Samstag, 18. Mai 2019

ധ്രുവദീപ്തി : പൊളിറ്റിക്സ് // Opinion - ഇന്ത്യയുടെ ഭാവി സംരക്ഷിക്കുന്നതിന് ഇന്ത്യൻ ജനത യഥാർത്ഥ ഒരു ഇന്ത്യാക്കാരനെ തെരഞ്ഞെടുക്കുമോ? George Kuttikattu

ഇന്ത്യയുടെ ഭാവി സംരക്ഷിക്കുന്നതിന് ഇന്ത്യൻ ജനത യഥാർത്ഥ ഒരു ഇന്ത്യാക്കാരനെ തെരഞ്ഞെടുക്കുമോ?
George Kuttikattu 
 
ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാവി തകർത്ത ഒരു രാഷ്ട്രീയപാർട്ടിയും പ്രധാനമന്ത്രിയും കൂടി സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ഭാവിപ്രതീക്ഷകളുടെയും  അടിസ്ഥാന  സാമ്പത്തിക നിലവാരം തകർത്തുവെന്ന് ഇന്ത്യയിലെ ജനങ്ങൾ ഇന്നുവരെ ഏതാണ്ട് മനസ്സിലാക്കിയോ എന്ന് കരുതുവാൻ ഒട്ടും എളുപ്പമല്ല. ഭാവിയിൽ നമ്മുടെ പണവും സാമ്പത്തികനിലവാരവും രക്ഷിക്കുവാൻ ഇന്ത്യയിൽ ഏതു ഇടയന് രക്ഷകനായിത്തീരുവാൻ കഴിയും? ഇപ്രകാരമുള്ള  ദൗർഭാഗ്യകരമായ ചോദ്യം തന്നെ പൊതുതെരഞ്ഞെടുപ്പിനു  നടക്കുന്ന പശുക്കച്ചവടവും അതിന് ശേഷം സമീപഭാവിയിൽ ഉണ്ടായിട്ടുള്ള ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പും നിശ്ചയിക്കുന്നത് ഒരു കനത്ത വെല്ലുവിളിയുടെ അഥവാ ദുർവിധിയുടെ ആഘാതമായിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇന്ത്യൻ പാർലമെന്റിലേക്ക് ആദ്യമായിട്ട് പോപ്പുലിസ്റ്റുകളുടെ ഒഴുക്ക് വർദ്ധിക്കുമെന്നതിന് കനത്ത തെളിവുകൾ ഉണ്ട്.  ഇപ്പോഴുള്ള ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യത്തകർച്ചയുടെ ആരംഭം കുറിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ആകും.

ഈ വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ആരൊക്കെയാണ് അടുത്ത പാർലമെന്റിൽ എത്തുന്നത് , അടുത്ത സർക്കാർ ആരായിരിക്കും, ആരാണ് ഇന്ത്യയുടെ ഭരണ
 Indien Parlement -New Delhi
അധികാരത്തിൽ വരുന്നത് എന്ന് നിശ്ചയിക്കുവാൻ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടു രേഖപ്പെടുത്തുവാൻ ആഹ്വാനം ചെയ്തിരിക്കുന്നു. അതു പക്ഷേ, വളരെ മോശപ്പെട്ടതോ അതിശയകരമോ ആയിട്ടുള്ള ഫലങ്ങളെ പ്രതീക്ഷിക്കാനും സാദ്ധ്യതയുണ്ട്. മാത്രവുമല്ല, അടുത്ത തെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുള്ളവരുടെ എണ്ണം കുറവോ കൂടുതലുകളോ, അതായത് ഓരോ വോട്ടിന്റെ ക്വോട്ടാ പ്രകാരമുള്ള അതിശയങ്ങൾ പോലും ഉണ്ടായേക്കാം. അതുപക്ഷേ മാദ്ധ്യമങ്ങൾക്ക് വലിയ ചിന്താവിഷയവും ചർച്ചാവിഷയവും ആകുമെന്ന് തന്നെ വേണം കരുതാൻ. അതുപോലെതന്നെ പൊതുജനങ്ങളിൽ പ്രതിഫലിക്കുന്ന പ്രതികരണങ്ങളും മുൻകൂട്ടി പ്രവചിക്കാൻ ഒട്ടുംതന്നെ കഴിയുകയില്ലതാനും.. കാരണം ഇങ്ങനെ:, വളരെയേറെ പോപ്പുലിസ്റ്റുകൾ പാർലമെന്റിൽ കടന്നുകൂടാനുള്ള സാദ്ധ്യത ഏറെ കാണുന്നു.

ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നമ്മുടെ ഭാവിയുടെ നയപരിപാടികളിൽ കണ്ണുമടച്ചുകൊണ്ടു നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യാരാജ്യത്തിന്റെ ഭാവിസ്വപ്നം നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള ആൾ  ആരായിരിക്കും, ആ സ്ഥാനം ഏറ്റെടുക്കുക? അതായത് നമ്മുടെ ഇന്ത്യൻ നാണയത്തെ- ഇന്ത്യൻ രൂപയെ സംരക്ഷിക്കുന്ന ആ ഭാവി മഹാഇടയൻ ആരായിരിക്കും എന്നത് പ്രധാന ചോദ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലം തൊട്ട് ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം അന്താരാഷ്ട്രവിപണി യിൽ തകർന്നുവീണു. ഇതുവരെ ഇതേപ്പറ്റിയൊന്നും ഒരു വിവാദവിഷയമാ ക്കാതെ ജനങ്ങളെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ഭരണ- പ്രതിപക്ഷം ഇറക്കിവിട്ടു. അഥവാ ജനങ്ങളെ അതിനായിത്തന്നെ  അവരുടെ തനത് നയതന്ത്രത്തിൽ മുക്കികളഞ്ഞു. ആധുനിക ഇന്ത്യക്ക് അങ്ങനെയൊരു ഉത്തരവാദിത്വമുള്ള ഏറ്റവും  ഉന്നത സ്ഥാനീയനാകേണ്ട ഒരാളുടെ വിഷയം നോക്കാതെതന്നെ, അടുത്ത ഭാവിയിൽ നമ്മുടെ സാമൂഹിക സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനും സാമ്പത്തികനിലയെ ഭദ്രമാക്കാനും  കഴിവുള്ള ഒരാളെ തെഞ്ഞെടുക്കുവാൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നയരൂപീകരണം ഉണ്ടാവില്ലേ എന്നുവേണം ഇനിയും കരുതുവാൻ. അതായത് ഉന്നത നേതൃത്വങ്ങൾ പടച്ചുവിടുന്ന തീരുമാനങ്ങൾ വഴി അവരുടെ സ്വന്തം താല്പര്യസംരക്ഷകർ ഇങ്ങനെയുള്ള ഒരു ഉന്നതമായ ഉത്തരവാദിത്വമുള്ള സ്ഥാനത്തിന് യോഗ്യത ഉള്ളവരല്ല, അവർ ആകട്ടെ, ഭരണ നേതൃത്വങ്ങളുടെ ഡിപ്ലോമസിയുടെ ചവറ്റുകൊട്ടയിലെയ്ക്ക് തള്ളുന്ന  തീർത്തും ഏറ്റവും ഉപയോഗശൂന്യമായ    ചീളുകൾ മാത്രമാണ്.

