ഐക്യദാർഢ്യം ആവശ്യപ്പെടുക, അത് അനിവാര്യമാണ് //
George Kuttikattu
|
George Kuttikattu |
നമ്മുടെ ജീവിതത്തിൽ നേരിട്ട് കാണപ്പെടുന്ന ഓരോ അനുഭവങ്ങളെക്കുറിച്ചു നാം പുനർചിന്തിക്കുമ്പോൾ ചിലപ്പോൾ മുൻകാലങ്ങളെക്കുറിച്ചുപോലും ചില ചില നിമിഷങ്ങൾ തിരിഞ്ഞു നോക്കാറുണ്ട്. ഇപ്പോൾ ഞാൻ പ്രായമെത്തി, ജീവിതത്തിൽ പരിചയസമ്പന്നനായതു കൊണ്ട് ഏതിലും എന്തിലും ഉദ്ദേശിക്കുന്നതെല്ലാം ശരിയാണെന്ന് അതർത്ഥമാക്കുന്നില്ല. അത്തരം ഒരു അവകാശവാദം നാം എപ്പോഴും ചിന്തിക്കുന്നതാകട്ടെ വിഡ്ഢിത്തരമായിരിക്കും. നമ്മുടെ ജോലികളുടെ സമയം ആധുനികസമയത്തിൽ നിന്നു വളരെയധികം വ്യത്യസ്തമാണല്ലോ. എന്ത്, ഏത് ജോലികൾക്കും- അവനവന്റെ സ്വന്തം ദൈനംദിന ജോലികൾ, പൊതുവായ മറ്റു ജോലികൾ- ചെയ്യുവാനുള്ള തത്സമയകാലം ആവശ്യമാണല്ലോ. അവയാകട്ടെ എന്നുമുണ്ടായിരുന്ന ഏറെക്കുറെ അതേസമയവും സൗകര്യങ്ങളും എപ്പോഴുമാവശ്യമാണ്. അങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ചു നമുക്ക് യഥാർത്ഥ യുക്തി, അവലോകനം, മാത്രമല്ല, ഉറച്ച തീരുമാനങ്ങളും ആവശ്യമാണെന്ന് നാം കരുതണം. നമ്മുടെ ചെറുപ്രായത്തിലുള്ള അറിവും പരിചയങ്ങളും എന്നും പുതിയതായിരുന്നു. അതിനാൽത്തന്നെ അപ്രകാരം ചിന്തിച്ചു എന്തും ശരിയാണെന്നു ധരിക്കുന്നതും ശരിയാണോ? പക്ഷെ അത് കൊണ്ട് കുറെയെല്ലാം അയാൾക്ക് ശരി ലഭിക്കും.
ഒരു യാഥാർത്ഥ്യം നാം കാണുന്നുണ്ട്. ഓരോ തലമുറയയ്ക്കും ഓരോ കാലങ്ങളിലും എല്ലാ രാഷ്ട്രീയ തീരുമാനങ്ങളുടെ ശൈലിയും, അത് മാത്രമല്ല, രാജ്യത്ത് ആളുകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അനിവാര്യമായ അടിത്തറയെക്കുറിച്ചുള്ള വർത്തമാന-ഭാവികാല തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും അതിനുവേണ്ടതായ എല്ലാ പരിശ്രമങ്ങളും ഏതാണ്ട് എക്കാലവും ഒരുപോലെയാണ്. വ്യക്തമായ നർമ്മബോധ്യമുള്ള ധാർമ്മികത, യുക്തിസഹജമായി കാര്യങ്ങൾ വേർ തിരിച്ചു കാണുവാനുള്ള കഴിവ്, പൊതുസത്യത്തിനുള്ള ധാർമ്മികത, ശരിയായ ആത്‌മധൈര്യം, ഇവയെല്ലാം ഇതിൽപ്പെടും. ഒരു കാലത്തിനു ചേർന്ന ആവശ്യങ്ങളുമായി അംഗീകരിക്കപ്പെട്ട സജ്ജീവമായ നല്ല നല്ല പരിശ്രമംകൊണ്ടും ഇത് സാധിക്കും. ഇതെല്ലാം സ്വന്തം ബോധത്തിലും അതിലേറെ ഭാവിയിൽ ഉണ്ടാകാവുന്ന ചില പരിണിത ഫലങ്ങളുടെ ഉത്തരവാദിത്വവും ആയിരുന്നു.
നമ്മുടെ പൊതുരാഷ്ട്രീയ ക്ലാസ് സംവിധാനം.
നമ്മുടെ രാഷ്ട്രീയ ക്ലാസ് സംവിധാനം ഇക്കാലഘട്ടത്തിൽ യഥാർത്ഥ യുക്തിയും അതിലേറെ സത്യവും ആഴവും വീണ്ടെടുക്കുക എന്ന പ്രക്രിയ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഇന്ന് പതിവ് രീതി ചില പേറ്റന്റ് പാചകക്കുറിപ്പുകൾ അഥവാ ഭാഗികമായ ചില പാചകക്കുറിപ്പുകൾ ഉപയോഗിച്ച് സത്യത്തിന്റെ മുമ്പിലൂടെ ഒരു ഏതോ പ്രത്യേക സാഹചര്യത്തിലേക്ക് കടക്കുവാനുള്ള ഉപാധിയാക്കും. അതുപക്ഷേ, ഇതിനുപകരം സത്യത്തിന്റെ മുഖത്തുനോക്കിക്കൊണ്ടു നേരെ കടന്നുപോകുന്നവർ അതെല്ലാം ഒരു മിഥ്യാധാരണയായി അത് മനസ്സിലിരുത്തിക്കൊണ്ട് അവരുടെ വഴി തുടരുന്നു. അങ്ങനെയും ചില രാഷ്ട്രീയക്കാർ തങ്ങളുടെ രാഷ്ട്രീയ അടവുകളും കണക്കുകൂട്ടലും അവരുടെ അവസരവാദ തന്ത്രവും സ്വന്തം കയ്യിൽ വച്ചുകൊണ്ടവർ മുന്നോട്ടു മുന്നോട്ട് നെഞ്ചും നിവർത്തി നീങ്ങും. അതുതന്നെ മതി. ആളുകളുടെ വിശ്വാസം ആകെ നിരാശയോടെ നഷ്ട്ടപ്പെടുത്തുകയും ചെയ്യും. അവസാനം ഒരു പരിധിയില്ലാത്ത ആഴത്തിലുള്ള രാഷ്ട്രീയ വീഴ്ചയിൽ പതിക്കാനിടവരും: ഇങ്ങനെ സംഭവിച്ചാൽ ഇക്കാര്യത്തിൽ ആർക്ക് എന്ത് ചെയ്യാൻ കഴിയും ?. ഇതിലും കൂടുതൽ നിരാശയിലേക്ക് പതിച്ചാൽ ഒരുപക്ഷെ ചില നയതന്ത്രപരമായ പ്രത്യേക ഇടപെടലുകൾ വഴി ഒരു ശരിയായ പാതയിലേക്ക് നയിക്കാൻ ഒരുപക്ഷെ സാദ്ധ്യത അന്വേഷിക്കേണ്ടതായിട്ട് വരും.
