The day of Vishu is the most important day in a Keralite's life. It marks the beginning of new hopes and aspirations and is celebrated widely all across the state. People take a lot of care in fulfilling the rituals so as to bring prosperity and success in the coming year ahead. // Dhruwadeepti.
വിഷുക്കാലം
ബേബി കലയങ്കരി കൊന്നകൾ പൂക്കുന്ന പുണ്യമാസത്തിനു മറ്റെന്തു നന്മകൾ നൽകാൻ.. നീയും നിലാവും നിൻ കണിക്കൊന്നയും മറ്റെന്തു സന്ദേശം നൽകാൻ.. പൂത്തങ്ങു നിൽക്കുന്ന. സ്വർണ്ണമണികളെ കാണുവാൻ കണ്ണിനു ദാഹം.. കണ്ണുകൾ പൂട്ടി കൈകൾ തുറന്നപ്പോൾ ഹൃത്തിലും മൊട്ടു വിരിഞ്ഞു. കാവിൽ തൊഴുതു നീ കാണാതെ...
വന്നപ്പോൾ കാലൊച്ച കേട്ടു ഞാൻ...
നിന്നു.
അഗ്നിസാക്ഷിയായി..നീ..
യടുത്തെത്തുമ്പോൾ വർണ്ണങ്ങൾ ആയി
വസന്തം.
പ്രണയമോഹങ്ങൾക്ക് സിന്ദൂരം
ചാർത്തുവാൻ എൻമനസ്സിൽ തിടുക്കം
കണ്ണിൽ കവിതയുമായി, നീ വന്നു..
നിൽക്കവേ, കണിക്കൊന്ന ഒന്നു ചിരിച്ചു.
മുത്തുവിതറി നീ പൊട്ടിച്ചിരിക്കുമ്പോൾ,
കെട്ടിപുണരുവാൻ മോഹം...
നാണിച്ചു നിൽക്കും നിൻ നുണകുഴികൾ
കാണുവാൻ എന്തൊരു ഭംഗി..
കാർമുകിൽ വർണ്ണനെ ധ്യാനിച്ചു..
നിൽക്കുമ്പോൾ കോരിത്തരിച്ചു നീ നിന്നു.
ഓടക്കുഴലിന്റെ രാഗസ്വരത്തിൽ ..
ഞാനും കിനാവുകൾ കണ്ടു.
കൊന്നകൾ പൂക്കുന്ന പുണ്യമാസത്തിൽ
പൗർണ്ണമിസന്ധ്യ വിടർന്നു...
പാതിരാപ്പൂവ് വിരിഞ്ഞു...
ഒരു...ഭാസുരലോകം....തുറന്നു...
ഒരു ഭാസുരലോകം..തുറന്നു..
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.