുള്ള പൂർണ്ണമായ സംയോജനം സാവധാനം പുരോഗമിക്കുന്നുണ്ട്. എങ്കിലും ഈ നൂറ്റാണ്ടിലെ ആഗോള അപകടരാഷ്ട്രീയ ചലനങ്ങൾക്കും മറ്റുള്ള പ്രക്ഷോപങ്ങൾക്കും മുന്നിൽ അവരുടെ സ്വയം നിർണ്ണയം നിലനിർത്തുവാൻ യൂറോപ്യൻമാർ ഒരുമിച്ച് നിൽക്കാനും യൂണിയനെ ഒരൊറ്റ സ്ഥാപനമായി വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എങ്കിലും ജർമ്മനിയിലും മുൻകാലത്തെ അഡോൾഫ് ഹിറ്റ്‌ലർ നയിച്ചിരുന്ന രാഷ്ട്രീയപാർട്ടിയുടെ മനഃശാസ്ത്രപരമായ മനോഭാവം പിന്തുടരുന്ന റാഡിക്കൽ പാർട്ടി എ. എഫ്. ഡിയുടെ ഇപ്പോഴുള്ള തീരുമാനം യൂറോപ്യൻ യൂണിയനിൽനിന്നും വിടവാങ്ങാനാണ്. ജർമ്മൻ ജനത ഈ ആശയത്തോട് എപ്രകാരം പ്രതികരിക്കുമെന്നും, യൂറോപ്യൻ രാജ്യങ്ങൾ ആധുനിക സമൂഹത്തിനു ഭീഷണിയാകുന്ന ഈ തീരുമാനത്തെ എപ്രകാരം ഉൾക്കൊള്ളുമെന്നും ആശങ്കയോടെ നിരീക്ഷിക്കേണ്ടണ്ടതായിരിക്കുന്നു. ഇന്ന് അതുപോലെ യൂറോപ്യൻ യൂണിയന് തലവേദയുണ്ടാക്കുന്ന വിഷയങ്ങളാണ് നോർത്ത് അയർലണ്ട് ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ സംഘർഷങ്ങളും.

എന്നാൽ, പ്രവർത്തിക്കുന്ന ഒരു പൊതു വിദേശനയം സ്ഥാപിക്കുന്നതിലേക്ക് ഇനിയും വർഷങ്ങൾ എടുത്തേക്കാം, പ്രത്യേകിച്ചും യൂറോപ്പിനുള്ളിൽ ഗ്രേറ്റ് ബ്രിട്ടന്റെ ഭാവി പങ്ക് ഇതുവരെ വ്യക്തമായി വ്യക്തമാക്കിയിട്ടില്ല. യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെട്ട് മാറിയെങ്കിലും ഒരു ബ്രിട്ടീഷ്- യൂറോപ്യൻ രാഷ്ട്രീയനയം രൂപീകരിക്കുന്നതിൽ അടിസ്ഥാനപരമായി ഇനിയും വളരെ അധികം സമയം കാത്തിരിക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒരു പൊതു പ്രതിരോധ നയം രൂപീകരിക്കുന്നതിന് ആവശ്യമായി പൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് സൃഷ്ടിക്കുന്നതിന് ഇനിയും വളരെക്കാലങ്ങൾ കൂടി എടുത്തേക്കാം. ഏതു രാജ്യത്തും നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ ചില നേതൃത്വങ്ങൾ ചിന്തിക്കുന്ന നശീകരണ ചിന്താഗതി സഹിക്കേണ്ടതായി വരുന്നത് ആ രാജ്യത്തെ ജനങ്ങൾ മാത്രല്ല, അതും ചില ആഗോള ഭീഷണിയായി വരാനിടയുണ്ട്.

യൂറോപ്യൻ രാജ്യങ്ങളുടെ നീണ്ട വ്യക്തിഗത ചരിത്രം കണക്കിലെടുക്കുമ്പോൾ ഇത് ഒരു മോശം കാര്യമായിരിക്കില്ല. എന്നാൽ വലിയ ഒരു കാര്യമുണ്ട്. എന്ത്?അതിങ്ങനെ, കാരണം, പല യൂറോപ്യൻ രാജ്യങ്ങളിലെയും നിലവിലുള്ളതും ഭാവിയിലുള്ള നേതാക്കൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ രാജ്യങ്ങളുടെ അടിസ്ഥാന ദേശസ്നേഹതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു യൂണിയൻ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവർക്ക് കൂടുതൽ 'യൂറോപ്യൻ' ആകാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. അതിനൊരു ഉദാഹരണമാണ്, ഇപ്പോൾ ഇംഗ്ലണ്ട് യൂറോ യൂണിയനിൽനിന്നും വേർപെട്ടത്. അതുപോലെ ജർമ്മനിയിലെ രാഷ്ട്രീയത്തത്തിലുള്ള വിവിധ പാർട്ടികളിലെ ആഭ്യന്തരപ്രശ്‌നം സാമൂഹിക അസ്വസ്ഥതയ്ക്ക് കാരണമായി.

നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികപുരോഗതി പ്രാപിച്ച ഒരു രാജ്യമാണ് ചൈന. പ്രധാനമായും ഡെങ് സിയാവോ പിംഗ് ആരംഭിച്ച വലിയ നവീകരണപ്രക്രിയ കാരണമാണ് ഈ പുരോഗതിക്കടിസ്ഥാനം. അതേസമയം ഇന്ത്യ വളർച്ചയിൽ വളരെ മന്ദഗതിയിലാണ് പിന്തുടരുന്നത്. എന്നാൽ മറുവശം, ഏഷ്യയിൽ പുതിയതായി ചില അണുവായുധ രാജ്യങ്ങളുണ്ട്. അതായത്, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ഇസ്രായേൽ തുടങ്ങിയവയാണീ രാജ്യങ്ങൾ. ഇതിനകം ഉത്തരകൊറിയയും ഇറാനും അണ്വായുധങ്ങൾ വികസിപ്പിച്ചെടുത്തു എന്നത് വളരെ വ്യക്തമല്ലായെങ്കിലും അവർ അത് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഉത്തരകൊറിയയിലെ ജനങ്ങൾ നേരിടുന്ന പട്ടിണി ജനനേതാക്കൾക്ക് ഒന്നുമല്ല. എന്നാൽ വർഷങ്ങളായി ജപ്പാനിൽ ഉണ്ടായിരുന്ന സാമ്പത്തിക നിലപാട് കുറെ പരീക്ഷണത്തിൽ അകപ്പെട്ടിരുന്നു. പക്ഷെ, ഇപ്പോൾ ആ ഒരു നിലയിൽനിന്നും ഒരു മോചനം ലഭിച്ചു. എന്നാൽ ഇന്ത്യയുടെ കാശ്മീർ നയം-സംഘർഷം ഇതെല്ലാം എന്തിനു, ആർക്കു വേണ്ടി എന്ന ചോദ്യം നിലനിൽക്കുന്നു. എന്നിരുന്നാലും അണ്വായുധശേഖരരാജ്യങ്ങളായ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന അപകടങ്ങളാൽ ഇന്ന് ലോകം വലിയ ഭീഷണിയിലാണെന്നും തോന്നുന്നില്ല.

ഇന്ത്യയിൽ ആഭ്യന്തര സമാധാനം തകരുന്നു, ഇന്ത്യയിലെ പൊതുജനജീവിത സുരക്ഷിതത്വം തകരുന്നു, ഇന്ത്യയിൽ ജീവിക്കുന്നത് അപകടകരമായ ഭാവിക്ക് കാരണമാകുന്നു എന്നിങ്ങനെ അനേകം വസ്തുതകൾ ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലുള്ള രാജ്യങ്ങളിലും ജീവിക്കുന്ന ഇന്ത്യാക്കാർ ശരി വയ്ക്കുന്നുണ്ട്. കാരണം, ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കുന്ന നയമല്ല നിലവിലുള്ള ഭരണം നൽകുന്നത്. ജനാധിപത്യവ്യവസ്ഥിതിയിൽ വ്യത്യസ്തപ്പെട്ട രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ ഉള്ള ഭരണകഷികൾ തുടർച്ചയായി ജനങ്ങളുടെ ആവശ്യങ്ങളെ മറക്കുന്നവരാകരുത്. അധികാരസ്ഥാനങ്ങളിൽ അടിസ്ഥാനപരമായി തുടർ മാറ്റങ്ങൾ ഇന്ന് അനിവാര്യമാണ്. ഇന്ത്യയൊട്ടാകെ ഭാവി കാർഷികരംഗമാകട്ടെ നിലവിലെ ഭരണകക്ഷികൾ ഭരണം ഏറ്റെടുത്ത കാലം മുതൽ തകർച്ചയുടെ ആഴങ്ങളിലേക്ക് പതിക്കുന്നു. ഉദാഹരണം- ഇന്ത്യയിലിപ്പോഴും നടക്കുന്നതായ കർഷക സമരങ്ങൾ.

ഇന്ന് ഇന്ത്യയിലെ കേന്ദ സർക്കാർ അപകടകാരികൾ എന്ന അവസ്ഥയിലേയ്ക്ക് മാറുകയാണ്. ജർമ്മൻ ചരിത്രപാഠം -സ്വന്തം രാജ്യത്തെ പൗരന്മാരെ പ്ലാൻചെയ്ത് വെട്ടിക്കൊലപ്പെടുത്തിയ ഭരണം നടത്തിയത് ആരാണ് ? ജർമ്മനിയിൽ ലോക ചരിത്രം വിറപ്പിച്ച അഡോൾഫ് ഹിറ്റ്ലറാണ്. ഏതാണ്ട് ഇതേ ശൈലിയിലാണ്, ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പേരിന്റെ മറവിൽ ഇപ്പോൾ പൊതുജനവിരുദ്ധഭരണം നടത്തുന്നത്. "ഈ ഭരണ തുടർച്ച" യെന്ന രാഷ്ട്രീയപാർട്ടികളുടെ സിദ്ധാന്തം ജനാധിപത്യ ഇന്ത്യയിൽ അനുവദിക്കരുത്. പക്ഷെ, ഇന്ത്യ പഴയ കാലങ്ങളിലെ ഏകാധിപത്യരാജഭരണ സമ്പ്രദായത്തിലേക്ക് അധികം വിദൂരതയിലല്ല. ഈ ലക്ഷ്യമാണ് നിലവിലുള്ള ഇന്ത്യയിലെ ഭരണനേതൃത്വം ഉൾക്കൊള്ളുന്നത്. ഇതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. ഓരോ ഭരണകക്ഷികളുടെ ഏതുവിധ തുടർഭരണ സിദ്ധാന്തങ്ങളും ജനാധിപത്യ വ്യവസ്ഥിതിയിൽ ഉണ്ടാകരുത്. ജനാധിപത്യത്തിൽ മാറ്റങ്ങൾ ഒരു അനിവാര്യമായ ഘടകമാണ്. നല്ല ഒരു ജനകീയഭരണം ഉണ്ടാകുവാൻ മാറ്റങ്ങൾ ഭരണതലത്തിലും ജനമനസ്സുകളിലും വേണം.