ജനാധിപത്യം.
നാമെല്ലാം ഉദ്ദേശിക്കുന്ന യഥാർത്ഥ ഫലം ഉളവാക്കുന്നില്ലെങ്കിൽ, നാം നമ്മുടെ അയൽരാജ്യങ്ങളുമായിട്ടുള്ള വിവിധ ബന്ധങ്ങളിൽപ്പോലും ആശയക്കുഴപ്പം ഉണ്ടാവുകയും കൂടുതൽ വിഷമകരമായ ആഭ്യന്തര അസമാധാന സാഹചര്യം സൃഷ്ടിക്കലായി പരിണമിക്കുകയും ചെയ്യും. അതിനെല്ലാം കാരണമാകുന്നത് പ്രാദേശിക രാഷ്ട്രീയത്തിലെ കഴിവ് കുറവ് തന്നെയാണ്. നമ്മുടെ ആളുകൾ സത്യരാഷ്ട്രീയത്തിനായിട്ട് നിത്യവും കാത്തിരിക്കുകയാണ്. അങ്ങനെ ഒരവസ്ഥയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിന് കാരണമായത് എങ്ങനെ? ഇന്ന് ഇന്ത്യയിൽ ആളുകളെല്ലാവരും പ്രതീക്ഷിക്കുന്ന സാമൂഹിക ജീവിതശൈലിക്ക് നേരെ വിപരീതമായി ഉണ്ടായിട്ടുള്ള മോശമായ ജീവിതാവസ്ഥയും ബുദ്ധിമുട്ടുകളും ഈ നിലയെ വർദ്ധിപ്പിക്കുകയാണ്. വിഷമകരമായിട്ട് കാണുന്ന പ്രശ്നങ്ങൾ ഓരോന്നും ഇക്കാലത്തു ആളുകൾ ഇന്ത്യയിലുള്ള രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ മനസ്സിലാക്കുന്നുണ്ട്. വിവിധതരം ക്ലേശങ്ങളും പട്ടിണിപ്രശ്നങ്ങളും നിലവിലുള്ള അവഗണനകളും എല്ലാം രാഷ്ട്രീയക്കാർ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ നേരിട്ടുള്ളതായ അനുഭവങ്ങളിൽനിന്നു ആളുകൾ നേരിട്ട് മനസ്സിലാക്കിക്കഴിഞ്ഞു.
കുറഞ്ഞപക്ഷം ഈ നൂറ്റാണ്ടിന്റെ അവസാനം വരെയും ഇന്ത്യയിലെ ജനങ്ങൾക്ക് - ഇന്ന് പൊതുവെ നിരീക്ഷിച്ചാൽ നമ്മുടെ സമൂഹത്തിനും ഭരണകൂടത്തിനും ആളുകളോട് ഉണ്ടായിരിക്കേണ്ട ബാഹ്യമായിട്ടുള്ള വലിയ ഉയർന്ന ഐക്യമനോഭാവത്തിനൊന്നും വലിയ പ്രാധാന്യമില്ല. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഈ ഭയാനകമായ യാഥാർത്ഥ്യം വർത്തമാന കാലത്തെ അംഭവങ്ങളായി മനസ്സിലാക്കുന്നു. ജനങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്നതിന്റെ ചില കാര്യങ്ങൾ പ്രകടമായി കാണാനുണ്ട്. എല്ലാവരും സ്വന്തമായി അവനവന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയുടെയും തനത് സ്വാതന്ത്ര്യം തന്നിഷ്ടംപോലെ അവർ ദുരുപയോഗപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ ഗാർഹിക സാമൂഹികസ്വാതന്ത്യവും സന്തോഷവും അപകടത്തിലാകും. ഇവയെ ഇന്ത്യയിൽ ഇന്ന് പലപ്പോഴും വലിയ കുറ്റകൃത്യങ്ങളുടെ വിഷയത്തിൽ കോടതികൾക്കും ക്രമാസമാധാനപാലകർക്കും ചർച്ചാവിഷയമാണ്. അതായത് നമ്മുടെ സാമൂഹിക സംസ്കാരത്തിലെ നമ്മുടെ സാഹോദര്യ മനോഭാവത്തെ തീർത്തും കണ്ടില്ലെന്നു കണ്ണടച്ച് അവഗണിക്കുകയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും കൈമുട്ടുകൾ ഉയർത്തി നമുക്ക് നേരെ കാണിക്കുന്ന ധാർഷ്ട്യവും ജീവിതശൈലികളും ഉള്ള ഒരു വ്യത്യസ്ത സാമൂഹികമനഃശാസ്ത്രം ആണല്ലോ ഇപ്പോൾ കാണന്നത്.
രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനശൈലിപോലെ ഇത് നമ്മുടെ ആളുകളിലെ അശ്രദ്ധയുടെയും പരസ്പര അംഗീകാരമില്ലായ്മയുടെയും വിജയം തന്നെയാണ്. ജനങ്ങളെ എപ്രകാരം ചില വാക്കുകൾകൊണ്ട്, ചില അജ്ഞാത പ്രഖ്യാപനങ്ങൾകൊണ്ട് ഇന്ത്യയിലെ ജനങ്ങളെയെല്ലാം വശത്താക്കാൻ കഴിയുമെന്ന് ഇന്ത്യൻ കേന്ദ്രസർക്കാർ മനസിലാക്കി. നരേന്ദ്ര മോഡി തന്നെ പറയുന്നു: ഒരു കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഇന്നുള്ള സാമൂഹികവും, സാമ്പത്തികവും അതുപോലെ പാരിസ്ഥിതികവുമായും കാണപ്പെടുന്ന അവസ്ഥ കുത്തനെ ഉയരും, അതുവരെ ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും ക്ഷമയോടെ ഇരിക്കാനും ദിവസവും ആവശ്യപ്പെടുന്നു. അതേസമയം ഇന്ത്യയിലിപ്പോൾ എന്നും ജനങ്ങളുടെ ആവശ്യങ്ങളെ നിഷേധിച്ചു പുതിയ പുതിയ കാർഷിക നിയമങ്ങളും അനേകം തരത്തിലുള്ള നികുതി വർദ്ധനവുകൾക്കുള്ള നിയമങ്ങളും കൊണ്ട് പൊതുജീവിതം വീർപ്പുമുട്ടിക്കുകയാണ്. ഇന്ന് അതുപോലെ ജനങ്ങളുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടാതെയുള്ള പ്രശ്നം ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജീവിക്കാൻ വേണ്ടി മറു നാടുകളിൽപോയി തൊഴിൽ ചെയ്തു ജീവിക്കുന്ന പ്രവാസി ഇന്ത്യാക്കാർ ജീവിതച്ചിലവുകൾ ചുരുക്കിജീവിച്ചു മിച്ചംവരുത്തി സ്വന്തം നാട്ടിൽ ഒരു വീടോ വസ്തുക്കളോ വാങ്ങി, അഥവാ, വിൽപ്പനയോ വാങ്ങലോ നടത്തിയാൽ പ്രവാസി ഇന്ത്യക്കാരൻ 20 % ലേറെ നികുതി ഇന്ത്യയിൽ സർക്കാരിലേക്ക് നൽകണം. ഏതുരാജ്യങ്ങളിലുണ്ട് സ്വന്തം പൗരന്മാർ ഇത്തരം നടപടികൾ കൊണ്ട് ശിക്ഷിക്കപ്പെടുന്നത് ?
ഇന്ത്യൻ ഭരണനേതൃത്വം സാവധാനം ഏകാധിപത്യരാജ്യഭരണത്തിനു അവസരം വളർത്തിയെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ, ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളെല്ലാവരും ചേർന്ന് മനഃപൂർവം പൊതുജനങ്ങളുടെ മൗലീക അവകാശങ്ങളെ നിഷേധിക്കുന്നു. അതുമൂലം ഇന്ത്യയിലുള്ള പൊതുജനങ്ങളെ അവരുടെ അവകാശങ്ങൾ വീണ്ടും വീണ്ടെടുക്കാൻ പ്രതിഷേധസമരങ്ങളിലേയ്ക്ക് സർക്കാർ വലിച്ചിഴയ്ക്കുകയാണ്. ഇന്ന് ഇപ്രകാരമുള്ള ഒരു സമരമാണ്, ന്യുഡൽഹിയിൽ ഇപ്പോൾ നടക്കുന്ന ശക്തിയേറിയ കർഷകസമരം. ഇതിനെതിരെ ഇന്ത്യൻകേന്ദ്ര സർക്കാർ അടിയന്തിരമായി സ്വീകരിക്കുന്ന ഏതു നടപടികളും ലോകരാജ്യങ്ങൾ നിരീക്ഷണത്തിൽ കാണുന്നത് ആഴത്തിലേയ്ക്ക് പതിക്കുന്ന സർക്കാർ രാഷ്ട്രീയ വീഴ്ചയിലേക്കാണ്. അതിനൊരു തെളിവാണ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മതേതരാനുഭാവമില്ലാത്തെ നരേന്ദ്ര മോദി, ബിജെപി, ആർ എസ് എസ് പ്രവർത്തക അനുഭാവികളെ അമേരിക്കൻ മിനിസ്ട്രിയിൽ നിന്നു മാറ്റിയത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ജനാധിപത്യത്തിൽ നാമെല്ലാം കരുതുന്ന ഫലം ഉളവാക്കുന്നില്ലെങ്കിൽ, നമ്മുടെ അയൽരാജ്യങ്ങളുമായും ബന്ധങ്ങളിൽ ചിലആശയക്കുഴപ്പം പോലും ഉണ്ടാവുകയും, അതെല്ലാം ഏറെ വിഷമകരമായ അസമാധാന സാഹചര്യം സൃഷ്ടിക്കലിനും വഴിതെളിയും. അതിനൊക്കെ കാരണം ആകുന്നത് പ്രാദേശിക- ദേശീയ രാഷ്ട്രീയ പിഴവുകളാണ്. നമ്മുടെ ആളുകൾ സത്യത്തിനായി നിത്യവും കാത്തിരിക്കുകയാണ്. അങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത് എങ്ങനെയാണ്? ആളുകൾക്ക് അവർ പ്രതീക്ഷിക്കുന്ന സാമൂഹിക സമാധാനശൈലിക്ക് പകരം, ഇന്ന് യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ള മോശമായ ജീവിതാവസ്ഥയും വിവിധ ബുദ്ധിമുട്ടുകളും ഈ നിലയെ വർദ്ധിപ്പിക്കുന്നു എന്ന് നാം കാണുന്നു. ഇക്കാലത്ത് ആളുകൾ ഈ അവസ്ഥാവിശേഷത്തെപ്പറ്റി രാഷ്ട്രീയക്കാർ അറിയുന്നതിലും കൂടുതൽ മനസ്സിലാക്കുന്നുണ്ട്. ആളുകളുടെ സ്വന്തം ജീവിതബുദ്ധിമുട്ടുകളും നിലവിലെ സ്ഥിതിഗതിയും രാഷ്ട്രീയക്കാർ വിശ്വസിക്കുന്നതിനേക്കാൾ കൂടുതലായി നേരിട്ടുള്ള അനുഭവങ്ങളിൽ ജനങ്ങൾ കണ്ടുകഴിഞ്ഞു.
