"ജർമ്മൻ ഡയറി" പ്രകാശനം ചെയ്തു.
പുസ്തക പ്രകാശനം -
-"ജർമ്മൻ ഡയറി"-
ജോർജ് കുറ്റിക്കാട്ട്
കേരളത്തിൽ കോട്ടയം നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന " പ്രതിച്ഛായ" ബുക്‌സിൻറെ ആറാമത് പുസ്തകമാണ് "ജർമ്മൻ ഡയറി". നാല് പതിറ്റാണ്ടിലധികം കാലമായി ജർമനിയിൽ താമസിക്കുന്ന ജോർജ് കുറ്റിക്കാട്ടിന്റെ കേവലാനുഭവങ്ങൾ എന്ന നിലയിൽ നിന്ന് ജർമ്മൻ ജനതയുടെ ചരിത്രമായും അവരുടെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായും സമകാലിക രാഷ്ട്രീയ ചിത്രങ്ങളായും അവരുടെ സാംസ്കാരിക-വൈജ്ഞാനിക ജീവിത സാക്ഷ്യങ്ങളായും, സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ലോകഗതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളായും ജർമ്മൻ ഡയറി വായനക്കാർക്ക് സമർപ്പിക്കുന്നു.
ഓരോ ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സംഭവങ്ങളും വിവരണങ്ങളുമാണ് ഉൾക്കൊള്ളുന്നത് എന്ന കാര്യം വായനക്കാർ ശ്രദ്ധിക്കുമല്ലോ. 2007 - 2009 കാലത്തു "പ്രതിച്ഛായ" വാരികയിലും "മംഗളം" വാരാന്ത്യപ്പതിപ്പിലും പ്രസിദ്ധീകരിച്ചവയാണ് ലേഖനങ്ങൾ. രണ്ടാം ലോക മഹായുദ്ധകാലം കഴിഞ്ഞ ശേഷം ജർമ്മനി രണ്ടു രാഷ്ട്രങ്ങളായി പിളർക്കപ്പെടുകയും 09 . 10 . 1989 മുതൽ കഴിഞ്ഞ മുപ്പതുവർഷങ്ങളായി ലോകത്തിനു മാതൃകയായി ഏകീകരിക്കപ്പെട്ട ജർമ്മനിയെന്ന രാഷ്ട്ര വിസ്മയത്തെക്കുറിച്ച് ലേഖനങ്ങളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു : ധ്രുവദീപ്തി
"പ്രതിച്ഛായ" വാർത്ത :
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.