ലോകരാജ്യങ്ങളിൽ അധികാരവും ഏകാധിപത്യവും ഭീകരഭരണങ്ങളും എന്ന ശൈലി നിലവിലിരുന്നു, അതിപ്പോഴും തുടരുന്നു. ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, ഭരണകക്ഷി നേതാക്കന്മാരും മറ്റുള്ള പാർട്ടി പ്രവർത്തകരും പരസ്പരം ജനങ്ങൾ സമാധാനപൂർവ്വം നിത്യവും വിഹരിക്കുന്ന, വിശാലമായ നിരത്തുകളിൽ ആക്രമണങ്ങളുടെയും തീവ്രവാദ കൊലപാതകത്തിന്റെയും വേദിയൊരുക്കുകയാണ്. ഇന്ത്യയിൽ ജീവിക്കാൻ ഇന്ന് ഭയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ആരാണ് ഇന്ത്യയിൽ നാളത്തെ ഒരു ദിനം ജയിക്കുന്നത് ? നാളെ ആരാണ് തോൽക്കുന്നത്? അതിനു വ്യക്തമായ മറുപടിയുണ്ട്, പൗരന്മാർ തന്നെയാണ് .!! ഇങ്ങനെയെല്ലാമുള്ള രാജ്യദ്രോഹവും ക്രൂരതകളും ചില മദ്ധ്യഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നു. അതിനുശേഷം എന്തുണ്ടായി? അതിക്രമങ്ങൾക്ക് ചില അതിരുകൾ കാണും. പക്ഷെ അതൊന്നും കാണപ്പെടുന്നില്ല. ഇന്ത്യയിൽ മാത്രമല്ല, മറ്റുള്ള രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഉദാഹരണമായി മദ്ധ്യഏഷ്യയിലെ പ്രശ്നങ്ങൾ കാണുവാൻ നമുക്ക് പിൻകാലചരിത്രത്തിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാം.

നമ്മൾ ആഗ്രഹിക്കുന്ന സമാധാനം എന്നത് ഒരു സന്തുലിതാവസ്ഥയുടെ ഭാഗം ആണ്. രാജ്യങ്ങൾ തമ്മിലും ജനസമൂഹങ്ങൾ തമ്മിലും സമാധാനത്തിനുള്ള അടിസ്ഥാന കരാറുകളിൽ 'വിട്ടുവീഴ്ച' ചെയ്യാനുള്ള ഇച്ഛാശക്തി ആവശ്യമാണ്. ഈ അടിസ്ഥാനതത്വം തന്നെയാണ് ആഗോള തലത്തിൽ വേണ്ട സമാധാനവും കാണുന്നത്. ഇക്കാലത്തു ആഗോള പ്രാധാന്യമുള്ള ചില ഭീഷണികൾ ഉള്ളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. അവിടെയെല്ലാം എല്ലാ വശങ്ങളിലും വളരെ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ അയൽരാജ്യക്കാരുമായും, അല്ലെങ്കിൽ ഉദാ: സിറിയയും ശത്രുക്കൾക്കെതിരായ അവരുടെ ഭീഷണികളും, തമ്മിലുള്ള പോരാട്ടവും കഴിഞ്ഞ കുറേ വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. വർഷങ്ങളായി ഇത് ഓരോ അറബ് രാജ്യങ്ങളിലും, കാണപ്പെടുന്നു. പ്രത്യേകിച്ച് ഈ രാജ്യങ്ങളിൽഓരോ വർഷവും ചെറുപ്പക്കാർക്കിടയിൽ ഏറെ കോപവും അഭിനിവേശവും ജനിപ്പിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഇന്ന് കേരളത്തിൽ എവിടെയും കാണപ്പെടുന്നുണ്ടല്ലോ.