കുറഞ്ഞപക്ഷം ഈ നൂറ്റാണ്ടിന്റെ അവസാനംവരെയും ഇന്ത്യയിലെ ജനങ്ങൾക്ക്, ചുരുക്കമായിപറഞ്ഞാൽ, ഇന്നത്തെ ഭരണകൂടത്തിനും സമൂഹത്തിനും ആളുകളോട് പരസ്പരം ഉണ്ടായിരിക്കേണ്ടതായ വലിയ ഉയർന്ന ഐക്യമനോഭാവത്തിനുമൊന്നും വലിയ പ്രാധാന്യമില്ല. ഇന്ന് ജനങ്ങൾ ഈ ഭയാനകമായ യാഥാർത്ഥ്യം വളരെക്കാലങ്ങളായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. എങ്കിലും എല്ലാവരും സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഓരോരോ വ്യക്തിയുടെയും തനതു സ്വാതന്ത്ര്യം തന്നിഷ്ടംപോലെ ദുരുപയോഗപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ സ്വാതന്ത്ര്യവും ജീവിതസന്തോഷവും വളരെ അപകടത്തിലാക്കും. ഇക്കാര്യം ഇന്ത്യയിൽ പലപ്പോഴും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ പ്രധാന ചർച്ചാവിഷയവുമാണ്. നമ്മുടെ സാഹോദര്യമനോഭാവത്തെ തീർത്തും കണ്ണടച്ചു അവഗണിക്കുകയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും കൈമുട്ടുകൾ ഉയർത്തി നമുക്ക് നേരെ കാണിക്കുന്ന സാമൂഹിക സംസ്കാരം അനുവദിക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത സാമൂഹിക മനഃശാസ്ത്രം ആണല്ലോ ഇപ്പോൾ കാണപ്പെടുന്നത്..
കേരളവും ഭൂനികുതി വർദ്ധനവിലെ കൊള്ളയും.
ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് ഓരോ രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനശൈലിപോലെ പൊതുജനങ്ങളുടെ അശ്രദ്ധയുടെ വിജയം തന്നെയുമാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ വിവേകശൂന്യവും അവ അത്യന്തം അപകടകരവുമാണ്. ജനങ്ങളുടെ പട്ടിണിയകറ്റുന്നതിനു പകരം സർക്കാർ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഇതിന്റെ ഫലമാണ് ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയേറിയ ഐക്യദാർഢ്യം ഒരു പുതിയ സമരവേദിയായി വളർന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഭൂമിനികുതി സമ്പ്രദായം കർഷകവിരുദ്ധമാണ്, ജനവിരുദ്ധവുമാണ്. ദിനംതോറും ധനകാര്യവകുപ്പ് പുതിയ ഉയർത്തിയ നികുതിപിരിവ് നിയമം ഉണ്ടാക്കുന്നു. അതുപോലെ അർഹതയില്ലാത്തവിധം സർക്കാർ ജോലിചെയ്യുന്നവരുടെ ശമ്പളം ഉയർത്തി നൽകുന്ന ധനകാര്യ വകുപ്പ് രാജ്യദ്രോഹമാണ് ചെയ്യുന്നത്. ഇതാ കേരളത്തിൽ പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് വാതിലിൽ മുട്ടിനിൽക്കുന്നു. ഈ തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നില്ല, അത് നിയമസഭയിൽ സാമാജികരാകാനുള്ള യോഗ്യത നേടി സ്വന്തം സാമ്പത്തികനേട്ടങ്ങൾ കൈവരുത്തുവാനാണ്. അവർ പുതിയ പുതിയ നികുതികൾ അതിനു പാകമായ രീതിയിൽ നിയമസഭയിൽ രൂപപ്പെടുത്തും. ഇതാണ് ഇവർ ചെയ്യുന്ന സാമൂഹ്യസേവനം!
അതേസമയം നാം ഐക്യദാർഢ്യവും യുക്തിയും കൊണ്ട് പഴയകാല ജീവിതനിലവാരത്തിലേയ്ക്ക് മടങ്ങിവരാനും അങ്ങനെ വളരെക്കാലം താമസിച്ചു വിശ്രമിക്കാനും ഈ രാഷ്ട്രീയ ആൾദൈവങ്ങൾ നമ്മോട് നിർദ്ദേശിക്കുന്നു. കേരളത്തിൽ നികുതി- രജിസ്‌ട്രേഷൻ നികുതികൾ വർദ്ധിപ്പിക്കുക മൂലം കേരളത്തിലെ കാർഷികരംഗം ആഴങ്ങളിലേക്ക് പതിക്കും, ഭൂമിവാങ്ങാനും വിൽക്കാനും കൃഷികൾ നടത്താനുമുള്ള കർഷകരുടെ ആവേശം തകരുകയും ചെയ്യും. അവരവരുടെ സ്വന്തം പരിശ്രമത്തിലൂടെയും ഒട്ടും കൂടുതൽ സർക്കാരിന്റെ ഭാഗത്തുനിന്നു പ്രോത്സാഹനവുമില്ലാതെ കർഷകരെല്ലാം സ്വന്തം തകർച്ചയിൽനിന്നു സ്വയം രക്ഷപെടണമെന്നാണോ സർക്കാരും നിയമസഭാ-പാർലമെന്റ് സാമാജികരും ആഗ്രഹിക്കുന്നത് ?. കേരളത്തിലെ സാമാജികരുടെയും സർക്കാരിന്റെയും കോടതിയുടെയും നിലപാടുകൾ ബുദ്ധിശൂന്യവും ഏറെ അപകടകരവുമാണ്. കാരണം, സർക്കാർ സഹായമില്ലാതെയും, കർഷകർക്കെതിരെയും നിലപാടുറപ്പിച്ച നികുതിവർദ്ധനവിൽക്കൂടി ഏതുവിധം കർഷകർ അഭിവൃത്തിപ്പെടും? അവരെ സാങ്കേതികമായി വളർത്തുന്നതിന് പകരം അവരുടെ പ്രവർത്തന ശ്രമങ്ങൾക്ക് നിരവധി ദശകങ്ങളിലെ നഷ്ടത്തിലേക്ക് തള്ളിവിടും. ഇപ്രകാരമുള്ള സർക്കാർ നയ പരിപാടികൾ മൂലം നമ്മുടെ സാമൂഹിക സുരക്ഷാവലയെ ആകെ കീറിമുറിച്ചു തകർത്ത് കളയുകയും ചെയ്യും. ഇതുമൂലം ജനാധിപത്യ അടിസ്ഥാന ഘടനയ്ക്ക് വിള്ളലുണ്ടാക്കി ജനാധിപത്യവ്യവസ്ഥിതിയെ തകർക്കും. അപ്പോൾ പിശാചിന് നമ്മെ എളുപ്പം കിട്ടും.