അത് സംഭവിക്കാനിടയുണ്ട്: ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ, ഇന്ത്യയുടെ ചരിത്രം ലോകോത്തരമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പടെയുള്ള ജനാധിപത്യ സഖ്യകക്ഷികളുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും, നരേന്ദ്രമോദിയുടെ രാഷ്ട്രീയപാർട്ടിക്ക് മഹാ ഭൂരിപക്ഷം കിട്ടുകയും കൂടി ചെയ്‌താൽ, ഇന്ത്യയുടെ സാമ്പത്തികഉയർച്ചയ്ക്ക് വേണ്ടിയ ഒരു നേർദിശ യുടെ സഹായിയായിരിക്കേണ്ട റിസേർവ് ബാങ്ക് തലവൻ വീണ്ടും ഒരു ബി. ജെ. പി പാർട്ടി അനുയായി ആകും. നരേന്ദ്രമോദിയുടെ സാമ്പത്തിക നയം- അതെന്തായിരുന്നു? നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം, ജനവിരുദ്ധമായ  നികുതിവർദ്ധനവ്, പ്രവാസികളായ ഇന്ത്യാക്കാരെ മുഴുവൻ നിയ്രന്തിക്കൽ, ഭൂപരിഷ്ക്കരണനിയമംമൂലം ഇക്കാലത്തു ഇന്ത്യയിൽ, പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിൽ  ഉണ്ടായിരിക്കുന്ന  കാർഷികരംഗത്തെ പരാജയവും, മാത്രമല്ല, ഭൂമിയുടെ ക്രയവിക്രയത്തിൽ ആഞ്ഞടിച്ച അനാവശ്യ  നികുതിയും, ബാങ്ക് അക്കൗണ്ട് ബന്ധപ്പെടുത്തിയുള്ള ആധാരഉടമ്പടികൾ -അതുപോലെതന്നെ രജിസ്‌ട്രേഷൻ നികുതികൾ, എല്ലാംകൊണ്ടും സാധാരണക്കാരുടെയെല്ലാം ജീവിതത്തെ നരേന്ദ്രമോദി നശിപ്പിച്ചു. അതിനാൽത്തന്നെ ഇന്ന്  കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പ് അനിവാര്യമാണ്. ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഒരു യഥാർത്ഥ ഇന്ത്യാക്കാരൻ നോട്ട്ബാങ്ക് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമുള്ള തലപ്പത്തുവരേണ്ടതുണ്ട് എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ള നല്ല സാമ്പത്തിക വിദഗ്ദ്ധൻ ആയിരിക്കണം ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ആ അധികാരി എന്ന് നാം ഭാവനയിൽ മാത്രം കാണും. രാജ്യത്ത് സാമ്പത്തിക രംഗത്തു നരകം സൃഷ്ടിച്ച ഇപ്പോഴുള്ള റിസേർവ് ബാങ്ക് തലവനും, ഭരണകാലം മുഴുവൻ ഉലകം ചുറ്റി നടന്ന് ഇന്ത്യയുടെ സമ്പത്ത് ദുരുപയോഗം ചെയ്ത, ഇന്ത്യയെ മൊത്തം വിറ്റഴിച്ച ചായക്കടക്കാരനു പകരം വേറെ പരിഹാരം കാണാൻ ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിന് കഴിയുകയില്ല?

 Javharlal Nehru signing Indien constitution
നാമിപ്പോൾ ഇന്ന്  വിലപിച്ചിട്ടോ ആശങ്കപ്പെട്ടിട്ടോ ഒരു കാര്യവുമില്ല. ഒരു ജനാധിപത്യ  രാജ്യത്തിന്റെ ഭരണ കൂടത്തിന്റെയോ അഥവാ ആ രാജ്യത്തെ പ്രധാനമന്ത്രി എന്ന സ്ഥാനമോ, പ്രസിഡന്റ് സ്ഥാനമോ, മന്ത്രിസ്ഥാനമോ, അതുപോലെ ജനപ്രതിനിധികളെന്നോ, ഇന്ത്യൻ റിസർവ് ബാങ്ക് സ്ഥാപനത്തിന്റെ തലവനെന്നോ, ഇന്ത്യയിൽ  അവർ ആരുമാകട്ടെ എന്തുമാകട്ടെ, ഒരു ജനാധിപത്യ മാതൃകയിൽ നിശ്ചിത കാലയളവിലിനുശേഷം മാറ്റങ്ങൾ ഉണ്ടാകാം. എങ്കിലുമത്  അവരെല്ലാവരും   വഹിക്കുന്ന സ്ഥാനകാലയളവ് ഏറെ ദൈർഘ്യമുള്ളതാണ്. അങ്ങനെ ഒരു കാലയളവിൽ രാജ്യത്തിന്റെ ബഹുമുഖവളർച്ചയുടെ  വ്യവസ്ഥിതിയിൽ നല്ലതോ ചീത്തയോ ആയ പരിവർത്തനങ്ങൾക്കു കാരണം ഇങ്ങനെയുള്ളവർ മൂലം ഉണ്ടാക്കാമെന്ന് നാം കണ്ടു കഴിഞ്ഞു.