കുറേയേറെക്കാലങ്ങളായിട്ട് ഇറാക്ക്, ഇറാൻ, സിറിയ, ലിബിയ   രാജ്യങ്ങളിൽ  നടന്ന ക്രൂരതയേറിയ രാഷ്ട്രീയ പ്രതിസന്ധികൾ എന്തായിരുന്നെന്ന് ലോകം മറന്നുകളയാത്ത, സംഭവങ്ങളാണ്. ഇറാക്കിന്റെ സദ്ദാ0 ഹുസൈൻ, 1969 മുതൽ 2011 ഒക്ടോബർ 20 വരെ 42 വർഷങ്ങൾ ലിബിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് അൽ ഗദ്ദാഫി, ഇറാനിലെ മുൻ ഭരണാധികാരി ഷാ മുഹമ്മദ് റെസ പാഹ്ലെവി (1941 -1979), തുടങ്ങിയ രാഷ്ട്രത്തലവന്മാരുടെ വലിയ ദുരന്തങ്ങൾ വിതച്ച അന്ത്യത്തെ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങൾ നമ്മൾ മാദ്ധ്യമങ്ങളിൽ വായിച്ചു മനസ്സിലാക്കിയിട്ടുണ്ടാകും. ഇത്തരമുള്ള അവരുടെ അനുഭവങ്ങൾ ഇന്നത്തെ ചില രാഷ്ട്രത്തലവന്മാർ ചിന്തിക്കുന്നില്ല എന്നതിന് തെളിവാണല്ലോ പലരാജ്യങ്ങളിലും ജനവിരുദ്ധരായ ചിലർ രാഷ്‌ട്രീയ ശക്തികൾ സൃഷ്ടിക്കുന്ന സർക്കാരുകൾ രൂപീകരിച്ചു അവരുടെ ജീവിതാന്ത്യംവരെ ഏകാധിപത്യതുടർ ഭരണം നടത്തി ഇന്നും അധികാരത്തിൽ ഉള്ളത്. വളരെ വിചിത്രമായ പുതിയ  ഏകാധിപത്യമോഡലാണ് റഷ്യയിൽ വ്ളാഡിമിയർ പുട്ടിൻ 2035 വരെ റഷ്യൻ  പ്രസിഡന്റായി തുടരുന്നതിന് റഷ്യൻ ഭരണഘടനപോലും തിരുത്തിക്കൊണ്ട്  പാസാക്കിയത്റഷ്യൻ പോലീസ്, പ്രസിഡന്റ് പുട്ടിൻ ഭരണകൂടത്തെ ശരിക്ക്  വിമർശിച്ച നവാൽനിയുടെ ഡോക്ടറെയും അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ടു ജയിലിൽ അടക്കപ്പെട്ട ക്രെംലിൽ നിരൂപകനായ അലക്സി നവാൽനിയുടെയും  ആരോഗ്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും. നവാൽനിയെയും കാണാൻ ഭരണകൂടം അനുവദിക്കുന്നില്ല; എത്തുന്നവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്. റഷ്യയിൽ സ്റ്റാലിൻ ഭരണകൂടത്തിൽ  പോലും കാണാത്ത മനുഷ്യവിരുദ്ധ ഭരണശൈലി! പ്രസിഡന്റ് വ്ളാഡിമിയർ വ്ളാഡിമിറോവിച് പുട്ടിൻ 2000 മെയ് മുതൽ 2012 വരെ ചില തടസങ്ങളോടെ റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. അങ്ങനെ കാലയളവിലൂടെ അധികാരത്തിൽ ഇന്നും തുടരുന്നു. വ്ളാഡിമിയർ പുട്ടിൻ ഭരണകാലം മുതൽ റഷ്യൻ ഭരണം ജനാധിപത്യ നിലവാരത്തിൽനിന്നു മാറി. അദ്ദേഹം രൂപകല്പന ചെയ്ത "നിയന്ത്രിത ജനാധിപത്യം" എന്ന പദം ഉപയോഗിക്കുന്നു. അതായത്, ഒരു സ്വേച്ഛാധിപതിയായി അദ്ദേഹം സ്വയം മാറിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയിലും  ഇതേപോലെതന്നെ ഒരു രാഷ്ട്രീയ മനഃശാസ്ത്രം ഇന്ത്യൻരാഷ്ട്രീയപാർട്ടികൾ സൃഷ്ടിച്ചു പരീക്ഷിക്കുന്നു.  