ഇന്ത്യൻ സർക്കാർ പ്ലാൻ ചെയ്തു മനഃപൂർവ്വം നടപ്പിലാക്കിയ കാർഷിക അടിസ്ഥാനവിലയിലുണ്ടായിട്ടുള്ള ഭീകരസ്പോടനങ്ങൾ മുൻ ഇന്ത്യൻ റിപ്പബ്ലിക്കിനെ ദേശീയ ഉത്പാദനത്തിന്റെ ശരിയായ വികസനത്തിൽ വളരെയേറെ ശതമാനം നഷ്ടപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ഇന്ത്യൻ റിപ്പബ്ലിക്ക് സാമ്പത്തികമായും സാമൂഹികമായും ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ സ്വാതന്ത്യവർഷത്തിന്റെ തുടക്കം മുതൽ ഒരു സ്വാതന്ത്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ ഇന്ത്യൻജനതയ്ക്ക് സ്വന്തമായുണ്ടായിരുന്നു. ഇന്ന് ഉപഭൂഖണ്ഡത്തിലെ സംസ്ഥാനങ്ങൾക്ക് അവയെ മറികടന്നു ജനങ്ങൾക്കുവേണ്ടി കൂടുതൽ സഹായം നൽകാൻ ആവശ്യകത നേരിടുമ്പോൾ അത് ഒരുതരത്തിലും മുന്നോട്ട് കടക്കാനുള്ള ഉദ്ദേശമല്ല അവരിൽ കാണുന്നത്. അത് ജനങ്ങൾ ഒരിക്കലും ഒരുതരത്തിലും കടക്കാനാവാത്ത അളവിലുള്ള ക്രമമല്ല.
ഒരു രാജ്യത്തെ സമ്പത് ഘടനയുടെ നട്ടെല്ല് രാജ്യത്തെ കാർഷിക രംഗം ആണ്. കാർഷിക ഉത്പന്നങ്ങൾ സമൃദ്ധമായി ഉണ്ടാക്കി ആ രാജ്യത്തെ ജനങ്ങളുടെ വിശപ്പും ആരോഗ്യവും സംരക്ഷിക്കുന്ന പ്രധാന ഘടകം കർഷകർ തന്നെയാണ്. അല്ലാതെ അർഹതയില്ലാത്ത അഴിമതികൾ മാത്രം കൈമുതലായിട്ടുള്ള സർക്കാർ സേവകരാൽ അകമ്പടി നേടിയ രാഷ്ട്രീയക്കാരല്ല. കർഷകരുടെ ഭാവിയെയും അവരുടെ സേവനവും കഷ്ടപ്പാടുകളും എന്താണെന്ന് രാഷ്ട്രീയക്കാർക്ക് മനസ്സിലാക്കാൻ ഇനിയും അറിവ് ലഭിച്ചിട്ടില്ല. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന സർക്കാരും കേരളത്തിലെ ധനകാര്യവകുപ്പിന്റെ കർഷകവിരുദ്ധ നയത്തിലുമുള്ള ഭരണം മാത്രമല്ല, രാജ്യത്തെ പൗരന്മാരെ പട്ടിണിക്കിട്ട് അവരെയെല്ലാം ദരിദ്രരാക്കുന്ന ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് കർഷകർ ബോധ്യപ്പെട്ടു. ഈ ഭരണനയത്തിനെതിരെ കർഷകരുടെ പ്രതിഷേധം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ, കേരളത്തിൽ കർഷക ഭൂമിയുടെ വില്പനയും വാങ്ങൽ നടപടികളിലും അതിക്രൂര നികുതി നയം നടപ്പാക്കിയ കേരള ധനമന്ത്രിക്കെതിരെ ആരും ശബ്‌ദിച്ചിട്ടില്ല. നിയമസഭയിൽ പ്രതിപക്ഷ ജനപ്രതിനിധികൾ - അത് അർത്ഥത്തിലും അക്ഷരത്തിലും മൗനം പാലിച്ചും ശരിവച്ചു. അടുത്തുവരുന്ന പുതിയ നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവരുടെ ഇപ്പോഴണിഞ്ഞ വസ്ത്രങ്ങൾക്ക് പുതിയ നിറം നൽകാൻ ശ്രമിക്കും. വോട്ടുകൾ വേണം!