ഇന്ത്യയ്ക്കു ജനക്ഷേമകരമായ ഭാവിയെക്കരുതി രൂപപ്പെടുത്തിയിട്ടുള്ള ഒരു ഭരണഘടനയുണ്ട്. അതുപക്ഷേ ഇപ്പോഴുള്ള രാഷ്ട്രീയനേതൃത്വങ്ങൾ ഈ ഭരണഘടനവ്യവസ്ഥകൾ അവരുടെയൊക്കെ  ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു. അതാണ് യാഥാർത്ഥ്യം!! ഇന്ത്യൻ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രിയുൾപ്പടെ ഉൾക്കൊള്ളുന്ന ഭരണകൂടം ഭരണഘടനാവിരുദ്ധ നിലപാടുകൾക്ക് സമ്മതം നൽകുന്നു. തുടർന്നും അതിനുള്ള സാദ്ധ്യത ഏറെ കൂടുതലാണെന്നുള്ള പച്ച യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. ഈയൊരു പ്രത്യേക കാലയളവിൽ സംഭവിച്ചതാണ് ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയ്ക്ക് രാജ്യത്തിന്റെ നോട്ട് നിരോധനത്തിലൂടെയും നികുതി വർദ്ധനവിലൂടെയും രാജ്യമൊട്ടാകെ സംഭവിച്ചത്. ഇനിയും അടുത്ത ഒരു ഫിനാൻസ് പ്രതിസന്ധിയെ ജനങ്ങൾ എപ്പോഴാണ് നേരിടേണ്ടതായി സംഭവിക്കുക എന്നത് അനിശ്ചിതമാണ്. കാരണം ഇന്ത്യൻ  ജനതയുടെ വിവേകം ഇനിയും വളർച്ചയെത്തിയോ എന്ന കാര്യവും ഒരു ചോദ്യമായി അവശേഷിക്കുന്നു. വിമര്ശകരുടെയോ പ്രതിപക്ഷ ജനാധിപത്യ പാർട്ടികളുടെയോ ഭരണകക്ഷിയുടെയോ  സാമ്പത്തിക വിദഗ്ദ്ധരുടെയോ വിവിധ നിരൂപണങ്ങൾ ആകട്ടെ ഫലം കൊണ്ടുവരുകയില്ല. പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ അവർ കൊണ്ടുവരണം, ജനങ്ങൾക്ക്  പ്രതിസന്ധി ഉണ്ടായാൽ അതിനെ തടയുവാനുള്ള നടപടികൾ ചെയ്യുവാൻ കഴിവ് ഉത്തരവാദപ്പെട്ടവർ ഉണ്ടാക്കണം. അതാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ചൈനയും തുടങ്ങിയ രാജ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവിധവും  സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാത്ത തരത്തിൽ ബാങ്കുകളും സർക്കാരും കൂട്ടായ പ്രവർത്തനം ഉണ്ടാകണം. അങ്ങനെ സംഭവിച്ചാൽ ബാങ്കിന്റെ നിലനിൽപ്പിനു സർക്കാർ പരിഹാരം ഉണ്ടാക്കേണ്ട സാഹചര്യം വരും. അപ്പോൾ സർക്കാറിനു രാജ്യത്തെ വരുമാനവും,  സാമ്പത്തിക ബാലൻസും  സംരക്ഷിക്കാൻവേണ്ടി എക്കാലവും  കടബാദ്ധ്യതകൾക്ക് അടിമപ്പെടേണ്ടിവരും, അതോ, ബാങ്കിനെ രക്ഷിക്കാൻ..! നോട്ടു നിരോധനത്തിൽ കൂടി സംഭവിച്ചത് എന്താണെന്ന് ഇന്ത്യൻ ജനത ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല !!.