ഇറാഖിനെ സംബന്ധിച്ചിടത്തോളം സദ്ദാ0 ഹുസ്സൈനെതിരായ അമേരിക്കൻ യുദ്ധം വേഗത്തിൽ വിജയിച്ചു. എന്നാൽ ആ പ്രദേശത്തെ ആകെമാന സ്ഥിതി മുമ്പത്തേതിനേക്കാൾ കൂടുതൽ സുതാര്യമല്ലാത്തതും, അപകടകരവുമാണ്. അതുപോലെതന്നെ ഇറാക്കിലെ ഭാവി അമേരിക്കയുടെ നിലപാടിൽ ഇപ്പോൾ അഫ്‌ഗാനിസ്ഥാനിലേതുപോലെ ആണെന്ന് നിരീക്ഷിക്കപ്പെടുന്നു. സിറിയ, ഉത്തരകൊറിയ, ഇറാക്ക് എന്നിങ്ങനെയുള്ള അച്ചുതണ്ട് രാജ്യങ്ങളുടെ സങ്കല്പം ഒരു പക്ഷെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടാവില്ല. അതിനുപുറമെ ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അത്രയേറെ ഉറപ്പുള്ളതുമല്ല എന്നാണു ചില രാഷ്ട്രീയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതൊക്ക ഇന്ത്യയിലെ രാഷ്ട്രീയവൃത്തങ്ങൾക്ക് ഗൃഹപാഠങ്ങളല്ല. ഇന്ത്യൻ ഭരണകർത്താക്കൾക്ക് അയൽരാജ്യങ്ങളുമായി സ്നേഹം പ്രകടിപ്പിക്കാനല്ല, സ്വന്തം പൗരന്മാരുടെ മൗലീക അവകാശങ്ങൾ സംരക്ഷിക്കുവാനോ, അവരുടെ ജീവിതക്രമത്തിൽ സമാധാനം സൃഷ്ടിക്കുവാനോ, ഇതൊന്നുമല്ല, പ്രധാന താൽപ്പര്യങ്ങൾ.. ഭരണം കയ്യിൽ ഒതുക്കി ജനാധിപത്യ തത്വം, ഭരണഘടന ഇവ മറിച്ചെഴുതി ഇന്ത്യയിൽ "ജനങ്ങളുടെ മേൽ ആധിപത്യം" സ്ഥാപിക്കുകയെന്ന ഏകാധിപത്യപരവുമായ കാഴ്ചപ്പാടാണ് നേതൃത്വങ്ങൾക്കുള്ളത്. ഇത്തരം ഏകാധിപതികൾ രാജ്യത്തിന് ഭീഷണിയാണ്. എത്രകാലങ്ങൾ ജനങ്ങൾ ഈ രാഷ്ട്രീയ അധികാരത്തുടർച്ച മനഃശാസ്ത്രത്തെ അനുകൂലിക്കുവാൻ തയ്യാറാകും? ഉദാഹരണം: ലിബിയ. സിറിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, മ്യാൻമർ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അനുഭവങ്ങൾ ഇതിനെല്ലാം ഇന്ത്യയിലെ ജനങ്ങൾക്ക്  സാക്ഷ്യങ്ങളാകാം

എന്തെല്ലാം യുദ്ധഭീഷണികളാണ് ഇന്ത്യയും അയൽ രാജ്യങ്ങളുമായി ഉള്ളത് ? ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകൾ, അവകാശങ്ങൾ തിരസ്ക്കരിക്കപ്പെടുമ്പോൾ, ഉദാ: നിലവിലെ കർഷകസമരം ആവശ്യപ്പെടുന്ന അവകാശ സംരക്ഷണം, പൗരന് എതിരായി നിർമ്മിക്കുന്ന നിയമനിർമ്മാണങ്ങൾ ഉടൻ പിൻവലിക്കുക- ഇത്തരം അവകാശസമരങ്ങളെ ആയുധവും സൈന്യങ്ങളുമുപയോഗിച്ചു ഇന്ത്യൻസർക്കാർ നടത്തുന്ന കനത്ത  ഭീഷണി, ഇങ്ങനെ ഇന്ത്യയുടെ ആഭ്യന്തരജീവിതത്തിലാണ് പ്രധാനപ്പെട്ട വലിയ യുദ്ധഭീഷണി എന്ന് നാം മനസ്സിലാക്കണം. ജനാധിപത്യം സംരക്ഷിക്കപ്പെടണം, ജനങ്ങൾ തെരഞ്ഞെടുത്തു തങ്ങൾക്കുവേണ്ടിയുള്ള ആവശ്യങ്ങൾ നടത്താൻ, നിർവഹിക്കാൻ ചുമതലപ്പെടുത്തയിരിക്കുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ മേൽ അധികാരമുപയോഗിക്കരുത്. ഈ ദുരന്തത്തെ നാം മുൻകൂട്ടി അറിയണം. ഇന്ന് അധികാരത്തിലുള്ള സർക്കാർ ഇന്ത്യൻ ജനതയെ മനഃശാസ്ത്രപരമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാർ പാർട്ടി നേതൃത്വം വിജയത്തിന്റെ പോർവിളി നടത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ അതിനെ അനുസരിയ്കുകയും വേണം. ഇന്ത്യയുടെ ചൈനയ്‌ക്കെതിരായ, പാകിസ്ഥാനെതിരെയുള്ള ഓരോ പോർവിളികളും ഇന്ത്യൻ ജനതയുടെ സമാധാനജീവിതം തകർക്കുകയാണ്.

ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണി, സാമ്പത്തിക ഭദ്രത, വിദ്യാഭ്യാസം, തൊഴിൽ ഇല്ലായ്‌മ പ്രശ്നങ്ങൾ, ഇന്ന് രാജ്യത്തുടനീളം പരിഹരിക്കപ്പെടാത്ത അടിയന്തിര വിഷയങ്ങളാണ്. അതിന് പകരം ജനശ്രദ്ധയെ തിരിച്ചുവിട്ടു ജനങ്ങളുടെ പണം മോഷ്ടിക്കുന്ന നിയമനിർമ്മാണത്തിലാണ് മന്ത്രിസഭകൾ ശ്രദ്ധിക്കുന്നത്. ഇന്ന് ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അത്യാവശ്യവസ്തുക്കളുടെ അമിതമായ വിലവർദ്ധനയ്‌ക്കെതിരെ എന്തുചെയ്യാൻ കഴിയുമെന്നത് ഒരു തെരഞ്ഞെടുപ്പ് കാലങ്ങളിലെ വിഷയമല്ല. എന്തിനുവേണ്ടിയാണ്ഏതു സ്ഥാനാർത്ഥിയുടെ ആഗ്രഹം സംരക്ഷിക്കാൻ വേണ്ടിയാണ്ജനങ്ങൾ വോട്ടു ചെയ്യാൻ ക്യൂവിൽ കാത്തുനിൽക്കണം? സ്ഥാനാർത്ഥി ആരുമാകട്ടെ, ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങളൊന്നും സാധിച്ചുകൊടുക്കാൻ അവർ തയ്യാറല്ലല്ലോ. ജനങ്ങൾ എന്നും  എന്നും ആഗ്രഹിക്കുന്നത് നമ്മുടെ പൊതുവായ ഭാവിയാണ്. അതുപക്ഷേ, ഇന്ന് നാം തിരിച്ചറിയുന്നത്സാമൂഹികവും സാമ്പത്തികവുമായ വൻ ദുരിതങ്ങൾ, അസൂയ, അത്യാഗ്രഹം, മത- വംശീയ ദ്വിതീയ പദവി, എന്നിവയും കൂടിച്ചേർന്ന  ദേശീയ തത്വശാസ്ത്രങ്ങളുടെ വർദ്ധിച്ചുവരുന്ന സാമൂഹിക ദുർബലതയാണ്, മോശം വാർത്തകൾ. ഇതിനെയാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വൻ  മുതൽക്കൂട്ടാക്കുന്നത്. അതേസമയം മതമൗലികവാദികളും പ്രചരിപ്പിക്കുന്ന വാദങ്ങളും ഭീകരതയും ഈ ലോകത്തു അവർ പുതിയ ഓരോ അവസരങ്ങൾ കണ്ടെത്തും. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയശ്രമം, ഉദാ: ഹിറ്റ്ലറുടെ യഹൂദർക്കെതിരെയുള്ള ക്രൂര മതമൗലികവാദ കൂട്ടക്കൊലയായിരുന്നു അന്ന്  ഏറ്റവും മോശമായ മൗലികവാദം. മതമൗലികവാദം ഇന്ത്യയിൽ ഏതുവിധവും വർദ്ധിച്ചുവരുന്ന പുതിയ വാർത്തകൾ തീർത്തും അപരിചിതമല്ല

 കൊലപാതകം, അക്രമം, എല്ലാത്തരം ദുരുപയോഗങ്ങളും ഉപയോഗിച്ച്കൊണ്ട് ആഗോളവത്ക്കരിക്കപ്പെട്ട സാമൂഹ്യമാധ്യമ നിയമം മൂലം ലോകമെമ്പാടുമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അപകടകരമാണ്. ഉദാഹരണമായി, ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയ ഡിജിറ്റൽ മീഡിയകളിൽ നിരവധി സാമൂഹ്യ വിരുദ്ധർ പ്രവർത്തിക്കുന്ന വിവരം നാമറിയുന്നു. ഫെസ്ബൂക് ഉടമയുടെ ഡാറ്റ പോലും ദുരുപയോഗം ചെയ്‌തെന്നും നാം വായിച്ചു. ഇത്തരം മാഫിയകൾ ഇന്ന് ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം കാരണമില്ലാതെ തകർക്കുന്ന ക്രൂരതക്ക് സഹായം നൽകുന്നു. ആസ്ട്രേലിയൻ സർക്കാരിന് പോലും മോശമായ കുറെ അനുഭവങ്ങളുണ്ടായതും നാമറിഞ്ഞു. ഇങ്ങനെയുള്ള ഏത് പ്രതികൂലഫലങ്ങൾ ഉണ്ടായാലും നികത്താൻ നമുക്ക് ഇന്ത്യയിൽ വലിയ വിശാല വിദ്യാഭ്യാസ ശ്രമം ആവശ്യമാണ്; അതിനു പകരം നികുതി പിരിച്ചെടുക്കുന്ന പണം കൊണ്ട് യുദ്ധ ഉപകരണങ്ങൾ വാങ്ങുവാനല്ല ഉപയോഗിക്കേണ്ടത്. ഇത്തരം വിഷയങ്ങൾ ഒരു ജനപ്രതിനിധിയാകാൻ ആഗഹിക്കുന്ന ഒരാളുടെ ഗൃഹപാഠവിഷയമല്ല.  