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം നാമെല്ലാം വരുത്തിയ ചില തെറ്റുകളും പരാജയങ്ങളും ജനങ്ങളുടെ നേർക്കുള്ള അവഗണനകളും നാം കണ്ടു. ഇന്ന് രാജ്യത്തെ വേതന ഉടമ്പടിപങ്കാളികളും സംസ്ഥാനങ്ങളും ഇന്ന് ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ പോരാട്ടവും കാരണം നമ്മുടെ സമ്പത് വ്യവസ്ഥയുംമാത്രമല്ല, സംസ്ഥാനങ്ങളിലെ പൊതു സാമ്പത്തിക ബജറ്റു പോലും തികച്ചും ഒരിക്കലും ഭേദമാകാത്ത രോഗാവസ്ഥയിലായി. ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളാകെ രാഷ്ട്രീയവർഗ്ഗത്തിന്റെ നേർക്കുള്ള വിശ്വാസത്തിന് മുറിവേറ്റ പതന പ്രതിസന്ധിയിലാണ്. എന്തിനു? ഈ പുതിയ പ്രതിസന്ധി ഇന്ത്യയിലെ കർഷക വിഭാഗത്തിന് രാഷ്ട്രീയവും ദാർശനികവുമായ മാർഗ്ഗം ഏതെന്നു ഓരോ രാഷ്ട്രീയക്കാരെയും ഒരു വിധം പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് നമുക്ക് ഏതാണ്ട് കരുതാമോ ?. അത് എന്തുമാകട്ടെ, ദീർഘകാല അവസ്ഥ ചിന്തിച്ചാൽ സത്യസന്ധവും ഏറെ വിമർശനാത്മകവും ആയ ഒരു മനസ്സിന് മാത്രമേ അവയെല്ലാം ബോധ്യപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്ന് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ എപ്പോഴാണ് മനസ്സിലാക്കുന്നത്? പക്ഷെ, അവർ അതിനെ തിരിച്ചറിയണം.
ഇന്ത്യയിൽ ഒട്ടാകെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ഉള്ളിലെ ഏകലക്ഷ്യം ഭരണ ആധിപത്യം എങ്ങനെ, ആർക്ക്, തങ്ങളുടെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻ കഴിയുമെന്നുള്ള ചിന്തമാത്രമാണ്. ഏതു തരം പാർട്ടിയായാലും എനിക്ക് മുഖ്യമന്ത്രിയാകാൻ അവസരം കിട്ടണം എന്നുമാത്രമാണ് ചിലരുടെ തലച്ചോർ പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിലെ രാഷ്ട്രീയത്തിലെയും ഇന്ത്യയിലെ പൊതുരാഷ്ട്രീയ നേതൃത്വത്തിലെയും പ്രധാന വിഷയമാണ്. ജനങ്ങളുടെ വിഷമകര പ്രശ്ങ്ങൾ വാഗ്ദാനങ്ങളിലൂടെ പ്രവചനങ്ങളിലൂടെ ഒളിക്കാൻ ശ്രമിക്കും. ഒരു സത്യമിതാണ്, ഇങ്ങനെയുള്ള രാഷ്ട്രീയപാർട്ടികളുടെ ചൂടേറിയ തർക്കവിഷയങ്ങളെ കേട്ടുകേട്ട് ക്ഷീണിച്ച ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമായത് ഇതൊന്നുമല്ല പറയാനുള്ളത്. ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ ഏതു പാർട്ടിയിൽപ്പെട്ടയാളായാലും അയാൾ ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയാൽപ്പോലും നാളത്തെ നമ്മുടെ ആവശ്യമായ കാര്യങ്ങൾക്ക് ശരിയായ പരിഹാരം ഉണ്ടാക്കുവാനുള്ള പരിപൂർണ്ണ ഉത്തരവാദിത്തം അയാൾക്കുണ്ടായിരിക്കണം. ജനങ്ങൾ അവരുടെ സ്വകാര്യ- പൊതുജീവിതവിഷയങ്ങളെക്കുറിച്ചു പരസ്പരം കാലാനുസരണം സമൂഹത്തിനാവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങളിൽ പൊതു സംവാദം നടത്തേണ്ടത് അനിവാര്യമാണ്. ഇവയെക്കുറിച്ചു വ്യക്തമായ അറിവ് ഭരണാധികാരിക്കുണ്ടാവണം. അതനിവാര്യമാണ്.
ഇന്ത്യയിൽ ഇപ്പോൾ കർഷകരുടെ കണ്ണീർസമരം നടക്കുന്നു. വെറുതെ സമരം ചെയ്യാൻ മാത്രമുള്ള സമരം ആണെന്നുള്ള മനോഭാവമാണ് നരേന്ദ്രമോദി സർക്കാരിനുള്ളത്. ഈയിടെ ഇന്ത്യയിലെ കർഷകരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, ഇന്ത്യൻ പ്രധാനമന്തി മോദിയുടെ സുഹൃത്തക്കൾക്ക് പ്രയോജനമുള്ള രീതിയിൽ അതീവരഹസ്യമായി പുതിയ നിയമമുണ്ടാക്കിയ യാഥാർത്ഥ്യം എല്ലാവിധ പാർലമെന്ററി ജനാധിപത്യമര്യാദകളെയും ലംഘിക്കുന്നതാണ്. ഇക്കാര്യം ആർക്കാണ് അംഗീകരിക്കാൻ കഴിയുക ? ഇതേപ്പറ്റി ജനങ്ങളെല്ലാം രാജ്യത്തുടനീളം യോജിച്ചു ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു തുറന്ന ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. പ്രവാസിമലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വന്തം ഭൂമി വില്പന വാങ്ങൽ കാര്യങ്ങളിൽ ധനവകുപ്പ് ഉയർത്തിയ ക്രൂരമായ നികുതി വർദ്ധനവിനെക്കുറിച്ചും നാമെല്ലാം അറിയണം. ഇന്ന് നമ്മുടെ രാജ്യത്തു ഒരു മാതൃകാപരമായ മാറ്റം ഉണ്ടാകണം. അതുപക്ഷേ, നമ്മൾ ജനങ്ങൾക്ക് മാത്രമുണ്ടായാൽ മാത്രം പോരാ, ഇപ്പോൾ ഏകാധിപത്യ രീതിയിൽ നിയമങ്ങളുണ്ടാക്കി ധനക്കൊള്ള നടത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളും മുമ്പ് ഭരിച്ചവരും അറിയണം. യാഥാർത്ഥ്യത്തെ ഇരുളിന്റെ മറിവിലേക്ക് തള്ളിവിടാൻ ജനം അവരെ അനുവദിക്കരുത്.
ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളുടെ മദ്ധ്യത്തിലാണ് നാം നിൽക്കുന്നത്. അതായത്, ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളിന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം, കേരളമുൾപ്പടെയുള്ള കർഷകസമൂഹത്തെ മുഴുവൻ വെല്ലുവിളിക്കുന്ന സർക്കാർ നടപടികൾക്കെതിരെ സമൂഹം പ്രതിഷേധ ശക്തിസമരം നടത്തുന്നുണ്ട്. മറുവശത്ത്, അതേസമയം ഏഷ്യൻ കമ്യുണിറ്റിയിലെ നമ്മുടെ പങ്കാളികൾ, നമ്മുടെ യൂറോപ്യൻ സുഹൃത് രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളും പ്രതീക്ഷിക്കുന്നത് നമുക്ക് അറിയാൻ കഴിയും. അവർ ആഗ്രഹിക്കുന്നതിപ്രകാരമാണ്: നമ്മുടെ ആളുകൾക്ക് ആവശ്യമായ സാമൂഹിക ഐക്യദാർഢ്യം നമ്മൾതന്നെ നിർവഹിക്കണം എന്നതാണ്. ഒരുവശത്ത്, അവരാരും നമുക്ക് വേണ്ടി അവയൊന്നും ഒട്ടു ചെയ്യുന്നില്ല. എന്നാൽ ഓരോ വ്യക്തിയുടെ സ്വന്തം അന്തസും അവകാശങ്ങളും തെളിവായി എല്ലാം കേന്ദ്രീകരിക്കുന്ന ഒരു അന്താരാഷ്‌ട്ര ധാർമ്മികതയുടെ പൂർണ്ണ വികാസത്തിന്റെ പങ്കിട്ട ഒരു ഉത്തരവാദിത്തം നമുക്കുണ്ടാകണം എന്ന് എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ പ്രതീക്ഷിക്കുന്നുമുണ്ട്.
ഇതെല്ലാം ഇന്ത്യയിൽ നിലവിലുള്ള ഭരണത്തിന്റെ വലിയ വീഴ്ചകളാണ് .നമ്മുടെ അയൽരാജ്യങ്ങളുമായി പറഞ്ഞു തീർക്കാനുള്ള ഇന്ത്യയുടെ അനാവശ്യ അവകാശത്തർക്കങ്ങൾ, കടന്നുകയറ്റം, നിസഹകരണം, യുദ്ധമനോഭാവം എന്നിവയും, ഉയർത്തുന്ന ഭീഷണികളും ജനങ്ങളുടെ ആഭ്യന്തര സമാധാനം കെടുത്തുന്ന സാഹചര്യങ്ങളാണ്. ഉണ്ടാക്കുന്നത് ജനങ്ങളല്ല, ജനങ്ങളുടെ ആവശ്യങ്ങളും വികാരവും എന്താണെന്ന് ഒരു നിമിഷം ജനപ്രതിനിധികൾക്കും അറിയണമെന്നുമില്ല. കേരളത്തിൽ ഉള്ള തിരുവനന്തപുരം വിമാനത്താവളം പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിക്ക് കരാർ നൽകി അമ്പതുവർഷത്തേയ്ക്ക് നൽകിയിട്ടും ഒരു പ്രതികരണം ആരിൽനിന്നും ഉണ്ടായോ? ഇത്തരമുള്ള ഏകാധിപത്യ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ളത് ചരിത്രത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഭരണശൈലിയിലും പെടുന്നു.
ഇന്ന് നമുക്ക് ആവശ്യം വേണ്ടത് എന്താണ്? സാഹോദര്യവും മതിയായ സാമാന്യബുദ്ധിയുമാണ് വേണ്ടതെന്ന് നമുക്ക് ചുരുക്കത്തിൽ പറയാൻ കഴിയും. അത് ഏറെക്കുറെ സാധിക്കുവാൻ കൂട്ടായ സഹകരണമാണ് വേണ്ടത്. അല്ലാതെ സർക്കാരിന്റെ വിതരണ രാഷ്ട്രീയ അടവുകളും പോരാട്ടങ്ങളിലൂടേയും ആകരുത്. അതായത്, മറ്റൊരാളുടെ ചുമലിൽ നിന്ന്കൊണ്ട് ഒരാളിന്റെ ചുമലിൽ അപ്രകാരം ചെയ്യാതിരിക്കുക. മനഃപൂർവ്വം അത് സ്വയം ചെയ്യുക. ഇന്ത്യയിലെ രാഷ്ട്രീയക്കാർ ആരും ദാരിദ്ര്യത്തിന്റെ ഭാരം നീക്കാൻ വേണ്ടത് ചെയ്യുന്നില്ല. വേണ്ടത് ചെയ്യൂ.. അതൊരു മാതൃകയാകട്ടെ. ഇന്ത്യാക്കാരുടെ എല്ലാ തോളുകളിലും അത് കുറെ വിതരണം ചെയ്യാൻ തയ്യാറായാൽ, നാം ഇക്കാര്യത്തിൽ കുറെ എങ്കിലും വിജയിക്കും. ഒരു സാമൂഹിക ഐക്യദാർഢ്യത്തിന് വേണ്ടി ഇരട്ടിച്ചെലവ് വന്നാലും, ഇന്ത്യാക്കാർക്ക് അതിവേഗം അതിനെ സ്വയം സാധിക്കാൻ ഇന്ന് നമുക്ക് കഴിയുമോ? എങ്കിൽ നമ്മുടെ ഭാരം കുറച്ചു കുറയുമായിരുന്നു.