പ്രമുഖ ലോകരാജ്യങ്ങളിൽ നികുതിവർദ്ധനവ് കാര്യങ്ങളിൽ ജനവിരുദ്ധ നയങ്ങൾ ഒട്ടും സ്വീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിൽ  ഇക്കാര്യത്തിൽ ഭരണ കർത്താക്കളുടെ താല്പര്യംപോലെ, അവരവരുടെ സ്വന്തം സ്വാർത്ഥയുടെ താൽപ്പര്യസംരക്ഷണത്തിനുവേണ്ടി ജനങ്ങളെ ഏതുവിധവും നികുതിയുടെ വർദ്ധനവിൽ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അതിലപ്പുറത്തു ബ്യുറോക്രസിയും അഴിമതിയും, മറുവശത്ത് ജനങ്ങൾക്കെതിരെ വീശുന്നു. ഇതൊക്കെ വികസനത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളാണ്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യൻ രാഷ്ട്രീയപാർട്ടിക്കാരുടെ എച്ചിൽ നക്കുന്ന തെരുവ് നായകളെപ്പോലെയായി മാറിപ്പോയി. ഓരോ രാഷ്ട്രീയക്കാരുടെയും പിറകെ പോകുന്ന അന്ധന്മാരാണ് ജനങ്ങളിൽ ഏറെപ്പേരും. ഇന്ത്യയിലെ ചില ബാങ്കുകൾ ജനങ്ങളുടെ നിക്ഷേപങ്ങളിൽമേൽ  ആവശ്യമായ സംരക്ഷണം നൽകുന്നില്ല. ബാങ്കുകൾ നിക്ഷേപകരെ കൊള്ളയടിക്കുന്ന വാർത്തകൾ നാം വായിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണ ഉത്തരവാദിത്വം സാധിക്കണമെങ്കിൽ അവരുടെ പ്രതിനിധി എപ്രകാരമുള്ള ഒരു ആൾ ആരായിരിക്കണം എന്ന് ജനങ്ങൾ മനസ്സിലാക്കണം. അതിനുള്ള മതസ്വാധീനമോ രാഷ്ട്രീയ സ്വാധീനമഹത്വമോ ഒന്നും നമ്മുടെ ചിന്തയിൽ അശേഷം ഉണ്ടാകരുത് എന്നാണ് അവർ ശഠിക്കുന്നത്.. 
യൂറോപ്യൻ രാജ്യങ്ങളിൽ നിക്ഷേപങ്ങൾക്ക് പലിശ കുറവാണ്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ കടബാദ്ധ്യത ഇല്ലാതാക്കിയും പുതിയ കടബാദ്ധ്യതകളില്ലാത്ത സാമ്പത്തിക നിക്ഷേപങ്ങൾക്ക് പുതിയ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവരുന്നു. അതനുസരിച്ചു വിലവർദ്ധനവിനും വലിയ ഇടം സൃഷ്ടിക്കുന്നില്ല. ഇന്ത്യയിൽ വിലവർദ്ധനവും നികുതിവർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും ഭരണാധികാരികളുടെ അഴിമതിയും ഒരേ സമയം സജ്ജീവമാണ്. ഇങ്ങനെയൊരു രാഷ്ട്രീയ മനഃശാസ്ത്രം ഇന്ത്യൻ ജനതയിൽ പ്രയോഗിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭരണപരാജയമാണ് ഉയർത്തി കാണിക്കുന്നത്.  ഈയൊരു അവസ്ഥയ്ക്ക് പരിഹാരമായിട്ട്  ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ മാജിക്കിന് വിജയഫലസാദ്ധ്യത ലഭിക്കുകയില്ല.

ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യം എന്താണ്? ഭാവിയിലെ ഭരണനേതൃത്വവും പ്രധാനമന്ത്രിയും ചേർന്ന് നിലവിലുള്ളതും, കഴിഞ്ഞകാലങ്ങളിലെയും പ്രതിസന്ധികളിൽ ഒരു പരിഹാര വഴി തുറക്കുവാനുള്ള പ്രധാന താക്കോൽ എങ്ങനെ ഉണ്ടാക്കും എന്നതാണ് പ്രശ്നം. ഏറ്റവും വിഷമകരമായ ഒരു പരിഹാര അന്വേഷണമാണ് ഈ താക്കോൽ കണ്ടെടുക്കുകയെന്നത്, പ്രതിസന്ധികൾ അടച്ചുപൂട്ടുവാനും, അവ ഇല്ലെന്നാക്കാനും. പ്രധാനമായും ആധുനിക ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ എപ്രകാരം പരിഹരിക്കും? ഉദാഹരണം കേരളസംസ്ഥാനം പ്രളയം കഴിഞ്ഞു നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ!!. വിലക്കയറ്റം, കാര്ഷികവിളകളുടെ വിലത്തകർച്ച, അതുപോലെ  സമാനമായി ഭൂമിയുടെ ക്രയവിക്രയങ്ങളുടെ തകർച്ചയുടെ കാര്യത്തിലുണ്ടായ പുതിയ നിയമ കുരുക്കുകളും നികുതി വർദ്ധനവുകളും. ഇങ്ങനെ കേരളം ഒരു നൂറ്റാണ്ടിനു മുമ്പുള്ള സാമ്പത്തിക നിലയിലേയ്ക്ക് കുത്തനെ ആഴത്തിൽ നിപതിച്ചു. ബാങ്കുകളിൽ കേരളത്തിലെ സ്വകാര്യവ്യക്തികളുടെ കടബാദ്ധ്യതകൾ വർദ്ധിക്കുന്നു. ജനവിരുദ്ധമായ നിയമവ്യവസ്ഥളുണ്ടാക്കുന്ന സർക്കാർ നടപടികൾക്ക് ഒരു കുറവുമില്ല. നിയമവും നിയമപാലകരും കോടതിയും, സർക്കാർ സേവനവും മാത്രമല്ല അതുപോലെ ജനപ്രതിനിധികളുടെ മേലുള്ള വിശ്വാസവും നമുക്കാർക്കും  വിശ്വാസയോഗ്യമല്ല, ജനങ്ങൾക്ക് ഇവർ ആരെയും വിശ്വസിക്കാനാവുന്നില്ല. നരേന്ദ്രമോദിക്ക് മുൻപും സർക്കാരുകൾ മാറിമാറി വന്നു. ജനവിരുദ്ധമായ പുതിയ പുതിയ നിയമങ്ങളും വിലവർദ്ധനവും സാമ്പത്തിക തകർച്ചയും മുമ്പ് ഉണ്ടായില്ല. അഴിമതിയുടെ തുടക്കമായിരുന്നു നോട്ടുനിരോധനം മുതൽ പ്രധാനമന്ത്രി നടപ്പാക്കിയത്. രാജ്യത്തിന്റെ കടബാദ്ധ്യത എത്രയുണ്ടെന്ന് നരേന്ദ്ര മോഡി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. യഥാർത്ഥത്തിൽ, നരേന്ദ്രമോദിയുടെ  ഭരണത്തിലൂടെ  ഇന്ത്യയ്ക്കുണ്ടായത് സാമ്പത്തിക ലോകത്തിനു ഇന്ത്യൻ സാമ്പത്തികമേഖലയുടെ പരാജയമാണ്, അതാണ് ഇന്നുവരെ നാം കണ്ടത്..

മോഡി ഭരണകൂടം എവിടെ നിന്ന് ഇങ്ങനെയുള്ള അപ്രായോഗികമായ സാമ്പത്തിക പരിഷ്ക്കരണം പഠിച്ചു ? ഇന്ത്യൻ റിസർവ് ബാങ്ക് മോദിയുടെ നിർദ്ദേശത്തെ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു, മറിച്ചു  ഉപദേശം അനുസരിക്കുകയായിരുന്നു ബാങ്ക് തലവൻ ചെയ്തത്. മോദിക്ക് ശേഷം പുതിയ ഒരു സർക്കാർ വന്നാൽ വന്നുപോയ പിഴകളെക്കുറിച്ചു അന്വേഷണം നടത്തേണ്ടതാണ്. ഇത് തന്നെ ഏതു രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുമെന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും ഒരു വിശദീകരണം ഇന്ത്യൻ ജനതയ്ക്ക് നൽകേണ്ടതാണ്. ഇതൊക്കെ ജനങ്ങൾ കുറെ മനസ്സിലാക്കിയെങ്കിലും ശ്രീ. നരേന്ദ്രമോദിയും ബി. ജെ. പി രാഷ്ട്രീയപാർട്ടിയും അവയെ ഒരു "അലാംസിഗ്നൽ" ആയി, ഒരു അടിയന്തിര ഗൗരവവിഷയമായി ഇപ്പോഴും ആരും  എടുത്തിട്ടില്ല. ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലയിൽ ധനികരും സാധാരണക്കാരനും തമ്മിലുള്ള അകലം അതിവിദൂരമാണ്. ഇന്ത്യയിലെ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും പരിപൂർണ്ണമായ സാമ്പത്തിക സുരക്ഷാപദ്ധതി സർക്കാർ നിയമമാക്കിയിട്ടുണ്ട്. അവരുടെയെല്ലാം കുടുംബ  സ്വകാര്യ-പൊതു  ആവശ്യങ്ങൾക്കുള്ള ഓരോരോ  ജീവിതആവശ്യത്തിനുവേണ്ടി  ജനങ്ങളുടെ ഉണങ്ങാത്ത  കണ്ണീരിന്റെ നികുതിപ്പണമാണ് നൽകുന്നത്, ജനങ്ങൾക്ക് തിരിച്ചു ലഭിക്കുന്നത് ആകട്ടെ അവരുടെ ക്രൂരമായ പീഡനവും.  ഇതാണോ ഇന്ത്യൻ ജനത  ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്? 