ഇക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന ഒരാൾക്ക് വരും വർഷങ്ങളിലെ ഇന്ത്യൻ, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ഒരു  നിശ്ചിത അളവിൽ എന്ത് പറയാൻ കഴിയും? ഇരുപതാം നൂറ്റാണ്ടിന്റ ആരംഭം മുതൽ ഉണ്ടായിട്ടുള്ള ലോക ജനസംഖ്യാവർദ്ധനവ് കുറയുകയില്ല, അത് തുടരുകയും ചെയ്യുന്നു. അത് നൂറു വർഷങ്ങൾക്ക് മുമ്പുള്ള ജനസംഖ്യയും ഇന്നുള്ള ജനസംഖ്യയും തമ്മിൽ ഏതാണ്ട് നാലിരട്ടി വർദ്ധിച്ചിട്ടുണ്ടാകണം. ഉദാ: നൂറു വർഷങ്ങൾക്ക് മുമ്പ് ആകെ രണ്ടു മില്യാർഡൻ ജനങ്ങൾ ഉണ്ടെങ്കിൽ അതിപ്പോൾ ഒരു നാലിരട്ടി വർദ്ധിച്ചിട്ടുണ്ടാകാം. അപ്പോൾ അതനുസരിച്ചു വിവിധ ജീവിതാവശ്യങ്ങൾ വലിയ തോതിൽ വർദ്ധിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ഇത് ആവശ്യാനുസരണം ജനസംഖ്യാവർദ്ധനവിനനുസരിച്ചു മനുഷ്യരുടെ നിത്യ ആവശ്യങ്ങൾക്ക് വേണ്ടി സാധിച്ചുകൊടുക്കാനായില്ല. ഇക്കാര്യത്തിൽ സർക്കാർ ഒട്ടും ശ്രദ്ധിക്കുന്നില്ല. അതിനു പകരം സ്വകാര്യ വ്യക്തികളിലേക്ക് പൊതുമേഖലാ സമ്പത് മേഖലകളെ കൈമാറുകയാണ്, ഇന്ത്യയിൽ സർക്കാർ ചെയ്യുന്നത്, അത്തരമുള്ള സ്വകാര്യവത്ക്കരണ നടപടികൾക്ക് ശരിവച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അന്തർദ്ദേശീയ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉണ്ടാകുന്നതിനെ ഇന്ത്യൻ നേതൃത്വം അംഗീകരിക്കുന്നില്ല.  

നാം ഇന്ന് കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ആഗോളതാപനവും സർക്കാരുകൾക്ക് വിഷയമല്ല. ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവനുസരിച്ചു ഊർജത്തിന്റെ ഉപയോഗം വർദ്ധിക്കുന്നു. തീർച്ചയായും ഇന്ത്യയുടെ ഇന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുമെന്നാണ് വിദഗ്‌ധാഭിപ്രായം. ഈ മാറ്റങ്ങൾ സമുദ്ര നിരപ്പിൽ സ്വാധീനം ചെലുത്തുമെന്നും പറയുന്നു. ആഗോള താപനത്തിൽ കൂടുതൽ പെട്രോളിയവും മറ്റു ഹൈഡ്രോകാര്ബണുകളും നാം ഇന്ത്യയിൽ ഉപയോഗിക്കുന്നത് മാറാനുള്ള ഉപസംവിധാനം ഇന്ത്യയിൽ ഇന്നും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ജനസംഖ്യാവിസ്പോടനത്തിന്റെയും കഥ മാത്രമല്ല, സാങ്കേതികവും സാമ്പത്തികവുമായ ആഗോളവത്ക്കരണത്തിന്റെ മിശ്രിതം എല്ലാ രാജ്യങ്ങളിലെ മതങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ആധുനികകാല ഇന്ത്യയിൽ രണ്ടു പ്രധാന വെല്ലുവിളികൾ ജനങ്ങൾ നേരിടുന്നുണ്ട്. അതായത്, ഒന്നാമതായി, മറ്റ് ആളുകളുടെയും, പ്രത്യേകിച്ച് നമ്മുടെയെല്ലാം രണ്ടു പ്രധാന വെല്ലുവിളികൾ നമ്മുടെ നേരിട്ടുള്ള അടുത്ത അയൽക്കാരുടേയും അവരുടെ മതപരവും സാംസ്‌കാരികവുമായ സ്വത്വത്തെ മാനിക്കുന്നതിലുള്ള കുറവ് തന്നെയാണ്. ഇന്ത്യയിലെ ഓരോ മതവിഭാഗങ്ങളും പരസ്പരം ബലപരീക്ഷണം നടക്കുകയാണ്

നാം അതേസമയം യൂറോപ്യൻ ജനതയെ കണ്ടുപഠിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂണിയൻ ഇന്നത്തെ ഒരു ഉദാഹരണമാണ്. വ്യത്യസ്ത ഭാഷകളും സംസ്കാരവും ജീവിതശൈലികളും ഉള്ള യൂണിയൻ അംഗങ്ങൾ, അവയിൽ ചിലത് ആകട്ടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കവും ഉള്ളതാണ്, വ്യത്യസ്ത വിദ്യാഭ്യാസം സാഹിത്യങ്ങൾ, ചരിത്രങ്ങൾ, വ്യത്യസ്ത സ്ഥാപനങ്ങൾ, പരസ്പരം നിരന്തരമായി യുദ്ധം ചെയ്ത രാജ്യങ്ങൾ, ഇവരെല്ലാം തങ്ങളുടെ ദേശീയ പൈതൃകവും എല്ലാ ദേശീയവും പോലും നിലനിർത്താൻ ആഗ്രഹിക്കുന്നു. അവരുടെ ഐഡന്റിറ്റി, എന്നാൽ പൊതുവായി ഒന്നിക്കാൻ ആഗ്രഹിക്കുന്നവർ. മഹാശക്തികളുടെ എത്തിച്ചേരൽ ഒഴിവാക്കുവാനും, നമ്മുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനും നമ്മൾ പ്രധാനമായും ഒത്തുചേർന്നു, ഈ ഉറച്ച നിലപാടാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറച്ച പ്രതിജ്ഞയും നിലപാടും. ഈ ആന്തരികമായ ആവശ്യത്തിനായി എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് വലിയ രാഷ്ട്രീയ സഹിഷ്ണുത ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നുഇന്ത്യയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം രാഷ്ട്രീയ ദ്വന്ദയുദ്ധങ്ങളാൽ ഇന്ന് ആകെ തളർന്നുപോയിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽനിന്നും എന്തിനാണ് ഇന്ത്യയിലെ ജനങ്ങൾ ഒന്നാകെ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടത്? നാം പരസ്പര സഹിഷ്ണുതയില്ലാത്ത ചില ദുശ്ശക്തികളുടെ അടിമകളായി മാറി. അത് ജനങ്ങൾ പിറകോട്ട് ചിന്തിക്കേണ്ട കാലം വൈകി. ഇന്ത്യ ഇന്ത്യയിലെ പൊതു ജനങ്ങളുടെ പറുദീസയായിരിക്കണം, ഏകാധിപത്യമാഗ്രഹിക്കുന്നവരുടെ ഒരു നരകമാവാൻ നാം അവസരം നൽകരുത്. നമ്മുടെ ഇന്ത്യൻ ഭരണ ഘടനയെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. ഈ ഭരണഘടന നമ്മുടെ സ്വന്തം ഐഡൻറ്റിറ്റിയുമാണ്. ഇന്ത്യൻ ജനതയ്ക്ക് സ്വന്തമായ ഒരു സാമൂഹികസങ്കരം നിറഞ്ഞ ഒരു മഹത് സംസ്കാരമുണ്ടായിരുന്നു.  