ഇതിനാൽ എനിക്ക് എല്ലാവരോടും അഭ്യർത്ഥിക്കുവാനുള്ളത് ഇതാണ്: ഇന്ത്യയിലെ എല്ലാ ജനങ്ങളോടും - യുവജനങ്ങളും, മുതിർന്നവരും- സ്ത്രീകളും പുരുഷന്മാരും, കുട്ടികളും, അതുപോലെ ഏതു തൊഴിൽ രംഗത്തുള്ളവരും, അവർ സർക്കാർ- സ്വകാര്യ ജോലിയിലോ മാത്രമല്ല വ്യവസായ രംഗത്തുള്ളവരോ, രാജ്യത്തെ സാമ്പത്തിക കാര്യങ്ങളിൽ ബന്ധപ്പെട്ടു ഇടപെടുന്ന ബാങ്കുകളിലോ , തൊഴിലാളിസംഘടനയിലോ, നികുതിസംബന്ധമായ സ്ഥാപനങ്ങളിലോ, പാർലമെന്റ്-നിയമസഭാ സ്ഥാപനങ്ങളിലോ, ജനപ്രതിനിധികളോ, വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവരോ, ബുദ്ധിജീവികളോ, മാദ്ധ്യമരംഗത്തും, അതുപോലെ വിദ്യാഭ്യാസമേഖലയിലോ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും -പൊതുവെ സമൂഹത്തിലെ ഏതു മേഖലകളിൽപ്പെട്ടവരും ആകട്ടെ സ്വയം ആത്മാർത്ഥമായ വീണ്ടുവിചാരം നടത്തണം.
അവ്യക്തതകളിൽനിന്നും നിരാശയിൽനിന്നും കരകയറുവാൻ നാം നമ്മുടെ ചുമതലകൾ തിരിച്ചറിയാനും പൊതുചർച്ചയിലൂടെ നമ്മെ പരസ്പരം സഹായിക്കുക. വർത്തമാനകാലത്തെ ഏത് അവസരവാദ രാഷ്ട്രീയക്കാരുടെയും ദൃഷ്ടി കാണാൻ നമ്മെയും സഹായിക്കുക. ഇന്ത്യൻരാഷ്ട്രീയത്തിലെ ജനകീയ ശത്രുതയ്ക്കും ഏത് വിധവുമുള്ള മൗകീകവാദത്തിനുമെതിരെ ശരിയായ നിശ്ചയ പ്രതിരോധത്തിൽ ഒന്നിക്കാനും ജനങ്ങളെ സഹായിക്കുക. രാജ്യത്ത് ഒരു പാർലമെന്ററി ജനാധിപത്യത്തെ സുരക്ഷിതമാക്കാൻ സഹായിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രത്യേകിച്ചും ചെറുപ്പക്കാർ മുതൽ, അവരുടെ ഏതു വിധം അവകാശങ്ങളും അവകാശവാദങ്ങളും മറ്റ് വിമർശനങ്ങളും മുമ്പിൽ സ്ഥാപിക്കാൻ മാത്രമല്ല, ചുരുക്കമായി പറഞ്ഞാൽ ഐക്യദാർഢ്യവും, സാമൂഹികബോധവും, കടമബോധവും, എന്നിവയിലേക്ക് അവരെ പഠിപ്പിക്കാൻ കാരണമാകുമെന്നും കരുതാം..
ഐക്യദാർഢ്യം അനിവാര്യമാണ്.
ഇപ്പോഴുള്ള ഇന്ത്യയിൽ കാണപ്പെടുന്നത് ഏറെ നിരീക്ഷണമർഹിക്കും. ഇന്ത്യൻ ജനതയോടുള്ള ഐക്യദാർഢ്യം അവഗണിക്കുന്നവർ വീണ്ടും പുതിയ ദേശീയവാദത്തിന്റെ അഹംഭാവത്തിലേയ്ക്ക് വീഴുന്ന വലിയ അപകടത്തിലാണ്. സ്വന്തം രാജ്യത്തിനുള്ളിൽ ഐക്യദാർഢ്യം എന്നും അവഗണിക്കുന്നവർ നമുക്കെല്ലാവർക്കും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരാണ്. ഇന്ത്യ ഭരിക്കുന്ന ഓരോ രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവനും ജീവനുള്ള തനി ഉദാഹരണമാണ്. അവർ ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്നങ്ങളെ ഇരുളിന്റെ മറവിൽ ഇന്നും ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാനങ്ങൾ ഭരിക്കുന്നവർ, ഇവർ ജനമനസ്സുകളെ കീറിമുറിക്കുന്ന ഭരണമാണ് നടത്തുന്നതെന്ന് പറഞ്ഞാൽ അവയെ ശരിവയ്‌ക്കേണ്ടത് തന്നെയെന്ന് പറയാം. എന്നാൽ ഈ അഭിപ്രായം ചിലചില സാമൂഹിക മാദ്ധ്യമ മര്യാദയ്ക്ക് ചേർന്നതല്ല എന്ന് നിരീക്ഷകർക്ക് ചില അഭിപ്രായം തോന്നാം.
എന്നാൽ ഇവ രണ്ടും മനസ്സിലാക്കുകയും, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടു ഉടൻ പരിഹാരം കാണാനും ആരെയും തന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോകുകയും ചെയ്യുന്നവർ, നമ്മോട് പൂർണ്ണമായും ഐക്യദാർഢ്യം, അതുപോലെ തന്നെ അയവാസികളോടും തുറന്ന ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏവരെയും "ദേശസ്നേഹി" യെന്ന് വിളിക്കാം. നമ്മളാരും നമ്മുടെ രാജ്യത്തിന്റെയോ അഥവാ ഏതോ ഒരു സംസ്ഥാനത്തിന്റെയോ ഉപഭോക്താക്കളോ, രാഷ്ട്രീയക്കാരുടെയോ ഏതെങ്കിലും മാധ്യമങ്ങളുടെ ആശ്രിതരായ ക്ലയന്റുകളോ അല്ലല്ലോ. പൗരന്മാരായ നമ്മൾതന്നെ പരമാധികാരികളാണ്. നമ്മുടെ ഭാവി നമ്മെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. അതുപക്ഷേ, ഒരു സമൂഹത്തിന്റെ ഭാവിക്ക് ഐക്യത്തിന്റെ മനസ്സുതുറന്ന പ്രവർത്തനത്തിൽ നാമെല്ലാം വിജയിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതം സഫലമാക്കാനെളുപ്പം ആകും. അതെ--ഐക്യദാർഢ്യം അനിവാര്യമാണ്.//-
Browse and share: https://dhruwadeepti.blogspot.com
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https:dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.
DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
------------------------------------------------------------------------------------
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക dhruwadeepti.blogspot.com-