 Mahathma Gandhi
എന്തായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന  അടുത്ത ഇന്ത്യൻ പ്രധാന മന്ത്രിയും ഭരണകൂടവും     ഭാവിയുടെ മുന്നിൽക്കാണുന്നത് എളുപ്പമുള്ള ഒരു പരിഹാരമാഗ്ഗമല്ല. കാരണം ഇന്ത്യൻ സാമ്പത്തിക അടിസ്ഥാന  നില തകർന്ന നിലയിലാണ്. ആഭ്യന്തര വരുമാനവും കയറ്റുമതിയും പോലും  ആടിയുലഞ്ഞ മുങ്ങാൻ പോകുന്ന കപ്പലായി മാറി. ഏതവസരത്തിലും ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ താമസമില്ല. എന്നാൽ രാഷ്ട്രീയനേതൃത്വം ചിന്തിക്കുന്നതോ ? നാം ലജ്ജിക്കണം.!! "എന്തുവേണം, നല്ല കാര്യം! ഒത്താൽ പ്രധാനമന്ത്രിസ്ഥാനം ...വലിയ ബഹുമതി...ജനങ്ങളുടെ മേൽ എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ളവൻ --പരിപൂർണ്ണ സ്വതന്ത്രൻ--- ആരെ ഭയപ്പെടാൻ?" അത്പക്ഷെ, മഹാത്മാഗാന്ധിയുടെ ജീവനെടുത്ത  കൊലയാളി നാഥ്റാം ഗോഡ്‌സെയുടെ നിറതോക്കിനാൽ പൊട്ടിത്തെറിച്ച പുണ്യ ഹൃദയത്തിന്റെ     ചുടു രക്തം ഇന്നും ഈമ്പിക്കുടിക്കുന്ന ഗോഡ്‌സെയുടെ അനുയായികൾ ആണ് ഇപ്പോൾ  ഇന്ത്യൻ പതാകയുടെ കീഴിൽ വന്നു നിൽക്കുന്നത്. ഇന്ത്യൻ ജനതയ്ക്കായി  ആ വിശുദ്ധ ത്യാഗം നൽകിയ സ്വാതന്ത്ര്യം ഓരോ വർഷവും നമ്മുടെ ഓർമ്മയിലേക്ക് തിരിച്ചു വരുമ്പോൾ, ഇന്ത്യൻ ജനങ്ങളെ അഭിവാദ്യം ചെയ്യാൻ തയ്യാറായി വന്നു നിൽക്കുന്നവൻ, കൊടുംപാതകത്തിന്റെ രക്തകറപുരണ്ട ഒരു ഇന്ത്യൻ പ്രധാനമന്ത്രി നഗ്നനായി പ്രത്യക്ഷപ്പെട്ടു നിൽക്കുന്നത് ജനങ്ങൾ നിർഭാഗ്യവശാൽ കാണേണ്ടിയും വരും.….
-----------------------------------------------------------------------------------------------------------------
 

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.