അയൽരാജ്യങ്ങളിൽനിന്നുള്ള തീവ്രവാദത്തിനെതിരായ പ്രഖ്യാപിതയുദ്ധവും ഒരു സൈനിക എതിരാളിയുമായി ഇടപെടുന്നതുപോലെ തെറ്റിദ്ധരിക്കപ്പെടാം. ലോകത്തിലെ ചില പരമാധികാര രാജ്യങ്ങളിലുടനീളമുള്ള അന്തർദ്ദേശീയ തീവ്വ്രവാദ പ്രവർത്തനങ്ങൾക്ക് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ് ഈ ദേശീയമായ, അല്ലെങ്കിൽ അന്തർദ്ദേശീയ തീവ്രവാദപ്രവർത്തനങ്ങളിൽ വലിയ ഭൂരിഭാഗവും വ്യത്യസ്ഥ സാമൂഹിക, മാനസിക, മത, രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ഈ വിവിധ പ്രശ്നങ്ങളെ നേരിടാൻ, നിർദ്ദിഷ്ട സാഹചര്യങ്ങളെ ആശ്രയിച്ചു വ്യത്യസ്ഥ മാർഗ്ഗങ്ങളും രീതികളും ആവശ്യമാണ്. അതിനുവേണ്ടി നിലവിലുള്ള ഇന്ത്യൻ സർക്കാർ പ്രവർത്തിക്കുന്നത് വ്യക്തമല്ല. പാർലമെന്ററി - മതേതര രാഷ്ട്രമായിട്ട് ഇന്ത്യൻ ഭരണഘടനയിൽ എഴുതി വച്ചിട്ടുള്ളതിനെ തുടച്ചുമാറ്റി ചില ഏകാധിപത്യ അധീശശക്തികൾ ആഗ്രഹിക്കുന്ന വിധമുള്ള ആധിപത്യ ശൈലി ഇന്ത്യൻ പൗരന്മാരുടെ മൗലീക അവകാശങ്ങളെ തീർത്തും ഇല്ലെന്നാക്കിയിരിക്കുന്ന സ്ഥിതിയാണ്. അതാണ്, ഇന്ത്യയിലുടനീളം വിവിധ മതവിഭാഗങ്ങൾക്കെതിരെ നടക്കുന്ന തീവ്വ്രവാദ ആക്രമണങ്ങൾ. ഇന്ത്യൻ ജന വിഭാഗങ്ങൾ ഒന്നിച്ചു നിന്ന് ഇങ്ങനെയുള്ള നിഗൂഢ പ്രവണതകൾക്കെതിരെ ശബ്ദിക്കാൻ ഉണരണം. ഇന്ത്യൻ പൗരന്മാർ ഇന്ത്യയുടെ മണ്ണാണ്. ഈ മണ്ണിലേക്ക് വിഷവിത്തുകൾ മുളപ്പിക്കുവാൻ ഒരു ദുഷ്ടശക്തികൾക്കും അവസരം ഇല്ലാതെ കാത്തുസൂക്ഷിക്കാൻ നാം ഉണർന്നുതന്നെയിരിക്കണം. ഒടുവിലത്തെ വലിയ വിജയം എന്തുകൊണ്ടും വലിയതായിരിക്കണം. അത് ജനങ്ങളുടേതാകണം. ഇന്ത്യയിലെ ജനങ്ങളാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം വീണ്ടെടുത്തത്. ജനങ്ങളാണ് ഇന്ത്യയുടെ ഭാവിയുടെ ഭദ്രത കാത്തു സൂക്ഷിക്കുന്ന വിജയികൾ. ദുരാഗ്രഹം ഉള്ളിലൊതുക്കി നടക്കുന്ന രാഷ്ട്രീയ തീവ്വ്രവാദമല്ല വിജയിക്കേണ്ടത്. //- 

......................................................................................................................................................................

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com  
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.